"കുനിശ്ശേരി യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(അക്ഷര തെറ്റുകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 114: വരി 114:


ജിയുപി കണ്ണമ്പുള്ളിയിൽ അക്ഷരം അറിയാത്തവർക്ക് അക്ഷരം പഠിപ്പിക്കാൻ നേതൃത്വം നൽകി ബാബുരാജാണ് പ്രധാന ചുമതല എടുത്തത് എന്ന് ഓർക്കുന്നു. ഇപ്പോൾ GLPS ൽ പൂർണമായുംപരിഷത്ത് ഇടപെടുന്നു. കുനിശ്ശേരി ജിഎച്ച്എസ്എസ് ലും ഇടപെടൽ നടത്തിവരുന്നു.
ജിയുപി കണ്ണമ്പുള്ളിയിൽ അക്ഷരം അറിയാത്തവർക്ക് അക്ഷരം പഠിപ്പിക്കാൻ നേതൃത്വം നൽകി ബാബുരാജാണ് പ്രധാന ചുമതല എടുത്തത് എന്ന് ഓർക്കുന്നു. ഇപ്പോൾ GLPS ൽ പൂർണമായുംപരിഷത്ത് ഇടപെടുന്നു. കുനിശ്ശേരി ജിഎച്ച്എസ്എസ് ലും ഇടപെടൽ നടത്തിവരുന്നു.
ബാലവേദി
ന്യൂട്ടൺ യൂറീക്ക ബാലവേദി എന്നായിരുന്നു യൂണിറ്റ് ബാലവേദിയുടെ ആദ്യത്തെ പേര്.  സബ് ന, നദീറ, ജസ്ന തുടങ്ങി ഒട്ടേറെ കുട്ടികൾ ബാലവേദിയിൽ സ്ഥിരസാന്നിധ്യമായിരുന്നു. രമേഷിനായിരുന്നു പൊതുചുമതല. പിന്നീട് പലരും  ബാലവേദി ചുമതലയുണ്ടായിരുന്നു.  ജയപ്രകാശ്  ചുമതലയുണ്ടായിരുന്നത് എടുത്ത് പറയേണ്ടതായിട്ടുണ്ട്.  ഓരോ ആഴ്ചയിലും ബാലവേദി മുന്നോട്ട് കൊണ്ടുപോകുന്നതിനായി വേവലാതിയോടെ നടക്കുന്ന ജയപ്രകാശിന്റെ ചിത്രം ആരും മറക്കില്ല. ഇന്നാണെങ്കിൽ  കുട്ടികൾക്ക് കൊടുക്കുവാനായി അനേകം കാര്യങ്ങളുണ്ട്.  ഇപ്പോഴുള്ള ബാലവേദി കൂടുതൽ മെച്ചപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാനാകണം
വിജ്ഞാനോത്സവം
ആവേശകരമായാണ് ആദ്യ വിജ്ഞാനോത്സവം എസ്.ആർ.യു.പി. സ്കൂളിൽ നടന്നത്.  അന്നത്തെ വാർഡ് മെമ്പർ ശ്രീ. രാജൻ ആണ് ഉദ്ഘാടനം  ചെയ്തത്.  എല്ലാ സ്കൂളുകളും വിജ്ഞാനോത്സവവുമായി സഹകരിച്ചിരുന്നു.  സാമ്പത്തികമായി വളരെ പ്രയാസകരമായി രുന്നെങ്കിലും കുട്ടികൾക്ക് പായസമുൾപ്പെടെയുള്ള ഭക്ഷണം നൽകിയിരുന്നു.  ഒരു തവണ കുനിശ്ശേരി ഹൈ സ്കൂളിൽ നിന്നും  കുട്ടികളെ പങ്കെടുപ്പിക്കാതിരുന്നതിനെത്തുടർന്ന് യൂണിറ്റിന്റെ പ്രതിഷേധം രേഖപ്പെടുത്തി സ്കൂളിന് കത്ത് നൽകുകയുണ്ടായി.
പുസ്തകപ്രചരണം
പ്രവർത്തകർ സംഘം ചേർക്ക് സഞ്ചിയിൽ  പുസ്തകവുമായി  കിലോമീറ്ററുകളോളം നടന്ന് എല്ലാ വീടുകളിലും കേറി വില്കുന്ന പ്രവർത്തനം 2010ന്റെ ആദ്യകാലങ്ങൾ വരെ ഉണ്ടായിരുന്നു.എല്ലാ കാലങ്ങളിലും മികച്ച രീതിയിൽ പുസ്തക പ്രചരണം നടത്താറുണ്ട്.
മാസിക
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മാസിക പ്രചരിപ്പിച്ച യൂണിറ്റാണ് കുനിശ്ശേരി. കഴിഞ്ഞ വർഷവും (2021)300 ലേറെ മാസിക പ്രചരിപ്പിക്കാനായിട്ടുണ്ട്.
പ്രകാശ് ടീ ഷോപ്പ്
ആദ്യകാലത്ത്  പ്രവർത്തകരുടെ സ്ഥിരം കൂടിയിരിപ്പ് കേന്ദ്രമായിരുന്നു  ജയൻ നടത്തിയിരുന്ന നാരായണേട്ടന്റെ (മീശ നാരായണൻ) ചായക്കട.  യൂണിറ്റിന്റെ വലിയ പരിപാടികളുടെ ആസൂത്രണവും  പ്രവർത്തകരുടെ ചെറുതും വലുതുമായ ചിന്തകളും  ഉരുത്തിരിഞ്ഞത് പ്രകാശ് ടീ സ്റ്റാളിൽ നിന്നാണ്.
ഗ്രാമപത്രം
ഒരുപാട് വർഷങ്ങളായി കുനിശ്ശേരിയിൽ  ഗ്രാമപത്രം നിലവിലുണ്ട്.  ആദ്യഘട്ടത്തിൽ ബാനറെഴുത്ത് എസ്.ആർ.യു.പി.  സ്കൂളിന്റെ ചുമരിൽ സ്റ്റെയിനർ ഉപയോഗിച്ചാണ്.  പിന്നീടാണ് ബ്രഷ് ഉപയോഗിച്ച് തുടങ്ങിയത്. പോസ്റ്ററെഴുത്ത് യൂണിറ്റിലെ കൂടുതൽ പ്രവർത്തകർ ഏറ്റെടുത്തിട്ടുണ്ട്.  ആകർഷകമായ വലിയ ബോർഡുകൾ സ്ഥാപിക്കുന്നത് കുനിശ്ശേരി യൂണിറ്റിന്റെ  പ്രത്യേകതയാണ്.
നളന്ദ ട്യൂഷൻ സെന്റർ
കുനിശ്ശേരിയിലെ പരിഷത്ത് പ്രവർത്തകരുടെ സൈദ്ധാന്തിക മറുപടികൾ നളന്ദയിലെ മോഹനേട്ടനും സുഹൃത്തുക്കളുമാണ് തന്നിരുന്നത്.  യോഗങ്ങൾ മിക്കതും അവിടെത്തന്നെയാകും.  രഘുവേട്ടൻ (ഹെൽത്ത്) ആയിരുന്നു മുദ്രാഗീതങ്ങൾ പാടാൻ പഠിപ്പിച്ചത്.  കല്ലിങ്കൽപ്പാടം സ്കൂളിലെ സുരേന്ദ്രൻ മാഷാണ് മാജികും പാട്ടും മുദ്രാഗീതങ്ങളും പഠിപ്പിച്ചത്.
ഗ്രാമങ്ങളിലൂടല്ലോ ഭാരതമോചനമെന്ന് പഠിച്ചവർ നാം.....
ഒടിഞ്ഞ ബെഞ്ചിൽ ചടഞ്ഞിരുപ്പത് ആരെന്നോ....
ചുവന്നവെള്ളം
പ്രൈമറി സെന്ററിലേത്തുകിൽ ഒരു കുപ്പി
ടെറസ്സും വീടും കാറും ഫ്രിഡ്ജും.....
തുടങ്ങിയ പാട്ടുകൾ
മാലിന്യത്തിനെതിരെ കാമ്പൈൻ
പ്രവർത്തകരുടെ വീടുകളിൽ ബയോബിൻ, ബയോഗ്യാസ് പ്ലാന്റുകൾ എന്നിവ സ്ഥാപിച്ചിരുന്നു.  പഞ്ചായത്തുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള കാമ്പൈനുകൾ, പരിശീലനങ്ങൾ എന്നിവയ്ക്ക് പരിഷത്ത് യൂണിറ്റ് നേതൃത്വം നൽകിയിരുന്നു.
ആരോഗ്യം
വിവിധ ഘട്ടങ്ങളിൽ പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.  കിണറുകളിലെ ക്ലോറിനേഷൻ, മഴക്കാലരോഗങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഗർഭനിരോധന മാർഗ്ഗങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങിയവ അവയിൽ ചിലതുമാത്രമാണ്.
ജനകീയാസൂത്രണം
ജനകീയാസൂത്രണം (1996) വളരെ  ആവേശം നിറഞ്ഞതായിരുന്നു.  ഒട്ടേറെ പരിഷത്ത് പ്രവർത്തകർ പഞ്ചായത്തുമായി ബന്ധപ്പെട്ട്  പ്രവർത്തിച്ചിരുന്നു. ശാന്തേട്ടനാണ് (ബാലസുബ്രമഹ്ണ്യൻ) പ്രധാന ലീഡർ.
ജനകീയാസൂത്രണ ഘട്ടത്തിൽ ആവേശം മൂലം മാടമ്പാറ റോഡിന്റെ  കൺവീനർ പണി പരിഷത്ത് പ്രവർത്തകർ ഏറ്റെടുത്തു.  പല സ്ഥലത്തും കൺവീനർ ഒപ്പിട്ട് കൊടുക്കാൻ മാത്രമായിരുന്നു.  പക്ഷെ മാടമ്പാറയിൽ പണി ചെയ്യാൻ  തീരുമാനിച്ചു.  കൺവീനർ ബിജു, ചെയർമാൻ മോഹനൻ കുന്നത്ത് കരാറുകാരുടെയും  ഉദ്യോഗസ്ഥരുടെയും ശക്തമായ എതിർപ്പ് എൽ.ഡി.എഫ്. ഗവൺമെന്റിന്റെ പോസ്റ്റർ ഗ്രാമപത്രത്തിൽ പതിപ്പിച്ചു.  അപ്പോഴത്തെ പ്രസിഡണ്ട് എതിർപ്പ് അറിയിച്ചു.  പക്ഷെ പിന്നോട്ട് പോയില്ല. ജില്ലയിലെ സെക്രട്ടറിയെ വീട്ടിൽ പൗയി കണ്ടു. IRTC- യിലെ അനിൽകുമാറിന്റെയും സംഘത്തിന്റെയും സഹായത്തോടെ മെറ്റൽ അളന്ന് തിട്ടപ്പെടുത്തി.  ആലുംപറമ്പിലെ ചെന്താമര എന്ന കരാറുകാരൻ റോഡ് റോളർ സംഘടിപ്പിച്ച് തന്നു.  തീരുമാനിച്ച അളവിൽ കൂടുതൽ പണി നടത്തി റോഡ് കൂടുതൽ മനോഹരമാക്കി.  ബിജു വീട്ടിലെ നെല്ലിൽ പൂഴ്ത്തിയാണ് പണം സൂക്ഷിച്ചത്.
ജനകീയാസൂത്രണത്തോടെയാണ് ജനങ്ങൾ ഗ്രാമപഞ്ചായത്തിനോട് അടുപ്പമുണ്ടായത്.
യൂണിറ്റിൽ നിന്ന്  മേഖല / ജില്ലാ / സംസ്ഥാന ചുമതല വഹിച്ചവർ
ഒട്ടേറെ പേർ മേഖല കമ്മിറ്റിയിൽ ഉണ്ടായി.
മേഖല സെക്രട്ടറിമാർ
1.      പ്രദോഷ്
2.      സുനിൽ കുമാർ
3.      മുരളി
4.      സതീഷ്
5.      അരവിന്ദാക്ഷൻ
6.      ബാലകൃഷ്ണൻ
7.      ബിജു
ജില്ലാ കമ്മിറ്റി
1.      അരവിന്ദാക്ഷൻ .പി
2.      പ്രദോഷ്
3.      സുനിൽ  കുമാർ
ജില്ലാ ട്രഷറർ / ജോയിന്റ് സെക്രട്ടറി
1.      അരവിന്ദാക്ഷൻ.പി
2.      പ്രദോഷ്
3.      സുനിൽ കുമാർ
സംസ്ഥാന കമ്മിറ്റി അംഗം
1.      അരവിന്ദാക്ഷൻ.പി
പി.എസ്.സി. പരിശീലനം
DYFI -യുമായി ചേർന്ന് S.R.U.P. സ്കുളിലും പരിഷദ് റൂമിലും സാംസ്കാരിക നിലയം, പാർടി ഓഫീസ് എന്നിവിടങ്ങളിൽ പി.എസ്.സി. ക്ലാസ്സുകൾ വളരെ നന്നായി നടന്നിരുന്നു. ഒട്ടേറെ പേർക്ക് സർക്കാർ സർവ്വീസിൽ കയറുന്നതിന് ഇതുമൂലം ഇടവന്നു.
"https://wiki.kssp.in/കുനിശ്ശേരി_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്