കോവൂർ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കോവൂർ യൂണിറ്റ് - ചരിത്രം

ശാസ്ത്ര സാഹിത്യ പരിഷത്ത് ഇന്ന്  അറിയപ്പെടുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ്.1962 ഏപ്രിൽ എട്ടിന് ശാസ്ത്ര സാഹിത്യകാരന്മാരുടെ ഒരു ചെറു സംഘം കോഴിക്കോട് ഇമ്പീരിയൽ ഹോട്ടലിൽ ഒത്തുചേർന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. സംഘടനയുടെ ആദ്യ പ്രവർത്തനമായി ഇപ്പോൾ കോവൂർ യൂണിറ്റ് പരിധിയിലുള്ള ദേവഗിരി കോളേജിൽ നടന്ന സെമിനാറിന്റെയും ശാസ്ത്ര പ്രദർശനത്തിന്റെയും  ഭാഗമായി അന്നത്തെ കോളേജ് പ്രിൻസിപ്പലായിരുന്ന ഫാദർ തിയോഡോഷ്യസ് ആണ് ശാസ്ത്ര സാഹിത്യ പരിഷത്തിന് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്

  ഇങ്ങനെ ഒരു സംഘടനാ രൂപം കൊണ്ടത്തിന്റെയും ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം ആയി ഇന്നത്തെ നിലയിലേക്ക് വളർന്നു വികസിച്ചത്തിന്റെയും സാഹചര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴാണ് നമുക്ക് നമ്മുടെ പ്രവർത്തനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും തെളിമയോടെ ഉൾക്കൊള്ളാൻ കഴിയുക

ചേവായൂർ ,കോവൂർ ,മെഡിക്കൽ കോളേജ്, ദേവഗിരി കോളേജ് എന്നീ പ്രദേശങ്ങളെ പ്രവർത്തനമേഖലയാക്കി Prof. കെ ശ്രീധരൻ സെക്രട്ടറിയും ഡോക്ടർ എം എസ് പി നായർ പ്രസിഡണ്ടും ആന്തൂർ കെ പി രാമചന്ദ്രൻ വൈസ് പ്രസിഡൻ്റുമായി 1969 ലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേവായൂർ യൂണിറ്റ് രൂപീകരിക്കുന്നത് പിന്നീട് ഡോക്ടർ എം എസ് പി നായർ പ്രൊഫസർ ഉണ്ണികൃഷ്ണൻ നമ്പീശൻ ഡോക്ടർ സുഗതൻ എന്നിവർ യൂണിറ്റ് സെക്രട്ടറിമാരായി 1976 ചേവായൂർ യൂണിറ്റിൻ്റെ നേതൃത്വത്തിലായിരുന്നു പ്രസിദ്ധമായ ചാലിയാർ പഠനം നടത്തിയത് മാവൂർ ഗ്യോളിയോർ റയോൺസ് കമ്പനി ചാലിയാർ ലേക്ക് ഒഴുക്കിവിടുന്ന വിഷാംശങ്ങൾ അടങ്ങിയ മലിനജലം മൂലം പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ശാരീരിക അവശതകളുടെ നേർചിത്രം ആയിരുന്നു ഈ പഠനം അന്നത്തെ യൂണിറ്റ് സെക്രട്ടറി ആയിരുന്ന ഡോക്ടർ സുഗതൻ ആയിരുന്നു പഠനത്തിന് നേതൃത്വം നൽകിയത് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ദേവഗിരി കോളേജിലെ അധ്യാപകരും ആയിരുന്നു പ്രധാനമായും ആ കാലത്തെ യൂണിറ്റ് പ്രവർത്തകർ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് മെഡിക്കൽ ക്യാമ്പുകളും ക്ലാസുകളും ആ കാലത്ത് ധാരാളമായി നടത്തിയിരുന്നു ചേവായൂർ യൂണിറ്റിനെ പ്രഥമ സെക്രട്ടറി ആയിരുന്ന പ്രൊഫസർ കെ ശ്രീധരൻ പിന്നീട് സംസ്ഥാന പ്രസിഡണ്ടായി പ്രോഫസർ ഉണ്ണികൃഷ്ണൻ നമ്പീശൻ  ജില്ലാ സെക്രട്ടറിയുമായി പ്രൊഫസർ വിജയ മാധവൻ ഡോക്ടർ കെ കെ വിജയൻ, പ്രൊ.അഹമ്മദ്, പി കെ സോമൻ  തുടങ്ങിയവർ ആയിരുന്നു പിന്നീട് ഭാരവാഹികളായി വന്നത്.

  എൺപതുകളുടെ തുടക്കത്തിൽ മന്ദീഭവിച്ച യൂണിറ്റ് 1985 ബൈജു സുരേഷ് കെ,എം സി രാജേന്ദ്രൻ തുടങ്ങിയവരുടെ വരവോടെ ശക്തിപ്പെട്ടു 1988 പരിഷത്തിന്റെ പേരിൽ ഇരുപതിലധികം പേരുള്ള ഒരു സുഹൃത്ത് സംഘം രൂപപ്പെടുകയും അത് ഇന്നും തുടർന്നു പോരുകയും ചെയ്യുന്നു 1988 എൻ അനിൽകുമാറും അതിനുശേഷം എ പി മോഹൻദാസ് കെ പ്രസാദ് കുമാർ പി ഐ  അനിൽകുമാർ എന്നിവരും സെക്രട്ടറിമാറായി 1990 സമ്പൂർണ സാക്ഷരത യാഗ്നത്തിൽ കോവൂർ ഡിവിഷൻ ( അന്നത്തെ പത്താം വാർഡ് )ൽ നടപ്പിലാക്കിയത് പരിഷത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു. അന്നത്തെ യൂണിറ്റ് വൈസ് പ്രസിഡണ്ട് പി ശശിധരൻ ആയിരുന്നു വാർഡ് കൺവീനർ. യൂണിറ്റ് നടത്തിയ ഏറ്റവും മികച്ച പ്രവർത്തനം സമ്പൂർണ സാക്ഷരതാ യജ്ഞം ആയിരിക്കും എന്ന് നിസ്സംശയം പറയാം

1987 92 കാലഘട്ടത്തിൽ യൂണിറ്റിന് കീഴിൽ ശക്തമായ ബാലസംഘം ഉണ്ടായിരുന്നു ശാസ്ത്രഗതി ശാസ്ത്രകേരളം യൂറിക്ക എന്നിവയ്ക്കെല്ലാം കൂടി മുന്നൂറിലധികം വരിക്കാർ ഉണ്ടായിരുന്നു. കെ മനോഹരൻ ആയിരുന്നു ഇതിനു നേതൃത്വം നൽകിയത് 1987 96 കാലയളവിൽ പരിഷത്ത് അടുപ്പ്  നമ്മുടെ യൂണിറ്റിലും മേഖലയിലും ജനകീയമാക്കുന്നതിൽ എം സി രാജേന്ദ്രന്റെ പങ്ക് വളരെ വലുതാണ്

ചേവായൂർ യൂണിറ്റിലെ പ്രവർത്തകരിൽ ഭൂരിഭാഗവും കോവൂർ പ്രദേശത്ത് ഉള്ളവർ ആയതിനാൽ 1991 യൂണിറ്റിന്റെ പേര് കോവൂർ എന്നാക്കി മാറ്റി ഇതിനുശേഷം എ എം സുബ്രഹ്മണ്യൻ എം വി മനോഹരൻ ബി എസ് മനോജ്, A P ഗിരീഷ് കുമാർ P N പ്രമോദ് കുമാർ തുടങ്ങിയവർ യൂണിറ്റിന്റെ ഭാരവാഹികളായി ഈ സന്ദർഭങ്ങളിൽ മേഖലാ കമ്മിറ്റി നടത്തിയ പല പരിപാടികളുടെയും, സമ്മേളനം, കലാജാഥ സ്വീകരണം, യൂറിക്ക വിജ്ഞാനോത്സവം തുടങ്ങിയവയുടെ സംഘാടകർ ആകാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട് ജനകീയാസൂത്രണം നടപ്പിലാക്കുന്നതിന് വാർഡുതല കമ്മറ്റിയിൽ യൂണിറ്റ് പ്രവർത്തകരുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു മെഡിക്കൽ കോളേജിലെ മാലിന്യ പ്രശ്നത്തിൽ യൂണിറ്റ് നേരിട്ട് ഇടപെടുകയും ബി എസ് മനോജിന്റെ നേതൃത്വത്തിൽ രണ്ടുതവണ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തുകയുണ്ടായി വളരെയധികം ജനകീയ പങ്കാളിത്തം ഉണ്ടായ പരിപാടികളായിരുന്നു ഇത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളേജ് വിൽപ്പനയ്ക്ക് വെച്ച് വിഷയത്തിൽ പരിഷ ത് ഫലപ്രദമായി ഇടപെട്ടു മെഡിക്കൽ കോളേജിലെ ഹോട്ടലിൽ നിന്നുള്ള മലിനജലം കോവൂർ പ്രദേശത്തേക്ക് ഒഴുക്കിവിട്ട പ്രശ്നത്തിൽ മറ്റു സംഘടനകളുമായി ചേർന്ന് പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്


പരിഷത്തും കോവൂർ ലൈബ്രറിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത് യൂണിറ്റ് രൂപീകരിച്ച നാൾ മുതൽ തന്നെ യോഗങ്ങളും പരിപാടികളും ലൈബ്രറിയിൽ വെച്ചാണ് നടക്കാറുള്ളത് ഒരുകാലത്ത് പരിഷത്ത് പ്രവർത്തകരുടെ കേന്ദ്രം തന്നെ ലൈബ്രറിയുടെ മുന്നിലുള്ള മാവിൻചുവട് ആയിരുന്നു ലൈബ്രറിയുടെ ഉന്നമനത്തിനു വേണ്ടിയും പരിഷത്ത് അകമഴിഞ്ഞ പിന്തുണ നൽകിയിട്ടുണ്ട് കഴിഞ്ഞ കുറച്ചു വർഷങ്ങളായി പരിഷത്ത് ഭാരവാഹികളായ എൻ അനിൽകുമാർ കെ പി ഗിരീഷ് കുമാർ തുടങ്ങിയവരാണ് ലൈബ്രറി സെക്രട്ടറിമാരായി പ്രവർത്തിച്ചുവരുന്നത്

പ്രാദേശിക നേതൃത്വത്തെ വ്യക്തികളെ രൂപപ്പെടുത്തുന്നതിൽ പരിഷത്ത് മുന്നിൽ തന്നെയുണ്ട് പരിഷത്ത് ലൂടെ വന്ന് വളർന്ന് സമാന സംഘടനയുടെ നേതൃത്വത്തിൽ എത്തിയ ഒരുപാട് പേർ നമ്മുടെ പ്രദേശത്തുണ്ട് യൂണിറ്റ് മുൻ സെക്രട്ടറിയായിരുന്ന പി എൻ പ്രമോദ് കുമാറിന്റെ അകാല വിയോഗം നമ്മളെ വളരെയധികം വേദനിപ്പിച്ച സംഭവമാണ് യൂണിറ്റ് പ്രവർത്തനത്തിൽ വളരെ ഊർജ്ജസ്വലമായി പ്രവർത്തിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ വിയോഗം സംഘടനയ്ക്ക് തീരാനഷ്ടമാണ്

കോവൂർ യൂണിറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെമ്പർമാർ ഇപ്പോഴാണ് ഉള്ളതെങ്കിലും കഴിഞ്ഞകാല പ്രവർത്തന മികവിലേക്ക് എത്താൻ നമുക്ക് കഴിയുന്നില്ല വനിതകളും യുവാക്കളും മെമ്പർഷിപ്പ് യിലേക്ക് വരുന്നുണ്ടെങ്കിലും സംഘടനാ വൽക്കരിക്കുന്നതിൽ നാം മുന്നോട്ടുപോകേണ്ടതുണ്ട് 

പരിഷത്ത് പോലുള്ള സംഘടനയ്ക്ക് അവരുടെ പ്രവർത്തന ചരിത്രം എഴുതപ്പെടുമ്പോൾ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് അത് വലിയ പ്രചോദനം ആയിരിക്കും അതുകൊണ്ടുതന്നെ വളരെയധികം സന്തോഷത്തോടെയും തെല്ലു  അഭിമാനത്തോടെയും ആണ് പരിഷത്ത് കോവൂർ യൂണിറ്റ് ചരിത്രം ഇവിടെ അവതരിപ്പിച്ചത്

"https://wiki.kssp.in/index.php?title=കോവൂർ&oldid=10820" എന്ന താളിൽനിന്ന് ശേഖരിച്ചത്