വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാന ശിൽപ്പശാല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
15:59, 4 ജൂലൈ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാന ശിൽപ്പശാല ജൂലൈ 7, 8 തീയ്യതികളിൽ ഗവ.ഗേൾസ് ഹയർ സെക്കൻററി സ്കൂൾ പേരൂർക്കട തിരുവനന്തപുരത്ത് നടക്കും. വിദ്യാഭ്യാസ അവകാശനിയമവും ചട്ടവും വിലയിരുത്തി, കേരളത്തിൻറ നേട്ടങ്ങൾ നിലനിർത്തിക്കൊണ്ട്തന്നെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുളള നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനും സ്വകാര്യവൽക്കരണ നീക്കങ്ങളെ ചെറുക്കുന്നതിനുമാണ് ശിൽപ്പശാല.

ശിൽപ്പശാലയ്ക്കു ശേഷം ഇതു സംബന്ധിച്ച ക്യമ്പയിൻ ഉയർത്തിക്കൊണ്ട് വരേണ്ടതുണ്ട്. അവകാശനിയമവും ചട്ടങ്ങളും ഉളളടക്കത്തെ ഏഴ് വിഷയങ്ങളായി തിരിച്ച് ഓരോ വിഷയത്തിലും 10-15 മിനിട്ട് അവതരണവും ചർച്ചയുമ്ണ് ശില്പശാലയിൽ നടക്കുക.

വിഷയങ്ങൾ

2012 ജൂലൈ 7, 8 ശനി, ഞായർ
ക്രമസംഖ്യ വിഷയങ്ങൾ അവതാരകർ
09:00 – 10:00 രജിസ്ട്രേഷൻ
1 അവകാശ നിയമവും ചട്ടവും- പൊതു നിർദ്ദശങ്ങൾ സി രാമക്യഷ്ണൻ
2 വിദ്യാലയ പ്രവേശനം, സ്കൂൾ ഡവലപ്മെൻറ് കമ്മിററി, ഡവലപ്മെൻറ് പ്ളാൻ മുതലായവ സി മധുസൂദനൻ
3 കുട്ടികളുടെ അവകാശം രാമൻകുട്ടി
4 അധ്യാപകൻറ റോൾ പി വി പുരുഷോത്തമൻ
5 ഗവൺമെൻറിൻറ റോൾ സി പി നാരായണൻ
6 പ്രീപ്രൈമറി-സെക്കൻററി ബന്ധം ഒ എം ശങ്കരൻ
7 ക്വാളിററി ആ ർ വി ജി