"പൂലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
(ചെ.)
വരി 3: വരി 3:
| colspan="2" bgcolor="{{{colour_html}}}"|
| colspan="2" bgcolor="{{{colour_html}}}"|
|-
|-
! colspan="2" style="text-align: center; font-size: larger;" |  [[പ്രമാണം:KSSP_Emblem_Viswamanavan.jpg|thumb|right|കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂലാനി യൂണിറ്റ്]]
! colspan="2" style="text-align: center; font-size: larger;" |  [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂലാനി യൂണിറ്റ്
|-
|-
| colspan="2" bgcolor="{{{colour_html}}}"|
| colspan="2" bgcolor="{{{colour_html}}}"|

03:56, 8 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂലാനി യൂണിറ്റ്
പ്രസിഡന്റ് വി വി അരവിന്ദാക്ഷൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി കെ വി ശരത്ത്
ജോ.സെക്രട്ടറി
ഗ്രാമപഞ്ചായത്ത് മേലൂർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലയിലെ ചാലക്കുടി മേഖലാ കമ്മിറ്റിക്ക് കീഴിൽ മേലൂർ ഗ്രാമപഞ്ചായത്ത് അതിത്തിയിൽ പ്രവർത്തിക്കുന്ന യൂണിറ്റ് ആണ്‌ പൂലാനി യൂണിറ്റ്.ചാലക്കുടിപ്പുഴയുടെ മേലെ ഉള്ള ഊര്‌ എന്നർത്ഥം വരുന്ന മേലൂർ പൊതുവെ ഒരു കാർഷിക ഗ്രാമമാണ്‌.കിഴക്ക് അടിച്ചിലിയിൽ എറണാകുളം ജില്ല അതിർത്തി വരേയും പടിഞ്ഞാറ്‌ കാടുകുറ്റി പഞ്ചായത്തു വരേയും, തെക്ക് കൊരട്ടി പഞ്ചായത്തു വരേയും വടക്ക് ചാലക്കുടിപ്പുഴ വരേയും ആണ്‌ യൂണിറ്റിന്റെ പ്രവർത്തന പരിധി.സർക്കാർ ജീവനക്കാർ,വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ,സ്വയം തൊഴിൽ കണ്ടെത്തിയവർ, കൃഷിക്കാർ,വീട്ടമ്മമാർ എന്നീ മേഖലയിൽ നിന്നുള്ളവർ ആണ്‌ പ്രധാന പ്രവർത്തകർ.

പരിഷത്തിന്റെ പരിപാടികൾ ഏറ്റെടുത്ത് നടത്തുന്നതോടൊപ്പം പ്രാദേശികമായി തനത് പരിപാടികൾ നടത്തുകയും ചെയ്തു വരുന്ന യൂണിറ്റ് ആണ്‌ പൂലാനി യൂണിറ്റ്.പുസ്തക പ്രചാരണരം വഴിയും ചൂടാറപ്പെട്ടി പ്രചരണം വഴിയും ആണ്‌ യൂണിറ്റ് പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നത്.കൂടാതെ കണക്കറിവ് പോലുള്ള പ്രീ പബ്ളിക്കേഷൻ പ്രചരിപ്പിക്കലും നടത്താറുണ്ട്.മേഖലയിൽ ഏറ്റവും കൂടുതൽ (110) കണക്കറിവ് പ്രചരിപ്പിക്കപ്പെട്ടതും പൂലാനി യൂണിറ്റിൽ ആണ്‌

പ്രധാന പരിപാടികൾ

നവകേരളോൽസവം

വേണം മറ്റൊരു കേരളം മദ്യവിമുക്ത കേരളം എന്ന സന്ദേശവുമായി യൂണിറ്റിലെ മുഴുവൻ പ്രദേശങ്ങളിലും മേലൂർ ഗ്രാമ പഞ്ചായത്ത്,കുടുംബശ്രീ, വായനശാലകൾ,സ്കൂളുകൾ,രാഷ്ട്രീയ കക്ഷികൾ എന്നിവരുടെ സഹകരണത്തോടെ വളരെ വിപുലമായി നടത്തിയ പരിപാടിയാണ്‌ നവകേരളോൽസവം.മാതൃകാ ആരോഗ്യ സർവ്വേ,വീട്ടുമുറ്റങ്ങളെ ഡിജിറ്റൽ ക്ളാസ്മുറികൾ ആക്കികൊണ്ട് നടത്തിയ ആരോഗ്യ ക്ളാസുകൾ, ചലച്ചിത്ര പ്രദർശനങ്ങൾ, ഗണിതോൽസവങ്ങൾ, വനിതാ സംഗമം, കവിയരങ്ങ്, ചിത്രപ്രദർശനം, സമ്പൂർണ്ണ രക്തഗ്രൂപ്പ് ഡയറക്ടറി,ബാലോൽസവങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി നടത്തുകയുണ്ടായി


"https://wiki.kssp.in/index.php?title=പൂലാനി&oldid=2425" എന്ന താളിൽനിന്ന് ശേഖരിച്ചത്