"വടകര മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
[[പ്രമാണം:പി. സജീവ് കുമാർ ജാഥാ ക്യാപ്റ്റൻ കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർക്ക് പതാക കൈമാറുന്നു.jpg|ഇടത്ത്|ലഘുചിത്രം|' വടകര നഗര സഭാ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ ജാഥാ ക്യാപ്റ്റൻ കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർക്ക് പതാക നല്കികൊണ്ട് നിർവ്വഹിക്കുന്നു]] | [[പ്രമാണം:പി. സജീവ് കുമാർ ജാഥാ ക്യാപ്റ്റൻ കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർക്ക് പതാക കൈമാറുന്നു.jpg|ഇടത്ത്|ലഘുചിത്രം|' വടകര നഗര സഭാ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ ജാഥാ ക്യാപ്റ്റൻ കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർക്ക് പതാക നല്കികൊണ്ട് നിർവ്വഹിക്കുന്നു]] | ||
[[പ്രമാണം:നഗരസഭ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ സംസാരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് വടകര നഗരസഭ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ സംസാരിക്കുന്നു]] | [[പ്രമാണം:നഗരസഭ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ സംസാരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് വടകര നഗരസഭ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ സംസാരിക്കുന്നു]] | ||
[[പ്രമാണം:വടകര മേഖല ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടന സമ്മേളനത്തിൽ നിന്ന്.jpg|ലഘുചിത്രം|വടകര മേഖല ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടന സമ്മേളനത്തിൽ നിന്ന്| | [[പ്രമാണം:വടകര മേഖല ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടന സമ്മേളനത്തിൽ നിന്ന്.jpg|ലഘുചിത്രം|വടകര മേഖല ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടന സമ്മേളനത്തിൽ നിന്ന്|നടുവിൽ]] | ||
01:26, 17 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഗ്രാമശാസ്ത്ര ജാഥ
'പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' വടകര മേഖല ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടനം 16.12 2023 ന് വടകര നഗര സഭാ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ ജാഥാ ക്യാപ്റ്റൻ കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർക്ക് പതാക നല്കികൊണ്ട് നിർവ്വഹിച്ചു
ഗ്രാമശാസ്ത്ര ജാഥ 2023 സംഘാടക സമിതി രൂപീകരിച്ചു.
-------------------------------------
ജനകീയ ക്യാമ്പയിൻൻ്റെ ഭാഗമായി നടക്കുന്ന ഗ്രാമശാസ്ത്ര ജാഥയുടെയും ജാഥയുടെ മുന്നോടിയായി നടക്കുന്ന 'ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ 14-11-2023 ചൊവ്വാഴ്ച നടക്കുന്ന സെമിനാറിൻ്റെയും നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. മേഖല പ്രസിഡണ്ട് കെ. വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് മേഖല സെക്രട്ടറി വിശ്വനാഥൻ പി.പി സ്വാഗതം ആശംസിച്ചു. സംഘാടക സമിതി ചെയർമാനായി പി. ബാലൻ മാസ്റ്ററേയും കൺവീനറായി കെ. വിജയനേയും ട്രഷററായി എം.കെ. ബാബുരാജിനേയും തെരഞ്ഞെടുത്തു.
പരിഷത്ത് ജില്ലാ പ്രസിഡണ്ട് ബി. മധു മാസ്റ്റർ പരിപാടികൾ വിശദീകരിച്ചു. ശേഷം നടന്ന വിശദമായ ചർച്ചയിൽ പരിപാടികളുടെ നടത്തിപ്പും സാമ്പത്തിക സമാഹരണവും പുസ്തക പ്രചരണവും എല്ലാം ചർച്ച ചെയ്യപ്പെട്ടു. മേഖല ട്രഷറർ എം.കെ. ബാബുരാജ് നന്ദി പറഞ്ഞു '
ഭരണഘടന ചരിത്രവും വർത്തമാനവും സെമിനാർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭരണഘടന ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇ.വി ലിജീഷ് വിഷയാവതരണം നടത്തി. പി ബാലൻ അധ്യക്ഷനായി.കെ അശോകൻ മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു കെ വിജയൻ സ്വാഗതവും പി പി വിശ്വനാഥൻ നന്ദിയും പറഞ്ഞു