"ഇന്ത്യാസ്റ്റോറി - കലാജാഥ 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 16: വരി 16:
===സംസ്ഥാനതല പരിശീലനക്യാമ്പ്===
===സംസ്ഥാനതല പരിശീലനക്യാമ്പ്===
'''പ്രൊഡക്ഷൻ ക്യാമ്പ്'''
'''പ്രൊഡക്ഷൻ ക്യാമ്പ്'''
വിവിധ തിയതികളിൽ നടന്ന കലാസംസ്കാരം ഉപസമിതി കൂടിയിരിപ്പിലൂടെ രൂപപ്പെട്ട ആശയങ്ങൾ ക്രോഡീകരിച്ച് കലാജാഥയിൽ അവതരിപ്പിക്കേണ്ട പരിപാടികളുടെ ഏകദേശ രൂപം തയ്യാറാക്കി സ്ക്രിപ്റ്റ് എഴുതാൻ [[തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ]]യിലെ ജി അരവിന്ദിനെ ചുമതലപ്പെടുത്തി. ലഭിച്ച സ്ക്രിപ്റ്റ് വിശദമായി ചർച്ചനടത്തി സംവിധാനത്തിനായി അരവിന്ദിനെ തന്നെ ചുമതലപ്പെടുത്തി. തുടർന്ന് [[ഐആർടിസി]]യിൽ വച്ച് ഡിസംബർ 24 മുതൽ 31 വരെ സംസ്ഥാനതല പ്രൊഡക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കലാജാഥയുടെ നാൾവഴികളെക്കുറിച്ചും കേരള സമൂഹത്തിലുണ്ടാക്കിയ സാംസ്കാരിക ചലനങ്ങളെക്കുറിച്ചും കല
വിവിധ തിയതികളിൽ നടന്ന കലാസംസ്കാരം ഉപസമിതി കൂടിയിരിപ്പിലൂടെ രൂപപ്പെട്ട ആശയങ്ങൾ ക്രോഡീകരിച്ച് കലാജാഥയിൽ അവതരിപ്പിക്കേണ്ട പരിപാടികളുടെ ഏകദേശ രൂപം തയ്യാറാക്കി സ്ക്രിപ്റ്റ് എഴുതാൻ [[തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ]]യിലെ ജി അരവിന്ദിനെ ചുമതലപ്പെടുത്തി. ലഭിച്ച സ്ക്രിപ്റ്റ് വിശദമായി ചർച്ചനടത്തി സംവിധാനത്തിനായി അരവിന്ദിനെ തന്നെ ചുമതലപ്പെടുത്തി. തുടർന്ന് [http://www.irtc.org.in ഐആർടിസി]യിൽ വച്ച് ഡിസംബർ 24 മുതൽ 31 വരെ സംസ്ഥാനതല പ്രൊഡക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കലാജാഥയുടെ നാൾവഴികളെക്കുറിച്ചും കേരള സമൂഹത്തിലുണ്ടാക്കിയ സാംസ്കാരിക ചലനങ്ങളെക്കുറിച്ചും കല
സംസ്കാരം ഉപസമിതി ചെയർമാൻ ജി. രാജശേഖരൻ ആമുഖ അവതരണം നടത്തി. തുടർന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ സംസ്ഥാന സെക്രട്ടറിയും, പ്രസിഡൻ്റുമായിരുന്ന ഡോ.എൻ.കെ ശശിധരൻ പിള്ള ജാഥാംഗങ്ങളോട് സംസാരിച്ചു.
സംസ്കാരം ഉപസമിതി ചെയർമാൻ ജി. രാജശേഖരൻ ആമുഖ അവതരണം നടത്തി. തുടർന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ സംസ്ഥാന സെക്രട്ടറിയും, പ്രസിഡൻ്റുമായിരുന്ന ഡോ.എൻ.കെ ശശിധരൻ പിള്ള ജാഥാംഗങ്ങളോട് സംസാരിച്ചു.
ക്യാമ്പിൽ രൂപം കൊണ്ട നാടകം പരിഷത്തിന്റെ കേന്ദ്രനിർവാഹകസമിതി അംഗങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ഡിസംബർ 30ന് അവതരിപ്പിച്ചു. അവതരണം കണ്ടതിനുശേഷം ലഭിച്ച പ്രതികരണങ്ങൾ പരിശോധിച്ച് ഉൾപ്പെടുത്താവുന്നവ ഉൾപ്പെടുത്തി സ്ക്രിപ്റ്റ് പരിഷ്കരിച്ചു.
ക്യാമ്പിൽ രൂപം കൊണ്ട നാടകം പരിഷത്തിന്റെ കേന്ദ്രനിർവാഹകസമിതി അംഗങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ഡിസംബർ 30ന് അവതരിപ്പിച്ചു. അവതരണം കണ്ടതിനുശേഷം ലഭിച്ച പ്രതികരണങ്ങൾ പരിശോധിച്ച് ഉൾപ്പെടുത്താവുന്നവ ഉൾപ്പെടുത്തി സ്ക്രിപ്റ്റ് പരിഷ്കരിച്ചു.
===മേഖലാതല റിഹേഴ്സൽ ക്യാമ്പുകൾ===
===മേഖലാതല റിഹേഴ്സൽ ക്യാമ്പുകൾ===
====ഉത്തരമേഖലാ ക്യാമ്പ്====
====ഉത്തരമേഖലാ ക്യാമ്പ്====

18:13, 21 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യാസ്റ്റോറി -കലാജാഥ - ആമുഖക്കുറിപ്പ്

ശാസ്ത്രകലാജാഥ എന്ന രംഗാവതരണരൂപത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം നൽകുന്നത് 1980ലാണ്. കേരളത്തിലെ ജനകീയദൃശ്യകലാരൂപങ്ങളുടെ സാധ്യതകളെ വിപുലമായ തോതിലുള്ള ബഹുജനബോധനത്തിന് ഉപയോഗപ്പെടുത്താനാവുമോ എന്ന അന്വേഷണത്തിന്റെ കണ്ടെത്തലായിരുന്നു അത്. സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങൾ സംബന്ധിച്ച് ജനങ്ങളുമായി പങ്കുവയ്ക്കാനുള്ള ആശയങ്ങൾ വിവിധ ദൃശ്യകലാരൂപങ്ങളിലൂടെ വിനിമയം ചെയ്തുകൊണ്ട് തുടർന്നിങ്ങോട്ടുള്ള ഏതാണ്ടെല്ലാ വർഷങ്ങളിലും പരിഷത്ത് സംസ്ഥാനവ്യാപകമായി ശാസ്ത്രകലാജാഥകൾ നടത്തിപ്പോന്നിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ അവിടങ്ങളിലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുമായി സഹകരിച്ച് കലാജാഥകൾ നടത്താനും പരിഷത്തിന് കഴിഞ്ഞു. കാലികമായ വിഷയങ്ങളിൽ സർഗാത്മക സംവാദത്തിന് വഴിയൊരുക്കി പ്രശ്‌നങ്ങളുടെ ആഴങ്ങളിലേക്ക് സമൂഹശ്രദ്ധ തിരിക്കാനും, കാര്യകാരണബന്ധിതമായ പരിഹാരാന്വേഷണത്തിലേക്ക് നയിക്കാനും ശാസ്ത്രകലാജാഥകളിലൂടെ പരിഷത്ത് നടത്തിയ ഇടപെടലുകൾ ചരിത്രത്തിന്റെ ഭാഗമാണ്.

ശാസ്ത്രകലാജാഥ എന്ന ആശയപ്രചരണരൂപം രൂപംകൊണ്ടിട്ട് 45 വർഷം പൂർത്തിയാകുന്ന ഈ സന്ദർഭത്തിൽ അതിന്റെ പുതിയ പതിപ്പുമായി പരിഷത്ത് ജനസദസ്സുകളിലേക്ക് എത്തുകയാണ്. ഇത് പരിഷത്തിന്റെ 40-ാമത് കലാജാഥയാണ്. ഒരു ആശയമെന്ന നിലയിൽ ഇന്ത്യ ഇന്ന് നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന ഇന്ത്യാസ്റ്റോറിയെന്ന നാടകമാണ് ഈ കലാജാഥ അവതരിപ്പിക്കുക. ജനാധിപത്യം കുത്തകകൾ ഒരുക്കുന്ന കെട്ടുകാഴ്ചകളുടെയും ഭരണകൂടത്തിന്റെ കൺകെട്ടുകളുടെയും പര്യായമായി മാറുമ്പോൾ, കാണേ കാണേ കൺവെട്ടത്തുനിന്നും ബഹുസ്വരത, മതേതരത്വം, ലിംഗനീതി, തുല്യത, മാനവികത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ മാത്രമല്ല ഭരണഘടന തന്നെയും മായ്ക്കപ്പെടുമ്പോൾ നൈരാശ്യത്തിനും നിസംഗതയ്ക്കും അപ്പുറം ജാഗ്രതയുടേയും ചെറുത്തുനിൽപ്പിന്റെയും പടയണി ഒരുക്കാൻ ഇന്ത്യാസ്റ്റോറി നാടകം ലക്ഷ്യമിടുന്നു. രാജ്യത്ത് വളരുന്ന വർഗീയ-വിഭാഗീയ ശക്തികൾ ഇവിടെയും വേരോട്ടത്തിന് ശ്രമം നടത്തുന്നു. അതിനു കുടപിടിക്കുന്ന സമഗ്രാധിപത്യ ഭരണം പല രീതിയിൽ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു. കാലാവസ്ഥാ വ്യതിയാനം നവകേരള സങ്കല്പങ്ങൾക്കുമുന്നിൽ പർവതസമാനമായ പ്രതിസന്ധികൾ തീർക്കുമ്പോഴും ശാസ്ത്രവിജ്ഞാനത്തിൻ്റെയും യാഥാർത്ഥ്യബോധത്തിന്റെയും കരുത്തുറ്റ അടിത്തറയിൽ സുസ്ഥിരവികസന പാതയിലൂടെ വെല്ലുവിളികൾ മറികടന്ന് കേരളത്തിന്റെ ഭാവി ഭൂമിക സാധ്യമാക്കണമെന്ന ഇച്ഛാശക്തി ജനങ്ങളിലേക്ക് പകരാൻ നാടകയാത്ര ഊർജ്ജമാകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. 2025 ജനു. 19-ഫെബ്രു.11 കാലയളവിലാണ് നാടക പര്യടനം. ഈ കാലയളവിൽ മൂന്ന് നാടക സംഘങ്ങൾ, നിത്യേന നാല് വേദികൾ എന്ന കണക്കിൽ കേരളത്തിലെ ഇരുനൂറോളമിടങ്ങളിൽ നാടകം അവതരിപ്പിക്കും. കാസറകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അവതരണം നടത്തുന്ന നാടകയാത്ര ജനു. 19ന് കോഴിക്കോട് ജില്ലയിലെ കണ്ണിപ്പൊയിലിൽ നിന്ന് ആരംഭിച്ച് ഫെബ്രു. 3ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സമാപിക്കും. ജനു. 26-ഫെബ്രു. 11 കാലയളവിലാണ് മറ്റ് രണ്ട് സംഘങ്ങളുടെയും പര്യടനം. അവയിലൊന്ന് തൃശൂർ ടൗണിൽ നിന്ന് പുറപ്പെട്ട് പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ അവതരണം നടത്തി കോട്ടയം ജില്ലയിലെ വൈക്കത്തും, രണ്ടാമത്തേത് കൊല്ലം ജില്ലയിലെ വയ്യാനത്ത് നിന്ന് ആരംഭിച്ച് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ അവതരണം നടത്തിയശേഷം ആലപ്പുഴയിലും സമാപിക്കും.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിക്കുന്ന ഈ നാടകയാത്ര തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ പി. ജി വിദ്യാർഥി എം.എസ്. അരവിന്ദാണ് രചനയും സംവിധാനവും നിർവഹിച്ചത്. നാടകത്തിലെ ഗാനങ്ങളുടെ രചന എം.എം. സചീന്ദ്രൻ, ജി. രാജശേഖരൻ എന്നിവരും സംഗീതസംവിധാനം സന്ദീപ്കുമാർ (സ്‌കൂൾ ഓഫ് ഡ്രാമ, തൃശൂർ), സുരേഷ്ബാബു ചെണ്ടയാട്, കൃഷ്ണകുമാർ തലശ്ശേരി എന്നിവരും നിർവഹിച്ചു. നാടകത്തിന്റെ പശ്ചാത്തല സംഗീതം ബി.എസ്. ശ്രീകണ്ഠൻ ചിട്ടപ്പെടുത്തിയപ്പോൾ രംഗസാമഗ്രികൾ വിഷ്ണു ശാരി ഒരുക്കി. നാടകത്തിന്റെ രംഗാവിഷ്‌കാര ശിൽപശാല 2024 ഡിസംബർ 24 മുതൽ 31 വരെ പാലക്കാട് ഐ.ആർ.ടി.സി. കാമ്പസ്സിൽവച്ചാണ് നടന്നത്. ഡോ. കാവുമ്പായി ബാലകൃഷ്ണൻ, എം.എം സചീന്ദ്രൻ, എൻ. വേണുഗോപാലൻ, എ.എം ബാലകൃഷ്ണൻ, ബി. രമേശ്, ജയകുമാർ (കൺവീനർ) തുടങ്ങിയവർ ആശയ രൂപീകരണം മുതൽ രംഗാവിഷ്കാരം വരെയുള്ള വിവിധ ഘട്ടങ്ങളിൽ നടന്ന ചർച്ചകളിൽ ക്രിയാത്മക പങ്കാളിത്തം വഹിച്ചു. ജാഥാസംഘങ്ങളുടെ പരിശീലനക്കളരികൾ കോഴിക്കോട് ജില്ലയിലെ കണ്ണിപ്പൊയിൽ (2025 ജനു. 12 മുതൽ 19 വരെ), കൊല്ലം ജില്ലയിലെ ചിതറ (2025 ജനു. 16 മുതൽ 25 വരെ), തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് (2025 ജനു. 18 മുതൽ 25 വരെ) എന്നിവിടങ്ങളിലും. ക്യാമ്പുകൾ ജനപങ്കാളിത്തത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ച സംഘാടകരോടും പരിഷത്ത് പ്രവർത്തകരോടും ജാഥാ സ്വീകരണ കേന്ദ്രങ്ങൾ വൈവിധ്യമാർന്ന അനുബന്ധ പരിപാടികളോടെ സംഘടിപ്പിക്കാൻ സജ്ജരായ സുമനസ്സുകളോടും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിസീമമായ കൃതജ്ഞത രേഖപ്പെടുത്തട്ടെ. നാടകം വായനക്കാർക്കും നാടകാസ്വാദകർക്കുമായി സമർപ്പിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പരിപാടി

സംസ്ഥാനതല പരിശീലനക്യാമ്പ്

പ്രൊഡക്ഷൻ ക്യാമ്പ് വിവിധ തിയതികളിൽ നടന്ന കലാസംസ്കാരം ഉപസമിതി കൂടിയിരിപ്പിലൂടെ രൂപപ്പെട്ട ആശയങ്ങൾ ക്രോഡീകരിച്ച് കലാജാഥയിൽ അവതരിപ്പിക്കേണ്ട പരിപാടികളുടെ ഏകദേശ രൂപം തയ്യാറാക്കി സ്ക്രിപ്റ്റ് എഴുതാൻ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ ജി അരവിന്ദിനെ ചുമതലപ്പെടുത്തി. ലഭിച്ച സ്ക്രിപ്റ്റ് വിശദമായി ചർച്ചനടത്തി സംവിധാനത്തിനായി അരവിന്ദിനെ തന്നെ ചുമതലപ്പെടുത്തി. തുടർന്ന് ഐആർടിസിയിൽ വച്ച് ഡിസംബർ 24 മുതൽ 31 വരെ സംസ്ഥാനതല പ്രൊഡക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കലാജാഥയുടെ നാൾവഴികളെക്കുറിച്ചും കേരള സമൂഹത്തിലുണ്ടാക്കിയ സാംസ്കാരിക ചലനങ്ങളെക്കുറിച്ചും കല സംസ്കാരം ഉപസമിതി ചെയർമാൻ ജി. രാജശേഖരൻ ആമുഖ അവതരണം നടത്തി. തുടർന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ സംസ്ഥാന സെക്രട്ടറിയും, പ്രസിഡൻ്റുമായിരുന്ന ഡോ.എൻ.കെ ശശിധരൻ പിള്ള ജാഥാംഗങ്ങളോട് സംസാരിച്ചു. ക്യാമ്പിൽ രൂപം കൊണ്ട നാടകം പരിഷത്തിന്റെ കേന്ദ്രനിർവാഹകസമിതി അംഗങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ഡിസംബർ 30ന് അവതരിപ്പിച്ചു. അവതരണം കണ്ടതിനുശേഷം ലഭിച്ച പ്രതികരണങ്ങൾ പരിശോധിച്ച് ഉൾപ്പെടുത്താവുന്നവ ഉൾപ്പെടുത്തി സ്ക്രിപ്റ്റ് പരിഷ്കരിച്ചു.

മേഖലാതല റിഹേഴ്സൽ ക്യാമ്പുകൾ

ഉത്തരമേഖലാ ക്യാമ്പ്

സംഘാടകസമിതി രൂപീകരണം ഉത്തരമേഖലാ കലാജാഥയുടെ പരിശീലന ക്യാമ്പ് ജനുവരി 12 മുതൽ 19വരെ കോഴിക്കോട് ജില്ലയിലെ അത്തോളി കണ്ണിപൊയിലിൽ നടത്തുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം 25.12.24 ന് എടക്കര കൊളക്കാട് എ.യു.പി സ്ക്കൂളിൽ ചേർന്നു. ഉത്തരമേഖല സെക്രട്ടറി എൻ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് കെ.ടി.രാധാകൃഷ്ണൻ റിഹേഴ്സൽ ക്യാമ്പിനെ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി വി.കെ.ചന്ദ്രൻ സ്വാഗതവും കെ.കെ. അരവിന്ദാക്ഷൻ പ്രവർത്തന പരിപാടിയും അവതരിപ്പിച്ചു. ബാലുശ്ശേരി മേഖലാ പ്രസിഡണ്ട് അഹമ്മദ് നന്ദിയും പറഞ്ഞു. ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ സച്ചിൻ ദേവ് ചെയർപേഴ്സണും കെ.കെ. അരവിന്ദാക്ഷൻ ജനറൽ കൺവീനറുമായി സംഘാടക സമിതിയും ഉപസമിതികളും രൂപീകരിച്ചു. ക്യാമ്പ് തുടങ്ങുന്നതുമുതൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സാംസ്കാരിക സദസ്സ് അടക്കമുള്ള പരിപാടികൾ ഉൾപ്പടെ വിപുലമായ രീതിയിൽ ജനകീയ പങ്കാളിത്തത്തോടെ ക്യാമ്പ് വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണ് കണ്ണിപൊയിലിൽ നടന്നുവരുന്നത്.

WhatsApp Image 2025-01-10 at 11.44.35 AM.jpg

മുൻ ജനറൽ സെക്രട്ടറി സി.എം. മുരളീധരൻ, ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ പി.ബിജു, ഹരീഷ് ഹർഷ, ജില്ലാ ട്രഷറർ സത്യനാഥൻ, കലാസംസ്കാരം ഉപസമിതി ജില്ലാ ചെയർമാൻ ഇ ടി വത്സൻ തുടങ്ങിയവരും സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തു. പരിശീലന ക്യാമ്പ് ഉദ്ഘാടനം സമകാലിക ഇന്ത്യ നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ വെല്ലുവിളികളെ പ്രധാന പ്രതിപാദന വിഷയമാക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനുവരി 19 മുതൽ ഫെബ്രുവരി 11 വരെ നടത്തുന്ന “ഇന്ത്യാ സ്റ്റോറി” നാടകയാത്ര പരിശീലനം കോഴിക്കോട് അത്തോളി കണ്ണിപ്പൊയിലിൽ ആരംഭിച്ചു. പരിശീലന ക്യാമ്പ് പരിഷത്ത് സംസ്ഥാന നിർവാഹകസമിതി അംഗം കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യ സ്റ്റോറി നാടകയാത്ര സംവിധാനം സ്കൂൾ ഓഫ് സോങ്ങ് ആൻ്റ് ഡ്രാമയിലെ അരവിന്ദ് എം എസ് . ആണ് നിർവഹിക്കുന്നത്. കണ്ണൂർ സ്വദേശികളായ ബാബുരാജ് മലപ്പട്ടം ,ആദിത്യ സന്തോഷ്, അവന്തിക സന്തോഷ്, നിർമ്മല കെ.രാമൻ, വിശ്രുത്, റിനേഷ് അരിമ്പ, ബിന്ദു പീറ്റർ, തൃശ്ശൂരിൽ നിന്നും അഖിലേഷ് തയ്യൂർ, ജോസ് പൂക്കാരം, പാലക്കാട് നിന്ന് വിഷ്ണു, കോട്ടയത്ത് നിന്ന് സനൽ കോട്ടയം, കോഴിക്കോട് നിന്ന് അഖിൽ എന്നിവർ നാടകയാത്ര പരിശീലനത്തിൽ പങ്കെടുക്കുന്നു. ക്യാമ്പ് നടക്കുന്ന കണ്ണിപൊയിൽ ഗ്രാമത്തിൽ ജനുവരി 12 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ജനസംവാദ സദസ്സുകൾ വൈകുന്നേരങ്ങളിൽ നടക്കും.ജനുവരി 13ന് പരിസ്ഥിതി പ്രവർത്തകൻ ടി.സുരേഷ് കാടും നമ്മുടെ ആരോഗ്യവും, 14 ന് പി എം.ഗീത ലിംഗ നീതിയും കുടുംബത്തിലെ ജനാധിപത്യവും,15 ന് പ്രൊഫസർ കെ.പാപ്പൂട്ടി ജ്യോതിഷവും ജ്യോതിശാസ്ത്രവും, 16 ന് കെ കെ ശിവദാസൻ മികവ് എല്ലാവർക്കും വിദ്യാഭ്യാസ സംവാദം,17ന് എൻ. ശാന്തകുമാരി ശാസ്ത്രവും ജീവിതവും ,18 ന് ടി കെ വിജയൻ വീ ദ പീപ്പിൾ – ഭരണഘടനാസംവാദം എന്നിവ സംവാദസദസ്സുകളുടെ ഭാഗമായി നടക്കും. പരിശിലന ക്യാമ്പ് ഉദ്ഘാടന യോഗത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം പി.കെ സതീഷ്, ബാലുശ്ശേരി മേഖല പ്രസിഡണ്ട് അയമദ്, മേഖലാ സെക്രട്ടറി ശ്രീ സത്യൻ, പി സുഗതകുമാരി എന്നിവർ സംസാരിച്ചു. യോഗത്തിന് ദിനേശ് സി.കെ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ കെ അരവിന്ദാക്ഷൻ നന്ദിയും അറിയിച്ച് സംസാരിച്ചു.

മധ്യമേഖലാ ക്യാമ്പ്

മധ്യമേഖലാ കലാജാഥാ പരിശീലന ക്യാമ്പ് ജനുവരി 18 മുതൽ 25 വരെ മുളകുന്നത്തുകാവിൽ നടത്തുന്നതിനുള്ള സംഘാടകസമിതി രൂപീകരിച്ചു. കോലഴി മേഖലയുടെ ആഭിമുഖ്യത്തിൽ മുളംകുന്നത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡണ്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറുമായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Kolazhy.jpg

വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചർ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജു വാസുദേവൻ എന്നിവർ രക്ഷാധികാരികളും മുളംകുന്നത്ത്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ദേവസി ചെയർപേഴ്സണും കോലഴി മേഖലാ സെക്രട്ടറി വി.കെ മുകുന്ദൻ ജനറൽ കൺവീനറുമാണ്. കലാസംസ്കാരം ഉപസമിതി കൺവീനർ ഐ കെ മണിയാണ് ക്യാമ്പ് ഡയറക്ടർ. കോലഴി മേഖല പ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുകുന്ദൻ വി.കെ, ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ടിവി രാജു, എൻ കെ. രാധാകൃഷ്ണൻ, ഫ്രാൻസി ടീച്ചർ, സുബ്രൻ ഇടശ്ശേരി, ബിനോദ് എൻ, ഹരികുമാർ ടി, മണി. ഐ. കെ. എന്നിവർ സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായ വി. മനോജ് കുമാർ, ജൂന പി എസ്, എ പി ശങ്കരനാരായണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കസീമ കെ.കെ എന്നിവർ സംബന്ധിച്ചു.

ദക്ഷിണമേഖലാ ക്യാമ്പ്

ദക്ഷിണമേഖലാ പരിശീലനക്യാമ്പ് ജനുവരി 15 മുതൽ 25 വരെ കൊല്ലം ജില്ലയിലെ ചിതറയിലാണ് നടക്കുന്നത്.

ജാഥാപര്യടനം

വടക്കൻജാഥ ജനുവരി 20 മുതൽ ഫെബ്രുവരി 4 വരെയും മധ്യ-തെക്കൻ മേഖലാ ജാഥകൾ ജനുവരി 26 മുതൽ ഫെബ്രുവരി 11 വരെയും പര്യടനം നടത്തും. ദിവസവും നാലുകേന്ദ്രങ്ങളിലാണ് കലാപരിപാടി അവതരിപ്പിക്കുന്നത്. കാലത്ത് 10മണി, ഉച്ചതിരിഞ്ഞ് 2.30, 4.30. 6.30

വടക്കൻ മേഖലാ ജാഥാ ടീം

കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും പ്രതിസന്ധികളുടെ കാര്യകാരണങ്ങൾ കണ്ടെത്തി പരിഹാരാന്വേഷണത്തിലേക്ക് നയിക്കാൻ ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ കലാജാഥകൾ നാളിതുവരെ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

തുടർച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും പ്രളയവും ഉരുൾപൊട്ടലും പകർച്ചവ്യാധികളും ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് ഒരു നവകേരളം സൃഷ്ടിക്കുന്നതിൽ നമ്മൾ നേരിടുന്ന തടസ്സങ്ങൾ എന്തെന്ന് ചർച്ച ചെയ്യാനും, കാലാവസ്ഥാ മാറ്റത്തെ ഗൗരവപൂർവ്വം പരിഗണിച്ചു കൊണ്ട് സുസ്ഥിര വികസനത്തെക്കുറിച്ച് അനുഭവ യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിൽ ബദൽ അന്വേഷണത്തിന് പ്രേരണയാകാനും ഈ വർഷത്തെ നാടകക യത്ര ലക്ഷ്യമിടുന്നു.

കേരളത്തെ സാമ്പത്തിക അവഗണനയുടെ ബുൾഡോസർ കൊണ്ട് ഞെരിച്ച് ഞെരിച്ച് ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കേരളത്തിൻ്റെ ഭാവിയെ മാത്രമല്ല രാജ്യം ഉയർത്തിപ്പിടിച്ച ഭരണഘടനാമൂല്യമായ ഫെഡറലിസത്തിൻ്റെ തകർച്ചക്ക് കാരണമാവുമെന്ന ഓർമ്മപ്പെടുത്തലും നാടകയാത്രയിൽ പ്രമേയമാവുന്നു.

എതിർശബ്ദങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുന്നതാണ് ജനാധിപത്യത്തിൻ്റെ കരുത്തും സൗന്ദര്യവും. എന്നാൽ അസഹിഷ്ണുതയുടെ ജപ ഘോഷയാത്രകൾ രാജ്യത്തിൻ്റെ സ്വാസ്ഥ്യം കെടുത്തുന്നു.ജനാധിപത്യം മതനിരപേക്ഷത, തുല്യത, സാമൂഹിക നീതി തുടങ്ങിയവയെല്ലാം മായ്ക്കപ്പെടുമ്പോൾ നിരാശരാവുകയല്ല ജാഗ്രത്താവുകയാണ് ഓരോരുത്തരുടെയും രാഷ്ട്രീയ ഉത്തരവാദിത്തമെന്ന് നാടകയാത്രയിലൂടെ ലക്ഷൃമിടുന്നത്.

Rehesal.jpg

കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും പ്രതിസന്ധികളുടെ കാര്യകാരണങ്ങൾ കണ്ടെത്തി പരിഹാരാന്വേഷണത്തിലേക്ക് നയിക്കാൻ ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ കലാജാഥകൾ നാളിതുവരെ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

North inauguration.jpg

തുടർച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും പ്രളയവും ഉരുൾപൊട്ടലും പകർച്ചവ്യാധികളും ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് ഒരു നവകേരളം സൃഷ്ടിക്കുന്നതിൽ നമ്മൾ നേരിടുന്ന തടസ്സങ്ങൾ എന്തെന്ന് ചർച്ച ചെയ്യാനും, കാലാവസ്ഥാ മാറ്റത്തെ ഗൗരവപൂർവ്വം പരിഗണിച്ചു കൊണ്ട് സുസ്ഥിര വികസനത്തെക്കുറിച്ച് അനുഭവ യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിൽ ബദൽ അന്വേഷണത്തിന് പ്രേരണയാകാനും ഈ വർഷത്തെ നാടകക യത്ര ലക്ഷ്യമിടുന്നു.

Santha.jpg

സ്കൂൾ ഓഫ് ഡ്രാമയിലെ അരവിന്ദ് എം എസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഇന്ത്യാ സ്റ്റോറി നടകയാത്രയിൽ എം എം സജീന്ദ്രനും ജി രാജശേഖരനും ഗാനരചന നിർവഹിക്കുന്നു. സന്ദീപ് കുമാർ, സുരേഷ് ബാബു ചെണ്ടയാട് എന്നിവർ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവച്ചിരിക്കുന്നു. ബി എസ് ശ്രീകണ്ഠൻ പശ്ഛാത്തല സംഗീതവും വിഷ്ണു ശാരി കലാസംവിധാനവുമൊക്കുന്നു. ബിന്ദു പീറ്റർ, റിനേഷ് അരിമ്പ്ര, ബാബുരാജ് മലപ്പട്ടം, സനൽ കോട്ടയം, ജോസ് പൂക്കൾ, അവന്തിക സന്തോഷ്, ആദിത്യസന്തോഷ്, വിശ്രുത് യു കെ , അഖിൽ ഒളവണ്ണ, ഹരീഷ് ഹർഷ എന്നിവർ അഭിനയിക്കുന്നു. നിർമ്മല കെ രാമൻ സംഗീത നിയന്ത്രണവും നിർവിക്കുന്നു. ക്യാമ്പിൻ്റെ സ്വാഗതസംഘം ചെയർമാൻ അഡ്വ സച്ചിൻ ദേവ് എം എൽ എ ക്യാമ്പ് സന്ദർശിച്ച് കലാകരർമാർക്ക് ആശംസകൾ അർപ്പിച്ചു.

പരിശീലനക്യാമ്പിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ നടന്നു.

പോസ്റ്ററുകൾ

വടക്കൻ മേഖലാ ജാഥ

മധ്യമേഖലാ ജാഥ

ദക്ഷിണമേഖലാ ജാഥ

കലാജാഥ ശില്പികൾ

രചന- സംവിധാനം : എം എസ് അരവിന്ദ് (സ്ൾകൂൾ ഓഫ് ഡ്രാമയിലെ പി ജി വിദ്യാർഥി) ഗാനങ്ങൾ ഒരുക്കിയത് : എം എം സചീന്ദ്രൻ, ജി രാജശേഖരൻ സംഗീതം : സന്ദീപ് കുമാർ സുരേഷ് ബാബു ചെണ്ടയാട് പശ്ചാത്തല സംഗീതം : ബി എസ് ശ്രീകണ്ഠൻ രംഗപടം : വിഷ്ണുശാരി സ്ക്രിപ്റ്റ് വിപുലീകരണം വൈക്കം വേണു (എൻ വേണുഗോപാലൻ), ബി രമേഷ്, കാവുമ്പായി ബാലകൃഷ്ണൻ,

പണിപ്പുര

ജാഥാറൂട്ട്

ഇന്ത്യാസ്റ്റോറി - നാടകയാത്ര ജനുവരി 19 മുതൽ ഫെബ്രുവരി 10 വരെ - ജാഥാറൂട്ട്.
തിയതി 9മണി 11.30മണി 3.00മണി 6.30മണി
വടക്കൻ മേഖലാ ജാഥ ഉദ്ഘാടനം 19-1-2025 അത്തോളി കണ്ണിപ്പൊയിൽ
ഉദ്ഘാടകൻ പ്രൊഫ. ഡോ എ എം ഷിനാസ്
20-1-25 - - - വടകര ടൌൺ
21-1-25 കുഞ്ഞിപ്പള്ളി,ഒഞ്ചിയം കുട്ടോത്ത്, തോടന്നൂർ കൽപറ്റ പഴയ വൈത്തിരി
22-1-25 മീനങ്ങാടി കളബത്തേരി പുൽപ്പള്ളി മാനന്തവാടി
23-1-25 പേരാവൂർ - മലബാർ

ബി.എഡ് കോളേജ്

ഇരിട്ടി നവപ്രഭ

വായനശാല, കരിയാൽ

നിടുവാലൂർ,

ശ്രീകണ്ഠാപുരം

പറവൂർ,

മാതമംഗലം

24-1-25 ഗാന്ധി പാർക്ക് പയ്യന്നൂർ ചെറുവത്തൂർ മേക്കാട്ട് കൊളവയൽ
25-1-25 മുന്നാട് ബിരിക്കുളം കൊയോങ്കര കുളപ്പുറം, മാടായി
26-1-25 തളിപ്പറമ്പ് - പട്ടുവം കണ്ണൂർ-അഴീക്കൽ മയ്യിൽ - കുടൂർ കൂടാളി - മുണ്ടേരി
27-1-25 എടക്കാട് - പെരളശ്ശേരി കുത്തുപറമ്പ്-

മറോളിഘട്ട്

പാനൂർ

വടക്കേ പൊയിലൂർ

തലശ്ശേരി- പിണറായി
28-1-25 തലശ്ശേരി

എഞ്ചിനിയറിം ഗ് കോളേജ്

കണ്ണൂർ

ജില്ലാ സമാപനം

പെരുമുണ്ടച്ചേരി,

നാദാപുരം

ആവള, പേരാമ്പ്ര
29-1-25 മൊകേരി ഗവ.കോളേജ് കൈതക്കൽ അണേല അമ്പലപ്പടി
30-1-25 നന്മണ്ട മലാപ്പറമ്പ്

വിമൻസ് പോളിടെക്നിക്

മണക്കടവ് പെരുവയൽ
31-1-25 എരവന്നൂർ ചേളന്നൂർ SNG കോളേജ് അഗസ്ത്യൻ മുഴി അരീക്കോട്
1-2-25 ഈസ്റ്റ് കാരാട് - വാഴയൂർ വള്ളിക്കുന്ന് താനൂർ തിരൂർ വടക്കേ അങ്ങാടി
2-2-25 പൊന്നാനി - ആലങ്കോട് കുറ്റിപ്പുറം-പിലാത്തറ പെരിന്തൽമണ്ണ മലപ്പുറം മണ്ണഴി
3-2-25 മഞ്ചേരി വണ്ടൂർ-കരുവാരക്കുണ്ട് നിലമ്പൂർ-പൂങ്ങോട് നിലമ്പൂർ - മാമാങ്കര

( സമാപനം)

മധ്യമേഖലാ ജാഥ ഉദ്ഘാടനം - ജനുവരി 26 സാഹിത്യ അക്കാദമി ഹാൾ, തൃശ്ശൂർ
ഉദ്ഘാടനം ഡോ ശ്രീജിത്ത് രമണൻ, ഡയറക്ടർ, ഡോ.ജോൺ മത്തായി സെന്റർ, അരണാട്ടുകര, തൃശ്ശൂർ
27-1-25 ഒല്ലൂക്കര കോലഴി വടക്കാഞ്ചേരി ചേലക്കര
28-1-25 കാവശ്ശേരി കിഴക്കഞ്ചേരി കുനിശ്ശേരി എലവഞ്ചേരി
29-1-25 കൊടുവായൂർ

BEd കോളേജ്

പട്ടഞ്ചേരി ആൽത്തറ തേങ്കുറിശ്ശി കുത്തനൂർ
30-1-25 മുണ്ടൂർ മലമ്പുഴ ഐടിഐ കരിമ്പ ഭീമനാട്
31-1-25 കാറൽമണ്ണ ശ്രീകൃഷ്ണപുരം ലക്കിടി ഷൊർണൂർ
1-2-25 തിരുവേഗപ്പുറ മുതുമല പെരിങ്ങോട് പട്ടിത്തറ
2-2-25 കുന്നംകുളം,

കാണിയാമ്പാൽ

ചാവക്കാട്-

തമ്പുരാൻപടി

മുല്ലശ്ശേരി അന്തിക്കാട്
3-2-25 തൃപ്രയാർ ചേർപ്പ് ഇരിങ്ങാലക്കുട ചാലക്കുടി
4-2-25 പുത്തൻചിറ മതിലകം കൊടുങ്ങല്ലൂർ

(തൃശ്ശൂർജില്ലാ സമാപനം)

ആലുവ

(എറണാകുളം ജില്ല)

5-2-25 പറവൂർ കെടാമംഗലം ഞാറയ്ക്കൽ കുമ്പളങ്ങി തൃപ്പുണിത്തുറ
6-2-25 ചങ്ങമ്പുഴ പാർക്ക് പിറവം ആമ്പല്ലൂർ പള്ളിക്കര
7-2-25 ഏലൂർ നെടുമ്പാശ്ശേരി കാലടി പെരുമ്പാവൂർ ഓടക്കാലി
8-2-25 മൂവാറ്റുപുഴ കോതമംഗലം ഇടുക്കി അടിമാലി
9-2-25 RIT പാമ്പാടി MG, യൂനിവേഴ്സിറ്റി ചിങ്ങവനം തൃക്കൊടിത്താനം
10-2-25 സ്ഥാപനകേന്ദ്രം ഏറ്റുമാനൂർ കടുത്തുരുത്തി

സെൻട്രൽ

വൈക്കം (സമാപനം)
ദക്ഷിണമേഖലാജാഥ ഉദ്ഘാടനം ജനുവരി 26 വയ്യാനം 6മണി
ഉദ്ഘാടകൻ
27-1-25 പാലോട് കല്ലറ നെടുമങ്ങാട് വെള്ളനാട്
28-1-25 മലയിൻകീഴ് അവണാകുഴി കീഴാറ്റൂർ പൊഴിയൂർ
29-1-25 നരുവാമൂട് പേരൂർക്കട കാര്യവട്ടം മാനവീയം വീഥി
30-1-25 കഠിനംകുളം മണനാക്ക് വർക്കല കല്ലമ്പലം
31-1-25 ശീമാട്ടി ജംഗ്ഷൻ കുറ്റിച്ചിറ കുരീപ്പുഴ നടയ്ക്കാവ്
1-2-25 മേമന ആലോചനമുക്ക് തൊടിയൂർ മൈനാഗപ്പള്ളി
2-2-25 ചക്കുവള്ളി CVKM കിഴക്കേ കല്ലട വെളിയം ചെറുമൂട്
3-2-25 അഞ്ചൽ വെസ്റ്റ് അടൂർ -- അതിരുങ്കൽ
4-2-25 അങ്ങാടിക്കൽ അരിവാപ്പാലം വടശ്ശേരിക്കര എഴുമറ്റൂർ, മല്ലപ്പള്ളി
5-2-25 തിരുമൂലപുരം ഇലന്തൂർ പന്തളം മെഴുവേലി
6-2-25 ചെങ്ങന്നൂർ മുളക്കുഴ മാവേലിക്കര
7-2-25 ചാരുംമൂട് കായംകുളം ഹരിപ്പാട്
8-2-25 അമ്പലപ്പുഴ നെടുമുടി ആലപ്പുഴ (N) ചേർത്തല
9-2-25 വയലാർ തൈക്കാട്ടുശ്ശേരി ചേർത്തല ആലപ്പുഴ (സമാപനം)


കലാജാഥ അംഗങ്ങൾ

വടക്കൻ ജാഥ

  • ബിന്ദു പീറ്റർ (ക്യാപ്റ്റൻ)
  • എ എം ബാലകൃഷ്ണൻ (മാനേജർ)
  • റിനേഷ് അരിമ്പ്ര
  • ബാബുരാജ് മലപ്പട്ടം
  • അഖിൽ ഒളവണ്ണ
  • യു കെ വിശ്രുത്
  • അവന്തിക സന്തോഷ്
  • സനൽ കോട്ടയം
  • ജോസ് പൂക്കൾ
  • ആദിത്യ സന്തോഷ്
  • നിർമല കെ രാമൻ
  • ഹരീഷ് ഹർഷ


മധ്യജാഥ

തെക്കൻ ജാഥ

പുസ്തകപ്രചരണം

2024-25 വർഷത്തെ ശാസ്ത്രകലാജാഥയുടെ പ്രൊഡക്ഷൻ ക്യാമ്പ് പാലക്കാട് ഐ ആർ ടി സി യിൽ നടന്നുകൊണ്ടിരിക്കയാണ്. നാലര പതിറ്റാണ്ടുകാലമായി മുടക്കമില്ലാതെ നടക്കുന്ന ബഹുജന സമ്പർക്ക പരിപാടിയാണ് കലാജാഥകൾ. ഈ വർഷം സംസ്ഥാന തലത്തിൽ മൂന്ന് ജാഥകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2025 ജനുവരി 20 ന് ആരംഭിച്ച് ഇരുനൂറോളം കേന്ദ്രങ്ങളിൽ അവതരണങ്ങൾ നടത്തി ഫെബ്രുവരി ആദ്യവാരത്തിൽ സമാപിക്കുന്ന വിധത്തിലാണ് ജാഥാ പരിപാടി.

സ്‌കൂൾ ഓഫ് ഡ്രാമയിലെ PG വിദ്യാർത്ഥി അരവിന്ദാണ് സ്ക്രിപ്റ്റ് രചനക്ക് നേതൃത്വം നൽകിയതും സംവിധാനം ചെയ്യുന്നതും.

ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പ്രചരിപ്പിച്ചാണ് സംസ്ഥാന തലം മുതൽ പ്രാദേശിക സംഘാടനചെലവുകൾ വരെ കണ്ടെത്തുന്നത്. 1980 ൽ ആരംഭിച്ച് മുടക്കമില്ലാതെ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രകലാജാഥകളുടെ ചരിത്രം വിവിധ വർഷങ്ങളിൽ കലാജാഥയിൽ അംഗമായിരുന്ന എൻ വേണുഗോപാലൻ (വൈക്കം വേണു) എഴുതി തയ്യാറാക്കിയത് ജാഥയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നുണ്ട്.

പുസ്തക പ്രചാരണത്തിൽ സഹായിച്ചും പുസ്തകങ്ങൾ വാങ്ങിയും ശാസ്ത്രകലാജാഥയും പുസ്തക പ്രചാരണവും വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പുസ്തക പ്രചരണത്തിൻ്റെ ഉദ്ഘാടനം 2025 ജനുവരി 2 ന് എല്ലാ യൂണിറ്റിലും നടക്കുകയാണ്. അന്നേ ദിവസം എല്ലാ യൂണിറ്റിലും പുസ്തക പ്രചാരണ സ്ക്വാഡുകൾ നടത്തി ഉദ്ഘാടന പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹാഭിവാദനങ്ങളോടെ പി.വി. ദിവാകരൻ ജനറൽ സെക്രട്ടറി

ചിത്രഗാലറി

വടക്കൻ മേഖലാ ജാഥ

മറ്റു രേഖകൾ

സംഘാടനത്തിനുള്ള നിർദേശങ്ങൾ

ഇന്ത്യാ സ്റ്റോറി നാടകയാത്ര 2025 ജനുവരി 20 - ഫെബ്രുവരി 11 ജാഥാ കേന്ദ്രങ്ങളിൽ വേണ്ട മുൻകരുതലുകളും തയ്യാറെടുപ്പുകളും.

ഈ വർഷത്തെ കലാജാഥയുടെ ഭാഗമായി തയ്യാറാക്കിയിരിക്കുന്ന നാടകം ഇന്ത്യാ സ്റ്റോറി - INDIA STORY - യാണ്. ഒരു മണിക്കൂർ ആയിരിക്കും ഇന്ത്യാ സ്റ്റോറിയുടെ അവതരണ സമയം. മുന്നൊരുക്കങ്ങളും ജാഥാ സ്വീകരണവും ഉൾപ്പെടെ ഒന്നരമണിക്കൂർ എങ്കിലും ഒരു കേന്ദ്രത്തിൽ സമയം ആവശ്യമായി വരും. ഇതു കൂടാതെ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരം മനസ്സിലാക്കി ആവശ്യമായ യാത്രാ സമയവും കൂടി കണക്കാക്കിവേണം ജാഥ കേന്ദ്രങ്ങളുടെ സമയക്രമം നിശ്ചയിക്കാൻ.

  1. ഇന്ത്യാ സ്റ്റോറി നാടകം മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാൻ പ്രേക്ഷകരുടെ പങ്കാളിത്തം കൂടിയേ കഴിയൂ. കഥാപാത്രങ്ങളും കാണികളുമായി നിരവധി തവണ ഇടപഴകുന്ന സന്ദർഭങ്ങൾ നാടകത്തിൽ ഉണ്ട്.
  2. അവതരണത്തിനായി 18 x 18 അളവിൽ സ്ഥലം ലഭ്യമാക്കണം. നിരപ്പായ സ്ഥലമായാലും മതിയാകും. കൂടുതൽ കാണികളെ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ പരമാവധി രണ്ട് അടി പൊക്കത്തിൽ സ്റ്റേജ് നന്നായിരിക്കും.
  3. കഥാപാത്രങ്ങൾക്ക് കാണികളുടെ ഇടയിൽ നിന്ന് സംസാരിക്കാത്ത രീതിയിൽ സ്റ്റേജിനു മുന്നിൽ 6' x 6' ചതുരത്തിൽ കസേരകൾ ഇല്ലാത്ത ഒരിടം കൂടി ആവശ്യമാണ്. ഈ സ്ഥലത്തിന് ഇരുപുറവുമായി കസേരകൾ ഇടാവുന്നതാണ്.
  4. പ്രേക്ഷകർക്കിടയിലൂടെ കലാജാഥാംഗങ്ങൾ നിരവധി തവണ സ്റ്റേജിലേക്ക് കടക്കേണ്ടി വരുന്നുണ്ട്. അതിനാൽ പ്രേക്ഷകർക്ക് നടുവിൽ കൂടി അവർക്ക് കടന്നു വരത്തക്ക രീതിയിൽ വഴി സൗകര്യമുണ്ടാകണം.
  5. അവതരണ സ്ഥലങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അത് റോഡിൻ്റെ വശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ശബ്ദ ശല്യം കൂടിയ ഇടങ്ങളിലും ആകാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.
  6. അവതരിപ്പിക്കുന്നവർക്കും പ്രേക്ഷകർക്കും ഒന്നര മണിക്കൂർ തണൽ ലഭിക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രദ്ധിക്കണം. ചുമതലക്കാർ സ്ഥലം തീരുമാനിക്കുന്നതിനുമുമ്പ് അവതരണ സമയം കണക്കാക്കി അവിടങ്ങൾ സന്ദർശിച്ച് സൗകര്യം ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. :
  7. ജാഥ കേന്ദ്രങ്ങളിൽ വൈദ്യുതി സൗകര്യം ലഭ്യമാക്കാൻ ശ്രദ്ധിക്കണം. വൈദ്യുതിക്ക് തടസ്സം ഉണ്ടെങ്കിൽ വാഹനത്തോടൊപ്പമുള്ള ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിന് രണ്ട് ലിറ്റർ പെട്രോൾ കേന്ദ്രങ്ങളിൽ കരുതേണ്ടതാണ്.
  8. ജാഥയോടൊപ്പം ശബ്ദ സംവിധാനം ഉണ്ടായിരിക്കും. മുൻകൂട്ടി യോഗമോ , പ്രഭാഷണമോ സംഘടിപ്പിക്കുന്നുണ്ടെങ്കിൽ കേന്ദ്രത്തിൽ പ്രത്യേക ശബ്ദ സംവിധാനം കരുതണം.
  9. കലാജാഥയിൽ ജാഥാംഗങ്ങളായി 11 പേർ ഉണ്ടാകും അതിൽ ചുരുങ്ങിയത് മൂന്ന് പേർ പെൺകുട്ടികളായിരിക്കും.ജാഥാംഗങ്ങളെ കൂടാതെ വാഹനത്തിൻ്റെ സാരഥിയും സൗണ്ട് സിസ്റ്റം നിയന്ത്രിക്കുന്നവരും മാനേജരും പ്രവർത്തകരും അടക്കം 15-16 പേർ ജാഥയിലുണ്ടാകും.
  10. ദിവസ സമാപന കേന്ദ്രങ്ങളിൽ ജാഥാംഗങ്ങൾക്ക് താമസ സൗകര്യം ഉറപ്പാക്കണം. രാത്രി ഭക്ഷണവും പിറ്റേന്ന് രാവിലത്തെ ഭക്ഷണവും സമാപന കേന്ദ്രങ്ങളിൽ ഒരുക്കുവാൻ ശ്രദ്ധിക്കണം.
  11. ദിവസ സമാപന കേന്ദ്രങ്ങളിൽ നാടകാവതരണത്തിനാവശ്യമായ വെളിച്ചം സ്റ്റേജിൽ ലഭിക്കുന്നതിനുള്ള സംവിധാനം ജാഥയോടൊപ്പം ഉണ്ടാകുമെങ്കിലും പ്രേക്ഷകർക്ക് കൂടി വെളിച്ചം ലഭിക്കുന്നതിനുള്ള സൗകര്യം സംഘാടനത്തിന്റെ ഭാഗമായി ഒരുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  12. ജാഥയ്ക്കൊപ്പം നടകത്തിൻ്റെ സ്ക്രിപ്റ്റു വിൽപ്പനയും ടിൻ കളക്ഷനും നടത്തേണ്ടതിനാൽ രണ്ട് പ്രവർത്തകരെ അതിനായി മുൻകൂട്ടി ചുമതലപ്പെടുത്തണം.
  13. രാവിലെ 11 മണി കേന്ദ്രത്തിൽ ഉച്ചഭക്ഷണവും മറ്റു കേന്ദ്രങ്ങളിൽ ചായയും ലഘു ഭക്ഷണവും കരുതണം.
  14. ജാഥാ കേന്ദ്രങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം (ചൂട് വെള്ളം) കരുതണം.
  15. ജാഥ അംഗങ്ങളുടെ ഭക്ഷണകാര്യത്തിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  16. ജാഥാ സ്വീകരണം നാടകാവതരണത്തിന് മുൻപായി നടക്കണം. വിവിധ സംഘടനകൾ ജാഥാ ക്യാപ്റ്റനിൽ നിന്നും പുസ്തകം വാങ്ങിയും, യൂണിറ്റുകൾ പുസ്തക പ്രചാരണ തുക നൽകിയും സ്വീകരിക്കുന്ന രീതി ആലോചിക്കാവുന്നതാണ്.

ജനറൽ സെക്രട്ടറിയുടെ കത്ത്

പ്രിയമുള്ളവരെ,

കലാജാഥകൾ ആരംഭിക്കുകയായി. ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ബഹുജന വിദ്യാഭ്യാസ പരിപാടിയിൽ ഏറ്റവും പ്രധാന പ്പെട്ടതാണ് കലാജാഥകൾ. 1980 കളിൽ ആരംഭിച്ച ആശയ പ്രചരണ ജാഥകൾ 44 വർഷമായി പ്രയാണം തുടരുകയാണ്. തെരുവ് നാടകങ്ങളിൽ തുടങ്ങി വിവിധങ്ങളാ യകലാരൂപങ്ങളി ലൂടെ വളർച്ച പ്രാപിച്ച പരിഷത്ത് കലാജാഥകളെ പൊതു സമൂഹം ആവേശപൂർവ്വമാണ് സ്വീകരിച്ചത്. കേരള വികസനത്തിൻ്റെ നാഴികക്കല്ലുകൾ വൃത്യസ്ത കാലങ്ങളിൽ കലാ ജാഥകളിലൂടെ പരിഷത്ത് അവതരി പ്പിച്ചത് കേരള സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തി യിട്ടുണ്ട്. എറണാകുളം സാക്ഷരതക്കു ശേഷം സമ്പൂർണ സാക്ഷരതയ്ക്കായി നടത്തിയ അക്ഷരകലാ ജാഥകൾ, B GVS മായി ചേർന്ന് അഖിലേന്ത്യാ തലത്തിൽ നടത്തിയ ഗ്യാൻ വിഗ്യാൻ ജാഥകൾ , അധികാര വികേന്ദ്രീകരണത്തിലേക്കെത്തിച്ച 90 കളിലെ വികസന ജാഥകൾ. പൊതുവി ദ്യാഭ്യാസ വ്യാപനത്തിനും ഗുണ മേൻമയ്ക്കുമായി നടത്തിയ വിദ്യാഭ്യാസജാഥകൾ, ബാലവേദി കൂട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലോ ത്സവ ജാഥകൾ. സ്ത്രീശാക്തീ കരണം ലക്ഷ്യം വെച്ച് നടത്തിയ വനിതാ കലാജാഥകൾ, അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിച്ച സമതാ കലാജാഥകൾ. ഇങ്ങനെ വ്യത്യസ്ഥ കാലഘട്ടങ്ങളിൽ വൈവിധ്യമുള്ള പ്രസക്തമായ ആശയങ്ങളുയർത്തി ക്കൊണ്ട് നടത്തിയ ബഹുജന വിദ്യാഭ്യാസ പ്രക്രിയയായിരുന്നു ശാസ്ത്ര കലാജാഥകൾ. ശാസ്ത്രം സാമൂഹ്യ വിപ്ലത്തിന് എന്ന മുദ്രാവാക്യത്തിൻ്റെ പ്രായോഗികതലമായിരുന്നു കലാജാഥകൾ.

ഇന്ത്യാ സ്റ്റോറി എന്നാണ് ഈ വർഷത്തെ കലാജാഥയുടെ പേര്. വർത്ത മാനകാല ഇന്ത്യൻ സാഹചര്യം ഏറെ ആശങ്കകൾ ജനിപ്പിക്കുന്നു. ഭരണഘടനയും ഫെഡറൽ വ്യവസ്ഥയും ചോദ്യം ചെയ്യപ്പെടുന്നു.രാഷ്ട്രീയ ബോധം കക്ഷിരാഷ്ട്രീയ ബോധമായും അത് മതബോധമായും ജാതി ബോധമായും പരിണമിക്കുകയും ചെയ്യുന്നു. കേരളം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണെന്നും നവോത്ഥാന മൂല്യങ്ങളിലൂടെ ഉഴുതുമറിച്ച മണ്ണാണെന്നുമുള്ള ധാരണയും പുനർവിചിന്തനം ചെയ്യേണ്ടിയി രിക്കുന്നു. അഖിലേന്ത്യാ തലത്തിൽ പടർന്നു കൊണ്ടിരിക്കുന്ന ജാതിമത വർഗ്ഗീയവല്ക്കരണത്തിൻ്റെയും വലതുപക്ഷവല്ക്കരണത്തിൻ്റെ യും വിഷക്കാറ്റുകൾ സ്വാധീനം ചെലുത്തി തുടങ്ങിയിരിക്കുന്നു. നരബലികളും സമാധികളുമൊക്കെ ഇതിനുള്ള തെളിവുകളാണ്.‘തിന്മകൾ നഖം മൂർച്ച കൂട്ടുന്ന കാലത്ത് നിങ്ങളുടെ മൗനം മഹാപാതകം’ എന്ന വരികൾ കൂടുതൽ ഉച്ചത്തിൽ വിളിച്ചു പറയേണ്ടതുണ്ട്.

ഈ വർഷത്തെ കലാജാഥയിലൂടെ അതാണ് ലക്ഷ്യം വെക്കുന്നത്. ആശയ പ്രചരണത്തോടൊപ്പം തന്നെ സംഘടന യുടെ ദൈനംദിന പ്രവർത്തന മൂലധന സ്വരൂപണവും നമ്മുടെ ലക്ഷ്യമാണ്. പരമാവധി പുസ്തകങ്ങൾ പ്രചരിപ്പിച്ച് കലാജാഥയെ ആവേശപൂർവ്വം സ്വീകരിക്കാനുള്ള നടപടിക ളുണ്ടാവണം. വിദ്യാഭ്യാസജാഥ പകർന്നുതന്ന ആവേശമുണ്ട്. വർത്തമാന കാലത്ത് പരിഷത്ത് ഉയർത്തുന്ന ഏറ്റവും വലിയ സാമൂഹ്യ വിദ്യാഭ്യാസവും പ്രതിരോധവുമാണ് ഇന്ത്യാ സ്റ്റോറി എന്നത് ഒരു രാഷ്ട്രീയ ദൗത്യ മായി ഏറ്റെടുക്കണമെന്നഭ്യർത്ഥിക്കുന്നു. ജാഥാ കേന്ദ്രങ്ങളിൽ പരമാവധി ആളുകളെ എത്തിക്കുന്നതിനും അനുബന്ധ പരിപാടികളിലൂടെ നാടിൻ്റെ ഉത്സവമാ ക്കുന്നതിനും പരിഷത്തിൻ്റെ അഗ്നി ഉള്ളിലുള്ള ഓരോ പ്രവർത്തകനും തയ്യാറാവണമെന്നും കാലം നമ്മിലർപ്പിച്ച വിശ്വാസം അഗ്നി ജ്വാലകളാക്കി മാറ്റുന്ന രാഷ്ട്രീയ പ്രക്രിയയിൽ കണ്ണി ചേരണമെന്നും ഏറെ സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവം

പി.വി. ദിവാകരൻ

ജനറൽ സെക്രട്ടറി

കലാജാഥ സ്ക്രിപ്റ്റ്

കലാജാഥ പാട്ടുകൾ - വരികൾ

കലാജാഥ പാട്ടുകൾ - ഓഡിയോ

പത്രറിപ്പോർട്ടുകൾ

വടക്കൻ മേഖലാ ജാഥ

മധ്യമേഖലാ ജാഥ

ദക്ഷിണമേഖലാ ജാഥ

വീഡിയോകൾ

സാമൂഹ്യമാധ്യമങ്ങളിൽ നിന്നും

വടക്കൻ ജാഥ

മധ്യമേഖലാ ജാഥ

ദക്ഷിണമേഖലാ ജാഥ

"https://wiki.kssp.in/index.php?title=ഇന്ത്യാസ്റ്റോറി_-_കലാജാഥ_2025&oldid=13544" എന്ന താളിൽനിന്ന് ശേഖരിച്ചത്