"പുസ്തകകാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('== പുസ്തകക്കാഴ്ച == കേരള ശാസ്ത്രസാഹിത്യ പരിഷത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 6: വരി 6:
പരിഷത്ത് പ്രവർത്തകർ, ഗ്രന്ഥകർത്താക്കൾ, എഴുത്തുകാർ, സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകർ, സ്ഥാപനങ്ങൾ, മീഡിയ, ബുക്ക് സ്റ്റാൾ, ഗ്രന്ഥശാലാപ്രവർത്തകർ, വായനശാലകൾ തുടങ്ങിയവരാണ് പുസ്തകക്കാഴ്ചയുടെ വരിക്കാർ. കേന്ദ്രസർക്കാറിന്റെ രജിസ്ട്രാർ ഓഫ് ന്യൂസ്‌പേപ്പഴ്‌സ് ഫോർ ഇന്ത്യയുടെ രജിസ്‌ട്രേഷൻ കിട്ടിയിട്ടുണ്ട്. ഒരു ത്രൈമാസിക ആയതിനാൽ 2 രൂപയുടെ പോസ്റ്റൽ ചാർജ് ആണ് 1 കോപ്പി അയക്കാൻ വേണ്ടത്. പരിഷത്തിന്റെ 52-53 വാർഷികവേളയിൽ പുസ്തകക്കാഴ്ചയുടെ പ്രത്യേക പതിപ്പുകൾ ഇറക്കിയിട്ടുണ്ട്. ഈ പ്രത്യേക പതിപ്പുകളിൽ ഏതാനും പരസ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുസ്തകക്കാഴ്ചയിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ റിവ്യുവും മറ്റും തയ്യാറാക്കിതരുന്നത് പരിഷത്ത് പ്രവർത്തകർ, പരിഷത്ത് സുഹൃത്തുക്കളായ കോളേജ്-സ്‌കൂൾ അധ്യാപകർ, വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവരാണ്. അവരുടെ സഹകരണത്തിന് നന്ദി രേഖപ്പെടുത്തട്ടേ. പുസ്തകക്കാഴ്ചയുടെ ആകർഷകമായ രൂപകൽപന നടത്തുന്നത് പരിഷത്ത് പ്രവർത്തകനും പ്രൊഫഷണൽ ആർട്ടിസ്റ്റുമായ വിപിൻദാസ് ആണ്. പ്രതിഫലം ഒന്നും വാങ്ങാതെ ഇതിന്റെ രൂപകല്പന ചെയ്തു തരുന്ന വിപിൻദാസിന് പ്രത്യേകം നന്ദിയുണ്ട്.

[[വർഗ്ഗം:പരിഷത്ത് പുസ്തകങ്ങൾ]]

10:27, 12 ഫെബ്രുവരി 2020-നു നിലവിലുള്ള രൂപം

പുസ്തകക്കാഴ്ച

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മറ്റൊരു ആനുകാലികമായ പുസ്തകക്കാഴ്ചപരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ നമ്മുടെ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പരിചയപ്പെടുത്തുന്നതിനുള്ള ഒരു ത്രൈമാസികയാണ്. വീടുകൾ കയറിയിറങ്ങിയുള്ള പുസ്തകപ്രചാരണരീതിക്ക് സഹായകവും പ്രോത്സാഹജനകവുമാണ്. പുസ്തകങ്ങളെക്കുറിച്ചുള്ള സാമാന്യ അറിവ് പ്രവർത്തകർക്ക് ഉണ്ടാക്കുകയെന്നത് ഈ ദൗത്യം നിർവഹിക്കുന്നതിനാണ് പുസ്തകക്കാഴ്ച. 1976-77 കാലത്താണ് പരിഷത്ത് പ്രസിദ്ധീകരണരംഗത്തേക്ക് കടന്നുവരുന്നത്. ഒരു ചുരങ്ങിയ കാലയളവിൽ പുസ്തകപ്രസാധനമേഖലയിൽ മികച്ച ഒരുസ്ഥാനത്തിന് പരിഷത്ത് അർഹതനേടി. 2009 ജൂണിൽ പുസ്തകക്കാഴ്ചയുടെ 1-ാം ലക്കം പ്രസിദ്ധീകരിച്ചു. 2016 മാർച്ച് വരെ 24 ലക്കങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകക്കാഴ്ചയുടെ ഒറ്റപ്രതിക്ക് 10 രൂപയും, വാർഷികവരിസംഖ്യ 30 രൂപയുമാണ്. എന്നാൽ വരിസംഖ്യ ഈടാക്കാതെയാണ് പുസ്തകക്കാഴ്ച വിതരണം ചെയ്യപ്പെടുന്നത്.

പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ റിവ്യൂ ആണ് പുസ്തകക്കാഴ്ചയിലെ മുഖ്യ ഉള്ളടക്കം. ഇതുകൂടാതെ പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖകൾ, പുസ്തക പ്രകാശനം വാർത്തകൾ, വിൽപ്പനക്ക്/അച്ചടിക്ക് തയ്യാറായിട്ടുള്ള പുസ്തകങ്ങളുടെ വിവരങ്ങൾ എന്നിവയും പുസ്തകക്കാഴ്ചയിൽ ഉൾപ്പെടുത്താറുണ്ട്. പരിഷത്ത് ആദ്യകാലങ്ങളിൽ പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന (അലമാര) പംക്തി, കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് അവർ വായിച്ചിട്ടുള്ളതും അവരെ വളരെ സ്വാധീനിച്ചിട്ടുള്ളതുമായ പുസ്തകത്തെ പരിചയപ്പെടുത്തുന്ന (ബാലവായന) പംക്തി, വായനയുടെ പ്രാധാന്യവും പ്രസക്തിയും വിവരിക്കുന്ന (വായന) പംക്തി, ഒരു പുസ്തകരചനയുടെ സാഹചര്യം വിവരിച്ചുകൊണ്ടുള്ള (പുസ്തകപ്പിറവി) പംക്തി തുടങ്ങിയവയെല്ലാം മിക്ക ലക്കങ്ങളിലും പുസ്തകക്കാഴ്ചയിൽ ഉണ്ടാകാറുണ്ട്.

പരിഷത്ത് പ്രവർത്തകർ, ഗ്രന്ഥകർത്താക്കൾ, എഴുത്തുകാർ, സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകർ, സ്ഥാപനങ്ങൾ, മീഡിയ, ബുക്ക് സ്റ്റാൾ, ഗ്രന്ഥശാലാപ്രവർത്തകർ, വായനശാലകൾ തുടങ്ങിയവരാണ് പുസ്തകക്കാഴ്ചയുടെ വരിക്കാർ. കേന്ദ്രസർക്കാറിന്റെ രജിസ്ട്രാർ ഓഫ് ന്യൂസ്‌പേപ്പഴ്‌സ് ഫോർ ഇന്ത്യയുടെ രജിസ്‌ട്രേഷൻ കിട്ടിയിട്ടുണ്ട്. ഒരു ത്രൈമാസിക ആയതിനാൽ 2 രൂപയുടെ പോസ്റ്റൽ ചാർജ് ആണ് 1 കോപ്പി അയക്കാൻ വേണ്ടത്. പരിഷത്തിന്റെ 52-53 വാർഷികവേളയിൽ പുസ്തകക്കാഴ്ചയുടെ പ്രത്യേക പതിപ്പുകൾ ഇറക്കിയിട്ടുണ്ട്. ഈ പ്രത്യേക പതിപ്പുകളിൽ ഏതാനും പരസ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകക്കാഴ്ചയിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ റിവ്യുവും മറ്റും തയ്യാറാക്കിതരുന്നത് പരിഷത്ത് പ്രവർത്തകർ, പരിഷത്ത് സുഹൃത്തുക്കളായ കോളേജ്-സ്‌കൂൾ അധ്യാപകർ, വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവരാണ്. അവരുടെ സഹകരണത്തിന് നന്ദി രേഖപ്പെടുത്തട്ടേ. പുസ്തകക്കാഴ്ചയുടെ ആകർഷകമായ രൂപകൽപന നടത്തുന്നത് പരിഷത്ത് പ്രവർത്തകനും പ്രൊഫഷണൽ ആർട്ടിസ്റ്റുമായ വിപിൻദാസ് ആണ്. പ്രതിഫലം ഒന്നും വാങ്ങാതെ ഇതിന്റെ രൂപകല്പന ചെയ്തു തരുന്ന വിപിൻദാസിന് പ്രത്യേകം നന്ദിയുണ്ട്.

"https://wiki.kssp.in/index.php?title=പുസ്തകകാഴ്ച&oldid=8550" എന്ന താളിൽനിന്ന് ശേഖരിച്ചത്