2,313
തിരുത്തലുകൾ
വരി 1: | വരി 1: | ||
[[പ്രമാണം:FB IMG 1538884603843.jpg| 200px|thumb|left|alt text]] | [[പ്രമാണം:FB IMG 1538884603843.jpg| 200px|thumb|left|alt text]] | ||
==ഒക്ടോബർ 19 ന് കോഴിക്കോട് നടന്ന ശിൽപശാലയിൽ പുതുക്കിയ സ്ക്രിപ്റ്റുകൾ== | ==ഒക്ടോബർ 19 ന് കോഴിക്കോട് നടന്ന ശിൽപശാലയിൽ പുതുക്കിയ സ്ക്രിപ്റ്റുകൾ== | ||
=== | |||
===അടിവേര് പൊട്ടിയ മല=== | |||
<poem> | <poem> | ||
നടു പാതിരനേരം, ഒരു മല - | |||
യാർത്തുവിളിച്ചു കരഞ്ഞുപറഞ്ഞു | |||
മാറിപ്പോ! കൊടുമുടികേറിയ | |||
മന്ദതവാറ്റി മയങ്ങുന്നോരേ, | |||
മാറിപ്പോ! സർവചരാചര ജീവികളേയെൻ ബലമഴിയുന്നു! | |||
ഉരുൾപൊട്ടുകയല്ലിതു ഞാനെൻ | |||
ഉള്ളം പൊട്ടിയൊലിച്ചു വരുന്നു.. | |||
തുടൽ പൊട്ടിയ പ്രാന്ത,ല്ലെന്നുടെ | |||
കാലടി വെച്ച നിലം തകരുന്നു. | |||
എവിടെന്റെ കനത്തിനുവേരായ് | |||
മണ്ണിലുറച്ച കരിങ്കൽപ്പാറകൾ? | |||
എവിടെന്റെ ബലത്തിനു,മറുബല - | |||
മൂന്നാൻ ചാരിയൊരടിവേരുകളും? | |||
ആരാണെൻ നീർച്ചാൽ വഴിയിൽ | |||
തൊട്ടിലുകെട്ടിത്താരാട്ടുന്നു? | |||
ആരാണെൻ കാറ്റു വഴികളിൽ | |||
ഇരുമ്പും കല്ലും കുരിശേറ്റുന്നു? | |||
മാറിപ്പോ! മർത്ത്യ ജയത്തിൻ | |||
മന്ദതവാറ്റിമയങ്ങുന്നോരേ... | |||
മാറിപ്പോ! കൊറ്റിനു തെണ്ടി | |||
ഗതി കെട്ടീ വഴി വന്നവരേ...! | |||
(പശ്ചാത്തലത്തിൽ) | |||
" ചിങ്ങക്കര ബ്ബല നരസിംഹതെയ്യോ ....... | |||
ചെലക്കാണ്ട് പോയി കിടക്കെന്റെ തെയ്യോ ...... | |||
തെയ്യത്തിന് രണ്ടിറ്റ് റാക്ക് വേണോ ...... | |||
തെയ്യത്തിനെന്നുടെ ചോര വേണോ ..... | |||
(വടിയുടെ അറ്റത്ത് ഭാണ്ഡവുമായി വരുന്ന അസ്വസ്ഥനായ അച്ഛൻ ഇടയ്ക്കിടയ്ക്ക് ഞെട്ടി എഴുന്നേൽക്കുന്നു. വേദിയുടെ പല ഭാഗത്തേക്കായി അതാ എന്നു പറഞ്ഞു കൈ ചൂണ്ടുന്നു) | |||
അച്ഛൻ : നിങ്ങളാരെങ്കിലും കണ്ടോ ന്റെ മോനെ, ഓനേ ഇനിക്ക് കാവലാ. ഞാൻ ന്താ ള്ളക്കുട്ട്യാ എനിക്കെന്തോ തകരാറുണ്ടെന്നാ ............ ണ്ടോ എനിക്കെന്തോ തകരാറുണ്ടോ ഉവ്വോ | |||
.. | (വെടിയൊച്ച ഞെട്ടുന്നു) | ||
കേട്ടില്ലേ ങ്ങള് ആ മലേല് പാറപൊട്ടിക്കണ ഒച്ച ഞളാരും കേക്കൂല അതാണെന്റെ പ്രശ്നം. ഞാനെടയ്ക്കെടക്ക് കേക്കാണ് | |||
(അച്ഛനെ തിരഞ്ഞ് വരുന്ന മകൻ) | |||
മകൻ : അച്ഛാ ................. അച്ഛാ എന്തുപണിയാ കാണിക്കുന്നത്. ഞാനെവിടൊക്കെ തിരഞ്ഞു. വീട്ടുപ്പോവാം. | |||
അച്ഛൻ : നീ നടന്നോ | |||
മകൻ : വേണ്ട അച്ഛനേയും കൊണ്ടേ ഞാൻ പോവുന്നുള്ളൂ. | |||
അച്ഛൻ : ഉരുളുപൊട്ടി മലവെള്ളം പുഴപോലെ പാഞ്ഞുവന്നിട്ടും എന്നെ കൊണ്ടുപോവാൻ കഴി ഞ്ഞില്ല. (ശബ്ദം ഇടറി) എന്റെ ശരദേം എന്റെ മോളും ............. മഴശക്തി കൂടിവന്നപ്പോ ചെറതാഴത്തെ ഭഗവതിക്ക് ഒരു പട്ടു നേരണമെന്ന് ഞാൻ പറഞ്ഞതാ. നീ കേട്ടില്ല. | |||
മകൻ : അപ്പോഴേയ്ക്കും ചെറതാഴത്തെ ഭഗവതി വെള്ളത്തിലായിപ്പോയില്ലേ. | |||
അച്ഛൻ : ന്നാലും ശക്തിണ്ടാവും. | |||
മകൻ : ഉണ്ടായിരുന്നു. ദേവിക്കല്ല, മലവെള്ളത്തിന്. (വെടി കേൾക്കുന്നു അച്ഛൻ ഞെട്ടുന്നു.) അച്ഛൻ വാ നമുക്ക് പോവാം. | |||
അച്ഛൻ : ന്റെ ശരദേം മോളും........... അവരില്ലാത്തിടത്തേക്ക് ഞാനില്ല. | |||
മകൻ : അവരെ നമുക്കിനി തിരിച്ച് കിട്ടില്ലല്ലോ. അച്ഛനെപ്പോലെ എനിക്കുമില്ലേ സങ്കടം. പക്ഷേ നമുക്ക് അവരില്ലെങ്കിലും ജീവിച്ചല്ലേ പറ്റൂ. ജീവിതം മുന്നോട്ടു കൊണ്ടുപോവണ്ടേ. നമ്മ ളെപ്പോലെ എല്ലാം നഷ്ടപ്പെട്ടവർ ഈ നാട്ടിൽ എത്രയോ പേരുണ്ട്. അവർക്കും ജീവി ക്കണം. നമുക്ക് നമ്മുടെ ജീവിതം തിരിച്ചുപിടിക്കണം. അതിന് ഈ നാടു മുഴുവൻ നമ്മോടൊപ്പമുണ്ട്. | |||
അച്ഛൻ : എന്നിട്ട് പിന്നേം കേൾക്കുന്നില്ലേ പാറ പൊട്ടിക്കുന്ന ശബ്ദം. ജെ.സി.ബിയുടെ അലർച്ച. | |||
മകൻ : ഈ മല ഇനിയും തുരക്കുന്നത് ഈ നാടിന്റെ വികസനത്തിന് വേണ്ടിയല്ല. ജനങ്ങൾ ഇനിയും ഇതനുവതിക്കില്ല. ഈ ചൂഷണം ഇനിയിവിടെ ഉണ്ടാവില്ല. | |||
അച്ഛൻ : ണ്ടാവും നീം ണ്ടാവും. | |||
മകൻ : ചെങ്ങോട്ടുമല സംരക്ഷണം നമ്മൾ കണ്ടതല്ലേ. നമ്മൾ തടയും അതുപോലെ. അച്ഛനി േങ്ങാട്ടു വന്നേ. വൈകിട്ടു വരുമ്പോൾ പാടുന്ന ആ പാട്ടൊന്നു പാടൂ. | |||
" ചിങ്ങക്കര ബ്ബല നരസിംഹതെയ്യോ ....... | |||
ചെലക്കാണ്ട് പോയി കിടക്കെന്റെ തെയ്യോ ...... | |||
തെയ്യത്തിന് രണ്ടിറ്റ് റാക്ക് വേണോ ...... | |||
തെയ്യത്തിനെന്നുടെ ചോര വേണോ ..... | |||
മലയായ മലയൊക്കെ തൊരന്നോണ്ട് പോണേ.. | |||
അടിമണ്ണ് പൊട്ടി പൊരമൊത്തം പോണേ... | |||
മലവെള്ളം പോകാനിടമില്ലാതായേ | |||
ഇനി ഞങ്ങൾ കണ്ടോണ്ടിരിക്കില്ല തെയ്യോ | |||
</poem> | </poem> | ||
===ബോർഡുകൾ=== | ===ബോർഡുകൾ=== | ||
<poem> | <poem> | ||
ഏലോ ഏലയ്യോ | |||
ഏലോ ഏലയ്യോ | |||
വായ്ത്താരി... | |||
(വലയെറിയുന്ന മത്സ്യത്തൊഴിലാളികൾ) | (വലയെറിയുന്ന മത്സ്യത്തൊഴിലാളികൾ) | ||
വലയിൽ നിന്നും കിട്ടിയത് പ്ലാസ്റ്റിക് വേസ്റ്റ് ബോർഡുകൾ എന്നിവ. | വലയിൽ നിന്നും കിട്ടിയത് പ്ലാസ്റ്റിക് വേസ്റ്റ് ബോർഡുകൾ എന്നിവ. | ||
വരി 67: | വരി 97: | ||
=== | ===ജന്മം തീര്=== | ||
<poem> | <poem> | ||
പശ്ചാത്തല സംഗീതം | |||
മലയിങ്ങനെ | |||
യുരുൾപൊട്ടുമ്പോൾ | |||
മലനാടെങ്ങനെ | |||
നിലനിൽക്കും? | |||
മറുപാതി | |||
തുരന്നു വരുന്നൊരു | |||
ജേസീബിക്കതു | |||
പറയാമോ? | |||
മലവെള്ളമൊ- | |||
ലിച്ചു പരന്നാൽ | |||
ഇടനാടെങ്ങനെ | |||
നിലനിൽക്കും | |||
വയലേലകൾ | |||
തിന്നു തടിക്കും | |||
നഗരങ്ങൾക്കതു | |||
പറയാമോ? | |||
തിരയലകൾ | |||
പൊങ്ങി മറിഞ്ഞാൽ | |||
തീരം- | |||
കടലായ്പ്പോവില്ലേ! | |||
ഭൂഗോളം | |||
ചുട്ടു പുഴുങ്ങി, | |||
ഇരിക്കുംകൊമ്പു - | |||
മുറിക്കരുതേ....!! | |||
ഇരിക്കും കൊമ്പുമുറിക്കരുതേ.... | |||
(എം എം സചീന്ദ്രൻ) | |||
അളിയൻ രംഗത്തേയ്ക്ക്. വരികൾ മൂളുന്നു. കസേരയിലിരുന്ന് അകത്തേക്ക് നോക്കി. | |||
അളിയൻ : കുഞ്ഞാമിനാ അളിയനെങ്ങട്ടാ പോയേ ......... ആ അതു ശരി രജിസ്ട്രാഫീസിൽ പോയതാ. ഓ. രജിസ്ട്രറ് കഴിഞ്ഞ് വരുമ്പോ ഞാനുമ്മറുത്തുണ്ടാവും. അതൊരു പതിവാ. ഞ്ഞ് പ്പോ ആധാരം വായിച്ച് സംശയം തീർക്കണം. അതും ഒരു പതിവാ. (ഇരിക്കുന്നു) | |||
ഹാജിയാർ : ഹാവൂ. വെള്ളം നിന്ന് ഇറങ്ങിപ്പോയ സ്ഥലാ. വെയിലറച്ചപ്പോ എന്താ ചൂട്. | |||
അളിയൻ : അസ്സലാമു അലൈക്കും. | |||
ഹാജിയാർ : (സലാം മടക്കുന്നു) എപ്പളേ ങള് വന്ന്. ഹാവൂ ന്റളിയാ ക്യാമത്ത് നാള് അടുത്തുക്ക്ണ്. എത്രങ്ങാനും കൈക്കൂലിയാണ് ഇവരൊക്കെ വാങ്ങിത്തിന്നണത്. അതാണ് താങ്ങാൻ കഴിയാത്തത്. | |||
അളിയൻ : കൊടുക്കേണ്ടി വരുമല്ലോ. റോഡിന്റെ അടുത്ത് ആ കാണുന്ന പള്ള്യാളി അല്ലേ ഇങ്ങള് വാങ്ങിയത്. സെന്റിന് രണ്ട് ലക്ഷം ഉറുപ്പികയാണ് വില. ഞള് കാണിച്ചതോ സെന്റിന് 12,000 ഉറുപ്പിക. അതല്ലേ മുദ്രക്കടലാസില് കൊടുത്തത്. | |||
അളിയൻ : അത് ശരിയാ. നാട് നന്നാവണെങ്കില് എല്ലാരും നന്നാവണം. ആയ്ക്കോട്ടെ ഇജ്ജ് ദൊന്ന് വായിച്ച് സംശയം തീർത്ത് താ. വെള്ളപ്പൊക്കം വന്നതിന് ശേഷം നിയമമൊക്കെ മാറ്റീണല്ലോ. എനിക്കങ്ങട് പിടുത്തം കിട്ടണില്ല. | |||
അളിയൻ : (മുദ്രപ്പത്രം വാങ്ങി വായിക്കുന്നു) പറങ്ങോട്ട് ചന്തുനായർ മകൻ............. അല്ല പട്ടിക നോക്കാം. വടക്ക് തന്നിലപ്പറമ്പ്, തെക്ക് ചാലിപ്പാടം, കിഴക്ക് റോഡ്, പടിഞ്ഞാറ് പള്ളിയാളി. അപ്പോ പള്ളിയാളിയാണ്. | |||
ഹാജിയാർ : പള്ളിയാളിയാണ് അയിന്. | |||
അളിയൻ : ഇത് പ്പം ജെ.സി.ബി.പണി നടക്കൂലല്ലോ. | |||
ഹാജിയാർ : അതെന്താപ്പം അങ്ങനെ. ഞാനിപ്പോ ജെ.സി.ബിയൊക്കെ ഏൽപ്പിച്ചല്ലോ. | |||
അളിയൻ : ഈ ഭൂമി ചില ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ഈ ആധാരത്തിൽ എഴുതി ചേർത്തിട്ടുണ്ട്. | |||
ഹാജിയാർ : തന്നെ. | |||
അളിയൻ : അതാണ്. | |||
ഹാജിയാർ : അപ്പോ ഈ പള്ളിയാളിയിൽ നമ്മള് ഉദ്ദേശിച്ച പണി നടത്താൻ കയ്യൂലേ. | |||
അളിയൻ : ഫില്ലിംങ്ങും ബിൽഡിങ്ങും നടക്കൂല. | |||
ഹാജിയാർ : എന്ത്. മനുഷ്യന് തിരിയണ ഭാഷയിൽ പറയ്. | |||
അളിയൻ : മണ്ണിട്ട് നിരപ്പാക്കലും കെട്ടിടം കെട്ടിപ്പൊക്കലും നടക്കൂല. കൃഷിക്ക് മാത്രം ഉപയോഗിക്കാം. ആധാരത്തില് കൃഷിഭൂമി ആയിട്ടാണ് അടയാളപ്പെടുത്തിയത്. | |||
ഹാജിയാർ : (തളർന്ന് കസേരയിൽ ഇരിക്കുന്നു.) ല്ലാ ഹവുല വലാ കുടുങ്ങിയല്ലോ. കുഞ്ഞാമിനാ. | |||
അളിയൻ : ഓളെ വിളിക്കണ്ട. ഓക്കും കയ്യൂല. മ്മളെ നാട്ടിലെ നിയമമാണ്. വെള്ളപ്പൊക്കം കഴിഞ്ഞപ്പം സർക്കാർ ഇതൊക്കെയൊന്ന് ഉഷാറാക്കീന്ന് മാത്രം. അല്ലെങ്കിലും പറ്റാത്ത പറമ്പിലും ചെരുവിലും പാടത്തും കായലിലും ഉണ്ടാക്കിയ ബിൽഡിങ്ങാണല്ലോ ഈ വെള്ളപ്പൊക്കത്തില് നശിച്ചടിഞ്ഞത്. | |||
ഹാജിയാർ : അതൊക്കെ ശരിയാണ്. വിടെ അയിന് വെള്ളപ്പൊക്കം ഇണ്ടായില്ലല്ലോ. | |||
അളിയൻ : ന്നാ കേട്ടോളീ അളിയാ. ഇനി അങ്ങട്ട് നമ്മുടെ നാട്ടിലെ ഭൂമിയുടെ ഉപയോഗം നിയമം പോലേ നടക്കുള്ളൂ. | |||
ഹാജിയാർ : (ദേഷ്യത്തിൽ) അളിയാ ങ്ങളൊന്ന് കേട്ടോളീ. ഞാൻ വിട്ടുകൊടുക്കൂല. | |||
അളിയൻ : കൊടുക്കേണ്ടി വരും അളിയാ. | |||
ഹാജിയാർ : കൊടുക്കൂല. | |||
അളിയൻ : എങ്ങനെ. | |||
ഹാജിയാർ : ന്നാ കേട്ടോളീ. ന്റെ മഞ്ചേൽ ഒരുപാട് വിത്തുണ്ട്. ഞാനങ്ങട്ട് വെതയ്ക്കും. ബാപ്പാന്റെ മാതിരി കൃഷിയങ്ങട്ട് നടത്തും. കളിക്കണ കളിയാ കുളിക്കണ കൊളം. | |||
അളിയൻ : അളിയാ. അളിയനാണളിയാ അളിയൻ. | |||
ഹാജിയാർ : അളിയാ. | |||
.. | |||
</poem> | |||
== <big>'''ജന്മം തീറ്'''</big> == | == <big>'''ജന്മം തീറ്'''</big> == |
തിരുത്തലുകൾ