ഡാറാ-സ്മൈൽ കമ്പനി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

കേരളത്തിലെ വ്യവസായവത്കരണത്തിൻറെ ഉദയം കുറിച്ച ഫാക്ടറിയാണ് ആലപ്പുഴയിലെ ഡാറാ-സ്മൈൽ കയർ ഫാക്ടറി. 1859ലാണ് ഇത് സ്ഥാപിച്ചത്. കേരളത്തിലെ ആദ്യത്തെ ഫാക്ടറിയായ ഇവിടെയാണ്‌ കേരളത്തിലെ ആദ്യത്തെ തൊഴിലാളിവർഗ്ഗം ഉടലെടുത്തത്. Darragh, Smail & Co. Ltd. - Manufactures Domestic and Calcutta Cocoa Mats and Mattings എന്നായിരുന്നു കമ്പനിയുടെ പേര്. ഇതിൻറെ ഓഫീസ് 177 water street New York ആയിരുന്നു. ജെയിംസ് ഡാറായും ഹെൻറി സ്മെയ്ലും കമ്പനിയുടെ പങ്കാളികളായിരുന്നു.

"https://wiki.kssp.in/index.php?title=ഡാറാ-സ്മൈൽ_കമ്പനി&oldid=5919" എന്ന താളിൽനിന്ന് ശേഖരിച്ചത്