20
തിരുത്തലുകൾ
(പത്തനംതിട്ട ജില്ലയിലെ മെഴുവേലി പഞ്ചായത്തിലെ യൂണിറ്റുകളുടെ ചരിത്രം എന്ന് ചേർത്തു) |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
പത്തനംതിട്ട ജില്ലയിലെ മെഴുവേലി പഞ്ചായത്തിലുള്ള യൂണിറ്റുകളുടെ ചരിത്രം | പത്തനംതിട്ട ജില്ലയിലെ മെഴുവേലി പഞ്ചായത്തിലുള്ള യൂണിറ്റുകളുടെ ചരിത്രം | ||
ആമുഖം | |||
പരിഷത്തിൻ്റെ നാൾവഴികൾ | |||
( മെഴുവേലി പഞ്ചായത്തുകളിലെ പരിഷത്ത് യൂണിറ്റുകളുടെ ചരിത്രം പരസ്പരം ഇടകലർന്നു കിടക്കുന്നതിനാൽ പഞ്ചായത്ത് അടിസ്ഥാനമാക്കിയാണ് ചരിത്രം തയ്യാറാക്കിയിരിക്കുന്നത് ) | |||
1 മെഴുവേലിയുടെ സാമൂഹിക സാംസ്കാരിക ചരിത്ര പശ്ചാത്തലം | |||
പരിഷത്ത് യൂണിറ്റ് പ്രവർത്തിക്കുന്ന പ്രദേശത്തിൻ്റെ പ്രത്യേകതകൾ പരിഷത്തിൻ്റെ വളർച്ച പരിശോധിക്കുമ്പോൾ സ്വാധീന ഘടകങ്ങളാണ്. അതിനാൽ അത്തരം കാര്യങ്ങൾ ആദ്യം പരിശോധിക്കാം | |||
പത്തനംതിട്ട ജില്ലയിലെ കുളനട ബ്ലോക്കിലാണ് 14.44 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മെഴുവേലി ഗ്രാമപഞ്ചായത്തിലാണ് ഉള്ളന്നൂർ മെഴുവേലി യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. | |||
മെഴുവേലിയുടെ സാംസ്കാരിക വികസന ചരിത്രം | |||
സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. റോഡുകൾ, ചന്തകൾ, ആശുപത്രികൾ നെയ്ത്തു ശാലകൾ, അഞ്ചലാ ഫീസുകൾ, വിദ്യാലയങ്ങൾ എന്നിവ അദ്ദേഹം കഴിയുന്നിടത്തെല്ലാം സ്ഥാപിച്ചു. 14 വർഷക്കാലം പ്രജാ സഭാംഗമായിരുന്ന മൂലൂർ അധസ്ഥിഥിതരുടെ സാമൂഹ്യ പദവി ഉയർത്താൻ അക്ഷീണം പ്രവർത്തിച്ചു. കോട്ട ലഹളയുടെ നായകൻ ആലക്കോട്ട് കേശവൻ, ഗ്രാമോദ്ധാരണ ഐക്യ സംഖ സ്ഥാപകൻ ചെറിയാൻ സ്കറിയ കത്തനാർ, ഇ കെ കുഞ്ഞുരാമൻ ( എക്സ് എം എൽ എ,) എന്നിവരൊക്കെ ആദ്യകാല സാമൂഹിക പ്രവർത്തകരാണ്. 1102 ൽ പ്രബുദ്ധ സിംഹളൻ എന്ന മാസിക ഈ നാട്ടിൽ നിന്നും പ്രസിദ്ധീകരിച്ചു. കൊവ 1093 ലെ നാടകക്കളരി, മൂലൂർ നേതൃത്വം നൽകിയ കഥകളിക്കളരി എന്നിവ സാംസ്കാരിക പാരമ്പര്യത്തിലെ തിളങ്ങുന്ന കണ്ണികളാണ് . ഇടതുപക്ഷ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും പഞ്ചായത്ത് ഭരണസാരഥ്യം വഹിച്ചിട്ടുണ്ട്. നേരിയ വ്യത്യാസമാണ് പലപ്പോഴും പ്രകടമാകുന്നത്. മെഴുവേലിയിൽ ഒരു അധ്യാപക പരിശീലന സ്ഥാപനമുള്ളതിനാൽ അധ്യാപന മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. വർഗീയ സംഘർഷങ്ങളില്ല. | |||
പുരോഗമന മതേതര വീക്ഷണം പുലർത്തുന്നവരാണ് വലിയൊരു വിഭാഗം ജനങ്ങളും.ഇത് ശാസ്ത്രസാഹിത്യപരിഷത്തിന് അനുകൂലമണ്ണായി മാറി. പരിഷത്തിൻ്റെ പ്രവർത്തന ഇടത്തിൻ്റെ മറ്റു സവിശേഷതകൾ കൂടി പരിശോധിക്കാം. | |||
മെഴുവേലി പഞ്ചായത്തിൻ്റെ അതിരുകൾ | |||
തെക്ക് - കുളനട പഞ്ചായത്ത് | |||
വടക്ക് -മല്ലപ്പുഴശ്ശേരി, ആറന്മുള പഞ്ചായത്തുകൾ | |||
കിഴക്ക് - ചെന്നീർക്കര, ഇലന്തൂർ പഞ്ചായത്തുകൾ | |||
പടിഞ്ഞാറ് - മുളക്കുഴ പഞ്ചായത്ത് (ആലപ്പുഴ) | |||
ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്നു മെഴുവേലി. ആലപ്പുഴയുമായുള്ള ഈ ബന്ധം പരിഷത്തിനെ മെഴുവേലിയിൽ എത്തിക്കുന്നതിന് കാരണമായി. | |||
മറ്റു അടിസ്ഥാനവിവരങ്ങൾ | |||
4060 കുടുംബങ്ങൾ | |||
ജനസംഖ്യ 16863 | |||
0 - 6 വയസുകാർ 7.69 % (1297) | |||
സ്ത്രീ പുരുഷ അനുപാതം 1153 (എന്നാൽ കുട്ടി പ്രായത്തിലുള്ളവരിൽ ഇത് 962 ആണ് ) | |||
സാക്ഷരത :97.13% | |||
പട്ടികജാതി 3584 | |||
പട്ടിക വർഗം 35 ( ഇത് ശരിയായ കണക്കാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്) | |||
തൊഴിലെടുക്കുന്നവർ 6029 ( ഇവരിൽ വർഷത്തിൽ 6 മാസത്തിൽ താഴെ ജോലിയുള്ളവർ 1338 | |||
മെഴുവേലിയുടെ ഭൂപ്രകൃതി | |||
അക്ഷാംശം വടക്ക് 9° 15' നും 9° 18 ' നും രേഖാംശം 76° 40' നും 76° 43' നും ഇടയിൽ സ്ഥിതി ചെയ്യുന്ന മെഴുവേലിയുടെ 12.88% ഉയർന്ന പ്രദേശങ്ങളാണ് ( സമുദ്രനിരപ്പിൽ നിന്നും 60_ 100 മീറ്റർ വരെ ഉയരം. 59. 56% ചരിവ് പ്രദേശങ്ങളും 27.56% താഴ്വാവാരങ്ങളുമാണ്. | |||
കാലാവസ്ഥ | |||
ശരാശരി 27938 മിമി മഴ വർഷത്തിൽ ലഭിക്കുന്നു.19°C ക്കും 37°C ക്കും ഇടയിലാണ് താപനില.വെള്ളപ്പൊക്കം ,കൊടുങ്കാറ്റ്, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ മെഴുവേലിയെ സാരമായി ബാധിക്കുന്നില്ല. | |||
2 പരിഷത്തിൻ്റെ പിറവി | |||
മെഴുവേലി പഞ്ചായത്തിലെ ആദ്യ യൂണിറ്റ് ആരംഭിച്ചത് ഉള്ളളന്നൂരിലാണ് . പി എ നടരാജൻ, പി എസ് ജയചന്ദ്രൻ എന്നിവരായിരുന്നു ആദ്യ കാല ഭാരവാഹികൾ (പ്രസിഡൻ്റും സെക്രട്ടറിയും) | |||
1983 ലാണ് ഉള്ളന്നൂർ യൂണിറ്റ് രൂപീകരിച്ചത് എന്ന് ആദ്യകാല പ്രവർത്തകനായ പി എസ് ജയചന്ദ്രൻ പറയുന്നു. അദ്ദേഹം ആലപ്പുഴ ജില്ലയിൽ വെച്ചാണ് പരിഷത് പ്രവർത്തനത്തോട് അടുക്കുന്നത്. പന്തളം തോട്ടക്കോണത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു വന്നപ്പോൾ പന്തളം കോളജ് കേന്ദ്രീകരിച്ചു പ്രവർത്തിച്ച യൂണിറ്റിൽ 1976ൽ അംഗത്വമെടുത്തു. ചുനക്കര ജനാർദ്ദനൻ നായരുടെ പിന്തുണയും ലഭിച്ചു. തുടർന്ന് ഉള്ളന്നൂരിൽ യൂണിറ്റ് രൂപീകരിക്കുന്നതിന് മുൻകൈയെടുത്തു.ഉള്ളന്നൂരിൽ ഗ്രാമ ശാസ്ത്രസമിതി രൂപീകരിച്ച് കിടനാശിനി അടിക്കുന്ന തൊഴിലാളികൾക്ക് ബോധവത്കരണം നടത്തിയിരുന്നു. കാൻ ഫെഡുമായി സഹകരിച്ച് അതിന് മുമ്പ് സാക്ഷരതാ പ്രവർത്തനം നടത്തിയ അനുഭവവും ഇവർക്കുണ്ടായിരുന്നു. | |||
1984ൽ മെഴുവേലി യൂണിറ്റ് നിലവിൽ വന്നു. | |||
മെഴുവേലിയിൽ സംസ്ഥാന പ്രവർത്തക ക്യാമ്പ് | |||
പരിഷത്ത് സംഘടന മെഴുവേലിയിൽ ശക്തമാകുന്നത് ഈ ക്യാമ്പോടെയാണ്. പി എസ് ജയചന്ദ്രൻ ഒരു മാസം ലീവെടുത്താണ് ക്യാമ്പിന് വേണ്ടി പ്രവർത്തിച്ചത്. കൊടക്കാട് ശ്രീധരൻ ഒരു മാസത്തോളം മെഴുവേലിയിൽ ക്യാമ്പ് സംഘാടനത്തിനുണ്ടായിരുന്നു. | |||
ഈ ക്യാമ്പോടെയാണ് കെ ആർ സുശീല ടീച്ചർ , പി കെ നടേശൻ, സുമംഗലി ടീച്ചർ, വി എസ് ബിന്ദുകുമാർ ,പി വി.ദേവരാജൻ തുടങ്ങിയവർ പരിഷത്തിലെത്തിയത്. | |||
സ്വാഗത സംഘം ചെയർമാൻ: പി വി മുരളീധരൻ. | |||
ജനറൽ കൺവീനർ : പി എസ് ജയചന്ദ്രൻ. | |||
ധർമരാജൻ, പി ആർ ശ്രീകുമാർ എന്നിവരായിരുന്നു യഥാക്രമം മെഴുവേലി ,ഉള്ളന്നൂർ യൂണിറ്റ് സെക്രട്ടറിമാർ. | |||
സംസ്ഥാന പ്രവർത്തക ക്യാമ്പ് ഉദ്ഘാടനം അന്നത്തെ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.സുകുമാരൻ. | |||
"1985 സെപ്തംബർ 19,20,21,22 തിയ്യതികളിൽ നടന്ന ക്യാമ്പിൽ പ്രവർത്തന പരിപാടികളോടൊപ്പം ബഹുരാഷ്ട്ര കുത്തകകളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും, ശാസ്ത്രരംഗത്തെ അശാസ്ത്രീയ പ്രവണതകൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു." | |||
(അവലംബം :പരിഷത്ത് വിക്കി) | |||
സംസ്ഥാന പ്രസിഡൻ്റ് ബി ഇക്ബാൽ ,ജില്ലാ പ്രസിഡൻറ്എൻ കെ സുകുമാരൻ നായർ, പി കെ സോമൻ പിള്ള, പനങ്ങാട് തങ്കപ്പൻ പിള്ള, എം എൻ ലക്ഷമണൻ, എം കെ രാജേന്ദ്രൻ, പ്രൊഫ.വി എൻ ശർമ തുടങ്ങിയവരും സജീവമായി മെഴുവേലിയിൽ മുഴുവൻ സമയവും ഉണ്ടായിരുന്നു. മുതിർന്ന പരിഷത് പ്രവർത്തകരുടെ സാന്നിധ്യവും ലാളിത്യവും പരിഷത് ആശയങ്ങളുടെ സ്വാധീനവും മെഴുവേലിയിലെ ജനതയെ സ്വാധീനിച്ചു. | |||
അടൂർ മേഖലയുടെ ഭാഗമായിരുന്നു മെഴുവേലി,ഉള്ളന്നൂർ യൂണിറ്റുകൾ. (അടൂർ മേഖലാ വാർഷികം ഉള്ളന്നൂർ SNDP ഹാളിൽ വെച്ചു നടത്തിയിരുന്നു.) പിന്നീട് പന്തളം മേഖലയിലും തുടർന്ന് ബ്ലോക്കടിസ്ഥാനത്തിൽ മേഖലകൾ വിഭജിച്ചപ്പോൾ കുളനട മേഖലയിലുമായി (1997) യൂണിറ്റ് യോഗങ്ങൾ വീടുകളിലും സ്കൂളുകളിലും വായനശാലകളിലുമായിരുന്നു നടത്തിയത് |
തിരുത്തലുകൾ