54
തിരുത്തലുകൾ
(ചെ.) (→പ്രവർത്തനങ്ങൾ) |
(ചെ.) (→പ്രവർത്തനങ്ങൾ) |
||
വരി 96: | വരി 96: | ||
പരിഷത്തിന്റെ കാസർഗോഡ് ജില്ലയുടെ ചരിത്രത്തിൽത്തന്നെ ചരിത്രമായി മാറിയ പരിപാടിയായിരുന്നു കാഞ്ഞങ്ങാട് ദുർഗ്ഗാഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പ്. ഉത്പാദനാധിഷ്ഠിത വികസനം എന്ന മുദ്രാവാക്യമുയർത്തി 2004 സെപ്തംബർ 19, 20, 21 തീയ്യതികളിൽ നടന്ന ക്യാമ്പിൽ 300 ൽ അധികം പ്രതിനിധികളാണ് പങ്കെടുത്തത്. ക്യാമ്പ് വിജയിപ്പിക്കുന്നതിൽ മടിക്കൈ യൂണിറ്റിന്റെ പങ്ക് വളരെ വലുതായിരുന്നു. മുഴുവൻ പ്രതിനിധികൾക്കും കുളിക്കാനുള്ള ചെറിയ സോപ്പ് യൂണിറ്റിൽ നിർമിച്ച് സംഘാടക സമിതിയെ ഏൽപ്പിച്ചു. ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിന്റെ ഉപ്പേരിക്കുള്ള വാഴക്കൂമ്പും യൂണിറ്റിൽ നിന്ന് നൽകി. ക്യാമ്പിന്റെ മുന്നൊരുക്കങ്ങൾക്കായി രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചവരിൽ യൂണിറ്റിലെ പ്രവർത്തകരമുണ്ടായിരുന്നു. ക്യാമ്പ് നടന്ന 3 ദിവസവും ഭക്ഷണ വിതരണത്തിനും കുടിവെള്ള വിതരണത്തിനും പാത്രങ്ങൾ കഴുകാനും സ്ത്രീകളടക്കമുള്ള യൂണിറ്റംഗങ്ങൾ സജീവമായി ഉണ്ടായിരുന്നു. | പരിഷത്തിന്റെ കാസർഗോഡ് ജില്ലയുടെ ചരിത്രത്തിൽത്തന്നെ ചരിത്രമായി മാറിയ പരിപാടിയായിരുന്നു കാഞ്ഞങ്ങാട് ദുർഗ്ഗാഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പ്. ഉത്പാദനാധിഷ്ഠിത വികസനം എന്ന മുദ്രാവാക്യമുയർത്തി 2004 സെപ്തംബർ 19, 20, 21 തീയ്യതികളിൽ നടന്ന ക്യാമ്പിൽ 300 ൽ അധികം പ്രതിനിധികളാണ് പങ്കെടുത്തത്. ക്യാമ്പ് വിജയിപ്പിക്കുന്നതിൽ മടിക്കൈ യൂണിറ്റിന്റെ പങ്ക് വളരെ വലുതായിരുന്നു. മുഴുവൻ പ്രതിനിധികൾക്കും കുളിക്കാനുള്ള ചെറിയ സോപ്പ് യൂണിറ്റിൽ നിർമിച്ച് സംഘാടക സമിതിയെ ഏൽപ്പിച്ചു. ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിന്റെ ഉപ്പേരിക്കുള്ള വാഴക്കൂമ്പും യൂണിറ്റിൽ നിന്ന് നൽകി. ക്യാമ്പിന്റെ മുന്നൊരുക്കങ്ങൾക്കായി രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചവരിൽ യൂണിറ്റിലെ പ്രവർത്തകരമുണ്ടായിരുന്നു. ക്യാമ്പ് നടന്ന 3 ദിവസവും ഭക്ഷണ വിതരണത്തിനും കുടിവെള്ള വിതരണത്തിനും പാത്രങ്ങൾ കഴുകാനും സ്ത്രീകളടക്കമുള്ള യൂണിറ്റംഗങ്ങൾ സജീവമായി ഉണ്ടായിരുന്നു. | ||
എന്റോസൾഫാൻ പ്രശ്നത്തിൽ പരിഷത്ത് ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി 2004 സെപ്തംബർ 13 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് പി സ്മാരകത്തിൽ സംഘടിപ്പിച്ച ഡോ.ബി ഇക്ബാലിന്റെ പ്രഭാഷണപരിപാടിയിൽ യൂണിറ്റിൽ നിന്ന് 4 പേർ പങ്കെടുത്തു. രാവിലെത്തന്നെ ജില്ലയിലെത്തിയ ഡോക്ടറെ, ദുരിത ബാധിത പ്രദേശങ്ങളായ പെരിയ, ചാലിങ്കാൽ എന്നിവിടങ്ങളിൽ അനുഗമിക്കാനും യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് ഉണ്ടായിരുന്നു. | എന്റോസൾഫാൻ പ്രശ്നത്തിൽ പരിഷത്ത് ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി 2004 സെപ്തംബർ 13 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് പി സ്മാരകത്തിൽ സംഘടിപ്പിച്ച ഡോ.ബി ഇക്ബാലിന്റെ പ്രഭാഷണപരിപാടിയിൽ യൂണിറ്റിൽ നിന്ന് 4 പേർ പങ്കെടുത്തു. രാവിലെത്തന്നെ ജില്ലയിലെത്തിയ ഡോക്ടറെ, ദുരിത ബാധിത പ്രദേശങ്ങളായ പെരിയ, ചാലിങ്കാൽ എന്നിവിടങ്ങളിൽ അനുഗമിക്കാനും യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2004 ഡിസംബർ 13 ശനിയാഴ്ച നടന്ന തൃക്കരിപ്പൂർ - വേലാശ്വരം കാൽനട ജാഥയിലും 2004 ഡിസംബർ 10ന് മടിക്കൈ പോത്തങ്കൈ, ചാളക്കടവ്, മേക്കാട്ട് കാൽനടജാഥയിലും യൂണിറ്റ് പ്രവർത്തകർ സജീവമായി പങ്കെടുത്തു. | ||
2004 ഡിസംബർ 5 ന് പൂത്തക്കാൽ വെച്ച് നടന്ന കലാജാഥാ സ്വീകരണത്തിന് യൂണിറ്റംഗങ്ങളുടെ കൂട്ടായ സഹകരണത്തിലൂടെ 20308 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കാൻ സാധിച്ചു. | |||
മാസികാ പ്രവർത്തനവുമായി ബന്ധപ്പെട്ട് യൂണിറ്റിൽ ഏറ്റവും നല്ല പ്രവർത്തനങ്ങൾ നടന്ന വർഷമാണ് 2006. ജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ മാസിക ചേർത്ത യൂണിറ്റ് എന്നറിയപ്പെടാൻ അമ്പലത്തുകര യൂണിറ്റിന് സാധിച്ചു. | |||
2007 മെയ് 4, 5 തീയ്യതികളിൽ തൃക്കരിപ്പൂർ മുതൽ കാസർഗോഡ് വരെ നടന്ന വിദ്യാഭ്യാസ സംരക്ഷണ പദയാത്രയിൽ യൂണിറ്റിൽ നിന്ന് പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. | |||
2008 ഏപ്രിൽ 26 ന് വേലാശ്വരം മുതൽ ചെമ്മട്ടംവയൽ വരെ 6 പേർ ചേർന്ന് നടത്തിയ വിദ്യാഭ്യാസ പദയാത്രയിലും കുഞ്ഞിരാമൻ മാഷ് ഉണ്ടായിരുന്നു. | |||
2007 ഡിസംബർ 25 ന് കരിന്തളം കടലാടിപ്പാറ ഖനനത്തിനെതിരെ പരിഷത്ത് സംഘടിപ്പിച്ച പദയാത്രയിലും കുഞ്ഞിരാമൻ മാഷ് പങ്കെടുത്തിരുന്നു. കരിന്തളത്തുനിന്നും ആരംഭിച്ച് ഏകദേശം 20 കിലോമീറ്റർ അകലെ ബിരിക്കുളം കൂടോൽ പാറപ്രദേശത്ത് എത്തുകയും അവിടെ പ്രതിഷേധ യോഗവും പ്രഭാഷണവും സംഘടിപ്പിക്കുകയും ചെയ്തു. | |||
മൂന്നാംകടവ് പദ്ധതി നടപ്പാക്കുന്നതിനെതിരെ പരിഷത്ത് നടത്തിയ പഠനപ്രവർത്തനത്തിൽ യൂണിറ്റിന്റെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു. യൂണിറ്റിനു വേണ്ടി കുഞ്ഞിരാമൻ മാഷാണ് പഠന പ്രവർത്തനത്തിൽ പങ്കാളിയായത്. | |||
കാഞ്ഞങ്ങാട് മേഖലയിൽപ്പെടുന്ന പാണത്തൂരിൽ നിന്ന് 8 കിലോമീറ്റർ അകലെ മഞ്ഞടുക്ക എന്ന സ്ഥലത്ത് മിനിഹൈഡ്രൽ സ്കീം എന്ന പേരിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഡാമിനെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി കുഞ്ഞിരാമൻ മാഷ് ഉൾപ്പെടുന്ന സംഘം ഡാം സന്ദർശിക്കുകയുണ്ടായി. 2008 മാർച്ച് 20 നായിരുന്നു സന്ദർശനം. | |||
2008 ൽ നടന്ന സ്ത്രീപദവി പഠനം - കേരളസ്ത്രീ എങ്ങനെ ചിന്തിക്കുന്നു എങ്ങനെ ജീവിക്കുന്നു - എന്ന ഗൃഹസർവ്വേയിൽ യൂണിറ്റിൽ നിന്ന് 4 പ്രവർത്തകർ തെരെഞ്ഞെടുത്ത വീടുകൾ സന്ദർശിക്കുകയും പഠനം നടത്തുകയും ചെയ്തു. | |||
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതിയ പരിപാടിയായിരുന്നു '''''വേണം മറ്റൊരു കേരളം പദയാത്ര.''''' 2012 ജനുവരി 14 മുതൽ 30 വരെയാണ് പദയാത്ര പ്രയാണം നടത്തിയത്. കാഞ്ഞങ്ങാടു മുതൽ ആലുവ വരെ നടന്ന വടക്കൻ ജാഥയിലുടെ കേരളത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്, മുദ്രാഗീതങ്ങളിലുടെയും സ്വീകരണ കേന്ദങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെയും പരിഷത്ത് ജനങ്ങളെ ബോധവന്മാരാക്കി. കാസർഗോഡ് ജില്ലയിൽ നിന്ന് ഈ ജാഥയിൽ മുഴുവൻ ദിവസവും നടന്ന ചുരുക്കം വ്യക്തികളിൽ ഒരാളാണ് അമ്പലത്തുകര യൂണിറ്റിലെ കവിണിശ്ശേരി കുഞ്ഞിരാമൻ മാഷ്. എം രമേശൻ, വി മധുസൂദനൻ, വി വി ശാന്ത ടീച്ചർ, കെ ഗോപാലൻ എന്നിവർ ജില്ലാ അതിർത്തിയായ കാലിക്കടവ് വരെ നടക്കുകയുണ്ടായി. കെ ഗോപാലൻ കണ്ണൂർ ജില്ലയിലും രണ്ട് ദിവസം നടന്നു. ശാന്തടീച്ചറും ഭർത്താവ് ഗോപാലനും 30ന് വീണ്ടും ജാഥയോട് ചേരുകയും വടക്കൻ പറവൂരിൽ നടന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും സുനിൽ പി ഇളയിടത്തിന്റെയും പ്രസംഗങ്ങൾ വളരെ ആവേശജനകമായിരുന്നുവെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു. |
തിരുത്തലുകൾ