പരിഷത്ത് വിക്കി നിർദ്ദേശങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

പരിഷത്ത് വിക്കി പരീക്ഷണാടിസ്ഥാനത്തിൽ സൃഷ്ടിച്ചിട്ടുള്ള വെബ്സൈറ്റാണ്.

ഇതിനോട് താങ്കൾക്കുള്ള താല്പര്യത്തിന് നന്ദി. ഈ വെബ്സൈറ്റിനെക്കുറിച്ച് താങ്കൾക്കുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിമർശനങ്ങളും ഇവിടെ പങ്കുവെയ്കാം.
താഴെ കാണുന്ന അഭിപ്രായം നിർദ്ദേശം വിമർശനം എന്ന തലക്കെട്ടിന് വലതുവശമായി കാണുന്ന 'തിരുത്തുക' എന്ന കണ്ണിയിൽ അമർത്തിയാൽ lതാങ്കൾക്ക് എഴുതുവാനുള്ള ഭാഗം ദൃശ്യമാകും.

എഴുതിയതിനുശേഷം താങ്കളുടെ ഒപ്പ് രേഖപ്പെടുത്തുവാൻ മറക്കരുതേ... എഴുതിയതിന് ശേഷം നാല് ടിൽഡേ ചിഹ്നങ്ങൾ (~~~~) രേഖപ്പെടുത്തിയാൽ താങ്കളുടെ പേരും സമയവും അടങ്ങുന്ന ഒപ്പ് താനേ ദൃശ്യമാകും. അല്ലെങ്കിൽ താങ്കൾ താങ്കൾ എടുക്കുന്ന തിരുത്തൽ ബോക്സിന് മുകളിലായി ഒപ്പ് രേഖപ്പെടുത്താനുള്ള ഉപകരണം ഉപയോഗിച്ചും ഒപ്പ് രേഖപ്പെടുത്താം. പുതിയ നിർദ്ദേശങ്ങൾ താഴോട്ട് താഴോട്ട് രേഖപ്പെടുത്തണേ...

അഭിപ്രായം നിർദ്ദേശം വിമർശനം

archives.org യിൽ നമ്മുടെ പഴയ വല ലഘുലേഖകളും ലഭ്യമാണ്. അതിന്റെ jpeg ഫയലുകൾ ഡൌൺലോഡ് ചെയത് ടക്സ്റ്റാക്കി മാറ്റി വായിച്ചുനോക്കി വിക്കിയിൽ ഇടുന്നകാര്യം പരിഗണിക്കാവുന്നതാണ്. നിലവിലെ ലഘുലേഖകൾ നോക്കി ഓരോവിഭാഗത്തിലും ഇല്ലാത്തവ ഏതാണെന്ന് (ആർക്കൈവ്സിൽ ഉള്ളവ) കണ്ടെത്തി അവ മാത്രം ചെയ്യണം. ആർക്കൊക്കെ ഇതിൽ പങ്കാളികളാകാം -->

മെയിലിങ് ലിസ്റ്റ്

പരിഷത്ത് വിക്കിക്കു വേണ്ടി ഒരു മെയിലിങ് ലിസ്റ്റ് ഉണ്ടാക്കുന്നത് നന്നായിരിക്കില്ലേ?
ഷാജി 05:49, 8 ജൂൺ 2012 (BST)

തീർച്ചയായും ചെയ്യാം. അതിന്റെ സാങ്കേതിക വശങ്ങൾ പരിശോധിക്കണം. തല്കാലം ഒരു ഗൂഗിൾ മെയിൽ ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. അതിൽ താങ്കളെ ചേർക്കാൻ വിട്ടുപോയതാണ്. ഉടൻ ചേർത്തേക്കാം. --Adv.tksujith 18:12, 8 ജൂൺ 2012 (BST)

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. യു.എ.ഇ. ചാപ്റ്റർ താൾ

ഈ ഘടകത്തെ എങ്ങിനെ വിക്കിയുമായി ബന്ധിപ്പിക്കാം.(യൂണിറ്റ്, മേഖല, ജില്ല).

മാഷേ തീർച്ചയായും ബന്ധപ്പിക്കാമല്ലോ. ആലപ്പുഴ ജില്ലയുടെ താളിൽ യൂണിറ്റ്, മേഖല, ജില്ല കൊടുത്തിരിക്കുന്നത് പോലെ ചെയ്യുക. ഫ്രണ്ട് ഓഫ് കെ.എസ്.എസ്.പി എന്ന് എഴുതി പുതി ലിങ്ക് സൃഷ്ടിച്ച് പരിഷത്ത് നിർവ്വാഹക സമിതിയുടെ താളിന് സമാനമായി ചെയ്താൽ മതി. -- Adv.tksujith 09:17, 12 ജൂൺ 2012 (BST)