"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് Manual revert
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 84: വരി 84:
===60 വർഷം 60 പുസ്തകം===
===60 വർഷം 60 പുസ്തകം===


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. ഇതുവരെ 42 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ്  അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. ഇതുവരെ 767 പേരുടെ പങ്കാളിത്തം ഉണ്ടായി. [https://drive.google.com/drive/folders/1_hQ9l5JLKf2EC5YPR6k2anRob5IJuBNg?usp=sharing കൂടുതൽ]
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. ഇതുവരെ 42 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ്  അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. ഇതുവരെ 773 പേരുടെ പങ്കാളിത്തം ഉണ്ടായി. [https://drive.google.com/drive/folders/1_hQ9l5JLKf2EC5YPR6k2anRob5IJuBNg?usp=sharing കൂടുതൽ]


{| class="wikitable"
{| class="wikitable"
വരി 254: വരി 254:
|നാരായണൻകുട്ടി മാസ്റ്റർ
|നാരായണൻകുട്ടി മാസ്റ്റർ
|15
|15
|-
|43
|2022 ഏപ്രിൽ 6
|നെഹറുവിയൻ ഇന്ത്യ പുനർവായനയുടെ രാഷ്ട്രീയം
|പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ
|ഷാജി അരിക്കാട്
|6
|-
|-
|}
|}

19:56, 6 ഏപ്രിൽ 2022-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനല്ലൂർ യൂണിറ്റ്
പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്റർ
വൈസ് പ്രസിഡന്റ് മനു ഫൽഗുണൻ
സെക്രട്ടറി ജയപ്രകാശ് ചൊവ്വന്നൂർ
വൈസ് പ്രസിഡന്റ് ഷാജി
ജോ.സെക്രട്ടറി സുജാത മനോഹർ
ജില്ല പാലക്കാട്
മേഖല തൃത്താല
ഗ്രാമപഞ്ചായത്ത് കപ്പൂർ
കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സാംസ്കാരികമായി ശ്രദ്ധേയമായ പ്രദേശമാണ് പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്കിൽ ഉൾപ്പെടുന്ന കുമരനല്ലൂർ. അക്കിത്തം അച്ച്യുതൻ നമ്പൂതിരി, അക്കിത്തം വാസുദേവൻ എന്നിവർ കുമരനല്ലൂർ ദേശക്കാരാണ്. അക്കിത്തം, എം.ടി, എന്നീ രണ്ടു ജ്ഞാനപീഠ ജേതാക്കൾ പഠിച്ച സ്ക്കൂൾ എന്ന ഖ്യാതിയും കുമരനെല്ലൂരിലെ ഹൈസ്ക്കൂളിനുള്ളതാണ്. തൃത്താല ബ്ലോക്കിലെ ആദ്യത്തെ പരിഷത്ത് യൂണിറ്റ് പ്രവർത്തിച്ചിരുന്നത് കുമരനല്ലൂർ കേന്ദ്രീകരിച്ചായിരുന്നു. രൂപീകരണം നടന്നത് ആനക്കരയിലെ ചേക്കോട് ഭാവന ജനകീയ വായനശാലയിൽ വെച്ചായിരുന്നതിനാൽ ആനക്കര യൂണിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. യൂണിറ്റിന്റെ ആദ്യത്തെ പ്രധാന പ്രവർത്തനം പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന ക്ലാസ്സായിരുന്നു. പിന്നീട് ആനക്കരയും കുമരനെല്ലൂരും രണ്ടു യൂണിറ്റുകളായി പിരിയുകയുണ്ടായി. 1973ൽ യൂണിറ്റ് രൂപീകരിക്കുമ്പോൾ 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത് 115 അംഗങ്ങളായി ഉയർന്നിട്ടുണ്ട്.

ചരിത്രം

ഇപ്പോഴത്തെ ഭാരവാഹികൾ

പ്രസിഡൻറ്
  • ടി. രാമചന്ദ്രൻ മാസ്റ്റർ
സെക്രട്ടറി
  • രമേശൻ

2022ലെ പ്രവർത്തനങ്ങൾ

യൂണിറ്റ് വാർഷികം

കുമരനല്ലൂർ യൂണിറ്റ് വാർഷികം കുമരനല്ലൂർ ഗവ. എൽ.പി. സ്ക്കൂളിൽ വെച്ച് മാർച്ച് 13ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1.30 വരെ നടന്നു.

യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ കമ്മിറ്റി അംഗം സി. ഗോപി ഉദ്ഘാടനം ചെയ്തു. ഏകലോകം ഏകാരോഗ്യം എന്ന ക്ലാസ്സ് എം.വി. രാജൻ മാസ്റ്ററും ജീവിതശൈലീ രോഗങ്ങളെ കുറിച്ചുള്ള ക്ലാസ് ഡോ. വിശ്വനാഥനും എടുത്തു. ഹരിതഭവനം പദ്ധതിയെ കുറിച്ചുള്ള വിശദീകരണവും സംഘടനാരേഖയുടെ അവതരണവും സി. ഗോപി നടത്തി.

യൂണിറ്റ് സെക്രട്ടറി വാർഷിക റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

പ്രസിഡന്റായി ടി. രാമചന്ദ്രൻ മാസ്റ്ററെയും സെക്രട്ടറിയായി വി.വി. രമേശനേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഷാജി, ജോയന്റ് സെക്രട്ടറിയായി സുജാത എന്നിവരെയും തെരഞ്ഞെടുത്തു.

ചുമതലകൾ
വികസനം വി.എ. ലത്തീഫ്
ബാലവേദി ദീപ
വിദ്യാഭ്യാസം അനിത ടി.ആർ
മാസിക ശ്രീദേവി എ.കെ
ഗ്രാമപത്രം പങ്കജാക്ഷൻ മാഷ്

ഇവരെ കൂടാതെ പി.കെ. നാരായണൻകുട്ടി, രാമകൃഷ്ണൻ കുമരനല്ലൂർ, പ്രഭാകരൻ, ജയപ്രകാശൻ, സതീഷ് പി.ബി. എന്നിവരെയും പ്രവർത്തകസമിതി അംഗങ്ങളായി തെരഞ്ഞെടുത്തു.

60 വർഷം 60 പുസ്തകം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് 60 വർഷം 60 പുസ്തകം എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. ഇതുവരെ 42 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. ഇതുവരെ 773 പേരുടെ പങ്കാളിത്തം ഉണ്ടായി. കൂടുതൽ

പുസ്തകനമ്പർ തിയതി പുസ്തകം രചയിതാവ് അവതാരകൻ പങ്കാളിത്തം
18 2022 ജനുവരി 2 സ്വാതന്ത്യം തന്നെ ജീവിതം ജോജി കുട്ടുമ്മൽ രാമകൃഷ്ണൻ കുമരനല്ലൂർ 11
19 2022 ജനുവരി 5 ജന്തുലോകത്തിലെ അത്ഭുതങ്ങൾ എം. ഗീതാഞ്ജലി സിന്ധു കെ 17
20 2022 ജനുവരി 9 കഞ്ഞീം പയറും കെ.എസ്‌. കൃഷ്ണപ്രഭ ആവണി വി പി 19
21 2022 ജനുവരി 12 സ്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃക തിമോത്തി ഡി വാക്കർ ശ്രീദേവി ടീച്ചർ 20
22 2022 ജനുവരി 16 ജന്തുജീവിതക്കാഴ്ചകൾ ഡോ. ബാലകൃഷ്ണൻ ചെറൂപ്പ അരുണ ടീച്ചർ 12
23 2022 ജനുവരി 19 ചിരുതക്കുട്ടിയും മാഷും പ്രൊഫ. കെ. പാപ്പൂട്ടി എം.വി. മനോജ് 17
24 2022 ജനുവരി 23 മത്സരം പി.ആർ. മാധവപ്പണിക്കർ അനിത ടീച്ചർ 20
25 2022 ജനുവരി 26 തേൻകുടുക്ക എഡി. രാമകൃഷ്ണൻ കുമരനല്ലൂർ രാമകൃഷ്ണൻ കുമരനല്ലൂർ 25
26 2022 ജനുവരി 30 കുട്ടികൾക്കൊരു ചരിത്രപുസ്തകം കനിമൊഴി 38
27 2022 ഫെബ്രുവരി 2 ബലൂൺ ബലതന്ത്രം പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ ടി. രാമചന്ദ്രൻ മാസ്റ്റർ 22
28 2022 ഫെബ്രുവരി 6 യുറീക്കാ കഥകൾ എഡി. ജനു ജിജി എസ് 20
29 2022 ഫെബ്രുവരി 9 സംഖ്യകൾ കൂട്ടുകാർ പി. രാമചന്ദ്രമേനോൻ അനിത ടീച്ചർ 23
30 2022 ഫെബ്രുവരി 13 അറിവിന്റെ പൊരുൾ എം.പി. പരമേശ്വരൻ പി.കെ. നാരായണൻകുട്ടി മാസ്റ്റർ 19
31 2022 ഫെബ്രുവരി 16 കഷ്ടം രാമകൃഷ്ണൻ കുമരനല്ലൂർ മൽഹാർ 25
32 2022 ഫെബ്രുവരി 20 എന്റെ വീട്ടിലെ താമസക്കാർ എം. ഗീതാഞ്ജലി ഗോപാലകൃഷ്ണൻ മാസ്റ്റർ 23
33 2022 ഫെബ്രുവരി 23 മന്ദാകിനി പറയുന്നത് വിമലാ മേനോൻ രമ ടീച്ചർ 29
34 2022 ഫെബ്രുവരി 27 ചങ്ങായി വീടുകൾ പി.കെ. സുധി ഇ. എൻ. ശ്രീജ 15
35 2022 മാർച്ച് 2 വയറു നിറഞ്ഞാൽ പോരാ ഒരു സംഘം ലേഖകർ ഭുവന എ.ആർ 14
36 2022 മാർച്ച് 6 ഐക്യനാടുകളുടെ ജനകീയ ചരിത്രം ഹവാർഡ് സീൽ എ.കെ. വിനോദ് 14
37 2022 മാർച്ച് 9 പല്ലു കടലും കടന്ന് എ.ഡി. പത്മാലയ ജാഹ്നവി 18
38 2022 മാർച്ച് 13 വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം പ്രൊഫ. എസ്. ശിവദാസ് താജീഷ് ചേക്കോട് 10
39 2022 മാർച്ച് 16 സ്നേഹക്കനി യു.കെ. രാഘവൻ ടി. രാമചന്ദ്രൻ മാസ്റ്റർ 17
40 2022 മാർച്ച് 20 ഞങ്ങൾക്കിത്ര മതിയോ വിമലാ മേനോൻ വി. രശ്മി 9
41 2022 മാർച്ച് 23 തൂവൽക്കുപ്പായക്കാരും ഡോക്ടർ വേഴാമ്പലും പി.വി. വിനോദ്കുമാർ അരുണ ടീച്ചർ 15
42 2022 മാർച്ച് 30 നമ്മുടെ കഥയെഴുത്തുകാർ ഒരു സംഘം ലേഖകർ നാരായണൻകുട്ടി മാസ്റ്റർ 15
43 2022 ഏപ്രിൽ 6 നെഹറുവിയൻ ഇന്ത്യ പുനർവായനയുടെ രാഷ്ട്രീയം പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഷാജി അരിക്കാട് 6

മുൻവർഷം

പ്രസിദ്ധീകരണങ്ങൾ

2021 ജൂൺ 1 മുതൽ 2022 മാർച്ച് 19 വരെയുള്ള കാലയളവിൽ കുമരനല്ലൂർ യൂണിറ്റിൽ 367 മാസികാവരിക്കാരെ കണ്ടെത്തി. യുറീക്ക - 201, ശാസ്ത്രകേരളം 102, ശാസ്ത്രഗതി 64 എന്നിങ്ങനെയാണ് മാസിക തിരിച്ചുള്ള കണക്ക്.

60 വർഷം 60 വരികൾ

60 വർഷം 60 വരികൾ-15.jpg

പരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നെടുത്ത 60 ശ്രദ്ധേയമായ വരികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്. സമാഹരണം, ഡിസൈൻ : രാമകൃഷ്ണൻ കുമരനല്ലൂർ.
ഇതുവരെ പ്രസിദ്ധീകരിച്ചവ

വിജ്ഞാനോത്സവം

പരിശീലനം
ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുക്കുന്നു.

വിജ്ഞാനോത്സവം രണ്ടാം ഘട്ടത്തിന്റെ പഞ്ചായത്ത്തല പരിശീലനം 2022 ഫെബ്രുവരി 5ന് രാത്രി 8മണിക്ക് ഓൺലൈനായി നടന്നു. യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കപ്പൂർ പഞ്ചായത്ത് പ്രസിഡിന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുത്തു. 29 പേർ പരിശീനത്തൽ പങ്കെടുത്തു. അദ്ധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ സംശയങ്ങൾക്ക് വിജ്ഞാനോത്സവം മേഖലാ കൺവീനർ പി. നാരായണൻ, ഡോ. കെ രാമചന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു. രാത്രി 8 മണിക്ക് തുടങ്ങിയ പരിപാടി 9.15ന് അവസാനിച്ചു. ശ്രീദേവി ടീച്ചർ സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു.

രണ്ടാംഘട്ട വിലയിരുത്തൽ

വിജ്ഞാനോത്സവം രണ്ടാംഘട്ട വിലയിരുത്തലിന്റെ ഒന്നാംഘട്ടം LP വിദ്യാർത്ഥികൾക്കുള്ളത് 2022 മാർച്ച് 11ന് വെള്ളിയാഴ്ച ഗൂഗിൾ മീറ്റ് ഉപയോഗിച്ച് നടത്തി. 80 വിദ്യാർത്ഥികളുടെ പങ്കാളിത്തമുണ്ടായിരുന്നു. വൈകുന്നേരം 6.30നു തുടങ്ങിയ പ്രവർത്തനം രാത്രി 9.30 വരെ നീണ്ടുനിന്നു. UP വിഭാഗത്തിനുള്ളത് ഗൂഗീൾ മീറ്റിൽ 2022 മാർച്ച് 12ന് ശനിയാഴ്ച നടന്നു. നാലു വിദ്യാർത്ഥികൾ മാത്രമേ പങ്കെടുത്തുള്ളു.

വിജ്ഞാനോത്സവം രണ്ടാംഘട്ട വിലയിരുത്തലിന്റെ രണ്ടാംഘട്ടം 2022 മാർച്ച് 17ന് തുടങ്ങി. പരിഷത്ത് പ്രവർത്തകരും അദ്ധ്യാപകരും സ്ക്കൂളുകൾ സന്ദർശിച്ചു കൊണ്ടായിരുന്നു രണ്ടാംഘട്ടം. 17ന് AJBS കുമരനല്ലൂരിൽ നിന്ന് ഈ പ്രവർത്തനം തുടങ്ങി. അന്നേ ദിവസം തന്നെ GLPS കുമരനല്ലൂർ, GHSS കുമരനല്ലൂർ എന്നിവടങ്ങളിലെ മൂല്യനിർണ്ണയപ്രവർത്തനങ്ങളും പൂർത്തിയാക്കി. മാർച്ച് 18ന് MMJBS വെള്ളാളൂരിലും മാർച്ച് 19ന് GGHSS കല്ലടത്തൂർ, AJBS നയ്യൂർ എന്നിവിടങ്ങളിലെ വിലയിരുത്തൽ പ്രവർത്തനങ്ങളും. മാർച്ച് 21ന് KAMALPS കപ്പൂർ, AMLPS കൊഴിക്കര, AJBS എറവക്കാട് എന്നിവിടങ്ങളിലെ വിലയിരുത്തൽ പ്രവർത്തനങ്ങളും പൂർത്തിയാക്കി

ശ്രീദേവി, അനിത, സുജ ടീച്ചർ, സൂര്യ, ബീന, സന്ധ്യ ടീച്ചർ, സുജാത എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കാളികളായി.

പഞ്ചായത്തുതല സംഗമം

യുറീക്ക വിജ്ഞാനോത്സവം 2022 കപ്പൂർ പഞ്ചായത്തുതല സംഗമം GLPS കുമരനല്ലൂരിൽ നടന്നു.

രജിസ്ട്രേഷനുശേഷം( ഓരോ കുട്ടിക്കും ബാഡ്ജ് നൽകി ) കുട്ടികൾ തയ്യാറാക്കിയ വിവിധങ്ങളായ ഉല്പന്നങ്ങളുടെ പ്രദർശനം സജ്ജമാക്കി.മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കാണുവാനുള്ള അവസരമൊരുക്കി.

ശിവനന്ദന എന്ന വിദ്യാർഥിനിയാണ് ( GGHSS കല്ലടത്തൂർ ) വിജ്ഞാനോത്സവത്തിൻറെ ഭാഗമായി സ്വയം രചിച്ച ഗാനം ആലപിച്ചുകൊണ്ട് സംഗമം ഉദ്ഘാടനം ചെയ്തത്.

പി.കെ.നാരായണൻകുട്ടി മാസ്റ്റർ യുറീക്കയെ പരിചയപ്പെടുത്തി.

വിവിധ വിഷയങ്ങളെ അധികരിച്ച് ടി.രാമചന്ദ്രൻ മാസ്റ്റർ ( ശാസ്ത്രം നിത്യ ജീവിതത്തിൽ ) ഷാജി അരിക്കാട് ( ഒറിഗാമിയുടെ ശാസ്ത്രം ) രാമകൃഷ്ണൻ കുമരനല്ലൂർ ( കഥയുടെ വഴികൾ ) എന്നിവർ ക്ലാസുകൾ നയിച്ചു.

ബഹു: പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഷറഫുദ്ദീൻ കളത്തിൽ യോഗത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

76 കുട്ടികളും 53 മുതിർന്നവരും( രക്ഷിതാക്കൾ ,പ്രവർത്തകർ ) പങ്കെടുത്ത ചടങ്ങിന് എ.കെ.ശ്രീദേവി ടീച്ചർ സ്വാഗതവും സുജാത മനോഹർ നന്ദിയും പ്രകാശിപ്പിച്ചു.

അനിത ടീച്ചർ , സന്തോഷ് മാസ്റ്റർ ,സി.മനോജ് ,സുധി പൊന്നെങ്കാവിൽ,ജിജി മനോഹർ,ജിഷ ടീച്ചർ ,ജിബിൻ.....എന്നിവർ നേതൃത്വം നൽകി.

സംഗമം 10 മണിക്ക് ആരംഭിക്കുകയും 12.30 ന് സമാപിക്കുകയും ചെയ്തു.

മേഖലാപ്രവർത്തകയോഗം

2022 ജനുവരി 2ന് കൂറ്റനാട് സയൻഷ്യയിൽ വെച്ച് മേഖലാ പ്രവർത്തയോഗം നടന്നു. യൂണിറ്റിൽ നിന്ന് സെക്രട്ടറി, മേഖലാ കമ്മിറ്റി അംഗം പി.ബി. സതീഷ് എന്നിവർ പങ്കെടുത്തു.

മുൻകാലപ്രവർത്തനങ്ങൾ

"https://wiki.kssp.in/index.php?title=കുമരനല്ലൂർ_യൂണിറ്റ്&oldid=11321" എന്ന താളിൽനിന്ന് ശേഖരിച്ചത്