ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലാണ് 129.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ ചുനക്കര, നൂറനാട്, പാലമേൽ, ഭരണിക്കാവ്, മാവേലിക്കര-താമരക്കുളം, വള്ളിക്കുന്നം എന്നിവയാണ്. 1962-ലാണ് ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് നിലവിൽ വന്നത്.

അതിരുകൾ

മാവേലിക്കര, ചെങ്ങന്നൂർ, പന്തളം, പാറക്കോട്, ശാസ്താംകോട്ട, ഓച്ചിറ ബ്ലോക്ക് പഞ്ചായത്തുകളും മാവേലിക്കര, കായംകുളം നഗരസഭകളുമാണ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ.

ഗ്രാമപഞ്ചായത്തുകൾ

  1. ചുനക്കര ഗ്രാമപഞ്ചായത്ത്
  2. നൂറനാട് ഗ്രാമപഞ്ചായത്ത്
  3. പാലമേൽ ഗ്രാമപഞ്ചായത്ത്
  4. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്
  5. മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്ത്
  6. വള്ളികുന്നം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

ജില്ല ആലപ്പുഴ ജില്ല
താലൂക്ക് മാവേലിക്കര താലൂക്ക്
വിസ്തീര്ണ്ണം 129.94 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 161,580
പുരുഷന്മാർ 77,981
സ്ത്രീകൾ 83,599
ജനസാന്ദ്രത 1243
സ്ത്രീ : പുരുഷ അനുപാതം 1072
സാക്ഷരത 93%

വിലാസം

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്
ചാരുംമൂട് - 690505
ഫോൺ‍‍ : 0479 2382351
ഇമെയിൽ‍‍ : [email protected]

കടപ്പാട്

വിക്കിപീഡിയ