"മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('മലയിൻകീഴ് യൂണിറ്റ് നേമം മേഖല ------------------' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2: | വരി 2: | ||
നേമം മേഖല | നേമം മേഖല | ||
------------------ | ------------------ | ||
തിരുവനന്തപുരം ജില്ലയിലെ നേമം മേഖലയിൽ ഉൾപ്പെടുന്ന ഒരു യൂണിറ്റാണ് മലയിൻകീഴ്. | |||
പരിഷത്ത് മലയിൻകീഴ് യൂണിറ്റിന് ഇന്നത്തെ പ്രവർത്തനങ്ങൾക്ക് ഊർജവും ആവേശവും നൽകിയത് സാമൂഹ്യ നന്മ ലക്ഷ്യം വച്ച് പ്രവർത്തിച്ച ചില പ്രധാന വ്യക്തികൾ ആണ്. അവരിൽ പ്രധാനിയായിരുന്നു മലയിൻകീഴ് കൃഷ്ണൻനായർ സാർ.മലയിൻകീഴ് പ്രദേശത്ത് 1957ൽ സ്ഥാപിതമായ വിജയ കോളേജ് പരിസരം ആണ് പരിഷത്ത്പ്രവർത്തനങ്ങൾക്ക് നാന്ദികുറിച്ചത്. വിജയ് കോളേജ് പരിഷത്ത് ഉൾപ്പെടെ മലയിൻകീഴിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് വേരുറപ്പിക്കാൻ ഇടം നൽകി എന്ന് മാത്രമല്ല പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പ്രാപ്തരായ ഒരു യുവനിരയെയും ഒരുക്കി. പിൽക്കാലത്ത് വർഗീസ് സാറിന്റെ ജവഹർ ഹിന്ദി വിദ്യാലയവും പുരോഗമന പ്രവർത്തനങ്ങൾക്ക് ഒരുമിച്ച് ഇരിക്കാൻ ഒരു ഇരിപ്പിടം നൽകി. വിജ്ഞാനോത്സവ വിജയികളായ സ്‌കൂളുകൾക്ക് നൽകിയിരുന്ന ട്രോഫിയും ജവഹർ വിദ്യാലയം മതിയാകുന്ന വരെയും അവിടെ സൂക്ഷിച്ചിരുന്നു. | |||
രാമചന്ദ്ര പണിക്കർ... നേമം മേഖലയിൽ ഏറ്റവും കൂടുതൽ പുസ്തകം പ്രചരിപ്പിച്ചത് ഒരു കാലഘട്ടത്തിൽ മലയിൻകീഴ് യൂണിറ്റ് ആയിരുന്നു. ഇത് സാധ്യമാക്കിയത് പണിക്കർ സാറായിരുന്നു. വലിയ പുസ്തക പ്രേമി ഒന്നും ആയിരുന്നില്ലെങ്കിലും പരിഷത്തിന്റെ വ്യത്യസ്ത പുസ്തകങ്ങളിലെ ഉൾപേജുകൾ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അക്കാലത്ത് പുസ്തക പ്രചരണത്തിന്റെ താക്കോൽ സ്ഥാനം വഹിച്ചത് പണിക്കർ സാറായിരുന്നു. | |||
ഈ മൂന്നുപേരെയും മറന്നുകൊണ്ട് യൂണിറ്റിന്റെ ചരിത്രം രേഖപ്പെടുത്താൻ കഴിയില്ല. കൊപ്ര പുര കൃഷ്ണൻ, സുമന്ത്രൻ, വിജയൻ, പാലിയോട് കൃഷ്ണൻകുട്ടി, രാജശേഖരൻ നായർ, ഇമാനുവൽ, അശോകൻ, രവികുമാർ, വേണു തെക്കേമഠം, സന്തോഷ് എന്നിവരെല്ലാം മലയിൻകീഴിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറയാണ് നൽകിയത്. | |||
1980-81 | |||
-------- | |||
യുറീക്ക ക്വിസ് നടത്തിക്കൊണ്ടാണ് മലയിൻകീഴ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. 1980-81 കാലഘട്ടത്തിൽ. മലയിൻകീഴ് കൃഷ്ണൻനായർ സാറാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഒപ്പം സഹായിക്കാൻ അന്നത്തെ സിപിഎം പാർട്ടി നേതാവ് പാലിയോട് കൃഷ്ണൻകുട്ടി. പിന്നെ ചെറുപ്പക്കാരായിരുന്നു കൃഷ്ണൻ കൊപ്രാപ്പുര, രാജശേഖരൻ നായർ, വിജയൻ, സുമന്ത്രൻ എന്നിവരും. ആ സമയത്ത് കടന്നു വന്ന കലാജാഥയ്ക്ക് സ്വീകരണം ഒരുക്കിയതും ഇവർ ചേർന്നാണ്. എന്നാൽ ഇവർക്കെല്ലാം ജോലി കിട്ടി പോയതിന് ശേഷം പ്രവർത്തനം നിലച്ചു. |
16:25, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മലയിൻകീഴ് യൂണിറ്റ് നേമം മേഖല
തിരുവനന്തപുരം ജില്ലയിലെ നേമം മേഖലയിൽ ഉൾപ്പെടുന്ന ഒരു യൂണിറ്റാണ് മലയിൻകീഴ്.
പരിഷത്ത് മലയിൻകീഴ് യൂണിറ്റിന് ഇന്നത്തെ പ്രവർത്തനങ്ങൾക്ക് ഊർജവും ആവേശവും നൽകിയത് സാമൂഹ്യ നന്മ ലക്ഷ്യം വച്ച് പ്രവർത്തിച്ച ചില പ്രധാന വ്യക്തികൾ ആണ്. അവരിൽ പ്രധാനിയായിരുന്നു മലയിൻകീഴ് കൃഷ്ണൻനായർ സാർ.മലയിൻകീഴ് പ്രദേശത്ത് 1957ൽ സ്ഥാപിതമായ വിജയ കോളേജ് പരിസരം ആണ് പരിഷത്ത്പ്രവർത്തനങ്ങൾക്ക് നാന്ദികുറിച്ചത്. വിജയ് കോളേജ് പരിഷത്ത് ഉൾപ്പെടെ മലയിൻകീഴിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് വേരുറപ്പിക്കാൻ ഇടം നൽകി എന്ന് മാത്രമല്ല പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പ്രാപ്തരായ ഒരു യുവനിരയെയും ഒരുക്കി. പിൽക്കാലത്ത് വർഗീസ് സാറിന്റെ ജവഹർ ഹിന്ദി വിദ്യാലയവും പുരോഗമന പ്രവർത്തനങ്ങൾക്ക് ഒരുമിച്ച് ഇരിക്കാൻ ഒരു ഇരിപ്പിടം നൽകി. വിജ്ഞാനോത്സവ വിജയികളായ സ്‌കൂളുകൾക്ക് നൽകിയിരുന്ന ട്രോഫിയും ജവഹർ വിദ്യാലയം മതിയാകുന്ന വരെയും അവിടെ സൂക്ഷിച്ചിരുന്നു. രാമചന്ദ്ര പണിക്കർ... നേമം മേഖലയിൽ ഏറ്റവും കൂടുതൽ പുസ്തകം പ്രചരിപ്പിച്ചത് ഒരു കാലഘട്ടത്തിൽ മലയിൻകീഴ് യൂണിറ്റ് ആയിരുന്നു. ഇത് സാധ്യമാക്കിയത് പണിക്കർ സാറായിരുന്നു. വലിയ പുസ്തക പ്രേമി ഒന്നും ആയിരുന്നില്ലെങ്കിലും പരിഷത്തിന്റെ വ്യത്യസ്ത പുസ്തകങ്ങളിലെ ഉൾപേജുകൾ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അക്കാലത്ത് പുസ്തക പ്രചരണത്തിന്റെ താക്കോൽ സ്ഥാനം വഹിച്ചത് പണിക്കർ സാറായിരുന്നു. ഈ മൂന്നുപേരെയും മറന്നുകൊണ്ട് യൂണിറ്റിന്റെ ചരിത്രം രേഖപ്പെടുത്താൻ കഴിയില്ല. കൊപ്ര പുര കൃഷ്ണൻ, സുമന്ത്രൻ, വിജയൻ, പാലിയോട് കൃഷ്ണൻകുട്ടി, രാജശേഖരൻ നായർ, ഇമാനുവൽ, അശോകൻ, രവികുമാർ, വേണു തെക്കേമഠം, സന്തോഷ് എന്നിവരെല്ലാം മലയിൻകീഴിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറയാണ് നൽകിയത്.
1980-81
യുറീക്ക ക്വിസ് നടത്തിക്കൊണ്ടാണ് മലയിൻകീഴ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. 1980-81 കാലഘട്ടത്തിൽ. മലയിൻകീഴ് കൃഷ്ണൻനായർ സാറാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഒപ്പം സഹായിക്കാൻ അന്നത്തെ സിപിഎം പാർട്ടി നേതാവ് പാലിയോട് കൃഷ്ണൻകുട്ടി. പിന്നെ ചെറുപ്പക്കാരായിരുന്നു കൃഷ്ണൻ കൊപ്രാപ്പുര, രാജശേഖരൻ നായർ, വിജയൻ, സുമന്ത്രൻ എന്നിവരും. ആ സമയത്ത് കടന്നു വന്ന കലാജാഥയ്ക്ക് സ്വീകരണം ഒരുക്കിയതും ഇവർ ചേർന്നാണ്. എന്നാൽ ഇവർക്കെല്ലാം ജോലി കിട്ടി പോയതിന് ശേഷം പ്രവർത്തനം നിലച്ചു.