"തൃപ്രങ്ങോട് യൂണിറ്റ് ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശീർഷകം തിരുത്തി) |
(ഉള്ളടക്കം ചേർത്തു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ''' | === '''ആമുഖം:''' === | ||
മലപ്പുറം ജില്ലയിൽ തിരുർ താലൂക്കിൽപ്പെട്ട പഞ്ചായത്താണ് തൃപ്രങ്ങോട് . നിളയുടെ ഓരം ചാരി നില്ക്കുന്ന ഏറെ സാംസ്കാരിക പൈതൃകമുള്ള ഭൂപ്രദേശം. ക്ഷേത്രകലകളുടെ വിളനിലമായ ഇവിടമാണ് കുട്ടിക്കഷ്ണമാരാരുടെ ജന്മദേശം . പ്രശസ്തസാഹിത്യകാരൻ സി.രാധാകൃഷ്ണൻ മാത്രമല്ല; അദ്ദേഹത്തിsൻറ കഥകളും കഥാപാത്രകളും നിരന്നു നിൽക്കുന്ന ഗ്രാമം. വൈദികപരമ്പരയിൽ പ്രസിദ്ധരായ ആലത്തൂർ നമ്പിമാരുടെ കർമ്മമണ്ഡലവും ഈ നാടു തന്നെ. തൃപ്രങ്ങോട് പഞ്ചായത്തിൽ ചമ്രവട്ടം കേന്ദ്രീകരിച്ചാണ് 1984 ൽ ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സ്ഥാപിതമാകുന്നത്. ആരംഭകാലത്ത് ചമ്രവട്ടം യൂണിറ്റായി അറിയപ്പെട്ടിരുന്നുവെങ്കിൽ 2020 - ൽ പഞ്ചായത്തിsൻറ വിവിധ വാർഡുകളിലേക്ക് പ്രവർത്തന മേഖല വികസിപ്പിക്കുന്നതിsൻറ ഭാഗമായി പേര് തൃപ്രങ്ങോട് യൂണിറ്റ് എന്നാക്കി മാറ്റി. യൂണിറ്റ് പുന:സംഘടിപ്പിക്കുമ്പോൾ യൂണിറ്റിൽ 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 14 പുരുഷന്മാരും രണ്ട് വനിതകളും. ഇന്ന് അംഗസംഖ്യ 24. അതിൽ ആറു പേർ വനിതകളാണ്. | |||
==== '''തുടക്കം;''' ==== | |||
ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റുകൾ പലപ്പോഴും രൂപീകരിക്കപ്പെടുന്നത് വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ്. കലാജാഥയോ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനമോ പ്രതിഷേധ സമരങ്ങളോ ഇതിന് കാരണമായിട്ടുണ്ട് . ഇവിടെയും കലാജാഥാ സ്വീകരണത്തിsൻറ മുന്നോടിയായിട്ടാണ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. ഇതിന് നിമിത്തമായത് കല്പകഞ്ചേരി ഹൈസ്കൂളിലെ ഷെറാഫിൻ എന്ന അധ്യാപകsൻറ സാമൂഹ്യപ്രതിബദ്ധതയും മികവുമാണ്. ചമ്രവട്ടം ഗവ. യു പി സ്കൂൾ ഗ്രൗണ്ടിൽ സ്ഥിരമായി ബോൾ ബാഡ്മിന്റൺ കളിച്ചിരുന്ന യുവാക്കളുടെ സംഘശേഷിയെ സമർത്ഥമായി വിനിയോഗിച്ച ഒരു സാമൂഹ്യദൗത്യമായിരുന്നു അത്. ഈ ബോൾ ബാഡ്മിന്റൺ സംഘത്തിലെ പങ്കാളിയും ചമ്രവട്ടം ശാസ്താ യുപി സ്കൂൾ പ്രഥമാധ്യാപകനുമായിരുന്ന ശ്രീ. കെ.ആർ രാമനുണ്ണി ഈ അനുഭവം ഇങ്ങനെ ഓർത്തെടുക്കുന്നു. | |||
“ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചമ്രവട്ടം ഗവ.യു.പി.സ്കൂൾ പരിസരത്ത് ബോൾ ബാഡ്മിന്റൺ കളിക്കാറുണ്ടായിരുന്നു. സെറാഫിൻ മാഷ് , സ്ക്കൂൾ കഴിഞ്ഞ്, ചമവട്ടത്ത് ബസ്സിറങ്ങി ഞങ്ങൾ കളിക്കു ന്നതിനടുത്ത് വന്ന് കളി കണ്ടു നില്ക്കാറുണ്ടായിരുന്നു. അങ്ങിനെ മാഷുമായി ഞങ്ങൾക്കു ഒരു കലാജാഥ സൗഹൃദംഉണ്ടായിവന്നു.” 1984 ഒക്ടോബർ മാസത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിsൻറ ഒരു വരുന്നുണ്ടെന്നും അതിന് ഒരു നല്ല സ്വീകരണം കൊടുക്കണമെന്നും സെറാഫിൻ മാഷ് ഞങ്ങളോട് പറഞ്ഞു. പരിഷത്തിനെക്കുറിച്ചോ ,കലാ ജാഥയെക്കുറിച്ചോ ഞങ്ങൾ കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല. കലാപരിപാടിയാണെന്ന് മനസ്സിലായപ്പോൾ ,ഉമ്മർ ഫാറൂഖ്, ജയരാജ്, ഗോപാലകൃഷ്ണൻ ( ടൈലർ കുട്ടൻ) തുടങ്ങിയ ബാറ്റ് കളിക്കാർക്കും ഉത്സാഹമായി. | |||
അടുത്ത ആഴ്ച വിപുലമായ ഒരു സ്വാഗത സംഘം ചേർന്നു. പഞ്ചാ.പ്രസിഡണ്ട് ശ്രീ. മൊയ്തുട്ടിഹാജി ചെയർമാനും കെ.ആർ. രാമനുണ്ണി കൺവീനറുമായി സ്വാഗതസംഘം രൂപകരിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ ഉണ്ടായിരുന്നു.തൊട്ടടുത്ത ദിവസം തന്നെ എവിടെന്നോ കുറെ പുസ്തകങ്ങൾ എത്തി. പുസ്തകക്കെട്ട് കുട്ടൻറ ടൈലർ ഷോപ്പിൽ എടുത്തു വെച്ചു. അടുത്ത ദിവസം മുതൽ പുസ്തകവില്‌പനക്ക് ഉള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഞാനും ജയരാജനും കൂടി പുറത്തൂർ ഗവ.ഹൈസ്ക്കൂളിൽ പോയി സേതുരാജ് സാറിനെ കണ്ടു. കാര്യം പറഞ്ഞപ്പോൾ രണ്ടു ദിവസം കഴിഞ്ഞ് ഒരു പുസ്തക പ്രദർശനം നടത്താമെന്ന് വെച്ചു പിരിഞ്ഞു. സാർ പറഞ്ഞ ദിവസം ഞങ്ങൾ ഓരോ കെട്ടു പുസ്തകങ്ങൾ സൈക്കിളിsൻറ പുറകിൽ വെച്ച് ഹൈസ്ക്കൂളിൽ പോയി പ്രദർശനം സംഘടിപ്പിച്ചു. കുറച്ചു കുട്ടികൾ പുസ്തകം വാങ്ങി. ബാക്കിയുള്ള ചിലർ പൈസ അടുത്ത ദിവസം കൊണ്ടുവരാമെന്നു പറഞ്ഞതിനാൽ പ്രദർശനം അടുത്ത ദിവസത്തേക്കും നീണ്ടു. മോശമില്ലാത്ത രീതിയിൽ വില്പന നടന്നു. ഹൈസ്ക്കൂളിലെ അദ്ധ്യാപകരുടെ നല്ല സഹകരണം ഉണ്ടായിരുന്നു. പിന്നീട് ചമ്രവട്ടം ഗവ.യു.പി.യിലും പ്രദർശനം സംഘടിപ്പിച്ചു. | |||
കലാജാഥയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനാവലി തന്നെ കലാ ജാഥ കാണാൻ വന്നിരുന്നു. ജില്ലയിൽ തന്നെ പ്രത്യേകശ്രദ്ധയാകർഷിച്ച ഒരു സ്വീകരണമായിരുന്നു അത് എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. | |||
എന്നാൽ കലാജാഥയുടെ ഉള്ളടക്കം നാട്ടിൽ പലർക്കും അത്ര ദഹിച്ചില്ല. ജാഥയിൽ അവതരിപ്പിച്ച ഒരു സംഗീതശില്പത്തിൽ ഈ പ്രപഞ്ചശക്തിയാര്? സൗന്ദര്യങ്ങൾ തൻ സ്രഷ്ടാവാര് ? എന്ന ചോദ്യത്തിനു ‘അധ്വാനിക്കുന്ന മനുഷ്യൻ , ചരിത്രത്തിൻ ചക്രം തിരിച്ച മനുഷ്യൻ’-എന്ന ഉത്തര പ്രത്യയശാസ്ത്രത്തിൻറ പ്രചരണവാക്യമായിട്ടാണ് പരിഗണിക്കപ്പെട്ടത്. സപ്താൽഭുതങ്ങളിൽ ഉത്തുംഗം താജ് മഹൽ തീർത്തതാര് എന്ന ചോദ്യത്തിനുള്ള മറുപടി - ഷാജഹാൻ എന്ന് വിളിച്ചു പറയുന്ന വ്യക്തിയെ മറ്റുള്ളവർ തിരുത്തുന്നു. ‘വെണ്ണക്കൽ പാളികളിൽ വിരൽ ചതഞ്ഞ് മുതുകൊടിഞ്ഞ് ചോര ചിന്തി വീണവർ അടിമകൾ - അവർ പണിതത്’ - എന്ന ശരിയുത്തരത്തിലേക്കും എല്ലാറ്റിനും ഉടമ തൊഴിലാളികളാണെന്ന സാമാന്യബോധത്തിലേക്കും സദസ്സിനെ നയിച്ച ആ കലാപ്രകടനം ചിലർക്കെങ്കിലും അസ്വസ്ഥത ഉണ്ടാക്കിയിരിക്കണം. ഇത്തരം പരാമർശങ്ങൾ ചിലരെയെങ്കിലും പ്രകോപിപ്പിച്ചു എന്ന് സാരം. അടുത്ത ദിവസം ചമ്രവട്ടത്തങ്ങാടിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'പരിഷത്ത് നിരീശ്വരത്വം പ്രചരിപ്പിക്കുന്നു എന്നായിരുന്നു പ്രചരണം. ആ പോസ്റ്റർ യുദ്ധം മറ്റൊരു വിധത്തിൽ ജാഥാ സ്വീകരണത്തിന് നേതൃത്വം നല്കിയവർക്കും പ്രചോദനമായി. യൂണിറ്റ് രൂപികരിക്കാനും പ്രവർത്തനം സജീവമാക്കാനും തീരുമാനിച്ചത് ഈ പ്രകോപനത്തിൻറ കൂടി തുടർച്ചയായിട്ടാണ്. | |||
===== '''യൂണിറ്റ് രൂപീകരണം''' ===== | |||
1984 നവംബറിൽ രൂപീകരണ യോഗം ചമ്രവട്ടം ഗവ.യു പി .സ്ക്കൂളി വെച്ച് നടന്നു. പ്രസിഡണ്ടായി ശ്രീ. കെ.ടി.ഭാസ്ക്കരൻ മാസ്റ്ററെയും , സെക്രട്ടറിയായി കെ.ആർ.രാമനുണ്ണി. ജോ. കൺവീനറായി ഉമ്മർ ഫാറൂഖ്, ട്രഷററായി ഗോപാലകൃഷ്ണ (കുട്ടൻ) നെയും തെരഞ്ഞെടുത്തു. | |||
അക്കാലത്ത് തിരൂർ മേഖലയുടെ പല യോഗങ്ങളും നടന്നിരുന്നത് കുറ്റിപ്പുറത്തായിരുന്നു. കമ്മിറ്റികളിൽ ഞങ്ങൾ ഒരു ടീമായിത്തന്നെ പങ്കെടുത്തു വന്നു. താനൂർ ജയപ്രകാശ്, ജയ് സോമനാഥ് എന്നിവർ കുറ്റിപ്പുറം KSDC യിലെ ജീവനക്കാരായിരുന്നു. അവർ മേഖലയിലെ പ്രധാന പ്രവർത്തകർ കൂടി ആയിരുന്നു. ഈ സംഘത്തിsൻറ അകമഴിഞ്ഞ പിന്തുണയിൽ ചമ്രവട്ടം യൂണിറ്റ് കർമ്മനിരതമായി. | |||
====== '''പ്രവർത്തനങ്ങൾ''' ====== | |||
====== ഈ കാലഘട്ടത്തിൽ യൂണിറ്റ് എറ്റെടുത്ത 3 പ്രവർത്തനങ്ങൾക്ക് സവിശേഷമായ വിശദീകരണം നല്കാം ====== | |||
'''1.യുറീക്ക മാസിക''' | |||
പ്രവർത്തകരിൽ അധ്യാപകർ കുറവായിരുന്നുവെങ്കിലും 3 വിദ്യാലയങ്ങളുടെ സാമീപ്യം യുറീക്കാ പ്രചരണത്തിന് സഹായകമായി. വീടുവീടാന്തരം കേറി ഇറങ്ങി മാസികാ പ്രചരണം നടത്തുന്ന ഒരു പതിവു അന്നുണ്ടായിരുന്നു. യുറീക്കാ പരീക്ഷ നടക്കുന്നതിന് മുന്നോടിയായി യുറീക്കയും ശാസ്ത്ര കേരളവും യുറിക്കാ പരീക്ഷക്കു വേണ്ടി പ്രത്യേകം നിർദേശിക്കുന്ന പുസ്തകങ്ങളും വ്യാപകമായി പ്രചരിപ്പിക്കാൻ കഴിഞ്ഞു. ഒഴിവു ദിനങ്ങളിൽ - വിശേഷിച്ചും ഞായറാഴ്ചകളിലാണ് ഗൃഹസന്ദർശനം നടന്നത്. തുടർന്ന് ചമ്രവട്ടം ഗവ. യു പി സ്കൂളിൽ നടന്ന ഗ്രാമതല യുറീക്കാ വിജ്ഞാനോസവം മാതൃകാപരമായി സംഘടിപ്പിക്കാനായി. 1988 ൽ ഒരു തവണ തിരുർ ഉപജില്ലാ തല യുറീക്ക വിജ്ഞാനോത്സവവും ഇവിടെ സംഘടിപ്പിക്കുകയുണ്ടായി | |||
'''2. പരിഷത്ത് അടുപ്പ്''' | |||
പാചകത്തിനായി ഇൻഡക്ഷൻ കുക്കറും ഗ്യാസും വ്യാപകമായി ഉപയോഗിക്കുന്ന ഇക്കാലത്ത് പുകയില്ലാത്ത അടുപ്പ് എന്ന ആശയം തമാശയായി തോന്നുമെങ്കിലും - 1985-90 കാലത്ത് സാധാരണ കുടുംബക്കൾക്ക് ഏറെ ആശ്വാസമായ ഒരു സംവിധാനമായിരുന്നു. കരിയും പുകയും ശ്വസിച്ച് അകാലത്തിൽ ശ്വാസകോശ രോഗികളായ അസംഖ്യം വീട്ടമ്മമാർക്ക് ആശ്രയമായിരുന്നു ചെലവ് കുറഞ്ഞ അടുപ്പുകൾ. സബ്സിഡി കഴിഞ്ഞാൽ 75 രൂപയാണ് നിർമ്മാണ ചെലവ്. തറ കെട്ടിക്കഴിഞ്ഞാൽ ഒരു പൈപ്പ് മാത്രം വാങ്ങിയാൽ മതി. നിർമ്മാണം സന്നദ്ധ പ്രവർത്തനമായിട്ടാണ് പരിഷത്ത് ചെയ്തിരുന്നത്. | |||
ചെലവ് കുറഞ്ഞ പരിഷത്ത് അടുപ്പിന് ഇവിടെ വ്യാപകമായ പ്രചാരം കിട്ടി. പ്രവർത്തകർ സ്വന്തം വീട്ടിൽ സ്ഥാപിച്ചത് മാതൃകയായി. അക്കാലത്ത് യൂണിറ്റിൽ 25 അടുപ്പുകൾ സ്ഥാപിക്കുകയുണ്ടായി. ഉമ്മർ ഫാറൂഖിsൻറ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നിരുന്നത്. ഫാറൂഖ് ഡിഗ്രി പൂർത്തിയാക്കി ജോലി പ്രതീക്ഷിച്ച് നടക്കുന്ന കാലമായിരുന്നു അത്. ലഭ്യമായ സമയം മുഴുവനും സന്നദ്ധ പ്രവർത്തനമായി അടുപ്പുകൾ സ്ഥാപിക്കുന്നതിനായി വിനിയോഗിച്ചു. ഉമർ ഫാറൂഖ് ഇക്കാലത്തെ ഓർത്തെടുക്കുന്നത് ഇപ്രകാരമാണ്. | |||
''ഒന്നോ രണ്ടോ തവണ അടുപ്പ് തയാറാക്കുന്നതിനുള്ള പരിശീലനത്തിൽ പങ്കെടുത്തു. പിന്നെ ഓരോ വീടുകളിലും ചെയ്തു പഠിക്കുകയായിരുന്നു. തിരുനാവായ നവാമുകുന്ദ ഹൈസ്കൂളിലെ അധ്യാപകനായിരുന്ന രാജഗോപാലൻ മാഷ് ഇക്കാര്യത്തിൽ ഏറെ സഹായിച്ചു. ചമ്രവട്ടത്തെ പല വീടുകളിലും വെച്ച പരിഷത് അടുപ്പ് ,പാചക സംവിധാനമെന്നതിനപ്പുറം അടുക്കളയുടെ അഭിമാനമായി മാറി. നല്ല അടുപ്പ് ഉള്ളവർ വീടിന് പുറത്ത് പരിഷത് അടുപ്പ് വെക്കാൻ സ്ഥലം കണ്ടെത്തിയിരുന്നു. ഞങ്ങൾ പല സ്ഥലങ്ങളിലും അടുപ്പ് വെച്ചിട്ടുണ്ട്. സംസ്ഥാന നിർവ്വാഹക സമിതിയംഗം KK കൃഷ്ണകുമാർ ആവശ്യപ്പെട്ടതനുസരിച്ച്, എടപ്പാൾ ഭാഗത്ത്, അദ്ദേഹത്തിന്റെ ഒരു വല്യമ്മയുടെ വീട്ടിൽ അടുപ്പ് വെക്കാൻ പോയിട്ടുണ്ട്. പിന്നീട് തൃശൂർ ജില്ലയിൽ കൈപ്പറമ്പ് എന്ന സ്ഥലത്തു വരെ ഞാനും കെ.ആർ.രാമനുണ്ണി. യും കൂടി പോയി അടുപ്പ് ഫിറ്റ് ചെയ്തിട്ടുണ്ട്.'' | |||
'''ശാസ്ത്രകലാജാഥ.''' | |||
1986-ൽ സംസ്ഥാന ശാസ്ത്ര കലാജാഥക്ക് സമാപന വേദി ഒരുക്കിയത് തിരുർ തുഞ്ചൻ പറമ്പിലായിരുന്നു. വൈവിധ്യമുള്ള അനുബന്ധ പരിപാടികളും സമ്മേളനങ്ങളുമൊക്കെ നടത്തിക്കൊണ്ടാണ് ജാഥാ സ്വീകരണം ആസൂത്രണം ചെയ്തിരുന്നത്. ഇതോടനുബന്ധിച്ചുള്ള ഘോഷയാത്രയിൽ ചമ്രവട്ടം യൂണിറ്റിൽ നിന്നും കുട്ടികളുടെ ഒരു കലാസംഘത്തെ പരിശീലിപ്പിക്കുകയുണ്ടായി. ഈ സംഘം ലഘു നാടകങ്ങൾ തെരുവിൽ അവതരച്ചിച്ചുകൊണ്ടാണ് സ്വീകരണ സ്ഥലത്തേക്ക് യാത്രയായത്. ഈ പ്രപഞ്ചശക്തിയാര്? സൗന്ദര്യങ്ങൾ തൻ സ്രഷ്ടാവാര് ? എന്ന ചോദ്യവും സപ്താൽഭുതങ്ങളിൽ ഉത്തുംഗം താജ് മഹൽ തീർത്തതാര് എന്ന ചോദ്യവും നാടെങ്ങും മുഴക്കിക്കൊണ്ടായിരുന്നു ഗായക സംഘത്തിsൻറ യാത്ര. ഇതിന് തുടർച്ചയായി തിരൂരിൽ നടന്ന ഘോഷയാത്രയിൽ 20 കുട്ടികളുള്ള ടീം പങ്കെടുത്തു. ചമ്രവട്ടം ഗവ യു പി സ്കൂൾ പ്രഥമാധ്യാപകൻ കെ വാസു, ഗവ യു പി സ്കൂൾ അധ്യാപകരായ ഗോപാലകൃഷ്ണൻ (മണി മാഷ് ), പി.ബഷീർ, കെ.ആർ രാമനുണ്ണി, ജയരാജ് അരങ്ങത്തിൽ ,കെ.പി. നൗഷാദ്, ഉമർ ഫാറൂഖ്, ഇ.പി. അഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര സംഘം യാത്രതിരിച്ചത്. പുറത്തൂർ ഗവ. ഹൈസ്കൂൾ അധ്യാപകനായ ഉണ്ണികൃഷ്ണൻ കലാജാഥയിൽ അംഗമായതിനാൽ അദ്ദേഹത്തിsൻറ പിന്തുണയും ഈ സ്വീകരണ പദ്ധതിക്ക് കരുത്തായി. ഘോഷയാത്രയിൽ 15-ൽ പരം യൂണിറ്റ് അംഗങ്ങളും പങ്കാളികളായി. | |||
'''ആൾക്കൂട്ടംഗ്രന്ഥശാല''' | |||
ചമ്രവട്ടത്തെ ശാസ്ത്രസാഹിത്യ പരിഷത്തിsൻറ ചരിത്രം എഴുതുമ്പോൾ പ്രത്യേകം പരാമർശിക്കേണ്ട ഒരു സ്ഥാപനമാണ്. ആൾക്കൂട്ടം ഗ്രന്ഥശാല . പരിഷത്ത് യൂണിറ്റ് പ്രവർത്തനത്തിsൻറ ഒരു ഉപോൽപന്നം എന്ന് ഇതിനെ വിശേഷിപ്പിക്കാം . പരിഷത്ത് പ്രവർത്തകർക്ക് ഒത്തുചേരാനൊരു വേദി എന്ന നിലയിൽ ഒരു മുറി അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ഗ്രന്ഥാലയം എന്ന ആശയം ഉടലെടുക്കുന്നത്. 1986 നവം.1 ന് ആണ് ചമ്രവട്ടത്ത് ഒരു ഗ്രന്ഥശാല സ്ഥാപിക്കുന്നത്. ചമ്രവട്ടം ഗവ.യു.പി.സ്ക്കൂളിൽ പുതുതായി വന്ന ബഷീർ മാഷാണ് അതിന് ബീജാവാപം നടത്തിയത്. അദ്ദേഹം പരിഷത്ത് പ്രവർത്തകരായ ഞങ്ങൾക്ക് ഗ്രന്ഥശാലയുടെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയതിനു ശേഷം ഞങ്ങൾ അതിsൻറ സാക്ഷാൽക്കാരത്തിനു വേണ്ടി പ്രവർത്തിച്ചു. കെ.രാമകൃഷ്ണൻ എന്ന അധ്യാപകൻ കൂടി വന്നതോടെ ആൾക്കൂട്ടം സജീവമായി. യശഃശരീരനായ കെ ടി. ഭാസ്കരൻ മാസ്റ്റർ അക്കാലത്ത് താലൂക്ക് ഗ്രന്ഥശാലാ സംഘ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. ഭാസ്കരൻ മാഷുടെ അനുഭവത്തിsൻറ പശ്ചാത്തലത്തിലാണ് ഗ്രന്ഥാലയം സ്ഥാപിക്കന്നത്. സംഭാവനയായി പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ട് സ്ഥാപനം റജിസ്റ്റർ ചെയ്തു. ക്രമേണ ഗ്രന്ഥശാല, യൂണിറ്റ് 'പരിഷദ്ഭവൻ' ആയിത്തീർന്നു. | |||
'''ബാലോത്സവജാഥാപരിശീലനക്യാമ്പ്''' | |||
1987 ഏപ്രിൽ മാസത്തിൽ ശാസ്താ എ യു പി സ്ക്കൂളിൽ . ചേർന്ന യൂണിറ്റ് യോഗത്തിലാണ് ബാലോത്സവ ജാഥാ പരിശീലന ക്യാമ്പ് അജണ്ടയായി വന്നത്. യോഗത്തിൽ പങ്കെടുത്തവരെല്ലാം ചർച്ചയിൽ പങ്കെടുത്തു. ഈ ക്യാമ്പ് ചമ്രവട്ടം പോലുള്ള ഈ കൊച്ചു ഗ്രാമത്തിൽ നടത്തുന്നതിന് ഒരു പാട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതായി ചർച്ചയിൽ പങ്കെടുത്ത സീനിയർ അംഗങ്ങൾ അഭിപ്രായപ്പെട്ടതനുസരിച്ച് പ്രസ്തുത ക്യാമ്പ് ഇവിടെ നടത്താൻ കഴിയില്ല എന്ന വിവരം മേഖലയെയും ജില്ലയെയും അറിയിക്കാൻ തീരുമാനിച്ചു. എന്നാൽ മലപ്പുറം ജില്ലയിൽ ഇത്രയും വിപുലമായ ഒരു ക്യാമ്പ് 15 ദിവസം സംഘടിപ്പിക്കാൻ മറ്റൊരു യൂണിറ്റും തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് ഈ വിഷയം വീണ്ടും ഇവിടേക്ക് വരുന്നത്. | |||
ഈ പശ്ചാത്തലത്തിൽ ഏപ്രിൽ അവസാനം ഒരു ദിവസം വൈകുന്നേരം ജില്ലയിൽ നിന്ന് ജില്ലാ സെക്രട്ടറി കെ.കെ. ജനാർദ്ദനൻ, ജില്ലാ കമ്മറ്റി അംഗം സി.പി വിജയൻ എന്നിവർ ഇവിടെ വരികയും ഞങ്ങളെയും കൂട്ടി ചമ്രവട്ടത്ത് പുഴയുടെ മണൽത്തിട്ടയിലിരുന്ന് ഏകദേശം ഒരു മണിക്കൂറിലധികം സംസാരിക്കുകയും, അപ്പോൾത്തന്നെ പ്രസിഡണ്ടിനെ ഞങ്ങളെല്ലാവരും കൂടി പോയി കാണുകയും ചെയ്തു. തൊട്ട് അടുത്ത ആഴ്ച വീണ്ടും യൂണിറ്റ് യോഗം ചേർന്നു. ജനാർദ്ദനൻ, വിജയൻ എന്നിവർ സന്നിഹിതരായിരുന്നു. യൂണിറ്റ് അംഗങ്ങളുടെ ആശങ്കകൾ എല്ലാം നീങ്ങി, ക്യാമ്പ് നടത്താൻ തന്നെ തീരുമാനിച്ചു. ഈ തീരുമാനമെടുക്കുന്നതിനും തുടർന്ന് ക്യാമ്പ് സംഘടിപ്പിക്കുന്നതിനും പുറത്തൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന കെ.ഗോപിനാഥ് വഹിച്ച പങ്ക് വളരെ വലുതാണ്. | |||
ക്യാമ്പ് പഴയ മഠത്തിൽ വെച്ചു നടത്താനാണ് ആലോചിച്ചിരുന്നത്. നിളാ നദിയുടെ കരയാൻ രണ്ട് വലിയ പഴയ വീടുകൾ ചേർന്നതാണ് മഠം. ഒരു കാലത്ത് മുപ്പതിൽ പരം ആളുകൾക്ക് താമസിക്കാനായി ഒരു സ്വാമി നിർമ്മിച്ചതാണിത്. പിൽക്കാലത്ത് കൈമാറ്റം ചെയ്യപ്പെട്ടു. ക്യാമ്പിന് വേണ്ടി അത് അനുവദിച്ചു കിട്ടുന്നതിന് വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നു.സംഘാടകസമിതി. 2017 മെയ് രണ്ടാമത്തെ ആഴ്ചയിൽ ചമ്രവട്ടം ഗവ.യു.പി യിൽ പഴയ കെട്ടിടത്തിൽ വിപുലമായ യോഗം ചേർന്നു. തൃപ്രങ്ങോട് പഞ്ചായത്തിന് പുറമെ, പുറത്തൂർ, വെട്ടം, തിരുനാവായ പഞ്ചായത്തിലെ ജനങ്ങളുടെ സഹകരണം ഉറപ്പു വരുത്തിക്കൊണ്ട് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ ആയി കെ.ടി.ഭാസ്ക്കരൻ മാഷെയും ജനറൽ കൺവീനർ കെ.ആർ.രാമനുണ്ണിയെയും തെരഞ്ഞെടുത്തു. സാമ്പത്തിക കമ്മിറ്റിയുടെ കൺവീനർ കെ.ഗോപിനാഥ് ആയിരുന്നു. പ്രചരണ കമ്മിറ്റിയുടെ കൺവീനർ ബഷീർ മാഷും . | |||
1987 മെയ്, ജൂൺ മാസങ്ങളിൽ സാമ്പത്തിക സമാഹരണത്തിനുള്ള തീരുമാനങ്ങൾ എടുത്തിരുന്നു വെങ്കിലും കാര്യമായ തോതിൽ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. ജൂലായ് 10 ആയപ്പോൾ ആകെ പിരിഞ്ഞു കിട്ടിയത് 1500 രൂപ. . ഈ വിവരം ജില്ലയിൽ അറിയിക്കുകയും എല്ലാ മേഖലയിലും സാമ്പത്തിക - വിഭവ സമാഹരണത്തിന് ഏർപ്പാടാക്കുകയും ചെയ്തു. | |||
വിഭവ സമാഹരണത്തിsൻറ ചുമതല വഹിച്ച ബാലൻനായരുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന്കുറെ പച്ചക്കറികളും പലചരക്കു സാധനങ്ങളും വിറകും മറ്റും സംഘടിപ്പിച്ച് ക്യാമ്പിൽ എത്തിച്ചു. ഈ കാര്യത്തിൽ മാതൃകാപരമെന്ന് വിശേഷിപ്പിക്കേണ്ടത് തിരൂർ സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്ന ഗോപിനാഥിsൻറ പ്രവർത്തനമായിരുന്നു. ക്യാമ്പിലേക്ക് വാഹനങ്ങൾ എത്താത്തതു കൊണ്ട് മെയിൻ റോഡിൽ നിന്ന് തലച്ചുമടായി സാധനങ്ങൾ ക്യാമ്പിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം മുൻ കൈ എടുത്തു പ്രവർത്തിച്ചു. അതു കണ്ടപ്പോൾ മറ്റു ചെറുപ്പക്കാരും അദ്ദേഹത്തോടെപ്പം കൂടി. | |||
തോരാതെ പെയ്യുന്ന മഴയിൽ ക്യാമ്പിൽ കത്തിക്കാനുള്ള ഉണങ്ങിയ വിറക് വലിയ പ്രശ്നമായിരുന്നു. അറിയാവുന്ന വീട്ടിൽ നിന്നൊക്കെ ലഭ്യമായ അത്രയും വിറക് ശേഖരിച്ചിട്ടും തികയാത്ത അവസ്ഥ - മഴ കാരണം വാങ്ങിയ വിറക് കത്തിക്കാനും കൊള്ളാതായി. ഒടുവിൽ വിറക് ആവശ്യമെന്ന് കണ്ടപ്പോൾ നാട്ടുകാരിൽ പലരും വിറകു തരാൻ തയ്യാറായി. കുഞ്ഞിലക്ഷ്മി ടീച്ചർ വിറകുപുരയിൽ നിന്നും മഴക്കാലത്തേക്ക് കരുതി വെച്ചിരുന്ന ഉണക്കിയ വിറക് പ്രത്യേകമായി നല്കി. എ വി. താമിക്കുട്ടിയും അദ്ദേഹത്തിൻ്റെ വിറക് ശേഖരം സംഭാവന നല്കി. പല സ്ഥലത്ത് നിന്നും വിറകിനൊപ്പം ധാരാളം തേങ്ങയും പച്ചക്കറികളും സംഭാവനയായി കിട്ടി. | |||
ക്യാമ്പിൽ പങ്കെടുക്കേണ്ട ഏകദേശം 50 പേരിൽ ഏറെക്കുറെ അംഗങ്ങൾ തലേ ദിവസം (1987 ജൂലായ് 14 ന് ) എത്തിച്ചേർന്നു. സംസ്ഥാനത്തിsൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ - അധ്യാപകർ ബാങ്ക് ഉദ്യോഗസ്ഥർ, തൊഴിലാളികൾ, കർഷകർ. എല്ലാ തൊഴിൽമേഖലകളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിഭകൾ. പാട്ടും കളിയും ചർച്ചകളും സംഭാഷണങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷം - കോരിച്ചൊരിയുന്ന മഴ - മഠത്തിൻറെ വിശാലമായ പൂമുഖമാണ് പരിപാടികൾ റിഹേഴ്സൽ ചെയ്യാൻ വേദിയാക്കിയത്. തെക്കേ വീട് താമസത്തിന് മാറ്റിവെച്ചു. സ്കൂളുകളിൽ നടന്നു വന്ന മുൻ കാല ക്യാമ്പുകളിൽ നിന്ന് വ്യത്യസ്തമായി വലിയ കെട്ടിടത്തിലെ സൗകര്യങ്ങൾ എല്ലാവരും പരമാവധി ഉപയോഗിച്ചു. | |||
കലാകാരന്മാർക്ക് പരിശീലനം നല്കാനും പ്രോത്സാഹനം നല്കാനും ക്യാമ്പിsൻറ മേൽനോട്ടം വഹിക്കാനുമെല്ലാം പ്രശസ്തരായ നിരവധി പേർ ചമ്രവട്ടത്തെത്തി. കെ-കെ. കൃഷ്ണ കുമാർ, കെ.ടി. രാധാകൃഷ്ണൻ , ഡോ.ബി. ഇക്ബാൽ, ഡോ. എം പി. പരമേശ്വരൻ, ശ്രീനിവാസൻ കർത്താ, വന്നവർ പ്രൊഫ. വി കെ. ശശിധരൻ, ഒ.എം. ശങ്കരൻ എന്നിവർ. കോഴിക്കോട് സർവകലാശാല പ്രൊ. വൈസ് ചാൻസ്ലർ ഡോ. ടി.എൻ ജയചന്ദ്രൻ അതിഥിയായി വന്നു. ക്യാമ്പ് കാണാനെത്തിയ പരിഷത്ത് അംഗങ്ങളിൽ പലരും സൗകര്യവും പരിശീലനരീതിയും കണ്ടപ്പോൾ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് തിരിച്ചു പോയത്. അതിഥികൾക്കു വേണ്ട സൗകര്യങ്ങൾ കൂടി ക്യാമ്പിൽ ഒരുക്കിയിരുന്നു. സംഘാടകർ തൊട്ടടുത്ത വീടുകളിൽ താമസിച്ചു | |||
ക്യാമ്പിലേക്ക് എത്തിക്കുന്ന പലചരക്കു സാധനങ്ങളും മറ്റും സൂക്ഷിച്ചു വച്ചിരുന്ന സ്റ്റോർ മുറിയുടെ ചുമതല കെ. മാധവനായിരുന്നു. പരമേശ്വരൻ മാഷിനായിരുന്നു പാചകത്തിsൻറ ചുമതല. ക്യാമ്പംഗങ്ങൾക്ക് സ്വാദിഷ്ടമായ വിഭവങ്ങൾ മാഷും സഹായിയായ അയ്യപ്പുവും (അയ്യപ്പുണ്ണി) കൂടി തയ്യാറാക്കി. രാത്രി കഞ്ഞിയും പുഴുക്കും ആണ് പല ദിവസങ്ങളിലും . ഡോ. എം പി. പരമേശ്വരനും ഡോ. ഇക്ബാലും, കെ.ടി. ആറും വി.കെ.എസു (വി.കെ.ശശിധരൻ ) മൊക്കെ കഞ്ഞിക്ക് പ്ലേറ്റും കയ്യിൽ പിടിച്ച് നില്ക്കുന്നത് പ്രവർത്തകർക്ക് കൌതുകമുള്ള കാഴ്ചയായിരുന്നു. ജാഥാംഗങ്ങൾക്കും ക്യാമ്പ് ആഹ്ലാദപ്രദമായ ഒരു അനുഭവമായിരുന്നു. കുളിമുറിക്ക് പുറമെ കുളിക്കാൻ കുളം, സൗകര്യപ്രദമായ രണ്ടു വീടുകൾ അടുത്തടുത്ത് , ആവശ്യത്തിന് ടോയ്ലറ്റുകൾ, വിശാലമായ അങ്കണം എന്നിവ അവർക്ക് മനസ്സിന് ഉല്ലാസം നല്കുന്നവയായിരുന്നു. | |||
ക്യാമ്പിsൻറ സംഘാടനത്തിൽ സജീവമായി പങ്കെടുത്ത തിരൂർ മേഖലാ പരിഷത്ത് പ്രർത്തക സമിതി അംഗങ്ങളും നിരവധിയാണ്. ടി.വിജയരാഘവൻ മാസ്റ്റർ ഏതാണ്ട് എല്ലാ ദിവസവും ചമ്രവട്ടത്ത് വന്നിരുന്നു. വാമനൻ നമ്പൂതിരി , സ്വാമിനാഥൻ, ജയകൃഷ്ണൻ, ചന്ദ്രൻ പാലാഴി, എന്നിവർ തിരൂരിലും ചമ്രവട്ടത്തും മാറി മാറി പ്രവർത്തിച്ചു. അതുപോലെ ബി.പി. അങ്ങാടി ഗേൾസ് ഹൈസ്കൂൾ അധ്യാപകനായിരുന്ന മന്മഥൻ പിള്ളയുടെ പങ്ക് എടുത്തു പറയേണ്ടതാണ്. വടക്കൻ ജാഥയുടെ മാനേജർ കൂടിയായിരുന്ന അദ്ദേഹം 87 ജൂലൈ ഒന്നുമുതൽ ഒരു മാസം അവധിയെടുത്താണ് ക്യാമ്പ് വിജയിപ്പിക്കാൻ എത്തിയത്. സംഘാടക സമിതിയെ സഹായിക്കാനായി പരിഷത്ത് ജില്ലാ കമ്മറ്റിയിൽ നിന്നും രണ്ട് മുഴുവൻ സമയ 'പോരാളികളെ ' ചുമതലപ്പെടുത്തിയിരുന്നു. അഹമ്മദ്, കൃഷ്ണ കുമാർ. എന്നിവർ. ക്യാമ്പിsൻറ തലേ ദിവസം ചമ്രവട്ടത്ത് വന്ന് ചുമതലയേറ്റ അവർ ജൂലൈ - 31 ന് ക്യാമ്പ് കഴിഞ്ഞാണ് യാത്രയായത്. രാവും പകലുമില്ലാതെ ഭക്ഷണം - വിറക്, പലചരക്ക് , എന്നു വേണ്ട ക്യാമ്പിലെ എല്ലാം നിയന്ത്രിക്കുന്നതിൽ ഇവർ വഹിച്ച പങ്ക് നിസ്തുലമായിരുന്നു. | |||
ക്യാമ്പിന്റെ അവസാനം ചമ്രവട്ടം ഗവ.യു.പി സ്കൂളിലും ആലത്തിയൂർ കെ.എച്ച് എം. ഹൈസ്ക്കൂളിലും രണ്ടു പരിപാടികൾ നടത്തി. പരിപാടികളിൽ ഉടനീളം പാവനാടകത്തിsൻറ അവതരണമായിരുന്നു. അതിനു വേണ്ട മുഴുവൻ കർട്ടനും 50 പേർക്ക് ധരിക്കാനുള്ള മൂന്ന് സെറ്റ് ജുബ്ബയും തയ്യാറാക്കിയത് യൂണിറ്റിലെ സജീവാംഗം ദിവംഗതനായ കുട്ടൻ (ഗോപാലകൃഷ്ണൻ) ആയിരുന്നു. പാവനാടകങ്ങൾക്കായി പ്രത്യേകം കൂട് രൂപകല്പന ചെയ്ത് തയാറാക്കിയതും അത് ഹാളിൽ എവിടെ നിന്ന് നോക്കിയാലും കാണാൻ കഴിയും വിധം സജ്ജീകരിച്ചതും ജയപ്രകാശിsൻറ സാങ്കേതിക വൈദഗ്ദ്യത്തിsൻറ തെളിവായി. : പാവനാടകൾക്കുള്ള പാവകൾ നിർമ്മിക്കുന്ന കാഴ്ച രസകരമായിരുന്നു. ക്യാമ്പിsൻറ അങ്കണത്തിൽ നിരത്തിവെച്ച വിവിധ രൂപത്തിലും നിറത്തിലുമുള്ള പാവകൾ കാണാൻ ധാരാളം നാട്ടുകാർ എത്തി - ജില്ലയിലെ പല യൂണിറ്റുകളിൽ നിന്നും പ്രവർത്തകർ സന്ദർശകരായും അതിഥികളായും പങ്കെടുത്തു. കലാപരിശീലനം കാണാൻ " ധാരാളം കുട്ടികളുമെത്തി. ചുരുക്കത്തിൽ തിരൂരിsൻറ സാംസ്കാരിക ഉത്സവമായി ഈ കേന്ദ്രം മാറുകയായിരുന്നു. | |||
, കുട്ടികൾക്ക് ആവേശവും പഠനത്തിൽ താല്പര്യവുമുണ്ടാക്കുന്നവയായിരുന്നു പാവനാടകങ്ങൾ. ശാസ്ത്രതത്വങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഉതകുന്നതായിരുന്നു അവ. പ്രൈമറി ക്ലാസിലെ പാഠഭാഗങ്ങൾ നാടകങ്ങളായും പാവനാടകങ്ങളായും കവിതകൾ സംഗീത ശില്പങ്ങളായും പരിവർത്തിച്ചെടുക്കാൻ മിടുക്കരായിരുന്നു പങ്കാളികൾ. കുട്ടികൾക്ക് മനസ്സിലാക്കാൻ വിഷമമുള്ള ആർക്കിമിഡീസ് തത്വവും ആപേക്ഷിക സാന്ദ്രതയും നാടകരൂപത്തിൽ അവതരിപ്പിച്ചു. ഒരു മരം ഒരു വരം എന്ന പാഠഭാഗം പവനാടകമാക്കി മാറ്റി. സത്യപാലൻ ,ഭക്തദാസ് എന്നീ അധ്യാപകർ രൂപകല്പന ചെയ്ത പാവകളും സ്ക്രിപ്റ്റുകളും ഏറെ ശ്രദ്ധേയമായിരുന്നു. ശ്രീ. സത്യപാലsൻറ ഭീകരൻ എന്ന പാവനാടകം ദൂരദർശനിൽ നിരവധി കാലം സംപ്രേഷണം ചെയ്യുകയുണ്ടായി. കെ.ടി. രാധാകൃഷ്ണൻ - ഈ ക്യാമ്പിൽ വച്ചെഴുതിയ പത്തായ പെരുവയറൻ പൊണ്ണനാനക്കൊരു കുപ്പായം തുന്നാൻ മോഹം എന്ന ഗാനം പിന്നീട് നാലാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉൾച്ചേർത്തു. | |||
പണച്ചെലവ് ഒഴിവാക്കാൻ ക്യാമ്പുകൾ നടത്തിയാണ് പരസ്യബോർഡുകൾ തയാറാക്കിയത് . ആദ്യം തിരൂരിലും പിന്നീട് ചമ്രവട്ടത്തും ബാനർ - പോസ്റ്റർ ക്യാമ്പുകൾ സംഘടിപ്പിച്ചു, പി.പി ലക്ഷ്മണൻ , ഹരി, മധു തുടങ്ങി തിരൂരിലെ കലാകാരന്മാരും പരിഷത്ത് ജില്ലാ പ്രവർത്തക സമിതിയിലെ ചിത്രകാരന്മാരും ക്യാമ്പുകളിലെത്തിയിരുന്നു. കുട്ടികൾക്ക് ആസ്വാദ്യകരമായ ചിത്രങ്ങളായിരുന്നു ബാനറിലും ബോർഡിലും ഉൾച്ചേർത്തിരുന്നത്. എലിയും കിളിയും നിറഞ്ഞ ബാനറുകളും ബോർഡുകളും എല്ലാ കവലയിലും സ്ഥാപിച്ചു. തിരുർ മുതൽ ചമ്രവട്ടം വരെ. ഓരോ കിലോമീറ്റർ അകലത്തിലും കാർഡ് ബോർഡ് കൊണ്ട് മൈൽ കുറ്റികൾ ഉണ്ടാക്കി - ഇലക്ട്രിക് പോസ്റ്റിടുത്ത് സ്ഥാപിച്ചിരുന്നു - തിരൂരിൽ നിന്ന് പുറപ്പെടുന്ന ഒരാൾക്ക് ബാലോത്സവ ജാഥ ക്യാമ്പിലെത്താനുള്ള വഴിയും ദൂരവും ചിത്രീകരിച്ച ഈ നാഴികക്കല്ലുകൾ മികച്ച പ്രചരണ തന്ത്രമായി മാറി. അത് സംഭാവന സ്വീകരിക്കാർ ഏറെ ഗുണം ചെയ്തു. ക്യാമ്പ് നടക്കുന്നതിനിടയിൽ ഒരു ഞായറാഴ്ച മുഴുവൻ പച്ചാട്ടിരിയിലെ തെരഞ്ഞെടുത്ത വീടുകൾ കേന്ദ്രീകരിച്ച് സംഭാവന സ്വീകരിക്കുകയുണ്ടായി. ഇങ്ങനെ ദീർഘമായ വിഭവ സമാഹരണത്തിലൂടെയാണ് ക്യാമ്പ് വിജയിപ്പിക്കാനായത്. | |||
2017 ജൂലായ് 31 ന് ജാഥാംഗങ്ങൾ മൂന്നായി തിരിഞ്ഞ് സംസ്ഥാനത്തിsൻറ 3 ഭാഗങ്ങളിലേക്ക് വടക്കൻ ജാഥ, മദ്ധ്യ മേഖലാ ജാഥ, തെക്കൻ ജാഥ എന്നായി പിരിഞ്ഞു പോയി. പഴയ പ്രവർത്തകരുടെ മനസ്സിൽ എന്നെന്നും ഓർമ്മ നിലനിർത്താൻ ഉതകുന്ന പല സന്ദർഭങ്ങളും ബാലോത്സവ ജാഥാ പരിശീലന ക്യാമ്പിൽ ഉണ്ടായിരുന്നു. | |||
'''സംസ്ഥാന വനിതാ സംഗമം.''' | |||
1988-ൽ വലപ്പാട് വെച്ചു നടന്ന പ്രഥമ വനിതാ സംഗമത്തിൽ പ്രേമ, ലില്ലി കർത്താ എന്നിവരോടൊപ്പം ചമ്രവട്ടം യൂണിറ്റിൽ നിന്ന് കെ.ആർ. രജിത പങ്കെടുത്തു. ജില്ലയിൽ നിന്ന് ആകെ 5 പേരാണ് 3 ദിവസം നീണ്ടു നിന്ന ക്യാമ്പിൽ പങ്കെടുത്തത്. 1990 ൽ . അടൂരിൽ നടന്ന വനിതാ സംഗമത്തിലും ചമ്രവട്ടം യൂണിറ്റിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു. | |||
'''ഇന്ന്''' | |||
1990 ന് ശേഷം യൂണിറ്റിലെ പല സജീവ പ്രവർത്തകര്യം പഠിക്കുന്നതിനും ജോലി സംബന്ധമായും ചമ്രവട്ടം വിട്ടു. അതുകൊണ്ട് തന്നെ യൂണിറ്റ് പ്രവർത്തനം സെക്രട്ടറി . പ്രസിഡണ്ട് , ട്രഷറർ എന്നിവരിലേക്ക് ചുരുങ്ങി. പിന്നീട് ,മേഖല നിർദ്ദേശിക്കുന്ന നാമമാത്ര പ്രവർത്തനങ്ങൾ മാത്രമായി യൂണിറ്റ് മുന്നോട്ടു പോയി. യൂണിറ്റ് സെക്രട്ടറി കെ.ആർ രാമനുണ്ണി മേഖലാ കമ്മിറ്റിയംഗം, മേഖലാ സെക്രട്ടറി എന്നിവയായും പിന്നീട് ജില്ലാ കമ്മിറ്റിയംഗവുമായി പിന്നെയും വർഷങ്ങൾ പ്രവർത്തിക്കുകയുണ്ടായി. പുതിയതായി ചില ചെറുപ്പക്കാർ വന്നെങ്കിലും അവരെ സജീവ പ്രവർത്തകരാക്കാൻ യൂണിറ്റിന് കഴിഞ്ഞില്ല. | |||
2020 ൽ ചമ്രവട്ടം യൂണിറ്റ് പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൃപ്രങ്ങോട് യൂണിറ്റ് ആയി പുന..സംഘടിപ്പിച്ചിട്ടുണ്ട്. അംഗത്വപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. വളരെ സജീവമായ ആര്യഭട്ട ബാലവേദി യൂണിറ്റിsൻറ കീഴിൽ പ്രവർത്തിച്ചു വരുന്നു. ഓണത്തിനും ആഗസ്റ്റ് 15 നും വൈവിദ്ധ്യമാർന്ന പരിപാടികൾ on line ആയി സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 10 സുവനീർ ചേർത്തിട്ടുണ്ട്. മാസിക 35 എണ്ണം ചേർത്തു. കുട്ടി ലൈബ്രറിയിലേക്ക് 20 പുസ്തക സഞ്ചികൾ വെച്ചിട്ടുണ്ട്. | |||
ഒരു നാട് പുരോഗമന പ്രസ്ഥാനങ്ങളെ എങ്ങനെ ഉൾക്കൊണ്ടു എന്നത് ദേശത്തിsൻറ ചരിത്രമാണ്. മതേതരവും ജനാധിപത്യപരവുമായ കാഴ്ചപ്പാടുകൾ കേരളത്തിലെ ഓരോ പ്രദേശത്തും സമാനമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ടാകണം. പുതിയ തലമുറയുടെ പാഠപുസ്തകമാണത്. പോയ കാലത്തെ മാതൃകാ പ്രവർത്തനങ്ങളും കൂട്ടായ്മയും പുതിയ തലമുറയ്ക്ക് ഊർജം പകരണം. രണ്ട് തലമുറകൾ തമ്മിലുള്ള തുറന്ന സംവാദത്തിലൂടെ മാത്രമേ ആശയ വിനിമയം സുസാധ്യമാകൂ : ശാസ്ത്രസാഹിത്യ പരിഷത്ത് ഒരുക്കുന്ന പുതിയ കൂട്ടായ്മകൾക്ക് ഇതു കഴിയും. ആ ദൗത്യം കൂടി പുതിയ ഭാരവാഹികൾ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. |
22:56, 28 നവംബർ 2021-നു നിലവിലുള്ള രൂപം
ആമുഖം:
മലപ്പുറം ജില്ലയിൽ തിരുർ താലൂക്കിൽപ്പെട്ട പഞ്ചായത്താണ് തൃപ്രങ്ങോട് . നിളയുടെ ഓരം ചാരി നില്ക്കുന്ന ഏറെ സാംസ്കാരിക പൈതൃകമുള്ള ഭൂപ്രദേശം. ക്ഷേത്രകലകളുടെ വിളനിലമായ ഇവിടമാണ് കുട്ടിക്കഷ്ണമാരാരുടെ ജന്മദേശം . പ്രശസ്തസാഹിത്യകാരൻ സി.രാധാകൃഷ്ണൻ മാത്രമല്ല; അദ്ദേഹത്തിsൻറ കഥകളും കഥാപാത്രകളും നിരന്നു നിൽക്കുന്ന ഗ്രാമം. വൈദികപരമ്പരയിൽ പ്രസിദ്ധരായ ആലത്തൂർ നമ്പിമാരുടെ കർമ്മമണ്ഡലവും ഈ നാടു തന്നെ. തൃപ്രങ്ങോട് പഞ്ചായത്തിൽ ചമ്രവട്ടം കേന്ദ്രീകരിച്ചാണ് 1984 ൽ ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സ്ഥാപിതമാകുന്നത്. ആരംഭകാലത്ത് ചമ്രവട്ടം യൂണിറ്റായി അറിയപ്പെട്ടിരുന്നുവെങ്കിൽ 2020 - ൽ പഞ്ചായത്തിsൻറ വിവിധ വാർഡുകളിലേക്ക് പ്രവർത്തന മേഖല വികസിപ്പിക്കുന്നതിsൻറ ഭാഗമായി പേര് തൃപ്രങ്ങോട് യൂണിറ്റ് എന്നാക്കി മാറ്റി. യൂണിറ്റ് പുന:സംഘടിപ്പിക്കുമ്പോൾ യൂണിറ്റിൽ 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 14 പുരുഷന്മാരും രണ്ട് വനിതകളും. ഇന്ന് അംഗസംഖ്യ 24. അതിൽ ആറു പേർ വനിതകളാണ്.
തുടക്കം;
ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റുകൾ പലപ്പോഴും രൂപീകരിക്കപ്പെടുന്നത് വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ്. കലാജാഥയോ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനമോ പ്രതിഷേധ സമരങ്ങളോ ഇതിന് കാരണമായിട്ടുണ്ട് . ഇവിടെയും കലാജാഥാ സ്വീകരണത്തിsൻറ മുന്നോടിയായിട്ടാണ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. ഇതിന് നിമിത്തമായത് കല്പകഞ്ചേരി ഹൈസ്കൂളിലെ ഷെറാഫിൻ എന്ന അധ്യാപകsൻറ സാമൂഹ്യപ്രതിബദ്ധതയും മികവുമാണ്. ചമ്രവട്ടം ഗവ. യു പി സ്കൂൾ ഗ്രൗണ്ടിൽ സ്ഥിരമായി ബോൾ ബാഡ്മിന്റൺ കളിച്ചിരുന്ന യുവാക്കളുടെ സംഘശേഷിയെ സമർത്ഥമായി വിനിയോഗിച്ച ഒരു സാമൂഹ്യദൗത്യമായിരുന്നു അത്. ഈ ബോൾ ബാഡ്മിന്റൺ സംഘത്തിലെ പങ്കാളിയും ചമ്രവട്ടം ശാസ്താ യുപി സ്കൂൾ പ്രഥമാധ്യാപകനുമായിരുന്ന ശ്രീ. കെ.ആർ രാമനുണ്ണി ഈ അനുഭവം ഇങ്ങനെ ഓർത്തെടുക്കുന്നു.
“ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചമ്രവട്ടം ഗവ.യു.പി.സ്കൂൾ പരിസരത്ത് ബോൾ ബാഡ്മിന്റൺ കളിക്കാറുണ്ടായിരുന്നു. സെറാഫിൻ മാഷ് , സ്ക്കൂൾ കഴിഞ്ഞ്, ചമവട്ടത്ത് ബസ്സിറങ്ങി ഞങ്ങൾ കളിക്കു ന്നതിനടുത്ത് വന്ന് കളി കണ്ടു നില്ക്കാറുണ്ടായിരുന്നു. അങ്ങിനെ മാഷുമായി ഞങ്ങൾക്കു ഒരു കലാജാഥ സൗഹൃദംഉണ്ടായിവന്നു.” 1984 ഒക്ടോബർ മാസത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിsൻറ ഒരു വരുന്നുണ്ടെന്നും അതിന് ഒരു നല്ല സ്വീകരണം കൊടുക്കണമെന്നും സെറാഫിൻ മാഷ് ഞങ്ങളോട് പറഞ്ഞു. പരിഷത്തിനെക്കുറിച്ചോ ,കലാ ജാഥയെക്കുറിച്ചോ ഞങ്ങൾ കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല. കലാപരിപാടിയാണെന്ന് മനസ്സിലായപ്പോൾ ,ഉമ്മർ ഫാറൂഖ്, ജയരാജ്, ഗോപാലകൃഷ്ണൻ ( ടൈലർ കുട്ടൻ) തുടങ്ങിയ ബാറ്റ് കളിക്കാർക്കും ഉത്സാഹമായി.
അടുത്ത ആഴ്ച വിപുലമായ ഒരു സ്വാഗത സംഘം ചേർന്നു. പഞ്ചാ.പ്രസിഡണ്ട് ശ്രീ. മൊയ്തുട്ടിഹാജി ചെയർമാനും കെ.ആർ. രാമനുണ്ണി കൺവീനറുമായി സ്വാഗതസംഘം രൂപകരിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ ഉണ്ടായിരുന്നു.തൊട്ടടുത്ത ദിവസം തന്നെ എവിടെന്നോ കുറെ പുസ്തകങ്ങൾ എത്തി. പുസ്തകക്കെട്ട് കുട്ടൻറ ടൈലർ ഷോപ്പിൽ എടുത്തു വെച്ചു. അടുത്ത ദിവസം മുതൽ പുസ്തകവില്‌പനക്ക് ഉള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഞാനും ജയരാജനും കൂടി പുറത്തൂർ ഗവ.ഹൈസ്ക്കൂളിൽ പോയി സേതുരാജ് സാറിനെ കണ്ടു. കാര്യം പറഞ്ഞപ്പോൾ രണ്ടു ദിവസം കഴിഞ്ഞ് ഒരു പുസ്തക പ്രദർശനം നടത്താമെന്ന് വെച്ചു പിരിഞ്ഞു. സാർ പറഞ്ഞ ദിവസം ഞങ്ങൾ ഓരോ കെട്ടു പുസ്തകങ്ങൾ സൈക്കിളിsൻറ പുറകിൽ വെച്ച് ഹൈസ്ക്കൂളിൽ പോയി പ്രദർശനം സംഘടിപ്പിച്ചു. കുറച്ചു കുട്ടികൾ പുസ്തകം വാങ്ങി. ബാക്കിയുള്ള ചിലർ പൈസ അടുത്ത ദിവസം കൊണ്ടുവരാമെന്നു പറഞ്ഞതിനാൽ പ്രദർശനം അടുത്ത ദിവസത്തേക്കും നീണ്ടു. മോശമില്ലാത്ത രീതിയിൽ വില്പന നടന്നു. ഹൈസ്ക്കൂളിലെ അദ്ധ്യാപകരുടെ നല്ല സഹകരണം ഉണ്ടായിരുന്നു. പിന്നീട് ചമ്രവട്ടം ഗവ.യു.പി.യിലും പ്രദർശനം സംഘടിപ്പിച്ചു.
കലാജാഥയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനാവലി തന്നെ കലാ ജാഥ കാണാൻ വന്നിരുന്നു. ജില്ലയിൽ തന്നെ പ്രത്യേകശ്രദ്ധയാകർഷിച്ച ഒരു സ്വീകരണമായിരുന്നു അത് എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.
എന്നാൽ കലാജാഥയുടെ ഉള്ളടക്കം നാട്ടിൽ പലർക്കും അത്ര ദഹിച്ചില്ല. ജാഥയിൽ അവതരിപ്പിച്ച ഒരു സംഗീതശില്പത്തിൽ ഈ പ്രപഞ്ചശക്തിയാര്? സൗന്ദര്യങ്ങൾ തൻ സ്രഷ്ടാവാര് ? എന്ന ചോദ്യത്തിനു ‘അധ്വാനിക്കുന്ന മനുഷ്യൻ , ചരിത്രത്തിൻ ചക്രം തിരിച്ച മനുഷ്യൻ’-എന്ന ഉത്തര പ്രത്യയശാസ്ത്രത്തിൻറ പ്രചരണവാക്യമായിട്ടാണ് പരിഗണിക്കപ്പെട്ടത്. സപ്താൽഭുതങ്ങളിൽ ഉത്തുംഗം താജ് മഹൽ തീർത്തതാര് എന്ന ചോദ്യത്തിനുള്ള മറുപടി - ഷാജഹാൻ എന്ന് വിളിച്ചു പറയുന്ന വ്യക്തിയെ മറ്റുള്ളവർ തിരുത്തുന്നു. ‘വെണ്ണക്കൽ പാളികളിൽ വിരൽ ചതഞ്ഞ് മുതുകൊടിഞ്ഞ് ചോര ചിന്തി വീണവർ അടിമകൾ - അവർ പണിതത്’ - എന്ന ശരിയുത്തരത്തിലേക്കും എല്ലാറ്റിനും ഉടമ തൊഴിലാളികളാണെന്ന സാമാന്യബോധത്തിലേക്കും സദസ്സിനെ നയിച്ച ആ കലാപ്രകടനം ചിലർക്കെങ്കിലും അസ്വസ്ഥത ഉണ്ടാക്കിയിരിക്കണം. ഇത്തരം പരാമർശങ്ങൾ ചിലരെയെങ്കിലും പ്രകോപിപ്പിച്ചു എന്ന് സാരം. അടുത്ത ദിവസം ചമ്രവട്ടത്തങ്ങാടിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'പരിഷത്ത് നിരീശ്വരത്വം പ്രചരിപ്പിക്കുന്നു എന്നായിരുന്നു പ്രചരണം. ആ പോസ്റ്റർ യുദ്ധം മറ്റൊരു വിധത്തിൽ ജാഥാ സ്വീകരണത്തിന് നേതൃത്വം നല്കിയവർക്കും പ്രചോദനമായി. യൂണിറ്റ് രൂപികരിക്കാനും പ്രവർത്തനം സജീവമാക്കാനും തീരുമാനിച്ചത് ഈ പ്രകോപനത്തിൻറ കൂടി തുടർച്ചയായിട്ടാണ്.
യൂണിറ്റ് രൂപീകരണം
1984 നവംബറിൽ രൂപീകരണ യോഗം ചമ്രവട്ടം ഗവ.യു പി .സ്ക്കൂളി വെച്ച് നടന്നു. പ്രസിഡണ്ടായി ശ്രീ. കെ.ടി.ഭാസ്ക്കരൻ മാസ്റ്ററെയും , സെക്രട്ടറിയായി കെ.ആർ.രാമനുണ്ണി. ജോ. കൺവീനറായി ഉമ്മർ ഫാറൂഖ്, ട്രഷററായി ഗോപാലകൃഷ്ണ (കുട്ടൻ) നെയും തെരഞ്ഞെടുത്തു.
അക്കാലത്ത് തിരൂർ മേഖലയുടെ പല യോഗങ്ങളും നടന്നിരുന്നത് കുറ്റിപ്പുറത്തായിരുന്നു. കമ്മിറ്റികളിൽ ഞങ്ങൾ ഒരു ടീമായിത്തന്നെ പങ്കെടുത്തു വന്നു. താനൂർ ജയപ്രകാശ്, ജയ് സോമനാഥ് എന്നിവർ കുറ്റിപ്പുറം KSDC യിലെ ജീവനക്കാരായിരുന്നു. അവർ മേഖലയിലെ പ്രധാന പ്രവർത്തകർ കൂടി ആയിരുന്നു. ഈ സംഘത്തിsൻറ അകമഴിഞ്ഞ പിന്തുണയിൽ ചമ്രവട്ടം യൂണിറ്റ് കർമ്മനിരതമായി.
പ്രവർത്തനങ്ങൾ
ഈ കാലഘട്ടത്തിൽ യൂണിറ്റ് എറ്റെടുത്ത 3 പ്രവർത്തനങ്ങൾക്ക് സവിശേഷമായ വിശദീകരണം നല്കാം
1.യുറീക്ക മാസിക
പ്രവർത്തകരിൽ അധ്യാപകർ കുറവായിരുന്നുവെങ്കിലും 3 വിദ്യാലയങ്ങളുടെ സാമീപ്യം യുറീക്കാ പ്രചരണത്തിന് സഹായകമായി. വീടുവീടാന്തരം കേറി ഇറങ്ങി മാസികാ പ്രചരണം നടത്തുന്ന ഒരു പതിവു അന്നുണ്ടായിരുന്നു. യുറീക്കാ പരീക്ഷ നടക്കുന്നതിന് മുന്നോടിയായി യുറീക്കയും ശാസ്ത്ര കേരളവും യുറിക്കാ പരീക്ഷക്കു വേണ്ടി പ്രത്യേകം നിർദേശിക്കുന്ന പുസ്തകങ്ങളും വ്യാപകമായി പ്രചരിപ്പിക്കാൻ കഴിഞ്ഞു. ഒഴിവു ദിനങ്ങളിൽ - വിശേഷിച്ചും ഞായറാഴ്ചകളിലാണ് ഗൃഹസന്ദർശനം നടന്നത്. തുടർന്ന് ചമ്രവട്ടം ഗവ. യു പി സ്കൂളിൽ നടന്ന ഗ്രാമതല യുറീക്കാ വിജ്ഞാനോസവം മാതൃകാപരമായി സംഘടിപ്പിക്കാനായി. 1988 ൽ ഒരു തവണ തിരുർ ഉപജില്ലാ തല യുറീക്ക വിജ്ഞാനോത്സവവും ഇവിടെ സംഘടിപ്പിക്കുകയുണ്ടായി
2. പരിഷത്ത് അടുപ്പ്
പാചകത്തിനായി ഇൻഡക്ഷൻ കുക്കറും ഗ്യാസും വ്യാപകമായി ഉപയോഗിക്കുന്ന ഇക്കാലത്ത് പുകയില്ലാത്ത അടുപ്പ് എന്ന ആശയം തമാശയായി തോന്നുമെങ്കിലും - 1985-90 കാലത്ത് സാധാരണ കുടുംബക്കൾക്ക് ഏറെ ആശ്വാസമായ ഒരു സംവിധാനമായിരുന്നു. കരിയും പുകയും ശ്വസിച്ച് അകാലത്തിൽ ശ്വാസകോശ രോഗികളായ അസംഖ്യം വീട്ടമ്മമാർക്ക് ആശ്രയമായിരുന്നു ചെലവ് കുറഞ്ഞ അടുപ്പുകൾ. സബ്സിഡി കഴിഞ്ഞാൽ 75 രൂപയാണ് നിർമ്മാണ ചെലവ്. തറ കെട്ടിക്കഴിഞ്ഞാൽ ഒരു പൈപ്പ് മാത്രം വാങ്ങിയാൽ മതി. നിർമ്മാണം സന്നദ്ധ പ്രവർത്തനമായിട്ടാണ് പരിഷത്ത് ചെയ്തിരുന്നത്.
ചെലവ് കുറഞ്ഞ പരിഷത്ത് അടുപ്പിന് ഇവിടെ വ്യാപകമായ പ്രചാരം കിട്ടി. പ്രവർത്തകർ സ്വന്തം വീട്ടിൽ സ്ഥാപിച്ചത് മാതൃകയായി. അക്കാലത്ത് യൂണിറ്റിൽ 25 അടുപ്പുകൾ സ്ഥാപിക്കുകയുണ്ടായി. ഉമ്മർ ഫാറൂഖിsൻറ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നിരുന്നത്. ഫാറൂഖ് ഡിഗ്രി പൂർത്തിയാക്കി ജോലി പ്രതീക്ഷിച്ച് നടക്കുന്ന കാലമായിരുന്നു അത്. ലഭ്യമായ സമയം മുഴുവനും സന്നദ്ധ പ്രവർത്തനമായി അടുപ്പുകൾ സ്ഥാപിക്കുന്നതിനായി വിനിയോഗിച്ചു. ഉമർ ഫാറൂഖ് ഇക്കാലത്തെ ഓർത്തെടുക്കുന്നത് ഇപ്രകാരമാണ്.
ഒന്നോ രണ്ടോ തവണ അടുപ്പ് തയാറാക്കുന്നതിനുള്ള പരിശീലനത്തിൽ പങ്കെടുത്തു. പിന്നെ ഓരോ വീടുകളിലും ചെയ്തു പഠിക്കുകയായിരുന്നു. തിരുനാവായ നവാമുകുന്ദ ഹൈസ്കൂളിലെ അധ്യാപകനായിരുന്ന രാജഗോപാലൻ മാഷ് ഇക്കാര്യത്തിൽ ഏറെ സഹായിച്ചു. ചമ്രവട്ടത്തെ പല വീടുകളിലും വെച്ച പരിഷത് അടുപ്പ് ,പാചക സംവിധാനമെന്നതിനപ്പുറം അടുക്കളയുടെ അഭിമാനമായി മാറി. നല്ല അടുപ്പ് ഉള്ളവർ വീടിന് പുറത്ത് പരിഷത് അടുപ്പ് വെക്കാൻ സ്ഥലം കണ്ടെത്തിയിരുന്നു. ഞങ്ങൾ പല സ്ഥലങ്ങളിലും അടുപ്പ് വെച്ചിട്ടുണ്ട്. സംസ്ഥാന നിർവ്വാഹക സമിതിയംഗം KK കൃഷ്ണകുമാർ ആവശ്യപ്പെട്ടതനുസരിച്ച്, എടപ്പാൾ ഭാഗത്ത്, അദ്ദേഹത്തിന്റെ ഒരു വല്യമ്മയുടെ വീട്ടിൽ അടുപ്പ് വെക്കാൻ പോയിട്ടുണ്ട്. പിന്നീട് തൃശൂർ ജില്ലയിൽ കൈപ്പറമ്പ് എന്ന സ്ഥലത്തു വരെ ഞാനും കെ.ആർ.രാമനുണ്ണി. യും കൂടി പോയി അടുപ്പ് ഫിറ്റ് ചെയ്തിട്ടുണ്ട്.
ശാസ്ത്രകലാജാഥ.
1986-ൽ സംസ്ഥാന ശാസ്ത്ര കലാജാഥക്ക് സമാപന വേദി ഒരുക്കിയത് തിരുർ തുഞ്ചൻ പറമ്പിലായിരുന്നു. വൈവിധ്യമുള്ള അനുബന്ധ പരിപാടികളും സമ്മേളനങ്ങളുമൊക്കെ നടത്തിക്കൊണ്ടാണ് ജാഥാ സ്വീകരണം ആസൂത്രണം ചെയ്തിരുന്നത്. ഇതോടനുബന്ധിച്ചുള്ള ഘോഷയാത്രയിൽ ചമ്രവട്ടം യൂണിറ്റിൽ നിന്നും കുട്ടികളുടെ ഒരു കലാസംഘത്തെ പരിശീലിപ്പിക്കുകയുണ്ടായി. ഈ സംഘം ലഘു നാടകങ്ങൾ തെരുവിൽ അവതരച്ചിച്ചുകൊണ്ടാണ് സ്വീകരണ സ്ഥലത്തേക്ക് യാത്രയായത്. ഈ പ്രപഞ്ചശക്തിയാര്? സൗന്ദര്യങ്ങൾ തൻ സ്രഷ്ടാവാര് ? എന്ന ചോദ്യവും സപ്താൽഭുതങ്ങളിൽ ഉത്തുംഗം താജ് മഹൽ തീർത്തതാര് എന്ന ചോദ്യവും നാടെങ്ങും മുഴക്കിക്കൊണ്ടായിരുന്നു ഗായക സംഘത്തിsൻറ യാത്ര. ഇതിന് തുടർച്ചയായി തിരൂരിൽ നടന്ന ഘോഷയാത്രയിൽ 20 കുട്ടികളുള്ള ടീം പങ്കെടുത്തു. ചമ്രവട്ടം ഗവ യു പി സ്കൂൾ പ്രഥമാധ്യാപകൻ കെ വാസു, ഗവ യു പി സ്കൂൾ അധ്യാപകരായ ഗോപാലകൃഷ്ണൻ (മണി മാഷ് ), പി.ബഷീർ, കെ.ആർ രാമനുണ്ണി, ജയരാജ് അരങ്ങത്തിൽ ,കെ.പി. നൗഷാദ്, ഉമർ ഫാറൂഖ്, ഇ.പി. അഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര സംഘം യാത്രതിരിച്ചത്. പുറത്തൂർ ഗവ. ഹൈസ്കൂൾ അധ്യാപകനായ ഉണ്ണികൃഷ്ണൻ കലാജാഥയിൽ അംഗമായതിനാൽ അദ്ദേഹത്തിsൻറ പിന്തുണയും ഈ സ്വീകരണ പദ്ധതിക്ക് കരുത്തായി. ഘോഷയാത്രയിൽ 15-ൽ പരം യൂണിറ്റ് അംഗങ്ങളും പങ്കാളികളായി.
ആൾക്കൂട്ടംഗ്രന്ഥശാല
ചമ്രവട്ടത്തെ ശാസ്ത്രസാഹിത്യ പരിഷത്തിsൻറ ചരിത്രം എഴുതുമ്പോൾ പ്രത്യേകം പരാമർശിക്കേണ്ട ഒരു സ്ഥാപനമാണ്. ആൾക്കൂട്ടം ഗ്രന്ഥശാല . പരിഷത്ത് യൂണിറ്റ് പ്രവർത്തനത്തിsൻറ ഒരു ഉപോൽപന്നം എന്ന് ഇതിനെ വിശേഷിപ്പിക്കാം . പരിഷത്ത് പ്രവർത്തകർക്ക് ഒത്തുചേരാനൊരു വേദി എന്ന നിലയിൽ ഒരു മുറി അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ഗ്രന്ഥാലയം എന്ന ആശയം ഉടലെടുക്കുന്നത്. 1986 നവം.1 ന് ആണ് ചമ്രവട്ടത്ത് ഒരു ഗ്രന്ഥശാല സ്ഥാപിക്കുന്നത്. ചമ്രവട്ടം ഗവ.യു.പി.സ്ക്കൂളിൽ പുതുതായി വന്ന ബഷീർ മാഷാണ് അതിന് ബീജാവാപം നടത്തിയത്. അദ്ദേഹം പരിഷത്ത് പ്രവർത്തകരായ ഞങ്ങൾക്ക് ഗ്രന്ഥശാലയുടെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയതിനു ശേഷം ഞങ്ങൾ അതിsൻറ സാക്ഷാൽക്കാരത്തിനു വേണ്ടി പ്രവർത്തിച്ചു. കെ.രാമകൃഷ്ണൻ എന്ന അധ്യാപകൻ കൂടി വന്നതോടെ ആൾക്കൂട്ടം സജീവമായി. യശഃശരീരനായ കെ ടി. ഭാസ്കരൻ മാസ്റ്റർ അക്കാലത്ത് താലൂക്ക് ഗ്രന്ഥശാലാ സംഘ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. ഭാസ്കരൻ മാഷുടെ അനുഭവത്തിsൻറ പശ്ചാത്തലത്തിലാണ് ഗ്രന്ഥാലയം സ്ഥാപിക്കന്നത്. സംഭാവനയായി പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ട് സ്ഥാപനം റജിസ്റ്റർ ചെയ്തു. ക്രമേണ ഗ്രന്ഥശാല, യൂണിറ്റ് 'പരിഷദ്ഭവൻ' ആയിത്തീർന്നു.
ബാലോത്സവജാഥാപരിശീലനക്യാമ്പ്
1987 ഏപ്രിൽ മാസത്തിൽ ശാസ്താ എ യു പി സ്ക്കൂളിൽ . ചേർന്ന യൂണിറ്റ് യോഗത്തിലാണ് ബാലോത്സവ ജാഥാ പരിശീലന ക്യാമ്പ് അജണ്ടയായി വന്നത്. യോഗത്തിൽ പങ്കെടുത്തവരെല്ലാം ചർച്ചയിൽ പങ്കെടുത്തു. ഈ ക്യാമ്പ് ചമ്രവട്ടം പോലുള്ള ഈ കൊച്ചു ഗ്രാമത്തിൽ നടത്തുന്നതിന് ഒരു പാട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതായി ചർച്ചയിൽ പങ്കെടുത്ത സീനിയർ അംഗങ്ങൾ അഭിപ്രായപ്പെട്ടതനുസരിച്ച് പ്രസ്തുത ക്യാമ്പ് ഇവിടെ നടത്താൻ കഴിയില്ല എന്ന വിവരം മേഖലയെയും ജില്ലയെയും അറിയിക്കാൻ തീരുമാനിച്ചു. എന്നാൽ മലപ്പുറം ജില്ലയിൽ ഇത്രയും വിപുലമായ ഒരു ക്യാമ്പ് 15 ദിവസം സംഘടിപ്പിക്കാൻ മറ്റൊരു യൂണിറ്റും തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് ഈ വിഷയം വീണ്ടും ഇവിടേക്ക് വരുന്നത്.
ഈ പശ്ചാത്തലത്തിൽ ഏപ്രിൽ അവസാനം ഒരു ദിവസം വൈകുന്നേരം ജില്ലയിൽ നിന്ന് ജില്ലാ സെക്രട്ടറി കെ.കെ. ജനാർദ്ദനൻ, ജില്ലാ കമ്മറ്റി അംഗം സി.പി വിജയൻ എന്നിവർ ഇവിടെ വരികയും ഞങ്ങളെയും കൂട്ടി ചമ്രവട്ടത്ത് പുഴയുടെ മണൽത്തിട്ടയിലിരുന്ന് ഏകദേശം ഒരു മണിക്കൂറിലധികം സംസാരിക്കുകയും, അപ്പോൾത്തന്നെ പ്രസിഡണ്ടിനെ ഞങ്ങളെല്ലാവരും കൂടി പോയി കാണുകയും ചെയ്തു. തൊട്ട് അടുത്ത ആഴ്ച വീണ്ടും യൂണിറ്റ് യോഗം ചേർന്നു. ജനാർദ്ദനൻ, വിജയൻ എന്നിവർ സന്നിഹിതരായിരുന്നു. യൂണിറ്റ് അംഗങ്ങളുടെ ആശങ്കകൾ എല്ലാം നീങ്ങി, ക്യാമ്പ് നടത്താൻ തന്നെ തീരുമാനിച്ചു. ഈ തീരുമാനമെടുക്കുന്നതിനും തുടർന്ന് ക്യാമ്പ് സംഘടിപ്പിക്കുന്നതിനും പുറത്തൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന കെ.ഗോപിനാഥ് വഹിച്ച പങ്ക് വളരെ വലുതാണ്.
ക്യാമ്പ് പഴയ മഠത്തിൽ വെച്ചു നടത്താനാണ് ആലോചിച്ചിരുന്നത്. നിളാ നദിയുടെ കരയാൻ രണ്ട് വലിയ പഴയ വീടുകൾ ചേർന്നതാണ് മഠം. ഒരു കാലത്ത് മുപ്പതിൽ പരം ആളുകൾക്ക് താമസിക്കാനായി ഒരു സ്വാമി നിർമ്മിച്ചതാണിത്. പിൽക്കാലത്ത് കൈമാറ്റം ചെയ്യപ്പെട്ടു. ക്യാമ്പിന് വേണ്ടി അത് അനുവദിച്ചു കിട്ടുന്നതിന് വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നു.സംഘാടകസമിതി. 2017 മെയ് രണ്ടാമത്തെ ആഴ്ചയിൽ ചമ്രവട്ടം ഗവ.യു.പി യിൽ പഴയ കെട്ടിടത്തിൽ വിപുലമായ യോഗം ചേർന്നു. തൃപ്രങ്ങോട് പഞ്ചായത്തിന് പുറമെ, പുറത്തൂർ, വെട്ടം, തിരുനാവായ പഞ്ചായത്തിലെ ജനങ്ങളുടെ സഹകരണം ഉറപ്പു വരുത്തിക്കൊണ്ട് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ ആയി കെ.ടി.ഭാസ്ക്കരൻ മാഷെയും ജനറൽ കൺവീനർ കെ.ആർ.രാമനുണ്ണിയെയും തെരഞ്ഞെടുത്തു. സാമ്പത്തിക കമ്മിറ്റിയുടെ കൺവീനർ കെ.ഗോപിനാഥ് ആയിരുന്നു. പ്രചരണ കമ്മിറ്റിയുടെ കൺവീനർ ബഷീർ മാഷും .
1987 മെയ്, ജൂൺ മാസങ്ങളിൽ സാമ്പത്തിക സമാഹരണത്തിനുള്ള തീരുമാനങ്ങൾ എടുത്തിരുന്നു വെങ്കിലും കാര്യമായ തോതിൽ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. ജൂലായ് 10 ആയപ്പോൾ ആകെ പിരിഞ്ഞു കിട്ടിയത് 1500 രൂപ. . ഈ വിവരം ജില്ലയിൽ അറിയിക്കുകയും എല്ലാ മേഖലയിലും സാമ്പത്തിക - വിഭവ സമാഹരണത്തിന് ഏർപ്പാടാക്കുകയും ചെയ്തു.
വിഭവ സമാഹരണത്തിsൻറ ചുമതല വഹിച്ച ബാലൻനായരുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന്കുറെ പച്ചക്കറികളും പലചരക്കു സാധനങ്ങളും വിറകും മറ്റും സംഘടിപ്പിച്ച് ക്യാമ്പിൽ എത്തിച്ചു. ഈ കാര്യത്തിൽ മാതൃകാപരമെന്ന് വിശേഷിപ്പിക്കേണ്ടത് തിരൂർ സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്ന ഗോപിനാഥിsൻറ പ്രവർത്തനമായിരുന്നു. ക്യാമ്പിലേക്ക് വാഹനങ്ങൾ എത്താത്തതു കൊണ്ട് മെയിൻ റോഡിൽ നിന്ന് തലച്ചുമടായി സാധനങ്ങൾ ക്യാമ്പിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം മുൻ കൈ എടുത്തു പ്രവർത്തിച്ചു. അതു കണ്ടപ്പോൾ മറ്റു ചെറുപ്പക്കാരും അദ്ദേഹത്തോടെപ്പം കൂടി.
തോരാതെ പെയ്യുന്ന മഴയിൽ ക്യാമ്പിൽ കത്തിക്കാനുള്ള ഉണങ്ങിയ വിറക് വലിയ പ്രശ്നമായിരുന്നു. അറിയാവുന്ന വീട്ടിൽ നിന്നൊക്കെ ലഭ്യമായ അത്രയും വിറക് ശേഖരിച്ചിട്ടും തികയാത്ത അവസ്ഥ - മഴ കാരണം വാങ്ങിയ വിറക് കത്തിക്കാനും കൊള്ളാതായി. ഒടുവിൽ വിറക് ആവശ്യമെന്ന് കണ്ടപ്പോൾ നാട്ടുകാരിൽ പലരും വിറകു തരാൻ തയ്യാറായി. കുഞ്ഞിലക്ഷ്മി ടീച്ചർ വിറകുപുരയിൽ നിന്നും മഴക്കാലത്തേക്ക് കരുതി വെച്ചിരുന്ന ഉണക്കിയ വിറക് പ്രത്യേകമായി നല്കി. എ വി. താമിക്കുട്ടിയും അദ്ദേഹത്തിൻ്റെ വിറക് ശേഖരം സംഭാവന നല്കി. പല സ്ഥലത്ത് നിന്നും വിറകിനൊപ്പം ധാരാളം തേങ്ങയും പച്ചക്കറികളും സംഭാവനയായി കിട്ടി.
ക്യാമ്പിൽ പങ്കെടുക്കേണ്ട ഏകദേശം 50 പേരിൽ ഏറെക്കുറെ അംഗങ്ങൾ തലേ ദിവസം (1987 ജൂലായ് 14 ന് ) എത്തിച്ചേർന്നു. സംസ്ഥാനത്തിsൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ - അധ്യാപകർ ബാങ്ക് ഉദ്യോഗസ്ഥർ, തൊഴിലാളികൾ, കർഷകർ. എല്ലാ തൊഴിൽമേഖലകളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിഭകൾ. പാട്ടും കളിയും ചർച്ചകളും സംഭാഷണങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷം - കോരിച്ചൊരിയുന്ന മഴ - മഠത്തിൻറെ വിശാലമായ പൂമുഖമാണ് പരിപാടികൾ റിഹേഴ്സൽ ചെയ്യാൻ വേദിയാക്കിയത്. തെക്കേ വീട് താമസത്തിന് മാറ്റിവെച്ചു. സ്കൂളുകളിൽ നടന്നു വന്ന മുൻ കാല ക്യാമ്പുകളിൽ നിന്ന് വ്യത്യസ്തമായി വലിയ കെട്ടിടത്തിലെ സൗകര്യങ്ങൾ എല്ലാവരും പരമാവധി ഉപയോഗിച്ചു.
കലാകാരന്മാർക്ക് പരിശീലനം നല്കാനും പ്രോത്സാഹനം നല്കാനും ക്യാമ്പിsൻറ മേൽനോട്ടം വഹിക്കാനുമെല്ലാം പ്രശസ്തരായ നിരവധി പേർ ചമ്രവട്ടത്തെത്തി. കെ-കെ. കൃഷ്ണ കുമാർ, കെ.ടി. രാധാകൃഷ്ണൻ , ഡോ.ബി. ഇക്ബാൽ, ഡോ. എം പി. പരമേശ്വരൻ, ശ്രീനിവാസൻ കർത്താ, വന്നവർ പ്രൊഫ. വി കെ. ശശിധരൻ, ഒ.എം. ശങ്കരൻ എന്നിവർ. കോഴിക്കോട് സർവകലാശാല പ്രൊ. വൈസ് ചാൻസ്ലർ ഡോ. ടി.എൻ ജയചന്ദ്രൻ അതിഥിയായി വന്നു. ക്യാമ്പ് കാണാനെത്തിയ പരിഷത്ത് അംഗങ്ങളിൽ പലരും സൗകര്യവും പരിശീലനരീതിയും കണ്ടപ്പോൾ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് തിരിച്ചു പോയത്. അതിഥികൾക്കു വേണ്ട സൗകര്യങ്ങൾ കൂടി ക്യാമ്പിൽ ഒരുക്കിയിരുന്നു. സംഘാടകർ തൊട്ടടുത്ത വീടുകളിൽ താമസിച്ചു
ക്യാമ്പിലേക്ക് എത്തിക്കുന്ന പലചരക്കു സാധനങ്ങളും മറ്റും സൂക്ഷിച്ചു വച്ചിരുന്ന സ്റ്റോർ മുറിയുടെ ചുമതല കെ. മാധവനായിരുന്നു. പരമേശ്വരൻ മാഷിനായിരുന്നു പാചകത്തിsൻറ ചുമതല. ക്യാമ്പംഗങ്ങൾക്ക് സ്വാദിഷ്ടമായ വിഭവങ്ങൾ മാഷും സഹായിയായ അയ്യപ്പുവും (അയ്യപ്പുണ്ണി) കൂടി തയ്യാറാക്കി. രാത്രി കഞ്ഞിയും പുഴുക്കും ആണ് പല ദിവസങ്ങളിലും . ഡോ. എം പി. പരമേശ്വരനും ഡോ. ഇക്ബാലും, കെ.ടി. ആറും വി.കെ.എസു (വി.കെ.ശശിധരൻ ) മൊക്കെ കഞ്ഞിക്ക് പ്ലേറ്റും കയ്യിൽ പിടിച്ച് നില്ക്കുന്നത് പ്രവർത്തകർക്ക് കൌതുകമുള്ള കാഴ്ചയായിരുന്നു. ജാഥാംഗങ്ങൾക്കും ക്യാമ്പ് ആഹ്ലാദപ്രദമായ ഒരു അനുഭവമായിരുന്നു. കുളിമുറിക്ക് പുറമെ കുളിക്കാൻ കുളം, സൗകര്യപ്രദമായ രണ്ടു വീടുകൾ അടുത്തടുത്ത് , ആവശ്യത്തിന് ടോയ്ലറ്റുകൾ, വിശാലമായ അങ്കണം എന്നിവ അവർക്ക് മനസ്സിന് ഉല്ലാസം നല്കുന്നവയായിരുന്നു.
ക്യാമ്പിsൻറ സംഘാടനത്തിൽ സജീവമായി പങ്കെടുത്ത തിരൂർ മേഖലാ പരിഷത്ത് പ്രർത്തക സമിതി അംഗങ്ങളും നിരവധിയാണ്. ടി.വിജയരാഘവൻ മാസ്റ്റർ ഏതാണ്ട് എല്ലാ ദിവസവും ചമ്രവട്ടത്ത് വന്നിരുന്നു. വാമനൻ നമ്പൂതിരി , സ്വാമിനാഥൻ, ജയകൃഷ്ണൻ, ചന്ദ്രൻ പാലാഴി, എന്നിവർ തിരൂരിലും ചമ്രവട്ടത്തും മാറി മാറി പ്രവർത്തിച്ചു. അതുപോലെ ബി.പി. അങ്ങാടി ഗേൾസ് ഹൈസ്കൂൾ അധ്യാപകനായിരുന്ന മന്മഥൻ പിള്ളയുടെ പങ്ക് എടുത്തു പറയേണ്ടതാണ്. വടക്കൻ ജാഥയുടെ മാനേജർ കൂടിയായിരുന്ന അദ്ദേഹം 87 ജൂലൈ ഒന്നുമുതൽ ഒരു മാസം അവധിയെടുത്താണ് ക്യാമ്പ് വിജയിപ്പിക്കാൻ എത്തിയത്. സംഘാടക സമിതിയെ സഹായിക്കാനായി പരിഷത്ത് ജില്ലാ കമ്മറ്റിയിൽ നിന്നും രണ്ട് മുഴുവൻ സമയ 'പോരാളികളെ ' ചുമതലപ്പെടുത്തിയിരുന്നു. അഹമ്മദ്, കൃഷ്ണ കുമാർ. എന്നിവർ. ക്യാമ്പിsൻറ തലേ ദിവസം ചമ്രവട്ടത്ത് വന്ന് ചുമതലയേറ്റ അവർ ജൂലൈ - 31 ന് ക്യാമ്പ് കഴിഞ്ഞാണ് യാത്രയായത്. രാവും പകലുമില്ലാതെ ഭക്ഷണം - വിറക്, പലചരക്ക് , എന്നു വേണ്ട ക്യാമ്പിലെ എല്ലാം നിയന്ത്രിക്കുന്നതിൽ ഇവർ വഹിച്ച പങ്ക് നിസ്തുലമായിരുന്നു.
ക്യാമ്പിന്റെ അവസാനം ചമ്രവട്ടം ഗവ.യു.പി സ്കൂളിലും ആലത്തിയൂർ കെ.എച്ച് എം. ഹൈസ്ക്കൂളിലും രണ്ടു പരിപാടികൾ നടത്തി. പരിപാടികളിൽ ഉടനീളം പാവനാടകത്തിsൻറ അവതരണമായിരുന്നു. അതിനു വേണ്ട മുഴുവൻ കർട്ടനും 50 പേർക്ക് ധരിക്കാനുള്ള മൂന്ന് സെറ്റ് ജുബ്ബയും തയ്യാറാക്കിയത് യൂണിറ്റിലെ സജീവാംഗം ദിവംഗതനായ കുട്ടൻ (ഗോപാലകൃഷ്ണൻ) ആയിരുന്നു. പാവനാടകങ്ങൾക്കായി പ്രത്യേകം കൂട് രൂപകല്പന ചെയ്ത് തയാറാക്കിയതും അത് ഹാളിൽ എവിടെ നിന്ന് നോക്കിയാലും കാണാൻ കഴിയും വിധം സജ്ജീകരിച്ചതും ജയപ്രകാശിsൻറ സാങ്കേതിക വൈദഗ്ദ്യത്തിsൻറ തെളിവായി. : പാവനാടകൾക്കുള്ള പാവകൾ നിർമ്മിക്കുന്ന കാഴ്ച രസകരമായിരുന്നു. ക്യാമ്പിsൻറ അങ്കണത്തിൽ നിരത്തിവെച്ച വിവിധ രൂപത്തിലും നിറത്തിലുമുള്ള പാവകൾ കാണാൻ ധാരാളം നാട്ടുകാർ എത്തി - ജില്ലയിലെ പല യൂണിറ്റുകളിൽ നിന്നും പ്രവർത്തകർ സന്ദർശകരായും അതിഥികളായും പങ്കെടുത്തു. കലാപരിശീലനം കാണാൻ " ധാരാളം കുട്ടികളുമെത്തി. ചുരുക്കത്തിൽ തിരൂരിsൻറ സാംസ്കാരിക ഉത്സവമായി ഈ കേന്ദ്രം മാറുകയായിരുന്നു.
, കുട്ടികൾക്ക് ആവേശവും പഠനത്തിൽ താല്പര്യവുമുണ്ടാക്കുന്നവയായിരുന്നു പാവനാടകങ്ങൾ. ശാസ്ത്രതത്വങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഉതകുന്നതായിരുന്നു അവ. പ്രൈമറി ക്ലാസിലെ പാഠഭാഗങ്ങൾ നാടകങ്ങളായും പാവനാടകങ്ങളായും കവിതകൾ സംഗീത ശില്പങ്ങളായും പരിവർത്തിച്ചെടുക്കാൻ മിടുക്കരായിരുന്നു പങ്കാളികൾ. കുട്ടികൾക്ക് മനസ്സിലാക്കാൻ വിഷമമുള്ള ആർക്കിമിഡീസ് തത്വവും ആപേക്ഷിക സാന്ദ്രതയും നാടകരൂപത്തിൽ അവതരിപ്പിച്ചു. ഒരു മരം ഒരു വരം എന്ന പാഠഭാഗം പവനാടകമാക്കി മാറ്റി. സത്യപാലൻ ,ഭക്തദാസ് എന്നീ അധ്യാപകർ രൂപകല്പന ചെയ്ത പാവകളും സ്ക്രിപ്റ്റുകളും ഏറെ ശ്രദ്ധേയമായിരുന്നു. ശ്രീ. സത്യപാലsൻറ ഭീകരൻ എന്ന പാവനാടകം ദൂരദർശനിൽ നിരവധി കാലം സംപ്രേഷണം ചെയ്യുകയുണ്ടായി. കെ.ടി. രാധാകൃഷ്ണൻ - ഈ ക്യാമ്പിൽ വച്ചെഴുതിയ പത്തായ പെരുവയറൻ പൊണ്ണനാനക്കൊരു കുപ്പായം തുന്നാൻ മോഹം എന്ന ഗാനം പിന്നീട് നാലാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉൾച്ചേർത്തു.
പണച്ചെലവ് ഒഴിവാക്കാൻ ക്യാമ്പുകൾ നടത്തിയാണ് പരസ്യബോർഡുകൾ തയാറാക്കിയത് . ആദ്യം തിരൂരിലും പിന്നീട് ചമ്രവട്ടത്തും ബാനർ - പോസ്റ്റർ ക്യാമ്പുകൾ സംഘടിപ്പിച്ചു, പി.പി ലക്ഷ്മണൻ , ഹരി, മധു തുടങ്ങി തിരൂരിലെ കലാകാരന്മാരും പരിഷത്ത് ജില്ലാ പ്രവർത്തക സമിതിയിലെ ചിത്രകാരന്മാരും ക്യാമ്പുകളിലെത്തിയിരുന്നു. കുട്ടികൾക്ക് ആസ്വാദ്യകരമായ ചിത്രങ്ങളായിരുന്നു ബാനറിലും ബോർഡിലും ഉൾച്ചേർത്തിരുന്നത്. എലിയും കിളിയും നിറഞ്ഞ ബാനറുകളും ബോർഡുകളും എല്ലാ കവലയിലും സ്ഥാപിച്ചു. തിരുർ മുതൽ ചമ്രവട്ടം വരെ. ഓരോ കിലോമീറ്റർ അകലത്തിലും കാർഡ് ബോർഡ് കൊണ്ട് മൈൽ കുറ്റികൾ ഉണ്ടാക്കി - ഇലക്ട്രിക് പോസ്റ്റിടുത്ത് സ്ഥാപിച്ചിരുന്നു - തിരൂരിൽ നിന്ന് പുറപ്പെടുന്ന ഒരാൾക്ക് ബാലോത്സവ ജാഥ ക്യാമ്പിലെത്താനുള്ള വഴിയും ദൂരവും ചിത്രീകരിച്ച ഈ നാഴികക്കല്ലുകൾ മികച്ച പ്രചരണ തന്ത്രമായി മാറി. അത് സംഭാവന സ്വീകരിക്കാർ ഏറെ ഗുണം ചെയ്തു. ക്യാമ്പ് നടക്കുന്നതിനിടയിൽ ഒരു ഞായറാഴ്ച മുഴുവൻ പച്ചാട്ടിരിയിലെ തെരഞ്ഞെടുത്ത വീടുകൾ കേന്ദ്രീകരിച്ച് സംഭാവന സ്വീകരിക്കുകയുണ്ടായി. ഇങ്ങനെ ദീർഘമായ വിഭവ സമാഹരണത്തിലൂടെയാണ് ക്യാമ്പ് വിജയിപ്പിക്കാനായത്.
2017 ജൂലായ് 31 ന് ജാഥാംഗങ്ങൾ മൂന്നായി തിരിഞ്ഞ് സംസ്ഥാനത്തിsൻറ 3 ഭാഗങ്ങളിലേക്ക് വടക്കൻ ജാഥ, മദ്ധ്യ മേഖലാ ജാഥ, തെക്കൻ ജാഥ എന്നായി പിരിഞ്ഞു പോയി. പഴയ പ്രവർത്തകരുടെ മനസ്സിൽ എന്നെന്നും ഓർമ്മ നിലനിർത്താൻ ഉതകുന്ന പല സന്ദർഭങ്ങളും ബാലോത്സവ ജാഥാ പരിശീലന ക്യാമ്പിൽ ഉണ്ടായിരുന്നു.
സംസ്ഥാന വനിതാ സംഗമം.
1988-ൽ വലപ്പാട് വെച്ചു നടന്ന പ്രഥമ വനിതാ സംഗമത്തിൽ പ്രേമ, ലില്ലി കർത്താ എന്നിവരോടൊപ്പം ചമ്രവട്ടം യൂണിറ്റിൽ നിന്ന് കെ.ആർ. രജിത പങ്കെടുത്തു. ജില്ലയിൽ നിന്ന് ആകെ 5 പേരാണ് 3 ദിവസം നീണ്ടു നിന്ന ക്യാമ്പിൽ പങ്കെടുത്തത്. 1990 ൽ . അടൂരിൽ നടന്ന വനിതാ സംഗമത്തിലും ചമ്രവട്ടം യൂണിറ്റിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു.
ഇന്ന്
1990 ന് ശേഷം യൂണിറ്റിലെ പല സജീവ പ്രവർത്തകര്യം പഠിക്കുന്നതിനും ജോലി സംബന്ധമായും ചമ്രവട്ടം വിട്ടു. അതുകൊണ്ട് തന്നെ യൂണിറ്റ് പ്രവർത്തനം സെക്രട്ടറി . പ്രസിഡണ്ട് , ട്രഷറർ എന്നിവരിലേക്ക് ചുരുങ്ങി. പിന്നീട് ,മേഖല നിർദ്ദേശിക്കുന്ന നാമമാത്ര പ്രവർത്തനങ്ങൾ മാത്രമായി യൂണിറ്റ് മുന്നോട്ടു പോയി. യൂണിറ്റ് സെക്രട്ടറി കെ.ആർ രാമനുണ്ണി മേഖലാ കമ്മിറ്റിയംഗം, മേഖലാ സെക്രട്ടറി എന്നിവയായും പിന്നീട് ജില്ലാ കമ്മിറ്റിയംഗവുമായി പിന്നെയും വർഷങ്ങൾ പ്രവർത്തിക്കുകയുണ്ടായി. പുതിയതായി ചില ചെറുപ്പക്കാർ വന്നെങ്കിലും അവരെ സജീവ പ്രവർത്തകരാക്കാൻ യൂണിറ്റിന് കഴിഞ്ഞില്ല.
2020 ൽ ചമ്രവട്ടം യൂണിറ്റ് പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൃപ്രങ്ങോട് യൂണിറ്റ് ആയി പുന..സംഘടിപ്പിച്ചിട്ടുണ്ട്. അംഗത്വപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. വളരെ സജീവമായ ആര്യഭട്ട ബാലവേദി യൂണിറ്റിsൻറ കീഴിൽ പ്രവർത്തിച്ചു വരുന്നു. ഓണത്തിനും ആഗസ്റ്റ് 15 നും വൈവിദ്ധ്യമാർന്ന പരിപാടികൾ on line ആയി സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 10 സുവനീർ ചേർത്തിട്ടുണ്ട്. മാസിക 35 എണ്ണം ചേർത്തു. കുട്ടി ലൈബ്രറിയിലേക്ക് 20 പുസ്തക സഞ്ചികൾ വെച്ചിട്ടുണ്ട്.
ഒരു നാട് പുരോഗമന പ്രസ്ഥാനങ്ങളെ എങ്ങനെ ഉൾക്കൊണ്ടു എന്നത് ദേശത്തിsൻറ ചരിത്രമാണ്. മതേതരവും ജനാധിപത്യപരവുമായ കാഴ്ചപ്പാടുകൾ കേരളത്തിലെ ഓരോ പ്രദേശത്തും സമാനമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ടാകണം. പുതിയ തലമുറയുടെ പാഠപുസ്തകമാണത്. പോയ കാലത്തെ മാതൃകാ പ്രവർത്തനങ്ങളും കൂട്ടായ്മയും പുതിയ തലമുറയ്ക്ക് ഊർജം പകരണം. രണ്ട് തലമുറകൾ തമ്മിലുള്ള തുറന്ന സംവാദത്തിലൂടെ മാത്രമേ ആശയ വിനിമയം സുസാധ്യമാകൂ : ശാസ്ത്രസാഹിത്യ പരിഷത്ത് ഒരുക്കുന്ന പുതിയ കൂട്ടായ്മകൾക്ക് ഇതു കഴിയും. ആ ദൗത്യം കൂടി പുതിയ ഭാരവാഹികൾ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.