"സംക്രമണഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''' | |||
കരിവള്ളൂർ മുരളി (ശാസ്ത്രകലാജാഥ 1999)''' | |||
'''കരിവള്ളൂർ മുരളി (ശാസ്ത്രകലാജാഥ 1999)'' | |||
11:16, 19 ജൂലൈ 2014-നു നിലവിലുള്ള രൂപം
കരിവള്ളൂർ മുരളി (ശാസ്ത്രകലാജാഥ 1999)
ഒരു പന്തമിന്നുയർത്തിപ്പിടിക്കുന്നു നാം
പുതിയ നൂറ്റാണ്ടിൻ പഥത്തിൽ
പടവുകൾ പിന്നിട്ട് വിടചൊല്ലുമൊരുകാലം
പടവുകൾ മുന്നേറി അണയും പുതുകാലം
ഇരുളുന്നുവെങ്കിലും ചക്രവാളങ്ങളിൽ
കൊടിയിറങ്ങാത്ത മർത്ത്യതതന്റെ ഭേരികൾ
ഇവിടെ നിർമ്മിക്കും ശുഭപ്രതീക്ഷാമുനമ്പി-
വിടയീ ശതക സംക്രമണ സന്ധി (2)
ഭൂതകാലത്തിന്റെ ഉലകളിൽ പണിതീർത്ത
സാറിസ്റ്റു തുടലുകളുടച്ച പോരാളികൾ
ലോകത്തെ ആദ്യ പണിയാള ഭരണം
ചോരയിൽ കെട്ടിപ്പടുത്ത സ്വപ്നം
മോചനത്തിൻ മഹത്തായ സ്വപ്നം
പടവുകൾ പിന്നിട്ട് വിടചൊല്ലുമൊരുകാലം
പടവുകൾ മുന്നേറി അണയും പുതുകാലം
കീഴടക്കപ്പെട്ട കോളനികൾ വാഴാൻ
പോരടിച്ചു രണ്ടു ലോകയുദ്ധങ്ങളിൽ
ലോക നന്മക്കുള്ള ശാസ്ത്ര സംഭാവന
ലോക നാശത്തിനായ് അപഹരിച്ചു
ലോക നാശത്തിനായ് അവരെടുത്തു.
പടവുകൾ പിന്നിട്ട് വിടചൊല്ലുമൊരുകാലം
പടവുകൾ മുന്നേറി അണയും പുതുകാലം
ഭൂമിയെ കീഴടക്കാൻ വന്ന മോഹങ്ങൾ
മാനുഷീകതയെ കശാപ്പുചെയ്തു
അസ്ഥിമല തീർത്ത നരഭോജികളൊടുങ്ങി
ഉജ്ജ്വല മനുഷ്യത്വ ഗാഥകൾ തുടങ്ങി
പടവുകൾ പിന്നിട്ട് വിടചൊല്ലുമൊരുകാലം
പടവുകൾ മുന്നേറി അണയും പുതുകാലം.
കോളനി വിമോചന പതാകകളുയർന്നു
സ്വാതന്ത്ര്യ സങ്കീർത്തനങ്ങൾ മുഴങ്ങി
എങ്ങോമനുഷ്യന്റെ ചങ്ങലയിലിന്നും
വിങ്ങുന്ന വിശ്വമാനവികത വിടർന്നു
പടവുകൾ പിന്നിട്ട് വിടചൊല്ലുമൊരുകാലം
പടവുകൾ മുന്നേറി അണയും പുതുകാലം
ഒരു പിടിയുപ്പിൻ കരുത്തിൽ നിറയുന്നുണ്ട്
ഒരു തുടം ചോര തെലുങ്കാനകൾ
ഒരു വെടിയൊച്ചയിൽ തകരും മിനാരങ്ങൾ
തുടരുന്നതിന്നും ചരിത്രഹത്യ
തുടരുന്നതോരോ ചരിത്രഹത്യ
ഒരു പുഴയിൽ നിന്നെടുത്തൊരു-
കല്ലു കരയിൽ വെച്ചൊരു
ദൈവമാക്കുന്ന മർത്ത്യബോധം
ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്
പിടയും മനുഷ്യന് ചത്തുവീഴാൻ ഒരു പിടി
മണ്ണു നൽകുന്ന നീതിബോധം
പടവുകൾ പിന്നിട്ട് വിടചൊല്ലുമൊരുകാലം
പടവുകൾ മുന്നേറി അണയും പുതുകാലം
വിപണിതൻ വിഷവൃക്ഷമൊക്കയും കായ്ക്കുന്നു
ഉപഭാഗപരതതൻ വിഷഫലങ്ങൾ
കാഴ്ചക്ക് കോമ്പല്ല് വാക്കിന്നു തേറ്റകൾ
വാഴ്ത്തപ്പെടുന്നിതാ നരഭോജികൾ
തരികയില്ലാ ഞങ്ങൾ ഭൂമിയുടെ ഭാവിയെ
ഗതകാല കടബാദ്ധ്യതക്ക് പകരം
തരികയില്ല ഞങ്ങൾ ഞങ്ങളുടെ മക്കളെ
തരികയില്ല തീറ്റയായി മേലിൽ
തരികയില്ല ഞങ്ങൾ ഭൂമിയുടെ ഭാവിയെ
തരികയില്ലാ ഞങ്ങൾ ഞങ്ങളുടെ മക്കളെ
തരികയില്ല.....
ലിപി വിന്യാസം : വിനോയ് പന്തല്ലൂർ