16
തിരുത്തലുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 131: | വരി 131: | ||
===ഭാഷ-സാമൂഹ്യപദവിയുടെ ചിഹ്നം=== | ===ഭാഷ-സാമൂഹ്യപദവിയുടെ ചിഹ്നം=== | ||
പരസ്യമായി പ്രഖ്യാപിക്കാത്ത വാദഗതിയാണ് എതിർക്കാൻ ഏറ്റവും വിഷമമുള്ളത്. ഇംഗ്ലീഷ് ഭാഷ സാമൂഹ്യപദവിയുടെയും ആധുനിക സംസ്‌കാരത്തിന്റെയും ചിഹ്നമാണെന്നുള്ള അംഗീകാരം ഇത്തരം ഒരു വാദഗതിയാണ്. കുട്ടിയെ മൂന്നുവയസ്സുമുതൽ ഇംഗ്ലീഷ് അക്ഷരമാല `തല്ലിപഠിപ്പിക്കുകയും' ഇംഗ്ലീഷ് നഴ്‌സറിപാട്ടുകൾ കാണാതെ ചൊല്ലിക്കുകയും ചെയ്യുന്ന വീട്ടമ്മ മൂകമായ ഇത്തരം വാദഗതിയുടെ ചിഹ്നമാണ്. കോസ്‌മാറ്റിക്‌സിന്റെയും ബ്യൂട്ടിപാർലറിന്റെയും വീഡിയോ പോപ്പുകളുടെയും സംസ്‌കാരത്തിന്റെ ഭാഗമാണ് ഇവിടെ ഇംഗ്ലീഷ് ഭാഷ. സ്വന്തം കുട്ടിയെ ഇംഗ്ലീഷ് ഭാഷ മലയാളത്തിനു മുമ്പു പഠിപ്പിക്കുന്നതിന് വീട്ടമ്മമാർ മേൽസൂചിപ്പിച്ച ഏതു ന്യായം വേണമെങ്കിലും കണ്ടെത്തും. അല്ലെങ്കിൽ ഒന്നും മിണ്ടാതെ സമൂഹത്തിന്റെ `ഒഴുക്കിന്റെ ഭാഗമാകും' ( | പരസ്യമായി പ്രഖ്യാപിക്കാത്ത വാദഗതിയാണ് എതിർക്കാൻ ഏറ്റവും വിഷമമുള്ളത്. ഇംഗ്ലീഷ് ഭാഷ സാമൂഹ്യപദവിയുടെയും ആധുനിക സംസ്‌കാരത്തിന്റെയും ചിഹ്നമാണെന്നുള്ള അംഗീകാരം ഇത്തരം ഒരു വാദഗതിയാണ്. കുട്ടിയെ മൂന്നുവയസ്സുമുതൽ ഇംഗ്ലീഷ് അക്ഷരമാല `തല്ലിപഠിപ്പിക്കുകയും' ഇംഗ്ലീഷ് നഴ്‌സറിപാട്ടുകൾ കാണാതെ ചൊല്ലിക്കുകയും ചെയ്യുന്ന വീട്ടമ്മ മൂകമായ ഇത്തരം വാദഗതിയുടെ ചിഹ്നമാണ്. കോസ്‌മാറ്റിക്‌സിന്റെയും ബ്യൂട്ടിപാർലറിന്റെയും വീഡിയോ പോപ്പുകളുടെയും സംസ്‌കാരത്തിന്റെ ഭാഗമാണ് ഇവിടെ ഇംഗ്ലീഷ് ഭാഷ. സ്വന്തം കുട്ടിയെ ഇംഗ്ലീഷ് ഭാഷ മലയാളത്തിനു മുമ്പു പഠിപ്പിക്കുന്നതിന് വീട്ടമ്മമാർ മേൽസൂചിപ്പിച്ച ഏതു ന്യായം വേണമെങ്കിലും കണ്ടെത്തും. അല്ലെങ്കിൽ ഒന്നും മിണ്ടാതെ സമൂഹത്തിന്റെ `ഒഴുക്കിന്റെ ഭാഗമാകും' (വീട്ടച്ഛന്മാരുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. ന്യായീകരണങ്ങൾക്കും ഒഴിഞ്ഞുമാറലുകൾക്കും കൂടുതൽ വൈദഗ്‌ധ്യവും അവർ പ്രദർശിപ്പിക്കും). ഇവിടെ നമ്മുടെ മധ്യമവർഗത്തിനിടയിൽ വളർന്നുവരുന്ന ഉപഭോക്തൃ സ്വഭാവമുള്ള ജീവിതശൈലിയാണ് പ്രധാനപ്പെട്ട കാരണം. ഇംഗ്ലീഷ് മേൽക്കോയ്‌മയുള്ള `ആധുനിക സംസ്‌കാരത്തിന്റെ' അധീശത്വത്തെക്കുറിച്ചുള്ള മാസ്‌മര ശക്തിയുള്ള പ്രചരണത്തിന്റെ ഇരകളാണ് ഇവർ. വീഡിയോ കാസറ്റുകളും ഇലക്‌ട്രോണിക് ഗയിംസും ബ്യൂട്ടി പാർലറും പോലുള്ള ഒരു സാംസ്‌കാരിക രൂപമാണ് ഇംഗ്ലീഷ്. സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് (അതും സമരമില്ലാത്ത അൺഎയ്‌ഡഡ് സ്‌കൂളുകളിലേക്ക്) അയയ്‌ക്കുന്നത് പദവിയുടെ ചിഹ്നമാണ്. നഴ്‌സറി ക്ലാസ് മുതൽ ഇംഗ്ലീഷ് സംസാരിക്കുന്നതും പദ്യങ്ങൾ ചൊല്ലുന്നതും പദവിയെ സൂചിപ്പിക്കുന്നു. | ||
പദവിസൂചകമായ ഭാഷ സമൂഹത്തിലെ ഉച്ചനിചത്വത്തെ കുറിക്കുന്നു. മലയാളം സംസാരിക്കുന്നത് `മോശമാണ്.' മലയാളം സ്‌കൂളുകളിൽ പോകുന്നത് അധമവിഭാഗങ്ങൾ മാത്രമാണ്. അവരോടൊപ്പം സ്‌കൂളുകളിൽ പോകുന്നതും സംസാരിക്കുന്നതും പദവിസൂചകമല്ല. മുതലാളിത്ത സമൂഹത്തിനനുയോജ്യമായ പുതിയ ഒരു സവർണ വിഭാഗത്തിന്റെ സൃഷ്‌ടി ഇംഗ്ലീഷ് ഭാഷാമാധ്യമത്തിന്റെ ഉപയോഗത്തിലൂടെ ഉറപ്പിക്കപ്പെടുന്നു. `ആഗോള' സ്വഭാവം അവകാശപ്പെടുന്ന നവകൊളോണിയൽ സംസ്‌കാരത്തിന്റെ അധീശത്വത്തിന്റെ സൂചകമാണ് ഇംഗ്ലീഷ് ഭാഷയുടെ ആധിപത്യം. | പദവിസൂചകമായ ഭാഷ സമൂഹത്തിലെ ഉച്ചനിചത്വത്തെ കുറിക്കുന്നു. മലയാളം സംസാരിക്കുന്നത് `മോശമാണ്.' മലയാളം സ്‌കൂളുകളിൽ പോകുന്നത് അധമവിഭാഗങ്ങൾ മാത്രമാണ്. അവരോടൊപ്പം സ്‌കൂളുകളിൽ പോകുന്നതും സംസാരിക്കുന്നതും പദവിസൂചകമല്ല. മുതലാളിത്ത സമൂഹത്തിനനുയോജ്യമായ പുതിയ ഒരു സവർണ വിഭാഗത്തിന്റെ സൃഷ്‌ടി ഇംഗ്ലീഷ് ഭാഷാമാധ്യമത്തിന്റെ ഉപയോഗത്തിലൂടെ ഉറപ്പിക്കപ്പെടുന്നു. `ആഗോള' സ്വഭാവം അവകാശപ്പെടുന്ന നവകൊളോണിയൽ സംസ്‌കാരത്തിന്റെ അധീശത്വത്തിന്റെ സൂചകമാണ് ഇംഗ്ലീഷ് ഭാഷയുടെ ആധിപത്യം. | ||
കേരളത്തിലെ സാമൂഹ്യ പ്രതിസന്ധിയുടെ | കേരളത്തിലെ സാമൂഹ്യ പ്രതിസന്ധിയുടെ പശ്ചാത്തലം ഇതിനെ സഹായിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച, പൊതുവിദ്യാഭ്യാസത്തിന് തൊഴിൽ ദായക സ്വഭാവമില്ലെന്ന ധാരണ, പുതിയ ശാസ്‌ത്രസാങ്കേതിക വിദ്യകളും തൊഴിൽ രൂപങ്ങളും ഉൾക്കൊള്ളാൻ മറ്റു മാർഗങ്ങൾ ആവശ്യമാണെന്ന വിശ്വാസം മുതലായവയെല്ലാം മേൽസൂചിപ്പിച്ച വരേണ്യവർഗത്തിന്റെ സൃഷ്‌ടിയെ സഹായിക്കുന്നു. മറ്റെന്തിനെക്കാളും അധികമായി മലയാള ഭാഷയുടെ തകർച്ചയ്‌ക്കു കാരണമാകുന്നതും ഇതേ ഘടകമാണ്. ഭാഷയുടെ വളർച്ച സാധിക്കുന്നത് പുതിയ സാമൂഹ്യ രൂപങ്ങളുടേയും സംവേദനരീതികളുടേയും അന്തസ്സത്ത ഉൾക്കൊള്ളുമ്പോഴാണ്. ആഗോള സാംസ്‌കാരിക രൂപങ്ങൾ പദവിയുടെ ചിഹ്നമാകുമ്പോൾ പ്രാദേശിക രൂപങ്ങൾ അവഗണിക്കപ്പെടുകയും അവയുടെ മുഖ്യധാരയായ ഭാഷയുടെ വളർച്ച മുരടിക്കുകയും ചെയ്യന്നു. ഭാഷയും ഭാഷയ്‌ക്കാധാരമായ ഘടകങ്ങളും കാഴ്‌ചബംഗ്ലാവിലെ വസ്‌തുക്കളായി മാറുന്നു. | ||
ലോകത്തിലെ പലഭാഗങ്ങളിലും ഇതു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കൻ ഭാഷകൾ ഇന്ത്യൻ ഭാഷകളെപ്പോലെ വളർച്ചയ്‌ക്കു സാധ്യതയുള്ളവയാണ്. ലോകപ്രശസ്‌തരായ നിരവധി സാഹിത്യകാരന്മാർ ആഫ്രിക്കൻ ഭാഷകളിൽ എഴുതുന്നവരാണ്. കോളനി വാഴ്‌ചകളിൽനിന്ന് വിമുക്തമായതിനുശേഷവും നിരവധി ആഫ്രിക്കൻ രാഷ്‌ട്രങ്ങളിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, പോർട്ടുഗീസ് മുതലായ കൊളോണിയൽ ഭാഷകൾതന്നെ ഭരണഭാഷകളായി തുടർന്നു. മിഷനറിമാരും പാശ്ചാത്യ ` | ലോകത്തിലെ പലഭാഗങ്ങളിലും ഇതു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കൻ ഭാഷകൾ ഇന്ത്യൻ ഭാഷകളെപ്പോലെ വളർച്ചയ്‌ക്കു സാധ്യതയുള്ളവയാണ്. ലോകപ്രശസ്‌തരായ നിരവധി സാഹിത്യകാരന്മാർ ആഫ്രിക്കൻ ഭാഷകളിൽ എഴുതുന്നവരാണ്. കോളനി വാഴ്‌ചകളിൽനിന്ന് വിമുക്തമായതിനുശേഷവും നിരവധി ആഫ്രിക്കൻ രാഷ്‌ട്രങ്ങളിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, പോർട്ടുഗീസ് മുതലായ കൊളോണിയൽ ഭാഷകൾതന്നെ ഭരണഭാഷകളായി തുടർന്നു. മിഷനറിമാരും പാശ്ചാത്യ `വിദഗ്‌ധരും' സംഘടിപ്പിച്ച സ്‌കൂളുകളിൽ ഈ ഭാഷകൾ തന്നെ മുഖ്യമായി പഠിപ്പിച്ചു. ഇതിന്റെ ഫലമായി ഈ രാഷ്‌ട്രങ്ങളിലെ വരേണ്യവർഗത്തിന്റെ ഭാഷകൾ മുൻകൊളോണിയൽ ഭാഷകളാണ്. ആഫ്രിക്കൻ രാഷ്‌ട്രങ്ങളിലെ ട്രൈബൽ വിഭാഗങ്ങളുടെ കലഹങ്ങളെയും അവ പരിഹരിച്ച് സമാധാനം സ്ഥാപിക്കാനുള്ള പാശ്ചാത്യശക്തികളുടെ ശ്രമങ്ങളെയും കുറിച്ച് വായിക്കുമ്പോൾ, ഈ സമൂഹങ്ങളുടെ മേൽ അടിച്ചേൽപിച്ചിരിക്കുന്ന ഭാഷാസാംസ്‌ക്കാരികമായ നവകൊളോണിയൽ ആധിപത്യ രൂപങ്ങളെക്കുറിച്ചു നാം മറന്നുപോകുന്നു. കേരളീയരുടെ ഇംഗ്ലീഷ്‌ഭ്രമവും ഏതാണ്ടിതേപോലുള്ള സ്ഥിതിവിശേഷം വരുത്തിവെച്ചു കൂടായ്‌കയില്ല. | ||
===മലയാളഭാഷയ്‌ക്കുള്ള പുതിയ വെല്ലുവിളികൾ=== | ===മലയാളഭാഷയ്‌ക്കുള്ള പുതിയ വെല്ലുവിളികൾ=== | ||
മലയാള ഭാഷയ്‌ക്കുള്ള വെല്ലുവിളികൾ ഇംഗ്ലീഷിൽ മാത്രമൊതുങ്ങുന്നില്ല. മതസാമുദായിക ശക്തികൾ പുതിയ രൂപത്തിലുള്ള ഭീഷണി ഉയർത്തുന്നുണ്ട്. | മലയാള ഭാഷയ്‌ക്കുള്ള വെല്ലുവിളികൾ ഇംഗ്ലീഷിൽ മാത്രമൊതുങ്ങുന്നില്ല. മതസാമുദായിക ശക്തികൾ പുതിയ രൂപത്തിലുള്ള ഭീഷണി ഉയർത്തുന്നുണ്ട്. ഇസ്ലാംമത സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ മലയാളത്തിനുപകരം അറബിക് പഠിപ്പിക്കുന്ന സമ്പ്രദായം വ്യാപകമാവുകയാണ്. ഇത്തരം സ്‌കൂളുകൾ പലതും അൺഎയ്‌ഡഡ് ഇംഗ്ലീഷ്‌മീഡിയം സ്‌കൂളുകളാണ്. ഇവിടെ ഒരുതലത്തിലും മലയാളം പഠിക്കേണ്ടതില്ല. ഉർദു, പേർസ്യൻ എന്നീ ഭാഷകളും ചിലയിടങ്ങളിൽ പഠിപ്പിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയുടെ തെക്കുഭാഗത്തുള്ള ഒരു സ്‌കൂളിൽ 60 ശതമാനം കുട്ടികളും മലയാളത്തിനു പകരം അറബിക്കാണ് പഠിക്കുന്നതെന്ന് പത്രറിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് മറ്റു നിരവധി സ്‌കൂളുകളിലെ സ്ഥിതിയാണ്. ഹിന്ദുമത സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ മലയാളത്തിനു പകരം സംസ്‌കൃതം എടുക്കാൻ നിർബന്ധിക്കുന്നുണ്ട്. ജാതിമത സാമുദായികതയ്‌ക്ക് ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന സ്വാധീനം മൂലം ഈ പ്രവണതകളെ പരസ്യമായി എതിർക്കാൻ ആരും തയ്യാറാകാത്ത സ്ഥിതിയുണ്ട്. | ||
മറ്റൊരു വെല്ലുവിളി ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സ്വാധീനമാണ്. ഇംഗ്ലീഷിനെ ഉപരിവർഗഭാഷയാക്കുന്നതിൽ പ്രകടമായ പങ്ക് ഇവ വഹിക്കുന്നുണ്ട്. മലയാള സിനിമകളുടെ ഒരു തന്ത്രം സമൂഹത്തിലെ ഉപരിവർഗത്തെക്കൊണ്ട് ഇംഗ്ലീഷ് പറയിക്കുകയാണ്. | മറ്റൊരു വെല്ലുവിളി ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സ്വാധീനമാണ്. ഇംഗ്ലീഷിനെ ഉപരിവർഗഭാഷയാക്കുന്നതിൽ പ്രകടമായ പങ്ക് ഇവ വഹിക്കുന്നുണ്ട്. മലയാള സിനിമകളുടെ ഒരു തന്ത്രം സമൂഹത്തിലെ ഉപരിവർഗത്തെക്കൊണ്ട് ഇംഗ്ലീഷ് പറയിക്കുകയാണ്. അധമവിഭാഗത്തിൽപെട്ടവനായ നായകൻ പോലും തന്റെ നായകത്വം തെളിയിക്കുന്നത്ഇംഗ്ലീഷ് പറഞ്ഞിട്ടാണ്. നായിക തന്റെ തന്റേടിത്തം കാണിക്കുന്നത് ഇംഗ്ലീഷിൽ ചീത്തപറഞ്ഞും ഇംഗ്ലീഷ് വേഷങ്ങളിൽ `അടിച്ചുപൊളി' നൃത്തങ്ങൾ ചെയ്‌തുമാണ്. ഹാസ്യകഥാപാത്രങ്ങൾ പൊട്ട ഇംഗ്ലീഷ് പറയുന്നവരാണ്. ഏതാണ്ടിതേ രീതിയിലുള്ള പ്രവണതകൾ ടി.വി. സീരിയലുകളിലും കാണാം. നിരവധി സീരിയലുകളിൽ അമ്മ കുഞ്ഞിനെ പഠിപ്പിക്കുന്നത് `എ.ബി.സി.ഡി' യും `ജാക്ക് ആന്റ് ജിൽ വെന്റ് അപ് ദി ഹില്ലു' മൊക്കെയാണ്. സീരിയലുകളിലും പരസ്യങ്ങളിലുമൊക്കെ വികൃതമായ മലയാളം പറയിക്കുന്നത് മറ്റൊരു സൂചനയാണ്. മലയാളം മാധ്യമമായി പഠിക്കാത്ത കുട്ടികൾ പരസ്യക്കാർ വിളമ്പുന്ന വികൃതമലയാളം കൂടി കേട്ടാൽ ഫലമെന്താകുമെന്നൂഹിച്ചാൽ മതി. | ||
മേൽ പറഞ്ഞ പ്രവണതകളുടെ ഫലമായി മലയാളം എഴുതാനും വായിക്കാനുമറിയാത്ത, വികൃതമായ `ഇംഗ്ലീഷ്' മലയാളം മാത്രം സംസാരിക്കുന്ന | മേൽ പറഞ്ഞ പ്രവണതകളുടെ ഫലമായി മലയാളം എഴുതാനും വായിക്കാനുമറിയാത്ത, വികൃതമായ `ഇംഗ്ലീഷ്' മലയാളം മാത്രം സംസാരിക്കുന്ന ഒരു തലമുറ വളർന്നുവരികയാണ്. കാൽനൂറ്റാണ്ടിനുമുമ്പ് അചിന്തനീയമായ പ്രവണതയാണിത്. മുമ്പ് കേന്ദ്രീയവിദ്യാലയങ്ങളിൽ മാത്രമായിരുന്നു ഈ പ്രവണതയുണ്ടായിരുന്നത്. (കേന്ദ്രീയ വിദ്യാലയങ്ങളുടെ പാഠ്യപദ്ധതിയിൽ തമിഴ് ഉൾപ്പെടുത്തുന്നതിൽ തമിഴ്‌നാട് സർക്കാർ വിജയിച്ചു. പക്ഷേ, കേരളം ഒന്നും ചെയ്‌തില്ല) ഇന്ന് സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസ്സുകൾ പഠിപ്പിക്കുന്ന സ്‌കൂളുകളിലും സാധാരണ സ്‌കൂളുകളിലും ഇത് വ്യാപിക്കുകയാണ്. അടുത്തകാലത്ത് സർക്കാർ അനുവദിക്കുന്ന സ്‌കൂളുകളിൽ മലയാളം ബോധന മാധ്യമമാക്കുമെന്ന് ഉറപ്പുവരുത്തിയിട്ടില്ല. വമ്പിച്ച വികാസ സാധ്യതകൾ ഇന്നും നിലനിൽക്കുന്ന ഒരു ഭാഷയെ ബോധപൂർവ്വം തകർക്കുകയാണ് ഇപ്പോൾ ഭരണാധികാരികൾ ചെയ്യുന്നത്. | ||
===മലയാളത്തിനുവേണ്ടി പോരാടുക=== | ===മലയാളത്തിനുവേണ്ടി പോരാടുക=== | ||
ഈ സാഹചര്യങ്ങളിൽ മലയാളത്തിനുവേണ്ടി വാദിക്കാൻ കഴിയുമോ? നമ്മളിൽ ചിലർ ആയുധം വെച്ചു കീഴടങ്ങിയവരാണ്. വളർന്നു വരുന്ന `ഇംഗ്ലീഷ്' പ്രവണതയെ തടയാൻ കഴിയില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണവർ. അധീശത്വരൂപങ്ങളോടുള്ള അടിമത്തവും സ്വന്തം മക്കളുടെ ഭാവിയെയോർത്തുള്ള വേവലാതിയും ഈ കീഴടങ്ങലിനു കാരണമാണ്. പലരേയും | ഈ സാഹചര്യങ്ങളിൽ മലയാളത്തിനുവേണ്ടി വാദിക്കാൻ കഴിയുമോ? നമ്മളിൽ ചിലർ ആയുധം വെച്ചു കീഴടങ്ങിയവരാണ്. വളർന്നു വരുന്ന `ഇംഗ്ലീഷ്' പ്രവണതയെ തടയാൻ കഴിയില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണവർ. അധീശത്വരൂപങ്ങളോടുള്ള അടിമത്തവും സ്വന്തം മക്കളുടെ ഭാവിയെയോർത്തുള്ള വേവലാതിയും ഈ കീഴടങ്ങലിനു കാരണമാണ്. പലരേയും നയിക്കുന്നത് `തനിക്ക് ഇംഗ്ലീഷ് അറിഞ്ഞുകൂട' എന്ന അപകർഷതാ ബോധമാണ്. സാധാരണ സ്‌കൂളുകളിൽ കാണുന്ന ജീർണത ഇംഗ്ലീഷ് സ്‌കൂളുകൾക്കനുകൂലമായ വികാരത്തെ വളർത്തുന്നുണ്ട്. | ||
മറ്റു ചിലർ പോരാടാൻ തയ്യാറാണ്. എന്നാൽ എത്രവരെ എന്നതിൽ ആശയക്കുഴപ്പമുണ്ട്. എല്ലാ സ്‌കൂളുകളിലും മലയാളം നിർബന്ധമായും പഠിപ്പിക്കണം. ഭാഷാമാധ്യമം ഇംഗ്ലീഷായാലും തകരാറില്ല എന്നു വാദിക്കുന്നവരുണ്ട്. അഞ്ചാം | മറ്റു ചിലർ പോരാടാൻ തയ്യാറാണ്. എന്നാൽ എത്രവരെ എന്നതിൽ ആശയക്കുഴപ്പമുണ്ട്. എല്ലാ സ്‌കൂളുകളിലും മലയാളം നിർബന്ധമായും പഠിപ്പിക്കണം. ഭാഷാമാധ്യമം ഇംഗ്ലീഷായാലും തകരാറില്ല എന്നു വാദിക്കുന്നവരുണ്ട്. അഞ്ചാം സ്റ്റാന്റേർഡുവരെ മലയാളം മാധ്യമമാക്കണം. അതിനുശേഷം ഇംഗ്ലീഷാക്കാം എന്ന നിലപാടുള്ളവരുണ്ട്. ചിലർ ഏഴാം സ്റ്റാന്റേർഡുവരെ മലയാളം മാധ്യമമാക്കുന്നതിനെ അനുകൂലിക്കുന്നു. ജാതിമത സാമുദായികത മലയാളത്തെ ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നുവരും എതിർക്കുന്നവരുമുണ്ട്. | ||
മലയാളം ബോധനമാധ്യമമാക്കുന്നതിനുള്ള എതിർപ്പുകൾ ഇതിനകം വിശദീകരിച്ചുകഴിഞ്ഞു. മലയാളം ബോധന മാധ്യമമാക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് എന്തുപറയാൻ കഴിയും? മേൽസൂചിപ്പിച്ച വസ്‌തുതകളിൽ നിന്ന് പ്രസക്‌തമായ ചിലത് താഴെ അവതരിപ്പിക്കുന്നു. | മലയാളം ബോധനമാധ്യമമാക്കുന്നതിനുള്ള എതിർപ്പുകൾ ഇതിനകം വിശദീകരിച്ചുകഴിഞ്ഞു. മലയാളം ബോധന മാധ്യമമാക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് എന്തുപറയാൻ കഴിയും? മേൽസൂചിപ്പിച്ച വസ്‌തുതകളിൽ നിന്ന് പ്രസക്‌തമായ ചിലത് താഴെ അവതരിപ്പിക്കുന്നു. | ||
a) മാറിവരുന്ന വ്യവസ്ഥകളെയും അതനുസരിച്ചു | a) മാറിവരുന്ന വ്യവസ്ഥകളെയും അതനുസരിച്ചു രൂപംകൊള്ളുന്ന സാമൂഹ്യ സ്ഥാനപനങ്ങളെയും ഉൾക്കൊള്ളാൻ മലയാളഭാഷയ്‌ക്കു കഴിവുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ നിലവിൽ വന്ന ഭരണസ്ഥാപനങ്ങളുടെ ഭാഗമായി കോടതി, വക്കീൽ, ഗുമസ്‌തൻ, ദിവാൻ, ദിവാൻ പേഷ്‌കാർ, ശിരസ്‌തദാർ, കൊത്തുവാൾ, തഹസീൽദാർ, കച്ചേരി, മുൻസിഫ്, മജിസ്‌ട്രേട്ട്, നികുതി മുതലായ നിരവധി പദങ്ങൾ മലയാളം ഉൾക്കൊണ്ടത് ഉദാഹരണമാണ്. പിൽക്കാലത്തും ഭരണരംഗത്തും ശാസ്‌ത്രസാങ്കേതിക രംഗങ്ങളിലും ഉപയോഗിക്കുന്ന നിരവധി പദങ്ങൾ മലയാളം ഉൾക്കൊണ്ടിട്ടുണ്ട്. അതുകൊണ്ട് മലയാളം ജഡമായ ഒരു ഭാഷയല്ല, വികാസത്തിന് വൻതോതിൽ സാധ്യതയുള്ള ഭാഷയാണ്. | ||
b) മാറിവരുന്ന ശാസ്‌ത്ര സാങ്കേതിക വൈജ്ഞാനിക ശാഖകളെ ഉൾക്കൊള്ളുന്ന വിധത്തിൽ മല യാളഭാഷയെ വികസിപ്പിച്ചെടുക്കാൻ തുടർച്ചയായ ശ്രമങ്ങൾ കഴിഞ്ഞ ഏതാനും ദശകങ്ങളായി നടന്നു വരുന്നുണ്ട്. അവ ഉൾപ്പെടുത്തിയ ഭാഷ വളരെ കഠിനമായിരിക്കുമെന്ന ഭയം വ്യാപകമാ ണ്. ഇംഗ്ലീഷിന്റെ `ശാസ്‌ത്ര സാങ്കേതിക ഭാഷ' ഇംഗ്ലീഷുകാർക്കും കഠിനമാണെന്നതാണ് വസ്‌തുത. ലളിതമായ മലയാളവും കഠിനമായ ഇംഗ്ലീഷും പഠിക്കാമെന്ന നിലപാട് | b) മാറിവരുന്ന ശാസ്‌ത്ര സാങ്കേതിക വൈജ്ഞാനിക ശാഖകളെ ഉൾക്കൊള്ളുന്ന വിധത്തിൽ മല യാളഭാഷയെ വികസിപ്പിച്ചെടുക്കാൻ തുടർച്ചയായ ശ്രമങ്ങൾ കഴിഞ്ഞ ഏതാനും ദശകങ്ങളായി നടന്നു വരുന്നുണ്ട്. അവ ഉൾപ്പെടുത്തിയ ഭാഷ വളരെ കഠിനമായിരിക്കുമെന്ന ഭയം വ്യാപകമാ ണ്. ഇംഗ്ലീഷിന്റെ `ശാസ്‌ത്ര സാങ്കേതിക ഭാഷ' ഇംഗ്ലീഷുകാർക്കും കഠിനമാണെന്നതാണ് വസ്‌തുത. ലളിതമായ മലയാളവും കഠിനമായ ഇംഗ്ലീഷും പഠിക്കാമെന്ന നിലപാട് അശാസ്‌ത്രീയമാണ്. | ||
c) ഒറ്റനോട്ടത്തിൽ കഠിനമെന്ന് തോന്നാവുന്ന ശബ്‌ദാവലികൾപോലും സ്ഥിരമായ ഉപയോഗം കൊണ്ട് സാധാരണ വ്യവഹാരഭാഷയുടെ ഭാഗമാകുന്നുണ്ട്. ഇന്നു നാം ഉപയോഗിക്കുന്ന സംസാരഭാഷയിൽ കഠിനമായ ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കാൻ ഒരു മടിയുമില്ല. എന്നാൽ തത്തുല്യമായ മലയാള പദങ്ങൾ നമുക്ക് വർജ്യമാണ്. ഇതും അശാസ്‌ത്രീയമായ നലപാടാണ്. | c) ഒറ്റനോട്ടത്തിൽ കഠിനമെന്ന് തോന്നാവുന്ന ശബ്‌ദാവലികൾപോലും സ്ഥിരമായ ഉപയോഗം കൊണ്ട് സാധാരണ വ്യവഹാരഭാഷയുടെ ഭാഗമാകുന്നുണ്ട്. ഇന്നു നാം ഉപയോഗിക്കുന്ന സംസാരഭാഷയിൽ കഠിനമായ ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കാൻ ഒരു മടിയുമില്ല. എന്നാൽ തത്തുല്യമായ മലയാള പദങ്ങൾ നമുക്ക് വർജ്യമാണ്. ഇതും അശാസ്‌ത്രീയമായ നലപാടാണ്. | ||
d) മലയാള ഭാഷയുടെ ആഴത്തിലുള്ള പഠനം മറ്റു ഭാഷാപഠനങ്ങളെ ഒഴിവാക്കുന്നില്ല. | d) മലയാള ഭാഷയുടെ ആഴത്തിലുള്ള പഠനം മറ്റു ഭാഷാപഠനങ്ങളെ ഒഴിവാക്കുന്നില്ല. മലയാളഭാഷയിൽ പഠിക്കുന്നതുകൊണ്ട് `ഇംഗ്ലീഷ് പഠനവും' `ഹിന്ദി പഠനവും' മോശമാകുമെന്ന് വാദിക്കുന്നതും അശാസ്‌ത്രീയമാണ്. മലയാളത്തെ അടിസ്ഥാനഭാഷയായി സ്വീകരിച്ചുകൊണ്ടാണ് നാം വിദേശഭാഷകൾ പഠിക്കേണ്ടത്. അവ നമ്മുടെ സാംസ്‌കാരിക ഭാഷകളല്ല, വിജ്ഞാനത്തിനും ജീവികാ സമ്പാദനത്തിനും സഹായിക്കുന്ന ഭാഷകളാണ്. | ||
e) തൊഴിൽ സമ്പാദനത്തിനും മലയാളം ഒരു തടസ്സമല്ല. ലോകത്തിലെ മറ്റേതു ഭാഷയും പഠിക്കാനുള്ള സൗകര്യമുണ്ടാക്കിയാൽ, ഏതു പ്രദേശത്തും പോയി ഒരു മലയാളിക്ക് ജോലി നേടാം. എങ്കിലും, അടിസ്ഥാനപരമായി, ഒരു മലയാളി കേരളത്തിലാണ് ജോലിചെയ്യുക എന്നതും ഓർക്കേണ്ടതാണ്. കേരളത്തിൽ ഇന്നുള്ള പ്രധാന തൊഴിൽദായക മേഖലകൾ കൃഷി, | e) തൊഴിൽ സമ്പാദനത്തിനും മലയാളം ഒരു തടസ്സമല്ല. ലോകത്തിലെ മറ്റേതു ഭാഷയും പഠിക്കാനുള്ള സൗകര്യമുണ്ടാക്കിയാൽ, ഏതു പ്രദേശത്തും പോയി ഒരു മലയാളിക്ക് ജോലി നേടാം. എങ്കിലും, അടിസ്ഥാനപരമായി, ഒരു മലയാളി കേരളത്തിലാണ് ജോലിചെയ്യുക എന്നതും ഓർക്കേണ്ടതാണ്. കേരളത്തിൽ ഇന്നുള്ള പ്രധാന തൊഴിൽദായക മേഖലകൾ കൃഷി, കാർഷികാനുബന്ധ വ്യവസായങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ മുതലായവയാണ്. അവിടെ ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസമല്ല ആവശ്യം. | ||
f) | f) സാംസ്‌കാരിക പദവി ചിഹ്നമായുള്ള ഇംഗ്ലീഷിന്റെ ഉപയോഗത്തെ അതിശക്തമായി എതിർക്കേണ്ടതാണ്. സ്വന്തം ആനുകൂല്യങ്ങളുപയോഗിച്ച് സ്‌കൂളുകൾ ആരംഭിക്കുന്ന മതസമുദായ സ്ഥാപനങ്ങൾ മലയാളം ഒഴിവാക്കുന്നതിനെയും അതിശക്തമായെതിർക്കേണ്ടതാണ്. അവർക്ക് അറബിക്കും സംസ്‌കൃതവും മറ്റേതു ഭാഷയും പഠിപ്പിക്കാം. പക്ഷെ, മാധ്യമം മലയാളമായിരിക്കണം. | ||
g) ഭരണഭാഷയെന്ന നിലയിലും ശാസ്‌ത്ര സാങ്കേതിക വൈജ്ഞാനിക ഭാഷയെന്ന | g) ഭരണഭാഷയെന്ന നിലയിലും ശാസ്‌ത്ര സാങ്കേതിക വൈജ്ഞാനിക ഭാഷയെന്ന നിലയിലുമുള്ള ഇംഗ്ലീഷിന്റെ അധീശത്വം ഭാഷാശാസ്‌ത്രപരമായ കാരണങ്ങൾകൊണ്ടല്ല, സാമൂഹ്യ രാഷ്‌ട്രീയ കാരണങ്ങൾകൊണ്ടാണ് ഇന്നും തുടരുന്നത്. ആ രാഷ്‌ട്രീയത്തിനെതിരെ ഇടതടവില്ലാത്ത സമരം ആവശ്യമാണ്. | ||
h) മലയാളഭാഷയുടെ വികാസം | h) മലയാളഭാഷയുടെ വികാസം മലയാളിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. അയാളുടെ ജീവികാ സമ്പാദനത്തിന്റെയും സാംസ്‌കാരിക രൂപങ്ങളുടേയും മുഖ്യ ഘടകമാണ്. അതുകൊണ്ട് മലയാളിക്ക് സ്വന്തം ഭാഷയോട് വൈകാരികമായ അടുപ്പം ആവശ്യമാണ്. ബോധനമാധ്യമം ഇംഗ്ലീഷും മറ്റു ഭാഷകളുമായാൽ ഇത്തരത്തിലുള്ള അടുപ്പം വളർത്തിയെടുക്കാനാവില്ല. | ||
ചുരുക്കത്തിൽ, ഭാഷാമാധ്യമത്തിനു വേണ്ടിയുള്ള സമരം മലയാളഭാഷയുടെ നിലനിൽപിനും വികാസത്തിനും വേണ്ടിയുള്ള രാഷ്‌ട്രീയസമരമാണ്. ഇന്നു വളർന്നുവരുന്ന `ആഗോളവൽക്കരണ' ത്തിന്റെ പേരിലുള്ള നവകൊളോണിയൽ സാംസ്‌കാരിക രൂപങ്ങൾക്കെതിരായ സമരവുമായിരിക്കുമത്. ഈ സമരമേറ്റെടുക്കാൻ മലയാള ഭാഷയ്‌ക്കും മലയാളിക്കും കഴിവുണ്ട്. മലയാളം മുരടിച്ച, ജഡമായ ഭാഷയല്ല. വമ്പിച്ച വികാസസാധ്യതയുള്ള ജീവനുള്ള ഭാഷയാണ്. | ചുരുക്കത്തിൽ, ഭാഷാമാധ്യമത്തിനു വേണ്ടിയുള്ള സമരം മലയാളഭാഷയുടെ നിലനിൽപിനും വികാസത്തിനും വേണ്ടിയുള്ള രാഷ്‌ട്രീയസമരമാണ്. ഇന്നു വളർന്നുവരുന്ന `ആഗോളവൽക്കരണ' ത്തിന്റെ പേരിലുള്ള നവകൊളോണിയൽ സാംസ്‌കാരിക രൂപങ്ങൾക്കെതിരായ സമരവുമായിരിക്കുമത്. ഈ സമരമേറ്റെടുക്കാൻ മലയാള ഭാഷയ്‌ക്കും മലയാളിക്കും കഴിവുണ്ട്. മലയാളം മുരടിച്ച, ജഡമായ ഭാഷയല്ല. വമ്പിച്ച വികാസസാധ്യതയുള്ള ജീവനുള്ള ഭാഷയാണ്. | ||
വരി 177: | വരി 177: | ||
മലയാളത്തിനുവേണ്ടി പോരാടുമ്പോൾ അതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം ഒഴിവാക്കണം. പോരാട്ടത്തിന്റെ ലക്ഷ്യനിർണയം നടത്താനുള്ള ചില നിർദേശങ്ങൾ താഴെ നൽകുന്നു. | മലയാളത്തിനുവേണ്ടി പോരാടുമ്പോൾ അതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം ഒഴിവാക്കണം. പോരാട്ടത്തിന്റെ ലക്ഷ്യനിർണയം നടത്താനുള്ള ചില നിർദേശങ്ങൾ താഴെ നൽകുന്നു. | ||
1) കേരളത്തിലെ വിദ്യാഭ്യാസരൂപങ്ങളുടെ മുഴുവൻ ബോധന മാധ്യമം | 1) കേരളത്തിലെ വിദ്യാഭ്യാസരൂപങ്ങളുടെ മുഴുവൻ ബോധന മാധ്യമം മലയാളമാകണമെന്നതാണ് നമ്മുടെ പോരാട്ടത്തിന്റെ അന്തിമലക്ഷ്യം. ആ ലക്ഷ്യത്തിലെത്താനായി ചില ചവിട്ടുപടികൾ കയറേണ്ടതുണ്ട്. | ||
2) ഇന്നത്തെ തൃഭാഷാ പദ്ധതി ചില ഭേദഗതികളോടെ നിലനിർത്താം. ഒന്നാമത്തെ ഭേദഗതി, പ്രാദേശികഭാഷ (മലയാളം) ബോധനത്തിന്റെ മുഖ്യഭാഷയാകണം. മറ്റു ഭാഷകൾ അനുബന്ധ ഭാഷകളായിമാത്രം കണക്കാക്കണം. | 2) ഇന്നത്തെ തൃഭാഷാ പദ്ധതി ചില ഭേദഗതികളോടെ നിലനിർത്താം. ഒന്നാമത്തെ ഭേദഗതി, പ്രാദേശികഭാഷ (മലയാളം) ബോധനത്തിന്റെ മുഖ്യഭാഷയാകണം. മറ്റു ഭാഷകൾ അനുബന്ധ ഭാഷകളായിമാത്രം കണക്കാക്കണം. അനുബന്ധ ഭാഷകളിൽ മറ്റു ഇന്ത്യൻ ഭാഷകളും വിദേശ ഭാഷകളും ഉൾപ്പെടുത്താം. | ||
3) പ്രൈമറി വിദ്യാഭ്യാസ തലത്തിൽ ബോധനമാധ്യമവും എഴുത്തുഭാഷയും മലയാളമാകണം. മലയാളത്തിൽ സാമാന്യജ്ഞാനം നേടിയതിനുശേഷം മറ്റു ഭാഷകൾ പഠിപ്പിച്ചാൽ മതി (ഉദാ: 5-6 | 3) പ്രൈമറി വിദ്യാഭ്യാസ തലത്തിൽ ബോധനമാധ്യമവും എഴുത്തുഭാഷയും മലയാളമാകണം. മലയാളത്തിൽ സാമാന്യജ്ഞാനം നേടിയതിനുശേഷം മറ്റു ഭാഷകൾ പഠിപ്പിച്ചാൽ മതി (ഉദാ: 5-6 സ്റ്റാന്റേർഡുകൾ മുതൽ) അവ ഒരു കാരണവശാലും ബോധനമാധ്യമമാകരുത്. | ||
4) മതസമുദായ സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിലും മലയാളം തന്നെ | 4) മതസമുദായ സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിലും മലയാളം തന്നെ ബോധനമാധ്യമമാക്കണം. അവർക്കും മറ്റു ഭാഷകൾ പഠിപ്പിക്കാം. അവ മലയാളത്തിനു പകരമാകാൻ പാടില്ല. | ||
5) സെക്കണ്ടറി വിദ്യാഭ്യാസത്തിലും | 5) സെക്കണ്ടറി വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും മലയാളം ബോധന മാധ്യമമായുള്ള കോഴ്‌സുകൾ അംഗീകരിക്കപ്പെടണം. ഇന്ന് മലയാളത്തിൽ പരീക്ഷയെഴുതാൻ അനുവാദമുണ്ട്. അതനസരിച്ച് ബോധന രൂപങ്ങളും പഠനഗ്രന്ഥങ്ങളുമുണ്ടാകണം. പ്രൊഫഷണൽ കോഴ്‌സുകളിലും മലയാളം അംഗീകരിക്കണം. | ||
6) ഉന്നത | 6) ഉന്നത വിദ്യാഭ്യാസത്തിനും ശാസ്‌ത്രസാങ്കേതിക പഠനത്തിനും സഹായകരമായ വിധത്തിൽ ലോക വൈജ്ഞാനിക മേഖലയിലെ പ്രധാന ഗ്രന്ഥങ്ങളെല്ലാം മലയാളത്തിൽ പ്രസിദ്ധീകരിക്കാനും സമാനമായ മലയാളഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും ബൃഹത്തായ പദ്ധതികൾ തയ്യാറാക്കണം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സർവകലാശാലകളിലെ പ്രസിദ്ധീകരണ വിഭാഗങ്ങൾ (അവയില്ലാത്ത സർവകലാശാലകളിൽ പ്രസിദ്ധീകരണ വിഭാഗങ്ങൾ ഉണ്ടാകണം) സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സാഹിത്യ അക്കാദമി, കേരള ശാസ്‌ത്രസാഹിത്യ പരഷത്ത് തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കണം ഈ പരിപാടി. വിദ്യാലയങ്ങളിലെ പഠനത്തിനു സഹായിക്കുന്ന ഉന്നതനിലവാരത്തിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ദാരിദ്ര്യം പരിഹരിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. | ||
7) മലയാള പഠനത്തോടൊപ്പം കഴിയാവുന്നത്ര ഇന്ത്യൻ-വിദേശഭാഷകൾ പഠിക്കാനുള്ള | 7) മലയാള പഠനത്തോടൊപ്പം കഴിയാവുന്നത്ര ഇന്ത്യൻ-വിദേശഭാഷകൾ പഠിക്കാനുള്ള സൗകര്യവും നൽകണം. ഹയർസെക്കണ്ടറി തലത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളായും ഉന്നതവിദ്യാഭ്യാസ രംഗത്ത് ഓപ്‌ഷണൽ സ്വഭാവമുള്ള ക്രെഡിറ്റ് കോഴ്‌സുകളായും ഇവ പഠിപ്പിക്കാം. ഉന്നത വിദ്യാഭ്യാസരംഗത്തും ഹയർസെക്കണ്ടറി തലത്തിലും ഇംഗ്ലീഷിനുള്ള പ്രാധാന്യം വെട്ടിക്കുറയ്‌ക്കണം. | ||
8) കേന്ദ്രീയ വിദ്യാലയങ്ങളിലും സി.ബി.എസ്.ഇ., സ്‌കൂളുകളിലും മലയാളം നിർബന്ധിതമായി പഠിപ്പിക്കണം. ഇംഗ്ലീഷ്‌മീഡിയം | 8) കേന്ദ്രീയ വിദ്യാലയങ്ങളിലും സി.ബി.എസ്.ഇ., സ്‌കൂളുകളിലും മലയാളം നിർബന്ധിതമായി പഠിപ്പിക്കണം. ഇംഗ്ലീഷ്‌മീഡിയം നഴ്‌സറികളും പ്രൈമറി സ്‌കൂളുകളും തന്നിഷ്ടപ്രകാരം തുടങ്ങാനുള്ള പ്രവണത നിയമനിർമാണത്തിലൂടെ നിർത്തലാക്കണം. നിലവിലുള്ള അൺഎയ്‌ഡഡ് സ്‌കൂളുകളും മലയാളം ബോധനമാധ്യമമാക്കണം. (ഉദാഹരണത്തിന്, ആദ്യത്തെ ഏഴുവർഷം ബോധനഭാഷ മലയാളമായിരിക്കണം എന്നത് എസ്.എസ്‌എൽ.സി പരീക്ഷയെഴുതുന്നതിന് നിർബന്ധിതമാക്കണം.) | ||
9) വർഷങ്ങൾക്കു മുമ്പാരംഭിച്ച മലയാളം ലെക്‌സീക്കണിന്റെ ജോലി കഴിയാവുന്നത്ര വേഗത്തിൽ ചെയ്‌തുതീർക്കണം. മുമ്പു ഭാഷാ | 9) വർഷങ്ങൾക്കു മുമ്പാരംഭിച്ച മലയാളം ലെക്‌സീക്കണിന്റെ ജോലി കഴിയാവുന്നത്ര വേഗത്തിൽ ചെയ്‌തുതീർക്കണം. മുമ്പു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൈജ്ഞാനിക ശബ്‌ദാവലി മുതലായ ഗ്രന്ഥങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കണം. അധ്യാപക പരീശീലനത്തിലും സ്‌കൂളുകളിലും കോളേജുകളിലും ഇത്തരം അടിസ്ഥാന ഭാഷാ ഗ്രന്ഥങ്ങളുമായുള്ള പരിചയം ഉറപ്പുവരുത്തണം. | ||
മേൽ സൂചിപ്പിച്ചവ ഒരു തുടക്കം മാത്രമാണ്. മലയാളം ബോധനമാധ്യമമായുള്ള പൊതുവിദ്യാഭ്യാസം തുടക്കത്തിന്റെ ആദ്യഘട്ടവും. സമൂഹത്തിലെ ഏറ്റവും തീക്ഷണമായ സാംസ്‌കാരിക സമരങ്ങളിലൊന്നായിരിക്കും കേരളത്തിൽ നടക്കുക. മലയാളത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കുചേരാൻ എല്ലാ വിദ്യാഭ്യാസ പ്രവർത്തകരും തയ്യാറാകണം. | മേൽ സൂചിപ്പിച്ചവ ഒരു തുടക്കം മാത്രമാണ്. മലയാളം ബോധനമാധ്യമമായുള്ള പൊതുവിദ്യാഭ്യാസം തുടക്കത്തിന്റെ ആദ്യഘട്ടവും. സമൂഹത്തിലെ ഏറ്റവും തീക്ഷണമായ സാംസ്‌കാരിക സമരങ്ങളിലൊന്നായിരിക്കും കേരളത്തിൽ നടക്കുക. മലയാളത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കുചേരാൻ എല്ലാ വിദ്യാഭ്യാസ പ്രവർത്തകരും തയ്യാറാകണം. | ||
വരി 205: | വരി 205: | ||
* അശാസ്‌ത്രീയമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത് നിർത്തുക | * അശാസ്‌ത്രീയമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത് നിർത്തുക | ||
* ഹയർസെക്കന്ററിതലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും | * ഹയർസെക്കന്ററിതലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുക. | ||
തിരുത്തലുകൾ