ഗോപിനാഥ് കർത്താ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

ബയോഫിസിക്സ്-ക്രിസ്റ്റലോഗ്രാഫി ശാസ്ത്രശാഖയിൽ മൗലികസംഭാവനകൾ നൽകിയ കേരളീയ ശാസ്ത്രപ്രതിഭയാണ് ഗോപിനാഥ് കർത്താ. ചേർത്തലയിൽ കോവിലകത്ത് വീട്ടിൽ 1927 ജനുവരി 27ന് ഗോപിനാഥ് കർത്താ ജനിച്ചു. ആലപ്പുഴ സനാതന ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. 1942ൽ ഇൻറർമീഡിയറ്റ് പാസായി. ഫിസിക്സിൽ MSc. ഗണിതത്തിലും MSc. 1953ൽ Phd ബിരുദം. കൊളാജൽ മുപ്പിരിയൻ ഗോവണിയുടെ ഘടനയാണ്(ട്രിപ്പിൾ ഹെലിക്സ് സിദ്ധാന്തം) G.N.രാമചന്ദ്രനോടൊപ്പം ചേർന്ന് കർത്താ അവതരിപ്പിച്ചത്. മദ്രാസ് ഹെലിക്സ് എന്നാ പേരിൽ ഇത് അറിയപ്പെടുന്നു. കയറിൻറെ ഇഴപിരിഞ്ഞുള്ള ഘടനയിൽ നിന്നാണ് കൊളാജലിൻറെ ഘടനാ സങ്കൽപ്പത്തിലേക്ക് ഗോപിനാഥ് എത്തിയത്. പിന്നീട് റൈബോ ന്യൂക്ലിയസ് എൻസൈമിൻറെ ഘടനയും അദ്ദേഹം അവതരിപ്പിച്ചു. 1984ൽ ഗോപിനാഥ് കർത്താ അന്തരിച്ചു.

"https://wiki.kssp.in/index.php?title=ഗോപിനാഥ്_കർത്താ&oldid=5923" എന്ന താളിൽനിന്ന് ശേഖരിച്ചത്