"നാദാപുരം മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 21: വരി 21:
[[പ്രമാണം:ഒന്നാം ദിനം അവലോകനം.jpg|നടുവിൽ|ലഘുചിത്രം|ഒന്നാം ദിനം അവലോകനം]]
[[പ്രമാണം:ഒന്നാം ദിനം അവലോകനം.jpg|നടുവിൽ|ലഘുചിത്രം|ഒന്നാം ദിനം അവലോകനം]]


==  പദയാത്ര മൂന്നാം ദിനം ==
രണ്ടാം ദിവസം രാവിലെ 10 മണിക്ക് ഇരിങ്ങണ്ണൂർ ടൗണിൽ ജാഥാ സ്വീകരണമൊരുക്കി. യൂനിറ്റ് സെക്രട്ടറി രമേശൻ കുന്നുമ്മൽ സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ഹരിദാസൻ അധ്യക്ഷനായിരുന്നു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.കെ.ജ്യോതിലക്ഷ്മിയാണ് ജാഥ നയിച്ചത്. പ്രദേശത്തെ കലാ സാംസ്കാരിക സംഘടനകളുടേയും വർഗ്ഗ ബഹുജന പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ ലഘുലേഖ കിറ്റുകൾ ഏറ്റുവാങ്ങി, ജാഥയെ സ്വീകരിച്ചു. ജാഥാ ക്യാപ്റ്റൻ ജ്യോതിലക്ഷ്മി, റിനീഷ് വിലാതപുരം, വി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡണ്ട് ജസ്ന കൃതജ്ഞത രേഖപ്പെടുത്തി. പുറമേരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നാണ് രണ്ടാമത്തെ സ്വീകരണ കേന്ദ്രം ഒരുക്കിയത്. യൂനിറ്റ് സെക്രട്ടറി എം.എം.വാസു സ്വാഗതം പറഞ്ഞു. എം.വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.കെ.പീതാംബരൻ മാസ്റ്റർ, കെ.ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്യാപ്റ്റൻ ജ്യോതിലക്ഷ്മി സ്വീകരണത്തിന് നന്ദി പറഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം വൈകുന്നേരം മൂന്നര മണിക്ക് മൂന്നാമത്തെ സ്വീകരണ കേന്ദ്രമായ വിലാതപുരത്തേക്ക് പുറപ്പെട്ടു. മൊട്ടംതറമൽ വീട്ടുമുറ്റത്താണ് സ്വീകരണമൊരുക്കിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നല്ലൊരു ജനക്കൂട്ടം കാണികളായി എത്തിയിരുന്നു. യൂനിറ്റ് സെക്രട്ടറി മജീഷ് എം.ടി സ്വാഗതം പറഞ്ഞു. ടി.കെ.ഗോപാലൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ ടി ചന്ദ്രശേഖരൻ മാസ്റ്റർ,


കെ കെ രവീന്ദ്രൻ,കെ ശരത്ത്, രുഗിഷ രയരോത്ത്,അനിഷ കെ പി, റിജീഷ് ടി കെ, നജീന എം ടി, ലിജിന ഐ വി, രജീഷ് കെ വി, സുധീഷ് കെ എം എന്നിവർ വൈസ് ക്യാപ്റ്റനിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി ജാഥയെ സ്വീകരിച്ചു. വൈസ് ക്യാപ്റ്റൻ എം. പ്രീത സ്വീകരണത്തിന് നന്ദി പറഞ്ഞു. സൂരജ്, വി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. തണ്ണീർപന്തൽ അങ്ങാടിയിലാണ് അന്നത്തെ ദിവസം ജാഥ സമാപിച്ചത്. യൂനിറ്റ് സെക്രട്ടറി ബാബു കാക്കോറ സ്വാഗതം പറഞ്ഞു. വിനോദൻ കെ അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ വി.കെ. ജ്യോതിലക്ഷ്മിയിൽ നിന്ന് വിവിധ സംഘടനകളും വ്യക്തികളും ലഘുലേഖ കിറ്റുകൾ ഏറ്റുവാങ്ങി. ക്യാപ്റ്റൻ സ്വീകരണത്തിന് നന്ദി പറഞ്ഞു. മാനേജർ ശശിധരൻ മാസ്റ്റർ സംസാരിച്ചു.
എല്ലാ കേന്ദ്രങ്ങളിലും ഇ.ടി.വത്സലൻ അവതരിപ്പിച്ച ഒറ്റയാൾ നാടകം കാണികൾ നന്നായി ആസ്വദിച്ചു. വിലാതപുരം മികച്ച കേന്ദ്രമായി വിലയിരുത്തപ്പെട്ടു.


== സെമിനാർ - സ്വാഗത സംഘം രൂപീകരിച്ചു ==
== സെമിനാർ - സ്വാഗത സംഘം രൂപീകരിച്ചു ==
"https://wiki.kssp.in/നാദാപുരം_മേഖല" എന്ന താളിൽനിന്ന് ശേഖരിച്ചത്