"ശാസ്ത്രബോധവും കേരളസംസ്താരവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 14: | വരി 14: | ||
=== 2. കേരളസമൂഹം 1956 മുതൽ 2000 വരെ === | === 2. കേരളസമൂഹം 1956 മുതൽ 2000 വരെ === | ||
<poem> | |||
• ഭൂപരിഷ്ക്കാരങ്ങൾ കാർഷികരംഗത്തെ കുതിച്ചുചാട്ടത്തിനുള്ള സാധ്യതകളൊരുക്കിയെങ്കിലും അതു മുന്നോട്ടു പോയില്ല. ഭക്ഷ്യോൽപ്പാദനമേഖല തകരുകയും കാർഷികരംഗം വാണിജ്യവിളകളെ ആശ്രയിക്കുകയും ചെയ്തു. | • ഭൂപരിഷ്ക്കാരങ്ങൾ കാർഷികരംഗത്തെ കുതിച്ചുചാട്ടത്തിനുള്ള സാധ്യതകളൊരുക്കിയെങ്കിലും അതു മുന്നോട്ടു പോയില്ല. ഭക്ഷ്യോൽപ്പാദനമേഖല തകരുകയും കാർഷികരംഗം വാണിജ്യവിളകളെ ആശ്രയിക്കുകയും ചെയ്തു. | ||
• പൊതുമേഖലയിൽ വ്യവസായങ്ങൾ വളർന്നുവന്നുവെങ്കിലും അതും സ്ഥായിയായില്ല. | • പൊതുമേഖലയിൽ വ്യവസായങ്ങൾ വളർന്നുവന്നുവെങ്കിലും അതും സ്ഥായിയായില്ല. | ||
വരി 22: | വരി 23: | ||
• പരിസ്ഥിതിനാശം, നഗരവൽക്കരണത്തിന്റെ പ്രശ്നങ്ങൾ, മധ്യവർഗരോഗങ്ങൾ, സ്ത്രീപുരുഷബന്ധങ്ങളുടെ ശൈഥില്യം, ജാതിമതശക്തികളുടെയും സാമുദായിക വേർതിരിവുകളുടെയും പുനരുത്ഥാനം തുടങ്ങിയവയും പ്രകടമായി. | • പരിസ്ഥിതിനാശം, നഗരവൽക്കരണത്തിന്റെ പ്രശ്നങ്ങൾ, മധ്യവർഗരോഗങ്ങൾ, സ്ത്രീപുരുഷബന്ധങ്ങളുടെ ശൈഥില്യം, ജാതിമതശക്തികളുടെയും സാമുദായിക വേർതിരിവുകളുടെയും പുനരുത്ഥാനം തുടങ്ങിയവയും പ്രകടമായി. | ||
ഈ പൊതുപശ്ചാത്തലത്തിലാണ് ശാസ്ത്രബോധവും കേരള സംസ്കാരവും എന്ന പ്രമേയം കൈകാര്യം ചെയ്യുന്നത്. | ഈ പൊതുപശ്ചാത്തലത്തിലാണ് ശാസ്ത്രബോധവും കേരള സംസ്കാരവും എന്ന പ്രമേയം കൈകാര്യം ചെയ്യുന്നത്. | ||
</poem> | |||
== ഭാഗം B == | == ഭാഗം B == |
11:39, 28 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
പരിഷത് 50-ാം വാർഷികത്തിന്റെ ഭാദമായുള്ള ചർച്ചാക്ലാസ് രേഖ
ഭാഗം A
1. ആധുനിക കേരള സംസ്കാരം വളർന്നുവന്ന കൈവഴികൾ
• സാക്ഷരതയും വിദ്യാഭ്യാസവും വളരുന്നു.
• വായനയുടെയും എഴുത്തിന്റെയും ആശയവിനിമയത്തിന്റെയും പൊതുമണ്ഡലം വികസിക്കുന്നു. പത്രമാസികകളും വായനശാലകളും സാഹിത്യസമാജങ്ങളും സംഘടനകളും വളർന്നുവരുന്നു.
• സാമൂഹ്യ പരിഷ്ക്കാരശ്രമങ്ങൾ ഊർജിതമാകുന്നു. ജാതിജന്മിനാടുവാഴിത്ത രൂപങ്ങളും കൊളോണിയലിസത്തിനെതിരായ പോരാട്ടവും
• ശാസ്ത്രബോധവും യുക്തിചിന്തയും വികസിക്കുന്നു. ജനാധിപത്യബോധം വളർന്നുവരുന്നു. പുതിയ സമൂഹത്തെക്കുറിച്ചുള്ള സങ്കൽപ്പനങ്ങൾ രൂപപ്പെടുന്നു (ഗാന്ധിസം, സോഷ്യലിസം...)
• ഏകീകൃത കേരളമുണ്ടാകുന്നു.
2. കേരളസമൂഹം 1956 മുതൽ 2000 വരെ
• ഭൂപരിഷ്ക്കാരങ്ങൾ കാർഷികരംഗത്തെ കുതിച്ചുചാട്ടത്തിനുള്ള സാധ്യതകളൊരുക്കിയെങ്കിലും അതു മുന്നോട്ടു പോയില്ല. ഭക്ഷ്യോൽപ്പാദനമേഖല തകരുകയും കാർഷികരംഗം വാണിജ്യവിളകളെ ആശ്രയിക്കുകയും ചെയ്തു.
• പൊതുമേഖലയിൽ വ്യവസായങ്ങൾ വളർന്നുവന്നുവെങ്കിലും അതും സ്ഥായിയായില്ല.
• സർവീസ് മേഖലയും മധ്യവർഗതൊഴിൽരൂപങ്ങളും വികസിച്ചു. ജീവിതനിലവാരത്തിൽ കേരളം മുൻപന്തിയിലെത്തി.
• കേരളത്തിലെ അധ്വാനശക്തിയുടെ ഒരു ഭാഗം തൊഴിൽ തേടി പുറംനാടുകളിലെത്തി. അവരുടെ നിക്ഷേപങ്ങൾ കേരളസമൂഹത്തിലെ ധനവിനിമയത്തെ വികസിപ്പിച്ചു.
• അടിസ്ഥാനമേഖലകൾ വികസിക്കാതെ കേരളം വളരുകയില്ലെന്ന ധാരണ വളർന്നുവന്നു. അതിനായി മൂലധന സമാഹരണം മുതൽ വികേന്ദ്രീകൃതാസൂത്രണം വരെ നിരവധി രീതികൾ പരീക്ഷിക്കപ്പെട്ടു.
• കേരളം ഒരു ഉപഭോഗാധിഷ്ഠിത കമ്പോള സമൂഹമായി മാറി. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങളൊരുക്കുകയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ജീവിത നിലവാരവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
• പരിസ്ഥിതിനാശം, നഗരവൽക്കരണത്തിന്റെ പ്രശ്നങ്ങൾ, മധ്യവർഗരോഗങ്ങൾ, സ്ത്രീപുരുഷബന്ധങ്ങളുടെ ശൈഥില്യം, ജാതിമതശക്തികളുടെയും സാമുദായിക വേർതിരിവുകളുടെയും പുനരുത്ഥാനം തുടങ്ങിയവയും പ്രകടമായി.
ഈ പൊതുപശ്ചാത്തലത്തിലാണ് ശാസ്ത്രബോധവും കേരള സംസ്കാരവും എന്ന പ്രമേയം കൈകാര്യം ചെയ്യുന്നത്.
ഭാഗം B
3. 21-ാം നൂറ്റാണ്ടിലെ ശാസ്ത്രവും സംസ്കാരവും
കേരളത്തിന്റെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കുന്നതിന് ചില പൊതു പ്രവണതകളെക്കുറിച്ചുള്ള ധാരണ ആവശ്യമാണ്.
• ആഗോളീകരണം, നവലിബറലിസം എന്നൊക്കെ വിളിക്കുന്ന പ്രവണത മുതലാളിത്ത വ്യവസ്ഥയുടെ പുനർനിർമാണ പ്രക്രിയയുടെ രൂപമാണ്.
• വിവരസാങ്കേതികവിദ്യ, ജൈവസാങ്കേതികവിദ്യ, ആശയവിനിമയ രൂപങ്ങൾ, സാമ്പത്തിക ഉദാരീകരണത്തിന്റെയും ചരക്കുകളുടെയും അധ്വാനത്തിന്റെയും സ്വതന്ത്രമായ വിനിമയം തുടങ്ങിയവയെ ഊന്നിയാണ് പുനർനിർമാണം നടക്കുന്നത്.
• സാംസ്കാരികോൽപ്പന്നങ്ങൾ അതിന്റെ ഭാഗമാണ്. സൗണ്ട് റിക്കോർഡിംഗ്, ഇമേജിങ്ങ്, ഡിജിറ്റലൈസേഷൻ, ഉപഗ്രഹ വിനിമയം തുടങ്ങിയവ സംസ്കാരത്തെയും വൈകാരികതയെയും വ്യവസായോൽപ്പന്നങ്ങളാക്കി മാറ്റുന്നു.
• യാന്ത്രിക പുനരുൽപ്പാദനത്തിലൂടെ സാംസ്കാരികമായ ശൃംഖലാ സമൂഹം സൃഷ്ടിക്കപ്പെടുന്നു. ശാസ്ത്രം സാംസ്കാരിക പുനരുൽപ്പാദനത്തിന്റെ അടിത്തറയാണ്.
4. ശാസ്ത്രവും സംസ്കാരവും തമ്മിലുള്ള ഏകീകരണം
• ജ്ഞാനത്തിന്റെ, ആശയങ്ങളുടെ, വികാരങ്ങളുടെ വിനിമയത്തിന് സ്ഥലകാലങ്ങളുടെ പരിമിതികളില്ല. (ഹാഡ്രോൺ കൊളൈഡർ പരീക്ഷണവും ഒബാമയുടെ തെരഞ്ഞെടുപ്പു പ്രസംഗവും ബിൻലാദന്റെ വധവും നേരിട്ട് അപ്പോൾത്തന്നെ ദൃശ്യങ്ങളാകുന്നു.) • ശാസ്ത്രബോധം മാത്രമല്ല, മതബോധവും വൈകാരികരൂപങ്ങളും കിംവദന്തികളും വ്യക്തിപരതയുമെല്ലാം സാർവത്രികമായി വിനിമയം ചെയ്യപ്പെടുന്നു. • സംവാദങ്ങൾക്കും വിവാദങ്ങൾക്കും ഒരുപോലെ ഇടം നൽകുന്നു. • അതുകൊണ്ട് വ്യക്തിപരതയും സാമൂഹ്യപരതയും തമ്മിലും, മതബോധവും മതേതരത്വവും തമ്മിലും, ആത്മനിഷ്ഠതയും വസ്തുനിഷ്ഠതയും തമ്മിലും വൈകാരികതയും യുക്തിപരതയും തമ്മിലുള്ള വൈരുദ്ധ്യങ്ങൾക്ക് പുതിയ ഒരു ഇടം കൂടി ലഭിക്കുന്നു.
5. ഇത് ജ്ഞാനസമൂഹമാണോ ?
ഈ പുതിയ ഏകീകരണം ജ്ഞാനസമൂഹം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു. വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ജ്ഞാനത്തിനും ആശയ-സാംസ്കാരിക രൂപങ്ങളുടെ വിനിമയത്തിനും പ്രാധാന്യം നൽകുന്ന സമൂഹമാണിത്.
ജ്ഞാനസമൂഹവാദികൾ പറയുന്നത്
• അത് ജനാധിപത്യപരമാണ്
• ഡിജിറ്റൽ സാക്ഷരത ലഭിച്ച ഏവരെയും ഉൾക്കൊ ള്ളുന്നു.
• ഏവർക്കും ചർച്ചകളിൽ പങ്കെടുക്കാം.
• ജാതി-വർഗ-ലിംഗ വൈജാത്യങ്ങളില്ല.
• സ്വതന്ത്രാവിഷ്ക്കാരങ്ങൾ സാധ്യമാകുന്നു.
• ജ്ഞാനത്തിന്റെ ദുരൂഹതകൾ ഇല്ലാതാകുന്നു.
• സ്ഥലകാലങ്ങളുടെ അന്തരങ്ങൾ ഇല്ലാതാകുന്നു.
വിമർശകർ പറയുന്നത്
• ശാസ്ത്രത്തെയും സംസ്കാരത്തെയും മൂലധനത്തിന്റെ കൈപ്പിടിയിലാക്കുന്നു.
• ജനങ്ങൾ തമ്മിലുള്ള ജൈവബന്ധങ്ങൾ ഇല്ലാതാക്കുകയും അദൃശ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
• സംവാദങ്ങൾക്കു പകരം വിവാദങ്ങളെയും പ്രകടനപരതയെയും വർധിപ്പിക്കുന്നു.
• കൈമാറ്റ- വാണിജ്യ പ്രക്രിയകൾ ത്വരിതപ്പെടു ത്തുന്നു.
• പരസ്യങ്ങളിലൂടെയും ഓഫറുകളിലൂടെയും മുൻകൂർ വിപണി സൃഷ്ടിക്കുന്നു.
• കമ്മീഷൻ ഏജൻസികളെയും ദല്ലാൾ ശൃംഖലകളെയും ശക്തിപ്പെടുത്തുന്നു.
• മനുഷ്യരെ ഉപഭോഗവസ്തുക്കളുടെയും ആശയങ്ങളുടെയും അടിമകളാക്കുന്നു.
• വിപണനവ്യവസ്ഥയ്ക്ക് ആശയപരമായ അംഗീകാരം ജനങ്ങളിൽ നേടിയെടുക്കുന്നു.
ജ്ഞാനസമൂഹത്തിന്റെ സ്വഭാവം വൈരുദ്ധ്യാത്മകമാണ്. അത് വിനിമയത്തിലെ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം മൂലധനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നു.
6. സംസ്കാരം മൂലധനാധിപത്യത്തിന്റെ രൂപം
• നവലിബറൽ നയങ്ങൾക്ക് ഉറച്ച അംഗീകാരം നേടിയെടുക്കാൻ അവർ മുൻകയ്യെടുക്കുന്നു.
• അതിനുതകുന്ന ആശയങ്ങളും ജീവിതശൈലികളും ആവിഷ്ക്കാരങ്ങളും ജനങ്ങളിൽ പരത്തുന്നു.
• വിരുദ്ധാഭിപ്രായങ്ങളെ സെലക്ടീവ് ആയി മാത്രം അവതരിപ്പിക്കുകയും മൂലധനാധിപത്യത്തെ നേരിട്ട് എതിർക്കുന്ന ശക്തികളെ പാർശ്വവൽക്കരിക്കുകയും ചെയ്യുന്നു.
• ജനങ്ങളിൽ നടക്കേണ്ട സംവാദങ്ങളെ കാഴ്ചകളായി മാറ്റുന്നു.
• സംവാദങ്ങൾ വിവാദങ്ങളായി മാറുന്നു. സംഭവങ്ങളുടെ യുക്തിയെയും പ്രയോഗത്തെയും സംബന്ധിച്ച അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അവയുടെ വൈകാരികതയെ മാത്രം ആവിഷ്ക്കരിക്കുന്നു. അതുവഴി ജനങ്ങളുടെ അരാഷ്ട്രീയ വൽക്കരണത്തെയും ജനാധിപത്യരാഹിത്യത്തെയും ത്വരിതപ്പെടുത്തുന്നു.
7. കേരളം ഒരു ചൊൽക്കാഴ്ചാ സമൂഹമായി മാറുന്നു
• സാംസ്കാരിക വ്യവസായത്തിന്റെ ശക്തമായ ഉൽപ്പന്നമാണ് ചൊൽക്കാഴ്ചാ സമൂഹം.
• ചൊൽക്കാഴ്ചാ സമൂഹം മൂലധനവ്യവസ്ഥയുടെ ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ അംഗീകാരമാണ്.
• രാഷ്ട്രീയ ചൊൽക്കാഴ്ചകളും വിവാദങ്ങളും
• സാമൂഹ്യഅവസ്ഥകളുടെയും പ്രശ്നങ്ങളുടെയും മിമിക്രികൾ- മിമിക്രികൾ അവസ്ഥകൾക്കെതിരായ പ്രതിഷേധങ്ങളെ തമസ്കരിക്കുകയും അവയെയും മിമിക്രിയാക്കുകയും ചെയ്യുന്നു.
• സർഗാത്മകത കാഴ്ചവസ്തുക്കളാക്കുന്ന റിയാലിറ്റിഷോകൾ. അവിടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ജീവിതരൂപങ്ങളും കാഴ്ചകളായിത്തീരുന്നു.
• ദുരിതവും പട്ടിണിയും ദാരിദ്ര്യവും മാലിന്യവും കാഴ്ചവസ്തുക്കളാകുന്നു.
• ശരീരം കാഴ്ചവസ്തുവാകുന്നു. നാർസിസവും ആത്മരതിരൂപങ്ങളും. ഭക്ഷണ സംസ്കാരവും ആരോഗ്യസുഖങ്ങളും.
• ലൈംഗികത
• സാമുദായികത
• അടിപൊളി ആനന്ദ സംസ്കാരം
8. ചൊൽക്കാഴ്ചാ സമൂഹത്തിന്റെ ആഘാതങ്ങൾ
• രാഷ്ട്രീയ സമൂഹ്യ സംവാദങ്ങളുടെ തകർച്ചയും വിവാദങ്ങളുടെ വാണിഭവും.
• ലോകരാഷ്ട്രീയ പ്രശ്നങ്ങളുടെയും സാമൂഹ്യ അവസ്ഥകളുടെയും തമസ്കരണം. (സാമ്പത്തികമാന്ദ്യം - ആഗോളതാപനം - കേന്ദ്രഗവൺമെന്റിന്റെ നിരാശാജനകമായ പ്രകടനം - കോൾഗേറ്റ് - റോബർട്ട് വധേര - മലാല യൂസഫ് സായ് - ഷാവേസിന്റെ വിജയം തുടങ്ങിയവ)
• സംഘടിതരൂപങ്ങളുടെയും പൊതുസംവാദങ്ങളുടെയും തമസ്കരണവും വ്യക്തിപരതയുടെയും വൈകാരികതയുടെയും വളർച്ചയും. - പുതിയ താരോദയങ്ങൾ (അന്നാഹസാരെ, കെജ്രിവാൾ, കേരളത്തിലെ അഭിപ്രായ സ്രഷ്ടാക്കളും സാംസ്കാരികനായകരും)
• സ്വത്വരാഷ്ട്രീയത്തിന്റെയും ഇടപെടലുകളുടെയും അംഗീകാരം.
• സോഷ്യൽ മീഡിയ ജനാധിപത്യം"
9. ചൊൽക്കാഴ്ചാ സമൂഹത്തിന്റെ വാണിജ്യസംസ്കാരം
ആശയവിനിമയ മാധ്യമങ്ങൾ നിലനിൽക്കുന്നത് മൂലധനത്തിന്റെ ശക്തമായ അടിത്തറയിലും സ്പോൺസർഷിപ്പിന്റെ പുറത്തുമാണ്. അതുകൊണ്ട്, വിപണിയുടെ അധീശത്വം അവർ പ്രചരിപ്പിക്കുന്ന മിത്തുകളിൽ ഏറ്റവും പ്രധാനമാണ്. പരസ്യങ്ങൾ, സ്പോൺസർ ഷിപ്പ്, പ്രത്യേക പ്രോഗ്രാമുകൾ, ടെലിഷോപ്പിംഗ്, സിനിമകൾ, സീരിയലുകൾ തുടങ്ങിയവയെല്ലാം ചൊൽക്കാഴ്ചകളുടെ ഭാഗമാണ്. അവ കേരളീയ സമൂഹത്തിന്റെ ചിന്തയെയും വികാരങ്ങളെയും പൂർണമായി രൂപാന്തരപ്പെടുത്തുന്നു.
• ഉപഭോക്തൃശീലങ്ങൾ, ഫാസ്റ്റ്ഫുഡ്
• സ്വർണം
• പട്ട്, ഫാഷൻ
• ലോട്ടറിയും പണമിടപാടുകളും
• മദ്യം (സോഡ, സിനിമയിലെ വെള്ളമടി, മുതലായവ)
• സൗന്ദര്യം - വെളുപ്പ്, ചർമം, മുടി
• സുഗന്ധം/ദുർഗന്ധം
• ശരീരം - നഗ്നവും അല്ലാത്തതും - മസാജിങ്ങ്.
• ആയുർവേദം- ജിമ്മുകളും പാർലറുകളും
• സ്വന്തം ഫോട്ടോകളിൽ അഭിരമിക്കൽ -സെൽഫിസം
• ആരോഗ്യം - യോഗ - സുഖചികിത്സ
• മിമിക്രി - കോമഡി - ശ്ലീലവും അശ്ലീലവും
• സംഗീതം - എല്ലാവിധത്തിലും കോലത്തിലും
• ജ്യോതിഷം - പൊരുത്തം വിശ്വാസം
• ധാർമികത - ഭക്തി
• കപടശാസ്ത്രം- കൊതുക് വാർത്തകൾ - കിംവദന്തികൾ. ശരിയായ കാഴ്ചയെയും അനുഭവങ്ങളെയും അപേക്ഷിച്ച് ഇമേജാണ് ശരിയെന്ന ധാരണ വളർത്തുന്നു. ഇമേജ് എന്ന ചതിക്കുഴി - അന്യവൽക്കരണം.
ഈ വാണിജ്യസംസ്കാരം സംവാദാത്മകതയെയും ജനാധിപത്യബോധത്തെയും തകർക്കുന്നു. സാമൂഹികവികസനത്തെക്കുറിച്ചുള്ള പ്രാഥമികധാരണകൾ പോലും ഇല്ലാതാക്കുന്നു. ജനാധിപത്യമോ സോഷ്യലിസമോ അല്ല വളരുന്നത്, ബർബരത (barbarianism) ആണ്, മനുഷ്യരുടെ മൃഗീയവൽക്കരണം. (ക്വട്ടേഷൻ സംഘങ്ങൾ, സ്ത്രീലമ്പടന്മാരും, ലൈംഗിക വൈകൃതങ്ങളും, ക്രിമിനൽവൽക്കരണവും, ജാതിമത ചേരിപ്പോരുകൾ, സദാചാരപ്പോലീസുകാർ, മദ്യാസക്തി, അടിപൊളി ആനന്ദസംസ്കാരം) ചൊൽക്കാഴ്ചാ സമൂഹം ശാസ്ത്രബോധത്തിന്റെയും സർഗാത്മകതയുടെയും ജനാധിപത്യത്തിന്റെയും നിഷേധമാണ്. അത് സൃഷ്ടിക്കുന്ന മയക്കത്തിൽ നിന്ന് മനുഷ്യർ ഉണരേണ്ടിയിരിക്കുന്നു.
ഭാഗം c
10.ചൊൽക്കാഴ്ചയിൽ നിന്ന് യാഥാർത്ഥ്യത്തിലേയ്ക്കുള്ള മാറ്റം
നമുക്കാവശ്യം ചൊൽക്കാഴ്ചകൾ സൃഷ്ടിക്കുന്ന അന്യവൽക്കരണമല്ല, യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചകളാണ്. നേർക്കാഴ്ചകൾ ശാസ്ത്രബോധത്തിന്റെയും ജനാധിപത്യ സംസ്കാരത്തിന്റെയും വളർച്ചയ്ക്കാവശ്യമാണ്. $ യാഥാർത്ഥ്യത്തിന്റെ ഉറവിടങ്ങൾ.
$ യാഥാർത്ഥ്യം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിൽ ഊന്നുന്നു. പരിസ്ഥിതിനാശത്തിന്റെയും മനുഷ്യരുടെ ദുരിതങ്ങളുടെയും സ്വഭാവവും കാരണങ്ങളും അന്വേഷിക്കുന്നു. യുക്തിസഹമായ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ശക്തമായി പ്രതികരിക്കുന്നു.
$ സമ്പത്തിന്റെയും സമൂഹവ്യവസ്ഥകളുടെയും ഉറവിടം മനുഷ്യാധ്വാനമാണെന്നതിൽ ഊന്നുന്നു.
$ ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യാധ്വാനത്തെ പോഷിപ്പിക്കുന്ന ഘടകങ്ങളാണ്, അടിച്ചമർത്താനുള്ളതല്ല.
$ മനുഷ്യന്റെ സർഗാത്മകതയെ വളർത്തുന്നതിനാണ് സാങ്കേതികവിദ്യകൾ, തളർത്തുന്നതിനല്ല.
$ സംവാദങ്ങളും വിമർശനവും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനാണ്, തമസ്കരിക്കുന്നതിനല്ല.
$ അറിവ് ജനങ്ങളുടെ സാമാന്യബോധത്തെയും ക്രിയാപരതയെയും ശക്തിപ്പെടുത്തുന്നതിനാണ്. അത് ജനങ്ങളെ മൃഗീയവികാരങ്ങളുടെ അടിമകളാക്കുന്നതിനല്ല.
$ സ്വാതന്ത്ര്യം ആവശ്യമുള്ളത് ജനങ്ങളുടെ സർഗാത്മകതയ്ക്കും അധ്വാനശേഷിക്കുമാണ്, വിപണിക്കും സമുദായങ്ങൾക്കുമല്ല.
$ യഥാർത്ഥലോകം കാഴ്ചയല്ല, നാം പ്രവർത്തിക്കുകയും ജീവിതക്രമങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്ന പൊതുവും സ്വകാര്യവുമായ ഇടങ്ങളാണ്.
11. യഥാർത്ഥ ലോകത്തിലേയ്ക്കു തിരിച്ചുവരിക
$ ലോകം നേരിടുന്ന പ്രശ്നങ്ങൾ
$ സാമ്പത്തികമാന്ദ്യം
$ രാഷ്ട്രങ്ങളുടെ തകർച്ച
$ ദരിദ്രവൽക്കരണം
$ പാർശ്വവൽക്കരണത്തിന്റെ പാരമ്യം
$ സ്ത്രീപുരുഷബന്ധങ്ങളുടെ ശൈഥില്യം
$ സ്വത്വരാഷ്ട്രീയം
$ പരിസ്ഥിതിനാശം
$ ആഗോളതാപനം
$ അധിനിവേശരൂപങ്ങളും ചൂഷണമുറകളും
$ അഴിമതി
$ കമ്പോളാധിപത്യം
$ സാംസ്കാരിക തകർച്ച
$ പ്രതിരോധരൂപങ്ങളുടെ ശിഥിലീകരണം
$ ഭൂരിപക്ഷത്തിന്റെ തമസ്കരണം
12.കേരളം നേരിടുന്ന പ്രശ്നങ്ങൾ
$ കാർഷികമേഖലയുടെ തകർച്ച- വ്യവസായവൽക്കരണത്തിന്റെ മുരടിപ്പ്
$ വിദേശത്തും ഇന്ത്യയിലുമുള്ള ജ്ഞാന-തൊഴിൽ മേഖലകളിലേയ്ക്കുള്ള കുടിയേറ്റം.
$ സ്ത്രീകളുടെ വർധിച്ചുവരേണ്ട ചലനാത്മകതക്ക് തടസ്സം നിൽക്കുന്ന അതിക്രമങ്ങൾ
$ നഗരവൽക്കരണം - മാലിന്യസംസ്കരണം
$ ഭൂപ്രതലത്തിന്റെ നാശം - ഭൂവിപണിയുടെ അനിയന്ത്രിതമായ വളർച്ച
$ വാണിജ്യവൽക്കരണം - സാംസ്കാരിക വാണിജ്യവൽക്കരണത്തിന്റെ വളർച്ച
$ സാമുദായികതയും സ്വത്വവും - വിശ്വാസ പ്രമാണങ്ങളുടെ പുനരുത്ഥാനവും
$ പൊങ്ങച്ചവും ധൂർത്തും - (പിറന്നാൾ, വീടുകൂടൽ, കല്യാണം, മരണം)
$ ഉപഭോഗരീതികളുടെയും ആനന്ദ രാഷ്ട്രീയത്തിന്റെയും വളർച്ച - സെന്റും സിക്സ്പാക്കും മുതൽ മദ്യം വരെ
$ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കമ്പോളവൽക്കരണം
ഇവയെക്കുറിച്ചുള്ള അർഥപൂർണമായ സംവാദങ്ങൾ ജനകീയതലത്തിൽ നടക്കുന്നില്ല. അത് ജനാധിപത്യത്തെയും ശാസ്ത്രീയമായ ഉൾക്കാഴ്ചകളെയും തകർക്കുന്നു.
ശാസ്ത്രബോധത്തിന്റെ വികാസം
ശാസ്ത്രബോധത്തിന്റെ വികാസമെന്നാൽ യാഥാർത്ഥ്യത്തെ പൊതിഞ്ഞിരിക്കുന്ന പുകമറകളുടെയും മായക്കാഴ്ചകളുടെയും അനാവരണമാണ്. സർഗാത്മക- ജനാധിപത്യ സംസ്കാരത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ്. നൽകുന്ന അറിവുകൾ
$ ഭൗതിക - പ്രപഞ്ചശാസ്ത്രം
$ ജീവശാസ്ത്രം
$ സാമൂഹ്യശാസ്ത്രം
$ സമകാലീനലോകം - ആഗോളീകരണത്തിന്റെ യഥാർത്ഥ മുഖം
$ അന്താരാഷ്ട്ര ബന്ധങ്ങൾ - ഏകധ്രുവലോകം
$ സമൂഹബന്ധങ്ങൾ
$ മൂലധനവ്യവസ്ഥ - നവലിബറലിസം - അധിനിവേശരൂപങ്ങൾ
$ പരിസ്ഥിതിനാശം
$ സ്ത്രീപുരുഷബന്ധങ്ങളിലെ ജനാധിപത്യം
$ പാർശ്വവൽക്കരിക്കപ്പെടുന്നവരും പുറത്താക്കപ്പെട്ടവരും
$ സാങ്കേതികവിദ്യകൾ- വിവരവിനിമയം മുതൽ ആണവോർജം വരെ
$ സംസ്കാരം- ആഗോളവിനിമയ ശൃംഖലകൾ
$ സർഗാത്മകതയും യാന്ത്രിക പുനരുൽപ്പാദനവും
$ ശാസ്ത്രവും കപടശാസ്ത്ര രൂപങ്ങളും
$ കിംവദന്തികളും ആധികാരികജ്ഞാനവും
$ വ്യക്തിപരതയും സാമൂഹ്യപരതയും
തുറന്നുകാട്ടലുകൾ
$ പരിസ്ഥിതിനശീകരണം
$ മർദനചൂഷണ രൂപങ്ങൾ- അധിനിവേശ രൂപങ്ങൾ
$ പുരുഷമേധാവിത്വം - സ്ത്രീകളുടെ നേരെയുള്ള കയ്യേറ്റങ്ങൾ
$ ശാസ്ത്രത്തിന്റെ അശാസ്ത്രീയ ജനവിരുദ്ധ പ്രയോഗങ്ങൾ
$ വിദ്യാഭ്യാസത്തിന്റെ തകർച്ച
$ ആരോഗ്യരംഗത്തെ ചൂഷണരൂപങ്ങൾ
$ അറിവിന്റെ തമസ്കരണം
13 സാംസ്കാരിക പ്രതിരോധം ശക്തിപ്പെടുത്തുക
എന്തു പറയുന്നുവെന്നതിനോടൊപ്പം എങ്ങനെ പറയുന്നുവെന്നത് പ്രധാനമാണ്.
യാഥാർത്ഥ്യങ്ങളുമായി സംവദിക്കുന്ന നേർക്കാഴ്ചകൾ വളർത്തിയെടുക്കുക.
$ ദൃശ്യശ്രാവ്യമാധ്യമങ്ങൾ വഴിയുള്ള ജനകീയ നേർക്കാഴ്ചകൾ
$ നാട്ടരങ്ങുകൾ, അയൽക്കൂട്ടങ്ങൾ
$ ഉത്സവങ്ങളും ജാഥകളും
$ അഭിമുഖങ്ങളും അന്യോന്യങ്ങളും സംവാദരൂപങ്ങളാക്കുക.
$ സോഷ്യൽ നെറ്റ്വർക്ക് ഗ്രൂപ്പുകളുടെ സംവാദാത്മകത
$ കമ്മ്യൂണിറ്റി ടിവി
$ എഫ്.എം.റേഡിയോ
$ ജനങ്ങളുടെ ശൃംഖലാ വിനിമയങ്ങൾ
$ പഠനഗ്രൂപ്പുകളും പഠനകേന്ദ്രങ്ങളും
14. ശാസ്ത്രവും അധ്വാനവുമായുള്ള ബന്ധം തിരിച്ചുപിടിക്കാൻ ചെയ്യാവുന്നത്
$ പ്രാദേശിക ശാസ്ത്ര സമിതികൾ
$ അയൽക്കൂട്ടങ്ങൾ
$ തൊഴിൽക്കൂട്ടങ്ങൾ
$ കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾ
$ പൗരബോധന പരിപാടികൾ
$ ഉപഭോക്തൃ വിദ്യാഭ്യാസം
$ മീഡിയാവാച്ച്
$ ശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച ജനകീയ നേർക്കാഴ്ചകൾ
$ ശരീരബോധനം, സൗന്ദര്യ സംസ്കാരത്തിന്റെ തുറന്നുകാട്ടൽ
$ ഔഷധവിപണിയിലെ ചൂഷണം
$ വിദ്യാഭ്യാസവും തൊഴിൽ രൂപങ്ങളുമായുള്ള ബന്ധം
$ ബദൽ സാങ്കേതികവിദ്യകൾ
$ ശാരീരികവും മാനസികവുമായ സുരക്ഷാരൂപങ്ങൾ
$ കുടുംബത്തിലെ ജനാധിപത്യം- പൊതുവേദികളിലെ പരസ്പര ബഹുമാനം
$ ജാതീയ - മതചിഹ്നങ്ങൾക്കും വിഭാഗീയ പ്രയോഗങ്ങൾക്കുമെതിരായ പോരാട്ടം.