KERALA RALLY FOR SCIENCE

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
കേരളം ശാസ്ത്രത്തോടൊപ്പം


KERALA RALLY FOR SCIENCE -2017

ശാസ്ത്രവാരം - Science Week Nov 7 to 14

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും (Kerala State Council for Science, Technology & Environment) കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും നേതൃത്വത്തിൽ *സി വി രാമന്റെ ജന്മദിനം, മേരി ക്യൂറിയുടെ 150-ജന്മവാർഷികം* എന്നിവ ചേർന്നു വരുന്ന നവമ്പർ 7 മുതൽ ജവർലാൽ നെഹ്രുവിന്റെ ജന്മദിനമായ *നവംബർ 14*വരെയുള്ള ഒരാഴ്ച ശാസ്ത്രാവബോധ വാരമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്

  • നവംബർ 7*ന് എല്ലാ ജില്ലകളിലും ഔപചാരിക ഉദ്ഘാടനം ഒരു പൊതു പരിപാടിയായി നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാലയങ്ങളിലും കലാലയങ്ങളിലും മറ്റിടങ്ങളിലും വ്യാപക മായി പ്രപഞ്ചം, ജീവൻ എന്നീ വിഷയങ്ങളിൽ മൾട്ടി മീഡിയ അവതരണങ്ങളോടെ ക്ലാസ്സുകൾ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ അവർ നടത്തുന്ന പ്രവർത്തനങ്ങൾ പൊതു ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുന്ന ശാസ്ത്രജാലകം പരിപാടി, വിദ്യാർത്ഥികളുടെ ശാസ്ത്ര ഗവേഷണ സ്ഥാപന സന്ദർശനം, വനിതാ ശാസ്ത്രജ്ഞർ, അവർ അനുഭവിച്ച പ്രതിസന്ധികൾ, അതിന് പരിഹാരം കാണേണ്ടതെങ്ങനെ എന്നീ കാര്യങ്ങളുടെ അവതരണങ്ങൾ അടങ്ങിയ സ്ത്രീകൾ ശാസ്ത്ര രംഗത്ത് എന്ന പേരിൽ സിമ്പോസിയം, വാക്സിനേഷൻ, ജൈവകൃഷി എന്നീ വിഷയങ്ങളിൽ ശാസ്ത്ര സംവാദങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടക്കും.

KERALA RALLY FOR SCIENCE -2017

കേരളം_ശാസ്ത്രത്തോടൊപ്പം Nov 14

നവംബർ 14ന് എല്ലാ വിദ്യാലയങ്ങളിലും ശിശുദിനറാലിയും ജില്ലാ കേന്ദ്രങ്ങളിൽ റാലി ഫോർ സയൻസ് എന്ന പേരിൽ ഘോഷയാത്രയും. 'കേരളം ശാസ്ത്രത്തോടൊപ്പം' എന്നതായിരിക്കും ഈ റാലിയുടെ കേന്ദ്ര വിഷയം. കോഴിക്കോട് സംഘടിപ്പിക്കുന്ന റാലി *മുഖ്യമന്ത്രി പിണറായി വിജയൻ* ഉദ്ഘാടനം ചെയ്യും.

വിദ്യാർത്ഥികളും, ഗവേഷകരും , അധ്യാപകരും ,തൊഴിലാളികളും അടക്കം ജനങ്ങൾ ശാസ്ത്രത്തിന് വേണ്ടി തെരുവിലിറങ്ങും...

കേരളം ശാസ്ത്രത്തിനൊപ്പം

ശാസ്ത്രവരാചരണത്തിന്റെ ആമുഖം

നവംബർ 7 മുതൽ 14 വരെ നമ്മൾ കേരളത്തിൽ ശാസ്ത്രവാരമായി ആഘോഷിക്കുകയാണ്. കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള ശാസ്ത്ര സ്ഥാപനങ്ങളും ലൈബ്രറി കൗൺസിലും ചേർന്നാണ് ആഘോഷം ഒരുക്കുന്നത്. കേരളം ശാസ്ത്രത്തോടൊപ്പം എന്നതാണ് മുദ്രാവാക്യം. ശാസ്ത്രദിനങ്ങൾ നമ്മൾ ആചരിക്കാറുണ്ട്. ഇക്കുറി ആചരണം പോരാ എന്നും മൂന്നുദിവസം നീണ്ട ആഘോഷം തന്നെ വേണമെന്നും നമ്മൾ കൂട്ടായി തീരുമാനിക്കുകയായിരുന്നു. ഈ വർഷത്തെ നവംബർ 7ന് രണ്ടുതരത്തിൽ പ്രാധാന്യമുണ്ട്. ഒന്ന്, നമ്മുടെയെല്ലാം അഭിമാനമായ സി.വി രാമന്റെ 129-ാം ജന്മദിനവും, രണ്ടു ലോകം മുഴുവൻ ആദരിക്കുന്ന ശാസ്ത്രപ്രതിഭ മാഡം ക്യൂറിയുടെ 150-ാം ജന്മദിനവുമാണ്. എല്ലാ വിമോചനങ്ങൾക്കുമെതിരെ പൊരുതിക്കൊണ്ട് അവർ നേടിയ രണ്ടു നോബൽ സമ്മാനങ്ങൾ - 2003ൽ ഭൗതീകത്തിലും 2011ൽ രസതന്ത്രത്തിലും - ലോകമൊരിക്കലും മറക്കില്ല. സർ ചക്രവർത്തി ഭരിക്കുന്ന റഷ്യയുടെ ഒരു കോളനിയായിരുന്ന പോളണ്ടിലെ ഡച്ച് പോയിലാണവൾ ജനിച്ചത്. പോളിഷ് ഭാഷയും സാഹിത്യവും ചരിത്രവും അവിടെ സ്‌കൂളുകളിൽ നിരോധിച്ചിരുന്നു. പകരം റഷ്യൻ ഭാഷയും സാഹിത്യവും റഷ്യൻ ചരിത്രവും പഠിക്കാൻ അവർ നിർബന്ധിതരായി. ഇതിനെ പോളണ്ടുകാർ പ്രതിരോധിച്ചത് ഇങ്ങനെയാണ്. സ്‌കൂളുകളിൽ രഹസ്യമായി പോളിഷ് ഭാഷയും ചരിത്രവും പഠിപ്പിക്കുക, സ്‌കൂൾ ഇൻസ്‌പെക്ടർ പരിശോധനയ്ക്കുവരുമ്പോൾ ദ്രുതഗതിയിൽ എല്ലാം മാറ്റി റഷ്യൻ ക്ലാസ് തുടരുക. ഒരിനം ഗറില്ലാ യുദ്ധം. ഇങ്ങനെ അധീശത്വത്തെ ചെറുക്കുന്നതാണ് യാഥാർത്ഥ ദേശസ്‌നേഹം, അല്ലാതെ മറ്റുള്ളവർക്കുമേൽ കുതിരകയറലല്ല. പോളണ്ടിലും റഷ്യയിലാകെയും അന്ന് ശാസ്ത്രവിദ്യാഭ്യാസം സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടിരുന്നു. മരിയയ്ക്ക് ( അതായിരുന്നു പോളണ്ടിൽ മേരി ക്യൂറിയുടെ പേര്) ഇഷ്ട്ടം സയൻസിനോടായിരുന്നു. മരിയ സമ്പന്നരുടെ വീടുകളിൽ കുട്ടികളെ പഠിപ്പിച്ച് പണം സമ്പാദിച്ച് പാരീസിൽ ഡോർബോൺ സർവ്വകലാശാലയിൽ ചേർന്ന് ശാസ്ത്രം പഠിപ്പിച്ച് ഭൗതിക ജീവിതത്തിൽ ഒന്നാം റാങ്കോടെയും തുടർന്ന് ഗണിതത്തിൽ രണ്ടാം റാങ്കോടെയും ബിരുദമെടുത്തു. പിന്നീട് പിയറിക്യൂറിയെ വിവാഹം ചെയ്ത് അദ്ദേഹത്തോടൊപ്പം റേഡിയോ ആക്റ്റിവിറ്റി എന്ന പുതിയ ഗവേഷണമേഖല വികസിപ്പിച്ചെടുത്തു. ഇരുപതാം നുറ്റാണ്ടിൽ അണുഘടനാ സിദ്ധന്തങ്ങളിലും അണു പോർരംഗത്തുമുണ്ടായ എല്ലാ മുന്നേറ്റങ്ങൾക്കും വഴിതുറന്നതവരാണ്. ഫ്രാൻസിലും ലോകമെമ്പാടും അവഗണിക്കപ്പെട്ടിരുന്ന കാലമാണത്. ആദ്യ നോബൽ സമ്മാനം കിട്ടിയ ശേഷം പോലും സർവ്വകലാ ശാല അവർക്കൊരു ജോലി നൽകിയില്ല. രണ്ടാം നോബൽ സമ്മാനം ഫ്രാൻസിൽ മാഡം ക്യൂറിക്ക് കൂടതൽ ശത്രുക്കളെ സൃഷ്ട്ടിക്കുകയാണ് ചെയ്തത്. അവരെ മാധ്യമങ്ങൾ തങ്ങളുടെ രാജ്യത്തുവന്ന് ജോലി തട്ടിമറിക്കുന്ന വിദേശിയായി ചിത്രീകരിക്കുകയും മറ്റപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ഒടുവിൽ ഒന്നാം ലോകയുദ്ധത്തിൽ അവരുടെയും മകൾ ഐറിന്റെയും സേവനം അത്യാവശ്യമായി വന്നപ്പോളാണ് അവരെ രാജ്യസ്‌നേഹിയായ ശാസ്ത്രജ്ഞയായി അംഗീകരിച്ചത്. അപവാദപ്രചാരണങ്ങൾ അവസാനിപ്പിച്ചത്. മാഡം ക്യൂറി ധീരതയോടെ വിവേചനങ്ങളെ ചെറുത്തുനിന്നും അവർ കണ്ടെത്തിയ റേഡിയത്തിന് ഗ്രാമിന് 400 ഫ്രാങ്ക് വിലയുള്ളപ്പോൾ പോലും അതിന് പേറ്റന്റ് എടുത്ത് പണമുണ്ടാക്കാൻ ശ്രമിക്കാതെ അവർ ദാരിദ്രത്തിൽ കഴിയുകയും ലാഭേച്ഛയില്ലാത്ത ശാസ്ത്രത്തിനു വേണ്ടി നിലക്കൊള്ളുകയും ചെയ്തു. ശസ്ത്രത്തിന്റ ജനകീയതയ്ക്കും ജെൻഡർ സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം ലോകമെങ്ങും ശക്തിപ്രപിക്കുന്ന ഇക്കാലത്ത് മാഡം ക്യൂറിയുടെ ഓർമ നമ്മുക്ക് അവേശം പകരും. നവംബർ 14 ശിശുദിനമാണ്. ജവഹർലാൽ നെഹ്‌റുവിന്റെ 128-ാം ജന്മദിനം. ഇന്ത്യൻ ജനതയ്ക്ക് ശരിയായ ശാസ്ത്രബോധവും ചരിത്രബോധവും പകർന്നു നൽകാൻ അദ്ധേഹം നടത്തിയ ശ്രമങ്ങൾ നിശ്ചലമാണ്, ശാസ്ത്രവബോധം എന്ന അർത്ഥത്തിൽ............. എന്ന പദം ഇംഗ്ലീഷ് ഭാഷയ്ക്ക് അദ്ദേഹത്തിന്റെ സംഭാവനയാണ്. കപടശാസ്ത്രങ്ങൾക്കും ശാസ്ത്രവിരുദ്ധമനേഭാവങ്ങൾക്കും എതിരെ അദ്ദേഹം നിരന്തരം പൊരുതി. അമ്മിത ദേശാഭിമാനം വരുത്തിവെയ്ക്കുന്ന ദുരന്തങ്ങൾ യൂറോപ്പിൽ വച്ചു നേരിട്ടുകണ്ടറിഞ്ഞ അദ്ദേഹം..... ചരിത്രത്തെ വളച്ചൊടിച്ച് സാങ്കുചിത ദേശിയത വളർത്താൻ നടന്ന ശ്രമങ്ങളെ ചെറുത്തും ഇന്ത്യയെ കണ്ടെത്തൽ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികളിൽ ഈ കാഴ്ചപ്പാട് വ്യക്തമായി കാണാം. നവംബർ 14 ശിശുദിനം മാത്രമല്ല, ശാസ്ത്രത്തിന്റെ ഘോഷണത്തിനുള്ള ദിനം കൂടിയായി നമ്മൾ കാണേണ്ടത് അതുകൊണ്ടാണ്. ഇന്നിപ്പോൾ നെഹ്‌റുവും, സി.വി രാമനും, ജറ്റനോയും ശാസ്ത്രജ്ഞരും ചിന്തകരും അന്നുസ്വീകരിച്ച നിലപാടുകൾ ചോദ്യം ചെയ്യപ്പെടുകയാണ്. കപട ശാസ്ത്രങ്ങൾ അരങ്ങുവാഴുന്നു. മനുഷ്യദൈവങ്ങളും മറ്റു ദൈവങ്ങളും അത്ഭുതസിദ്ധികൾ എന്ന പേരിൽ കൺകെട്ടുവിദ്യയിൽ കാട്ടിക്കൊണ്ട് ഗുണ്ടാ സംഘങ്ങളുമായി നാടുഭരിക്കുന്നു. അവരിൽ ചിലരൊക്കെ ജയിലിൽ എത്തിയെങ്കിലും പുതിയ ദൈവങ്ങൾ നിരന്തരം പ്രത്യക്ഷപ്പെടുന്നു. നമ്മുടെ ശാസ്ത്രബോധവും സാമാന്യബോധവും വെല്ലുവിളിക്കപ്പെടുന്നു. സ്വാതന്ത്രചിന്തകരെ ഇല്ലാതാക്കാൻ അവരുടെ ഗുണ്ടാപ്പട ശക്തരാണ്. ധബോൽക്കറും പൻസരെയും കൽബുർഗിയും ഗൗരി ലങ്കേഷുമെല്ലാം അവരുടെ തോക്കിനിരയായവരാണ്. കപടവിശ്വാസങ്ങളെ ചോദ്യം ചെയ്തതാണ് അവരെല്ലാം ചെയ്ത തെറ്റ്. ഇന്ത്യൻ ശാസ്ത്രപാരമ്പര്യവും ചരിത്രവും വളച്ചൊടിച്ച് വർഗീയതയും അമിതദേശിയതയും വളർത്താനുള്ള ശ്രമവും നടക്കുന്നു. ആയുർവേദം, ജ്യോതിശാസ്ത്രം, ഗണിതം, യോഗവിദ്യ തുടങ്ങിയ മേഖലകളിലെല്ലാം ലോകത്ത് ഏതു പ്രചീന സംസ്‌കാരത്തെയും കിടപിടിക്കാൻ ഇവയ്ക്കു കഴിയുന്നു. എന്നാൽ ദരദ്വാജ മഹർഷി ഇവിടെ ഗ്രഹതുരയാത്രയ്ക്കുപോലും പറ്റിയ വീമാനങ്ങൾ നിർമിച്ചരുന്നുവെന്നും മിസൈലും അണുബോബും വരെ ഇവിടെ ഉണ്ടായിരുന്നുവെന്നുമൊക്കയുള്ള മണ്ടത്തരങ്ങൾ പ്രചരിപ്പിക്കപ്പെടുകയാണ്. അമ്പും വില്ലും കുന്തവുമുപയോഗിച്ച് നേർക്കുനേർ യുദ്ധം ചെയ്യുന്നിടത്ത് മിസൈലും ബോബും പ്രയോഗിച്ചാലുള്ള അനുഭവം എന്തായിരിക്കും എന്നു ചിന്തിക്കാനുള്ള സാമാന്യ ബുദ്ധിപോലും അവർ കാണിക്കുന്നില്ല. ചരിത്രത്തിന്റെ മിത്ത് വൽക്കരണം അപകടകരമായ സീമയിലെത്തി നൽക്കുന്നു. ശാസ്ത്രകണ്ടുപിടുത്തം നടത്താൻ ശാസ്ത്രജ്ഞർ ഉറക്കം കളഞ്ഞ പണിയെടുക്കേണ്ടതില്ല, ഒരു മഹർഷി തപസ്സഷ്ഠിച്ചപ്പോൾ മതി എന്നു ധരിക്കാനിടയായാൽ അതെത്ര വലിയ അപകടം ചെയ്യും എന്നു ചിന്തിച്ചുനോക്കും. എല്ലാ അറിവുകളും ചില വിശുദ്ധ ഗ്രന്ഥങ്ങളിൽ ഉണ്ടെന്നും അവ വ്യാഖനിച്ചെടുക്കുകയോ വേണ്ടു എന്നും പറയുന്നവരും വാക്‌സിനേഷൻ വിശ്വാസവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുനനവരും ഇന്നു നമ്മുടെ ഇടയിൽ ഉണ്ട്. ശാസ്ത്രത്തെ പാശ്ചാത്യശാസ്ത്രമെന്നും ഭാരതീയ ശാസ്ത്രമെന്നും വേർതിരിക്കാനുള്ള ശ്രമവും ദൃശ്യമാണ്. ശാസ്ത്രം പ്രകൃതിയുടെ പ്രവർത്തനത്തെ മനസ്സിലാക്കലും സാങ്കേതിക വിദ്യകളിലൂടെ നമ്മുടെ ജീവിതത്തെ ആയസരഹിതമാക്കലും ചേർന്നതാണ്. അതിൽ ആദ്യത്തെതിന് പാശ്ചത്യമെന്നോ പൗരസ്ത്യമെന്നോ വ്യത്യാസമില്ല. ശാസ്ത്രത്തിന്റെ പ്രയോഗത്തിന്റെ നിയന്ത്രിക്കുന്നത് ഓരോ രാഷ്ട്രീയം കടന്നുവരും. ഓരോ പൗരന്റയും ജീവിതം മെച്ചപ്പെടുത്തുവാൻ ഒരു രാഷ്ട്രം ശ്രമിക്കുമ്പോളാണ് അവർക്ക് രാഷ്ട്രത്തോട് കൂറുണ്ടാകുന്നത് . ഭൂരിഭാഗം ദരിദ്രർക്കും ദളിതർക്കും ആദിവാസികൾക്കും അക്ഷരഭ്യാസം നൽകാനോ അവരുടെ പട്ടിണി മാറ്റാനോ ശ്രമിക്കാതെ അവരെക്കൊണ്ട് ദേശിയഗാനം പലവട്ടം പാടിച്ചിട്ടോ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരുടെ സേവനത്തേ പുകഴ്ത്തിയിട്ടോ മാത്രം അവരിൽ ദേശാഭിമാനം ഉണ്ടാകണമെന്നും കരുതുന്നത് മൂഡമാണ്. രാജ്യത്തിന്റെ അതിർത്തി എവിടെയാണെന്ന്‌പോലും അവർക്കറിയില്ലല്ലോ. എന്നാൽ ശാസ്ത്രത്തിന്റെ സഹായത്തോടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും അവരിൽ ദേശിയബോധം ഉണർത്താനും കഴിയും. നെഹ്‌റുവിന് ആ കാഴ്ചപ്പാട് കൃത്യമായും ഉണ്ടായിരുന്നു. മനുഷ്യർക്കിടയിൽ ഉണർന്നുവന്നിട്ടു എല്ലാ മതിൽക്കെട്ടുകളും തകർക്കാനുള്ള കഴിവ് ശാസ്ത്രത്തിനാണ്. ജീവന്റെ ഉത്ഭവവും വികാസവും ശരിക്കും ഉൾക്കൊണ്ട ഒരാൾക്ക് സ്ത്രീയും പുരുഷനും തമ്മിലോ വിവിധ ജാതി മതസ്ഥർ തമ്മിലോ അടിസ്ഥാനപരമായ അന്തരം ഉണ്ടെന്നു വിശ്വസിക്കുക സാധ്യമാകിലും വിവിധ ദേശിയതകളും ഭാഷകളും ജീവിതശൈലികളുമെല്ലാം മനുഷ്യരുടെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഭാഗമായോ അവർ കാണുകയൊള്ളു. അനന്തമായ പ്രപഞ്ചത്തെയും അതിന്റെ ഉത്ഭവവികാസങ്ങളെയും കുറിച്ചുള്ള അറിവും നമ്മെപ്പോലെ ബുദ്ധിയും ചിന്താശേഷിയുമുള്ള ജീവി വർഗങ്ങൾ ഈ പ്രപഞ്ചത്തിൽ വേറേയും ഉണ്ടാകുമെന്ന ചിന്തയും നമ്മെ കൂടുതൽ എളിമയുള്ളവരാക്കേണ്ടതാണ്. നമ്മുടെ സങ്കുചതത്വങ്ങളെ ഇല്ലയ്മ ചെയ്യാൻ സഹായിച്ചേക്കും എന്ന പ്രതീക്ഷയിലാണ് ഈ ശാസ്ത്രവാരത്തിന്റെ ഭാഗമായി നമ്മൾ പ്രപഞ്ചവും ജീവനും വ്യാപകമായി ചർച്ച ചെയ്യുന്നത്. സ്‌കൂളുകളിലും കോളേജുകളിലും വായനശാലകളിലും കുടുംബശ്രീ കൂട്ടായ്മകളിലും റസിഡൻഷ്യൽ അസോസിയേഷനുകളിലുമെല്ലാം ഈ ക്ലാസുകളിലും നടക്കണം. വാരാഘോഷം കഴിഞ്ഞാലും അതു തുടരുകയും വേണം.

"https://wiki.kssp.in/index.php?title=KERALA_RALLY_FOR_SCIENCE&oldid=6433" എന്ന താളിൽനിന്ന് ശേഖരിച്ചത്