"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Madhubeena (സംവാദം | സംഭാവനകൾ) (ചെ.) |
Madhubeena (സംവാദം | സംഭാവനകൾ) (ചെ.) |
||
വരി 58: | വരി 58: | ||
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | ||
|} | |} | ||
[[പ്രമാണം:13K.jpg|ലഘുചിത്രം]] | [[പ്രമാണം:13K.jpg|ലഘുചിത്രം|ഇടത്ത്]] | ||
=='''<small>'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം'</small>''' 2023== | =='''<small>'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം'</small>''' 2023== | ||
08:28, 25 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലുവ മേഖല | |
---|---|
പ്രസിഡന്റ് | ആർ.രാധാകൃഷ്ണൻ |
സെക്രട്ടറി | ടി.എൻ.സുനിൽകുമാർ |
ട്രഷറർ | റ്റി.കെ. സജീവൻ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
പഞ്ചായത്തുകൾ | വാഴക്കുളം,കീഴ്മാട്, |
യൂണിറ്റുകൾ | വാഴക്കുളം, കീഴ്മാട് ,എടത്തല, കടുങ്ങല്ലൂർ, ആലുവ, മുപ്പത്തടം |
വിലാസം | |
ഫോൺ | |
ഇ-മെയിൽ | |
എറണാകുളം ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' 2023
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ഗ്രാമശാസ്ത്രജാഥയ്ക്ക് ആലുവയിൽ തുടക്കമായി. ഡിസം. 22ന് വൈകിട്ട് ആലുവ മുൻസിപ്പൽ സ്ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം പരിഷത്ത് കേന്ദ്ര നിർവാഹസമിതി അംഗം പി എ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. എം കെ രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി 'കേരളം - സാമ്പത്തിക പ്രശ്നങ്ങളും കേന്ദ്ര സമീപനവും' , കെ എസ് ടി എ ജില്ലാസെക്രട്ടറി ഏലിയാസ് മാത്യു 'വിദ്യാഭ്യാസ രംഗത്തെ വർഗീയ കടന്നാക്രമണങ്ങൾ' എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. 'ലിംഗനീതി സമകാലിക ഇന്ത്യ' എന്ന വിഷയത്തിൽ എ ലതയും 'മാധ്യമസ്വാതന്ത്ര്യം ആഗോള സൂചിക എന്ന വിഷയത്തിൽ' എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം ബി മനോജും 'ഇന്ത്യൻ പാരമ്പര്യം സംസ്കാരം' എന്ന വിഷയത്തിൽ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ രവിക്കുട്ടനും സംസാരിച്ചു. ബാബു പള്ളാശേരി എഴുതി സംവിധാനം ചെയ്ത സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചോദ്യം എന്ന ലഘു നാടകം, സാലിമോൻ കുമ്പളങ്ങിയുടെ ശാസ്ത്രഗീതാലാപനം
എന്നിവയും ഉണ്ടായിരുന്നു
ജനറൽ കൺവീനർ വി കെ രാജീവൻ സ്വാഗതവും മേഖല സെക്രട്ടറി സുനിൽ കുമാർ ടി എൻ നന്ദിയും പറഞ്ഞു
.
വൈവിദ്ധ്യമാർന്ന അനുബന്ധ പരിപാടികളിൽ വീട്ടുമുറ്റ സംവാദങ്ങൾക്ക് വേണ്ടിയുള്ള ജില്ലാ ശില്പശാല, ജല - ജീവ സുരക്ഷ പരിശീലനം, ഭരണഘടനയും സാമൂഹ്യ സുരക്ഷയും സെമിനാർ തുടങ്ങിയവ ഉൾപ്പെടുന്നു.
പോൾ വർഗീസ് ചെയർമാനും വി കെ രാജീവൻ ജനറൽ കൺവീനറുമായ സ്വാഗതസംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
സംഘാടകസമിതി രൂപീകരണയോഗം ഡിസംബർ 13ന് വൈകിട്ട് ആലുവ ടാസ് ഹാളിൽ നടന്നു. മേഖലാ പ്രസിഡന്റ് എം എസ് വിഷ്ണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാസെക്രട്ടറി ടി പി ഗീവർഗീസ് ആമുഖം അവതരിപ്പിച്ചു. അഡ്വ. കെ എം ജമാലുദ്ദീൻ, രാജേഷ് കെ എ(ലൈബ്രറി കൗൺസിൽ), കെഎസ് ശ്രീക്കുട്ടൻ (എൻ ജി ഒ യൂണിയൻ), കെ എം മുഹിയുദ്ദീൻ, എം കെ രാജേന്ദ്രൻ, എം സുരേഷ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രാജീവൻ കെ സ്വാഗതവും മേഖലാ സെക്രട്ടറി ടി എൻ സുനിൽകുമാർ നന്ദിയും പറഞ്ഞു
സംഘാടക സമിതി
Chairman | Paul Varghese | 9447191813 |
Vice Chairperson | Anvar P K | 9349447737 |
Sreekuttan K A, NGO Union | 9496943699 | |
Dileep Kumar C S, KSTA | 9995552829 | |
Jayesh P V, KWAEU | 9947312419 | |
Suhara Liyakhath G | 9895564044 | |
Jayaprakash K | 9846597195 | |
General Convener | Rajeevan V K | 8129017840 |
Convener | Suresh M | 9447187868 |
Prameela K P | 9847751498 | |
Executive Commitee | Ravikuttan K | 8592017654 |
Rajesh K A | 9539063501 | |
Adv. Jamaludeen K M | 9447577674 | |
Abdulla M K | 9496336433 | |
Raghu A | 8606363129 | |
Bijumon R | 9847487375 | |
Kuttappan N C | 9446741131 | |
Sujesh V K , NGO Union | 9495045998 | |
Akhil E V, NGO Union | 9539636195 | |
Sunil Kumar T K, NGO Union | 9847892319 | |
Jayan M P | 9207469109 |
*ജലം ജീവസുരക്ഷ* *സെമിനാർ* *അറിവനുഭവമാക്കി* *വിദ്യാർത്ഥികൾ*
ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ നടന്ന
'ജലം ജീവസുരക്ഷ 'സെമിനാറിൽ വെള്ളത്തിന്റെ വിവിധ സവിശേഷതകളും പ്രാധാന്യവും മനസ്സിലാക്കിയപ്പോൾ വിദ്യാർഥികൾ ഏറെ വിജ്ഞാനപ്രദമായി.
വെള്ളത്തിലെ കാൽസ്യം,അയേൺ, നൈറ്റ്ട്രേറ്റ് , പിഎച്ച് മൂല്യം, ടി ഡി എസ് (ടോട്ടൽ ഡിസോൾവ്ഡ് സൊളിഡ് ), ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം
തുടങ്ങി വെള്ളവുമായി ബന്ധപ്പെട്ട നിരവധി അടിസ്ഥാന വിവരങ്ങളിലൂടെ ജലം എത്രത്തോളം ജീവസുരക്ഷാ വിഭവമാണെന്ന് മനസ്സിലായി. ഒപ്പം
ജല പരിശോധനയും നടത്തി ബോധ്യപ്പെടുകയും ചെയ്തു.
സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റി, കുസാറ്റ് ; ഭൂമിത്ര സേന, സെന്റ് സേവിയേഴ്സ് കോളേജ് ഫോർ വുമൺ , ആലുവ ; കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പരിസര വിഷയസമിതി,പരിഷത്ത് ആലുവ മേഖല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല സെമിനാറണ് കുട്ടികൾക്ക് ആഹ്ളാദകരമായ അറിവനുഭമായി മാറിയത്.
സെമിനാർ ആലുവ മുനിസിപ്പാലിറ്റി ചെയർമാൻ എം.ഒ.ജോൺ ഉദ്ഘാടനം ചെയ്തു.
സെൻറ് സേവിയേഴ്സ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. മിനാ ഫ്രാൻസ്
ഭൂമിത്രസേന കോഡിനേറ്റർ ഡോ. ആനിമോൾ എന്നിവർ
ആശംസകൾ നേർന്നു. ജില്ലാ പരിസര വിഷയ സമിതി ചെയർമാൻ എം കെ രാജേന്ദ്രൻ അധ്യക്ഷനായി.
ജല സാക്ഷരത - ഡോ. പി.ഷൈജു (ഡയറക്ടർ സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റി കുസാറ്റ്.),ജല സാക്ഷരത എങ്ങനെ ജനകീയമാക്കാം - ബിബിൻ തമ്പി,ജലജന്യ രോഗങ്ങൾ - ബി.വി. മുരളി,പശ്ചിമഘട്ടവും ജീവജലവും - ഡോ. മാർട്ടിൻ ഗോപുരത്തിങ്കൽ,
കുടിവെള്ള പരിശോധന പ്രായോഗിക പരിശീലനം - ഡോ.ജി.പി. ബിന്ദുമോൾ (എക്സിക്യൂട്ടീവ് കെമിസ്റ്റ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് ) എന്നിവർ ക്ലാസെടുത്തു.
പരിഷത്ത് ജില്ലാ പ്രസിഡന്റ്
ഡോ. എൻ.ഷാജി, സെക്രട്ടറി ടി.പി. ഗിവർഗീസ്,എസ് .എസ് .മധു, പ്രൊഫ.പി.ആർ രാഘവൻ,ടി കെ ജോഷി,എം സുരേഷ്,ശശികല സി.സി.,വി കെ രാജീവൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വീടുകളിൽ ജലപരിശോധനയും ജലസാക്ഷരതാ ക്ലാസുകളും നടത്തും.
പരിഷത്ത് ആലുവ മേഖല സെക്രട്ടറി ടി. എൻ. സുനിൽകുമാർ സ്വാഗതവും ജില്ല പരിസര വിഷയ സമിതി കൺവീനർ കെ. പി .രവികുമാർ നന്ദിയും പറഞ്ഞു.
മേഖലാ കമ്മിറ്റി
യൂണിറ്റ് സെക്രട്ടറിമാർ
മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക
മേഖലയിലെ പ്രധാന പരിപാടികൾ
ആവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുക, പ്രതിഷേധ യോഗം
ജൂലൈ 20 ബുധൻ വൈകിട്ട് 05 00ന്
ആവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുക,
എം ആർ പി ചൂഷണം അവസാനിപ്പിക്കുക,
അശാസ്ത്രീയ ഔഷധ ചേരുവകളിലൂടെയുള്ള തട്ടിപ്പ് തടയുക
തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട്
ആലുവ മേഖലയുടെ ആഭിമുഖ്യത്തിൽ ജനവരി 20 വൈകിട്ട് ആലുവ ഗവ. ഹോസ്പിറ്റൽ പരിസരത്തു സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ പി എൻ എൻ പിഷാരടി ഉത്ഘാടനം ചെയ്തു. ആലുവ മേഖല പ്രസിഡന്റ് റ്റി എൻ സുനിൽകുമാർ, സെക്രട്ടറി എം എസ് വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. ലഘുലേഖ പ്രചാരണവും നോട്ടീസ് വിതരണവും നടത്തി.
ജീവൻരക്ഷാ ഔഷധങ്ങളുടെ വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ ജനജീവിതം കൂടുതൽ ദുഷ്കരമാക്കിയിരിക്കുന്നു. കാൻസർ, ജീവിതശൈലീരോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയുടെ മരുന്നുകളുടെയും ആഞ്ചിയോപ്ലാസ്റ്റി, ഡയാലിസിസ് തുടങ്ങിയ അടിയന്തിര ചികിത്സയ്ക്കാവശ്യമായ ഉല്പന്നങ്ങളുടെയും വിലയാണ് 2022 ഏപ്രിൽ 1 മുതൽ വർധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം കമ്പനികൾക്കുമുമ്പിൽ കീഴടങ്ങിയതുപോലെയാണ് മരുന്നുകമ്പനികളുടെ ആവശ്യങ്ങൾക്കുമുമ്പിലും വിധേയത്വം കാണിച്ചിരിക്കുന്നത്.
മരുന്നുകൾക്ക് ഉയർന്ന ചില്ലറവില (Maximum Retail Price)യിട്ടാണ് മരുന്നുകമ്പനികൾ മാർക്കറ്റ് ചെയ്യുന്നത്. ലാഭവിഹിതം എടുത്തശേഷം വിലയേക്കാൾ വളരെ കുറഞ്ഞവിലയ്ക്കാണ് മരുന്നുകമ്പനികൾ അഖിലേന്ത്യാ മൊത്തവ്യാപാരികൾക്ക് വിൽക്കുന്നത്, മൊത്ത വ്യാപാരികളാവട്ടെ തങ്ങൾക്കുള്ള കമ്മീഷനുകൾ എടുത്തശേഷം കുറഞ്ഞ വിലയ്ക്കാണ് ചില്ലറവ്യാപാരികൾക്ക് മരുന്ന് വിൽക്കുന്നത്. അന്തിമമായി വളരെ ഉയർന്ന ചില്ലറ വില്പനവില (എം.ആർ.പി) നൽകി ഉപഭോക്താക്കൾക്ക് മരുന്നുകൾ വാങ്ങേണ്ടി വരുന്നു. എം.ആർ.പി ചൂഷണം ഏറ്റവുമധികം നടക്കുന്നത് വിലകൂടിയ കാൻസർ മരുന്നുകളുടെ കാര്യത്തിലാണെന്നതാണ് ദൗർഭാഗ്യകരമായ കാര്യം.
ബ്രാൻഡ് ഔഷധങ്ങളെപ്പോലെ വ്യത്യസ്ത വിലകളിൽ ജനറിക്ക് ഔഷധങ്ങളും മാർക്കറ്റ് ചെയ്യപ്പെടുന്നുണ്ട്. ബ്രാൻഡ് തട്ടിപ്പിനെക്കുറി ച്ചും ജനറിക്ക് ഔഷധങ്ങളുടെ വിലക്കുറവിനെക്കുറിച്ചുമുള്ള പ്രചാരണം വിജയിച്ചതോടെ പുതിയ തന്ത്രങ്ങളുമായി മരുന്നു കമ്പനികൾ എത്തിയിരിക്കുന്നു. വിലനിയന്ത്രണത്തിന്റെ പരിധിയിൽ വരുന്ന മരുന്നുകൾ ഏകമാത്ര (Single Ingredient) മരുന്നുകളായതുകൊണ്ട് അവയോട് ചികിത്സാപരമായി യാതൊരു നീതീകരണവുമില്ലാത്ത മരുന്നുകൾ കൂട്ടിച്ചേർത്ത് വിലകൂട്ടി ഔഷധച്ചേരുവകളുടെ രൂപത്തിൽ മാർക്കറ്റ് ചെയ്ത് ലാഭം വർധിപ്പിക്കാനാണ് മരുന്നുകമ്പനികൾ ശ്രമിക്കുന്നത്.
ഈ നടപടികൾ കോവിഡ് മഹാമാരിയുടെ ആരോഗ്യ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളിൽനിന്നും രക്ഷപ്പെടാൻ ശ്രമിച്ചുവരുന്ന സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെയാണ് പ്രതികൂലമായി ബാധിക്കുക. ഇതിനെതിരെ ശക്തമായ പ്രതികരണവും പ്രതിഷേധവും ഉണ്ടായിവരണം.
പ്രതിഷേധ യോഗം ജൂലൈ 20 ബുധൻ വൈകിട്ട് 05 00ന്
ആലുവ ഗവ. ആശുപത്രി കവലയിൽ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ആലുവ മേഖല
'ഒരേ ഒരു ഭൂമി' പരിസ്ഥിതി ഫെസ്റ്റ് സംഘടിപ്പിച്ചു
ആലുവ മേഖല വാഴക്കുളം യൂണിറ്റിൽ 'ഒരേ ഒരു ഭൂമി- പ്രകൃതിയോട് ഇണങ്ങി ജീവിക്കാം' എന്ന വിഷയത്തിൽ പരിസ്ഥിതി ഫെസ്റ്റ് സംഘടിപ്പിച്ചു. ജൂലൈ 16ന് രാവിലെ പത്തിന് വാഴക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടന്ന ഫെസ്റ്റ് സ്കൂൾ ഹെഡ്മിസ്ട്രസ് സോണിയ സേവിയർ ഉദ്ഘാടനം ചെയ്തു. ആലുവ മേഖലാ സെക്രട്ടറി എം എസ് വിഷ്ണു അധ്യക്ഷനായിരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ നടത്തിയ വിവരശേഖരണത്തിന്റെ വിശകലനം ആമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചു
- 50 ശതമാനം വീടുകളിലും ജൈവ അജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ശാസ്ത്രീയമായ രീതികൾ ഇല്ല
- 67 ശതമാനം കുട്ടികളും മാസത്തിലൊരിക്കൽ പുതിയ പേന വാങ്ങുന്നു
- 50 ശതമാനത്തിൽ അദ്ദേഹം കുട്ടികൾ എല്ലാവർഷവും പുതിയ വാട്ടർബോട്ടിൽ ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയവ വാങ്ങുന്നു
- പഠനോപകരണങ്ങൾ ഉപയോഗശേഷം 40% കുട്ടികൾ രൂപാന്തരം വരുത്തി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ ബാക്കിയുള്ളവർ ശരിയായി വിനിയോഗിക്കുന്നില്ല
- 54 ശതമാനം പേരുടെ വീടുകളിൽ എൽഇഡി ബൾബുകൾ ആണ് ഉപയോഗിക്കുന്നത്
- 80 ശതമാനം വീടുകളിലും കിണർ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നു
തുടർന്ന് വിവിധ കോർണറുകളിലായി വ്യത്യസ്ത പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ശാസ്ത്രവും ഉപയോഗവും അതോടൊപ്പം അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ആർ രാധാകൃഷ്ണൻ കുട്ടികൾക്ക് പരിചയപ്പെടുത്തി. ആലുവ മേഖല പരിസരവിഷയ സമിതി കൺവീനർ വി കെ രാജീവൻ, അബ്ദുൽ റഹ്മാൻ എന്നിവർ ചേർന്ന് വിവിധ ജൈവ മാലിന്യ സംസ്കരണ ഉപാധികൾ പ്രദർശിപ്പിച്ച് അവയുടെ പ്രവർത്തനം വിശദീകരിച്ചു. പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിലുള്ള സംവാദത്തിന് മുഹമ്മദാലിയും അഭിജിത്തും ചേർന്ന് നേതൃത്വം നൽകി. ആലുവ വിദ്യാഭ്യാസ സമിതി ചെയർമാനും നാടക പ്രവർത്തകനുമായ എം പി ജയൻ സ്കിറ്റുകൾ രൂപപ്പെടുത്തുന്നതെങ്ങനെയെന്ന് കുട്ടികൾക്ക് പരിശീലനം നൽകി.
സമാപനയോഗത്തിൽ ചന്ദ്രിക ടീച്ചർ സ്കൂളിൽ തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സന്തോഷം അറിയിച്ചു. വാഴക്കുളം യൂണിറ്റ് കമ്മറ്റി അംഗം മുഹമ്മദ് സംസാരിച്ചു. എസ് എസ് മധു നന്ദി പറഞ്ഞു. 120 വിദ്യാർത്ഥികൾ പങ്കെടുത്തു
യൂണിറ്റ് വാര്ഷികം 2014
മുപ്പത്തടം- യൂണിറ്റ് വാര്ഷികം മാർച്ച് 9 നു വൈകിട്ട് 3 മണി മുതൽ കൂടൽ ശോഭാന്റെ വസതിയിൽ വച്ചു നടന്നു .റിപ്പോര്ട്ട് , വരവുചെലവു കണക്കുകളുടെ ചർച്ചയെ തുടർന്നു ജില്ല ജോയിന്റ് സെക്രടറി സി ഐ വർഗീസ് സംഘടനാരേഖ അവതരിപ്പിച്ചു തുടർന്നു യൂണിറ്റ് ഭാരവാഹികളായി എ എൻ മായാദേവി(പ്രസിഡ ന്റ്) ,സഗീർ കുമാർ (വൈസ്പ്രസിഡ ന്റ്) ,ഡോ സുരേഷ് ശശിധരൻ (സെക്രട്ടറി) , പ്രദീഷ് കുമാർ (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു മുൻ വർഷം തുടങ്ങിയ പ്രാദേശിക ഇടപെടൽ പ്രവർത്തനമായ കുടിവെള്ള സംരക്ഷണ കാമ്പയിൻ ശക്തി പ്പെടുത്തുന്നതിന് തീരുമാനിച്ചു
ആലുവ മേഖല വാർഷികം
മാർച്ച് 29 , 30 തീയതികളിൽ ആലുവ ഗവ ഹയർസെക്കണ്ട റി സ്കൂളിൽ വച്ച് നടന്നു .പുതിയ കാലത്ത് മാറിവരുന്ന സമൂഹത്തിൽ പരിഷത്ത് പ്രവർത്തന രീതി മാറേണ്ടതെങ്ങനെ എന്ന സംവാദത്തൊടെയാണ് വാർഷികം ആരംഭിച്ചത് . മേഖലാ പ്രസിഡന്റ് എ പി മുരളീധരൻ നേതൃത്വം നല്കിയ സംവാദത്തിൽ സംഘടന ചാലകമാക്കുന്നതിനുള്ള നിരവധി നിർദേശങ്ങൾ ഉയർന്നു വന്നു . റിപ്പോർട്ട് - വരവ് ചെലവു കണക്കുകൾ ചർച്ചയാണ് തുടർന്നു നടന്നത് രണ്ടാം ദിവസം രാവിലെ ശ്രീ മുരളി തുമ്മാരുകുടി അവതരിപ്പിച്ച പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി കേരളത്തിൽ ,ലോക പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എന്ന ക്ളാസ് ഏറെ പുതിയ വിവരങ്ങൾ പകർന്നു നല്കി . യു എൻ ഇ പി ഡിസാസ് റ്റർ മാനേജ് മെന്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹം സമീപകാല ത്തുണ്ടായ വൻദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും നിവാരണപ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്നു . അതോടൊപ്പം ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കുന്നു . ദുരന്തങ്ങൾ നേരിടുന്നതിനു ചെലവാക്കുന്നതിന്ന്റെ 7 ഇരട്ടി പ്രയോജനം ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ നല്കുന്നു .മറ്റു രാജ്യങ്ങൾ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുമ്പോൾ നാം ഇപ്പോഴും വീരാരാധനയിലാണ് . വീരാരാധന ശാസ്ത്രീയമല്ല . പലപ്പോഴും ദുരന്തങ്ങൾക്ക് പ്രേരണയാകുന്നു .മരം മുറിക്കുന്നതിനു വധശിക്ഷ പോലുള്ളവ നല്കുന്ന രാജ്യങ്ങളുള്ളപോൾ നാം ഇപ്പോഴും പരിസ്ഥിതി സംരക്ഷണ രംഗത്ത് ഏറെ പിന്നിലാണ് . ഭൂവിനിയോഗാസൂത്രണം അനിവാര്യമാണ് .പൊതുബോധത്തിൽ ശാസ്ത്ര ബോധം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പരിഷത്ത് മുന്നേറണം .തുടർന്നു സംഘടനാരേഖ ജില്ലാ വൈസ് പ്രസിഡന്റ് ഇ കെ സുകുമാരാൻ അവതരിപ്പിച്ചു .ഭാവി പ്രവർത്തനങ്ങൾ നിയുക്ത ജോ സെക്രട്ടറി സതീശൻനിലാമുറി അവതരിപ്പിച്ചു . സംസ്ഥാന ട്രഷറർ പി കെ നാരായണൻ പങ്കെടുത്തു . ഭാരവാഹികളായി എ പി മുരളിധരൻ (പ്രസിഡന്റ് ).മിനി ടീച്ചര് (വൈസ് പ്രസിഡന്റ്) ,ടി എൻ സുനിൽകുമാർ (സെക്രട്ടറി), സതീശൻനിലാമുറി (ജോ സെക്രട്ടറി) .സുനിത പി ( ട്രഷറർ ) എന്നിവരെ തെരഞ്ഞടുത്തു