"ഇന്ത്യാസ്റ്റോറി - കലാജാഥ 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സംസ്ഥാനതല പരിശീലനക്യാമ്പ്) |
|||
വരി 4: | വരി 4: | ||
===സംസ്ഥാനതല പരിശീലനക്യാമ്പ്=== | ===സംസ്ഥാനതല പരിശീലനക്യാമ്പ്=== | ||
'''പ്രൊഡക്ഷൻ ക്യാമ്പ്''' | '''പ്രൊഡക്ഷൻ ക്യാമ്പ്''' | ||
വിവിധ തിയതികളിൽ നടന്ന കലാസംസ്കാരം ഉപസമിതി കൂടിയിരിപ്പിലൂടെ രൂപപ്പെട്ട ആശയങ്ങൾ ക്രോഡീകരിച്ച് കലാജാഥയിൽ അവതരിപ്പിക്കേണ്ട പരിപാടികളുടെ ഏകദേശ രൂപം തയ്യാറാക്കി സ്ക്രിപ്റ്റ് എഴുതാൻ [[തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ]]യിലെ ജി അരവിന്ദിനെ ചുമതലപ്പെടുത്തി. ലഭിച്ച സ്ക്രിപ്റ്റ് വിശദമായി ചർച്ചനടത്തി സംവിധാനത്തിനായി അരവിന്ദിനെ തന്നെ ചുമതലപ്പെടുത്തി. തുടർന്ന് [[ഐആർടിസി]]യിൽ വച്ച് ഡിസംബർ 24 മുതൽ 31 വരെ സംസ്ഥാനതല പ്രൊഡക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ രൂപം കൊണ്ട നാടകം പരിഷത്തിന്റെ കേന്ദ്രനിർവാഹകസമിതി അംഗങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ഡിസംബർ 30ന് അവതരിപ്പിച്ചു. അവതരണം കണ്ടതിനുശേഷം ലഭിച്ച പ്രതികരണങ്ങൾ പരിശോധിച്ച് ഉൾപ്പെടുത്താവുന്നവ ഉൾപ്പെടുത്തി സ്ക്രിപ്റ്റ് പരിഷ്കരിച്ചു. | വിവിധ തിയതികളിൽ നടന്ന കലാസംസ്കാരം ഉപസമിതി കൂടിയിരിപ്പിലൂടെ രൂപപ്പെട്ട ആശയങ്ങൾ ക്രോഡീകരിച്ച് കലാജാഥയിൽ അവതരിപ്പിക്കേണ്ട പരിപാടികളുടെ ഏകദേശ രൂപം തയ്യാറാക്കി സ്ക്രിപ്റ്റ് എഴുതാൻ [[തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ]]യിലെ ജി അരവിന്ദിനെ ചുമതലപ്പെടുത്തി. ലഭിച്ച സ്ക്രിപ്റ്റ് വിശദമായി ചർച്ചനടത്തി സംവിധാനത്തിനായി അരവിന്ദിനെ തന്നെ ചുമതലപ്പെടുത്തി. തുടർന്ന് [[ഐആർടിസി]]യിൽ വച്ച് ഡിസംബർ 24 മുതൽ 31 വരെ സംസ്ഥാനതല പ്രൊഡക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കലാജാഥയുടെ നാൾവഴികളെക്കുറിച്ചും കേരള സമൂഹത്തിലുണ്ടാക്കിയ സാംസ്കാരിക ചലനങ്ങളെക്കുറിച്ചും കല | ||
സംസ്കാരം ഉപസമിതി ചെയർമാൻ ജി. രാജശേഖരൻ ആമുഖ അവതരണം നടത്തി. തുടർന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ സംസ്ഥാന സെക്രട്ടറിയും, പ്രസിഡൻ്റുമായിരുന്ന ഡോ.എൻ.കെ ശശിധരൻ പിള്ള ജാഥാംഗങ്ങളോട് സംസാരിച്ചു. | |||
ക്യാമ്പിൽ രൂപം കൊണ്ട നാടകം പരിഷത്തിന്റെ കേന്ദ്രനിർവാഹകസമിതി അംഗങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ഡിസംബർ 30ന് അവതരിപ്പിച്ചു. അവതരണം കണ്ടതിനുശേഷം ലഭിച്ച പ്രതികരണങ്ങൾ പരിശോധിച്ച് ഉൾപ്പെടുത്താവുന്നവ ഉൾപ്പെടുത്തി സ്ക്രിപ്റ്റ് പരിഷ്കരിച്ചു. | |||
===മേഖലാതല റിഹേഴ്സൽ ക്യാമ്പുകൾ=== | |||
====ഉത്തരമേഖലാ ക്യാമ്പ്==== | |||
ഉത്തരമേഖലാ കലാജാഥയുടെ പരിശീലന ക്യാമ്പ് ജനുവരി 12 മുതൽ 19വരെ കോഴിക്കോട് ജില്ലയിലെ അത്തോളി കണ്ണിപൊയിലിൽ നടത്തുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം 25.12.24 ന് എടക്കര കൊളക്കാട് എ.യു.പി സ്ക്കൂളിൽ ചേർന്നു. ഉത്തരമേഖല സെക്രട്ടറി എൻ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് കെ.ടി.രാധാകൃഷ്ണൻ റിഹേഴ്സൽ ക്യാമ്പിനെ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി വി.കെ.ചന്ദ്രൻ സ്വാഗതവും കെ.കെ. അരവിന്ദാക്ഷൻ പ്രവർത്തന പരിപാടിയും അവതരിപ്പിച്ചു. ബാലുശ്ശേരി മേഖലാ പ്രസിഡണ്ട് അഹമ്മദ് നന്ദിയും പറഞ്ഞു. | |||
ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ സച്ചിൻ ദേവ് ചെയർപേഴ്സണും കെ.കെ. അരവിന്ദാക്ഷൻ ജനറൽ കൺവീനറുമായി സംഘാടക സമിതിയും ഉപസമിതികളും രൂപീകരിച്ചു. ക്യാമ്പ് തുടങ്ങുന്നതുമുതൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സാംസ്കാരിക സദസ്സ് അടക്കമുള്ള പരിപാടികൾ ഉൾപ്പടെ വിപുലമായ രീതിയിൽ ജനകീയ പങ്കാളിത്തത്തോടെ ക്യാമ്പ് വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണ് കണ്ണിപൊയിലിൽ നടന്നുവരുന്നത്. | |||
മുൻ ജനറൽ സെക്രട്ടറി സി.എം. മുരളീധരൻ, ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ പി.ബിജു, ഹരീഷ് ഹർഷ, ജില്ലാ ട്രഷറർ സത്യനാഥൻ, കലാസംസ്കാരം ഉപസമിതി ജില്ലാ ചെയർമാൻ ഇ ടി വത്സൻ തുടങ്ങിയവരും സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തു. | |||
====മധ്യമേഖലാ ക്യാമ്പ്==== | |||
====ദക്ഷിണമേഖലാ ക്യാമ്പ്==== | |||
== പോസ്റ്ററുകൾ == | == പോസ്റ്ററുകൾ == |
10:09, 13 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യാസ്റ്റോറി -കലാജാഥ - ആമുഖക്കുറിപ്പ്
പരിപാടി
സംസ്ഥാനതല പരിശീലനക്യാമ്പ്
പ്രൊഡക്ഷൻ ക്യാമ്പ് വിവിധ തിയതികളിൽ നടന്ന കലാസംസ്കാരം ഉപസമിതി കൂടിയിരിപ്പിലൂടെ രൂപപ്പെട്ട ആശയങ്ങൾ ക്രോഡീകരിച്ച് കലാജാഥയിൽ അവതരിപ്പിക്കേണ്ട പരിപാടികളുടെ ഏകദേശ രൂപം തയ്യാറാക്കി സ്ക്രിപ്റ്റ് എഴുതാൻ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ ജി അരവിന്ദിനെ ചുമതലപ്പെടുത്തി. ലഭിച്ച സ്ക്രിപ്റ്റ് വിശദമായി ചർച്ചനടത്തി സംവിധാനത്തിനായി അരവിന്ദിനെ തന്നെ ചുമതലപ്പെടുത്തി. തുടർന്ന് ഐആർടിസിയിൽ വച്ച് ഡിസംബർ 24 മുതൽ 31 വരെ സംസ്ഥാനതല പ്രൊഡക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കലാജാഥയുടെ നാൾവഴികളെക്കുറിച്ചും കേരള സമൂഹത്തിലുണ്ടാക്കിയ സാംസ്കാരിക ചലനങ്ങളെക്കുറിച്ചും കല സംസ്കാരം ഉപസമിതി ചെയർമാൻ ജി. രാജശേഖരൻ ആമുഖ അവതരണം നടത്തി. തുടർന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ സംസ്ഥാന സെക്രട്ടറിയും, പ്രസിഡൻ്റുമായിരുന്ന ഡോ.എൻ.കെ ശശിധരൻ പിള്ള ജാഥാംഗങ്ങളോട് സംസാരിച്ചു. ക്യാമ്പിൽ രൂപം കൊണ്ട നാടകം പരിഷത്തിന്റെ കേന്ദ്രനിർവാഹകസമിതി അംഗങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ഡിസംബർ 30ന് അവതരിപ്പിച്ചു. അവതരണം കണ്ടതിനുശേഷം ലഭിച്ച പ്രതികരണങ്ങൾ പരിശോധിച്ച് ഉൾപ്പെടുത്താവുന്നവ ഉൾപ്പെടുത്തി സ്ക്രിപ്റ്റ് പരിഷ്കരിച്ചു.
മേഖലാതല റിഹേഴ്സൽ ക്യാമ്പുകൾ
ഉത്തരമേഖലാ ക്യാമ്പ്
ഉത്തരമേഖലാ കലാജാഥയുടെ പരിശീലന ക്യാമ്പ് ജനുവരി 12 മുതൽ 19വരെ കോഴിക്കോട് ജില്ലയിലെ അത്തോളി കണ്ണിപൊയിലിൽ നടത്തുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം 25.12.24 ന് എടക്കര കൊളക്കാട് എ.യു.പി സ്ക്കൂളിൽ ചേർന്നു. ഉത്തരമേഖല സെക്രട്ടറി എൻ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് കെ.ടി.രാധാകൃഷ്ണൻ റിഹേഴ്സൽ ക്യാമ്പിനെ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി വി.കെ.ചന്ദ്രൻ സ്വാഗതവും കെ.കെ. അരവിന്ദാക്ഷൻ പ്രവർത്തന പരിപാടിയും അവതരിപ്പിച്ചു. ബാലുശ്ശേരി മേഖലാ പ്രസിഡണ്ട് അഹമ്മദ് നന്ദിയും പറഞ്ഞു. ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ സച്ചിൻ ദേവ് ചെയർപേഴ്സണും കെ.കെ. അരവിന്ദാക്ഷൻ ജനറൽ കൺവീനറുമായി സംഘാടക സമിതിയും ഉപസമിതികളും രൂപീകരിച്ചു. ക്യാമ്പ് തുടങ്ങുന്നതുമുതൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സാംസ്കാരിക സദസ്സ് അടക്കമുള്ള പരിപാടികൾ ഉൾപ്പടെ വിപുലമായ രീതിയിൽ ജനകീയ പങ്കാളിത്തത്തോടെ ക്യാമ്പ് വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണ് കണ്ണിപൊയിലിൽ നടന്നുവരുന്നത്. മുൻ ജനറൽ സെക്രട്ടറി സി.എം. മുരളീധരൻ, ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ പി.ബിജു, ഹരീഷ് ഹർഷ, ജില്ലാ ട്രഷറർ സത്യനാഥൻ, കലാസംസ്കാരം ഉപസമിതി ജില്ലാ ചെയർമാൻ ഇ ടി വത്സൻ തുടങ്ങിയവരും സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തു.
മധ്യമേഖലാ ക്യാമ്പ്
ദക്ഷിണമേഖലാ ക്യാമ്പ്
പോസ്റ്ററുകൾ
വടക്കൻ ജാഥാ റിഹേഴ്സൽ ക്യാമ്പ്
കലാജാഥ ശില്പികൾ
പണിപ്പുര
ജാഥാറൂട്ട്
കലാജാഥ അംഗങ്ങൾ
പുസ്തകപ്രചരണം
ചിത്രഗാലറി
വടക്കൻ മേഖലാ ജാഥ
മറ്റു രേഖകൾ
സംഘാടനത്തിനുള്ള നിർദേശങ്ങൾ
ഇന്ത്യാ സ്റ്റോറി നാടകയാത്ര 2025 ജനുവരി 20 - ഫെബ്രുവരി 11
ജാഥാ കേന്ദ്രങ്ങളിൽ വേണ്ട മുൻകരുതലുകളും തയ്യാറെടുപ്പുകളും.
ഈ വർഷത്തെ കലാജാഥയുടെ ഭാഗമായി തയ്യാറാക്കിയിരിക്കുന്ന നാടകം ഇന്ത്യാ സ്റ്റോറി - INDIA STORY - യാണ്. ഒരു മണിക്കൂർ ആയിരിക്കും ഇന്ത്യാ സ്റ്റോറിയുടെ അവതരണ സമയം. മുന്നൊരുക്കങ്ങളും ജാഥാ സ്വീകരണവും ഉൾപ്പെടെ ഒന്നരമണിക്കൂർ എങ്കിലും ഒരു കേന്ദ്രത്തിൽ സമയം ആവശ്യമായി വരും. ഇതു കൂടാതെ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരം മനസ്സിലാക്കി ആവശ്യമായ യാത്രാ സമയവും കൂടി കണക്കാക്കിവേണം ജാഥ കേന്ദ്രങ്ങളുടെ സമയക്രമം നിശ്ചയിക്കാൻ.
- ഇന്ത്യാ സ്റ്റോറി നാടകം മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാൻ പ്രേക്ഷകരുടെ പങ്കാളിത്തം കൂടിയേ കഴിയൂ. കഥാപാത്രങ്ങളും കാണികളുമായി നിരവധി തവണ ഇടപഴകുന്ന സന്ദർഭങ്ങൾ നാടകത്തിൽ ഉണ്ട്.
- അവതരണത്തിനായി 18 x 18 അളവിൽ സ്ഥലം ലഭ്യമാക്കണം. നിരപ്പായ സ്ഥലമായാലും മതിയാകും. കൂടുതൽ കാണികളെ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ പരമാവധി രണ്ട് അടി പൊക്കത്തിൽ സ്റ്റേജ് നന്നായിരിക്കും.
- കഥാപാത്രങ്ങൾക്ക് കാണികളുടെ ഇടയിൽ നിന്ന് സംസാരിക്കാത്ത രീതിയിൽ സ്റ്റേജിനു മുന്നിൽ 6' x 6' ചതുരത്തിൽ കസേരകൾ ഇല്ലാത്ത ഒരിടം കൂടി ആവശ്യമാണ്. ഈ സ്ഥലത്തിന് ഇരുപുറവുമായി കസേരകൾ ഇടാവുന്നതാണ്.
- പ്രേക്ഷകർക്കിടയിലൂടെ കലാജാഥാംഗങ്ങൾ നിരവധി തവണ സ്റ്റേജിലേക്ക് കടക്കേണ്ടി വരുന്നുണ്ട്. അതിനാൽ പ്രേക്ഷകർക്ക് നടുവിൽ കൂടി അവർക്ക് കടന്നു വരത്തക്ക രീതിയിൽ വഴി സൗകര്യമുണ്ടാകണം.
- അവതരണ സ്ഥലങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അത് റോഡിൻ്റെ വശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ശബ്ദ ശല്യം കൂടിയ ഇടങ്ങളിലും ആകാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.
- അവതരിപ്പിക്കുന്നവർക്കും പ്രേക്ഷകർക്കും ഒന്നര മണിക്കൂർ തണൽ ലഭിക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രദ്ധിക്കണം. ചുമതലക്കാർ സ്ഥലം തീരുമാനിക്കുന്നതിനുമുമ്പ് അവതരണ സമയം കണക്കാക്കി അവിടങ്ങൾ സന്ദർശിച്ച് സൗകര്യം ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. :
- ജാഥ കേന്ദ്രങ്ങളിൽ വൈദ്യുതി സൗകര്യം ലഭ്യമാക്കാൻ ശ്രദ്ധിക്കണം. വൈദ്യുതിക്ക് തടസ്സം ഉണ്ടെങ്കിൽ വാഹനത്തോടൊപ്പമുള്ള ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിന് രണ്ട് ലിറ്റർ പെട്രോൾ കേന്ദ്രങ്ങളിൽ കരുതേണ്ടതാണ്.
- ജാഥയോടൊപ്പം ശബ്ദ സംവിധാനം ഉണ്ടായിരിക്കും. മുൻകൂട്ടി യോഗമോ , പ്രഭാഷണമോ സംഘടിപ്പിക്കുന്നുണ്ടെങ്കിൽ കേന്ദ്രത്തിൽ പ്രത്യേക ശബ്ദ സംവിധാനം കരുതണം.
- കലാജാഥയിൽ ജാഥാംഗങ്ങളായി 11 പേർ ഉണ്ടാകും അതിൽ ചുരുങ്ങിയത് മൂന്ന് പേർ പെൺകുട്ടികളായിരിക്കും.ജാഥാംഗങ്ങളെ കൂടാതെ വാഹനത്തിൻ്റെ സാരഥിയും സൗണ്ട് സിസ്റ്റം നിയന്ത്രിക്കുന്നവരും മാനേജരും പ്രവർത്തകരും അടക്കം 15-16 പേർ ജാഥയിലുണ്ടാകും.
- ദിവസ സമാപന കേന്ദ്രങ്ങളിൽ ജാഥാംഗങ്ങൾക്ക് താമസ സൗകര്യം ഉറപ്പാക്കണം. രാത്രി ഭക്ഷണവും പിറ്റേന്ന് രാവിലത്തെ ഭക്ഷണവും സമാപന കേന്ദ്രങ്ങളിൽ ഒരുക്കുവാൻ ശ്രദ്ധിക്കണം.
- ദിവസ സമാപന കേന്ദ്രങ്ങളിൽ നാടകാവതരണത്തിനാവശ്യമായ വെളിച്ചം സ്റ്റേജിൽ ലഭിക്കുന്നതിനുള്ള സംവിധാനം ജാഥയോടൊപ്പം ഉണ്ടാകുമെങ്കിലും പ്രേക്ഷകർക്ക് കൂടി വെളിച്ചം ലഭിക്കുന്നതിനുള്ള സൗകര്യം സംഘാടനത്തിന്റെ ഭാഗമായി ഒരുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- ജാഥയ്ക്കൊപ്പം നടകത്തിൻ്റെ സ്ക്രിപ്റ്റു വിൽപ്പനയും ടിൻ കളക്ഷനും നടത്തേണ്ടതിനാൽ രണ്ട് പ്രവർത്തകരെ അതിനായി മുൻകൂട്ടി ചുമതലപ്പെടുത്തണം.
- രാവിലെ 11 മണി കേന്ദ്രത്തിൽ ഉച്ചഭക്ഷണവും മറ്റു കേന്ദ്രങ്ങളിൽ ചായയും ലഘു ഭക്ഷണവും കരുതണം.
- ജാഥാ കേന്ദ്രങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം (ചൂട് വെള്ളം) കരുതണം.
- ജാഥ അംഗങ്ങളുടെ ഭക്ഷണകാര്യത്തിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
- ജാഥാ സ്വീകരണം നാടകാവതരണത്തിന് മുൻപായി നടക്കണം. വിവിധ സംഘടനകൾ ജാഥാ ക്യാപ്റ്റനിൽ നിന്നും പുസ്തകം വാങ്ങിയും, യൂണിറ്റുകൾ പുസ്തക പ്രചാരണ തുക നൽകിയും സ്വീകരിക്കുന്ന രീതി ആലോചിക്കാവുന്നതാണ്.