"ഹാലി ധൂമകേതുവിനു സ്വാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 185: വരി 185:
'''കേന്ദ്രബിന്ദു:-''' പുതിയ ഉപകരണങ്ങൾ പുതിയ വിജ്ഞാനം നൽകുന്നു. പ്രപഞ്ചത്തിന്റെ ചക്രവാളം അനന്തമായി നീളുന്നു.
'''കേന്ദ്രബിന്ദു:-''' പുതിയ ഉപകരണങ്ങൾ പുതിയ വിജ്ഞാനം നൽകുന്നു. പ്രപഞ്ചത്തിന്റെ ചക്രവാളം അനന്തമായി നീളുന്നു.
----
----
==ക്ലാസ്-9==
===വികസിക്കുന്ന പ്രപഞ്ചം===
# നക്ഷത്രങ്ങളെയും ഗാലക്സികളെയും പറ്റി പഠിക്കാനും അവയിൽ നിന്നുള്ള പ്രകാശത്തെ സ്പെക്ട്രോസ്കോപിലൂടെ അപഗ്രഥിക്കുകയും സാധാരണമാണ്. അവയുടെ സ്പെക്ട്രത്തിൽ കാണുന്ന രേഖകൾ ചേരുവയെ പറ്റി വിവരം തരുന്നു.
# ഈ രേഖകൾക്ക് നിയതമായ സ്ഥാനങ്ങളുണ്ട്. അതിൽ നിന്നു കൂട്ടത്തോടെ വരുന്ന മാറ്റങ്ങൾ നമ്മിൽ നിന്നു് അവയിലേക്കുള്ള ദൂരത്തിൽ വരുന്ന മാറ്റത്തിന്റെ വേഗത്തെ കുറിക്കുന്നു. ചെമപ്പിലേക്കു നീങ്ങിയാൽ ദൂരം വർദ്ധിക്കുന്നു. അകലുന്നു. നീലയിലേക്കു നീങ്ങിയാൽ അടുക്കുന്നു.
# ഈ വികാസത്തിനു് പല കാരണങ്ങളും നിർദ്ദേശിക്കപ്പെട്ടു. അങ്ങനെ പല പ്രപഞ്ചവികാസചിത്രങ്ങളും. ചിലർ പ്രപഞ്ചോൽപത്തി ചിത്രമെന്നും പറയും. അതു ശരിയല്ല. രചിക്കപ്പെട്ട സ്ഥിരപ്രപഞ്ചം, മഹാസ്ഫോടനപ്രപഞ്ചം, ആന്ദോളനപ്രപഞ്ചം എന്നിവയാണു് ഇവയിൽ മുഖ്യം.
# ഈ പഠനങ്ങൾ ദൂരെയുള്ള എല്ലാ ഗാലക്സികളും (ക്വാസാറുകളും) നമ്മിൽ നിന്ന് അകലുന്നതായി കാണിച്ചു. പ്രപഞ്ചം വികസിക്കുകയാണെന്നു കണ്ടു.
# പ്രപഞ്ചത്തിന്റെ സാമാന്യ ചിത്രം ആയിരമോ പതിനായിരമോ ലക്ഷമോകോടിയോ കൊല്ലം മുമ്പും, ഇനിയും ലക്ഷം കോടി കൊല്ലം കഴിഞ്ഞും ഇതുപോലെതന്നെയിരിക്കും പ്രപഞ്ചവികാസഫലമായി നേർക്കുകയില്ല. അതിന്റെ ശരാശരി ഘനത്വം സ്ഥിരമായിരിക്കും. ഒന്നിൽ നിന്നുമല്ലാതെ ദ്രവ്യം പ്രത്യപ്പെട്ടുകൊണ്ടിരിക്കും. ഇതാണ് ഫ്രഡ്‌ഹോയിലിന്റെ സ്ഥിരപ്രപഞ്ചസിദ്ധാന്തം.
# ഇന്നത്തെ പ്രപഞ്ചവികാസത്തിനു് ഒരു തുടക്കമുണ്ട്. സമയത്തിൽ പിന്നോക്കം പോകുന്തോറും പ്രപഞ്ചം കൂടുതൽ സാന്ദ്രമായി വരുന്നു. ഏതാണ്ട് 2000 കോടി കൊല്ലം മുൻപ് ഊഹിക്കാനാവാത്തത്ര ഘനത്വത്തോടുകൂടിയ ഒരു പ്രപഞ്ചാണ്ഡമായിരുന്നു അത്. ഈ അണ്ഡം പൊട്ടിത്തെറിച്ചകലുന്ന തുണ്ടങ്ങളാണ് ഗാലക്സികൾ, ഇതാണു് ജോർജ്ജ് ഗാമോയും കൂട്ടരും അവതരിപ്പിച്ച ചിത്രം.
# ഈ വികാസം അനന്തമായി വരുമോ അതോ ഒരു ഘട്ടം കഴിഞ്ഞാൽ വീണ്ടും സങ്കോചിച്ച് അവസാനം പ്രപഞ്ചാണ്ഡത്തിലേക്ക് തിരിച്ചെത്തുമോ? രണ്ടു വാദങ്ങളുണ്ട്. അണ്ഡത്തിൽ നിന്നു വികസിച്ച രൂപത്തിലേക്കും തിരിച്ച് അണ്ഡത്തിലേക്കും മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചചിത്രമാണ് ആന്ദോളനപ്രപഞ്ചം.
# ഇതേവരെ കിട്ടിയിട്ടുള്ള ആനുഷംഗികതെളിവുകൾ എല്ലാം മഹാസ്ഫോടനസിദ്ധാന്തത്തിനു കൂടുതൽ അനുകൂലമാണ്. എന്നാൽ പ്രപഞ്ചം എത്രകാലം നിലനിന്നു? എന്തുകൊണ്ട് അതു പൊട്ടിത്തെറിച്ചു? വേറെയും പ്രപഞ്ചങ്ങളും പ്രപഞ്ചാണ്ഡങ്ങളും ഉണ്ടോ? ഉണ്ടെങ്കിൽ അവയ്ക്കും നമ്മുടെ പ്രപഞ്ചത്തിനും കൂടി പൊതുവായി എന്തു പറയാം? പ്രപഞ്ചം എന്ന വാക്കിന്റെ പൊരുളെന്ത്? ഉത്തരം കിട്ടിയില്ലാത്ത ചോദ്യങ്ങളാണ് ഇവ.
---
'''കേന്ദ്രബിന്ദു:-''' പ്രപഞ്ചം മഹാപ്രപഞ്ചം തന്നെയാണ്. ആയിരക്കണക്കിനു് കോടി പ്രകാശവർഷം അപ്പുറത്തേക്ക് മനുഷ്യന്റെ കണ്ണെത്തിയിരിക്കുന്നു. 20സെ.മീറ്റർ മാത്രം വ്യാസമുള്ള മനുഷ്യന്റെ തലയിൽ ഒന്നര കി.ഗ്രാം മാത്രം തൂക്കമുള്ള തലച്ചോറിൽ ഈ അനന്തമായ പ്രപഞ്ചം ഉൾക്കൊണ്ടിരിക്കുന്നു. മനുഷ്യ മസ്തിഷ്കത്തേക്കാൾ മഹത്തായി ഒന്നുമില്ല.
---


{{അപൂർണ്ണം}}
{{അപൂർണ്ണം}}
"https://wiki.kssp.in/ഹാലി_ധൂമകേതുവിനു_സ്വാഗതം" എന്ന താളിൽനിന്ന് ശേഖരിച്ചത്