"മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
-------- | -------- | ||
യുറീക്ക ക്വിസ് നടത്തിക്കൊണ്ടാണ് മലയിൻകീഴ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. 1980-81 കാലഘട്ടത്തിൽ. മലയിൻകീഴ് കൃഷ്ണൻനായർ സാറാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഒപ്പം സഹായിക്കാൻ അന്നത്തെ സിപിഎം പാർട്ടി നേതാവ് പാലിയോട് കൃഷ്ണൻകുട്ടി. പിന്നെ ചെറുപ്പക്കാരായിരുന്നു കൃഷ്ണൻ കൊപ്രാപ്പുര, രാജശേഖരൻ നായർ, വിജയൻ, സുമന്ത്രൻ എന്നിവരും. ആ സമയത്ത് കടന്നു വന്ന കലാജാഥയ്ക്ക് സ്വീകരണം ഒരുക്കിയതും ഇവർ ചേർന്നാണ്. എന്നാൽ ഇവർക്കെല്ലാം ജോലി കിട്ടി പോയതിന് ശേഷം പ്രവർത്തനം നിലച്ചു. | യുറീക്ക ക്വിസ് നടത്തിക്കൊണ്ടാണ് മലയിൻകീഴ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. 1980-81 കാലഘട്ടത്തിൽ. മലയിൻകീഴ് കൃഷ്ണൻനായർ സാറാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഒപ്പം സഹായിക്കാൻ അന്നത്തെ സിപിഎം പാർട്ടി നേതാവ് പാലിയോട് കൃഷ്ണൻകുട്ടി. പിന്നെ ചെറുപ്പക്കാരായിരുന്നു കൃഷ്ണൻ കൊപ്രാപ്പുര, രാജശേഖരൻ നായർ, വിജയൻ, സുമന്ത്രൻ എന്നിവരും. ആ സമയത്ത് കടന്നു വന്ന കലാജാഥയ്ക്ക് സ്വീകരണം ഒരുക്കിയതും ഇവർ ചേർന്നാണ്. എന്നാൽ ഇവർക്കെല്ലാം ജോലി കിട്ടി പോയതിന് ശേഷം പ്രവർത്തനം നിലച്ചു. | ||
യൂണിറ്റ് തുടങ്ങി; ഇന്നും സജീവം | |||
------------------------------ | |||
1989ലാണ് മലയിൻകീഴ് യൂണിറ്റ് സജീവ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്. ശാന്തുംമൂലയിൽ അശോകൻ, ഉദയൻ എന്നിവർ ചേർന്നാണ് യൂണിറ്റിനെ ചലിപ്പിച്ചത്. ആദ്യ യോഗം മലയിൻകീഴ് ഓഡിറ്റോറിയത്തിൽ എൻ.ജഗ്ജീവൻ ഉദ്ഘാടനം ചെയ്തു. അശോകൻ യൂണിറ്റ് സെക്രട്ടറിയുമായി. ആദ്യ പരിപാടി കലാജാഥ സ്വീകരണമായിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പുസ്തക പ്രചാരണത്തിന്റെ കണക്കു പൂർത്തിയാക്കാൻ കഴിയാത്തത് യൂണിറ്റിന്റെ വീഴ്ചയായി വിലയിരുത്തപ്പെട്ടു. | |||
അക്കാലത്ത് യൂണിവേഴ്സിറ്റി കോളേജ് ബിരുദ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന വേണുവിനോട് (വേണു തെക്കേമഠം) എസ്എഫ്ഐ നേതാവായിരുന്ന റൂബിൻ ഡിക്രൂസ് മലയിൻകീഴ് യൂണിറ്റ് പ്രവർത്തനം സജീവമാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് എസ് രവികുമാർ സെക്രട്ടറിയായി യൂണിറ്റ് രൂപീകരിച്ചു. വേണു തെക്കേമഠം ജോയിൻ സെക്രട്ടറി ആയിരുന്നു. രവികുമാർ രണ്ടുവർഷം പൂർത്തിയായപ്പോൾ വേണു തെക്കേമഠം സെക്രട്ടറിയായി. ആ സമയത്ത് മലയിൻകീഴ് LPBS സ്കൂൾ അധ്യാപകൻ ആയിരുന്ന ഗോപാലകൃഷ്ണൻ സാർ യൂണിറ്റ് പ്രസിഡന്റ് ആയി ഒപ്പം കൂടി. ഒരു മികച്ച യൂണിറ്റായി മലയിൻകീഴ് യൂണിറ്റിനെ ഇവർ വളർത്തി. ഈ പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ നേമം മേഖല ആതിഥേയം അരുളിയ അടുത്ത തിരുവനന്തപുരം ജില്ലാ സമ്മേളനം മലയിൻകീഴ് യൂണിറ്റ് പരിധിയിലാണ് നടന്നത്. | |||
ജില്ലാ സമ്മേളനം മലയിൻകീഴിൽ | |||
---------------------------- | |||
പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന കെ.ജി.ഹരികൃഷ്ണൻ നേമം മേഖലാ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണ് ജില്ലാ സമ്മേളനം | |||
മലയിൻകീഴിൽ അരങ്ങേറിയത്.വൻ സ്വീകാര്യതയാണ് സമ്മേളനത്തിന് മലയിൻകീഴ് ഉണ്ടായിരുന്നത്.സന്തോഷ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. മലയിൻകീഴ് യൂണിറ്റിലെ രവികുമാർ മേഖലാ ജോയിന്റ് സെക്രട്ടറിയും വേണു തെക്കേമഠം മേഖലാ ട്രഷററും ആയിരുന്നു. | |||
സാക്ഷരത പ്രവർത്തനങ്ങൾ | |||
------------------------ | |||
കേരളത്തെ സമ്പൂർണ സാക്ഷരത യിലേക്ക് നയിക്കാൻ സഹായിച്ച സാക്ഷരതായജ്ഞത്തിലും യൂണിറ്റ് മാതൃകപ്രവർത്തനങ്ങൾ കാഴ്ചവച്ചു.സാക്ഷരത പ്രവർത്തനങ്ങൾക്ക് ഒരു വൻ നിരതന്നെ മലയിൻകീഴ് സജീവമായി. മലയിൻകീഴ് കൃഷ്ഷ്ണൻ നായർ, അന്ന് ആരോഗ്യവകുപ്പ്ജീവനക്കാരനായിരുന്ന രാമചന്ദ്ര പണിക്കർ, ഡി വർഗീസ്,ഇമാനുവൽ (ISRO), ശിവൻ, പാലോട്ടുവിള അജിത്, പഴയ പ്രവർത്തകരായ വിജയൻ, സുമന്ത്രൻ എന്നിവരൊക്കെ യൂണിറ്റിലെ സജീവ ആർ പി മാരായിരുന്നു. ഇന്ന് ജില്ലാ കമ്മിറ്റി അംഗം ആയിട്ടുള്ള എ എസ് ഷിബുവും (അന്ന് എസ്എസ്എൽസി പഠനം പൂർത്തിയായി നിൽക്കുന്ന സമയമായതിനാൽ) പാലോട്ടുവിള ഭാഗത്ത് ആർ പി യായി പ്രവർത്തിച്ചിരുന്നു. | |||
പരിഷത്ത് അടുപ്പ് ഒരു മലയിൻകീഴ് മാതൃക | |||
------------------------------ | |||
പരിഷത്ത് അടുപ്പുകൾ സ്ഥാപിക്കുന്നതിൽ ഒരു വൻ മുന്നേറ്റമാണ് യൂണിറ്റ് കാഴ്ചവച്ചത്. ഒരുപക്ഷേ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ അടുപ്പുകൾ സ്ഥാപിച്ച മേഖല അന്ന് നേമമായിരുന്നു. എസ് രവികുമാർ ഇമ്മാനുവൽ എന്നിവരാണ് അടുപ്പ് സ്ഥാപിക്കൽ ഒരു പ്രധാന ജോലിയായി ഏറ്റെടുത്തത്. പിന്നീട് നീലകണ്ഠൻ നായർ (നിലവിലെ യൂണിറ്റ് പ്രസിഡന്റ് ) അടുപ്പ് നിർമ്മാണ പ്രവർത്തനം ഏറ്റെടുക്കുകയും കൂടുതൽ അടുപ്പുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. | |||
പ്രാദേശിക പ്രവർത്തനങ്ങൾ | |||
-------------------------- | |||
പരിഷത്ത്സംഘടന തീരുമാനിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതോടൊപ്പം പ്രാദേശിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും യൂണിറ്റ് മുൻനിരയിലായിരുന്നു. എടുത്തുപറയേണ്ട ഒരു പ്രവർത്തനം സൗജന്യ നേത്ര പരിശോധന ക്യാമ്പ് ആണ്. മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിലാണ് ആദ്യ സൗജന്യ നേത്ര പരിശോധന നടന്നത്. സൗജന്യ ഭക്ഷണവും നൽകി. തെരഞ്ഞെടുക്കപ്പെട്ട 15 പേർക്ക് മധുര അരവിന്ദ് ആശുപത്രിയിൽ ചികിത്സയും നൽകി. | |||
രണ്ടാമതൊരു നേത്ര പരിശോധന ക്യാമ്പ് മലയിൻകീഴ് ബോയ്സ് ഹൈസ്കൂളിൽ നടത്തി. അന്ന് കണ്ണാടി വിതരണവും ഉണ്ടായിരുന്നു. ഈ രണ്ട് ക്യാമ്പുകളുടെയും സംഘാടനം ഇമ്മാനുവൽ ആണ് ഏറ്റെടുത്തിരുന്നത്. മുൻ സാമ്പത്തിക വകുപ്പ് മന്ത്രി തോമസ് ഐസക് സാർ ഈ ക്യാമ്പ് സന്ദർശിച്ച കാര്യം ഇമ്മാനുവൽ സാർ ഇന്നും ഓർമ്മിക്കുന്നു. | |||
ജനകീയാസൂത്രണം വന്നു! യൂണിറ്റ് വീണ്ടും ശക്തം!! | |||
------------------------------ | |||
1996ലെ ജനകീയാസൂത്രണ പ്രവർത്തനങ്ങളിലൂടെ യൂണിറ്റ് വീണ്ടും ഉഷാറായി. ഒരു വൻ നിരതന്നെ ജനകീയാസൂത്രണത്തിന്റെ ആർ പിമാർ ആയി മാറി. പഴയ പരിഷദ് പ്രവർത്തകർക്കൊപ്പം നീലകണ്ഠൻ നായർ, ചന്ദ്രൻ (പുലരി) എന്നിവർ ജനകീയാസൂത്രണ ആർപി മാരായി പരിഷത്തുമായി അടുത്തു. പരിഷത് യൂണിറ്റ് പ്രവർത്തനങ്ങൾ ചെറുപ്പക്കാരുടെ ഒരു സംഘവും കടന്നുവന്നു. സതികുമാർ, അജിത് കുമാർ, ഷിബു എന്നിവർ യൂണിറ്റ് പ്രവർത്തനം ഏറ്റെടുത്തു. ചടുലമായ ബാലവേദി പ്രവർത്തനങ്ങളാണ് അക്കാലത്ത് നടന്നത്. ഷിബു, ശ്രീജിത്ത്, സുനിൽ ഒ.ബി. എന്നിവരുടെ മേൽനോട്ടത്തിൽ എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മുതൽ കൃത്യമായി ബാലവേദി കൂടിയിരുന്നു. നേമം മേഖലയിലെ ബാലവേദി കൺവീനറായ ഹസനോടൊപ്പം മേഖലയിലെ ബാലവേദി പ്രവർത്തനങ്ങളും ഷിബു നേതൃത്വം നൽകി. | |||
നേമം ബ്ലോക്കിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് അന്ന് ചുക്കാൻ പിടിച്ചിരുന്നത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലവിലെ ജനറൽ സെക്രട്ടറി ഗോപകുമാർ ആണ്. കൃഷ്ണൻനായർ സാർ, ശശികുമാർ, എസ് രവികുമാർ, ചന്ദ്രൻ, വിളവൂർക്കൽ പഞ്ചായത്തിലെ ആർ പി ആയ പ്രദീപ് എന്നിവരും ഗോപകുമാറിന് ഒപ്പം ചേർന്ന് രാത്രിപോലും ഇരുന്നാണ് പദ്ധതി രേഖ തയ്യാറാക്കിയത്. വിജയ കോളേജ് ആയിരുന്നു അവരുടെ എഴുത്തുപുര. |
14:51, 26 മാർച്ച് 2022-നു നിലവിലുള്ള രൂപം
മലയിൻകീഴ് യൂണിറ്റ് നേമം മേഖല
തിരുവനന്തപുരം ജില്ലയിലെ നേമം മേഖലയിൽ ഉൾപ്പെടുന്ന ഒരു യൂണിറ്റാണ് മലയിൻകീഴ്.
പരിഷത്ത് മലയിൻകീഴ് യൂണിറ്റിന് ഇന്നത്തെ പ്രവർത്തനങ്ങൾക്ക് ഊർജവും ആവേശവും നൽകിയത് സാമൂഹ്യ നന്മ ലക്ഷ്യം വച്ച് പ്രവർത്തിച്ച ചില പ്രധാന വ്യക്തികൾ ആണ്. അവരിൽ പ്രധാനിയായിരുന്നു മലയിൻകീഴ് കൃഷ്ണൻനായർ സാർ.മലയിൻകീഴ് പ്രദേശത്ത് 1957ൽ സ്ഥാപിതമായ വിജയ കോളേജ് പരിസരം ആണ് പരിഷത്ത്പ്രവർത്തനങ്ങൾക്ക് നാന്ദികുറിച്ചത്. വിജയ് കോളേജ് പരിഷത്ത് ഉൾപ്പെടെ മലയിൻകീഴിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് വേരുറപ്പിക്കാൻ ഇടം നൽകി എന്ന് മാത്രമല്ല പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പ്രാപ്തരായ ഒരു യുവനിരയെയും ഒരുക്കി. പിൽക്കാലത്ത് വർഗീസ് സാറിന്റെ ജവഹർ ഹിന്ദി വിദ്യാലയവും പുരോഗമന പ്രവർത്തനങ്ങൾക്ക് ഒരുമിച്ച് ഇരിക്കാൻ ഒരു ഇരിപ്പിടം നൽകി. വിജ്ഞാനോത്സവ വിജയികളായ സ്‌കൂളുകൾക്ക് നൽകിയിരുന്ന ട്രോഫിയും ജവഹർ വിദ്യാലയം മതിയാകുന്ന വരെയും അവിടെ സൂക്ഷിച്ചിരുന്നു. രാമചന്ദ്ര പണിക്കർ... നേമം മേഖലയിൽ ഏറ്റവും കൂടുതൽ പുസ്തകം പ്രചരിപ്പിച്ചത് ഒരു കാലഘട്ടത്തിൽ മലയിൻകീഴ് യൂണിറ്റ് ആയിരുന്നു. ഇത് സാധ്യമാക്കിയത് പണിക്കർ സാറായിരുന്നു. വലിയ പുസ്തക പ്രേമി ഒന്നും ആയിരുന്നില്ലെങ്കിലും പരിഷത്തിന്റെ വ്യത്യസ്ത പുസ്തകങ്ങളിലെ ഉൾപേജുകൾ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അക്കാലത്ത് പുസ്തക പ്രചരണത്തിന്റെ താക്കോൽ സ്ഥാനം വഹിച്ചത് പണിക്കർ സാറായിരുന്നു. ഈ മൂന്നുപേരെയും മറന്നുകൊണ്ട് യൂണിറ്റിന്റെ ചരിത്രം രേഖപ്പെടുത്താൻ കഴിയില്ല. കൊപ്ര പുര കൃഷ്ണൻ, സുമന്ത്രൻ, വിജയൻ, പാലിയോട് കൃഷ്ണൻകുട്ടി, രാജശേഖരൻ നായർ, ഇമാനുവൽ, അശോകൻ, രവികുമാർ, വേണു തെക്കേമഠം, സന്തോഷ് എന്നിവരെല്ലാം മലയിൻകീഴിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറയാണ് നൽകിയത്.
1980-81
യുറീക്ക ക്വിസ് നടത്തിക്കൊണ്ടാണ് മലയിൻകീഴ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. 1980-81 കാലഘട്ടത്തിൽ. മലയിൻകീഴ് കൃഷ്ണൻനായർ സാറാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഒപ്പം സഹായിക്കാൻ അന്നത്തെ സിപിഎം പാർട്ടി നേതാവ് പാലിയോട് കൃഷ്ണൻകുട്ടി. പിന്നെ ചെറുപ്പക്കാരായിരുന്നു കൃഷ്ണൻ കൊപ്രാപ്പുര, രാജശേഖരൻ നായർ, വിജയൻ, സുമന്ത്രൻ എന്നിവരും. ആ സമയത്ത് കടന്നു വന്ന കലാജാഥയ്ക്ക് സ്വീകരണം ഒരുക്കിയതും ഇവർ ചേർന്നാണ്. എന്നാൽ ഇവർക്കെല്ലാം ജോലി കിട്ടി പോയതിന് ശേഷം പ്രവർത്തനം നിലച്ചു.
യൂണിറ്റ് തുടങ്ങി; ഇന്നും സജീവം
1989ലാണ് മലയിൻകീഴ് യൂണിറ്റ് സജീവ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്. ശാന്തുംമൂലയിൽ അശോകൻ, ഉദയൻ എന്നിവർ ചേർന്നാണ് യൂണിറ്റിനെ ചലിപ്പിച്ചത്. ആദ്യ യോഗം മലയിൻകീഴ് ഓഡിറ്റോറിയത്തിൽ എൻ.ജഗ്ജീവൻ ഉദ്ഘാടനം ചെയ്തു. അശോകൻ യൂണിറ്റ് സെക്രട്ടറിയുമായി. ആദ്യ പരിപാടി കലാജാഥ സ്വീകരണമായിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പുസ്തക പ്രചാരണത്തിന്റെ കണക്കു പൂർത്തിയാക്കാൻ കഴിയാത്തത് യൂണിറ്റിന്റെ വീഴ്ചയായി വിലയിരുത്തപ്പെട്ടു. അക്കാലത്ത് യൂണിവേഴ്സിറ്റി കോളേജ് ബിരുദ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന വേണുവിനോട് (വേണു തെക്കേമഠം) എസ്എഫ്ഐ നേതാവായിരുന്ന റൂബിൻ ഡിക്രൂസ് മലയിൻകീഴ് യൂണിറ്റ് പ്രവർത്തനം സജീവമാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് എസ് രവികുമാർ സെക്രട്ടറിയായി യൂണിറ്റ് രൂപീകരിച്ചു. വേണു തെക്കേമഠം ജോയിൻ സെക്രട്ടറി ആയിരുന്നു. രവികുമാർ രണ്ടുവർഷം പൂർത്തിയായപ്പോൾ വേണു തെക്കേമഠം സെക്രട്ടറിയായി. ആ സമയത്ത് മലയിൻകീഴ് LPBS സ്കൂൾ അധ്യാപകൻ ആയിരുന്ന ഗോപാലകൃഷ്ണൻ സാർ യൂണിറ്റ് പ്രസിഡന്റ് ആയി ഒപ്പം കൂടി. ഒരു മികച്ച യൂണിറ്റായി മലയിൻകീഴ് യൂണിറ്റിനെ ഇവർ വളർത്തി. ഈ പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ നേമം മേഖല ആതിഥേയം അരുളിയ അടുത്ത തിരുവനന്തപുരം ജില്ലാ സമ്മേളനം മലയിൻകീഴ് യൂണിറ്റ് പരിധിയിലാണ് നടന്നത്.
ജില്ലാ സമ്മേളനം മലയിൻകീഴിൽ
പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന കെ.ജി.ഹരികൃഷ്ണൻ നേമം മേഖലാ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണ് ജില്ലാ സമ്മേളനം മലയിൻകീഴിൽ അരങ്ങേറിയത്.വൻ സ്വീകാര്യതയാണ് സമ്മേളനത്തിന് മലയിൻകീഴ് ഉണ്ടായിരുന്നത്.സന്തോഷ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. മലയിൻകീഴ് യൂണിറ്റിലെ രവികുമാർ മേഖലാ ജോയിന്റ് സെക്രട്ടറിയും വേണു തെക്കേമഠം മേഖലാ ട്രഷററും ആയിരുന്നു.
സാക്ഷരത പ്രവർത്തനങ്ങൾ
കേരളത്തെ സമ്പൂർണ സാക്ഷരത യിലേക്ക് നയിക്കാൻ സഹായിച്ച സാക്ഷരതായജ്ഞത്തിലും യൂണിറ്റ് മാതൃകപ്രവർത്തനങ്ങൾ കാഴ്ചവച്ചു.സാക്ഷരത പ്രവർത്തനങ്ങൾക്ക് ഒരു വൻ നിരതന്നെ മലയിൻകീഴ് സജീവമായി. മലയിൻകീഴ് കൃഷ്ഷ്ണൻ നായർ, അന്ന് ആരോഗ്യവകുപ്പ്ജീവനക്കാരനായിരുന്ന രാമചന്ദ്ര പണിക്കർ, ഡി വർഗീസ്,ഇമാനുവൽ (ISRO), ശിവൻ, പാലോട്ടുവിള അജിത്, പഴയ പ്രവർത്തകരായ വിജയൻ, സുമന്ത്രൻ എന്നിവരൊക്കെ യൂണിറ്റിലെ സജീവ ആർ പി മാരായിരുന്നു. ഇന്ന് ജില്ലാ കമ്മിറ്റി അംഗം ആയിട്ടുള്ള എ എസ് ഷിബുവും (അന്ന് എസ്എസ്എൽസി പഠനം പൂർത്തിയായി നിൽക്കുന്ന സമയമായതിനാൽ) പാലോട്ടുവിള ഭാഗത്ത് ആർ പി യായി പ്രവർത്തിച്ചിരുന്നു.
പരിഷത്ത് അടുപ്പ് ഒരു മലയിൻകീഴ് മാതൃക
പരിഷത്ത് അടുപ്പുകൾ സ്ഥാപിക്കുന്നതിൽ ഒരു വൻ മുന്നേറ്റമാണ് യൂണിറ്റ് കാഴ്ചവച്ചത്. ഒരുപക്ഷേ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ അടുപ്പുകൾ സ്ഥാപിച്ച മേഖല അന്ന് നേമമായിരുന്നു. എസ് രവികുമാർ ഇമ്മാനുവൽ എന്നിവരാണ് അടുപ്പ് സ്ഥാപിക്കൽ ഒരു പ്രധാന ജോലിയായി ഏറ്റെടുത്തത്. പിന്നീട് നീലകണ്ഠൻ നായർ (നിലവിലെ യൂണിറ്റ് പ്രസിഡന്റ് ) അടുപ്പ് നിർമ്മാണ പ്രവർത്തനം ഏറ്റെടുക്കുകയും കൂടുതൽ അടുപ്പുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
പ്രാദേശിക പ്രവർത്തനങ്ങൾ
പരിഷത്ത്സംഘടന തീരുമാനിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതോടൊപ്പം പ്രാദേശിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും യൂണിറ്റ് മുൻനിരയിലായിരുന്നു. എടുത്തുപറയേണ്ട ഒരു പ്രവർത്തനം സൗജന്യ നേത്ര പരിശോധന ക്യാമ്പ് ആണ്. മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിലാണ് ആദ്യ സൗജന്യ നേത്ര പരിശോധന നടന്നത്. സൗജന്യ ഭക്ഷണവും നൽകി. തെരഞ്ഞെടുക്കപ്പെട്ട 15 പേർക്ക് മധുര അരവിന്ദ് ആശുപത്രിയിൽ ചികിത്സയും നൽകി. രണ്ടാമതൊരു നേത്ര പരിശോധന ക്യാമ്പ് മലയിൻകീഴ് ബോയ്സ് ഹൈസ്കൂളിൽ നടത്തി. അന്ന് കണ്ണാടി വിതരണവും ഉണ്ടായിരുന്നു. ഈ രണ്ട് ക്യാമ്പുകളുടെയും സംഘാടനം ഇമ്മാനുവൽ ആണ് ഏറ്റെടുത്തിരുന്നത്. മുൻ സാമ്പത്തിക വകുപ്പ് മന്ത്രി തോമസ് ഐസക് സാർ ഈ ക്യാമ്പ് സന്ദർശിച്ച കാര്യം ഇമ്മാനുവൽ സാർ ഇന്നും ഓർമ്മിക്കുന്നു.
ജനകീയാസൂത്രണം വന്നു! യൂണിറ്റ് വീണ്ടും ശക്തം!!
1996ലെ ജനകീയാസൂത്രണ പ്രവർത്തനങ്ങളിലൂടെ യൂണിറ്റ് വീണ്ടും ഉഷാറായി. ഒരു വൻ നിരതന്നെ ജനകീയാസൂത്രണത്തിന്റെ ആർ പിമാർ ആയി മാറി. പഴയ പരിഷദ് പ്രവർത്തകർക്കൊപ്പം നീലകണ്ഠൻ നായർ, ചന്ദ്രൻ (പുലരി) എന്നിവർ ജനകീയാസൂത്രണ ആർപി മാരായി പരിഷത്തുമായി അടുത്തു. പരിഷത് യൂണിറ്റ് പ്രവർത്തനങ്ങൾ ചെറുപ്പക്കാരുടെ ഒരു സംഘവും കടന്നുവന്നു. സതികുമാർ, അജിത് കുമാർ, ഷിബു എന്നിവർ യൂണിറ്റ് പ്രവർത്തനം ഏറ്റെടുത്തു. ചടുലമായ ബാലവേദി പ്രവർത്തനങ്ങളാണ് അക്കാലത്ത് നടന്നത്. ഷിബു, ശ്രീജിത്ത്, സുനിൽ ഒ.ബി. എന്നിവരുടെ മേൽനോട്ടത്തിൽ എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മുതൽ കൃത്യമായി ബാലവേദി കൂടിയിരുന്നു. നേമം മേഖലയിലെ ബാലവേദി കൺവീനറായ ഹസനോടൊപ്പം മേഖലയിലെ ബാലവേദി പ്രവർത്തനങ്ങളും ഷിബു നേതൃത്വം നൽകി. നേമം ബ്ലോക്കിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് അന്ന് ചുക്കാൻ പിടിച്ചിരുന്നത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലവിലെ ജനറൽ സെക്രട്ടറി ഗോപകുമാർ ആണ്. കൃഷ്ണൻനായർ സാർ, ശശികുമാർ, എസ് രവികുമാർ, ചന്ദ്രൻ, വിളവൂർക്കൽ പഞ്ചായത്തിലെ ആർ പി ആയ പ്രദീപ് എന്നിവരും ഗോപകുമാറിന് ഒപ്പം ചേർന്ന് രാത്രിപോലും ഇരുന്നാണ് പദ്ധതി രേഖ തയ്യാറാക്കിയത്. വിജയ കോളേജ് ആയിരുന്നു അവരുടെ എഴുത്തുപുര.