"പരപ്പ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 15: | വരി 15: | ||
Parappa-KSSP-Mekhala (1) 06.jpg | Parappa-KSSP-Mekhala (1) 06.jpg | ||
Parappa-KSSP-Mekhala (1) 07.jpg | Parappa-KSSP-Mekhala (1) 07.jpg | ||
</gallery> | |||
'''പരപ്പ മേഖല കമ്മിറ്റി അംഗങ്ങൾ''' | |||
<gallery> | |||
Jois-joseph.png|മേഖലാ പ്രസിഡണ്ട് . ജോയ്സ് ജോസഫ് മാസ്റ്റർ | |||
Purushothaman.jpg|സെക്രട്ടറി .എം വി പുരുഷോത്തമൻ | |||
Agaja.jpg|ജോയിന്റ് സെക്രട്ടറി . അഗജ ഏ. ആർ. | |||
മെയ്സൺ.jpg|ട്രഷറർ മെയ്സൺ മാസ്റ്റർ | |||
</gallery> | </gallery> |
13:09, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കാസർഗോഡ് ജില്ലയിൽ, മലയോര മേഖലയ്ക്ക് ആവേശകരമായി ഏളേരി പ്രദേശം ഉൾപ്പെടുത്തി പരിഷത്ത് പരപ്പ മേഖല കമ്മിറ്റി രൂപീകരിച്ചു. പരപ്പ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി BGVS അഖിലേന്ത്യ പ്രസിഡണ്ട് Dr. സി.രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ബാബുരാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഴയ പ്രവർത്തകരുടെ ഇത്രത്തോളം വാഹന സൗകര്യമില്ലാത്ത മുപ്പതു വർഷo മുമ്പത്തെ പ്രവർത്തനങ്ങൾ മുൻ ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി. ബൈജു മാഷും, ഭീമനടിയിലെ മോഹനൻ മാഷും പരപ്പയിലെ തമ്പാൻ മാഷും പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ് ഏ ആർ രാജൂ എന്നിവർ വിവരിച്ചത് പുതിയ പ്രവർത്തകർക്ക് ആവേശം പകർന്നു.
ജില്ലാ പ്രസിഡണ്ട് Dr. എം.വി ഗംഗാധരൻ മാസ്റ്റർ, അഡ്ഹോക്ക് കമ്മിറ്റി പാനൽ അവതരിപ്പിച്ചു. യോഗം ഏകകണ്ഠമായി അംഗീകരിച്ചതിനാൽ അംഗങ്ങളെയും ഭാരാവാഹികളെയും പരിചയപ്പെടുത്തി. കേ. നി. സമിതി അംഗവും ബാലവേദി സംസ്ഥാന ചെയർമാനുമായ പ്രദീപ് കൊടക്കാട് മാഷ് ഭാവി പ്രർത്തനരേഖ അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി കുഞ്ഞികണ്ണൻ മാഷ് സാമ്പത്തിക സമാഹരണ രീതിയെ കുറിച്ചു വിശദീകരിച്ചു. ജില്ലാ ഐ.ടി. കൺവീനർ ജോയ്സ് ജോസഫ് മാഷ്, മെയ്സൺ മാഷ്, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. ടി. സുകുമാരൻ സ്വാഗതവും, എം വി.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
പരപ്പ മേഖല അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാരവാഹികളായി ജോയ്സ് ജോസഫ് മാസ്റ്റർ പ്രസിഡണ്ട്, പി.ബാബുരാജ് മാഷ് വൈസ് പ്രസിഡണ്ട്, എം.വി. പുരുഷോത്തമൻ സെക്രട്ടറി, അഗജ ഏ. ആർ. ജോ.സെക്രട്ടറി, മെയ്സൺ മാഷ് കൊട്ടോടി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
ചിത്രങ്ങൾ
മേഖല രൂപീകരന യോഗം
പരപ്പ മേഖല കമ്മിറ്റി അംഗങ്ങൾ