"സംവാദം:പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
പരിഷത്ത്  വിക്കി പ്രവർത്തനങ്ങൾ ഉപേക്ഷിച്ചോ?
 


== എടതിരുത്തി യൂണിറ്റ് ചരിത്രം  ==
== എടതിരുത്തി യൂണിറ്റ് ചരിത്രം  ==

21:53, 30 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


എടതിരുത്തി യൂണിറ്റ് ചരിത്രം

എടതിരുത്തി യൂണിറ്റ് ചരിത്രത്തിലൂടെ...

തൃശൂർ ജില്ലയിൽ മതിലകം മേഖലയുടെ കീഴിലുള്ള യൂണിറ്റാണ് എടതിരുത്തി... ഇന്ന് 115അംഗങ്ങളുള്ള സജീവപരിഷത്ത് പ്രവർത്തന യൂണിറ്റ്, 1970-കളിൽ പരിഷത്ത് പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ തൃപ്രയാർ മേഖലയുടെ ഭാഗമായി എടമുട്ടം യൂണിറ്റിനോട് ചേർന്നാണ് എടതിരുത്തി യൂണിറ്റ് പ്രവർത്തകർ പ്രവർത്തിച്ചിരുന്നത്... 1974-ൽ യൂറീക പ്രചാരണത്തിലൂടെ പ്രവർത്തനങ്ങൾ ആരംഭം കുറിക്കുകയും 1975-ൽ പീച്ചി ക്യാമ്പ് അനുബന്ധിച്ചു യൂണിറ്റിലും പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി... പുളിച്ചോട് സ്കൂളിൽ ഇതിനോടനുബന്ധിച്ചു *പ്രകൃതി, സമൂഹം, ശാസ്ത്രം എന്നീ വിഷയത്തിൽ ക്ലാസ്സ്‌ നടക്കുകയും ഇ. കെ നാരായണൻ മാസ്റ്റർ വിഷയവതരണം നടത്തുകയുമുണ്ടായി... ഇതോടെ പരിഷത്ത് ഒരു ജനകീയ പ്രസ്ഥാനമായി മാറുകയും, യൂണിറ്റിലേക്ക് പലരും ആകർഷിക്കപെടുകയും ഉണ്ടായി..

വാലിപ്പറമ്പിൽ മോഹൻദാസ്, സിദ്ധാർഥൻ മാസ്റ്റർ, dr. ദീപു ചന്ദ്രൻ, റാഫി, പ്രദീപ് MN, അജയൻ മാസ്റ്റർ, അഭിജിത് താഷ്ണത്, സലീം, നെടിയപറമ്പിൽ ഇബ്രാഹിംകുട്ടി, ചക്കമാട്ടിൽ ജലീൽ, പ്രനിൽ, ശരത് വൈലോപ്പിള്ളി, KK കിഷോർ, ബിജോയ്‌ ഭഗവതി പറമ്പിൽ, തങ്കമണി, കൊലന്ത്ര ശശാങ്കൻ, പുതിയവീട്ടിൽ സലീം, തുടങ്ങിയവരെല്ലാം ആദ്യകാല സജീവ പ്രവർത്തകരായിരുന്നു...

തുടർന്ന് 75കളിൽ യുറീക്ക വിദ്യാലയങ്ങളിൽ ശ്രദ്ധിക്കപെടുകയുണ്ടായി.. ഇതേ തുടർന്ന് യുറീക്കാ പ്രചാരണത്തിന് മുൻ നിരയിലുണ്ടായിരുന്നു ചെന്ത്രപിന്നി ഹൈസ്കൂൾ അധ്യാപകൻ സിദ്ധാർഥൻ മാസ്റ്ററിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ സയൻസ് ക്ലബ്‌ രൂപീകരണം നടക്കുകയുണ്ടായി.. ഇതോടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നേടുകയും കൂടുതൽ അധ്യാപകർ യൂണിറ്റ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു..

തുടർന്ന് സൈലന്റ് വാലി വലിയ ചർച്ച മാധ്യമങ്ങളിൽ നടക്കുകയും പരിഷത്തിന് സ്വീകാര്യത നൽകുകയുമുണ്ടായി.. പരിസ്ഥിതി രംഗത്തെ വലിയ കാൽവെപ്പായിരുന്നു.. പരിസ്ഥിതിയുമായി ആരംഭിക്കുകയും, ഊർജരംഗത്തെ കൃത്യമായ പഠനവുമായിരുന്നു സൈലന്റ് വാലി. നൂറു ശതമാനം ജലവൈദ്യതിയെ ആശ്രയിക്കുന്ന കേരള വിദ്യുഛക്തി വിതരണത്തിലെ അപായ സാധ്യതകളെ ചൂണ്ടികാണിച്ചു നടന്ന പഠനവുമായി ബന്ധപെട്ടു നമ്മുടെ പല പ്രാദേശിക ഇടങ്ങളിലും സൈലന്റ് വാലി ചർച്ചകൾ നടക്കുകയും ജനശ്രദ്ധ നേടുകയുമുണ്ടായി... ഇതോടെ പുകയില്ലാത്ത അടുപ്പ്, ചൂടാറപെട്ടി എന്നിവയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കും ശ്രദ്ധനേടി..

ഇതോടെ പ്രവർത്തകർ എടതിരുത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുവാനും യൂണിറ്റ് എന്ന നിലയിലേക്ക് കടന്നുവരികയുമുണ്ടായി.. എങ്കിലും എടതിരുത്തി യൂണിറ്റ് എന്ന നിലയിലേക്ക് മാറ്റിയത് സാക്ഷരത പ്രവർത്തനവുമാണ്.. യൂണിറ്റ് പ്രവർത്തനമാരംഭിച്ചതിനു ശേഷം ഉണ്ടായ 89കളിൽ വനിതാ കലാ ജാഥ വലിയ ജനപിന്തുണയും ജനശ്രദ്ധയും നേടി.. സ്ത്രീ ശക്തീകരണം മുഖ്യ വിഷയമായി അവതരിപ്പിച്ച കലജാഥക്ക് sn വായനശാലയിൽ വേദിയൊരുങ്ങി... ഈ പ്രവർത്തനങ്ങളിലൂടെഎല്ലാം 90കളിൽ പരിഷത്തിന് തന്നതായ ഇടം നേടിയെടുക്കാനും സാധാരണകരിലേക്ക് എത്തിച്ചേരനും സാധിച്ചു

"https://wiki.kssp.in/index.php?title=സംവാദം:പ്രധാന_താൾ&oldid=9844" എന്ന താളിൽനിന്ന് ശേഖരിച്ചത്