പുല്ല് തൊട്ട് പൂനാര വരെ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

പുല്ല് തൊട്ട് പൂനാര വരെ ഇന്ദുചൂഡൻ വില:120

പുല്ല് തൊട്ട് പൂനാരവരെ എന്ന ശീര്ഷാകത്തിന് പുല്ല് തീരെ വിലകെട്ടതും പൂനാര വിലയേറിയതുമാണെന്ന അര്ത്ഥംഎ കല്പ്പി ക്കരുത്.എനിക്കത് പുല്ലാണ്, പുല്ലോളം കൂട്ടാക്കില്ല തൃണവല്ഗലണിക്കുക എന്നും മറ്റുമുള്ള ശൈലികളിൽ അടങ്ങിയിരിക്കുന്ന അവജ്ഞയ്ക്കും അവഗണനയ്ക്കും അടിസ്ഥാനമില്ല. ആനയടക്കം ഒട്ടുവളരെ സസ്യഭുക്കുകളുടേയും സ്ഥായിയായ ആഹാരം പുല്ല് ആണ്. ഭൂമിയെ തരിശാക്കുന്ന മണ്ണൊലിപ്പ് എന്ന മഹാ വ്യാധിയെ ചെറുക്കുന്നതിൽ പുല്ലുകള്ക്കു ള്ള പങ്ക് മഹത്താണ്. എന്തിനേറെ പറയുന്നു, മനുഷ്യവംശത്തിന്റെ നിലനില്പ്പി ന് അത്യന്താപേക്ഷിതമായ ഭക്ഷണ സാമഗ്രികളിൽ അതിപ്രധാനമായ അരി, ഗോതമ്പ്, റാഗി, ചോളം, തിന എന്നിവയെല്ലാം പുല്വിഗത്തുകളാണ്.....

യശശ്ശരീരനായ ഇന്ദുചൂഡൻ കേവലം ഒരു പക്ഷി നിരീക്ഷകൻ മാത്രമായിരുന്നുവെന്ന ചിലരുടെ ധാരണ തീര്ത്തും തെറ്റാണെന്നും അദ്ദേഹം ജൈവമണ്ഡലത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ച് വ്യക്തമായ വീക്ഷണവും ഉത്ക്കണ്ഠയും പുലര്ത്തിോയിരുന്ന ആളാണെന്നും തിരിച്ചറിവ് നല്കുുന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ പുല്ല് തൊട്ട് പൂനാര വരെ. അതിലെ ഏതാനും വരികളാണ് മുകളിൽ ഉദ്ധരിച്ചത്. പുല്ലിനെപറ്റി പൊതുവെയുള്ള ധാരണയെ അദ്ദേഹം എത്ര സമര്ത്ഥതമായാണ് ഖണ്ഡിക്കുന്നതെന്ന് നോക്കുക. പ്രകൃതിയെ ഇത്രമേൽ പ്രണയിച്ച, അതിന്റെ സംരക്ഷണത്തിൽ ബദ്ധശ്രദ്ധനായ ജൈവ വൈവിധ്യത്തെക്കുറിച്ച് ഇത്രയും ആഴത്തിൽ അറിവുണ്ടായിരുന്ന ഇന്ദുചൂഡനെപോലെ അധികം പേരില്ല എന്ന് അദ്ദേഹത്തിന്റെ അതിമനോഹരമായ ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. പേരുകേട്ട ഒരു കാഴ്ചബംഗ്ലാവിന്റെ വലിയ ഒരു കൂടിനുപുറത്ത് 'ലോകത്തിലെ ഏറ്റവും ക്രൂരനായ മൃഗം' എന്ന് എഴുതിവെച്ചിട്ടുണ്ട്. ഏതാണ് ഇത്രയും ഭയങ്കരനും നിഷ്ഠൂരനുമായ ജന്തു എന്ന് നോക്കുന്ന ജിജ്ഞാസു കാണുന്നത് കൂടിന്റെ തടിച്ച കമ്പികള്ക്കു് പുറകിൽ ഘടിപ്പിച്ചിട്ടുള്ള വലിയ കണ്ണാടിയിൽ പ്രതിഫലിക്കുന്ന സ്വന്തം മുഖം തന്നെയാണ്....! മുഴുവൻ സസ്യ-ജന്തുജാലങ്ങള്ക്കും അവകാശപ്പെട്ട ഈ ഭൂമിയെ ഒരു ദാക്ഷീണ്യവുമില്ലാതെ ചൂഷണം ചെയ്യുകയും കൊള്ളയടിക്കുകയുമാണ് ജന്തുക്കളിൽ വെച്ച് ഏറ്റവും സ്വാര്ത്ഥി യും ഹൃദയശൂന്യനുമായ മനുഷ്യനെന്ന് ഇന്ദുചൂഡൻ തന്റെ ഈ ഉപന്യാസ സമാഹാരത്തിൽ ഉദാഹരണ സഹിതം സമര്ത്ഥി ക്കുന്നു. പ്രകൃതി പഠനത്തേയും പക്ഷിനിരീക്ഷണത്തേയും സംബന്ധിച്ച നിരവധി കാര്യങ്ങൾ അതീവ രസകരമായാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ജീവികളിൽ ഏറെ സവിശേഷതകളും കൗതുകങ്ങളും നിറഞ്ഞതാണ് പക്ഷികളുടെ ലോകം. അവയുടെ നടപ്പ്, ഇരിപ്പ്, ശബ്ദം, ഭക്ഷണം, കൂടുകെട്ടൽ, സൗന്ദര്യം, പ്രണയം, വൈവിധ്യം, ആവാസവ്യവസ്ഥ എന്നിവ മുതൽ ദേശാന്തരഗമനം എന്ന മാഹാത്ഭുതം വരെ മനോഹരമായ മലയാളത്തിൽ ഇന്ദുചൂഡൻ വിവരിക്കുന്നത് വായിക്കുമ്പോൾ അദ്ദേഹം നമ്മുടെ അടുത്തിരുന്ന് സംസാരിക്കുന്നതുപോലെ തോന്നും! വാലുകുലുക്കിയും ആനറാഞ്ചിയും വെള്ളക്കഴുത്തുകൊക്കും കാക്കമരംകൊത്തിയും കരിവയറൻ വാനമ്പാടിയും മലമുഴക്കി വേഴാമ്പലും മുതൽ ഏറെ അപൂര്വ്വ വും വംശനാശഭീഷണി നേരിടുന്നതുമായ പൂനാരയും (ഫ്‌ളമിംഗോ) പുള്ളിച്ചുണ്ടൻ പെലിക്കനും വരെ ഈ ചെറു ഗ്രന്ഥത്തിൽ പരാമര്ശം വിധേയമാകുന്നുണ്ട്. ഇവയുടെ കൗതുകകരവും ഒട്ടൊക്കെ നിഗൂഢതകൾ നിറഞ്ഞതുമായ ജീവിത രീതികൾ വളരെ ലളിതമായ ആഖ്യാനശൈലികൊണ്ട് ശ്രദ്ധേയമാക്കിയിരിക്കുകയാണ് ഇന്ദുചൂഡൻ തന്റെ പുസ്തകത്തിലൂടെ. കേരളത്തിലെ പക്ഷികൾ പക്ഷികളും മനുഷ്യരും എന്നീ മലയാളത്തിലെ അപൂര്വ്വ സംഭവങ്ങളായ പുസ്തകങ്ങളുടെ കര്ത്താ വായ ഇന്ദുചൂഡന്റെ (പ്രൊഫ.കെ.നീലകണ്ഠൻ) പുല്ല് തൊട്ട് പൂനാര വരെ എന്ന ഗ്രന്ഥം ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ പുരസ്‌ക്കാരം നേടിയിട്ടുണ്ട്.

"https://wiki.kssp.in/index.php?title=പുല്ല്_തൊട്ട്_പൂനാര_വരെ&oldid=6010" എന്ന താളിൽനിന്ന് ശേഖരിച്ചത്