കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-സാങ്കേതിക വിദ്യാഭ്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
07:36, 13 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ


ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.


ഇന്നത്തെ അവസ്ഥ

ഭൗതിക സൗകര്യങ്ങളുടെ അടിസ്ഥാനത്തിലായാലും അക്കാദമിക നിലവാരത്തിന്റെ അടിസ്ഥാനത്തിലായാലും നമ്മുടെ മിക്ക എഞ്ചിനീയറിങ്‌ കോളേജുകൾക്കും ഏറെയൊന്നും അഭിമാനിക്കാനില്ലാത്ത അവസ്ഥയാണിന്ന്‌. AICTE നിയോഗിച്ച നാഷണൽ അക്രെഡിറ്റേഷൻ കൗൺസിലിന്റെ പരിശോധനയ്‌ക്കു വിധേയമാകാൻ പോലും ചുരുക്കം ചില എഞ്ചിനീയറിങ്ങ്‌ കോളേജുകളേ തയ്യാറായിട്ടുള്ളൂ. അവയിൽത്തന്നെ ``A ഗ്രേഡ്‌ ലഭിച്ചത്‌ ഏറ്റവും പ്രെസ്റ്റീജിയസ്‌ ആയിട്ടുള്ള കോളേജുകളിലെ ഏതാനും ഡിപ്പാർട്ടുമെന്റുകൾക്കു മാത്രവും. ഭൂരിപക്ഷം കോളേജുകൾക്കും AICTE-യുടെ അംഗീകാരത്തിനു പോലും അർഹത ഉണ്ടാകുമോ എന്നു സംശയമാണ്‌. സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്തവ; നിർദ്ദിഷ്ട അധ്യാപക-വിദ്യാർത്ഥി അനുപാതം പുലർത്താത്തവ; അവശ്യ ലൈബ്രറി-ലബോറട്ടറി സൗകര്യങ്ങൾ ഇല്ലാത്തവ; അവയുടെ പരാധീനതകൾ പല വിധമാണ്‌. പല വലിയ സ്ഥാപനങ്ങളും തുടങ്ങുന്നത്‌ ഇങ്ങനെ യായിരിക്കാം. പക്ഷേ ഒന്നുരണ്ടു വർഷങ്ങൾക്കകം സുസജ്ജമായ സ്വന്തം പരിസരങ്ങളു ണ്ടാക്കാനുള്ള `വക' കണ്ടുകൊണ്ടു മാത്രമേ ഇത്തരം യത്‌നങ്ങൾ തുടങ്ങാവൂ. കൃത്യമായ സ്ഥലനിർണയം പോലും നടത്താതെ എഞ്ചിനീയറിങ്‌ കോളെജ്‌ തുടങ്ങുന്നതും കുട്ടികളെ പ്രവേശിപ്പിക്കുന്നതും ശിക്ഷാർഹം തന്നെയാണ്‌. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ മൂല്യച്യുതിക്ക്‌ ഒരു പ്രധാനകാരണം ലാഘവബുദ്ധിയോടു കൂടിയുള്ള ഈ സമീപനമാണ്‌.

കൂണുപോലെ മുളയ്‌ക്കുന്ന പുതിയ കോളെജുകളുടെ മറ്റൊരു ദൗർബല്യം അനുഭവ സമ്പന്നരായ അധ്യാപക വൃന്ദത്തിന്റെ അഭാവമാണ്‌. സർക്കാർ കോളെജുകളിൽ സ്ഥലംമാറ്റം കൊണ്ട്‌ പേരിനെങ്കിലും ഒഴിവുകൾ നികത്താൻ കഴിയും (വിദൂരസ്ഥമായ കോളെജുകളിൽ മിക്ക പോസ്റ്റുകളും ഒഴിഞ്ഞുകിടക്കയോ കൂടെക്കൂടെ ആൾ മാറുകയോ ചെയ്യും എന്നത്‌ മറ്റൊരു കാര്യം). ആട്ടോണമസ്‌ കോളെജുകളിൽ മിക്കപ്പോഴും മധ്യതല അധ്യാപകർ (അസിസ്റ്റന്റ്‌ പ്രൊഫസർ/റീഡർ) ഉണ്ടാവാറില്ല. റിട്ടയർ ചെയ്‌ത ആരെയെങ്കിലും താൽക്കാ ലിക വകുപ്പധ്യക്ഷനാക്കിയും അനുഭവസമ്പത്തില്ലാത്ത യുവബിരുദധാരികളെ താൽക്കാലിക ലെക്‌ചറർമാ രാക്കിയുമാണ്‌ അവ പുലർന്നുപോരുന്നത്‌. ദീർഘകാല സ്റ്റാഫ്‌ പോളിസി ഇല്ലാത്തതുകൊണ്ട്‌ അനുഭവസമ്പന്നർ വരാൻ മടിക്കുന്നു, വന്നവരിൽതന്നെ മിടുക്കരായവർ എത്രയുംവേഗം രക്ഷപ്പെടുന്നു. സ്ഥിരമായ, അനുഭവസമ്പത്തുള്ള, ടീച്ചിങ്‌ ഫാക്കൽട്ടിയുടെ അഭാവം അക്കാദമികമായും അധ്യാപക- വിദ്യാർത്ഥി ബന്ധത്തിനും എത്ര ദോഷം ചെയ്യുമെന്ന്‌ പറയേണ്ടതില്ലല്ലോ. എങ്കിലും ഈ ഘടകത്തിന്‌ യാതൊരു പ്രാധാന്യവും കൊടുത്തു കാണുന്നില്ല.

കേരളത്തിലെ സാങ്കേതികവിദ്യാഭ്യാസത്തിന്റെ ഗുണപരമായ പാപ്പരത്തത്തെപ്പറ്റി നിശിതമായ വിമർശ നങ്ങളാണ്‌ അശോക്‌ മിത്ര കമ്മീഷന്റെ റിപ്പോർട്ടിൽ ഉള്ളത്‌. ആ കമ്മീഷന്റെ തെളിവെടുപ്പിനുശേഷം (1997) സ്ഥിതിഗതികൾ ഒരു വിധത്തിലും മെച്ചപ്പെട്ടിട്ടില്ല എന്നല്ല കൂടുതൽ മോശമായിട്ടേ ഉള്ളൂ.

ചില നിർദ്ദേശങ്ങൾ

അശോക്‌ മിത്ര കമ്മീഷന്റെ റിപ്പോർട്ടിൽ ഉൾപ്പെടു ത്തിയവയും സ്റ്റേറ്റ്‌ പ്ലാനിങ്‌ ബോർഡിന്റെ ടാസ്‌ക്‌ ഫോഴ്‌സ്‌ ശുപാർശ ചെയ്‌തവയും പരിഷത്ത്‌ നടത്തിയ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞു വന്നവയുമായ ചില നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു:

1. സാങ്കേതികവിദ്യാഭ്യാസത്തിന്റെ വികസനം ഏതുവിധത്തിൽ ആയിരിക്കണമെന്നതിനെ ക്കുറിച്ച്‌, എത്ര കോളെജുകൾ വേണം, ഏതേതു വിഷയങ്ങൾ ക്കായിരിക്കണം മുൻഗണന, എന്തായിരിക്കണം അടിസ്ഥാന പരിഗണനകൾ, മാനവശേഷി വികസനത്തിന്റെ സമീപനവും ആധാരവും എന്തായിരിക്കണം മുതലായവ യെക്കുറിച്ച്‌ പഠിച്ച്‌ അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ പുതിയ കോളെജുകൾ തുടങ്ങാവൂ. സാങ്കേതിക വിദ്യാഭ്യാ സത്തെ മാനവവിഭവശേഷി കയറ്റുമതി ചെയ്യാനുള്ള ഒരു ഉപായം എന്നതിൽ നിന്നു വ്യത്യസ്‌തമായി നമ്മുടെ പ്രകൃതി വിഭവങ്ങളെ വികസിപ്പിച്ച്‌ ജനജീവിതം കൂടുതൽ സുകരവും സുഖകരവു മാക്കുന്നതിനും അതുവഴി സാമൂഹികമൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായി ക്കുന്ന വൈദഗ്‌ദ്ധ്യം നേടാനുള്ള ഉപാധി എന്ന നിലയ്‌ക്കാണ്‌ കാണേണ്ടത്‌.

2. മതിയായ ഭൗതികസൗകര്യങ്ങളും അധ്യാപകരു മില്ലാത്ത ഒരു സ്ഥാപനത്തെയും പ്രവർത്തിക്കാ നനുവദിക്കരുത്‌. അവ ഉറപ്പുവരുത്തിയതി നുശേഷം മാത്രമേ വിദ്യാർത്ഥികളെ പ്രവേശിപ്പി ക്കാൻ അനുവദിക്കാവൂ. ഇത്‌ സർക്കാർ കോളെജുകൾക്കും ബാധകമാക്കണം.

3. അധ്യാപകശേഷി വികസനത്തിന്‌ ഒരു രൂപരേഖ ഉണ്ടാക്കണം. AICTE ശമ്പളസ്‌കെയിൽ നടപ്പാക്കുന്ന തോടൊപ്പം യോഗ്യതയും ഗുണനിലവാരവും സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും നടപ്പാക്കണം. എല്ലാ തലങ്ങളിലും തുറന്ന മത്സരത്തിലൂടെയുള്ള അധ്യാപക നിയമനവും മൂല്യനിർണയത്തിലധിഷ്‌ഠിതമായ പ്രൊമോഷനുകളും നടപ്പാക്കണം.

4. സർക്കാർ കോളെജുകളിലെ അധ്യാപകരെ കൂടെക്കൂടെ സ്ഥലംമാറ്റുന്ന രീതി ഉപേക്ഷിച്ചിട്ട്‌ ക്രമേണ ഓരോ സ്ഥാപനത്തിനും തനതു ഫാക്കൾട്ടി എന്ന രീതിയിലേക്ക്‌ കൊണ്ടുവരാ നുള്ള ശ്രമം തുടങ്ങണം.

5. നിലവിലുള്ള പബ്ലിക്‌ സർവീസ്‌ കമ്മീഷൻ സംവിധാനത്തിന്‌ അനുപൂരകമായി സാങ്കേതിക വിദ്യാഭ്യാസ രംഗത്തേക്കുള്ള അധ്യാപകരെ ഓരോ വർഷവും ക്യാംപസ്സുകളിൽനിന്ന്‌ നേരിട്ട്‌ റിക്രൂട്ട്‌ ചെയ്യുന്നതിനുള്ള ഏർപ്പാടുണ്ടാക്കണം. ഏറ്റവും മികവുള്ളവരെ അധ്യാപന രംഗത്തേക്ക്‌ ആകർഷിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമം ഉണ്ടാകണം.

6. മതിയായ സൗകര്യങ്ങളുള്ള തിരഞ്ഞെടുത്ത കോളെജുകൾക്ക്‌ ഭരണപരമായും അക്കാദമിക മായും ഉള്ള സ്വയംഭരണം നൽകണം. ഇതിനു മുന്നോടിയായി ഓരോ സ്ഥാപനത്തിലും അക്കാദമി ക്‌ കൗൺസിലും ഗവേണിങ്‌ ബോഡിയും ഉണ്ടാക്കണം. ഡിപ്പാർട്ടുമെന്റുകൾക്ക്‌ കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകണം. തുടർച്ചയായ ആഭ്യന്തര മൂല്യനിർണയവും പരാതികൾ പരിഹരിക്കാനുള്ള ഗ്രീവൻസ്‌ റിഡ്രെസൽ സംവിധാനവും ഉണ്ടാക്കണം. സർക്കാർ അംഗീക രിച്ച ബജറ്റിനകത്തു നിന്നുകൊ ണ്ടുള്ള ധനപരമായ പ്രവർത്തനസ്വാതന്ത്ര്യവും നൽകണം.

7. പാഠ്യപദ്ധതി കൂടുതൽ അയവുള്ളതാക്കുകയും കാലികവും പ്രാദേശികവുമായ പ്രസക്തിയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള അധികാരം കോളേജ്‌തല അക്കാദമിക്‌ കൗൺസിലിനു നൽകുകയും ചെയ്യണം.

8. കംപ്യൂട്ടർ-വിവര സാങ്കേതിക മേഖലകളിൽ പുതിയ കോഴ്‌സുകൾ തുടങ്ങുന്ന തോടൊപ്പംതന്നെ എല്ലാ എഞ്ചിനീയറിങ്‌ വിദ്യാർത്ഥികൾക്കും സായാഹ്ന ക്ലാസ്സുകളിലൂടെ കംപ്യൂട്ടർ മേഖലയിൽ ഒരു ബിരുദാനന്തര ഡിപ്ലോമ കൂടി സമാന്തരമായി നേടുന്നതിനുള്ള സംവിധാനം ഉണ്ടാക്കണം.

9. എഞ്ചിനീയറിങ്‌ കരിക്കുലത്തിന്റെ ഭാഗമായ കംപ്യൂട്ടർ പഠനത്തിൽ ഏതെങ്കിലും കംപ്യൂട്ടർ ഭാഷ (അത്‌ ഏതു തന്നെയായാലും) മുൻനിശ്ചയ പ്രകാരം തീരുമാനിച്ചശേഷം വർഷങ്ങളോളം (അത്‌ കാലഹരണപ്പെട്ട ശേഷവും) പഠിപ്പിച്ചുകൊ ണ്ടിരിക്കുന്ന ഇപ്പോഴത്തെ രീതി മാറ്റി, കാലാനു സരണം ആ കോഴ്‌സിന്റെ സിലബസ്‌ ഓരോ വർഷവും പുതുക്കാനുള്ള അധികാരം കോളെജി നുതന്നെ നൽകണം. അതിന്റെ മൂല്യനിർണയവും ആന്തരിക മായിത്തന്നെ ചെയ്യണം

10. കോളെജിലെ പാഠ്യപദ്ധതിയെ വ്യവസായതലത്തി ലുള്ള യാഥാർത്ഥ്യങ്ങളുമായും അടിക്കടി പുതുക്കപ്പെടുന്ന സാങ്കേതികവിദ്യയുമായും കൂട്ടിയിണക്കുന്നതിനുള്ള സമർഥമായ യത്‌നം ഉണ്ടാകണം. അധ്യാപകർക്ക്‌ വ്യവസായപരിശീ ലനവും പ്രാക്ടീസിങ്‌ എഞ്ചിനീയർമാർക്ക്‌ അവർക്ക്‌ വൈദഗ്‌ദ്ധ്യമുള്ള മേഖലകളിലെ കോഴ്‌സുകൾ പഠിപ്പിക്കാനുള്ള സൗകര്യവും ലഭ്യമാക്കണം. ഇതിനുവേണ്ടിയായിരിക്കണം ഗെസ്റ്റ്‌ ഫാക്കൾട്ടി സംവിധാനം ഉപയോഗപ്പെടു ത്തേണ്ടത്‌.

11. AICTE-യുടെ കണക്കു പ്രകാരം ഒരു എഞ്ചിനീയറിങ്‌ കോളെജ്‌ തുടങ്ങാൻ ഏകദേശം പത്തുകോടി രൂപയുടെ മുതൽമുടക്കു വരും. കുട്ടികളിൽനിന്ന്‌ പിരിച്ചെടുക്കാതെ ഇത്രയും തുക ചെലവാക്കാൻ കഴിവുള്ള സംഘടനകളെ മാത്രമേ എഞ്ചിനീയറിങ്‌കോളെജ്‌ തുടങ്ങാൻ അനുവദി ക്കാവൂ. ആവർത്തനച്ചെലവിന്റെ 20-25 ശതമാനം മാത്രമേ വിദ്യാർത്ഥികളുടെ ഫീസിലൂടെ ഈടാക്കാനനുവദി ക്കാവൂ. ഇത്‌ എല്ലാ കോളേജു കൾക്കും ബാധക മാക്കാം (സർക്കാർ-എയ്‌ഡഡ്‌ ഉൾപ്പെടെ). പ്രവേശനം പൂർണമായും മെരിറ്റ്‌- കം-റിസർവേഷൻ അടിസ്ഥാനത്തിൽ നടത്തുക യും സാമ്പത്തികശേഷി കുറഞ്ഞവർക്ക്‌ പലിശയി ല്ലാത്ത വായ്‌പയോ പൂർണമായ ഫീസ്‌ ഇളവോ നൽകുന്നതിനുള്ള സംവിധാനം ഉറപ്പാക്കുകയും വേണം. ഇതിനായി ഒരു വിദ്യാഭ്യാസനിധിക്ക്‌ തുടക്കം കുറിക്കണം. എഞ്ചിനീയറിങ്‌ ബിരുദവു മായി നാടുവിടുന്ന വരുടെ കൈയ്യിൽനിന്ന്‌ ഒരു നിശ്ചിത തുക (രണ്ടു ലക്ഷം?) ഈടാക്കുന്ന തിനുള്ള ബോണ്ടു വ്യവസ്ഥ ഉണ്ടാക്കണം.

12. ഡിപ്ലോമ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമായി നിർവചിക്കയും അവ നേടാൻ കഴിയും വണ്ണം പാഠ്യപദ്ധതി പുനർനിർണയം ചെയ്യുകയും വേണം. ബിരുദ വിദ്യാഭ്യാസത്തിന്റെ അനുകരണമോ അതു കിട്ടാത്തവർക്കുള്ള സമാശ്വാസമോ ആയല്ല ഡിപ്ലോമയെ കാണേണ്ടത്‌. അവർക്കുമാത്രം ചെയ്യാൻ കഴിയുന്ന സവിശേഷ സേവനം നിർവഹി ക്കാനുള്ള പ്രാപ്‌തി അവർക്ക്‌ നൽകാനുതകുന്ന വിധമായിരിക്കണം അവരുടെ പാഠ്യപദ്ധതി തയ്യാറാക്കേണ്ടത്‌. ലാബിലും ഫീൽഡിലുമുള്ള പ്രായോഗിക പരിശീലനത്തിനു പ്രാമുഖ്യം കൊടുക്കുകയും വ്യവസായ പരിശീ ലനം (അധ്യാപകർക്കും വിദ്യാർത്ഥിക ൾക്കും) നിർബന്ധിതമാക്കുകയും വേണം.

13. എല്ലാ പോളിടെക്ക്‌നിക്കുകളെയും കമ്മ്യൂണിറ്റി പോളിടെക്ക്‌നിക്കുകളാക്കുകയും സാമൂഹിക പ്രസക്‌തിയുള്ള ഹ്രസ്വകാല കോഴ്‌സുകൾക്കും പരിശീലനങ്ങൾക്കും സൗകര്യം നൽകുകയും വേണം.

14. തിരഞ്ഞെടുത്ത പോളിടെക്ക്‌നിക്കുകൾക്ക്‌ സ്വയംഭരണാധികാരം നൽകണം. അവയ്‌ക്ക്‌ സ്വന്തമായ ഗവേണിങ്‌ ബോഡിയും അക്കാദമിക ഉപദേശകസമിതിയും രൂപീകരിക്കണം. ജില്ലാപഞ്ചായത്തുകളുമായി അവയുടെ പ്രവർത്തനം ഏകോപിപ്പിക്കണം.