അജ്ഞാതം


"രണ്ടാം കേരളപഠനത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
11,783 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:25, 29 മാർച്ച് 2018
തിരുത്തലിനു സംഗ്രഹമില്ല
(' ശാസ്ത്രസാഹിത്യ പരിഷത്ത് പഠനപ്രവർത്തനങ്ങളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
n  പഠന വസ്തുതകളെ ബലപ്പെടുത്തുന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും പ്രത്യേക അന്വേഷണങ്ങളും.
n  പഠന വസ്തുതകളെ ബലപ്പെടുത്തുന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും പ്രത്യേക അന്വേഷണങ്ങളും.
n മേഖലാതലത്തിൽ രൂപപ്പെടുന്ന പഠനസംഘങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രാദേശിക പഠനങ്ങൾക്ക് സാധ്യത തുറക്കുന്നു.
n മേഖലാതലത്തിൽ രൂപപ്പെടുന്ന പഠനസംഘങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രാദേശിക പഠനങ്ങൾക്ക് സാധ്യത തുറക്കുന്നു.
==കേരള പഠനം രണ്ടിന്റെ ലക്ഷ്യങ്ങൾ==
നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതത്തിൽ കഠിനമായി പിടിമുറുക്കുകയും ജനാധിപത്യവും മതനിരപേക്ഷ ജീവിതവും കടുത്ത പരീക്ഷണങ്ങൾ നേരിടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ കേരള സമൂഹത്തെ പൊതുവേയും വ്യത്യസ്തമായ സാമൂഹ്യ- സാമ്പത്തിക വിഭാഗങ്ങളുടെ ജീവിതത്തെ സവിശേഷമായും അപഗ്രഥിക്കുന്നതിനായുള്ള വിവരശേഖരണവും തുടർ പ്രവർത്തനങ്ങളും തുടരന്വേഷണങ്ങളുമാണ് കേരളപഠനത്തിന്റെ പൊതുലക്ഷ്യം.
താഴെ പറയുന്ന രീതിയിൽ ഈ ലക്ഷ്യത്തെ സംക്ഷേപിക്കാം.
1. കേരളത്തിലെ ശാസ്ത്രീയ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട വീടുകളിൽ നിന്നും ഗണപരവും ഗുണപരവുമായ വിവരങ്ങൾ ശേഖരിച്ച് വിപുലമായ ഒരു വിവരശേഖരം ഒരുക്കുകയും ഇതിൽ നിന്നും കേരളം ഇന്നു നേരിടുന്ന സവിശേഷ ജീവിത പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കുറിച്ചുള്ള വസ്തുതകൾ സമൂഹത്തിൽ ആശയസംവാദത്തിനായി അവതരിപ്പിക്കുകയും പരിഹാരനിർദേശങ്ങൾക്ക് അനുയോജ്യ നയപരിപാടികൾക്കും വഴിയൊരുക്കുകയും ചെയ്യുക.
2. കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ സാമൂഹ്യ - സാമ്പത്തിക - പാരിസ്ഥിതിക ജീവിതാവസ്ഥയുമായി ബന്ധപ്പെട്ട തൊഴിൽ, വരുമാനം, കടം, ചെലവ്, ഉപയോഗം, ഗാർഹിക സാഹചര്യങ്ങൾ എന്നീ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളുടെ ശേഖരണം. അതുവഴി ''കേരളം എങ്ങനെ ജീവിക്കുന്നു?' എന്ന് കൃത്യതയോടെ മനസ്സിലാക്കുക.
3. വിവിധ സാമൂഹ്യ - രാഷ്ട്രീയ - സാമ്പത്തിക പ്രശ്‌നങ്ങളോടുള്ള വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതികരണങ്ങളും നിലപാടുകളും അവ ഉരുത്തിരിയുന്ന സാഹചര്യങ്ങളും മനസ്സിലാക്കുക.
4. ശേഖരിച്ച വിവരങ്ങളുടെ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മപഠനം നടത്തേണ്ട സവിശേഷ പ്രശ്‌നങ്ങൾ കണ്ടെത്തുക.
5. പട്ടികവർഗം, മത്സ്യത്തൊഴിലാളിവിഭാഗം, തോട്ടംതൊഴിലാളികൾ, അന്യദേശതൊഴിലാളികൾ തുടങ്ങി സവിശേഷ ജീവിത പ്രശ്‌നങ്ങൾ നേരിടുന്ന വിഭാഗങ്ങളുടെ ജീവിതാവസ്ഥയും നിലപാടുകളും പ്രത്യേകമായി പഠിക്കുന്നതിനും അക്കാര്യങ്ങൾ പൊതുസമൂഹത്തിൽ ആശയ സംവാദത്തിനായി അവതരിപ്പിക്കുകയും പരിഹാര നിർദേശങ്ങൾ തയ്യാറാക്കുകയും  ചെയ്യുക.
സാധാരണയായി താഴെപറയുന്ന രീതി സമ്പ്രദായങ്ങളാണ് ഇത്തരം പഠനങ്ങൾക്ക് ഉപയോഗപ്പെടുത്താറുള്ളത്.
1. ദ്വിതീയ ഡാറ്റ ഉപയോഗിച്ചുള്ള വിശകലങ്ങൾ. സെൻസസ്, ജനന-മരണ കണക്കുകൾ, സർക്കാർ റിപ്പോർട്ടുകൾ, നാഷണൽ സാമ്പിൾ സർവേകൾ എന്നിവയൊക്കെയാണ് ദ്വിതീയ ഡാറ്റയുടെ പ്രധാന സ്രോതസ്സുകൾ. സാമ്പത്തിക ശാസ്ത്രജ്ഞർ മുഖ്യമായും ഇവയെ ഉപയോഗിക്കുന്നു. ജനങ്ങളുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഈ പഠനങ്ങളിൽ പെടുന്നില്ല.
ഇതിന്റെ ശക്തി -  വലുപ്പം (കൂടുതൽ കാര്യങ്ങളെ ഉൾപ്പെടുത്താം).
ഇതിന്റെ ന്യൂനത - സൂക്ഷ്മവിശകലനം പലപ്പോഴും അസാധ്യം.
2. സൂക്ഷ്മപഠനങ്ങൾ : ചെറിയ സാമ്പിളുകൾ ഉപയോഗിച്ച് ആഴത്തിലുള്ള അന്വേഷണം, സോഷ്യോളജിസ്റ്റുകളും, നരവംശശാസ്ത്രജ്ഞരുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്നത്.
ന്യൂനത : ചെറിയ സാമ്പിളായതിനാൽ സാമാന്യവൽക്കരണം പ്രയാസം.
3. കേരളപഠനത്തിന്റെ സവിശേഷത
n പ്രൈമറി ഡാറ്റ
n വലിയ സാമ്പിൾ
n സൂക്ഷ്മപഠനങ്ങളുടെ ചില സങ്കേതങ്ങൾ ഉപയോഗിക്കുന്നു.
n അഭിപ്രായങ്ങളും സമീപനങ്ങളും ശേഖരിക്കുന്നു
n കുടുംബത്തെ പഠനയൂണിറ്റായി എടുക്കുന്നു.
ഡാറ്റാശേഖരണം, അതുപയോഗിച്ചുള്ള വിശകലന പട്ടികകളുടെ തയ്യാറാക്കൽ, ഡാറ്റ അപഗ്രഥനം എന്നിങ്ങനെയുള്ള മൂന്നു പ്രവർത്തന ഘട്ടങ്ങളാണുള്ളത്.
പഠനത്തിന്റെ മൂന്ന് ഘട്ടങ്ങളും തുല്യ പ്രാധാന്യമുള്ളവയാണ്. രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും തെറ്റുകൾ തിരുത്താനും വിട്ടുപോയവ കൂട്ടിച്ചേർക്കാനുമൊക്കെ എപ്പോഴും സാധിക്കുന്നതാണ്. എന്നാൽ ഒന്നാംഘട്ടമായ വിവരശേഖരണത്തിൽ പറ്റുന്ന പിഴവുകൾ പിന്നീട് പരിഹരിക്കാൻ കഴിയില്ല. ഇത്തരം പിഴവുകൾ പിന്നീടുള്ള ഘട്ടങ്ങളെയും പഠനഫലങ്ങളുടെ പൊതുവിലുള്ള വിശ്വാസ്യതയെയും ബാധിക്കുകയും ചെയ്യും. അതിനാൽ ഈ ഘട്ടം വളരെ പ്രധാനമാണ്.
കുടുംബങ്ങളിൽ നടത്തുന്ന ചർച്ചകളിലൂടെ വിവരശേഖരണം നടത്തുന്നതാണ് മുഖ്യ പഠനരീതി. വിവരശേഖരണം നടത്തുന്നവരുടെ അഭിപ്രായങ്ങളും മുൻവിധികളും അടിച്ചേൽപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ആശ്യങ്ങൾക്ക് പൊതുവേ അംഗീകാരമുണ്ടെന്ന് തെളിയിക്കലല്ല ലക്ഷ്യം. സത്യാവസ്ഥ കണ്ടെത്തലാണ്.
ഒരു കാര്യവും നിർബന്ധിച്ചു കണ്ടെത്തേണ്ടതില്ല. കുടുംബാംഗങ്ങൾ പറയുന്നത് മുഖവിലയ്‌ക്കെടുക്കണം. അവർ പറയുന്നത് ശരിയല്ലെന്ന മുൻവിധിയോടെ മറ്റു വഴികളിലൂടെ കാര്യം കണ്ടെത്താനൊന്നും ശ്രമിക്കേണ്ടതില്ല. പഠനത്തിനു വേണ്ടി മണിക്കൂറുകൾ അനുവദിച്ചു തരുന്നവരോട് തികഞ്ഞ ബഹുമാനത്തോടെ മാത്രമേ പെരുമാറാവൂ എന്ന കാര്യവും ഓർമിക്കണം.
==മുഖ്യ സവിശേഷതകൾ==
n ഈ പഠനത്തിലെ കണ്ടെത്തലുകൾ പൂർണമായി പ്രൈമറി ഡാറ്റയെ ആശ്രയിച്ചാണെന്നതാണ് കേരളപഠനത്തിന്റെ മുഖ്യ സവിശേഷത.
n  കേരളപഠനം 1 ലെ വിവരങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയുന്നു.
n മുഖ്യപഠനത്തിൽ പ്രതിഫലിക്കാത്ത മേഖലകൾ ഉപപഠനങ്ങളിലൂടെ ഉൾപ്പെടുത്തുന്നു.
n കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തുന്ന വിവരശേഖരണ രീതി.
n സന്നദ്ധാടിസ്ഥാനത്തിലുള്ള സംഘാടനം. സാമ്പത്തിക ചെലവുകൾ ഉൾപ്പെടെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ വഹിക്കുകയും വിവരശേഖരണം, വിശകലനം തുടങ്ങിയ മുഖ്യ പ്രവർത്തനങ്ങളെല്ലാം ബന്ധതലാടിസ്ഥാനത്തിൽ നിർവഹിക്കുകയും ചെയ്യുന്ന ജനകീയ സംഘാടന രീതി.
==വീഡിയോ അവതരണം കാണുക==
ടി.പി.കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു..
[[ടി.പി.കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു...|https://youtu.be/GAfY3rUqNM0]]
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6523...6541" എന്ന താളിൽനിന്ന് ശേഖരിച്ചത്