"ക്യാമ്പയിൻ സംഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: | വരി 1: | ||
<big><big><big><big>സുസ്ഥിരവികസനം സുരക്ഷിതകേരളം</big></big></big></big> | <big><big><big><big>സുസ്ഥിരവികസനം സുരക്ഷിതകേരളം</big></big></big></big> | ||
[[പ്രമാണം:FB IMG 1538884603843.jpg| 300px|thumb|left|പോസ്റ്റർ]] | [[പ്രമാണം:FB IMG 1538884603843.jpg| 300px|thumb|left|പോസ്റ്റർ]] | ||
[[പ്രമാണം:സുരക്ഷിത സുസ്ഥിര നവകേരളം (4).pdf |200px|thumb|right| പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം]] | |||
| author = | |||
| title_orig = | |||
| translator = | |||
| illustrator = | |||
| cover_artist = | |||
| language = മലയാളം | |||
| series = | |||
| subject = [[വികസനം]] | |||
| genre = [[കത്ത്]] | |||
| publisher = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |||
| pub_date = ഒക്ടോബർ , 2018 | |||
| media_type = | |||
| pages = | |||
| awards = | |||
| preceded_by = | |||
| followed_by = | |||
| wikisource = | |||
}} | |||
=== ക്യാമ്പയിൻ സംഗ്രഹം === | === ക്യാമ്പയിൻ സംഗ്രഹം === | ||
# സുസ്ഥിരത, കുറഞ്ഞുവരുന്ന അസമത്വം, വർധിച്ചുവരുന്ന ജനപങ്കാളിത്തം, സാമൂഹ്യനീതി എന്നീ വിട്ടുവീഴ്ചയില്ലാത്ത അടിത്തറമേലായിരിക്കണം പുതിയ കേരളം പടുത്തുയർത്തുന്നത്. | # സുസ്ഥിരത, കുറഞ്ഞുവരുന്ന അസമത്വം, വർധിച്ചുവരുന്ന ജനപങ്കാളിത്തം, സാമൂഹ്യനീതി എന്നീ വിട്ടുവീഴ്ചയില്ലാത്ത അടിത്തറമേലായിരിക്കണം പുതിയ കേരളം പടുത്തുയർത്തുന്നത്. |
14:40, 12 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സുസ്ഥിരവികസനം സുരക്ഷിതകേരളം
| author = | title_orig = | translator = | illustrator = | cover_artist = | language = മലയാളം | series = | subject = വികസനം | genre = കത്ത് | publisher = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | pub_date = ഒക്ടോബർ , 2018 | media_type = | pages = | awards = | preceded_by = | followed_by = | wikisource = }}
ക്യാമ്പയിൻ സംഗ്രഹം
- സുസ്ഥിരത, കുറഞ്ഞുവരുന്ന അസമത്വം, വർധിച്ചുവരുന്ന ജനപങ്കാളിത്തം, സാമൂഹ്യനീതി എന്നീ വിട്ടുവീഴ്ചയില്ലാത്ത അടിത്തറമേലായിരിക്കണം പുതിയ കേരളം പടുത്തുയർത്തുന്നത്.
- പശ്ചിമഘട്ടം മാത്രമല്ല, തണ്ണീർത്തടങ്ങളും തീരദേശങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളാണെന്ന് മനസ്സിലാക്കി വേണം എല്ലാ വികസന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുവാൻ.
- ഭൂമിയും അതിലെ വിഭവങ്ങളും വരുംതലമുറകൾക്കു കൂടി അവകാശപ്പെട്ടതാണ്. പുതുക്കപ്പെടാത്ത ഈ വിഭവങ്ങളുടെ ഉപയോഗത്തിനുമേൽ നിശിതമായ സാമൂഹ്യനിയന്ത്രണം ഉണ്ടായിരിക്കണം, നില വിലുള്ള നിയമങ്ങൾ പഴുതറ്റതാക്കുകയും വേണ്ട പുതിയ നിയമങ്ങൾ പാസ്സാക്കുകയും ചെയ്യണം.
- പല വീടുകളുടെയും മതിലുകൾ തകർന്നിട്ടുണ്ട്, പല റോഡുകളും തകർന്നിട്ടുണ്ട്. നീരൊഴുക്കിനുള്ള തടസ്സമാണിതിനു കാരണം, പുതുക്കിപ്പണിയുന്നത് ഈ തടസ്സങ്ങൾ ഇല്ലാത്ത വിധത്തിലായിരിക്കണം. കൽമതിലുകൾക്ക് പകരം ജൈവവേലികളേ ആകാവൂ എന്ന് നിർബന്ധിക്കണം.
- നവകേരളത്തിന്റെ സാമ്പത്തികാടിസ്ഥാനം കാർഷികമേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ തയ്യാറാക്കണം, ഭൂമി ഉൽപാദനോപാധിയായി മാറണം. അത് ചരക്കല്ല.
- മണ്ണിനു നഷ്ടപ്പെട്ട ഉർവ്വരത വീണ്ടെടുക്കുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനും വർധിച്ചതോതിൽ ജൈവാംശങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. ജൈവമാലിന്യങ്ങളൊന്നുംതന്നെ കത്തിക്കരുത്. അവയെ വളമാക്കി മണ്ണിലേക്ക് തിരിച്ചുനൽകണം. ഇതിനാവശ്യമായ സാങ്കേതികവിദ്യകൾ ഇന്നു ധാരാളമായി കേരളത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
- പ്രളയദുരന്തത്തിൽ പാർപ്പിടം നഷ്ടപ്പെട്ടവർക്ക് അവ വേണം. 14 ലക്ഷത്തിലധികം വീടുകളും ഫ്ളാറ്റുകളും പാർക്കാനാളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഈ അവസ്ഥയിൽ പുതിയ വീടുകൾ നിർമിക്കുന്നത് പരിമിതമായ വിഭവങ്ങളുടെ ദുർവ്യയമാണ്. ഈ തരിശുവീടുകൾ വിലയ്ക്കോ വാടകക്കോ സർക്കാർ ഏറ്റെടുക്കുകയും പാർപ്പിടം നഷ്ടപ്പെട്ടവർക്ക് മിതമായ വാടകക്ക് നൽകുകയും ചെയ്യണം.
- കേരളത്തിന് സമഗ്രമായ ഒരു പാർപ്പിടനയം ഉണ്ടായിരിക്കണം. ഒരു അണുകുടുംബത്തിന് ഒന്നിൽക്കുടുതൽ പാർപ്പിടങ്ങൾ ആവശ്യമില്ല. നിക്ഷേപമായി പാർപ്പിടങ്ങൾ ഉണ്ടാക്കുന്നത് തടയണം. അതുപോലെ വാസയോഗ്യമായ പാർപ്പിടം നശിപ്പിക്കുന്നതും തടയണം.
- കേരളത്തിന് സമഗ്രമായ ഒരു ഗതാഗതനയം വേണം. റെയിൽവഴിയും റോഡുവഴിയുമുള്ള പൊതുഗ താഗതസൗകര്യം വർധിപ്പിക്കണം. സ്വകാര്യവാഹനങ്ങളുടെ മേൽ കാർബൺ നികുതി അടക്കം പുതിയ നികുതികൾ ചുമത്തണം, സൈക്കിളുപയോഗം പ്രോത്സാഹിപ്പിക്കണം.
- കേരളത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. എന്നാൽ അവർ കൈവരിക്കുന്ന അറിവും ശേഷികളും അപര്യാപ്തമാണ്, മനോഭാവം വികൃതമാണ്. ഈ പോരായ്മകൾ പരിഹരിക്കാൻ കഴിയണം.
- ലോകത്തെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ള അയൽപക്ക വിദ്യാലയങ്ങൾ, മാതൃഭാഷയിലൂടെയുള്ള ബോധനം എന്നിവ നിർബന്ധമാക്കണം. അതിനുള്ള തടസ്സങ്ങൾ ജനങ്ങളുമായി സംവദിച്ചുകൊണ്ട് നീക്കണം.
- ആരോഗ്യസേവനം ഇന്ന് കുടുതൽ കൂടുതൽ വിലകൊടുത്ത് വാങ്ങണ്ട ചരക്കായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ മാറ്റണം.
- 1അണക്കെട്ടുകളിലെ ചേറുനീക്കി അവയുടെ സംഭരണശേഷി വർധിപ്പിക്കണം. എല്ലാ അണക്കെട്ടുകളുടെയും ഉറപ്പു പരിശോധിച്ച് ആവശ്യമായവ (പ്രബലപ്പെടുത്തണം.
- കേരളം ഒരു പരിസ്ഥിതിലോലപ്രദേശമാണെന്നും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാമെന്നും ജനങ്ങളുടെ സാമാന്യബോധമാക്കി മാറ്റുകയും അവ കുറയ്ക്കാൻ വേണ്ട നടപടിക്രമങ്ങൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യണം.
- പരിസ്ഥിതിബോധം രക്തത്തിലലിഞ്ഞു ചേർന്നിട്ടുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കാൻ പാകത്തിലുള്ള വിദ്യാഭ്യാസം നൽകണം.
- കേരളത്തിന്റെ ജീവനാഡികളാണ് നദികൾ, നദീതടങ്ങളേയും ചെറുനീർത്തടങ്ങളേയും അടിസ്ഥാനമാക്കി വേണം പ്രാഥമിക മേഖലയിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ.
- കേരളത്തിലെ ഒരു സവിശേഷ ഭൂപ്രദേശമാണ് കുട്ടനാട്. അവിടുത്തെ പ്രശ്നങ്ങളെപ്പറ്റി ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. അവയുടെയെല്ലാം അടിസ്ഥാനത്തിൽ അതിന്റെ വികസനത്തിനുവേണ്ടി സമഗ്ര മായൊരു പദ്ധതി തയ്യാറാക്കുകയും അത് ജനങ്ങളുടെ ചർച്ചക്ക് വിധേയമാക്കുകയും വേണം.
- നവകേരള നിർമിതിയിൽ ജനങ്ങളോടൊപ്പം സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും സർഗാത്മക പങ്കാ ളിത്തം ഉറപ്പാക്കണം.