ഗ്രിഗർ മെൻഡൽ : സസ്യങ്ങളെ പ്രണയിച്ച വ്യക്തി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ഗ്രിഗർ മെന്ധൽ : സസ്യങ്ങളെ പ്രണയിച്ച വ്യക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധുനിക പാരമ്പര്യശാസ്ത്രത്തിൻറെ പിതാവായ ഗ്രിഗർ മെൻഡലിന്റെ സംഭാവനകൾ ശാസ്ത്രലോകത്തിന് എന്നും ഒരു മുതൽക്കൂട്ടാണ്.61വർഷത്തെ അദ്ദേഹത്തിന്റെ ജീവിതത്തിൽ അദ്ദേഹം ശാസ്ത്രമേഖലക്ക് സമ്മാനിച്ചത് അമൂല്യമായ കണ്ടെത്തലുകളാണ്.ഓസ്ട്രിയയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച മെൻന്ധൽ കൃഷിയിടത്ത് ജോലി ചെയ്തും താമസിച്ചും വളർന്നുവന്നു.

       കുട്ടിക്കാലം മുതൽ തന്നെ അദ്ദേഹം പ്രകൃതിയെ സ്നേഹിച്ചിരുന്നു.തേനീച്ച വളർത്തൽ പഠിച്ച അദ്ദേഹം പൂന്തോട്ടപരിപാലനവും ചെയ്തിരുന്നു. മെൻഡലിന്റെ കുടുംബപശ്ചാത്തലം അറിയാമായിരുന്ന ഒരു ഊർജ്ജതന്ത്രാദ്ധ്യാപകന്റെ നിർദ്ദേശാനുസരണം മെൻഡൽ സന്യാസി ആകുവാൻ ഒരു ആശ്രമത്തിൽ ചേർന്നു. പിന്നീട് അദ്ദേഹത്തിന്റ കഴിവും താൽപര്യവും മനസ്സിലാക്കിയ ആശ്രമാധിപൻ അദ്ദേഹത്തെ ഒരു സർവകലാശാലയിലേക്ക് അയച്ചു.പഠനം പൂർത്തിയാക്കിയ മെൻഡൽ തിരികെ ആശ്രമത്തിലേക്ക് വന്നു.
  മെൻഡലിന്റ ജീവിതകാലത്ത് അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പൊതുവേ തിരസ്കരിക്കപ്പെടുകയാണുണ്ടായത്.എങ്കിലും അതൊന്നും വകവെയ്കാതെ അദ്ദേഹം തന്റെ ശാസ്ത്രപ്രയാണം തുടർന്നു.

1884 ജനുവരി 6-ന് ആ മഹത്വവ്യക്തിയെ ശാസ്ത്രലോകത്തിന് നഷ്ടമായി.അദ്ദേഹത്തിൻറെ അഭാവം ഇന്നും നികത്താൻ ആവാത്തതാണ്.


      നെവിൻ പ്രമോദ്
       ഒൻപതാം ക്ലാസ്,
       സെന്റ് എഫ്രേംസ് 
 എച്ച്.എച്ച്.എസ്,മന്നാനം.
         കോട്ടയം