പ്രമാണം:IMG-20171222-WA0003.jpg

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,280 × 628 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 216 കെ.ബി., മൈം തരം: image/jpeg)

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കലാ സാംസ്കാരിക സംഗമം പാലക്കാട് ഗവ.മോയൻ എൽ.പി.സ്കൂളിൽ വെച്ച് നടന്നു. വര, പാട്ട്, നാടകം, സിനിമ എന്നിങ്ങനെ 4 വിഭാഗങ്ങൾ തിരിഞ്ഞ് രൂപപ്പെട്ട പരിപാടികളേയും വിവിധങ്ങളായ കലാരൂപങ്ങളേയും ഏകോപിപ്പിച്ചു കൊണ്ട് 2018 ജനുവരി മുതൽ ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന ജനോത്സവം എന്ന പേരിൽ ഫാസിസ്റ്റ് വിരുദ്ധ സാംസ്കാരികോത്സവങ്ങൾ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ നടത്തും. മാതൃഭാഷ സംഗമം, വികസനവും സംസ്കാരവും സംവാദം, പുഴയുത്സവം, ജനാരോഗ്യ സദസ്സ്, ഫ്രീ സോഫ്റ്റ് വെയർ ഫെസ്റ്റ്, കുട്ടിപ്പൂരം, മേരി ക്യുറി കലാ യാത്ര തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഇതോടനുബന്ധിച്ച് നടത്തും. സംസ്ഥാന കലാ - സംസ്കാര കൺവീനർ റിസ്വാൻ സംഗമത്തിന്റെ പരിപ്രേക്ഷ്യം അവതരിപ്പിച്ചു. ചേരാമംഗലം ചാമുണ്ണി, നന്ദജൻ, ശ്രീചിത്രൻ, ശേഖരീപുരം മാധവൻ, സി.ചാമുണ്ണി,മണ്ണൂർ വേലായുധൻ, ഷസിയ വടക്കഞ്ചേരി ,ആൻേറാ പീറ്റർ, തുടങ്ങിയവർ വിവിധ കലാവിഷ്കാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലാ കലാ-സംസ്കാര സമിതി ചെയർമാനായി ശ്രീചിത്രനും, വൈസ് ചെയർമാനായി ഇ.രാമചന്ദ്രനും കൺവീനറായി കെ.എസ്.സുധീറും തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ട് പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായപരിപാടിയിൽ ജില്ലാ സെക്രട്ടറി കെ.എസ്.നാരായണൻകുട്ടി സ്വാഗതവും കെ.എസ് സുധീർ നന്ദിയും പറഞ്ഞു. കെ.വി.സാബു, കെ.മോഹനൻ എന്നിവർ സംസാരിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്01:54, 23 ഡിസംബർ 201701:54, 23 ഡിസംബർ 2017-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 628 (216 കെ.ബി.)സുജിത് (സംവാദം | സംഭാവനകൾ)
01:52, 23 ഡിസംബർ 201701:52, 23 ഡിസംബർ 2017-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 430 (100 കെ.ബി.)സുജിത് (സംവാദം | സംഭാവനകൾ)
01:45, 23 ഡിസംബർ 201701:45, 23 ഡിസംബർ 2017-ലെ പതിപ്പിന്റെ ലഘുചിത്രം720 × 960 (98 കെ.ബി.)സുജിത് (സംവാദം | സംഭാവനകൾ)കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കലാ സാംസ്കാരിക സംഗമം പാലക്കാട് ഗവ.മോ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://wiki.kssp.in/index.php?title=പ്രമാണം:IMG-20171222-WA0003.jpg&oldid=6478" എന്ന താളിൽനിന്ന് ശേഖരിച്ചത്