"നാദാപുരം മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 26: | വരി 26: | ||
[[പ്രമാണം:ഇരങ്ങണ്ണൂരിൽ ജില്ലാ കമ്മറ്റി അംഗം വി.കെ ചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|ഇരങ്ങണ്ണൂരിൽ ജില്ലാ കമ്മറ്റി അംഗം വി.കെ ചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു]] | [[പ്രമാണം:ഇരങ്ങണ്ണൂരിൽ ജില്ലാ കമ്മറ്റി അംഗം വി.കെ ചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|ഇരങ്ങണ്ണൂരിൽ ജില്ലാ കമ്മറ്റി അംഗം വി.കെ ചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു]] | ||
[[പ്രമാണം:പുറമേരി സ്വീകരണ കേന്ദ്രത്തിൽ നിന്ന്.jpg|ഇടത്ത്|ലഘുചിത്രം|പുറമേരി സ്വീകരണ കേന്ദ്രത്തിൽ നിന്ന്]] | [[പ്രമാണം:പുറമേരി സ്വീകരണ കേന്ദ്രത്തിൽ നിന്ന്.jpg|ഇടത്ത്|ലഘുചിത്രം|പുറമേരി സ്വീകരണ കേന്ദ്രത്തിൽ നിന്ന്]] | ||
[[പ്രമാണം:ജാഥ വിലാതപുരത്തേക്ക്..jpg|ലഘുചിത്രം|ജാഥ വിലാതപുരത്തേക്ക്.]] | |||
[[പ്രമാണം:വിലാതപുരത്ത് സൂരജ് വരിക്കോളി സംസാരിക്കുന്നു.jpg|ഇടത്ത്|ലഘുചിത്രം|വിലാതപുരത്ത് സൂരജ് വരിക്കോളി സംസാരിക്കുന്നു]] | |||
[[പ്രമാണം:വിലാതപുരം സ്വീകരണ കേന്ദ്രം.jpg|ഇടത്ത്|ലഘുചിത്രം|വിലാതപുരം സ്വീകരണ കേന്ദ്രം]] | |||
== സെമിനാർ - സ്വാഗത സംഘം രൂപീകരിച്ചു == | == സെമിനാർ - സ്വാഗത സംഘം രൂപീകരിച്ചു == |
22:23, 30 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
മേഖല പദയാത്ര
നാദാപുരം മേഖല ഗ്രാമശാസ്ത്ര ജാഥ 14.12 .2023 ന് കല്ലാച്ചിയിൽ കെ.ടി.ആർ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസത്തെ ക്യാപ്റ്റൻ സി.എച്ച്.ബാലകൃഷ്ണൻ പതാക ഏറ്റുവാങ്ങി. മൂന്നാം ദിവസത്തെ ക്യാപ്റ്റൻ അഡ്വ.കെ.എം.രഘുനാഥിൽ നിന്ന് വിവിധ സംഘടനാ പ്രതിനിധികൾ ലഘുലേഖ കിറ്റുകൾ സ്വീകരിച്ചു. കവി എ.കെ.പീതാംബരൻ മാസ്റ്റർ ശാസ്ത്ര കവിത ആലപിച്ചു. മേഖല ഗായകസംഘം പരിഷത്ത് ഗാനങ്ങൾ ആലപിച്ചു. ജില്ലാ കല-സംസ്കാരം ഉപസമിതി ചെയർമാൻ ഇ.ടി. വത്സലൻ അവതരിപ്പിച്ച ഒറ്റയാൾ നാടകം അരങ്ങേറി. സ്വാഗത സംഘം കൺവീനർ അനൂപ്. സി.ടി. സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി കെ.ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മേഖല പദയാത്ര രണ്ടാം ദിനം
ഡിസംബർ 15 ന് രാവിലെ പരപ്പു പാറയിൽ നിന്ന് ആരംഭിച്ച ജാഥ 15 കിലോമീറ്ററിലധികം സഞ്ചരിച്ച് വൈകീട്ട് കുറുവന്തേരിയിൽ സമാപിച്ചു. പരപ്പുപാറയിലെ സ്വീകരണ പരിപാടിയിൽ സ്വാഗത സംഘം കൺവീനർ കെ.പി. അശോകൻ സ്വാഗതം പറഞ്ഞു. ചെയർമാൻ കെ.പി.ശശി അധ്യക്ഷനായി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ (എം) നേതാവുമായ സി.എച്ച് ബാലകൃഷ്ണനായിരുന്നു, ക്യാപ്റ്റൻ. കെ.പി. വസന്തകുമാരി (CPI (M) ലോക്കൽ കമ്മിറ്റി), ടി.കെ.കുമാരൻ (CPI (M) ലോക്കൽ കമ്മിറ്റി), കെ.വി.രാജൻ (നിർമ്മാണ തൊഴിലാളി യൂനിയൻ), എൻ.ദേവി (NREA വാണിമേൽ പഞ്ചായത്ത്), ഷൈനി എൻ.പി (മഹിളാ അസോസിയേഷൻ), എൻ.പി.സി.കണാരൻ (കർഷക സംഘം), എ.പി.അശോകൻ (കർഷക തൊഴിലാളി യൂനിയൻ), ബിന്ദു.വി.പി (അംഗൻവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ), റീന കെ.കെ. (ആശാ വർക്കേഴ്സ് യൂനിയൻ) എന്നിവർ ക്യാപ്റ്റനിൽ നിന്ന് ലഘുലേഖ കിറ്റുകൾ ഏറ്റുവാങ്ങി , ജാഥയെ സ്വീകരിച്ചു. ജാഥാ ക്യാപ്റ്റൻ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു. വി.കെ.ചന്ദ്രൻ ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ഇ.ടി. വത്സലൻ ഏകപാത്ര നാടകം അവതരിപ്പിച്ചു.
രണ്ടാമത്തെ കേന്ദ്രമായ നിടുംപറമ്പിൽ യൂനിറ്റ് സെക്രട്ടറിയുടെ വീട്ടുമുറ്റത്താണ് സ്വീകരണം ഏർപ്പെടുത്തിയത്. 80 ആളുകൾ സ്വീകരണ യോഗത്തിൽ എത്തിച്ചേർന്നു. സ്വാഗതസംഘം കൺവീനർ കെ.പി.കൃഷ്ണൻ സ്വാഗതം പറഞ്ഞു. ചെയർമാൻ വി.പി.വിജയൻ അധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തകരായ എൻ.പി.വാസു, വി.പി.വിജയൻ, സജിത്ത്. വി, അനീഷൻ.ടി.പി, ധന്യ. വി.കെ, സുധാരത്നം, കെ.കെ.വാസു, മിനി. കെ.പി. പ്രകാശൻ.കെ.പി എന്നിവർ ജാഥയെ സ്വീകരിച്ചു. എ.കെ. പീതാംബരൻ മാസ്റ്റർ ക്യാമ്പയിൻ വിശദീകരിച്ചു. ക്യാപ്റ്റൻ സി.എച്ച്. ബാലകൃഷ്ണൻ, വൈസ് ക്യാപ്റ്റൻ എം. പ്രീത എന്നിവർ സംസാരിച്ചു. ഏകപാത്ര നാടകം അരങ്ങേറി.
8 കിലോമീറ്റർ അകലെയാണ് മൂന്നാമത്തെ കേന്ദ്രമായ വളയം. പകുതി ദൂരത്ത് ചുഴലിയിൽ പരിഷത്ത് അംഗം ആഷിക്കിന്റെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ പദയാത്രികർക്ക് കുടിക്കാനുള്ള പാനീയവും ചെറിയ തോതിലുള്ള സ്വീകരണവും ഒരുക്കിയിരുന്നു.
വളയം ടൗണിൽ സി.എച്ച് ഭാസ്കരൻ സ്വാഗതം പറഞ്ഞു. എം.പി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. റിനീഷ് വിലാതപുരം, എ.കെ. പീതാംബരൻ എന്നിവർ സംസാരിച്ചു. വളയം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വിനോദൻ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയനു വേണ്ടി ലിജേഷ്.കെ, പുരോഗമന കലാസാഹിത്യ സംഘത്തിനു വേണ്ടി രാധാകൃഷ്ണൻ, മോട്ടോർ തൊഴിലാളി യൂണിയനു വേണ്ടി പി.പി.പ്രകാശൻ, ഡി.വൈ.എഫ്.ഐക്കു വേണ്ടി നിഖിൽ എന്നിവർ ജാഥയെ സ്വീകരിച്ചു. ജാഥാ ക്യാപ്റ്റൻ നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു. ടൗണിനടുത്തുള്ള ഗ്രൗണ്ടിലാണ് നാടകം അവതരിപ്പിച്ചത്. 50 പേർ പങ്കെടുത്തു.
രണ്ടാം ദിവസത്തെ സമാപന കേന്ദ്രം കുറുവന്തേരി ആയിരുന്നു. രാത്രി ഏഴുമണിയോടെയാണ് ജാഥ കുറുവന്തേരിയിൽ എത്തിയത്. 87 ആളുകൾ സ്വീകരണ കേന്ദ്രത്തിൽ സന്നിഹിതരായിരുന്നു. കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. യൂനിറ്റ് സെക്രട്ടറി ശോഭ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷൈനി.കെ.ടി.കെ, ബീജ സുരേഷ്, കുഞ്ഞിക്കണ്ണൻ മാസ്റ്റർ (പു.ക.സ), ലിതിൻ (CPM കല്ലമ്മൽ ബ്രാഞ്ച്), ശോഭ പി.കെ (KSSP), ഷാജി പി.കെ (CITU), അശോകൻ, നാണു മാസ്റ്റർ, രജനി (കുടുംബശ്രീ അയൽക്കൂട്ടം), കെ.ശശിധരൻ (സായൂജ്യം വയോജന സഭ) എന്നിവർ കിറ്റ് ഏറ്റുവാങ്ങി. റിനീഷ് വിലാതപുരം ക്യാമ്പയിൽ വിശദീകരിച്ചു. ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ എന്നിവർ സംസാരിച്ചു. നാടകം അരങ്ങേറി.
പദയാത്ര മൂന്നാം ദിനം
മൂന്നാം ദിവസം രാവിലെ 10 മണിക്ക് ഇരിങ്ങണ്ണൂർ ടൗണിൽ ജാഥാ സ്വീകരണമൊരുക്കി. യൂനിറ്റ് സെക്രട്ടറി രമേശൻ കുന്നുമ്മൽ സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ഹരിദാസൻ അധ്യക്ഷനായിരുന്നു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.കെ.ജ്യോതിലക്ഷ്മിയാണ് ജാഥ നയിച്ചത്. പ്രദേശത്തെ കലാ സാംസ്കാരിക സംഘടനകളുടേയും വർഗ്ഗ ബഹുജന പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ ലഘുലേഖ കിറ്റുകൾ ഏറ്റുവാങ്ങി, ജാഥയെ സ്വീകരിച്ചു. ജാഥാ ക്യാപ്റ്റൻ ജ്യോതിലക്ഷ്മി, റിനീഷ് വിലാതപുരം, വി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡണ്ട് ജസ്ന കൃതജ്ഞത രേഖപ്പെടുത്തി. പുറമേരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നാണ് രണ്ടാമത്തെ സ്വീകരണ കേന്ദ്രം ഒരുക്കിയത്. യൂനിറ്റ് സെക്രട്ടറി എം.എം.വാസു സ്വാഗതം പറഞ്ഞു. എം.വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.കെ.പീതാംബരൻ മാസ്റ്റർ, കെ.ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്യാപ്റ്റൻ ജ്യോതിലക്ഷ്മി സ്വീകരണത്തിന് നന്ദി പറഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം വൈകുന്നേരം മൂന്നര മണിക്ക് മൂന്നാമത്തെ സ്വീകരണ കേന്ദ്രമായ വിലാതപുരത്തേക്ക് പുറപ്പെട്ടു. മൊട്ടംതറമൽ വീട്ടുമുറ്റത്താണ് സ്വീകരണമൊരുക്കിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നല്ലൊരു ജനക്കൂട്ടം കാണികളായി എത്തിയിരുന്നു. യൂനിറ്റ് സെക്രട്ടറി മജീഷ് എം.ടി സ്വാഗതം പറഞ്ഞു. ടി.കെ.ഗോപാലൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ ടി ചന്ദ്രശേഖരൻ മാസ്റ്റർ,കെ കെ രവീന്ദ്രൻ,കെ ശരത്ത്, രുഗിഷ രയരോത്ത്,അനിഷ കെ പി, റിജീഷ് ടി കെ, നജീന എം ടി, ലിജിന ഐ വി, രജീഷ് കെ വി, സുധീഷ് കെ എം എന്നിവർ വൈസ് ക്യാപ്റ്റനിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി ജാഥയെ സ്വീകരിച്ചു. വൈസ് ക്യാപ്റ്റൻ എം. പ്രീത സ്വീകരണത്തിന് നന്ദി പറഞ്ഞു. സൂരജ്, വി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. തണ്ണീർപന്തൽ അങ്ങാടിയിലാണ് അന്നത്തെ ദിവസം ജാഥ സമാപിച്ചത്. യൂനിറ്റ് സെക്രട്ടറി ബാബു കാക്കോറ സ്വാഗതം പറഞ്ഞു. വിനോദൻ കെ അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ വി.കെ. ജ്യോതിലക്ഷ്മിയിൽ നിന്ന് വിവിധ സംഘടനകളും വ്യക്തികളും ലഘുലേഖ കിറ്റുകൾ ഏറ്റുവാങ്ങി. ക്യാപ്റ്റൻ സ്വീകരണത്തിന് നന്ദി പറഞ്ഞു. മാനേജർ ശശിധരൻ മാസ്റ്റർ സംസാരിച്ചു.എല്ലാ കേന്ദ്രങ്ങളിലും ഇ.ടി.വത്സലൻ അവതരിപ്പിച്ച ഒറ്റയാൾ നാടകം കാണികൾ നന്നായി ആസ്വദിച്ചു. വിലാതപുരം മികച്ച കേന്ദ്രമായി വിലയിരുത്തപ്പെട്ടു.
സെമിനാർ - സ്വാഗത സംഘം രൂപീകരിച്ചു
ജനകീയ ക്യാമ്പയിന്റെ ഭാഗമായി കല്ലാച്ചിയിൽ നടക്കുന്ന ജില്ലാതല സെമിനാറിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.'സന്തുഷ്ട ഗ്രാമം' എന്ന വിഷയത്തിൽ, നവംബർ 18 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 4 മണി വരെ നടക്കുന്ന സെമിനാർ ശ്രീ.ഇ.കെ.വിജയൻ MLA ഉദ്ഘാടനം ചെയ്യും. ടി.ഗംഗാധരൻ മാസ്റ്റർ, പി.എ.തങ്കച്ചൻ, വി.മനോജ് കുമാർ എന്നിവർ വിഷയാവതരണം നടത്തും. കല്ലാച്ചി ടി.പി. കണാരൻ സ്മാരക ഹാളിൽ നടക്കുന്ന സെമിനാറിൽ 250 പേർ പങ്കെടുക്കും. സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ജില്ലാ ക്യാമ്പയിൻ സെൽ കൺവീനർ വി.കെ.ചന്ദ്രൻ ക്യാമ്പയിൻ വിശദീകരണം നടത്തി. മേഖലാ പ്രസിഡണ്ട് പി.കെ.അശോകൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ മനോജ്, കരിമ്പിൽ ദിവാകരൻ, സി.എച്ച് ദിനേശൻ, പി.ശ്രീധരൻ, മോഹൻ ദാസ് മാസ്റ്റർ, എ.സുരേഷ് ബാബു, സി.കെ.ശശി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കല്ലാച്ചി യൂനിറ്റ് സെക്രട്ടറി അനൂപ് സി.ടി സ്വാഗതവും പ്രസിഡണ്ട് അനിൽകുമാർ പേരടി നന്ദിയും പറഞ്ഞു. ഭാരവാഹികൾ : കെ.പി.വനജ (ചെയർപേഴ്സൺ), കരിമ്പിൽ ദിവാകരൻ (വർക്കിങ് ചെയർമാൻ), അനൂപ് സി.ടി (കൺവീനർ), എ സുരേഷ് ബാബു (ട്രഷറർ)
പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം കല്ലാച്ചിയിൽ സെമിനാർ
പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന സന്ദേശമുയർത്തി നടക്കുന്ന പ്രചരണത്തിൻ്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിത്തിൻ്റെ നേതൃത്വത്തിൽ കല്ലാച്ചിയിൽ സെമിനാർ നടത്തി . നാദാപുരം പഞ്ചായത്ത് പത്താം വാർഡിൽ നടപ്പിൽകുന്ന സന്തുഷ്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി സന്തുഷ്ട ഗ്രാമം പദ്ധതിയെ ആസ്പദമാക്കിയായിരുന്നൂ സെമിനാർ ഇ കെ വിജയൻ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു. ജനകീയ ആസൂത്രണം കല്യാശ്ശേരി മാതൃക നേതൃത്വം നൽകിയ ടി ഗംഗാധരൻ മാസ്റ്റർ ,തുരുത്തി കര നിർമല ഹരിത ഗ്രാമത്തിൻ്റെ അമരക്കാരൻ പി എ തങ്കച്ചൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു .സന്തുഷ്ട ഗ്രാമത്തിൻ്റെ ലോഗോ നിഷ മനോജിന് നൽകി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ പ്രകാശനം ചെയ്തു. അനൂപ് സി ടി രചിച്ച് രാജീവൻ പാലയാട് സംഗീതം നൽകിയ മുദ്രാ ഗീതം രാജേഷ് കല്ലാച്ചി ആലപിച്ചു.പരിപാടിയിൽ തൂണേരി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷത വഹിച്ചു . വി കെ ചന്ദ്രൻ മാസ്റ്റർ , കരിമ്പില് ദിവാകരൻ, എ കെ പീതാംബരൻ മാസ്റ്റർ, ശശിധരൻ മാസ്റ്റർ പി കെ അശോകൻ ,എന്നിവർ സാംസരിച്ചു. സി ടി അനൂപ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷ മനോജ് നന്ദി പറഞ്ഞു.