"തോല്പിച്ചാൽ നിലവാരം കൂടുമോ - വിദ്യാഭ്യാസജാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 876: വരി 876:
പ്രമാണം:Vidhyajatha SM24.png
പ്രമാണം:Vidhyajatha SM24.png
പ്രമാണം:Vidhyajatha SM25.png
പ്രമാണം:Vidhyajatha SM25.png
</gallery>
===പത്രവാർത്തകൾ===
<gallery mode="packed">
പ്രമാണം:Vidhyabhyasa jatha news 1.jpg|കേരള കൌമുദ
പ്രമാണം:Vidhyabhyasa jatha -news2.jpg|മാതൃഭൂമ
പ്രമാണം:Vidhyabhyasa jatha jatha-news3.jpg|ദേശാഭിമാന
</gallery>
</gallery>



17:38, 20 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

പൊതുവിദ്യാലയങ്ങളിൽ നിന്നും എസ് എസ് എൽ സി പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് നിലവാരമില്ലെന്ന ആരോപണം ഉന്നയിക്കുന്നവർ കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ തകർച്ച തന്നെയാണ് ലക്ഷ്യം വെയ്ക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസം ഏതെങ്കിലും രീതിയിലുള്ള ഗുണനിലവാര തകർച്ച നേരിടുന്നുണ്ടെങ്കിൽ ആ നിലവാരത്തകർച്ചയുടെ കാരണങ്ങൾ ശാസ്ത്രീയമായി അന്വേഷിച്ച് സമഗ്രമായ പരിഹാരമാർഗങ്ങൾ നിർദേ ശിക്കുകയുമാണ് വേണ്ടത്. അതിനുപകരം എസ് എസ് എൽ സി പരീക്ഷ വിജയിക്കണമെങ്കിൽ എല്ലാ വിഷയങ്ങൾക്കും 30 ശതമാനം മാർക്ക് നേടണം എന്ന നിബന്ധന വിദ്യാഭ്യാസ രംഗത്ത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഈ നിർദേശങ്ങൾ വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപക സമൂഹവും പൊതുസമൂഹവും വിശദമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വിധേയമാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആഗ്രഹിക്കുന്നു. അതിനു മുന്നോടിയായിട്ടാണ് 2024 നവംബർ 14 ശിശുദിനത്തിൽ കാസർഗോഡ് നിന്ന് ആരംഭിച്ച് ഡിസംബർ 10 മനുഷ്യാവകാശദിനത്തിൽ തിരുവനന്തപുരത്ത് സമാപിക്കുന്ന വാഹനജാഥ പരിഷത്ത് സംഘടിപ്പിക്കുന്നത്. നവംബർ 14-ന് കാസർഗോഡ് മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ഡോ. അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യുന്ന വിദ്യാഭ്യാസജാഥ മുന്നൂറോളം കേന്ദ്രങ്ങളിൽ ജനങ്ങളുമായി സംവദിച്ച് തിരുവനന്തപുരത്ത് സമാപിക്കും.

ആമുഖം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിദ്യാഭ്യാസ ജാഥ സംഘടിപ്പിക്കുകയാണ്. 'തോല്പിച്ചാൽ നിലവാരം കൂടുമോ' എന്നതാണ് ജാഥയുടെ ക്യാമ്പെയിൻ മുദ്രാവാക്യം. 'ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ' എന്നതാണ് ജാഥ സർക്കാരിന് മുന്നിൽ വെക്കുന്ന മുഖ്യമായ ആവശ്യം. കേരളാ സിലബസിൽ എസ് എസ് എൽ സി പാസ്സാകുന്ന കുട്ടികൾക്ക് വേണ്ടത്ര നിലവാരമില്ലെന്ന് പലരും കുറച്ചു കാലമായി പറയുന്നുണ്ട്. അത് ശരിയാണെന്ന് ഇപ്പോൾ സർക്കാരും സമ്മതിച്ചിരിക്കുന്നു. നിലവാരം കൂട്ടാൻ ലക്ഷ്യമിട്ട് എസ് എസ് എൽ സി യുടെ എഴുത്തുപരീക്ഷയിൽ 30% മിനിമം മാർക്ക് നിബന്ധന വെക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പലരും സ്വാഗതം ചെയ്ത ഈ തീരുമാനത്തെ പക്ഷേ, പരിഷത്ത് ആശങ്കയോടെയാണ് കാണുന്നത്. അത് ജനങ്ങളുമായി പങ്കുവെക്കാനും സർക്കാർ തീരുമാനത്തിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടാനും പരിഹാരങ്ങൾ നിർദേശിക്കാനുമാണ് മുഖ്യമായും ഈ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. മിനിമം മാർക്ക് എന്ന കടമ്പ വെച്ചാൽ യാന്ത്രികമായി ഉയരുന്ന ഒന്നല്ല വിദ്യാഭ്യാസ ഗുണനിലവാരം. കുറച്ചു പേരെ നിലവാരമില്ലായ്മയുടെ പേരിൽ തോല്പിക്കുന്നതിലൂടെയോ വേറെ ചിലരെ ഉന്നതനിലയിൽ വിജയിപ്പിക്കുന്നതിലൂടെയോ ഉണ്ടായിവരുന്നതല്ല ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മികവ്. പകരം, സംസ്ഥാനത്തിനകത്തെ പരമാവധി കുട്ടികൾ മികച്ച നിലവാരത്തിൽ പഠിച്ച് പുറത്തുവരികയും അവരവരുടെ താത്പര്യമനുസരിച്ചുള്ള തുടർപഠനത്തിനോ തൊഴിലിനോ പ്രാപ്തരാവുകയോ ചെയ്യുമ്പോഴാണ് അവിടുത്തെ സ്‌കൂൾ വിദ്യാഭ്യാസ സംവിധാനം മികച്ചതാണെന്ന് പറയാനാവുക. അതിനുള്ള പല സാഹചര്യങ്ങളും കേരളത്തിൽ ഇതിനകം ഒരുക്കപ്പെട്ടിട്ടുണ്ട് എന്നതിൽ സംശയമില്ല. ഭൂരിപക്ഷം സ്‌കൂളുകളുടെയും ഭൗതികസൗകര്യം മെച്ചപ്പെട്ടു കഴിഞ്ഞു. സ്‌കൂളുകളിൽ പരിശീലനം ലഭിച്ച മതിയായ എണ്ണം അധ്യാപകരുണ്ട്. പാഠപുസ്തകങ്ങൾ സമയത്തിന് കിട്ടുന്നുണ്ട്. മെച്ചപ്പെട്ട ഐ ടി പഠനം നിലവിൽ വന്നിട്ടുണ്ട്. പാഠ്യപദ്ധതി കാലാനുസൃതമായ രീതിയിൽ വർഷങ്ങൾക്കു മുമ്പേ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. 2007-ലും 2024-ലും അത് വീണ്ടും മെച്ചപ്പെടുത്താൻ നമുക്ക് കഴിഞ്ഞു. ഇതിൽ മിക്കതിലും ഇടതുപക്ഷ സർക്കാരുകളുടെ കൈമുദ്രകൾ ഉണ്ടെന്ന് പരിഷത്തിന് മറ്റാരെക്കാളും അറിയാം. പുതിയ ലോകസാഹചര്യത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിലൂടെ ഉണ്ടായി വരേണ്ട കഴിവുകളിലും മൂല്യങ്ങളിലുമുള്ള ഊന്നലുകൾ മാറുന്നുണ്ട്. കുട്ടികളുടെ ഉയർന്ന മാനസിക ശേഷികളും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള കഴിവുകളും പ്രായോഗികമായിത്തന്നെ വികസിക്കപ്പെടേണ്ടതുണ്ട്. ജ്ഞാനസമൂഹത്തെ ലക്ഷ്യമാക്കുന്ന നാം പഠനം കുറേക്കൂടി പ്രക്രിയാപരവും ജീവിതഗന്ധിയുമാക്കേണ്ടതുണ്ട്. അതോടൊപ്പം വിലയിരുത്തൽ രൂപങ്ങളിലും നവീനമായ പരിവർത്തനങ്ങൾ പലതും സംഭവിക്കേണ്ടതുണ്ട്. നിരന്തരവിലയിരുത്തൽ ശക്തമാക്കുക, പ്രായോഗിക ശേഷികൾ വിലയിരുത്താൻ ലക്ഷ്യമിട്ടുള്ള CE വിലയിരുത്തൽ സംഭവിക്കുന്നുവെന്ന് ഉറപ്പാക്കുക, എഴുത്തുപരീക്ഷയിൽ മനപ്പാഠ സാധ്യത കുറക്കുക, അതിൽ അപഗ്രഥന നിഗമന വിലയിരുത്തൽ ശേഷികൾക്കുള്ള പ്രാധാന്യം വർധിപ്പിക്കുക എന്നിവ അടിയന്തിരമായും ഏറ്റെടുക്കേണ്ടതുണ്ട്. അതിനു പകരം നിലവിലുള്ള എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് വെക്കുകയും മതിയായ തുടർനടപടികൾ ഇല്ലാതെ വരികയും ചെയ്യുമ്പോൾ സ്‌കൂളുകൾ കോച്ചിങ്ങ് സെന്ററുകളാവുമെന്നും പാഠ്യപദ്ധതി സമീപനം ദുർബലപ്പെടുമെന്നുമുള്ള ആശങ്ക പരിഷത്തിനുണ്ട്. ഈ ജാഥ ഏകപക്ഷീയമായി പ്രഖ്യാപിച്ച ഒന്നല്ല. രേഖകൾ തയ്യാറാക്കി സമർപ്പിച്ചും കോൺക്ലേവിൽ അഭിപ്രായം പറഞ്ഞും ബന്ധപ്പെട്ടവരെ നേരിൽ കണ്ട് നിവേദനങ്ങൾ നല്കിയും ഇക്കാര്യം നേരത്തെതന്നെ ശ്രദ്ധയിൽ പെടുത്തിയതാണ്. എന്നാൽ നിർദിഷ്ട പരിഷ്‌കാരം ഈ വർഷം എട്ടാം ക്ലാസിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചത്. വരും വർഷം ഒമ്പതിലേക്കും അതിനടുത്ത വർഷം പത്തിലേക്കും അത് വ്യാപിപ്പിക്കുമെന്നും പറഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പരീക്ഷാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കേവലമായ പ്രഖ്യാപനങ്ങൾക്കുള്ളിലുള്ള ഗൗരവമേറിയ അക്കാദമികവും സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങൾ ജനസമക്ഷം അവതരിപ്പിക്കണമെന്നും ഇക്കാര്യത്തിൽ തുടർചർച്ചകൾ ആവശ്യപ്പെടണമെന്നും പരിഷത്ത് നിലപാടെടുത്തത്. നവംബർ 14 മുതൽ ഡിസംബർ 10 വരെ 300-ഓളം കേന്ദ്രങ്ങളിൽ ജനസദസ്സ് സംഘടിപ്പിച്ചും വിദ്യാഭ്യാസ വിഷയങ്ങളിൽ ആറ് ലഘുലേഖകൾ പ്രചരിപ്പിച്ചുമാണ് ജാഥ മുന്നോട്ടുപോകുക. ഇത് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകർക്കാനോ ദുർബലപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതല്ല. മറിച്ച്, വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം ഒന്നുകൂടി ഓർമപ്പെടുത്താനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഏവരുടെയും അവകാശമാണെന്നുള്ള വസ്തുതയ്ക്ക് അടിവരയിടാനുമുള്ള പരിശ്രമമാണ്. ഇത് പരിഷത്ത് മാത്രം മുന്നോട്ടുകൊണ്ടു പോകേണ്ട ഒരു ഇടപെടലല്ല. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ താത്പര്യമുള്ള ഏവരും ഈ പരിപാടിയുടെ ഒപ്പം നില്ക്കണമെന്നും വേണ്ട പിന്തുണ നല്കണമെന്നും വിനയപൂർവം അഭ്യർഥിക്കുന്നു.

പി.വി. ദിവാകരൻ

ജനറൽ സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ജാഥാനേതൃത്വം

ക്യാപ്റ്റൻ ടി.കെ. മീരാഭായി

വൈസ് ക്യാപ്റ്റന്മാർ ഡോ. എം.വി. ഗംഗാധരൻ, ജി.സ്റ്റാലിൻ, ജോജി കൂട്ടുമ്മേൽ, പി.ഗോപകുമാർ, കെ. വിനോദ്കുമാർ, പി. സുരേഷ് ബാബു, ലിസി, കെ. മനോഹരൻ, ഡോ. എൻ.ആർ.റസീന, ദീപു ബാലൻ

മാനേജർ ബാബു പി.പി.

അസി.മാനേജർമാർ പി.എം.വിനോദ്കുമാർ, എ.എം.ബാലകൃഷ്ണൻ

ക്യാമ്പയിൻ കമ്മിറ്റി കൺവീനർ എം. ദിവാകരൻ

വിദ്യാഭ്യാസ കേമ്പയിൻ - നാൾവഴി

പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക് എഴുത്തും വായനയും അറിയില്ല, ഒന്നിനും കൊള്ളാത്തവരാണ്, അക്ഷരമാല പഠിപ്പിക്കാത്തതാണ് ഇതിനുകാരണം, പൊതുവിദ്യാലയങ്ങളിൽ എഴുത്തും വായനയും ശരിയായി പഠിപ്പിക്കുന്നില്ല തുടങ്ങിയ പ്രചാരണം കഴിഞ്ഞ ഒരു വർഷക്കാലമായി പത്രമാധ്യമങ്ങൾ വഴി നടന്നുവരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ഭാഷാ സംവാദം' എന്ന പേരിൽ ഈ ലക്ഷ്യത്തോടെയുള്ള ചർച്ച തുടർച്ചയായി സംഘടിപ്പിച്ചുവരുന്നു. പഠനങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനമില്ലാത്ത ഇത്തരം വ്യാജപ്രചാരണം പൊതു വിദ്യാലയങ്ങളെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ടാക്കി.

2024 മാർച്ച് 10 : പൊതുവിദ്യാഭ്യാസത്തിലെ പഠനനിലയുടെ തല്സ്ഥിതിയുമായി ബന്ധപ്പെട്ട പഠനങ്ങൾ ഏറ്റെടുക്കാൻ പരിഷത്ത് തീരുമാനിച്ചു.

2024 മെയ് 25-26 : വിദ്യാഭ്യാസശില്പശാല നടത്തി പഠനത്തിനുള്ള ടൂളുകൾ തയ്യാറാക്കി.

2024 മെയ് : വിദ്യാഭ്യാസമന്ത്രി എസ് എസ് എൽ സി ഫലപ്രഖ്യാപന സന്ദർഭത്തിൽ എസ് എസ് എൽ സി പരീക്ഷാവിജയത്തിന് മിനിമം മാർക്ക് നിബന്ധന കൊണ്ടുവരുമെന്ന് അറിയിച്ചു.

2024 ജൂൺ : പഠനത്തിനുവേണ്ട തയ്യാറെടുപ്പുപ്രവർത്തനങ്ങൾ നടത്തി.

2024 ജൂൺ : പി എം ശ്രീപദ്ധതിയിൽ ചേരരുതെന്നാവശ്യപ്പെട്ടുകൊണ്ട് സർർക്കാറിന് നിവേദനം നല്കി. പത്രവാർത്ത നല്കി, ചർച്ചകൾ സംഘടിപ്പിച്ചു.

2024 ജൂൺ : പരീക്ഷാ പരിഷ്‌കാരം തീരുമാനിക്കാൻ എസ് സി ഇആർ ടി യിൽ തെരഞ്ഞെടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് കോണ്ക്ലേവ് നടത്തി. പരിഷത്തുൾപ്പെടെയുള്ള ചില സംഘടനകൾ കുട്ടികളെ തോല്പി്ച്ചല്ല ഗുണനിലവാരമുയർത്തേണ്ടത് എന്ന് വാദിച്ചു.

2024 ജൂൺ : കരിക്കുലം കമ്മിറ്റി യോഗം ചേർന്ന് മിനിമം മാർക്ക് നിബന്ധന അംഗീകരിച്ചു.

2024 ജൂലായ് : പരിഷത്ത് വിശദമായി ചർച്ച ചെയ്ത് ആശയ രൂപീകരണം നടത്തി. നിലപാടു കൃത്യമാക്കി.

2024 ജൂലായ് : തീരുമാനത്തിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയും ബദൽ നിർദേശങ്ങൾ അവതരിപ്പിച്ചും വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ് സി ഇ ആർ ടിക്കും, വിദ്യാഭ്യാസ ഉദ്യാഗസ്ഥർക്കും വിദ്യാഭ്യാസമന്ത്രി, മുഖ്യമന്ത്രി എന്നിവർക്കും നിവേദനങ്ങൾ നല്കി. ഇവരെയും രാഷ്ട്രീയനേതൃത്വത്തെയും നേരിട്ടുകണ്ട് ആശങ്കയറിയിച്ചു.

2024 ജൂലായ് : പാഠപുസ്തകപരിഷ്‌കരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ എസ് സിഇആർടി ക്ക് നിവേദനം നല്കി.

2024 ജൂലായ് : തോല്പിച്ചാൽ നിലവാരം കൂടുമോ?-ലഘുലേഖ തയ്യാറാക്കി

2024 ജൂലായ് : പരിഷത്ത് ജനകീയ വിദ്യാഭ്യാസ കേമ്പയിൻ നടത്താൻ തീരുമാനിച്ചു.

2024 ജൂല. 30, ആഗ. 3 : തിരുവനന്തപുരത്തും കോഴിക്കോട്ടും സംസ്ഥാനതല സെമിനാറുകൾ സംഘടിപ്പിച്ചു.

2024 ആഗസ്ത് : അധ്യാപകഗ്രൂപ്പ് തയ്യാറാക്കി ഓൺലൈൻ ചർച്ചകൾ സംഘടിപ്പിച്ചു.

2024 ആഗസ്ത് : എല്ലാ ജില്ലകളിലും ജില്ലാതല സെമിനാറുകൾ സംഘടിപ്പിച്ചു.

2024 ആഗസ്ത് : ലഘുലേഖാപ്രചാരണം നടത്തി.

2024 ആഗ - സപ്ത. : മേഖലാതല സെമിനാറുകൾ നടത്തി.

2024 സപ്ത: 10 : പരിഷത്ത് സ്ഥാപകദിനത്തിൽ എല്ലാ യൂണിറ്റിലും പ്രാദേശിക വിദ്യാഭ്യാസ സംവാദം നടത്തി.

2024 ഒക്ടോബർ : പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കി മാധ്യമങ്ങളിൽ ലേഖനങ്ങൾ നല്കി.

2024 ഒക്ടോബർ : വിദ്യാഭ്യാസ വാഹനജാഥ തീരുമാനിച്ചു.

2024 നവംബർ : അഞ്ചു ലഘുലേഖകൾ കൂടി പ്രസിദ്ധീകരിച്ചു.

2024 നവംബർ : കേമ്പെയിന്ലോഗോ പ്രകാശനം ചെയ്തു.

2024 നവംബർ : പോസ്റ്റർ പ്രചാരണം ആരംഭിച്ചു.

2024 നവംബർ : കണ്ണൂരിൽ സംസ്ഥാന സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

2024 നവംബർ : ജാഥാഗീതം പ്രകാശനം ചെയ്തു.

2024 നവംബർ : മുന്നൂറോളം ജാഥാസ്വീകരണ കേന്ദ്രങ്ങളിൽ പ്രാദേശിക സംഘാടക സമിതികൾ രൂപീകരിച്ചു.

2024 നവംബർ : വിഷയാവതാരകർക്കായി പരിശീലനം നടത്തി.

2024 നവംബർ : ആറു ലഘുലേഖകളടങ്ങിയ കിറ്റ് ജില്ലകളിൽ വ്യാപകമായി പ്രചരിപ്പിച്ചുവരുന്നു.

വിദ്യാഭ്യാസ ജാഥാ റൂട്ട്

14.11.24 (വൈകിട്ട് 5മണി) ഉദ്ഘാടനം കാസർഗോഡ് (പുതിയ ബസ്റ്റാന്റ്)

സംസ്ഥാന വിദ്യാഭ്യാസ ജാഥാ റൂട്ട്
തിയതി ജില്ല സമയം വാഹനം1 വാഹനം 2
15-11-24 കാസർഗോഡ് 9.00 ഉദുമ ഇരിയണ്ണി
10.30 പാക്കം ബേത്തൂർപാറ
12.00 വെള്ളിക്കോത്ത് കുണ്ടംകുഴി
2.00 കാഞ്ഞങ്ങാട് കുറ്റിക്കോൽ
3.30 നീലേശ്വരം കൊട്ടോടി
5.00 ചെറുവത്തൂർ പരപ്പ
16-11-24 9.00 കാലിക്കടവ് മടിക്കൈ
10.30 നടക്കാവ് ചായോത്ത്
12.00 ഇളമ്പച്ചി ചീമേനി
16-11-24 കണ്ണൂർ 4.00 കരിവെള്ളൂർ പിലാത്തറ
5.30 മാത്തിൽ ചെറുകുന്ന്
17-11-24 9.30     മാതമംഗലം ഇരിണാവ്
11.00     വെള്ളോര കണ്ണാടിപ്പറമ്പ്
12.30     ചപ്പാരപ്പടവ് മയ്യിൽ
2.00     കുറുമാത്തൂർ ചെക്കിക്കുളം
3.30     ശ്രീകണ്ഠാപുരം ഏച്ചുർ
5.00     പയ്യാവൂർ കൂടാളി
6.30     ഇരിട്ടി ചാല
18-11-24 9.30     മട്ടന്നൂർ മുഴപ്പിലങ്ങാട്
11.00     കൂത്തുപറമ്പ് ചിറക്കുനി
12.30     ചിറ്റാരിപ്പറമ്പ് തലശ്ശേരി
2.00     പേരാവൂർ പാനൂർ
3.30     കേളകം മൊകേരി
18-11-24 വയനാട് 5.30     മാനന്തവാടി പുൽപ്പള്ളി
19-11-24 9.00     വെള്ളമുണ്ട കേണിച്ചിറ
10.30     പനമരം മീനങ്ങാടി
12.30   കണിയാമ്പറ്റ സു.ബത്തേരി
2.30     മുട്ടിൽ ചുള്ളിയോട്
4.00     കൽപ്പറ്റ അമ്പലവയൽ
5.30     വൈത്തിരി മേപ്പാടി
20-11-24 കോഴിക്കോട് 10.00     താമരശ്ശേരി പൂനൂര്
12.00     മണാശ്ശേരി ഉള്ളിയേരി
1.30     പൂവാട്ടുപറമ്പ് പേരാമ്പ്ര
4.00     കുന്നമംഗലം മേപ്പയൂർ
6.00     നരിക്കുനി കുറ്റ്യാടി
21-11-24 10.00     പറമ്പിൽ ബസാർ കല്ലാച്ചി
12.00     പുതിയങ്ങാടി ഓർക്കാട്ടേരി
2.30     മൊഫ്യൂസിൽ ബസ്റ്റാന്റ് മേമുണ്ട
4.00     ഒളവണ്ണ വടകര
6.00     രാമനാട്ടുകര കൊയിലാണ്ടി
22-11-24 മലപ്പുറം 9.30     അരീക്കോട് കിഴിശ്ശേരി
11.00     മഞ്ചേരി മൊറയൂർ
3.00     എടവണ്ണ പെരുവള്ളൂർ
4.30     നിലമ്പൂർ കോട്ടക്കൽ
6.00   എടക്കര മലപ്പുറം
23-11-24 9.30     വണ്ടൂർ കുറ്റിപ്പുറം
11.00     കരുവാരക്കുണ്ട് തിരൂർ
3.00     മേലാറ്റൂർ ചമ്രവട്ടം
4.30     പെരിന്തൽമണ്ണ പൊന്നാനി
6.00     വലിയകുന്ന് എടപ്പാൾ
24-11-24 പാലക്കാട് 9.00     കൂറ്റനാട് ആനക്കര
11.00     പട്ടാമ്പി കൊപ്പം
2.00     ഷൊർണൂർ ചെർപ്പുളശ്ശേരി,
4.00     ഒറ്റപ്പാലം കരിമ്പുഴ
6.00     അലനെല്ലൂർ കരിമ്പ
25-11-24 9.00     പാലക്കാട് സ്റ്റേഡിയം പുതുപ്പെരിയാരം
11.00     പൊൽപ്പുള്ളി കോട്ടായി
2.00     വണ്ടിത്താവളം കുഴൽമന്ദം
4.00     കൊല്ലങ്കോട് കുനിശ്ശേരി
6.00     എലവഞ്ചേരി വടക്കഞ്ചേരി
26-11-24 തൃശ്ശൂർ 9.00     പഴയന്നൂർ ചേലക്കര
10.30     വടക്കാഞ്ചേരി എരുമപ്പെട്ടി
12.00     കുന്നംകുളം ചാവക്കാട്
2.30     പൂവ്വത്തൂർ ഏങ്ങണ്ടിയൂർ
4.00     വാടാനപ്പിള്ളി കാഞ്ഞാണി
5.30     അരിമ്പൂർ തിരൂർ
7.00     തൃശൂർ --
27-11-24 9.00     കൂർക്കഞ്ചേരി മണ്ണുത്തി
10.30   പുത്തൂര് പുതുക്കാട്
12.00   ഊരകം ഇരിഞ്ഞാലക്കുട
2.30     കരൂപ്പടന്ന മതിലകം
4.00     കാര കൊടുങ്ങല്ലൂർ
5.30     അഷ്ടമിച്ചിറ ചാലക്കുടി
7.00     നായരങ്ങാടി --
28-11-24 എറണാകുളം 10.00     അത്താണി അങ്കമാലി ടൗൺ
11.45     മൂത്തകുന്നം യു.സി. കോളേജ്
1.45     ചെറായി വെസ്റ്റ്കടുങ്ങല്ലൂർ
3.45     പളളൂരുത്തി വെളി വാഴക്കുളം
5.45     ചങ്ങമ്പുഴ പാർക്ക് വളയൻചിറങ്ങര
29-11-24 10.00     കാക്കനാട് പെരുമ്പാവൂർ
11.30     എരൂർ പട്ടിമറ്റം
1.00     ലായം ഗ്രൗണ്ട് കരിമുകൾ 
2.30     ഉദയംപേരൂർ മൂവാറ്റുപുഴ ടൗൺ
3.45     മുളന്തുരുത്തി കോതമംഗലം ടൗൺ
5.15     കൂത്താട്ടുകുളം --
30-11-24 ഇടുക്കി 10.00     വഴിത്തല ദേവിയാർ
11.30     ഉടുമ്പന്നൂർ --
1.00     മുട്ടം പാറത്തോട്
3.30     തൊടുപുഴ --
5.00     വഴിത്തല അടിമാലി
1-12-24 കോട്ടയം 9.00     മേലുകാവ് ഈരാറ്റുപേട്ട
10.30     കൊല്ലപ്പള്ളി കാഞ്ഞിരപ്പള്ളി
12.00     രാമപുരം പൊൻകുന്നം
3.00     ഉഴവൂർ എലിക്കുളം
4.30     കടപ്ലാമറ്റം മേവിട
6.00     ഏറ്റുമാനൂർ പാലാ
2-12-24 9.00     കുറിച്ചി കിടങ്ങൂർ
10.30     ചിങ്ങവനം കുറവിലങ്ങാട്
12.00     കോട്ടയം കടുത്തുരുത്തി
3.00     കുമരകം വെള്ളൂർ
4.30     തലയാഴം മറവന്തുരുത്ത്
5.30     ടി വി പുരം വൈക്കം
3-12-24 ആലപ്പുഴ 9.30 തൈക്കാട്ടുശ്ശേരി അമ്പലപ്പുഴ 1
11.00 പട്ടണക്കാട് അമ്പലപ്പുഴ 2
3.00 തുറവൂർ ഹരിപ്പാട് ടൗൺ
4.30 കടക്കരപ്പള്ളി മുതുകുളം
5.30 അരീപ്പറമ്പ് മറവന്തുരുത്ത്
-- കായംകുളം
4-12-24 9.30 ചേർത്തല മാവേലിക്കര
11.00 മണ്ണഞ്ചേരി ചെങ്ങന്നൂർ മാന്നാർ 
3.00 ആലപ്പുഴ ഹരിപ്പാട് ടൗൺ
4.30 ആലപ്പുഴ ടൗൺ മുളക്കുഴ
5.30 രാമൻകരി ചാരുംമൂട് 1
6.30 -- ചാരുംമൂട് 2
5-12-24 പത്തനംതിട്ട 9.30 പരുമല പന്തളം
10.30 തിരുവല്ല തുമ്പമൺ
11.45 മല്ലപ്പള്ളി കൊടുമൺ
2.00 വൃന്ദാവനം ഓമല്ലൂർ
3.15 വാഴക്കുന്നം പത്തനംതിട്ട 
4.30 റാന്നി --
6-12-24 9.30 ആറന്മുള കോഴഞ്ചേരി
10.30 കിടങ്ങന്നൂർ കുമ്പഴ
11.45 ഇലവുംതിട്ട പൂങ്കാവ്
2.00 അടൂർ ടൗൺ കോന്നി
3.15 പറക്കോട് കലഞ്ഞൂർ
4.30 കടമ്പനാട്  --
7-12-24 കൊല്ലം 9.30 ചക്കുവള്ളി   ഓച്ചിറ
11.00 ഭരണിക്കാവ്  മരങ്ങാട്ട് മുക്ക്
12.30 ചിറ്റുമല കരുനാഗപ്പള്ളി
3.00 കുണ്ടറ മൈനാഗപ്പള്ളി  
4.30 എഴുകോൺ തേവലക്കര
6.00 കൊട്ടാരക്കര ശങ്കരമംഗലം
8-12-24 9.30 വാളകം അഞ്ചാലുംമൂട്
11.00 ആയൂർ ചിന്നക്കട
12.30 അഞ്ചൽ പട്ടത്താനം 
3.00 ചിതറ പുന്തലത്താഴം
5.00 കടയ്ക്കൽ ഭൂതക്കുളം
6.00 -- പരവൂർ
9-12-24 തിരുവനന്തപുരം 9.00 വർക്കല പാലോട്
10.30 കല്ലമ്പലം വിതുര
2.30 ആറ്റിങ്ങൽ വെള്ളനാട്
4.00 കഴക്കൂട്ടം കാട്ടാക്കട
5.30 കാട്ടായി ക്കോണം പെരിങ്കിടവിള
10-12-24 9.00 വെഞ്ഞാറമൂട് പാറശ്ശാല
10.30 പിരപ്പൻകോട് നെയ്യാറ്റിൻകര
2.30 വെമ്പായം വെങ്ങാനുർ
4.00 നെടുമങ്ങാട് മലയിൻകീഴ്
5.30 തിരുവനന്തപുരം പാപ്പനംകോട്‌


വിദ്യാഭ്യാസ ജാഥയിലൂടെ പരിഷത്ത് ഉന്നയിക്കുന്നതെന്ത്

വിദ്യാഭ്യാസജാഥയിലൂടെ പരിഷത്ത് ഉന്നയിക്കുന്നതെന്ത് ? (ഡോ പി വി ഉണ്ണികൃഷ്ണൻ) 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിദ്യാഭ്യാസ ജാഥ സംഘടിപ്പിക്കുകയാണ്. 'തോൽപിച്ചാൽ നിലവാരം കൂടുമോ' എന്നതാണ് ജാഥയുടെ ക്യാമ്പെയിൻ മുദ്രാവാക്യം. 'ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും' എന്നതാണ് ജാഥ സർക്കാരിന് മുന്നിൽ വെക്കുന്ന മുഖ്യമായ ആവശ്യം. ഈ ജാഥയെ സംബന്ധിച്ച് വ്യത്യസ്തമായ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും വരുന്നുണ്ട്. ഈ വിഷയത്തിൽ ചില പ്രതികരണങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ജാഥയിലേക്ക് പരിഷത്തിനെ നയിച്ചതെന്താണെന്നും ജാഥയിലൂടെ സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.

ജാഥയുടെ പശ്ചാത്തലം

കേരളാ സിലബസിൽ എസ് എസ് എൽ സി പാസ്സാകുന്ന കുട്ടികൾക്ക് വേണ്ടത്ര നിലവാരമില്ലെന്ന് പലരും കുറച്ചു കാലമായി പറയുന്നുണ്ട്. അത് ശരിയാണെന്ന് ഇപ്പോൾ സർക്കാരും സമ്മതിച്ചിരിക്കുന്നു. നിലവാരം കൂട്ടാൻ ലക്ഷ്യമിട്ട് എസ് എസ് എൽ സി യുടെ എഴുത്തുപരീക്ഷയിൽ 30% മിനിമം മാർക്ക് നിബന്ധന വെക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പലരും സ്വാഗതം ചെയ്ത ഈ തീരുമാനത്തെ പക്ഷേ, പരിഷത്ത് ഉൾപ്പെടെ ഏതാനും സംഘടനകൾ ആശങ്കയോടെയാണ് കാണുന്നത്. അത് ജനങ്ങളുമായി പങ്കുവെക്കാനും സർക്കാർ തീരുമാനത്തിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടാനും പരിഹാരങ്ങൾ നിർദേശിക്കാനുമാണ് മുഖ്യമായും ഈ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസം എന്നത് ഹൈജമ്പ് ചാട്ടം പോലെ ലളിതമായ കാര്യമല്ല. മിനിമം മാർക്ക് എന്ന കടമ്പ വെച്ചാൽ യാന്ത്രികമായി ഉയരുന്ന ഒന്നല്ല വിദ്യാഭ്യാസ ഗുണനിലവാരം. കുറച്ചു പേരെ നിലവാരമില്ലായ്മയുടെ പേരിൽ തോൽപ്പിക്കുന്നതിലൂടെയോ വേറെ ചിലരെ ഉന്നതനിലയിൽ വിജയിപ്പിക്കുന്നതിലൂടെയോ ഉണ്ടായിവരുന്നതല്ല ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മികവ്. പകരം, സംസ്ഥാനത്തിനകത്തെ പരമാവധി കുട്ടികൾ മികച്ച നിലവാരത്തിൽ പഠിച്ച് പുറത്തുവരുമ്പോഴാണ് അവിടുത്തെ വിദ്യാഭ്യാസ സംവിധാനം മികച്ചതാണെന്ന് പറയാനാവുക. ആ നിലവാരമാകട്ടെ, എഴുത്തു പരീക്ഷയിലൂടെ മാത്രം അളക്കപ്പെടുന്ന ഒന്നാണെന്ന് കരുതുക വയ്യ.

1997-98 ൽ സംഭവിച്ചത്

മികവിന്റെ സൂചകം എഴുത്തുപരീക്ഷ മാത്രമായിരുന്ന ഒരു കാലം കേരളത്തിൽ ഉണ്ടായിരുന്നുവെന്നത് നേരാണ്. എന്നാൽ 1997-98 ൽ പുതിയ പാഠ്യപദ്ധതി രൂപീകരിച്ച ഇടതുപക്ഷ സർക്കാർ പഠനത്തെയും വിലയിരുത്തലിനെയും കുറിച്ച് തീർത്തും വ്യത്യസ്തമായ ചില നിലപാടുകൾ കൈക്കൊള്ളുകയുണ്ടായി. പാഠപുസ്തകത്തിലെ ഉള്ളടക്കം മനപ്പാഠമാക്കലാണ് പഠനമെന്ന കാഴ്ചപ്പാട് അതോടെ ഉപേക്ഷിക്കപ്പെട്ടു. അന്നുണ്ടായിരുന്ന പരീക്ഷാ രീതിക്ക്, വിശേഷിച്ചും എഴുത്തു പരീക്ഷയ്ക്ക് പലവിധ പോരായ്മകളും ഉണ്ടെന്ന് വിലയിരുത്തപ്പെട്ടു. അങ്ങനെയാണ് എഴുത്തു പരീക്ഷയ്ക്കു പുറമെ, സി ഇ (continuous evaluation) എന്ന വിഭാഗത്തിൽ പെടുത്തി ഒട്ടേറെ പ്രായോഗിക ശേഷികൾ വിലയിരുത്താൻ തീരുമാനിച്ചത്. ഇപ്പറഞ്ഞ രണ്ടിലൂടെയും അളക്കപ്പെടാത്ത ശേഷികളും മനോഭാവങ്ങളും മൂല്യങ്ങളും വേറെയും ഉണ്ടാവുമെന്ന് ഉറപ്പാണ്. സി ഇ യിലൂടെ അളന്നെടുക്കുമെന്ന് പറഞ്ഞ കഴിവുകൾ പ്രോജക്ട്, സെമിനാർ, അസൈൻമെന്റ് തുടങ്ങിയ പുതിയ തരം പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. അവയിലടങ്ങിയ പ്രശ്‌നം വിശകലനം ചെയ്യൽ, പ്രശ്‌നപരിഹരണരീതി നിശ്ചയിക്കൽ, വിവിധ രീതികളിലൂടെയുള്ള വിവരശേഖരണം നടത്തൽ, വിവരങ്ങളെ വിശകലനം ചെയ്യൽ, ശരിയായ നിഗമനങ്ങളിലെത്തൽ, കുറിപ്പായും പ്രബന്ധമായും മറ്റും അവതരിപ്പിക്കൽ, മറ്റുള്ളവരുമായി തന്റെ കണ്ടെത്തലുകൾ ചർച്ച ചെയ്യൽ, സ്വന്തം നിലപാട് സാധൂകരിക്കൽ തുടങ്ങിയ പലതും അതിൽ പെടുന്നു. എഴുത്തു പരീക്ഷയുടെ പരിമിതികൾ മറികടക്കാനുള്ള ആലോചനാപൂർണമായ നീക്കമായിരുന്നു അത്.

സി ഇ ക്ക് സംഭവിച്ചത്

എന്നാൽ ഇന്ന് സി ഇ വിലയിരുത്തലിന്റെ അവസ്ഥയെന്താണ് ? സി ഇ എന്ന പേരിൽ ഇവയിൽ ചിലത് ചെയ്യിച്ചോ, അല്ലാതെയോ എല്ലാവർക്കും 20 ൽ 20 സ്‌കോർ കൊടുക്കുന്ന അവസ്ഥയിലേക്ക് അത് അധ:പതിച്ചെന്ന വിമർശനം സർക്കാരിന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ വഴിയില്ല. ഈ സി ഇ മെച്ചപ്പെടുത്താത്ത ഒരു പരീക്ഷാ പരിഷ്‌കരണം ഗുണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ കരുതുന്നുണ്ടോ ? ഒപ്പം പറയേണ്ട മറ്റൊരു കാര്യവുമുണ്ട്. 'ഇന്റേണൽ അസസ്‌മെന്റ്' എന്ന പേരിൽ ഇതേ മാർക്ക് ദാനം സി ബി എസ് ഇ, ഐ സി എസ് ഇ ബോർഡുകളിൽ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളിലും വർഷങ്ങളായി നടക്കുന്നുണ്ട്. കേരളാ സിലബസിൽ ഉള്ളതിനെക്കാളുമേറെ ഇളവുകൾ ഈ വരേണ്യ ബോർഡുകൾ പൊതുപരീക്ഷകളിൽ നൽകുന്നുണ്ട്. അതിന്റെ ഭാഗമായി അവിടെയും 100% ന് അടുത്ത് റിസൽട്ട് ഉണ്ടാവുന്നുണ്ട്. പക്ഷേ അതൊന്നും കേരളാ സിലബസിനെയും അവിടെ പഠിക്കുന്ന കുട്ടികളെയും പരിഹസിക്കുന്നവർ കണ്ടതായി നമുക്ക് അനുഭവമില്ല. കേരളാ സിലബസിനെ ഒറ്റപ്പെടുത്തി അപകീർത്തിപ്പെടുത്തുന്നവരുടെ അജണ്ടകൾ സർക്കാർ തിരിച്ചറിയാതെ പോകരുത്. പ്രവർത്തനാധിഷ്ഠിതമായ പാഠ്യപദ്ധതി സമീപനത്തെ ദുർബലപ്പെടുത്തുകയാണ് അവരിൽ പലരുടെയും ലക്ഷ്യം. വിമർശനാത്മകമായ നിലപാടുകളിലേക്ക് കുട്ടികൾ ഉയരുന്നതിനെ പലരും അസഹിഷ്ണുതയോടെയാണ് കാണുന്നത്. ഇത്തരക്കാരുടെ നിർദേശങ്ങളാണ് ഇപ്പോൾ സർക്കാർ മുഖവിലക്കെടുക്കുന്നത് എന്നത് നിർഭാഗ്യകരമാണ്.

പുതിയ നൂറ്റാണ്ടിന്റെ ശേഷികൾ

പഠനത്തിലും വിലയിരുത്തലിലും വേണ്ടത്ര പരിഗണിക്കപ്പെടാതെ പോവുന്ന പല ശേഷികളും കാഴ്ചപ്പാടുകളും വിദ്യാഭ്യാസത്തിലൂടെ വികസിക്കപ്പെടേണ്ടതുണ്ടെന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായി. യുനെസ്‌കോയെ പോലുള്ള ആഗോള സംഘടനകൾ ഊന്നിപ്പറയുന്ന ഉയർന്ന മാനസിക ശേഷികൾ (higher mental skills) പലതും ഇക്കൂട്ടത്തിൽ പെടും. സാങ്കേതികവിദ്യയുടെ വികാസവും ലോകത്തിന്റെ ചുരുങ്ങലും തൊഴിൽ സങ്കല്പങ്ങളിൽ വരുന്ന മാറ്റങ്ങളും ഇവയുടെ പ്രസക്തിയിലേക്ക് വിരൽ ചൂണ്ടുന്നു. ജീവിതപ്രശ്‌നങ്ങളുടെ സങ്കീർണ്ണതയും കൂട്ടായ പ്രവർത്തനങ്ങളുടെ അനിവാര്യതയും ഓർമിപ്പിക്കുന്നതും മറ്റൊന്നല്ല. പല വികസിത രാജ്യങ്ങളും സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഇവയ്ക്ക് വർധിച്ച പരിഗണന നൽകുന്നുണ്ട്. കുട്ടികളിൽ ഇവ മതിയായ അളവിൽ വികസിക്കുന്നില്ലെങ്കിൽ ഉന്നതവിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും സാമൂഹ്യജീവിതത്തിലും വേണ്ടത്ര വിജയിക്കാൻ അവർക്കാവില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആശയവിനിമയ ശേഷി, വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹരണ ശേഷി, കൂട്ടായി പ്രവർത്തിക്കാനുള്ള കഴിവ്, സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള പ്രാപ്തി, ഡിജിറ്റൽ മികവ്, സർഗാത്മകത എന്നിങ്ങനെയുള്ള പലതും 21-ാം നൂറ്റാണ്ടിന്റെ ശേഷികളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വിജ്ഞാന സമൂഹമായി മാറാൻ തയ്യാറെടുക്കുന്ന കേരളത്തിന് ഇത് കണ്ടില്ലെന്ന് നടിക്കാനാവുമോ? ഇതിലൊന്നായ ആശയവിനിമയ ശേഷി നോക്കൂ. ഭാഷയെ കുറിച്ച് കുറേ കാര്യങ്ങൾ പഠിച്ചതുകൊണ്ടോ പരീക്ഷകളിൽ ഉയർന്ന മാർക്കുകൾ നേടിയതുകൊണ്ടോ ഈ ശേഷി ഉണ്ടായെന്ന് പറയാനാവുമോ ? ഒരു ഘട്ടം കഴിയുമ്പോഴേക്കും വിവിധ ഭാഷകളിൽ എഴുതിയും പറഞ്ഞും ഫലപ്രദമായി ആശയവിനിമയം നടത്താൻ കുട്ടികൾക്ക് കഴിയുക തന്നെ വേണം. നമ്മുടെ കുട്ടികളുടെ കാര്യത്തിൽ, മാതൃഭാഷയിലും ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ ഇത് സാധ്യമാവണം. പഴയ രീതിയിലുള്ള പഠനത്തിലൂടെ ഈ കഴിവ് പരിമിതമായേ വളർന്നിരുന്നുള്ളൂ ; അവയുടെ വികാസം നമുക്ക് എഴുത്ത് പരീക്ഷയിലൂടെ അളന്നെടുക്കുക പ്രയാസകരവുമാണ്. അതിന് യഥാർഥമായ ഭാഷാപ്രയോഗ സന്ദർഭങ്ങളിൽ നടക്കുന്ന പഠനവും വിലയിരുത്തലും അനിവാര്യമാണ്. കൂട്ടായി പ്രവർത്തിക്കാനുള്ള കഴിവിന്റെയും സമ്മർദ്ദങ്ങൾ അതിജീവിക്കാനുള്ള ശേഷിയുടെയും സർഗാത്മകതയുടെയുമൊക്കെ വികാസവും ഏതാണ്ട് ഇതുപോലെ തന്നെയാണ്. 2024-ൽ നടപ്പിലാക്കിത്തുടങ്ങിയ പുതിയ കരിക്കുലം ഇത് ഉറപ്പുവരുത്തുമോ? സ്‌കൂൾ പഠനത്തിന്റെ ഭാഗമായി ഇവ വികസിക്കുമെന്ന് ഉറപ്പാക്കാൻ അക്കാദമികമായ എന്ത് മുൻകരുതലാണ് വിദ്യാഭ്യാസവകുപ്പ് കൈക്കൊള്ളാൻ പോകുന്നത്?

തുടർച്ചയായ വിലയിരുത്തൽ

കുട്ടികളുടെ മികവ് ഉയർത്തുന്നതിനുള്ള ഏറ്റവും മികച്ച ഉപാധി പഠനത്തോടൊപ്പം നടക്കുന്ന വിലയിരുത്തലാണെന്ന് എസ് സി ഇ ആർ ടി യുടെ രേഖകൾ പോലും ചൂണ്ടിക്കാട്ടുന്നു. ക്ലാസിൽ ഓരോ പ്രവർത്തനവും നടക്കുമ്പോൾ ഓരോ കുട്ടിയും അതിൽ എത്രത്തോളം പങ്കാളിയാവുന്നുണ്ടെന്ന് ടീച്ചർ അറിയേണ്ടതുണ്ട്. ഓരോ കുട്ടിയുടെയും മികവുകളും പോരായ്മകളും തുടർച്ചയായി വിലയിരുത്തപ്പെടേണ്ടതുണ്ട്. അംഗീകാരങ്ങൾ നൽകി അവരെ പഠനവഴിയിൽ നിരന്തരം പ്രചോദിപ്പിക്കേണ്ടതുണ്ട്. പോരായ്മകൾ പരിഹരിക്കാനുള്ള ഇടപെടലുകൾ അപ്പപ്പോൾ നടത്തേണ്ടതുണ്ട്. കുട്ടികൾക്ക് സ്വയവും പരസ്പരവും വിലയിരുത്താനുള്ള കഴിവുകൾ വികസിപ്പിക്കേണ്ടതുണ്ട്. ഇതെല്ലാം രക്ഷിതാക്കളുമായി പങ്കുവെക്കേണ്ടതുണ്ട്. വീട്ടിലെ സാഹചര്യങ്ങൾ ടീച്ചർ നന്നായി അറിയേണ്ടതുണ്ട്. വീട്ടിൽനിന്നുള്ള ഇടപെടലുകളെ പഠനാനുകൂലമാക്കി മാറ്റേണ്ടതുണ്ട്. ഇങ്ങനെ നിരന്തരവും (continuous) സമഗ്രവുമായ (comprehensive) വിലയിരുത്തൽ (CCE) ക്ലാസിൽ നടന്നാൽ മാത്രമേ ഏതൊരു കുട്ടിയുടെയും പഠനം മെച്ചപ്പെടുകയുള്ളൂ. പഠനം മെച്ചപ്പെട്ടാൽ മാത്രമേ ഗുണനിലവാരം ഉണ്ടാകൂ. ഗുണനിലവാരം ഉണ്ടായാൽ മാത്രമേ അത് എഴുത്തുപരീക്ഷയിൽ ഉൾപ്പെടെ ശരിയായ വിധത്തിൽ പ്രതിഫലിക്കൂ. അതായത് മിനിമം മാർക്ക് വെക്കുന്നതിനൊപ്പം ആ മാർക്കിലേക്ക് എത്തിച്ചേരാനുള്ള പഠനാന്തരീക്ഷവും പഠനപ്രക്രിയകളും സ്‌കൂളുകളിൽ ഉറപ്പാക്കണം. ഭൗതിക സൗകര്യത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റം ഇതിലേക്കുള്ള ഒരു ചവിട്ടുപടി മാത്രമേ ആകുന്നുള്ളൂ എന്ന് തിരിച്ചറിയണം. അക്കാദമിക മേഖലയിലാണ് ഇനി ഏറെ ശ്രദ്ധിക്കാനുള്ളത്. അതാകട്ടെ ബോധനശാസ്ത്രത്തിൽ മുന്നോട്ടു വയ്ക്കപ്പെട്ട നവീനമായ ആശയങ്ങളെ കണക്കിലെടുത്തു കൊണ്ടുള്ളതാവണം. അതിനു പകരം പഴയ പാഠ്യപദ്ധതിയുടെ ആരാധകർ നിർദേശിക്കുന്ന വഴികളിലൂടെയാണ് വിദ്യാഭ്യാസ വകുപ്പ് സഞ്ചരിക്കുന്നതെങ്കിൽ ഫലം ഇപ്പഴേ പ്രവചിക്കാവുന്നതേയുള്ളൂ. വിഷയാടിസ്ഥാനത്തിലും ഗ്രൂപ്പടിസ്ഥാനത്തിലുമൊക്കെ മിനിമം മാർക്ക് ഉണ്ടായിരുന്ന കാലം നമ്മെ സംബന്ധിച്ച് അത്ര പഴയതൊന്നുമല്ല. 600 ൽ മിനിമം 210 മാർക്ക് നേടാൻ വേണ്ടി മന:പാഠം പഠിക്കുകയും ട്യൂഷൻ സെന്ററുകളെ ആശ്രയിക്കുകയും ചെയ്ത അന്നത്തെ കുട്ടികൾ നമുക്ക് ചുറ്റുമുണ്ട്. ഡിസംബറാകുമ്പോഴേക്കും പാഠം ഓടിച്ചുതീർക്കുകയും പിന്നീട് റിവിഷൻ നടത്തുകയും നിരന്തരം മോഡൽ പരീക്ഷകൾ വെക്കുകയുമായിരുന്നു അന്നത്തെ അധ്യാപകർ ചെയ്തിരുന്നത്. എന്നിട്ടും റിസൽട്ട് 50% മെങ്കിലും എത്തിക്കാനായി മോഡറേഷൻ നൽകുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ്. തോറ്റ് പുറത്തുപോയ കുട്ടികളെ മിനിമം മാർക്കിലെത്തിക്കാൻ ഇതിലപ്പുറം എന്തെങ്കിലും ചെയ്തതായി നമുക്കറിയില്ല. കഴിഞ്ഞ വർഷം വരെ നടന്നതുപോലെ, സി ഇ സ്‌കോറുകൾ ദാനം ചെയ്‌തോ, മൂല്യനിർണയം ഉദാരമാക്കിയോ ഉണ്ടാക്കുന്നതാവരുത് ഇപ്പോൾ വെച്ചിരിക്കുന്ന മിനിമം മാർക്ക്. സ്‌കൂൾ പ്രവർത്തനങ്ങളും പഠനവും തുടർച്ചയായ വിലയിരുത്തലും അതിന്റെ ഭാഗമായി എഴുത്തുപരീക്ഷയുമൊക്കെ മെച്ചപ്പെടുത്തുന്നതിലൂടെയാണ് ഇത് ഉണ്ടായി വരേണ്ടത്.

ഗുണമേന്മ എല്ലാവർക്കും

പുതുക്കപ്പെട്ട സങ്കൽപം അനുസരിച്ചുള്ള ഗുണമേന്മ എല്ലാ കുട്ടികൾക്കും ഉണ്ടാവണമെന്നതാണ് പരിഷത്തിന്റെ മറ്റൊരാവശ്യം. തോൽക്കുന്നവരെ രണ്ടാഴ്ച കൊണ്ട് മിനിമം നിലവാരത്തിൽ എത്തിക്കുമെന്ന ആദ്യത്തെ വാഗ്ദാനം ആരും മുഖവിലക്കെടുത്തിട്ടില്ല. പിന്നാക്കക്കാരെ മിനിമം മാർക്കിലെത്തിക്കാൻ വിപുലമായ പരിപാടികൾ കൊണ്ടുവരുമെന്ന് ഇപ്പോൾ പറയുന്നത് കുറേക്കൂടി സ്വീകാര്യമാണ്. പക്ഷേ എല്ലാവർക്കും ഗുണമേന്മ ഉണ്ടാക്കുകയെന്നത് അങ്ങേയറ്റം ശ്രമകരമാണെന്ന വസ്തുത സർക്കാരും സമൂഹവും വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നത് സംശയകരമാണ്. 2024 മാർച്ചിലെ എസ് എസ് എൽ സി റിസൾട്ട് വിശകലനം ചെയ്താൽ ഇക്കാര്യം വ്യക്തമാകും. ആ പരീക്ഷയിൽ എഴുത്തുപരീക്ഷയ്ക്ക് 30% മാർക്ക് മിനിമം വെച്ചിരുന്നെങ്കിൽ ഡി, സി പ്ലസ് ഗ്രേഡുകൾ നേടി വിജയിച്ചിരുന്ന ബഹുഭൂരിപക്ഷവും തോൽക്കുമായിരുന്നു. നിലവാരമില്ലാത്തവർ തോൽക്കട്ടെ എന്നാണ് പലരുടെയും മനസ്സിലിരിപ്പ്. പക്ഷേ അത്തരം നിലപാടെടുക്കാൻ പരിഷത്ത് ഉൾപ്പെടെ, ഈ നിർദേശത്തെ എതിർക്കുന്നവർക്ക് സാധ്യമല്ല. കാരണം ആകെയുണ്ടായിരുന്ന എസ് ടി വിദ്യാർഥികളിൽ 62.5% ശതമാനവും തോൽക്കാൻ അത് കാരണമായേക്കും. എസ് സി യിലെ 45.6% പേരും ഒ ഇ സി യിലെ 32.4% പേരും ഒ ബി സി യിലെ 27.5% പേരും ഇതേ ഗണത്തിലാണ് ഉൾപ്പെട്ടിരുന്നത്. എന്താണ് എസ് ടി, എസ് സി തുടങ്ങിയ വിഭാഗങ്ങളുടെ പ്രത്യേകത ? അവർ ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്നവരാണ്. അത്തരം വിഭാഗങ്ങളിലെ മഹാഭൂരിപക്ഷം കുട്ടികൾക്കും ഇന്നും വീട്ടിൽ കിട്ടുന്ന പഠനപിന്തുണ മറ്റുള്ളവരെ അപേക്ഷിച്ച് എത്രയോ കുറവാണ്. അവരിൽ പലരുടെയും ജീവിത, പഠന സാഹചര്യങ്ങൾ അങ്ങേയറ്റം പരിമിതമാണ്. ചെറിയ ഇടപെടലുകൾ കൊണ്ട് ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. അത്തരം കുട്ടികളോട് നിങ്ങൾ 30% മാർക്ക് നേടിയില്ലെങ്കിൽ തോൽപിക്കുമെന്ന് പറയുന്നതിൽ രാഷ്ട്രീയ ധാർമികതയുടെ പ്രശ്‌നമുണ്ട്. കാരണം അവരുടെ കഴിവുകേട് അവർ സ്വയം സൃഷ്ടിച്ചതല്ല. അത് സമൂഹം കാലാകാലമായി അവരിൽ അടിച്ചേൽപിച്ചതാണ്. അത് മാറ്റേണ്ട, ചുരുങ്ങിയ പക്ഷം അത് കണക്കിലെടുക്കുകയെങ്കിലും ചെയ്യേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം ഇടതുപക്ഷത്തിനുണ്ട്. ചരിത്രപരമായ ആ കടമ ഓർമിപ്പിക്കാൻ കൂടിയാണ് ഈ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയല്ല കേരളം !

2020 ലെ ദേശീയ വിദ്യാഭ്യാസ നയം പറയുന്നത് വിദ്യാഭ്യാസം അവകാശമാക്കി മാറ്റിയ ഈ രാജ്യത്ത് 3.22 കോടി കുട്ടികൾ സ്‌കൂളിന് പുറത്താണ് എന്നാണ്. യഥാർഥ കണക്ക് ഇതിലും ഭീമമാകാനാണ് സാധ്യത. ആ കുട്ടികളിൽ മഹാഭൂരിപക്ഷവും മുകളിൽ സൂചിപ്പിച്ച വിഭാഗങ്ങളിൽ നിന്നുള്ളവരാകാനാണ്. ഇന്ത്യയിലെ 31.5 കോടി നിരക്ഷരരിലും പിന്നാക്കവിഭാഗങ്ങളാവും ഏറെ. അവരുടെ വീടുകളിൽ നിന്ന് വരുന്ന കുട്ടികളാണ് സ്‌കൂളുകളിൽ പിന്നാക്കം പോകുന്നതും പല ക്ലാസുകളിൽ നിന്നും തോറ്റോ മടുത്തോ പരിഹസിക്കപ്പെട്ടോ കാലങ്ങളായി പുറത്തായിക്കൊണ്ടിരിക്കുന്നതും. സ്‌കൂളുകളെ സംയോജിപ്പിക്കാനുള്ള (school merger) നീതി ആയോഗിന്റെ നിർദേശമനുസരിച്ച് പല സംസ്ഥാനങ്ങളിലും ഇത്തരക്കാർ പഠിക്കുന്ന സ്‌കൂളുകൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇത് സ്ഥിതി കൂടുതൽ രൂക്ഷമാക്കുമെന്ന് ഉറപ്പാണ്. പക്ഷേ കേരളം മുന്നാക്ക - പിന്നാക്ക ഭേദമില്ലാതെ ഏതാണ്ട് മുഴുവൻ പേരെയും പന്ത്രണ്ടാം ക്ലാസ് വരെ എത്തിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. കേരളത്തിലെ സാമൂഹ്യ മുന്നേറ്റങ്ങളും ക്ഷേമപദ്ധതികളും അതിന് കാരണമായിട്ടുണ്ട്. നാം പരിഹാസത്തോടെ പറയാറുള്ള ഓൾ പ്രമോഷൻ സമ്പ്രദായവും അതിലൊരു പങ്ക് വഹിച്ചിട്ടുണ്ട്. നേടേണ്ടത് പലതും നേടാതെയാണ് ഈ കുട്ടികൾ ക്ലാസുകളിലൂടെ കടന്നുപോയതെന്നത് വസ്തുതയാണ്. പക്ഷേ അങ്ങനെ കിട്ടിയ വിദ്യാഭ്യാസം കേരളത്തിലെ പിന്നാക്കവിഭാഗങ്ങളെ പല വിധത്തിലും നവീകരിച്ചിട്ടുണ്ട് എന്നത് കാണാതെ പോകരുത്.

വിദ്യാഭ്യാസ ജാഥ ഉന്നയിക്കുന്നത്

അതിനർഥം, പലരും കരുതുന്നതുപോലെ യാന്ത്രികമായ ഓൾ പ്രമോഷൻ അതുപോലെ നിലനിർത്തണമെന്ന് പറയുകയല്ല പരിഷത്ത്. ഉദാരമായി മാർക്ക് നൽകി പാസ്സാക്കണമെന്നും അഭിപ്രായമില്ല. പകരം എല്ലാ കുട്ടികൾക്കും മികച്ചതും അഭിമാനകരവുമായ നിലവാരത്തോടെ തന്നെ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും കഴിഞ്ഞ് പുറത്തുപോകാനുള്ള സാഹചര്യം ഈ കേരളത്തിൽ സൃഷ്ടിക്കണമെന്നാണ്. അതിനുള്ള പല സാഹചര്യങ്ങളും ഇവിടെ ഇതിനകം ഒരുക്കപ്പെട്ടിട്ടുണ്ട് എന്നതിൽ സംശയമില്ല. ഭൂരിപക്ഷം സ്‌കൂളുകളുടെയും ഭൗതികസൗകര്യം മെച്ചപ്പെട്ടു കഴിഞ്ഞു. സ്‌കൂളുകളിൽ പരിശീലനം ലഭിച്ച മതിയായ എണ്ണം അധ്യാപകരുണ്ട്. പാഠപുസ്തകങ്ങൾ സമയത്തിന് കിട്ടുന്നുണ്ട്. മെച്ചപ്പെട്ട ഐ ടി പഠനം നിലവിൽ വന്നിട്ടുണ്ട്. പാഠ്യപദ്ധതിയുടെ ഉള്ളടക്കം കാലാനുസൃതമായ രീതിയിൽ വർഷങ്ങൾക്കു മുമ്പേ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ മിക്കതിലും ഇടതുപക്ഷ സർക്കാരുകളുടെ കൈമുദ്രകൾ ഉണ്ടെന്ന് പരിഷത്തിന് മറ്റാരെക്കാളും ഉറപ്പുണ്ട്. ഈ പരിവർത്തന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകാൻ ഉപകരിക്കന്നതാണോ ഇപ്പോഴത്തെ നിർദേശമെന്ന് സർക്കാർ ആഴത്തിൽ പരിശോധിക്കുന്നത് നന്നാവും. കെ എസ് ടി എ യും എസ് എഫ് ഐ യും ബാലസംഘവും ഈ നിർദേശത്തെ എതിർത്തത് വെറുതെയല്ല. മിനിമം മാർക്ക് യാന്ത്രികമായി ഏർപ്പെടുത്തിയാൽ സ്‌കൂളുകൾ എളുപ്പവഴികളിലേക്ക് പോകുമെന്ന് ഉറപ്പാണ്. പരീക്ഷ പാസ്സാകൽ മാത്രം ലക്ഷ്യമാക്കിയുള്ള ബോധനത്തിലേക്ക് അവരെ തിരിച്ചുനടത്തരുത്. പകരം സമഗ്രമായ ഗുണമേന്മ സാധ്യമാക്കുന്നതിനുള്ള ഇടപെടലുകളാണ് ഇന്ന് ആവശ്യം. 2006 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ പിന്നാക്കം പോയ 104 സ്‌കൂളുകളെ പടിപടിയായി ഉയർത്തിയെടുത്തതു പോലുള്ള പദ്ധതികൾ വിപുലമായി നടപ്പിലാക്കുകയാണ് വേണ്ടത്.

ഇത് ഒരു ഓർമപ്പെടുത്തൽ

കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ പുസ്തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കുന്ന, മൂല്യനിർണയ പരിഷ്‌കരണത്തെ സഹായിക്കാൻ വിജ്ഞാനോത്സവം നടത്തുന്ന, അനുഭവാധിഷ്ഠിത പഠനം ലക്ഷ്യമാക്കി ബാലോത്സവങ്ങൾ സംഘടിപ്പിക്കുന്ന ഒരു സംഘടനയാണ് പരിഷത്ത്. വിദ്യാർത്ഥികൾക്കിടയിലെ നിരക്ഷരതയെ കുറിച്ച് 1989ൽ പഠനം നടത്തുകയും 'അക്ഷരവേദി'ക്ക് തുടക്കമിടുകയും ചെയ്ത സംഘടനയാണ് അത്. കേരളത്തിന്റെ വിദ്യാഭ്യാസം സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയ, പല പല മാതൃകകൾ വികസിപ്പിക്കുകയോ അതിന് സഹായിക്കുകയോ ചെയ്ത, കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച പരിഷത്തിന്റെ വിമർശനം സദുദ്ദേശപരമാണെന്ന് കരുതാവുന്നതാണ്. പാഠ്യപദ്ധതിയുടെ അടിസ്ഥാന സമീപനം സംരക്ഷിക്കപ്പെടാൻ സർക്കാർ നിർദേശത്തിൽ ഒരു പുന:പരിശോധന അനിവാര്യമാണെന്നാണ് വിദ്യാഭ്യാസ പ്രവർത്തകരുടെ അഭിപ്രായം. ഈ ജാഥ ഏകപക്ഷീയമായി പ്രഖ്യാപിച്ച ഒന്നല്ല. രേഖകൾ തയ്യാറാക്കി സമർപ്പിച്ചും കോൺക്ലേവിൽ അഭിപ്രായം പറഞ്ഞും ബന്ധപ്പെട്ടവരെ നേരിൽ കണ്ട് നിവേദനങ്ങൾ നൽകിയും ഇക്കാര്യം നേരത്തെതന്നെ ശ്രദ്ധയിൽ പെടുത്തിയതാണ്. പക്ഷേ നിർദിഷ്ട പരിഷ്‌കാരം ഈ വർഷം എട്ടാം ക്ലാസിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. വരും വർഷം ഒമ്പതിലേക്കും അതിനടുത്ത വർഷം പത്തിലേക്കും അത് വ്യാപിപ്പിക്കും. സർക്കാർ നിലപാടാണ് ശരിയെന്ന് കരുതുന്ന പ്രമുഖരായ പലരും ഉണ്ട്. രക്ഷിതാക്കളിലും നല്ലൊരു പങ്ക് സർക്കാർ നിലപാടിന് ഒപ്പമാവാം. നിലവാരം ഉയർത്തുമെന്ന് കേട്ടാൽ ആരാണ് അതിന് എതിരായി നിൽക്കുക ? അതുകൊണ്ടാണ് കേവലമായ പ്രഖ്യാപനങ്ങൾക്ക് ഉള്ളിലുള്ള ഗൗരവമേറിയ അക്കാദമികവും സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങൾ ജനസമക്ഷം അവതരിപ്പിക്കണമെന്നും ഇക്കാര്യത്തിൽ തുടർചർച്ചകൾ നടക്കണമെന്നും പരിഷത്ത് നിലപാടെടുത്തത്. 300 ഓളം കേന്ദ്രങ്ങളിൽ ജനസദസ്സ് സംഘടിപ്പിച്ചും വിദ്യാഭ്യാസ വിഷയങ്ങളിൽ ആറോളം ലഘുലേഖകൾ പ്രചരിപ്പിച്ചുമാണ് ജാഥ മുന്നോട്ടുപോകുക. ഇത് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകർക്കാനോ ദുർബലപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതാണെന്ന് കരുതുക വയ്യ. മറിച്ച്, വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം ഓർമപ്പെടുത്താനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഏവരുടെയും അവകാശമാണെന്നുള്ള വസ്തുത ഉറക്കെ വിളിച്ചുപറയാനുമുള്ള പരിശ്രമമാണ്.

പരിഷത്തിനെ ചാരി കുട്ടികളെ ചതിക്കരുത്

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടരുന്ന ഭാഷാസംവാദത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് പരിഷത്ത് സംസ്ഥാന പ്രസിഡന്റ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മണ്ഡലത്തിൽ അക്കാദമികവും ജനകീയവുമായ ഇടപെടലാണ് പരിഷത്ത് നടത്തിയത്. വിദേശ ഫണ്ട് പോലുള്ള ആരോപണങ്ങൾ മറുപടി നൽകിക്കഴിഞ്ഞതാണ്. ഇനിയും തങ്ങളുടെ ദൗത്യം നിറവേറ്റുമെന്ന് അടിവരയിടുന്നു.

കേരളത്തിലെ ഭാഷാ പഠനത്തിലെ പ്രശ്‌നങ്ങൾ വിശകലനം ചെയ്യുന്ന 'ഭാഷാസംവാദ'ത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗം പേരും വസ്തുതാപരമായി കാര്യങ്ങളെ സമീപിക്കുന്നതിനാണ് ശ്രമിക്കുന്നത് ഇതിന് വിരുദ്ധമായി കേവലം ആരോപണങ്ങൾ മാത്രം ഉന്നയിച്ചുകൊണ്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. വികേന്ദ്രീകൃത ആസൂത്രണം, പാഠ്യപദ്ധതി പരിഷ്‌കരണം തുടങ്ങിയ മേഖലകളിൽ പരിഷത്ത് നടത്തിയ സർഗാത്മക ഇടപെടലുകളെ തെറ്റായി അവതരിപ്പിക്കാനുള്ള ശ്രമം പലരും നടത്തുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥക്കെല്ലാം കാരണം ശാസ്ത്രസാഹിത്യ പരിഷത്താണെന്ന് സ്ഥാപിക്കാനായി പരസ്പരബന്ധമില്ലാത്ത കാര്യങ്ങളെ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുന്നു. 1997-98-ലെ വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിൽ പങ്കെടുക്കുന്നതിന് പരിഷത്തിന് കോടികൾ കിട്ടിയെന്നും ആ കോടികൾക്കായി കേരളത്തെ സംഘടന പണയംവെച്ചുവെന്നും വരെ ആക്ഷേപിക്കുന്നു. ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ എഴുതുന്നതിനും ശാസ്ത്രത്തെ ജനകീയമാക്കുന്നതിനും ലക്ഷ്യമിട്ട് 1962-ൽ രൂപംകൊണ്ട ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പിന്നീട് ശാസ്ത്രത്തെ സാമൂഹിക മാറ്റത്തിനുള്ള ഉപാധിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളിലേക്ക് അത് വികസിച്ചു.

പരിഷത്തും വികേന്ദ്രീകൃത ആസൂത്രണവും

വികേന്ദ്രീകൃത ആസൂത്രണവുമായി ബന്ധപ്പെട്ട് പരിഷത്തിനെതിരായി ഉയർത്തപ്പെട്ട പ്രധാനപ്പെട്ട ആരോപണങ്ങൾ, സി.ഡി.എസ്. വഴി വിദേശഫണ്ട് സ്വീകരിച്ചുവെന്നതും വിഭവഭൂപട നിർമാണത്തിലൂടെ ശേഖരിച്ച വിവരങ്ങൾ വിദേശത്തേക്ക് കടത്താൻ സഹായിച്ചു എന്നതുമാണല്ലോ. യഥാർത്ഥ വസ്തുത എന്താണെന്ന് നോക്കാം. ഇന്നത്തെ ലോകത്തിൽ പല രാജ്യങ്ങൾക്കും പലതരം വിദേശ ഫണ്ടുകളും ലഭ്യമാണ്. അവ തിരിച്ചു കൊടുക്കേണ്ടതില്ലാത്ത ഗ്രാന്റ് ആയോ, വായ്പയായോ, അന്താരാഷ്ട്ര കരാറുകൾ വഴിയോ, ഉഭയകക്ഷി കരാറുകൾ വഴിയോ ആവും ലഭ്യമാവുക. ഇന്ത്യയിലാണെങ്കിൽ കേന്ദ്ര ഗവൺമെന്റിന്റെ അനുവാദത്തോടുകൂടിയേ വിദേശഫണ്ട് ലഭിക്കുകയുള്ളൂ. 1976-ലെ F.C.R.A. (Foreign Contribution Regulation Act) അനുസരിച്ച് രജിസ്റ്റർ ചെയ്യാത്ത ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല. നിയമപ്രകാരം സ്വീകരിച്ച ഫണ്ടിന്റെ സ്രോതസ്സുകളും അതിന്റെ വിനിയോഗവും സംബന്ധിച്ച റിപ്പോർട്ട് മേൽലൈസൻസുള്ള എല്ലാവരും ഓരോവർഷവും കേന്ദ്രസർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ഇന്ത്യാഗവൺമെന്റിന്റെ വെബ്‌സൈറ്റിൽ ആർക്കും ലഭ്യമാണുതാനും. ശാസ്ത്രസാഹിത്യപരിഷത്തിന് ഇങ്ങനെയൊരു ലൈസൻസില്ല. അതുകൊണ്ടുതന്നെ വിദേശഫണ്ട് സ്വീകരിക്കുക സാധ്യവുമല്ല. നെതർലൻഡ്‌സ് ഗവൺമെന്റ് ടിൻബർഗൻ ഫൗണ്ടേഷൻ വഴി നൽകിയ ഫണ്ട് ഉപയോഗിച്ച്, തിരുവനന്തപുരം CDS.(Centre for Development Studies) വിപുലമായ പഠനപദ്ധതി നടപ്പിലാക്കുകയുണ്ടായി. K.R.P.L.L.D. (Kerala Research Programme for Local Level Development) എന്നാണ് ആ പദ്ധതിയുടെ പേര്. അതിന്റെ ഭാഗമായി ഗവേഷണാർത്ഥം ഇന്ത്യൻ കറൻസിയിൽ ലഭിച്ച സാമ്പത്തിക സഹായത്തെയാണ് വിദേശഫണ്ടായി ചിത്രീക രിച്ചിരിക്കുന്നത്. നെതർലൻഡ്‌സ് ഗവൺമെന്റിന് കേരളത്തെ സംബന്ധിച്ച ഗവേഷണത്തിൽ എന്താണിത്ര താത്പര്യം എന്ന ചോദ്യം ഉയരാവുന്നതാണ്. ആരാണ് ടിൻബർഗൻ, നെതർലൻഡ്‌സുകാർക്ക് CDSനോട് എന്താണിത്ര മമത, CDSന് പരിഷത്തിനോട് എന്താണിത്ര പരിഗണന, വിഭവഭൂപടത്തിൽ വിദേശികൾക്ക് പ്രത്യേകിച്ച് വല്ല താത്പര്യവുമുണ്ടോ തുടങ്ങിയ സംശയങ്ങളും ഉയർന്നുവരാവുന്നതാണ്. നെതർലൻഡ്‌സ് എന്നത്, സമുദ്രനിരപ്പിനുതാഴെ സ്ഥിതിചെയ്യുന്ന ഭൂമി ഏറെയുള്ള രാജ്യമാണ്. ഇന്ത്യയിൽ ജനവാസം നിറഞ്ഞ ഇത്തരം ഭൂമിയുള്ള പ്രധാനമേഖല കേരളത്തിലെ കുട്ടനാടാണ്. അതിനാൽ കേരളത്തിലെ പരിസ്ഥിതിയും വികസനവുമൊക്കെ നെതർലൻഡ്‌സിന് പണ്ടേ താത്പര്യവും കൗതുകവുമുള്ള വിഷയങ്ങളാണ്. കുട്ടനാട്ടിലെ തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും പദ്ധതി രൂപവത്കരണത്തിനും നിരന്തരമായി അവർ സാങ്കേതിക സാമ്പത്തിക സഹായം നൽകി വരുന്നത് അതുകൊണ്ടാണ്. യാൻ ടിൻബർഗൻ (Jan Tinbergen) പ്രശസ്തനായ ഡച്ച് സാമ്പത്തിക ശാസ്ത്രജ്ഞനാണ്. 1969-ൽ ആദ്യത്തെ സാമ്പത്തിക നൊബേൽ ലഭിച്ചത് അദ്ദേഹത്തിനാണ്. സി.ഡി.എസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഡോ. കെ.എൻ. രാജിന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. 1994-ൽ ടിൻബർഗൻ നിര്യാതനായപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്താൻവേണ്ടിയാണ് നെതർലൻഡ്‌സ് ഗവൺമെന്റ് ടിൻബർഗൻ ഫൗണ്ടേഷൻ രൂപവത്കരിച്ചത്. ഈ ഫൗണ്ടേഷൻ വഴിയുള്ള സാമ്പത്തികസഹായം നൽകാൻ ടിൻബർഗന്റെ സുഹൃത്തായ ഡോ. കെ.എൻ. രാജ് വളർത്തി എടുത്ത സി.ഡി.എസ്. തിരഞ്ഞെടുക്കപ്പെട്ടത് തികച്ചും സ്വാഭാവിക മാണ്. സി.ഡി.എസിന് ലഭിച്ച നെതർലൻഡ്‌സ് സാമ്പത്തി കസഹായം കേരളത്തിലെ ഗവേഷകർക്ക് നൽകുന്നതിന് സുതാര്യമായ ഒരു സംവിധാനം ഉണ്ടായിരുന്നു. അതുപ്രകാരം ഏതെല്ലാം ഗവേഷണ പ്രോജക്ടുകൾക്കാണ് സാമ്പത്തിക സഹായം ലഭിച്ചത് എന്നത് സി.ഡി.എസിന്റെ വെബ്‌സൈറ്റിൽ ആർക്കും കാണാവുന്നതാണ്. കേരളത്തിന്റെ വികസനത്തിന് ഉതകുന്ന മികച്ച ഗവേഷണപ്രോജക്ട് ആര് മുന്നോട്ടുവെച്ചാലും അതിന് സഹായം നൽകുക എന്നതായിരുന്നു. CDSന്റെ നിലപാട് ഇപ്രകാരം നടന്ന മൂന്നൂറോളം ഗവേഷണ പ്രോജക്ടുകളിൽ ഒന്നുമാത്രമായിരുന്നു പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐ.ആർ.ടി.സിക്ക് അനുവദിച്ച Panchayat Level Development Planning (P.L.D.P.) പരിഷത്ത് ഏറ്റെടുത്ത ആ ഗവേഷണ പ്രോജക്ടിന്റെ ഫലങ്ങൾ പലതും കേരള സർക്കാർ ആവിഷ്‌കരിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന് പ്രയോജനപ്പെടുകയുണ്ടായി എന്നതും ഓർമ്മിപ്പിക്കട്ടെ. ഇന്ന് നമുക്ക് എത്രയോ തരത്തിലുള്ള ഭൂപടങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാണ്. ലോകത്ത് എവിടെയുമുള്ള വിവരങ്ങൾ ലഭിക്കുന്ന ഇത്തരം ഭൂപടങ്ങൾ സൗജന്യമാണ്താനും. ഇതിൽനിന്ന് വ്യത്യസ്തമായി എന്താണ് പഞ്ചായത്ത് തലത്തിൽ തയ്യാറാക്കിയ വിഭവഭൂപടങ്ങളിൽ ഉണ്ടായിരുന്നത്? ഒന്നും തന്നെയില്ല എന്നതാണ് വസ്തുത. എത്രയോകാലമായി നമ്മുടെ ഓരോ വില്ലേജ് ഓഫീസിലും ലഭ്യമായ കഡസ്ട്രൽ ഭൂപട (cadatsral map) സർവേ നമ്പറിലെയും പ്രകൃതി വിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അതാതിടത്തെ സന്നദ്ധ പ്രവർത്തകർ കണ്ടെത്തി രേഖപ്പെടുത്തുന്നു എന്നത് മാത്രമാണ് വിഭവഭൂപട നിർമാണത്തിന്റെ പ്രത്യേകത. പ്രാദേശിക സന്നദ്ധപ്രവർത്തകർക്ക് വിഭവങ്ങളെക്കുറിച്ചുള്ള അറിവ് നൽകുകയും അവരെ വികസനപദ്ധതി ആസൂത്രണത്തിന് പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് വിഭവഭൂപടങ്ങൾ ഈ രീതിയിൽ നിർമിക്കുന്നതിലെ താത്പര്യം. ഗൂഗിൾ മാപ്പുകളിലോ ഐ.എസ്.ആർ.ഒ.യുടെ 'ഭുവൻ (Bhuvan) മാപ്പുകളിലോ ഇന്ന് ലഭ്യമല്ലാത്ത ഒരു വിവരവും പഞ്ചായത്തുതല വിഭവ ഭൂപടത്തിൽ ഇല്ലെന്നത് രണ്ടും പരിശോധിക്കുന്ന ആർക്കും എളുപ്പത്തിൽത്തന്നെ ബോധ്യമാകും. മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട് ദിവസങ്ങൾക്കകം, എല്ലാ കണക്കുകളും സഹിതം പരിഷത്തിന്റെ ഭാരവാഹികൾ പത്രസമ്മേളനം വിളിച്ച് വിശദീകരിച്ചതുമാണ്.

ഡി.പി.ഇ.പി.യും, പരിഷത്തിന്റെ പങ്കാളിത്തവും

1958-59-ൽ രൂപംകൊണ്ട കേരള എജുക്കേഷണൽ ആക്ട് & റൂളിന് (KER) ശേഷം സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ നടന്ന അടിസ്ഥാനപരമായ മാറ്റമായിരുന്നു 1997-98-ലെ പാഠ്യപദ്ധതി പരിഷ്‌കരണം. 1991-92 ആവുമ്പോഴേക്കും കേരളത്തിലെ ഒന്നുമുതൽ പത്താംക്ലാസ് വരെയുള്ള പ്രായപരിധിയിലെ ഏതാണ്ടെല്ലാ കുട്ടികളും സ്‌കൂളുകളിൽ പ്രവേശനം നേടിയിരുന്നു. 1991 ഏപ്രിലിൽ പൂർത്തിയായ സാക്ഷര കേരളം പരിപാടി 1992 ആകുമ്പോഴേക്കും പൂർത്തിയായ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളുടെ (DIET) സ്ഥാപനം, 1993-ലെ യശ്പാൽ കമ്മിറ്റി റിപ്പോർട്ട് തുടങ്ങിയവയിലൂടെ കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും രീതിശാസ്ത്രവും പുതുക്കിപ്പണിയാനുള്ള ഒരന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു. 1987-ൽ തിരുവനന്തപുരം ജില്ലയിലെ ഒരു സബ്ജില്ലയിലെ ഏഴാംതരംവരെ പഠിക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലെ നിരക്ഷരത കണ്ടെത്താനും അത് പരിഹരിക്കാനും 'അക്ഷരവേദി എന്ന പേരിൽ പരിഷത്ത് നടത്തിയ ഇടപെടൽ, 1992-ൽ കാസർകോട് ഡയറ്റിന്റെയും തൊട്ടടുത്തവർഷം ഇതര ഡയറ്റുകളുടെയും നേതൃത്വത്തിൽനടന്ന 'അക്ഷരപ്പുലരി' പരിപാടികൾ, 1993-ൽ കണ്ണൂർ, കാസർകോട് ജില്ലാ കൗൺസിലുകളുടെ ആഭിമുഖ്യത്തിൽനടന്ന പഞ്ചായത്ത് സ്‌കൂൾ കോംപ്ലക്‌സ് എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നതും നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതിയെക്കാൾ പല നിലകളിലും മെച്ചപ്പെട്ടതെന്ന് വിലയിരുത്താവുന്ന ഒരു പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും രൂപംകൊണ്ടപ്പോൾ അതിനെ 'കളിയും ചിരിയും മാത്ര' മെന്നുപറഞ്ഞ് നിസ്സാരവത്കരിക്കാനാണ് അന്ന് ചിലർ ശ്രമിച്ചത് ഇതോടൊപ്പം കൂട്ടിച്ചേർക്കാവുന്നതാണ്. 1995-ൽ എ.കെ.ജി പഠനഗവേഷണത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ കോൺഗ്രസിൽ അവതരിപ്പിച്ച ഇരുനൂററി അമ്പതോളം പ്രബന്ധങ്ങൾ ഗുണനിലവാരത്തിലും അവസരതുല്യതയിലും അധിഷ്ഠിതമായ വിദ്യാഭ്യാസ നവീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയുണ്ടായി. 1995-ൽ നടത്തിയ 'വിദ്യാഭ്യാസ ജനസഭ'യെത്തുടർന്ന് ഡോ. അശോക് മിത്ര അധ്യക്ഷനായി പരിഷത്ത് നിയോഗിച്ച കേരള വിദ്യാഭ്യാസ കമ്മിഷൻ റിപ്പോർട്ടും സമാനമായ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്. ഇത്തരം ഇടപെടലുകൾ ഗുണനിലവാരം ഉയർത്തുന്നതിനുള്ള അഭിവാഞ്ചയും പഠനത്തിൽ പിന്നാക്കം പോകുന്നവരെ മുന്നാക്കം കൊണ്ടുവരാനുള്ള താത്പര്യവും സർക്കാർ ജനകീയ തലങ്ങളിൽ എത്രമാത്രം അന്നുണ്ടായിരുന്നു എന്നതിന്റെ തെളിവുകളാണ്. 1990-കളുടെ തുടക്കത്തിൽ ഇന്ത്യയിൽ ആരംഭിച്ച സാമ്പത്തിക ഉദാരവത്കരണത്തിന്റെ തുടർച്ചയായാണ് സ്‌കൂൾ വിദ്യാഭ്യാസത്തിൽ വിദേശഫണ്ട് വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിക്കുന്നത്. ജില്ലാതലത്തിലെ വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാനായുള്ള ഈ പരിപാടിയിൽ (ഡി.പി.ഇ.പി.) സാക്ഷരതയിൽ പിന്നാക്കം നിൽക്കുന്നതും സമ്പൂർണ സാക്ഷരതാപ്രവർത്തനങ്ങൾ ഏറ്റെടുക്കുകവഴി പ്രൈമറി വിദ്യാഭ്യാസത്തിനുള്ള ആവശ്യകതാബോധം സൃഷ്ടിക്കപ്പെട്ടതും സ്ത്രീ സാക്ഷരതാനിരക്കിൽ ദേശീയ ശരാശരിയെക്കാൾ പിന്നിലുള്ളതുമായ ജില്ലകളെയാണ് തിരഞ്ഞെടുത്തിരുന്നത്. ഈ മാനദണ്ഡങ്ങളിൽപ്പെട്ട ജില്ലകൾ ഇല്ലാതിരുന്നിട്ടും കേരളത്തിൽ 1993-ലും 1996-ലുമായി 6 ജില്ലകൾ ഡി.പി.ഇ.പി.യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അന്നത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയ തീരുമാനങ്ങളുടെ ഭാഗമായിട്ടായിരുന്നു. ഡിപി ഇ.പി. പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ അതുണ്ടാക്കാവുന്ന പല പ്രശ്‌നങ്ങളും പരിഷത്ത് ചൂണ്ടിക്കാട്ടിയിരുന്നു. ആ വിമർശനം നിലനിൽക്കവേ തന്നെ, പ്രൈമറി ക്ലാസുകളിലെ പാഠ്യപദ്ധതിനവീകരണത്തിനായി 1996-ൽ സംസ്ഥാന സർക്കാർ ഡി.പി.ഇ.പിയെ ചുമതലപ്പെടുത്തിയപ്പോൾ വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരായ പരിഷത്ത്പ്രവർത്തകർ അത് കേരളത്തിന് അനുഗുണമാക്കാൻ തങ്ങളാലാവും വിധം ഇടപെട്ടിട്ടുണ്ടായിരുന്നു. നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതിയെക്കാൾ പല നിലകളിലും മെച്ചപ്പെട്ടതെന്ന് വിലയിരുത്താവുന്ന ഒരു പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും രൂപംകൊണ്ടപ്പോൾ അതിനെ 'കളിയും ചിരിയും മാത്ര'മെന്നു പറഞ്ഞ് നിസ്സാരവത്കരിക്കാനാണ് അന്ന് ചിലർ ശ്രമിച്ചത്. ആ ഘട്ടത്തിൽ യശ്പാൽ കമ്മിറ്റിയുടെ നിർദേശങ്ങളുടെയും സംഘടനയുടെതന്നെ മുന്നനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ആ പാഠ്യപദ്ധതിയെ സംരക്ഷിക്കേണ്ടതുണ്ടെന്ന നിലപാടിലേക്ക് പരിഷത്ത് എത്തിച്ചേരുകയുണ്ടായി എന്നത് വസ്തുതയാണ്. അന്ന് ആ പാഠ്യപദ്ധതിസമീപനത്തിന് പരിഷത്തിനെപ്പോലുള്ള സംഘടനകളും നിരവധി വിദഗ്ധരും അധ്യാപകരും നൽകിയ പിന്തുണയുടെ ബലത്തിൽക്കൂടിയാണ് ജ്ഞാന നിർമിതിയിലധിഷ്ഠിതമായ ഒരു പഠനസമീപനം അഞ്ചു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലേക്ക് വികസിപ്പിക്കാൻ കേരളത്തിലെ എസ്.സി.ഇ.ആർ.ടി. ഉൾപ്പെടെയുള്ള അക്കാദമിക നേതൃത്വത്തിന് പിന്നീട് കഴിഞ്ഞതെന്നും ഞങ്ങൾ കരുതുന്നു. അന്നങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ ഡി.പി.ഇ.പി എന്നത് കേരളത്തെ സംബന്ധിച്ച് ധൂർത്തും ഏറെ രീതികളിൽ വിനാശകരവുമാകുമായിരുന്നു എന്നുതന്നെയാണ് പരിഷത്ത് ഇന്നും വിശ്വസിക്കുന്നത്. 1997-98-ലെ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം വരും മുൻപും വന്നകാലത്തും വന്നതിനുശേഷവും വിദ്യാഭ്യാസ ലക്ഷ്യങ്ങൾ, വിദ്യാഭ്യാസ ഘടന, ഉള്ളടക്കം, പഠനരീതി എന്നിവ സംബന്ധിച്ച പരിഷത്തിന്റെ സമീപനങ്ങളും നിലപാടുകളും അടിസ്ഥാനപരമായി സമാനമായിരുന്നെന്ന് കാണാം. ഗുണതയും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ പ്രക്രിയ ലോകബാങ്കിന്റെ ധനസഹായത്തോടെ കേന്ദ്ര സർക്കാർ രാജ്യത്തെ ഒട്ടേറെ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഡി.പി.ഇ.പി. എന്ന് നാമോർക്കണം. മാത്രമല്ല, കേരളത്തിൽ വിഭിന്ന കാലയളവുകളിൽ ഭരിച്ചിരുന്ന യു.ഡി. എഫ്., എൽ.ഡി.എഫ്. സർക്കാരുകൾ അത് തുടരുകയുമുണ്ടായി. കളിലൂടെ കുട്ടികളുടെ ഉള്ളിലുള്ള കഴിവുകളെ പരമാവധി വികസിപ്പിക്കാനും അവരെ മികച്ച പൗരന്മാരാക്കി മാറ്റാനും അതുവഴി സമൂഹത്തെ പുതുക്കിപ്പണിയാനും വിദ്യാഭ്യാസ പ്രക്രിയ ഉതകണമെന്നതാണ് ആ നിലപാട്. അതിലുറച്ചുനിന്നുകൊണ്ടാണ് ഡി.പി.ഇ.പി.ക്കെതിരേയുള്ള മറ്റെല്ലാ വിമർശനങ്ങളും നിലനിർത്തിയും ഉചിതഘട്ടങ്ങളിൽ അവ ഉന്നയിച്ചും ശിശുകേന്ദ്രീകൃതവും പ്രക്രിയാധിഷ്ഠിതവുമായ പഠനരീതിക്കൊപ്പം പരിഷത്ത് നിലകൊണ്ടത്. പരിഷത്തിനെ സംബന്ധിച്ച് പ്രക്രിയാധിഷ്ഠിതപഠനത്തിന്റെ ലാബുകളായിരുന്നു സ്‌കൂളിന് പുറത്ത് കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിവന്ന ബാലവേദികൾ. ശിശുകേന്ദ്രീകൃതമെന്നൊക്കെ പലരുംപല രീതികളിലും പറയാറുണ്ടെങ്കിലും എങ്ങനെയാണ് കുട്ടികളുമായി ഇടപഴകേണ്ടത്, അവരോട് സംവദിക്കേണ്ടത്, നിരീക്ഷണ പരീക്ഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും കൂട്ടായ ഇടപെടലുകളിലുടെയും അറിവ് നിർമിക്കാൻ സഹായിക്കേണ്ടത് എന്ന് പരിഷത്ത് പ്രവർത്തകരായ അധ്യാപകർ കൂടുതലായും മനസ്സിലാക്കിയത് ബാലവേദി പ്രവർത്തനങ്ങളിലൂടെയാണ്. വ്യത്യസ്തമായ ബാലമാസികയെന്ന രീതിയിൽ 'യുറീക്ക' രൂപപ്പെടുത്താനും വേറിട്ട മൂല്യ നിർണയരീതി എന്നരീതിയിൽ 'വിജ്ഞാനോത്സവം' രൂപകല്പന ചെയ്യാനുമൊക്കെ പരിഷത്തിന് കഴിഞ്ഞതും നിരവധി ട്രൈ ഔട്ടുകളിലൂടെയാണ്. ഇത്തരം അനുഭവങ്ങളുള്ള പരിഷത്ത് പ്രവർത്തകരും അനുഭാവികളായ മറ്റധ്യാപകരും പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും അവ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമേയുള്ളൂ. 1986-ൽ പാർലമെന്റ് പാസാക്കി, 1992-ൽ പരിഷ്‌കരിച്ച ദേശീയവിദ്യാഭ്യാസനയ ത്തിലും 1991-ലെ ആചാര്യ രാമമൂർത്തി കമ്മിഷൻ റിപ്പോർട്ടിലും 1992-ലെ ജനാർദന റെഡ്ഡി കമ്മിറ്റി റിപ്പോർട്ടിലും 1993-ലെ 'ഭാരരഹിതപഠനം' (Learning without burden) എന്ന് പേരുള്ള യശ്പാൽ കമ്മിറ്റി റിപ്പോർട്ടിലുമൊക്കെ ശിശുകേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവും പരിസരബന്ധിതവുമായ പഠനസമീപനങ്ങൾക്കുവേണ്ടി കേന്ദ്രസർക്കാർ നിലകൊണ്ടിരുന്നു. 1995-ൽ എ.കെ. ജി. പഠന ഗവേഷണകേന്ദ്രം നടത്തിയ സെമിനാർ മുന്നോട്ടുവെച്ച കാഴ്ചപ്പാടും അത്തരമൊരു മാറ്റം തന്നെയായിരുന്നു. ലോകമാകെ ബോധനശാസ്ത്രത്തിൽ വന്നുകൊണ്ടിരുന്ന പുതിയ കണ്ടെത്തലുകളും മറിച്ചൊന്നല്ല ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. പക്ഷേ, പാഠപുസ്തകങ്ങളോ ക്ലാസ് റൂം പ്രവർത്തനമാതൃകയോ അന്ന് ഇന്ത്യയിൽ വിരളമായിരുന്നു. വിദ്യാഭ്യാസരംഗത്ത് നിരന്തരം പരീക്ഷണങ്ങൾ നടത്തുകയും ഇടപെടുകയും ചെയ്തിരുന്ന പരിഷത്തിന് ഇത്തരമൊരു പഠനസമീപനത്തിൽ തീർച്ചയായും താത്പര്യമുണ്ടായിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ 1980-കളുടെ അവസാനം കേന്ദ്രസർക്കാരിന്റെ അക്കാദമികസ്ഥാപനമായ മൈസൂരിലെ റിജണൽ കോളേജ് ഓഫ് എജുക്കേഷനിൽ (ഇന്നത്തെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ) പരിഷത്തിന്റെ ഒരു പഠനസംഘം സന്ദർശിക്കുകപോലുമുണ്ടായി. ശിശു കേന്ദ്രിതവിദ്യാഭ്യാസത്തിൽ അന്നുണ്ടായിരുന്ന മെച്ചപ്പെട്ട ഒരു മാതൃക മധ്യപ്രദേശിലെ 'ഏകലവ്യ' എന്ന സംഘടന അവിടത്തെ സ്‌കൂളുകളിൽ വികസിപ്പിച്ചെടുത്ത ചില രീതി കൾമാത്രമായിരുന്നു. സംസ്ഥാനങ്ങളെ അക്കാദമികവും നടത്തിപ്പുപരവുമായ കാര്യങ്ങളിൽ സഹായിക്കാനാണ് എഡ്‌സിൽ (Educational Consultants India Limited) എന്ന സ്ഥാപനം 1990-കളിൽ ദേശീയതലത്തിൽ നിലവിൽ വന്നത്. എഡ്‌സിലിന്റെ ഭാഗമായി കേരളത്തിൽ വന്നിരുന്ന സുബീർ ശുക്ലയ്ക്ക് ഏകലവ്യയുടെ മേൽപ്രവർത്തനങ്ങളിൽ പങ്കെടുത്തതിന്റെ ചില അനുഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 1996-97-ൽ നടന്ന പാഠ്യപദ്ധതി തയ്യാറാക്കൽ, പാഠപുസ്തകങ്ങളുടെയും അധ്യാപകസഹായികളുടെയും രചന, തുടർന്ന് 1997 ഏപ്രിൽ-മേയ് മാസങ്ങളിൽ നടന്ന അധ്യാപക പരിശീലനം തുടങ്ങിയവയിൽ എഡ്‌സിൽ പ്രതിനിധികൾ തുടക്കഘട്ടങ്ങളിൽ പങ്കാളികളായിരുന്നുവെങ്കിലും ഒരു പരിധിക്കപ്പുറമുള്ള സഹായം നൽകാൻ അവർക്ക് കഴിഞ്ഞി രുന്നില്ല എന്നതാണ് വസ്തുത. കാരണം കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിലെ സങ്കീർണമായ രണ്ടാംതലമുറ പ്രശ്‌നങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് വേണ്ടത്ര പരിചിതമായിരുന്നില്ല അതിനാൽ കേരളത്തിലെ പ്രൈമറി ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരും ഡയറ്റുകളിലെ വിദഗ്ധനും മറ്റും (അതിൽ പരിഷത്ത് അനുഭവമുള്ളവരും ഉണ്ടായിരുന്നു) ഇവിടത്തെ സവിശേഷ സാഹചര്യം മൂന്നിൽ കണ്ട് ചർച്ചചെയ്യും എഴുതിയും ട്രൈ ഔട്ട് ചെയ്തും നിരന്തരവും സമഗ്രവുമായ മൂല്യനിർണയം എന്നത് ഡി.പി.ഇ.പി. വരുന്നതിനും എത്രയോ മുൻപ് നിലവിൽവന്ന ആശയമാണ്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗികരേഖകളിൽ continuous evaluation എന്ന രീതിയിൽ ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത് 1966-ലെ കോത്താരി കമ്മിഷൻ റിപ്പോർട്ടിലാണ്. വിമർശിച്ചും തള്ളിക്കളഞ്ഞും വീണ്ടുമെഴുതിയും മറ്റും തയ്യാ റാക്കിയതാണ് യഥാർഥത്തിൽ അന്നുണ്ടായ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും അധ്യാപക സഹായികളും മറ്റും. ആ പാഠ്യപദ്ധതിയുടെ നിർവഹണവിജയത്തിനായി അന്നത്തെ കരിക്യുലം കമ്മിറ്റി അംഗമായ ഡോ. എം.പി. പരമേശ്വരൻ മുഖാന്തരം പരിഷത്ത് ഒരു നിർദേശം മുന്നോട്ടുവെച്ചിരുന്നു. പ്രസ്തുത പാഠ്യപദ്ധതി കേരളത്തിൽ നിലനിന്നിരുന്ന രീതിയിൽ നിന്ന് ഏറെ ഭിന്നമാകയാൽ ഏതാനുമിടങ്ങളിൽ ട്രൈ ഔട്ട് നടത്തിയശേഷം ഘട്ടം ഘട്ടമായി മാത്രമേ വ്യാപിപ്പിക്കാവൂ എന്നതായിരുന്നു ആ നിർദേശം. പക്ഷേ, നിർഭാഗ്യവശാൽ കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് എതിർക്കുകയാണ് ഉണ്ടായത്. അന്നത് ചെയ്തിരുന്നെങ്കിൽ ഇന്നത്തെതിലും മികച്ച ഫലം നമുക്ക് ഉണ്ടാക്കാൻ കഴിയുമായിരുന്നു. ഇങ്ങനെ പല രീതികളിൽ പ്രക്രിയാധിഷ്ടിതമായ പാഠപുസ്തകങ്ങൾ മികച്ചതാക്കാനും അതിന്റെ നിർവഹണം ഫലപ്രദമാക്കാനും പരിഷത്തിന്റെ പ്രവർത്തകർ ഇടപെട്ടതിൽ സംഘടനയ്ക്ക് അഭിമാനമേയുള്ളൂ, 'എഴുത്തുപരീക്ഷയ്ക്ക് പകരം നിരന്തര മൂല്യനിർണയം എന്നത് ഡി.പി.ഇ.പി. യുടെ നിർദേശമാണെന്നും എസ്. എസ്.എൽ.സി. പരീക്ഷയ്ക്ക് 20 ശതമാനം മാർക്ക് എല്ലാവർക്കും കൊടുക്കുന്നത് സി.ഇ. പ്രകാരമാണെന്നുമാണല്ലോ മറ്റൊരു വിമർശനം. നിരന്തരവും സമഗ്രവുമായ മൂല്യനിർണയം (continuous and comprehensive evaluation) എന്നത് ഡി.പി.ഇ.പി. വരുന്നതിനും എത്രയോ മുൻപ് നിലവിൽവന്ന ആശയമാണ്. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ continuous evaluation എന്ന രീതിയിൽ ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത് 1966-ലെ കോത്താരി കമ്മിഷൻ റിപ്പോർട്ടിലാണ്. 1986-92-ലെ വിദ്യാഭ്യാസ നയത്തിലാവട്ടെ നിലവിലുള്ള മൂല്യനിർണയ സങ്കല്പനങ്ങളെ മാറ്റിപ്പണിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിന് പകരമായി continuous and comprehensive evaluation ഉൾപ്പെടുത്തേണ്ടതിനെക്കുറിച്ചും പ്രതിപാദിച്ചതായി കാണാം. കുട്ടികളുടെ ഓരോ മേഖലയിലുമുള്ള വികാസം പഠനത്തോടൊപ്പംതന്നെ വിലയിരുത്തി മെച്ചപ്പെടുത്തുക എന്നതാണ് നിരന്തര വിലയിരുത്തൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് എല്ലാ മേഖലകളിലും നടക്കണം എന്ന ഓർമ്മപ്പെടുത്തലാണ് സമഗ്രമായ മൂല്യനിർണയം എന്നതുകൊണ്ട് അർഥമാക്കുന്നത്. എന്നാൽ ഒരു നിശ്ചിതകാല (term/ annual/quarter) നടക്കുന്ന വിലയിരുത്തൽ മറ്റുചില ലക്ഷ്യങ്ങൾക്കായാണ് നടത്തുന്നത്. അതുവരെ നേടിയ കഴിവുകളുടെ ആകത്തുക മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തിൽ ചില തീരുമാനങ്ങൾ കൈക്കൊള്ളാനുമാണ് അത് പലപ്പോഴും സൗകര്യാർത്ഥം എഴുത്തുപരീക്ഷയായാണ് നടക്കാറ്. ഈ എഴുത്തുപരീക്ഷയ്ക്ക് പകരം നേരത്തേ സൂചിപ്പിച്ച സി.ഇ.മതിയെന്ന് ലോകത്ത് ശാസ്ത്രീയമായി തയ്യാറാക്കുന്ന ഒരു വിദ്യാഭ്യാസപദ്ധതിയിലും നിർദേശിക്കാനിടയില്ല. ഡി.പി.ഇ.പി-യിൽ അങ്ങനെ നിർദ്ദേശിച്ചിട്ടുമില്ല. വിദ്യാഭ്യാസത്തിൽ വിദഗ്ധരായവർക്കുമാത്രം പരിചിതമായ സാങ്കേതിക പദാവലികൾ ജനങ്ങളെ തെറ്റി ദ്ധരിപ്പിക്കാനായി തെറ്റായരി തിയിൽ അവതരിപ്പിക്കുന്നത് ഒന്നുകിൽ അറിവുകേടാകാം. അല്ലെങ്കിൽ മറ്റ് ചില ലക്ഷ്യങ്ങ ളാലാകാം.കേരളത്തിലെ തുടർമൂല്യ നിർണയത്തിൽ 20 സ്റ്റോറിൽ 20 കൊടുക്കുന്നുവെന്ന് പറയുന്നവർ ഈ സമ്പ്രദായം CBSE, ICSE സ്‌കൂളുകളിലും ഉണ്ടെന്ന് അറിയാമായിരുന്നിട്ടും മിണ്ടാത്തതെന്തേ? സി.ബി.എസ്.ഇ.യിൽ ആവശ്യമുള്ളവർക്ക് പ്രയാസമുള്ള ചില വിഷയങ്ങൾ അടിസ്ഥാന തലത്തിൽ പഠിക്കാനുള്ള സൗകര്യമുണ്ട് എന്നത് കാണാത്തതെന്തേ? ഐ.സി.എസ്.ഇയിൽ പത്താം ക്ലാസ് പാസാവാൻ ആറിൽ അഞ്ച് വിഷയങ്ങൾ മാത്രം ജയിച്ചാൽ മതി എന്നതും വസ്തുതയല്ലേ? കേരള സിലബസിലായിരുന്നെങ്കിൽ ഇവയെല്ലാം നിലവാരം തകർക്കാനുള്ള ലോകബാങ്ക് കെണികളാണെന്നും അതിനെല്ലാം കാരണം പരിഷത്താണെന്നും ആയിരിക്കുമല്ലോ വ്യാഖ്യാനം! എല്ലാ കുട്ടികൾക്കും അഭികാമ്യനിലവാരത്തിൽ വിജയിക്കാനുള്ള അവസര മൊരുക്കേണ്ട വിപുലമായ ബാധ്യതയേറ്റെടുക്കാതെ, എളുപ്പവഴിയിൽ ക്രിയചെയ്യാൻ വിദ്യാഭ്യാസവകുപ്പ് ഒരുങ്ങുന്നതിന്റെ തെളിവാണ് ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ള 'മിനിമം മാർക്ക് നിബന്ധന' ഉയർന്ന നിലവാരത്തിൽ എല്ലാ കുട്ടികളും എത്തണമെന്ന കാര്യത്തിൽ പരിഷത്തിന് ഒരു സംശയവുമില്ല. എന്നാൽ, നിലവാരമുള്ള പഠനത്തിനുള്ള സൗകര്യം എല്ലാവർക്കും ഉറപ്പാക്കിവേണം ജനപക്ഷസർക്കാരുകൾ അത് നിർവഹിക്കാൻ. ഇന്നത്തെ നിലയിൽ സ്‌കൂളുകളിൽ കാണാപ്പാഠ പഠനം പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് അത് ലഭ്യമാകാതെ അവർ തോറ്റ് പുറത്തുപോകാനും പുതിയ നിർദേശം വഴിവയ്ക്കുമോ എന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു (വിശദാംശങ്ങൾ 'തോൽപ്പിച്ചാൽ നിലവാരം കൂടുമോ?' എന്ന ലഘുലേഖയിൽ നൽകിയിട്ടുണ്ട്). പാഠ്യപദ്ധതിയുടെ അടിസ്ഥാനസമിപനങ്ങളിൽനിന്ന് സർക്കാർ പിന്നോട്ടുപോയാൽ ഇനിയും ഞങ്ങളത് ചൂണ്ടിക്കാട്ടുകത എന്നെ ചെയ്യും.

സവിശേഷ പരാമർശങ്ങളും നിലപാടുകളും

കേരളത്തിൽ കഴിഞ്ഞ നാലുപതിറ്റാണ്ടിനിടയിലുണ്ടായ സാമൂഹിക-രാഷ്ട്രീയ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ച മൂന്ന് ജനകീയ ഇടപെടലുകളാണ് സമ്പൂർണ സാക്ഷരത, പാഠ്യപദ്ധതിപരിഷ്‌കരണം, ജനകീയാസൂത്രണം എന്നിവ. എന്നാൽ, മൂന്നിനെയും വിദേശഫണ്ടിന്റെ കാര്യംപറഞ്ഞ് ഇകഴ്ത്തിക്കാട്ടാനുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായുള്ള കടന്നാക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്. അത് ഒരു നുണ പലവട്ടം ആവർത്തിച്ച് സത്യമാണെന്ന് തോന്നി പ്പിക്കാനുള്ള ശ്രമമാണ്. വിഭവഭൂപടനിർമാണത്തെ സാങ്കേതികമായി സഹായിച്ചത് സെസ്സ് (Cetnre for Earth Science Studies) സർക്കാർസ്ഥാപനമാണ്. അതിന് സാമ്പത്തികസഹായം നൽകിയത് കേന്ദ്രസർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പാണ് (DST). PLDP-ക്ക് സഹായം തന്നത് CDS എന്ന ഗവേഷണകേന്ദ്രമാണ്. അതാകട്ടെ, കേരള-കേന്ദ്ര സർക്കാരുകളുടെയും ICSSR -ന്റെയും നിയന്ത്രണത്തിലുള്ളസ്ഥാപനമാണ്. PLDP പ്രോജക്ടിനായി പരിഷത്ത് സ്വീകരിച്ചത് എത്ര തുകയാണെന്നതിന സി.ഡി.എസ്.-ൽ കണക്കുണ്ടാകുമല്ലോ. എന്തിനാണ് പരിഷത്തിന് പതിനാറുകോടി കിട്ടിയെന്നൊക്കെ കള്ളം എഴുതിവിടുന്നത്? KRPLLD-യിൽ പ്രോജക്ടുണ്ടായിരുന്ന രാഷ്ട്രീയനേതാക്കളും അക്കാദമിക വിദഗ്ധരുമൊക്കെ വിദേശചാരന്മാരാണോ? സി.ഡി.എസ്. എന്ന സ്ഥാപനം തുടങ്ങുന്നത് 1970-ൽ സി. അച്യുതമേനോനും പി.കെ. ഗോപാലകൃഷ്ണനും മുൻകൈയെടുത്ത്, ഡോ. കെ.എൻ. രാജിന്റെ നേതൃത്വത്തിലാണ്. ആ സ്ഥാപനം 1976-ൽ പ്രസിദ്ധീകരിച്ച Poverty, Unemployment and Development Policy agm ഗ്രന്ഥത്തെക്കുറിച്ചുള്ള ചർച്ചയിലാണ് 'കേരള വികസനമാതൃക' എന്നൊരു സങ്കല്പനംതന്നെയുണ്ടാകുന്നത്. പ്രസിദ്ധ സാമൂഹികശാസ്ത്രജ്ഞനായ മാൽക്കം ആദിശേഷയ്യയാണ് ഈ പ്രയോഗം ആദ്യം നടത്തിയതെന്നറിയുന്നു. കേരളവികസനത്തിൽ പുതിയ മാർഗങ്ങൾ തേടുന്ന ഗവേഷണസ്ഥാപനമാണ് സി.ഡി.എസ്. അത് ജെ.എൻ.യുവുമായും കേരള സർവകലാശാലയുമായും ചേർന്നു പ്രവർത്തിക്കുന്ന സ്ഥാപനംകുടിയാണ്. ലോകത്തിൽ പല സ്ഥാപനങ്ങളും അതിനെ സഹായിക്കുന്നു. ആ സ്ഥാപനം കേരളത്തിന്റെ അഭിമാനമാണ്. പരിഷത്ത് പങ്കാളിയായ മേൽപ്രവർത്തനങ്ങളിലും ക്യാംപയിനുകളിലും സഹായിച്ചത് സി.ഡി.എസ്., സെസ്സ് തുടങ്ങിയ പ്രശസ്തമായ സർക്കാർസ്ഥാപനങ്ങളാണ്. ജനപക്ഷത്ത് നിൽക്കുന്ന ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും സഹായത്തോടെ ശാസ്ത്രീയമായ കാര്യങ്ങൾ ജനോപകാരപ്രദമായി മുന്നോട്ടുകൊണ്ടുപോകുക എന്നത് പരിഷത്തുപോലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ ഏറ്റടുക്കേണ്ട കടമയായി ഞങ്ങൾ കാണുന്നു. സർക്കാരുകളോടും ജനങ്ങളോടും ഒപ്പം നിന്ന് അത് നിറവേറ്റുകവഴി കേരളം സമ്പൂർണസാക്ഷരമായി തദ്ദേശഭരണസംവിധാനങ്ങൾ സജീവമായി; കാലികവും മനഃശാസ്ത്രനിലപാടുകൾക്കനു സൃതവുമായ ഒരു പഠനരീതി ഗവേഷണത്തിന്റെ ഭാഗമായി വികസിപ്പിക്കാനായി. ഇതിൽ പരിഷത്തിന് സംതൃപ്തിയുണ്ട്. പി.എൽ.ഡി.പിയും ജനകീയാസൂത്രണവും തമ്മിൽ യോജിപ്പിച്ച് പ്രവർത്തിച്ചുവെന്നതിൽ എന്താണ് തെറ്റ്? നേരത്തേ നടന്ന ഒരു മാതൃകാഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഒരു സൂക്ഷ്മതല പ്രോജക്ടിന്റെ ഫലം ഗുണകരമാണെങ്കിൽ, അത് സംസ്ഥാനതലത്തിൽ പൊതുവായി ഉപയോഗിക്കുന്നതല്ലേ ശാസ്ത്രീയം? ഡി.പി.ഇ.പി.യുടെ ഏത് കരാറിലാണ് ലോകബാങ്ക് പരിഷത്തിനെ തിരഞ്ഞെ ടുത്തതായി പറയുന്നത്? കൺസൽട്ടന്റിന് കമ്മിഷൻ കൊടുത്തതിനെയും പരിഷത്തിനെയും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നതെന്തിനാണ്? അങ്ങനെ ഒരു കരാർരേഖയോ കമ്മിഷൻ രേഖയോ ഇല്ലെന്ന് പരിഷത്തിന് ഉറപ്പിച്ചുപറയാൻ കഴിയും. പാഠ്യപദ്ധതിപരിഷ്‌കരണ ത്തിന്റെ ഭാഗമായി കേരളത്തിൽ നടന്നതും നടക്കുന്നതും 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന നിലപാടിനെ 'എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസ'മാക്കി മാറ്റാനുള്ള ശ്രമങ്ങളാണ്. അതിൻ് ഭാഗമായി ദരിദ്ര-ധനിക വത്യാസമില്ലാതെ എല്ലാ കുട്ടികളും സ്‌കൂളിലെത്തുകയും പ്രവേശനനിരക്ക് കൂടുകയും കൊഴിഞ്ഞുപോക്കില്ലാതാവു കയും ചെയ്തു. കുട്ടിക്ക് 'എന്തറിയില്ല' എന്നതിൽനിന്ന് മാറി 'എന്തൊക്കെ അറിയാം എന്ന രീതിയിലേക്ക് അധ്യാപനരിതിയും മൂല്യനിർണയരീതിയും വികസിച്ചു. അതോടെ, പിന്നാക്ക വിഭാഗങ്ങളിൽ നിന്നടക്കമുള്ള കുട്ടികൾ മികച്ച മുന്നേറ്റമുണ്ടാക്കാൻ തുടങ്ങി. ഇതിലൂടെ പഠിച്ചുവന്ന കുട്ടികൾ ഇന്ത്യക്കകത്തും പുറത്തും പഠന-ഗവേഷണ-തൊഴിൽ മേഖലകളിൽ അഭിമാനകരമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതിന്റെ നിരവധി അനുഭവങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു സാമ്രാജ്യത്വ ആഗോളീകരണം ജനജീവിതത്തെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്ന കാര്യം നിരന്തരം ചൂണ്ടിക്കാട്ടുന്ന സംഘടനയാണ് പരിഷത്ത്, അതേസമയം ആഗോളികരണം എന്ന പ്രക്രിയ വിജ്ഞാനവിനിമയത്തിൽ വലിയ കുതിച്ചുചാട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ജനനന്മയ്ക്കുതകുന്ന എത്രയോ അറിവുകളും അനുഭവങ്ങളും ഇന്ന് നിമിഷങ്ങൾക്കുള്ളിൽ ലോകമെങ്ങും പങ്കുവയ്ക്കപ്പെടുന്നുണ്ട്. വിദ്യാഭ്യാസം എന്നത് അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു മണ്ഡലമാണ്. ശാസ്ത്രീയമായ ഗവേഷണത്തിന്റെ ഭാഗമായി പഠന ബോധന പ്രക്രിയകളിലും മൂല്യനിർണയത്തിലുമൊക്കെ ഉണ്ടാവുന്ന നവീനമായ കൂട്ടിച്ചേർക്കലുകൾ പ്രയോജനപ്പെടുത്താതെ, പടിഞ്ഞിരുന്നും ഉരുവിട്ടും പൂഴിയിലെഴുതിയും പഠിച്ചാലേ ശരിയാവൂ എന്നുപറഞ്ഞ് എല്ലാ മാറ്റങ്ങളെയും തടഞ്ഞു നിർത്താൻ ചിലർ ശ്രമിക്കുന്നത് തലമുറകളോട് ചെയ്യുന്ന ക്രൂരതയും ചതിയുമാണ്‌

ചിത്രശാല

പോസ്റ്ററുകൾ

സ്വീകരണങ്ങൾ

സോഷ്യൽമീഡിയ

പത്രവാർത്തകൾ

പരിഷത്ത് സമർപ്പിച്ച നിർദേശങ്ങൾ

സംസ്ഥാനത്തെ സ്കൂളുകളിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ ശാസ്ത്രസാഹിത്യപരിഷത്ത് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും അതുറപ്പാക്കാൻ എഴുത്തുപരീക്ഷകൾവഴി കുട്ടികളെ അരിച്ചു മാറ്റുകയല്ല വേണ്ടതെന്നും ഉന്നയിച്ചു കൊണ്ട് ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനതലത്തിൽ നടത്തിയ വിദ്യാഭ്യാസ ജാഥയുടെ ഭാഗമായാണ് നിർദേശങ്ങൾ രൂപപ്പെടുത്തിയത്. ജാഥയിലുയർന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഗുണതയ്ക്കായി നടത്തേണ്ട ഹ്രസ്വകാല - ദീർഘകാല നിർദേശങ്ങളാണ് തയാറാക്കിയത്. ഇതൊടൊപ്പം ഈ ആവശ്യമുന്നയിച്ചു കൊണ്ട് പൊതുജനങ്ങളിൽ നിന്നു ശേഖരിച്ച ഒരുലക്ഷം ഒപ്പുകളടങ്ങിയ നിവേദനവും മുഖ്യമന്ത്രിക്കു കൈമാറി.

Submitting kssp suggestions.jpg

കർമ്മപരിപാടി സംബന്ധിച്ച് പരിഷത്ത് ഭാരവാഹികൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടിയുമായും ചർച്ച നടത്തി. ഡിസംബറിൽ നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ ഒരോ കുട്ടിയുടെയും അവസ്ഥ വിശകലനം ചെയ്ത് ആവശ്യമായ തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മാർച്ചുമാസത്തിനകം തന്നെ നിരന്തരവിലയിരുത്തലും പഠനപ്രവർത്തനങ്ങളും നടത്തി മുഴുവൻ കുട്ടികൾക്കും ഗുണനിലവാരമുറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

മിനിമംമാർക്ക് നിബന്ധന പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ള കുട്ടികളെയാവും കൂടുതലായി ബാധിക്കുകയെന്ന ആശങ്ക പരിഷത്ത് മന്ത്രിയെ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഗൗരവത്തിലെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Nivedakasangam.jpg

വിദ്യാഭ്യാസ ഗുണമേൻമയ്ക്കു വേണ്ടിയാണെന്ന അവകാശവാദത്തോടെ കൊണ്ടുവന്ന പരീക്ഷാ പരിഷ്കാരങ്ങളെ വിലയിരുത്തി പൊതുസംവാദമുയർത്താനായി ഇക്കഴിഞ്ഞ നവംബർ പതിന്നാലിനാണ് കാസർകോട്ടുനിന്ന് വിദ്യാഭ്യാസജാഥ ആരംഭിച്ചത്. സർക്കാരിന് സമർപ്പിച്ച നിർദേശങ്ങളിൽ പ്രധാനപ്പെട്ടത് താഴെക്കൊടുക്കുന്നവയാണ്.

  1. ഗുണമേന്മ ലക്ഷ്യം വെച്ച് ഈ വർഷം ഡിസംബർ വെക്കേഷൻ കഴിഞ്ഞ ഉടൻ കുട്ടികളുടെ പിന്നാക്കാവസ്ഥയുടെ തോതും രീതിയും കണ്ടെത്താൻ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസുകളിലും അരക്കൊല്ല പരീക്ഷയുടെ ഉത്തരപേപ്പർ വിശകലനം ചെയ്യണം. പഠനപിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി അവരെ മുന്നോട്ടുകൊണ്ടു വരുന്നതിനുള്ള അക്കാദമികവും മറ്റു തരത്തിലുള്ളതുമായ പിന്തുണാ പാക്കേജ് തയ്യാറാക്കി ക്ലാസ് / സ്കൂൾ തലങ്ങളിൽ പ്രയോഗത്തിൽ കൊണ്ടുവരണം.
  2. ഗുണത ഉറപ്പാക്കുന്ന തരത്തിലുള്ള പഠന - ബോധന പ്രവർത്തനങ്ങൾ നടത്താൻ മതിയായ പഠനദിനങ്ങൾ / പഠനമണിക്കൂറുകൾ ഈ വർഷം കിട്ടാനിടയില്ല. ഈ സാഹചര്യത്തിൽ അധ്യാപക സംഘടനകളുമായും മറ്റും ഇക്കാര്യം ചർച്ച ചെയ്ത് സാധ്യമായ പരിഹാരം കണ്ടെത്തണം.
  3. ഈ വർഷം ഇനിയുള്ള എല്ലാ മാസങ്ങളുടെയും ഒടുവിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിദ്യാഭ്യാസ വകുപ്പ് മേധാവികളുടെ ഫലപ്രദമായ കൂടിച്ചേരൽ നടത്തുകയും സാധ്യമായ മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾ അതത് തലങ്ങളിൽ നടപ്പിലാക്കുകയും ചെയ്യണം.
  4. അടുത്ത അക്കാദമികവർഷത്തെ 'ഗുണനിലവാര വർഷ'മായി പ്രഖ്യാപിച്ചുകൊണ്ട് സമഗ്രവും ശാസ്ത്രീയവുമായ രീതിയിൽ സ്കൂളുകളിലെ അക്കാദമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള വാർഷികപാക്കേജ് തയ്യാറാക്കുന്നതിനുള്ള നടപടികൾ ഉടൻതന്നെ ആരംഭിക്കേണ്ടതുണ്ട്.
  5. പാഠ്യപദ്ധതി പരിഷ്കരണത്തെ തുടർന്ന് ഈ വർഷം പുതുതായി ഇറക്കിയ പാഠപുസ്തകങ്ങളുടെ (1, 3,5,7 ക്ലാസുകൾ) ക്ലാസ് റൂം വിനിമയം വിലയിരുത്തി ഉള്ളടക്കത്തിലും വിനിമയത്തിലും സമയലഭ്യതയിലും മറ്റും വേണ്ട മാറ്റങ്ങൾ തിട്ടപ്പെടുത്താനും വരുംവർഷം അവയുടെ മെച്ചപ്പെടുത്തിയ പതിപ്പ് പുറത്തിറക്കാനും ഉടൻ നടപടി സ്വീകരിക്കേണ്ടതുണ്ട്.
  6. അടുത്തവർഷത്തെ എല്ലാവിധ സ്ഥലംമാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളും മെയ് ഒന്നോടെ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കണം.
  7. പത്താം ക്ലാസിലെ നിരന്തരമൂല്യനിർണയ (CE) ഇനങ്ങൾ (പ്രോജക്റ്റ്, സെമിനാർ തുടങ്ങിയവ) ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും കുട്ടികൾ യഥാർത്ഥത്തിൽ അർഹിക്കുന്ന സ്കോർ ആണ് ഈ വിഭാഗത്തിൽ അവർക്ക് കിട്ടുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യണം
  8. ഓരോ കുട്ടിയുടെയും സമഗ്രമായ വികസന പുരോഗതി രേഖ (Developmental Track Record) വർഷാവസാനത്തോടെ തയ്യാറാക്കുകയും ക്ലാസ് കയറ്റത്തോടൊപ്പം അത് അടുത്ത വർഷത്തെ ക്ലാസ്സ് അധ്യാപികയ്ക്ക് കൈമാറുകയും ചെയ്യണം.
  9. ഈ അക്കാദമിക വർഷത്തിന്റെ അവസാനം രക്ഷിതാക്കളുടെ പ്രത്യേകമായ യോഗം സ്കൂൾ / ക്ലാസ് തലങ്ങളിൽ വിളിച്ച് ഈ വർഷം സ്കൂളിന് ഉണ്ടായിട്ടുള്ള നേട്ടങ്ങളും കുട്ടിയുടെ പഠനത്തിൽ ഉണ്ടായിട്ടുള്ള സവിശേഷമായ പുരോഗതിയും ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റും അവരെ പ്രായോഗികമായി ബോധ്യപ്പെടുത്തുന്ന അവതരണങ്ങൾ നടത്തണം.
  10. സമൂഹത്തിൽ ഉണ്ടാകുന്ന ചർച്ചകൾക്കും വിമർശനങ്ങൾക്കും പാഠ്യപദ്ധതിയുടെ രാഷ്ട്രീയത്തിലും അക്കാദമിക നിലപാടുകളിലും സാമൂഹ്യമായ സമീപനങ്ങളിലും ഊന്നിനിന്നുകൊണ്ടുള്ള മറുപടികളും വിശദീകരണങ്ങളും അപ്പപ്പോൾ നൽകണം.

സംസ്ഥാന പ്രസിഡണ്ട് ടി.കെ. മീരാഭായി, ജനറൽ സെക്രട്ടറി പി.വി ദിവാകരൻ, പരിഷത്ത് വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ എം.വി. ഗംഗാധരൻ, മുൻ പ്രസിഡണ്ടുമാരായ കാവുമ്പായി ബാലകൃഷ്ണൻ, ഒ.എം ശങ്കരൻ, ബി. രമേഷ്, ക്യാമ്പയിൻ സെൽ കൺവീനർ എം. ദിവാകരൻ, സംസ്ഥാന ട്രഷറർ പി.പി. ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ജെ.ശശാങ്കൻ, സെക്രട്ടറി ജി.ഷിംജി എന്നിവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ട സംഘത്തിലുണ്ടായിരുന്നു.