"യുവസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 187: | വരി 187: | ||
വയനാട്ടിലെ ഗ്രന്ഥശാലകളെ വീണ്ടെടുക്കുക എന്നാ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അവിടെ നിന്നും യുവതീ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനായാണ് കഥാ കാഴ്ച ഊന്നല് നൽകിയത്. തകഴിയുടെ വെള്ളപ്പൊക്കത്തിൽ, O V വിജയന്റെ കടൽതീരത്ത്, എന്നീ കഥകൾ അവതരിപ്പിക്കുകയും അവയുടെ ദ്രിശ്യഭാഷ വിലയിരുത്തുകയും ആണ് കഥ കാഴ്ച എന്നതുകൊണ്ട് ഉദേശിച്ചത്. ഇതിന്റെ പരിശീലനം ജൂൺ 18നു പനമരം ഗവ L.P സ്കൂളിൽ വച്ച് നടന്നു. പതിനഞ്ചു ഗ്രന്ഥ ശാലകളിൽ നിന്നായി ഇരുപത്തി ഒന്ന് പേർ പങ്കെടുത്തു. ശ്രീ. V.K മനോജ്, സുദീപ് ബൽറാം, ശ്രീ. ശ്രീജിത്ത് ശിവരാമൻ, ശ്രീ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.ലൈബ്രറി രൂപീകരണം സുൽത്താൻ ബത്തേരിക്കു സമീപം ആവയലിൽ യുവസമിതിയുടെ നേതൃത്വത്തിൽ ലൈബ്രറി സ്ഥാപിച്ചു. പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം പ്രൊഫ. ബാലഗോപാലൻ, ശ്രീ. സുദീപ് ബൽറാമിനു നൽകി നിർവഹിച്ചു. യുവസമിതി പ്രവർത്തകൻ ക്രിസ്റ്റി ലൈബ്രറി രൂപീകരണത്തിന് നേതൃത്വം നൽകി.കുറിഞ്ചി ജില്ലാ യുവസംഗമംജില്ലയിലെ യുവസമിതിയുടെ നിർജീവാവസ്ഥയിൽ നിന്നും ഉള്ള ഒരു ഉയിർത്തെഴുന്നേൽപ്പ് ആയിരുന്നു കുറിഞ്ചി ജില്ലാ യുവസംഗമം. വയനാട് വെറ്റിറനറി university ക്യാമ്പസ്ൽ മെയ് 19, 20, 21 തീയതികളിൽ ആണ് ജില്ലാ യുവസംഗമം സംഘടിപ്പിച്ചത്. ജില്ലയിലെ 5 കോളേജുകളിൽ നിന്നുമായി 70 ഓളം കൂട്ടുകാർ പങ്കെടുത്തു.യുക്തി ചിന്തയും ശാസ്ത്ര ബോധവും, വയനാടൻ പരിസ്ഥിതിയുടെ വർത്തമാനം, ആദിവാസി ജനതയുടെ അതിജീവന പ്രശ്നങ്ങൾ, കലാലയങ്ങളിലേക്കുള്ള ഫാസിസ്റ്റ് അതിക്രമണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സ് ഉം ചർച്ചയും സങ്ങേടിപ്പിച്ചു. 21 നു ഉച്ചയോടെ ക്യാമ്പ് അവസാനിച്ചു. കാലവർഷ വരവേൽപ്പ് ജൂണിലെ ആദ്യ ശനിയയിച്ച മഴവെള്ളത്തെ സംരക്ഷിക്കുക എന്നാ മുദ്രാവാക്യം ഉയര്തിപിടിച്ചുകൊന്ദ് പരിഷത്തിന്റെ നെത്ര്തത്തിൽ യുവസമിടി കൂടുകാർ ചേർന്ന് കൊണ്ട് കാലവർഷ വരവേൽക്കൽ ഘോഷയാത്ര നടന്നു. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും നാടൻ പാട്ടുകളും പരിഷത് ഗാനങ്ങളും ആലപിച്ചു കൊണ്ടും ജലസംരക്ഷണ മുദ്രാവാക്യങ്ങൾ എഴുതിയ പേപ്പർ വസ്ത്രങ്ങൾ അണിഞ്ഞും പുതിയ ബസ് സ്റ്റാന്റ് വരെ ആണ് മഴ നനഞ്ഞുള്ള ഘോഷയാത്ര നടന്നത്. വഴിയിലുടനീളം ജലസംരക്ഷനതിന്റെ പ്രാധാന്യം അറിയിക്കുന്ന നോട്ടീസ് കളും വിതരണം ചെയ്തു.ഗൗരി ലങ്കേഷ് കൊലപാതകം, പ്രതിഷേധ പെരുമ്പറ വയനാട് യുവസമിതി ഗൌരി ലങ്കേഷ് വധത്തിൽ പ്രതിഷേധിച് ഫാസിസ്റ്റ് ഭീകരതക് എതിരായി സെപ്റ്റംബർ 11 വൈകുന്നേരം 5 മണിക്ക് കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ സംഗടിപ്പിച്ച പ്രതിഷേധ സായാഹ്ന്നത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവഹണ സമിതി അംഗവും യുവസമിതി സംസ്ഥാന ചെയർമാനും ആയ ശ്രീജിത്ത് ശിവരാമൻ പ്രഭാഷണം നടത്തുകയും, dr. സക്കറിയ, പരിഷത്ത് വയനാട് ജില്ലാ സെക്രട്ടറി മധുസൂദനൻ എന്നിവർ സംസാരിക്കുകയും ചെയ്തു മുദ്ര ഗീതങ്ങളും കാവ്യാലാപനവും പ്രതിഷേധത്തെ സർഗാത്മകമാക്കി. | വയനാട്ടിലെ ഗ്രന്ഥശാലകളെ വീണ്ടെടുക്കുക എന്നാ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അവിടെ നിന്നും യുവതീ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനായാണ് കഥാ കാഴ്ച ഊന്നല് നൽകിയത്. തകഴിയുടെ വെള്ളപ്പൊക്കത്തിൽ, O V വിജയന്റെ കടൽതീരത്ത്, എന്നീ കഥകൾ അവതരിപ്പിക്കുകയും അവയുടെ ദ്രിശ്യഭാഷ വിലയിരുത്തുകയും ആണ് കഥ കാഴ്ച എന്നതുകൊണ്ട് ഉദേശിച്ചത്. ഇതിന്റെ പരിശീലനം ജൂൺ 18നു പനമരം ഗവ L.P സ്കൂളിൽ വച്ച് നടന്നു. പതിനഞ്ചു ഗ്രന്ഥ ശാലകളിൽ നിന്നായി ഇരുപത്തി ഒന്ന് പേർ പങ്കെടുത്തു. ശ്രീ. V.K മനോജ്, സുദീപ് ബൽറാം, ശ്രീ. ശ്രീജിത്ത് ശിവരാമൻ, ശ്രീ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.ലൈബ്രറി രൂപീകരണം സുൽത്താൻ ബത്തേരിക്കു സമീപം ആവയലിൽ യുവസമിതിയുടെ നേതൃത്വത്തിൽ ലൈബ്രറി സ്ഥാപിച്ചു. പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം പ്രൊഫ. ബാലഗോപാലൻ, ശ്രീ. സുദീപ് ബൽറാമിനു നൽകി നിർവഹിച്ചു. യുവസമിതി പ്രവർത്തകൻ ക്രിസ്റ്റി ലൈബ്രറി രൂപീകരണത്തിന് നേതൃത്വം നൽകി.കുറിഞ്ചി ജില്ലാ യുവസംഗമംജില്ലയിലെ യുവസമിതിയുടെ നിർജീവാവസ്ഥയിൽ നിന്നും ഉള്ള ഒരു ഉയിർത്തെഴുന്നേൽപ്പ് ആയിരുന്നു കുറിഞ്ചി ജില്ലാ യുവസംഗമം. വയനാട് വെറ്റിറനറി university ക്യാമ്പസ്ൽ മെയ് 19, 20, 21 തീയതികളിൽ ആണ് ജില്ലാ യുവസംഗമം സംഘടിപ്പിച്ചത്. ജില്ലയിലെ 5 കോളേജുകളിൽ നിന്നുമായി 70 ഓളം കൂട്ടുകാർ പങ്കെടുത്തു.യുക്തി ചിന്തയും ശാസ്ത്ര ബോധവും, വയനാടൻ പരിസ്ഥിതിയുടെ വർത്തമാനം, ആദിവാസി ജനതയുടെ അതിജീവന പ്രശ്നങ്ങൾ, കലാലയങ്ങളിലേക്കുള്ള ഫാസിസ്റ്റ് അതിക്രമണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സ് ഉം ചർച്ചയും സങ്ങേടിപ്പിച്ചു. 21 നു ഉച്ചയോടെ ക്യാമ്പ് അവസാനിച്ചു. കാലവർഷ വരവേൽപ്പ് ജൂണിലെ ആദ്യ ശനിയയിച്ച മഴവെള്ളത്തെ സംരക്ഷിക്കുക എന്നാ മുദ്രാവാക്യം ഉയര്തിപിടിച്ചുകൊന്ദ് പരിഷത്തിന്റെ നെത്ര്തത്തിൽ യുവസമിടി കൂടുകാർ ചേർന്ന് കൊണ്ട് കാലവർഷ വരവേൽക്കൽ ഘോഷയാത്ര നടന്നു. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും നാടൻ പാട്ടുകളും പരിഷത് ഗാനങ്ങളും ആലപിച്ചു കൊണ്ടും ജലസംരക്ഷണ മുദ്രാവാക്യങ്ങൾ എഴുതിയ പേപ്പർ വസ്ത്രങ്ങൾ അണിഞ്ഞും പുതിയ ബസ് സ്റ്റാന്റ് വരെ ആണ് മഴ നനഞ്ഞുള്ള ഘോഷയാത്ര നടന്നത്. വഴിയിലുടനീളം ജലസംരക്ഷനതിന്റെ പ്രാധാന്യം അറിയിക്കുന്ന നോട്ടീസ് കളും വിതരണം ചെയ്തു.ഗൗരി ലങ്കേഷ് കൊലപാതകം, പ്രതിഷേധ പെരുമ്പറ വയനാട് യുവസമിതി ഗൌരി ലങ്കേഷ് വധത്തിൽ പ്രതിഷേധിച് ഫാസിസ്റ്റ് ഭീകരതക് എതിരായി സെപ്റ്റംബർ 11 വൈകുന്നേരം 5 മണിക്ക് കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ സംഗടിപ്പിച്ച പ്രതിഷേധ സായാഹ്ന്നത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവഹണ സമിതി അംഗവും യുവസമിതി സംസ്ഥാന ചെയർമാനും ആയ ശ്രീജിത്ത് ശിവരാമൻ പ്രഭാഷണം നടത്തുകയും, dr. സക്കറിയ, പരിഷത്ത് വയനാട് ജില്ലാ സെക്രട്ടറി മധുസൂദനൻ എന്നിവർ സംസാരിക്കുകയും ചെയ്തു മുദ്ര ഗീതങ്ങളും കാവ്യാലാപനവും പ്രതിഷേധത്തെ സർഗാത്മകമാക്കി. | ||
== കോഴിക്കോട് == | |||
ഫാസിസത്തിനും അന്ധവിശ്വാസത്തിനും എതിരെ യുവജന പ്രതിരോധം.മാർച്ച് 28 ന് കോഴിക്കോട് പുതിയ സ്റ്റാന്റിൽ വച്ച് അന്ധവിശ്വാസത്തിനും ഫാസിസത്തിനുമെതിരെ നടന്ന യുവജന പ്രതിരോധം പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം ഡോ. ഹരികുമാർ നിർവഹിച്ചു. പി. നിതിൻ, അപർണ മാർക്കോസ് എന്നിവർ സംസാരിച്ചു. രാജീവ് മേമുണ്ടയുടെ ''സയൻസ് ഡിസ്കവറി മാജിക് ഷോ'' നടന്നു. സംസ്ഥാന പ്രസിഡണ്ട് ഡോ. കെ. പി. അരവിന്ദൻ പങ്കെടുത്തു. ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രവർത്തനമായി.വിമൻസെസ് പ്രദർശനവും ജെന്റർ സംവാദവും.നാദാപുരം മേഖലയിൽ എട്ടോളം കേന്ദ്രങ്ങളിൽ ഉണ്ണികൃഷ്ണൻ ആവളയുടെ വിമൻസെസ് പ്രദർശനവും ജെന്റർ സംവാദവും നടന്നു. അനുരാഗ്, അനുശ്രീ, രസിൻ എന്നിവർ നേതൃത്വം നൽകി.NSS ക്യാമ്പ് ഇടപെടലുകൾമൂന്ന് ജില്ലാ പഠന സംഘങ്ങളിൽ നടത്തിയ മുന്നൊരുക്കങ്ങളുടെ അടിസ്ഥാനത്തിലാണ് NSS ക്യാമ്പുകളിൽ യുവ സമിതി പ്രവർത്തകരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. ഗ്രോബാഗ് നിർമാണം, സോപ്പ് നിർമാണം, ജലസുരക്ഷ, ജെന്റർ എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. ജില്ലയിൽ ഇരുപതോളം HSS - ഡിഗ്രീ തലത്തിലുള്ള ക്യാമ്പുകളിൽ ഇടപെടാൻ സാധിച്ചു. സൂരജ്, വിനീഷ്, അഭിജിത്ത്, അനുശ്രീ, അനുരാഗ്, നിതിൻ, അതുൽ, മാർക്കോസ് എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ഗ്രാമീണ ചലച്ചിത്രവേദി എന്ന നിലയിൽ ചലച്ചിത്ര പ്രദർശനവും സംവാദവും 3 ക്യാമ്പുകളിൽ സംഘടിപ്പിച്ചു.ജലസുരക്ഷ ക്യാമ്പയിൻജില്ലയിൽ വരൾച്ചക്കെതിരെ നടന്ന പ്രധാന പ്രവർത്തനമാണ് ജലസുരക്ഷ - ജീവസുരക്ഷ എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിച്ച ജലസുരക്ഷ ക്യാമ്പയിൻ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇതിന്റെ പ്രചാരണമെത്തിക്കാനും നല്ല പങ്കാളിത്തമുണ്ടാക്കാനും യുവ സമിതിക്ക് സാധിച്ചു. സംഘാടനത്തിലും യുവ സമിതി നിർണായകമായ സാന്നിദ്ധ്യമായി.ജെന്റർ സംവാദം - ജെന്റർ ആൻഡ് ബയോളജികോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും യുവ സമിതിയും സംയുക്തമായി ജെന്റർ ഡിസക്ഷൻ സംഘടിപ്പിച്ചു. ഡോ. കെ. പി. അരവിന്ദൻ, ഡോ. മിഥുൻ തുടങ്ങിയവർ പങ്കെടുത്തു. മുപ്പതിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.ധബോൽക്കർ വായനശാല ക്യാമ്പയിൻചേളന്നൂർ മേഖലയിലെ ഇരുവള്ളൂരിൽ ധബോൽക്കറുടെ പേരിൽ യുവ സമിതി നേതൃത്വം കൊടുത്തുകൊണ്ട് സ്ഥാപിക്കുന്ന വായനശാലയുടെ പുസ്തക ശേഖരണം നടന്നു വരുന്നു. അഞ്ഞൂറോളം പുസ്തകങ്ങൾ ശേഖരിച്ചു. നവംബർ മാസത്തോടെ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിക്കാനാണ് ആലോചിക്കുന്നത്.യുവസമിതി മാഗസിൻ - കൂമൻഅപർണ മാർക്കോസ് എഡിറ്ററായി *കൂമൻ* മാസികയുടെ പ്രവർത്തനം നടന്നു വരുന്നു. ഒക്ടോബർ മാസത്തിൽ മാഗസിൻ പുറത്തിറങ്ങും.പുതുവഴിനടത്തം - ജില്ലാ യുവ സംഗമം.ജില്ലാ യുവസംഗമം ആഗസ്റ്റ് 12, 13 തിയ്യതികളിൽ തോടന്നൂർ മേഖലയിലെ മേമുണ്ട HSS ൽ വച്ച് നടന്നു.11 മണിക്ക് ആരംഭിച്ച പരിപാടിയിൽ പി. നിതിൻ ആമുഖാവതരണം നടത്തി. എ. പി. പ്രേമാനന്ദ്, റീന പുതിയേടത്ത്, പി. യു. മാർക്കോസ് എന്നിവർ സംസാരിച്ചു.വ്യത്യസ്തമായ ഇടപെടലുകളും പുതിയ രീതികളും ആവിഷ്ക്കാരത്തിന്റെ സ്വാതന്ത്ര്യവുമെല്ലാം ചേർന്ന് പുതുവഴി നടത്തം എന്ന പേരിനെ അർഥവത്താക്കുന്ന നിലയിൽ നടന്ന രണ്ടു ദിവസത്തെ ഒത്തുചേരൽ മികച്ച അനുഭവമായി ജില്ലയിലെ യുവസമിതിയുടെ സംഘടനാ മുന്നേറ്റങ്ങൾക്ക് വേഗത പകരാൻ ക്യാമ്പിനു സാധിച്ചു. സംഘഗാനത്തോടെ ക്യാമ്പ് അവസാനിച്ചു.ജില്ലാ കമ്മറ്റി :- അനുശ്രീ (സെക്രട്ടറി), നിതിൻ പി (പ്രസിഡണ്ട്), അനുരാഗ്, അയന (ജോ. സെക്രട്ടറിമാർ), വിനു, മേഘ (വൈസ് പ്രസിഡണ്ട്മാർ) എന്നിവരടങ്ങുന്ന ജില്ലാ കമ്മിറ്റി രൂപീകരിച്ചു.മിണ്ടിയാൽ കൊല്ലുന്ന കാലത്ത് മിണ്ടുക തന്നെ ചെയ്യുംകേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് യുവസമിതിയുടെ നേതൃത്വത്തിൽ "പ്രതിഷേധപ്പെരുമ്പറ " സംഘടിപ്പിച്ചു. യുവസമിതി ജില്ലാ സെക്രട്ടറി പി.ആർ അനുശ്രീ സ്വാഗതം പറഞ്ഞു. മണലിൽ മോഹനൻ ,SFI ജില്ലാ സെക്രട്ടറി ലിന്റോ ജോസഫ്, പ്രൊ.കെ.ശ്രീധരൻ, അശോകൻ എളവനി വിനീഷ് കൊടുവള്ളി , പി. നിതിൻ എന്നിവർ സംസാരിച്ചു. ഫാസിസ്റ്റ് വിരുദ്ധ കവിതകളും പാട്ടുകളും ആലപിച്ചു' ലഘുലേഖ വിതരണം നടത്തി. | ഫാസിസത്തിനും അന്ധവിശ്വാസത്തിനും എതിരെ യുവജന പ്രതിരോധം.മാർച്ച് 28 ന് കോഴിക്കോട് പുതിയ സ്റ്റാന്റിൽ വച്ച് അന്ധവിശ്വാസത്തിനും ഫാസിസത്തിനുമെതിരെ നടന്ന യുവജന പ്രതിരോധം പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം ഡോ. ഹരികുമാർ നിർവഹിച്ചു. പി. നിതിൻ, അപർണ മാർക്കോസ് എന്നിവർ സംസാരിച്ചു. രാജീവ് മേമുണ്ടയുടെ ''സയൻസ് ഡിസ്കവറി മാജിക് ഷോ'' നടന്നു. സംസ്ഥാന പ്രസിഡണ്ട് ഡോ. കെ. പി. അരവിന്ദൻ പങ്കെടുത്തു. ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രവർത്തനമായി.വിമൻസെസ് പ്രദർശനവും ജെന്റർ സംവാദവും.നാദാപുരം മേഖലയിൽ എട്ടോളം കേന്ദ്രങ്ങളിൽ ഉണ്ണികൃഷ്ണൻ ആവളയുടെ വിമൻസെസ് പ്രദർശനവും ജെന്റർ സംവാദവും നടന്നു. അനുരാഗ്, അനുശ്രീ, രസിൻ എന്നിവർ നേതൃത്വം നൽകി.NSS ക്യാമ്പ് ഇടപെടലുകൾമൂന്ന് ജില്ലാ പഠന സംഘങ്ങളിൽ നടത്തിയ മുന്നൊരുക്കങ്ങളുടെ അടിസ്ഥാനത്തിലാണ് NSS ക്യാമ്പുകളിൽ യുവ സമിതി പ്രവർത്തകരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. ഗ്രോബാഗ് നിർമാണം, സോപ്പ് നിർമാണം, ജലസുരക്ഷ, ജെന്റർ എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. ജില്ലയിൽ ഇരുപതോളം HSS - ഡിഗ്രീ തലത്തിലുള്ള ക്യാമ്പുകളിൽ ഇടപെടാൻ സാധിച്ചു. സൂരജ്, വിനീഷ്, അഭിജിത്ത്, അനുശ്രീ, അനുരാഗ്, നിതിൻ, അതുൽ, മാർക്കോസ് എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ഗ്രാമീണ ചലച്ചിത്രവേദി എന്ന നിലയിൽ ചലച്ചിത്ര പ്രദർശനവും സംവാദവും 3 ക്യാമ്പുകളിൽ സംഘടിപ്പിച്ചു.ജലസുരക്ഷ ക്യാമ്പയിൻജില്ലയിൽ വരൾച്ചക്കെതിരെ നടന്ന പ്രധാന പ്രവർത്തനമാണ് ജലസുരക്ഷ - ജീവസുരക്ഷ എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിച്ച ജലസുരക്ഷ ക്യാമ്പയിൻ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇതിന്റെ പ്രചാരണമെത്തിക്കാനും നല്ല പങ്കാളിത്തമുണ്ടാക്കാനും യുവ സമിതിക്ക് സാധിച്ചു. സംഘാടനത്തിലും യുവ സമിതി നിർണായകമായ സാന്നിദ്ധ്യമായി.ജെന്റർ സംവാദം - ജെന്റർ ആൻഡ് ബയോളജികോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും യുവ സമിതിയും സംയുക്തമായി ജെന്റർ ഡിസക്ഷൻ സംഘടിപ്പിച്ചു. ഡോ. കെ. പി. അരവിന്ദൻ, ഡോ. മിഥുൻ തുടങ്ങിയവർ പങ്കെടുത്തു. മുപ്പതിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.ധബോൽക്കർ വായനശാല ക്യാമ്പയിൻചേളന്നൂർ മേഖലയിലെ ഇരുവള്ളൂരിൽ ധബോൽക്കറുടെ പേരിൽ യുവ സമിതി നേതൃത്വം കൊടുത്തുകൊണ്ട് സ്ഥാപിക്കുന്ന വായനശാലയുടെ പുസ്തക ശേഖരണം നടന്നു വരുന്നു. അഞ്ഞൂറോളം പുസ്തകങ്ങൾ ശേഖരിച്ചു. നവംബർ മാസത്തോടെ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിക്കാനാണ് ആലോചിക്കുന്നത്.യുവസമിതി മാഗസിൻ - കൂമൻഅപർണ മാർക്കോസ് എഡിറ്ററായി *കൂമൻ* മാസികയുടെ പ്രവർത്തനം നടന്നു വരുന്നു. ഒക്ടോബർ മാസത്തിൽ മാഗസിൻ പുറത്തിറങ്ങും.പുതുവഴിനടത്തം - ജില്ലാ യുവ സംഗമം.ജില്ലാ യുവസംഗമം ആഗസ്റ്റ് 12, 13 തിയ്യതികളിൽ തോടന്നൂർ മേഖലയിലെ മേമുണ്ട HSS ൽ വച്ച് നടന്നു.11 മണിക്ക് ആരംഭിച്ച പരിപാടിയിൽ പി. നിതിൻ ആമുഖാവതരണം നടത്തി. എ. പി. പ്രേമാനന്ദ്, റീന പുതിയേടത്ത്, പി. യു. മാർക്കോസ് എന്നിവർ സംസാരിച്ചു.വ്യത്യസ്തമായ ഇടപെടലുകളും പുതിയ രീതികളും ആവിഷ്ക്കാരത്തിന്റെ സ്വാതന്ത്ര്യവുമെല്ലാം ചേർന്ന് പുതുവഴി നടത്തം എന്ന പേരിനെ അർഥവത്താക്കുന്ന നിലയിൽ നടന്ന രണ്ടു ദിവസത്തെ ഒത്തുചേരൽ മികച്ച അനുഭവമായി ജില്ലയിലെ യുവസമിതിയുടെ സംഘടനാ മുന്നേറ്റങ്ങൾക്ക് വേഗത പകരാൻ ക്യാമ്പിനു സാധിച്ചു. സംഘഗാനത്തോടെ ക്യാമ്പ് അവസാനിച്ചു.ജില്ലാ കമ്മറ്റി :- അനുശ്രീ (സെക്രട്ടറി), നിതിൻ പി (പ്രസിഡണ്ട്), അനുരാഗ്, അയന (ജോ. സെക്രട്ടറിമാർ), വിനു, മേഘ (വൈസ് പ്രസിഡണ്ട്മാർ) എന്നിവരടങ്ങുന്ന ജില്ലാ കമ്മിറ്റി രൂപീകരിച്ചു.മിണ്ടിയാൽ കൊല്ലുന്ന കാലത്ത് മിണ്ടുക തന്നെ ചെയ്യുംകേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് യുവസമിതിയുടെ നേതൃത്വത്തിൽ "പ്രതിഷേധപ്പെരുമ്പറ " സംഘടിപ്പിച്ചു. യുവസമിതി ജില്ലാ സെക്രട്ടറി പി.ആർ അനുശ്രീ സ്വാഗതം പറഞ്ഞു. മണലിൽ മോഹനൻ ,SFI ജില്ലാ സെക്രട്ടറി ലിന്റോ ജോസഫ്, പ്രൊ.കെ.ശ്രീധരൻ, അശോകൻ എളവനി വിനീഷ് കൊടുവള്ളി , പി. നിതിൻ എന്നിവർ സംസാരിച്ചു. ഫാസിസ്റ്റ് വിരുദ്ധ കവിതകളും പാട്ടുകളും ആലപിച്ചു' ലഘുലേഖ വിതരണം നടത്തി. |
12:38, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
2016-17 വർഷക്കലയളവിൽ നടന്ന യുവസമിതി പ്രവർത്തനങ്ങൾ
ഈ വർഷം നടന്ന യുവസമിതി പ്രവർത്തനങ്ങളിലൂടെ
ആമുഖം
യുവതലമുറയൂടെ ജനാധിപത്യസംവാദങ്ങളുടെയും ക്രിയാത്മകവും സർഗാത്മകവുമായ ഇടപെടലുകളുടേയും ഇടമായാണ് യുവസമിതിയെ നാം വിഭാവനം ചെയ്യുന്നത്. ശാസ്തബോധവും സാമൂഹിക കാഴ്ച്ചപ്പാടും എങ്ങനെയാണ് പുതിയകാല പ്രവർത്തനവഴികളിലേക്ക് കൊണ്ടുവരിക എന്ന അന്വേഷണമാണ് നമ്മുടേത്. സാമൂഹ്യബന്ധങ്ങളിലും രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലും വന്നുചേർന്ന കമ്പോള യുക്തിയുടെയും മതപരതയുടെയും വലിയ സ്വാധീന വലയത്തിലേക്ക് മൊത്തം സമൂഹത്തോടൊപ്പം യുവതലമുറയും അകപ്പെട്ടു പോകുന്നുണ്ട്. ഈയൊരു യാഥാർത്ഥ്യം മനസ്സിലാക്കികൊണ്ട് പത്ത് വർഷം നീണ്ട വിവിധ തലത്തിലൂള്ള അന്വേഷണങ്ങളുടെ ഫലമായാണ് യുവസമിതി എന്ന ഇന്നത്തെ കാഴ്ച്ചപ്പാടിലേക്ക് പരിഷത്ത് എത്തിച്ചേരുന്നത്. സ്വയം പഠിക്കുകയും പഠിച്ചത് കൊണ്ട് പ്രവർത്തിക്കുകയും നാടിനെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു കൂട്ടം യുവാക്കളുടെ സംഘമായി യുവസമിതി ചുരുങ്ങിയ കാലത്തിനുള്ളിൽ മാറിയിട്ടുണ്ട്.
സംസ്ഥാനതലത്തിൽ രൂപ്പെട്ടുവന്ന മെഡിക്കൽ എഞ്ചിനിയറിംഗ് ഗവേഷക വിദ്യാർത്ഥികളുടെയും ക്യാമ്പസ് തല പ്രവർത്തനങ്ങളുടെയും ധാര, സംസ്ഥാനതലത്തിൽ ഏറ്റെടുക്കുന്ന പഠന-ഇടപെടൽ പരിപാടികളിലൂടെ എത്തിച്ചേരുന്ന മറ്റു യുവജനങ്ങൾ എന്നിവർ യുവസമിതിയുടെ ഭാഗമാണ്. ഏറെ ശ്രദ്ധേയമായ പ്രവർത്തനപരിപാടികൾ യുവസമിതിക്ക് വിവിധ മേഖലകളിൽ നടത്താൻ സാധിച്ചിട്ടുണ്ട്.
നിലവിലെ ഇന്ത്യൻ സാഹചര്യം നിരവധി വെല്ലുവിളികളിലൂയോടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതില്ല. ശാസ്ത്ര രംഗത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.ശാസ്ത്രത്തെയും ചരിത്രത്തെയും തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചുകൊണ്ടുള്ള പ്രവണത ഏറിവരികയാണ്. ആര്ഷഭാരത സംസ്കാരത്തെയും മത ഗ്രന്ഥങ്ങളേയും കൂട്ടു പിടിക്കുന്നതിലൂടെ അശാസ്ത്രീയത എളുപ്പം പ്രചരിപ്പിക്കാൻ കഴിയുന്നു. ചോദ്യം ചെയ്യാനുള്ള പ്രവണത കുറവായ വിഭാഗം വാക്സിനേഷൻ തുടങ്ങിയ നേട്ടങ്ങളെ മറ്റൊരു ആലോചന കൂടാതെ തള്ളിക്കളയാൻ ഇതൊരു കാരണമാണ് . നമ്മുടെ ദൈനം ദിന സംഭാഷണങ്ങളിൽ നാം സംസാരിക്കുന്നതു അശാസ്ത്രീയമാണെന്ന തിരിച്ചറിവ് ഉണ്ടാകാതിരിക്കുകയും ഗ്രൂപ്പിന് ഭൂരിപക്ഷ സ്വഭാവമായ അശാസ്ത്രീയത തന്നെയായിരുക്കുകയും ആയിരിക്കുമ്പോൾ ശാസ്ത്ര പ്രചാരണം എന്നത് കേവലം നിസ്സാരമായൊരു പ്രവൃത്തി അല്ലാതിരിക്കുകയും വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര പ്രചാരണം ഏറ്റെടുക്കേണ്ടത് ജനസംഖ്യയിൽ വലിയ ശതമാനമായ യുവത്വത്തിന്റെ ബാധ്യതയാവുകയുമാണ് .
A) സംസ്ഥാനതല പ്രവർത്തനങ്ങൾ
B) ജില്ലാതലത്തിൽ ആസൂത്രണവും സംഘാടനവും നിർവഹിച്ച സംസ്ഥാനപരിപാടികൾ
C) ജില്ലാതലപ്രവർത്തനങ്ങൾ
എന്നീ ക്രമത്തിലാണ് റിപ്പോർട്ട് ക്രോഡീകരിച്ചിരിക്കുന്നത്. അടുത്തവർഷത്തെ യുവസമിതിപ്രവർത്തനങ്ങളുടെ ദിശയെ വികസിപ്പിക്കേണ്ടത് എങ്ങനെയെന്നതിന്റെ ആഴത്തിലുള്ള ആലോചനകൾ റിപ്പോർട്ടു ചർച്ചയുടെ ഭാഗമായി ഉണ്ടാകണം.
സംസ്ഥാന ജില്ലാ മേഖലാതലങ്ങളിൽ കൃത്യമായ സമീപനരേഖയുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നതാവണം യുവസമിതി കൂട്ടായ്മകൾ. സ്വയം പ്രവർത്തിക്കുന്ന സംസ്ഥാന കോർ സംഘവും, പന്ത്രണ്ട് ജില്ലകളിൽ ജില്ലാകോർ സംഘവും നിലവിലുണ്ട്. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ കൂടി കോർകമ്മിറ്റികൾ രൂപീകരിക്കേണ്ടതുണ്ട്. എല്ലാ മേഖലകളിലും കമ്മിറ്റികളും പ്രവർത്തനങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്.
ഇതിനാവശ്യമായ സംഘടനാപരമായ പിന്തുണയാണ് പരിഷത്ത് സംസ്ഥാന ജില്ലാ- മേഖലാതലത്തിൽ ഉണ്ടാവേണ്ടത്. ഈ വർക്കിംഗ് ഗ്രൂപ്പ് യുവസമിതി പ്രവർത്തനങ്ങളുമായി സംവാദാത്മക ബന്ധം രൂപപ്പെടുത്തുകയും പ്രവർത്തനങ്ങൾക്ക് ആശയപരമായും സംഘടനപരമായും ഉള്ള ജീവത്തായ പിന്തുണ നൽകുകയും വേണം. സംസ്ഥാന തലത്തിൽ സംസ്ഥാന യുവസമിതി വർക്കിങ്ങ് ഗ്രൂപ്പും (കൺവീനർ , ചെയർമാൻ, കമ്മിറ്റി അംഗങ്ങൾ) , ജില്ലാ തലത്തിലും മേഖലാതലത്തിലും സമാനമായ വർക്കിങ്ങ് ഗ്രൂപ്പുകൾ രൂപപ്പെടുത്തേണ്ടതുണ്ട്. യുവസമിതി പ്രവർത്തനങ്ങൾക്ക് ക്യാമ്പസുകളിലും മേഖലകളിലും എല്ലാം മണ്ണൊരുക്കാൻ ഈ സംവിധാനം സഹായകരമാവണം.
കൂട്ടായ നേതൃത്വത്തിലൂന്നിയ സംഘടനാ രീതി പ്രവർത്തനങ്ങൾ നല്ല രീതിയിൽ സംഘടിപ്പിയ്ക്കാൻ സഹായകമാകുന്നുണ്ട്. പല ജില്ലകളിലും ഇപ്പോഴും പ്രവർത്തനങ്ങൾ ജില്ലാ തലത്തിലോ മേഖലാ തലത്തിലോ മാത്രമായി ഒതുങ്ങുന്നു. യൂണിറ്റുകളിലേക്കു എത്തിപ്പെടാൻ തക്ക വണ്ണം പ്രാപ്തിയുള്ള ആകർഷകമായ പ്രവർത്തനങ്ങളൊരുക്കാൻ കെൽപ്പുള്ള കൂട്ടുകാർ പല ജില്ലകളിലും നമുക്കിടയിലുണ്ടായിട്ടും പ്രവർത്തനങ്ങൾ താഴെത്തട്ടിൽ മികവുറ്റ രീതിയിൽ നടത്താൻ സാധിക്കുന്നുണ്ടോ എന്ന് ആലോചിക്കേണ്ട സമയമായില്ലേ?
തനത് പ്രവർത്തങ്ങൾ സംഘടിപ്പിക്കുക എന്നത് യുവസമിതിയുടെ പ്രവർത്തന രീതികളിൽ പ്രധാനപ്പെട്ടതാണ്. പല ജില്ലകളും അത്തരം പ്രവർത്തങ്ങൾ ജില്ലാ തലത്തിലും മേഖലാ തലത്തിലും ഏറ്റെടുക്കുകയും സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധയാകര്ഷിക്കുകയും ചെയ്തത് നമ്മുടെ നേട്ടമാണ്. എന്നിരുന്നാലും ഇപ്പോഴും പല കാരണങ്ങൾ കൊണ്ട് മേഖലയിലെ പ്രവർത്തനങ്ങൾ കണ്ടെത്തി ഏറ്റെടുക്കാൻ കഴിയാതെ വരുന്നത് യുവസമിതിയുടെ ഭാവിക്കു ശുഭകരമായ വസ്തുതയല്ല. പലപ്പോഴും പല ജില്ലകളിലും സംസ്ഥാന തലത്തിൽ നിന്നും നിർബന്ധ ബുദ്ധിയോടെ നിർദ്ദേശങ്ങൾ വരാത്തതിനാൽ പ്രവർത്തങ്ങൾ നടത്താതിരിക്കുന്നതു ആശാസ്യമല്ല. എന്നാലും പൊതുവായ രീതിയിൽ നൽകുന്ന മാർഗ നിർദ്ദേശങ്ങളിൽ പ്രവർത്തനം പൂർത്തിയാക്കാൻ സമയക്രമം നിർദ്ദേശിച്ചാൽ അത് എല്ലാ യുവസമിതി പ്രവർത്തകർക്കും ഊർജം പകരുകയാണെങ്കിൽ നല്ലതാവില്ലേ ?
യുവസമിതി പ്രവർത്തങ്ങളെന്നും കെട്ടുറപ്പുള്ളതാക്കുന്നത് സംഘടനാ പ്രവർത്തനങ്ങൾക്കിടയിൽ വളരുന്ന സൗഹൃദങ്ങളാണ്. ചലിക്കുന്ന സംഘമാവേണ്ട യുവസമിതി നില നിൽക്കേണ്ടത് ഈ ബന്ധങ്ങളിൽ തന്നെയാണെന്നതിൽ സംശയമേതുമില്ല. എന്നാൽ യുവസമിതിയിലൂടെ രൂപപ്പെട്ട സൗഹൃദങ്ങൾ സംഘടനാ പ്രവർത്തനത്തിന് എക്കാലവും മുതൽക്കൂട്ടായിരിക്കേണ്ട ശക്തിയാവാതിരിക്കരുത്.
ജില്ലാതലത്തിൽ മാത്രമായി നിലനിന്നിരുന്ന യുവസമിതി സംഘടനാ സംവിധാനം സംസ്ഥാന തലത്തിലേക്ക് കൂടി വ്യാപിപ്പിച്ചത് കഴിഞ്ഞ വർഷമാണ്. സംസ്ഥാന യുവസമിതി പ്രവർത്തനങ്ങളുടെ സ്വാതന്ത്ര്യവും സ്വാശ്രയത്വവും ഉറപ്പാക്കാൻവേണ്ടി ആയിരുന്നു ഈ മാറ്റങ്ങൾ സംഘടനാതലത്തിൽ വരുത്തിയിരുന്നത്. എന്നാൽ രൂപീകരണത്തിലെ ചില അപാകതകൾ കാരണം ഈ മാറ്റത്തിന്റെ ഫലം മുഴുവനായും അനുഭവപ്പെട്ടിട്ടില്ല. ജില്ലാതലത്തിൽ വൈവിധ്യാമർന്ന പരിപാടികൾ രൂപപ്പെട്ടെങ്കിലും സംസ്ഥാനതലത്തിൽ ഇവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള പരിശീലനമോ സംഗമമോ നിരന്തരമുള്ള കൂടിയാലോചനകളോ നടത്താൻസാധിച്ചില്ല. എങ്കിലും യുവസമിതി ഇല്ലാതിരുന്ന വയനാട്, കോട്ടയം എന്നീ ജില്ലകളിൽ യുവസമിതി പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ കഴിഞ്ഞതും വാർഷിക യുവസംഗമത്തെ സമ്മേളനത്തിന്റെ രൂപത്തിലേക്ക് കൊണ്ടുവന്നതും വർക്കിംഗ് ഗ്രൂപ്പ് ൻറെ ഇടപെടലുകൾ മൂലമായിരുന്നു.
നിലവിലെ യുവസമിതി സംഘടനാ സംവിധാനത്തിന്റെ ഘടന മാറ്റേണ്ടതെങ്ങനെ എന്ന അന്വേഷണം ഈ വർഷത്തെ പ്രവർത്തനങ്ങളെ അവലോകനം ചെയ്ത് കൊണ്ട് രൂപപ്പെടുത്തേണ്ടതുണ്ട്.
A) സംസ്ഥാനതല പ്രവർത്തനങ്ങൾ
B) ജില്ലാതലത്തിൽ ആസൂത്രണവും സംഘാടനവും നിർവഹിച്ച സംസ്ഥാനപരിപാടികൾ
C) ജില്ലാതലപ്രവർത്തനങ്ങൾ
എന്നീ ക്രമത്തിലാണ് റിപ്പോർട്ട് ക്രോഡീകരിച്ചിരിക്കുന്നത്. അടുത്തവർഷത്തെ യുവസമിതിപ്രവർത്തനങ്ങളുടെ ദിശയെ വികസിപ്പിക്കേണ്ടത് എങ്ങനെയെന്നതിന്റെ ആഴത്തിലുള്ള ആലോചനകൾ റിപ്പോർട്ടു ചർച്ചയുടെ ഭാഗമായി ഉണ്ടാകണം.
കമ്മറ്റി കാലയളവിലെ സംസ്ഥാനതല പരിപാടികൾ.
യുവസമിതി സാമൂഹിക പാഠശാല
യുവസമിതിയുടെ ബൗദ്ധിക വികസനവും സാമൂഹികബോധവും വിപുലപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ ആരംഭിക്കുന്ന കേരളപഠന ക്യാമ്പുകളുടെ ഒന്നാംഘട്ടം സാമൂഹികപാഠശാല നവംബർ 11, 12, 13 തീയതികളിലായി ഐ.ആർ.ടി.സിയിൽ വച്ച് നടന്നു. സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നതിൽ പുതിയ അറിവുകൾ സൃഷ്ടിക്കുന്നതിനും ഇത്തരം അറിവുകൾ പ്രചരിപ്പിക്കുന്നതിനും വളരെ പ്രധാനമായ പങ്കുണ്ട്. ഇത്തരത്തിൽ അറിവ് ആയുധമാക്കുന്ന ഒരു യുവനിര വളർന്നുവരേണ്ടത് നാടിന്റെ ആവശ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിക്കൊണ്ട് ഉന്നതപഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന (Batchlers and Masters) 50 പേരാണ് പാഠശാലയിൽ പങ്കെടുത്തത്. ആദ്യദിനം നവംബർ 11 വൈകുന്നേരം ബത്തക്ക (തണ്ണിമത്തൻ) മുറിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിസ്ഥിതിയും മനുഷ്യനും എന്ന വിഷയത്തിൽ ഹർഷൻ ടി.പി. സംസാരിച്ചു. പരിസ്ഥിതി പഠനത്തിലേയും ഇടപെടലിലേയും അടിസ്ഥാനം ശാസ്ത്രത്തിന്റെ രീതി പിന്തുടർന്നാവണം. പാരിസ്ഥിതിക പ്രശ്നങ്ങളെ സങ്കീർണമായ ജനജീവിതത്തിന്റെ സാമ്പത്തിക സാമൂഹിക പ്രതിസന്ധികളുമായി ബന്ധിപ്പിച്ച് കാണണം. മുതലാളിത്തത്തിന്റെ അടിത്തറയും വളർച്ചയും എന്ന വിഷയത്തിൽ ഡോ. മിഥുൻ സിദ്ധാർത്ഥൻ സംസാരിച്ചു. അധ്വാനത്തിന്റെ വളർച്ച, സാമ്പത്തിക ബന്ധങ്ങൾ, മിച്ച മൂല്യം, മുതലാളിത്ത വ്യവസ്ഥയുടെ വളർച്ച, അന്യവൽകരണം തുടങ്ങിയ അടിസ്ഥാന ധാരണകൾ വളരെ ലളിതമായാണ് അവതരിപ്പിച്ചത്. നവലിബറലിസം - അർത്ഥവും വ്യാപ്തിയും എന്ന വിഷയത്തിൽ ദീപക് ജോൺസൺ അവതരണം നടത്തി. ഉദാരവൽകരണം, സ്വകാര്യവൽകരണം, ആഗോളവൽകരണം എന്നിവയിലൂടെ നവലിബറൽ നയങ്ങൾ പ്രാവർത്തികമായതിന്റെ ചരിത്രം വിശദീകരിച്ചു. നവലിബറൽ ഫെമിനിസത്തെക്കുറിച്ച് ആര്യ പ്രകാശ് അവതരണം നടത്തി. ഹിന്ദുത്വം ഫാസിസത്തിന്റെ ഇന്ത്യൻ വേരുകൾ എന്ന വിഷയത്തിൽ അദ്വൈത് പ്രഭാകർ, നവലിബറൽ കാലത്തെ ജാതി എന്ന വിഷയത്തിൽ ശ്രീജിത് ശിവരാമൻ എന്നിവർ സംസാരിച്ചു. ഓരോ ക്ലാസുകൾക്ക് ശേഷവും ആ വിഷയത്തെക്കുറിച്ച് വിശാലമായ ചർച്ചയും ഉണ്ടായിരുന്നു. രണ്ടാംദിവസം രാത്രി മെഹ്വിൽ പാലക്കാടിന്റെ ഗസലിന് ഇ.കെ. ജലീൽ നേതൃത്വം നൽകി. 3 ദിവസത്തെ ക്യാമ്പിന്റെ അക്കാദമിക് കോർഡിനേറ്റർ യദു.സി.ആർ. ആയിരുന്നു. ആദില കബീർ, ശ്രേയസ്, വിഷ്ണു വേണു, ജയ് ശ്രീകുമാർ, റിസ്വാൻ എന്നിവർ സംഘാടന നേതൃത്വം നൽകി.
ജില്ലാതലത്തിൽ ആസൂത്രണ സംഘാടനം നിർവഹിച്ച തനത് സംസ്ഥാനപരിപാടികൾ
1. ദേശീയ യുവസംഗമം കണ്ണൂരിൽ
54-ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ യുവസമിതിയുടെ നേതൃത്വത്തിൽ ജനുവരി 26 മുതൽ 29 വരെ മയ്യിൽ മേഖലയിൽ വച്ച് ദേശീയ യുവസംഗമം സംഘടിപ്പിച്ചു. അടിച്ചേൽപിക്കപ്പെടുന്ന ദേശീയതയും ജാതീയതയും മതവത്കരണവുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രധാന വെല്ലിവിളി. അതിനുള്ള വിത്തുകൾ വിതയ്ക്കുന്നവരാണ് പുതിയ ഭരണാധികാരികളെന്ന് അഭിപ്രായം ഉയർന്നുവന്നു. ചാതുർവർണ്യത്തെ പുരോഗമന ചിന്തയായി അവതരിപ്പിക്കുവാനുള്ള ഫാസിസ്റ്റ് മനോഭാവത്തെ തുറന്നു കാട്ടേണ്ടതുണ്ട്. ഗ്രാമങ്ങളുടെ പോരാട്ടവും ചെറുത്ത് നിൽപും കൃഷിയും ഗ്രന്ഥശാലയും പൊതുവിദ്യാലയവുമാണ് നാടിന്റെ വളർച്ചയുടെ മുഖ്യ ഘടകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ദേശീയ യുവസംഗമം ലക്ഷ്യം വച്ചത്. സമാനതകളില്ലാത്ത സാംസ്കാരിക വിനിമയം കൂടിയായിരുന്നു യുവസംഗമം. ഹരിയാന, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, തെലുങ്കാന, ആന്ധ്രാ, തമിഴ്നാട്, പുതുച്ചേരി, ഝാർഖണ്ഡ്, ബീഹാർ, കർണാടക തുടങ്ങിയ 14 സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുത്തു. ഒരു ട്രാൻസ്ജെൻഡറും 51 വനിതകളും 124 പുരുഷന്മാരും അടക്കം 176 പേർ പങ്കെടുത്തു. ജെയിംസ് മാത്യു ങഘഅ ചെയർമാനായും കെ.സി.പത്മനാഭൻമാസ്റ്റർ കൺവീനറുമായ സംഘാടകസമിതിയാണ് പ്രവർത്തിച്ചത്. ഗൃഹസന്ദർശനം, പോസ്റ്റർ പ്രചരണം, സോഷ്യൽമീഡിയ പ്രചരണം എന്നിവ സംഗമത്തിന്റെ വരവറിയിച്ചു. മേഖലകളിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ, താമസിക്കേണ്ട സ്ഥലങ്ങൾ, യാത്രാ സൗകര്യം എന്നിവ മുൻകൂട്ടി തയ്യാർ ചെയ്തത്, സംഗമത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായകമായി. ദേശീയ യുവസംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം തളിപ്പറമ്പ് എം.എൽ.എ.യും സംഘാടകസമിതി കൺവീനറുമായ ജെയിംസ് മാത്യു നിർവഹിച്ചു. ശ്രീരാമകൃഷ്ണൻ, ബിജു കണ്ടക്കൈ, റിനീഷ്, വി.പി. ശ്രീനിവാസൻ, എം. ദിവാകരൻ, അനൂപ് കുമാർ (പ്രിൻസിപ്പൽ) എന്നിവർ സംസാരിച്ചു. മാതമംഗലം യുവസമിതിയുടെ ഇന്ത്യയുടെ മകൾ സംഗീതശില്പം അരങ്ങേറി. ബിജു നെടുവാലൂരിന്റെ നേതൃത്വത്തിൽ ഇന്ത്യയെ കണ്ടെത്തൽ സെഷൻ നടന്നു. വിവിധ മേഖലകളിലായി സ്കൂളുകൾ, പഞ്ചായത്ത് ഓഫീസ്, കണ്ടൽക്കാടുകൾ, കാവുകൾ, വായനശാലകൾ, ചരിത്ര സ്മാരകങ്ങൾ, തെയ്യങ്ങൾ, സഹകരണ ബാങ്കുകൾ, പോലീസ് സ്റ്റേഷൻ, കുടുംബശ്രീകൾ, അംഗനവാടികൾ, സ്പിന്നിംഗ് മില്ലുകൾ എന്നിങ്ങനെ സമൂഹത്തിന്റെ ഉന്നതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഗ്രാമങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ അവർ ആശയവിനിമയം നടത്തി. ദേശീയ യുവസംഗമത്തിന്റെ സമാപനച്ചടങ്ങിൽ ശ്രീജിത് ശിവരാമൻ നാഷണലിസം ആന്റ് ഫാസിസം എന്ന വിഷയത്തിൽ സംസാരിച്ചു. പരിഷത് ജനറൽ സെക്രട്ടറി പി. മുരളീധരൻ, ജയശ്രീ ടീച്ചർ, സുധീർ ബാബു, ജയ് ശ്രീകുമാർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളോടെ 3 ദിവസം നീണ്ടുനിന്ന സംഗമം അവസാനിച്ചു.
2. സ്ക്രൈബ്സ് ശാസ്ത്രസാംസ്കാരികോത്സവം
മലപ്പുറം യുവസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി സ്ക്രൈബ്സ് ഈ വർഷം ശആസ്ത്ര സാംസ്കാരികോത്സവം - അറിവനൂഭൂതിയുത്സവമായാണ് സംഘടിപ്പിച്ചത്. ജില്ലയിലെ 50 ക്യാമ്പസുകളിലായി 500ലേറെ വിദ്യാർത്ഥികളുടെ സംഘാടനം സ്ക്രൈബ്സിന് ഉണ്ടായിരുന്നു. 6 മാസക്കാലയളവിൽ നടന്ന വിവിധ നെയ്തൽ കലാലയ ക്യാമ്പുകളിലൂടെയാണ് സ്ക്രൈബ്സ് ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ വിദ്യാർത്ഥി നേതൃത്വത്തെ രൂപപ്പെടുത്തിയത്. അറുപത് പിന്നിട്ട കേരളത്തിന്റെ യുവജനപരിപ്രേക്ഷ്യം സെമിനാർ, കളിക്കളത്തിലെ ലിംഗതുല്യതക്കായി രാജ്യത്തെ ആദ്യ ജെന്റർ ന്യൂട്രൽ ഫുട്ബോൾ മത്സരം, സലോസ ചലച്ചിത്രോത്സവം, നാടകോത്സവം, പാട്ടുരാത്രി, നാടകോത്സവം, ഫോട്ടോ ചിത്രപ്രദർശനം എന്നീ വൈവിധ്യമാർന്ന പരിപാടികളാണ് സ്ക്രൈബസിന്റെ ഭാഗമായി സംഘടിപ്പിച്ചത്.
A. മണ്ണും പെണ്ണും - ഫോട്ടോ പ്രദർശനം
സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള മണ്ണും പെണ്ണും - ഫോട്ടോ പ്രദർശനം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ഫെബ്രുവരി 8-ന് കാർട്ടൂണിസ്റ്റ് ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ണും പെണ്ണും ഇതിവൃത്തമായ ഫോട്ടോകളും ചിത്രങ്ങളുമാണ് പ്രദർശനം ഉണ്ടായിരുന്നത്. കാലടി മലയാളസർവകലാശാല ബിരുദാനന്തര ബിരുദ വിദ്യാർത്ഥി മാനസ വരച്ച ചിത്രങ്ങളും മൂർക്കനാട് സുബ്ബുലുസ്സലാം ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എസ് സഞ്ജയ് പകർത്തിയ പരിസ്ഥിതി ഫോട്ടോകളും ആണ് 3 ദിവസമായി നടന്ന പ്രദർശനത്തിനുണ്ടായിരുന്നത്. സ്ക്രൈബ്സിന്റെ പ്രചരണാർത്ഥം ആർട്ടിസ്റ്റ് സുരേഷ് ചാലിയത്ത് നിർമിച്ച ആണും പെണ്ണും ട്രാൻസ് ജന്ററും ഒരുമിച്ച് നൃത്തം ചെയ്യുന്ന തുല്യതയുടെ സന്ദേശമുയരുന്ന സകലലോക സ്നേഹശില്പം നാടിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചു. 300 ലേറെ പ്ലാസ്റ്റിക് കുപ്പികൾകൊണ്ടാണ് ശില്പം നിർമിച്ചത്.
B. 60 പിന്നിട്ട കേരള - യുവജന പരിപ്രേക്ഷ്യം
60 പിന്നിട്ട കേരള യുവജനപരിപ്രേക്ഷ്യമെന്ന പേരിൽ വിവിധ വിഷയങ്ങളിൽ 5 സമാന്തര സെമിനാറുകൾ നടന്നു. കേരളത്തിന്റെ വികസനദിശ ഇന്ന് - ഇന്നലെ - നാളെ, ദളിത് - ആദിവാസി - തീരദേശ മേഖലയിലെ പ്രതിസന്ധികൾ ശ്രീജിത് സി.എസ്. (കെമിസ്റ്റ് ഭവൻ) സാംസ്കാരിക കേരളം പുതിയ പാഠങ്ങൾ (എം.ജെ. ശ്രീചിത്രൻ) ശാസ്ത്രബോധവും കേരള സമൂഹവും (അപർണാ മാർക്കോസ്), ലിംഗ അസമത്വത്തിന്റെ കാണാപ്പുറങ്ങൾ (ട്രീസ ദിവ്യ) എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. ജയ് ശ്രീകുമാർ, അപർണാ മാർക്കോസ്, ട്രീസ ദിവ്യ, എം.ജെ. ശ്രീചിത്രൻ, ടി.എസ്. ശ്രീജിത്ത് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഡോ: ഷാഫി, ഡോ: അനിൽ ചേലേമ്പ്ര, ഷിഹാബുദീൻ, ചിഞ്ചു അശ്വതി, സോണിയ ഇ.പി., റഫീക്ക് ഇബ്രാഹിം, ഡോ: കെ. രാജേഷ് എന്നിവർ പൊതു ചർച്ചയിൽ പങ്കെടുത്തു. കേരള വികസനത്തെ സംബന്ധിച്ച് സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള യുവജനപരിപ്രേക്ഷ്യം സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചു. വിവിധ കലാലയങ്ങളിൽ നിന്നായി 500 ഓളം വിദ്യാർത്ഥികളും യുവജനങ്ങളും പങ്കെടുത്തു.
C. ജെന്റർ ന്യൂട്രൽ ഫുട്ബോൾ മത്സരം - G N F L
കളിക്കളത്തിലെ തുല്യതക്കായ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജന്റർ ന്യൂട്രൽ ലീഗ് അന്തർദേശീയ ശ്രദ്ധനേടിയ പരിപാടിയായി. നിലനിൽക്കുന്ന ജെന്റർ ബൈനറിയുടെ പൊതുബോധത്തിനെതിരെ ആണും പെണ്ണും ട്രാൻസ്ജെന്ററും ഒരുമിച്ച് കളിക്കുക എന്ന ആശയത്തിന്റെ പുതുമ പരിപാടിക്ക് വലിയ അംഗീകാരം കിട്ടി. വിമൻസ് അക്കാദമി കാലിക്കറ്റ് ജേതാക്കളായി. കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് വിമൻസ് സോക്കർ അക്കാദമി വള്ളിക്കുന്നിനെയാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. പെൺകുട്ടികളും ആൺകുട്ടികളും ട്രാൻസ് ജന്റേഴ്സും ഒരുമിച്ച് മത്സരിച്ച ജന്റർ ന്യൂട്രൽ ഫുട്ബോൾ ഇന്ത്യയിലെ തന്നെ ആദ്യത്തെ അനുഭവമാണ്. ഇന്ത്യയിലെ മാധ്യമങ്ങൾക്ക് പുറമെ വിദേശമാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ ഇത് റിപ്പോർട്ട് ചെയ്തു. പുരുഷന്മാർ നിറഞ്ഞിരുന്ന ഫുട്ബോൾ മൈതാനങ്ങളിൽ സ്ത്രീകളും ട്രാൻസ്ജന്റേഴ്സും കടന്നുവരുമ്പോൾ തുല്യതയുടെ പുതിയ ഫുട്ബോൾ സംസ്കാരത്തിനാണ് കൊടിയുയർന്നത്. ഗാലറിയിലും വലിയ സ്ത്രീസാന്നിധ്യം ഉണ്ടായിരുന്നു. പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രാൻസ്ജന്റർ ആക്ടിവിസ്റ്റുകളായ ചിഞ്ചു അശ്വതി, ഹരി, ഇഷ, ദേശീയ വനിതാ ഫുട്ബോൾ ടീമംഗമായിരുന്ന ബിബിഷ, യൂണിവേഴ്സിറ്റി അത്ലറ്റിക് താരമായ മിഥുൻ എന്നിവർ ചേർന്നാണ് തിരി തെളിച്ചത്. മലപ്പുറം ഉഥടജ പ്രദീപ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ശ്രീ. വി.പി. അനിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സുരേന്ദ്രൻ, ട്രഷറർ സുരേഷ്, പരിഷത് ജില്ലാ പ്രസിഡന്റ് വിലാസിനി, സെക്രട്ടറി ജിജി പി വർഗീസ് എന്നിവർ പങ്കെടുത്തു. സംഘാടകസമിതി കൺവീനർ റിസ്വാൻ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.
D. സലോസ (സകലലോകസ്നേഹം) ചലച്ചിത്രോത്സവം
ഫെബ്രുവരി 11, 12 തീയതികളിൽ മലപ്പുറം ഡി.റ്റി.പി.സി. ഹാളിൽ നടന്ന സലോസ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം പ്രമുഖ ഉറുദു കവിയും ശാസ്ത്രജ്ഞനും സംവിധായകനുമായ ഗൗഹർ റാസ നിർവഹിച്ചു. ഗൗഹർ റാസയുടെ കോൺസ്റ്റിറ്റിയൂഷൻ ആയിരുന്നു ഉദ്ഘാടന ചിത്രം. അതിർത്തികൾക്കും അതിരുകൾക്കും അപ്പുറമുള്ള സകലലോകസ്നേഹത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന സിനിമകളാണ് പ്രദർശിപ്പിച്ചത്. ടി.എം. കൃഷ്ണയുടെ ചെന്നൈ പുറമ്പോക്ക് പാടൽ, കെ.ഗിരീഷ് കുമാർ സംവിധാനം ചെയ്ത രണ്ടു കുറിപ്പുകൾ കിംകി ടുക്ക്ന്റെ The Net, അശ്വിൻ കുമാറിന്റെ Inshah Allah Football ശിവപ്രസാദ് കെ.വി.യുടെ അപ്പൂപ്പൻതാടി, എസ്. പ്രിൻസ് എണ്ണറസ് പെരിയാർ ന്റെ 'Open it' എന്നിവ ആദ്യ ദിവസം പ്രദർശിപ്പിച്ചു. 'സിനിമയുടെ ഭൌമ വർത്തമാനം' - 'സകല ലോക സ്നേഹം അതിരുകളും അതിർത്തികളും' എന്ന വിഷയത്തിലെ ഓപ്പൺഫോറത്തിൽ ഗൗഹർ റാസ, ബിജു മോഹൻ, ഗിരീഷ് കുമാർ കെ., എം.എം. സചീന്ദ്രൻ, മധുസൂദനൻ, അജിത് രുഗ്മിണി, എസ്. പ്രിൻസ് എണ്ണറസ് പെരിയാർ എന്നിവർ സംസാരിച്ചു. സ്ത്രീകളും ഇതര ലിംഗവിഭാഗങ്ങളും അനുഭവിക്കുന്ന അവകാശ പ്രശ്നങ്ങളെ ഇനിയും ചർച്ച ചെയ്യാൻ മടിക്കരുതെന്നും ഇടതുപക്ഷത്തിനാണ് പുരോഗമന കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്നും സംവിധായകനും ശാസ്ത്രജ്ഞനുമായ ഗൗഹർ റാസ അഭിപ്രായപ്പെട്ടു. മികച്ച സിനിമയെന്നാൽ ജനങ്ങൾക്ക് അവരുടെ മനസ്സിലെ സങ്കല്പങ്ങളെ മാറ്റാൻ സാധിക്കുന്ന സിനിമകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയൻ കെ. ചെറിയാൻ സംവിധാനം ചെയ്ത ഫീച്ചർ ഫിലിം കബോഡി സ്കേപ്, ആനന്ദ് പട്വർധൻ ന്റ We are not monkeys, ഇറാനിയൻ സംവിധായകൻ മെഹർദാദ് ഹസ്നിയുടെ കെച്ച് (ഡോട്ടർ) ഡി. ധന സുമോദിന്റെ ഡോക്യുമെന്ററി ജലസമാധി, പി. അഭിജിത്തിന്റെ ഡോക്യുമെന്ററി അവളിലേക്കുള്ള ദൂരം, മുഹമ്മദ് സുഹറാബിയുടെ ഹ്രസ്വചിത്രം 'My Sisters' frock പ്രതാപ് ജോസഫ്, സുദേവൻ എന്നിവരുടെ 52 ടലര; കഴിഞ്ഞ വർഷം സ്ക്രൈബ്സിൽ പങ്കെടുത്ത ജർമൻ സ്വദേശികളായ ലിസ മാലറെയിൻഹാർട്ട്, പാട്ട്റിക് ലോസെ ദമ്പതികൾ സംവിധാനം ചെയ്ത സംവിധാനം ചെയ്ത Rupas Sroty തുടങ്ങിയവ പ്രദർശിപ്പിക്കുകയും സിനിമ - ദേശീയത എന്നീ വിഷയത്തിൽ സിനിമാ നിരൂപകൻ കൂടിയായ ജി.പി. രാമചന്ദ്രൻ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയും ചെയ്തു.
E. നാടകോത്സവം
കുളത്തൂർ ലിറ്റിൽ എർത്ത് തിയറ്ററിന്റെ കെന്റോണിയൻസ്, മാർത്താണ്ഡന്റെ സ്വപ്നങ്ങൾ, തൃശൂർ നാടകസൗഹൃദത്തിന്റെ ഞാൻകള്ളൻ, പടച്ചോന്റെ ചോറ്, വിദ്യാ അശോകൻ അഭിനയിച്ച പുറമ്പോക്ക് , പസ്കി അവതരിപ്പിച്ച ചൂണ്ട , ശ്രീജ ആറങ്ങോട്ടുകര അവതരിപ്പിച്ച പ്രേമഭോജനം, വട്ടപ്പാട്ട് , പുള്ളുവൻപാട്ട് എന്നിവ അരങ്ങേറി. സമാപന സമ്മേളനത്തിൽ ദേശീയത വിമർശം വിശകലനം എന്ന വിഷയത്തിൽ കെ.ഇ.എൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എം.ജെ ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തി. സ്ക്രൈബ്സ് സാംസ്കാരികോത്സവവും സലോസ ചലച്ചിത്രോത്സവവും ജന്റർ ന്യൂട്രൽ ഫുട്ബോൾ ലീഗും കേരളത്തിന്റെ സാംസ്കാരിക-കായിക-ചലച്ചിത്ര ഭൂപടത്തിൽ പുത്തൻ ഏടുകളായി രേഖപ്പെടുത്തും.
3. സൂക്ഷ്മജീവികളുടെ ലോകം - (ഡോക്യുഫിക്ഷൻ)
വർധിച്ചുവരുന്ന വാക്സിൻ വിരുദ്ധതയുടെ പശ്ചാത്തലത്തിൽ സൂക്ഷ്മ ജീവികളുടെ ലോകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വാക്സിനേഷനുമായി ബന്ധപ്പെട്ട് അവബോധം വളർത്തുന്നതിനുമായി യുവസമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ചെറു സിനിമയാണ് സൂക്ഷ്മജീവികളുടെ ലോകം. ഫാരിസ് ചൊക്കാടൻ സംവിധാനം ചെയ്ത ഡോക്യുഫിക്ഷന്റെ എഡിറ്ററും സഹസംവിധായകനും വിനീത് വാസുദേവനായിരുന്നു. (ക്യാമറ : ഷാരോൺ, അനസ്., കലാസംവിധാനം : കാർത്തിക് പാലക്കാസ് ) നിലമ്പൂർ ആയിഷ, അപർണ മാർക്കോസ്, ഹരികൃഷ്ണൻ, അതുല്യ കരുളായി , യൂറിക്ക ബാലവേദി കൂട്ടുകാർ എന്നിവർ അഭിനേതാക്കളായി. സൂക്ഷ്മജീവികളുടെ ലോകം സി.ഡി. പ്രകാശനം സെപ്തംബർ 26-ന് കരുളായി ഹയർസെക്കണഠി സ്കൂളിലും വെച്ച് ശ്രീ. മുരുകൻ കാട്ടാക്കട നിർവഹിച്ചു. സംസ്ഥാനത്തുടനീളം വിജ്ഞാനോത്സവ സംബന്ധിയായി സി.ഡി.കൾ പ്രചരിക്കുകയുണ്ടായി.
4. നിഴലില്ലാദിനവും നക്ഷത്രരാത്രിയും. (Zero Shadow Day and Starry Nigth)
ദലൃീ ടവമറീം ഉമ്യ ശാസ്ത്ര പ്രചരണപരിപാടിയുടെ ഭാഗമായുള്ള സംസ്ഥാന പരിശീലനം തിരുവനന്തപുരം യുവസമിതിയുടെ നേതൃത്വത്തിൽ പ്ലാനിറ്റോറിയത്തിന്റേയും അസ്ട്രോക്ലബിന്റെയും സഹകരണത്തോടെ
ഏപ്രിൽ 5, 6 തീയതികളിലായി പ്രിയദർശിനി പ്ലാനിറ്റോറിയത്തിൽ വെച്ച് നടന്നു. വിവിധ ജില്ലകളിൽ നിന്നായി 40 ഓളം പേർ പങ്കെടുത്തു. ഡോ. ആനന്ദ് നാരായണൻ, വൈശാഖൻ തമ്പി, കിരൺ മോഹൻ, കൃഷ്ണ വാരിയർ, ശരത്ത്, ശ്രീരാഗ്, ജീവ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
5. ഉയിർനീർ-കിണർനിറ പരിശീലനം- ഐ.ആർ.ടി.സിയുമായി സഹകരിത്ത് ഏപ്രിൽ 14 ന് സംസ്ഥാന പരിശാലനം നടന്നു. ജില്ലാതല പരിശീസലനം മെയ്മാസത്തിൽ നടക്കും.
6. കലാലയനേർക്കാഴ്ച്ച - നിയമവിദ്യാർത്ഥികൂട്ടായ്മയായ എൽ.സി.എസ്.ആറും (www.lcsr.org.in) കേരള യുവസമിതിയും നുവാൽസ് മനുഷ്യാവകാശ ഗവേഷണ കേന്ദ്രവും ചേർന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അവിടങ്ങളിലെ ജനാധിപത്യ ഇടങ്ങളുടെയും ലിംഗസമത്വത്തിന്റെയും ജാതി വിവേചനരാഹിത്യത്തിന്റെയുമെല്ലാം അടിസ്ഥാനത്തിൽ വിലയിരുത്താനുള്ള പരിപാടിയാണ് കലാലയ നേർക്കാഴ്ച്ച. ഇതിനായുള്ള പ്രാധമിക കൂടിയിരിപ്പ് ഏപ്രിൽ 23 ന് എറണാകുളം നുവാൽസിൽ വെച്ച് നടന്നു.
B) സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ച മറ്റ് പരിപാടികൾ
1. അടിച്ചേൽപ്പിക്കുന്ന ദേശീയത പാട്ട് - വര -IFFK പ്രതിഷേധ പരിപാടി
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദിയിൽ തീവ്രദേശീയതയുടെ പേരിലുള്ള അടിച്ചമർത്തലുകൾക്കെതിരെ യുവസമിതി പ്രതിഷേധിച്ചു. തിയറ്ററുകളിൽ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്നില്ല എന്നതിന്റെ പേരിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. ചിത്രം വരച്ചും പാട്ടുപാടിയും മറ്റും നടത്തിയ പ്രതിഷേധത്തിൽ യുവസമിതി പ്രവർത്തകർക്ക് പുറമെ നിരവധിപേർ പങ്കാളികളായി. യുവസമിതി പ്രവർത്തകരായ ചിഞ്ചു, രാഹുൽ, ഗാഥ, ശ്രീരാഗ്, വിഷ്ണു, ഭായി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
2. മറൈൻ ഡ്രൈവ് പ്രതിഷേധ നാടകം
ആലപ്പുഴ യുവസമിതിയുടെ നേതൃത്വത്തിൽ മാർച്ച് 10-ന് തെരുവ് നാടകം മറൈൻ ഡ്രൈവിൽ നടന്നു. സ്നേഹ ഇരിപ്പ്, ഗശ ൈീള ഹീ്ല, തെരുവ് നാടകം, സദാചാര പോലീസ് നായാട്ടിനെതിരെ, ടഎക, ഉഥഎക, ഘമം ഇീഹഹലഴല, ഇഡടഅഠ, മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ, വിവിധ ജനാധിപത്യ കൂട്ടായ്മകൾ സംഗമത്തിന്റെ ഭാഗമായി. സദാചാര പോലിസിംഗിനിരയായി മരിച്ച അനൂപ്, മഹാരാഷ്ട്രയിലെ കൊല്ലപ്പെട്ട ദളിത് എഴുത്തുകാരൻ കൃഷ്ണ കിർവാലെ എന്നിവരുടെ രക്തസാക്ഷിത്വത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ആലപ്പുഴ യുവസമിതി ഫ്ളാഷ് മോബുമായി തെരുവിലിറങ്ങി.
3. ഒലക്ക - പ്രതിഷേധ നാടകാവിഷ്കാരം
മാർച്ച് 14- ന് സദാചാര ഗുണ്ടായിസത്തിനെതിരെയും സംഘപരിവാർ ഫാഷിസ്റ്റ് തേർവാഴ്ചക്കെതിരെയും മലപ്പുറം കോട്ടക്കുന്നിൽ യുവസമിതി കൂട്ടുകാർ പ്രതിഷേധ നാടകാവിഷ്കാരം ഒലക്ക സംഘടിപ്പിച്ചു. 1000 ത്തിലധികം പേർ കാണികളായി. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മാൻഹോളിലെ മുഖ്യകഥാപാത്രവും യുവസമിതിക്കാരനുമായ സുനി മുഖ്യവേഷമിട്ട നാടകത്തിൽ ഫാരിസ് ചോക്കാടൻ, റംസിഫ് അലി, സൗഭാഗ്യ, ജീവ ജനാർദനൻ, റമീസ് ഇക്ബാൽ, റിച്ചു, അശോക് എന്നിവർ അഭിനയിച്ചു. ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു. ധബോൽക്കർ മുതൽ രോഹിത് വെമുല വരെ നാടകത്തിൽ വിഷയങ്ങളായി. ബസ് സ്റ്റാന്റ്, ബീച്ച് തുടങ്ങി നഗരമാകെ സംഘം കീഴടക്കി.
വിഷയസമിതി പരിപാടികൾ
ഗവേഷകക്കൂട്ടം
കേരളത്തിലെ അക്കാദമിക ഗവേഷണ രംഗത്ത് നിലനിൽക്കുന്ന ചില പ്രശ്നങ്ങളെ പറ്റി പരിഷത്തിന്റെ വികസന കാമ്പയിൻ ചർച്ചകൾക്കിടയിൽ ഉയർന്നുവന്ന ചിന്തകളാണ് പിന്നീട് ഗവേഷകക്കൂട്ടത്തിൻറെ ബീജാവാപത്തിലേക്ക് നയിച്ചത്. ഗവേഷണരംഗത്തെ മൂല്യശോഷണം, ഗവേഷണ രീതിശാസ്ത്രം കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങൾ, സാമൂഹ്യ പ്രസക്തിയുള്ള വിഷയാന്തര (interdisciplinary) ഗവേഷണത്തിൻറെ കുറവ്, ഗവേഷകർക്ക് തങ്ങളുടെ കണ്ടെത്തലുകളും പ്രശ്നങ്ങളും പരസ്പരം പങ്കുവെക്കാനുള്ള വേദികളുടെ അഭാവം, ഗവേഷണ ഫലങ്ങൾ പൊതുസമൂഹത്തിലേക്ക് എത്താത്ത അവസ്ഥ ഇവയൊക്കെയാണ് ഗവേഷകക്കൂട്ടത്തിൻറെ രൂപീകരണത്തിന് പ്രേരകമായത്. അക്കാദമിക ഗവേഷണത്തെ സാമൂഹ്യ ഉത്തരവാദിത്തമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘം “ഗവേഷണം സാമൂഹ്യ മാറ്റത്തിന്” എന്നതാണ് മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും കേരളസംബന്ധിയായ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളാണ് സംഘത്തിലെ അംഗങ്ങൾ കൂടുതലും. ഗവേഷകക്കൂട്ടത്തിൻറെ ഇമെയിൽ ഗ്രൂപ്പിൽ നാനൂറിലധികം പേർ അംഗങ്ങളാണ്.
ഗവേഷണ രീതിശാസ്ത്ര ശില്പശാലകളാണ് ഇതുവരെ നടന്ന പ്രവർത്തനങ്ങളിൽ എടുത്തു പറയാവുന്നത്. ഗവേഷണത്തിൻറെ വിവിധ വശങ്ങളെയും ഘട്ടങ്ങളെയും സമഗ്രമായി പരിചയപ്പെടുത്തുന്ന ശില്പശാലകളാണ് നടത്തിയത്. IRTC യുടെ സാമൂഹ്യശാസ്ത്ര വിഭാഗത്തിൻറെ പിന്തുണയോടെ വിവിധ സ്ഥാപനങ്ങളിൽ വെച്ച് നടത്തിയ ശില്പശാലകൾ വഴി ഗവേഷകക്കൂട്ടത്തെ കേരളത്തിലെ അക്കാദമിക സമൂഹത്തിന് പരിചയപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. മനയ്ക്കമല പരിസ്ഥിതി സമര പ്രദേശത്ത് നടത്തിയ സാമൂഹ്യ പഠനം മറ്റൊരു പ്രധാന പ്രവർത്തനമായിരുന്നു. ഈ പഠനത്തിൻറെ റിപ്പോർട്ട് ഒരു പൊതുപരിപാടിയിൽ വെച്ചാണ് പ്രകാശനം ചെയ്യപ്പെട്ടത്. പരിസ്ഥിതി, കൃഷി, പാർശ്വവൽക്കരണം, സംസ്കാരം തുടങ്ങി വിവിധ വിഷയ ഗ്രൂപ്പുകളും രൂപീകരിച്ചു. ഇവയുടെ പ്രവർത്തനം പക്ഷേ കാര്യമായി മുന്നോട്ടു പോയിട്ടില്ല. അഴിമുഖം പോർട്ടലിൽ ഗവേഷകക്കൂട്ടത്തിൻറെ കോളം ആരംഭിച്ചിട്ടുണ്ട് (http://www.azhimukham.com/columnist/83).
ശില്പശാലകൾക്കു ശേഷമുള്ള പ്രധാന പ്രവർത്തനമായി കണ്ടിരുന്നത് വിവിധ വിഷയ മേഖലകളിലെ ഗവേഷകർ പങ്കെടുക്കുന്ന ഒന്നാം കേരള ഗവേഷക സംഗമമാണ്. സാമ്പ്രദായിക സെമിനാറുകൾക്കും കോൺഫറൻസുകൾക്കും ഒരു ബദലായി, കൃത്യമായ ലക്ഷ്യബോധത്തോടെയും പങ്കാളിത്ത രീതിയിലും നടത്തപ്പെടുന്ന ഒരു പരിപാടിയാണ് സ്വപ്നം കണ്ടിരുന്നത്. ചില പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും അതിൻറെ പണികൾ ഇപ്പോൾ പാതിവഴിയിൽ മുടങ്ങിക്കിടപ്പാണ്. സ്ഥാപനങ്ങളിൽ പോകാനും മറ്റും ആവശ്യത്തിനുള്ള ആൾശേഷി ഇല്ലാത്തതാണ് പ്രധാന തടസ്സം.
ഈ വർഷം പയ്യന്നൂർ കോളേജുമായി സഹകരിച്ച് ഒരു ഗവേഷണ രീതിശാസ്ത്ര ശില്പശാല നടത്തിയിരുന്നു. പക്ഷേ തുടക്കത്തിലെ പ്രവർത്തനങ്ങളുടെ നൈരന്തര്യമോ ആവേശമോ പിന്നീട് സംഘത്തിന് നിലനിർത്താനായില്ല എന്നത് വ്യക്തമാണ്. ഗവേഷകരെ സഹായിക്കാനായി ഒരു പോർട്ടൽ, സ്വന്തമായി ഒരു ജേണൽ, എന്നിങ്ങനെ ഒരുപാടു സ്വപ്നങ്ങൾ ഇനിയും കിടക്കുന്നു. കോർ ഗ്രൂപ്പ് അംഗങ്ങൾ മിക്കവരും മറ്റു തിരക്കുകളിൽ പെട്ടുപോയതും, പുതിയ പ്രവർത്തകരെ കണ്ടെത്താൻ കഴിയാതെ പോയതും ആണ് പ്രവർത്തനങ്ങളിൽ വന്ന മാന്ദ്യത്തിനു കാരണം. യുവസമിതിയുടെ മറ്റു പ്രവർത്തനങ്ങളുമായി സംഘത്തിനെ കൂടുതൽ ബന്ധിപ്പിക്കുകയും, പ്രാദേശിക പഠന പ്രവർത്തനങ്ങൾക്ക് മുൻകൈയ്യെടുക്കുകയും ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് ഗവേഷകക്കൂട്ടം വളരേണ്ടതുണ്ട്.
2. മെഡികോൺ
1. 'മെഡികോൺ - 16' - മെഡിക്കൽ വിദ്യാർത്ഥി സംഗമം
മൂന്നാമത് മെഡിക്കൽ വിദ്യാർത്ഥി സംഗമം - 'മെഡികോൺ - 16' തൃശ്ശൂർ ഗവ: മെഡിക്കൽ കോളേജിൽ ജൂൺ 25, 26 തിയ്യതികളിലായി സംഘടിപ്പിച്ചു. സാങ്കേതികവിദ്യയുടെ ഉപയോഗം വാണിജ്യവൽകരിക്കുന്നതിനും അത് ചികിത്സാരംഗത്ത് നിയന്ത്രിക്കുന്നതുമായ നിലവിലെ അവസ്ഥ ആശങ്കാജനകമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് ഡോ. ബി. ഇക്ബാൽ അഭിപ്രായപ്പെട്ടു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. മോഹൻ അധ്യക്ഷത വഹിച്ചു. പരിഷത് സംസ്ഥാന പ്രസിഡന്റ് ഡോ: കെ.പി. അരവിന്ദൻ, ഡോ: എ.കെ. ജയശ്രീ, ഡോ: പ്രഭുദാസ്, ഡോ: കെ.ജി. രാധാകൃഷ്ണൻ , ഡോ.മിഥുൻ എസ്. എന്നിവർ സംവാദങ്ങൾക്ക് നേതൃത്വം നൽകി. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ അനൂപ് കിഷോർ, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് വിജയാ ബാബുരാജ്, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ്, മെഡിക്കൽ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
2. മെഡികോൺ - താനാളൂർ പഞ്ചായത്ത് ഇടപെടൽ
മലപ്പുറം ജില്ലയിലെ ഡിഫ്ത്തീരിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വാക്സിനേഷൻ - നമ്മുടെ നാടിന്റെ ആരോഗ്യത്തിന് എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മലപ്പുറം ജില്ലയിലെ താനാളൂർ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ യുവസമിതി - ക്യാമ്പസ് ശാസ്ത്രസമിതി മെഡിക്കൽ വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനകീയാരോഗ്യ ക്യാമ്പയിൻ ജൂലൈ 16, 17 തീയതികളിൽ നടന്നു. സ്കൂളുകൾ, മദ്രസകൾ, ഗ്രാമസഭകൾ എന്നിങ്ങനെ 18 വേദികളിലായി 3000 ത്തിലേറെപ്പേർ ക്ലാസുകളിലും തുടർന്നു നടന്ന സംവാദങ്ങളിലും പങ്കെടുത്തു. കോഴിക്കോട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്നായി 17 മെഡിക്കൽ വിദ്യാർത്ഥികളാണ് ക്ലാസെടുത്തത്. താനാളൂർ പകര എ.എം.എൽ.പി. സ്കൂളിൽ വച്ച് അബ്ദുൾ റഹ്മാൻ എം.എൽ.എ. ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഡോ. അരുൺ എൻ.എം. ഉദ്ഘാടന ക്ലാസെടുത്തു. ക്യാമ്പയിന് മുന്നോടിയായി വിവിധ ഘടകങ്ങളിലായി വിദ്യാർത്ഥികൾ ഡോ. മോഹൻദാസ്, ഡോ. സൈറു ഫിലിപ്പ്, ഡോ. മിഥുൻ എസ്, ഡോ. ബിനൂപ് മക്ബൂൽ തുടങ്ങിയവർ ആരോഗ്യസംവാദത്തിനുള്ള പരിശീലനം നൽകി. ആശാ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ, സ്കൂൾ പി.ടി.എ., അയൽക്കൂട്ടങ്ങൾ, പഞ്ചായത്ത് ഗ്രാമസഭകൾ തുടങ്ങിയവയുടെ സജീവ പിന്തുണ ക്യാമ്പയിന് ഉണ്ടായിരുന്നു. സംസ്ഥാന ആരോഗ്യ വിഷയസമിതി കൺവീനർ വി.ടി. നാസർ, ഇ. വിലാസിനി, ജിജി വർഗീസ് തുടങ്ങിയവർ ക്യാമ്പയിന്റെ വിവിധ ഘട്ടങ്ങളിൽ വിദ്യാർത്ഥികളുമായി സംസാരിച്ചു.
3 സങ്കേതം
എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസ രംഗം ഒരുകേവല പ്രോഫഷണൽ കോഴ്സ് എന്ന നിലയിൽ കാണാതെ സാമൂഹത്തിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട ഒന്നാകണം എന്ന ചിന്തയിൽ നിന്നാണ് എഞ്ചിനീയറിംഗ് വിദ്യാർത്ഥി സംഗമത്തെ കുറിച്ച് യുവസമിതി ആലോചിച്ചത്.
അതു കൊണ്ടു തന്നെ എഞ്ചിനീയറിംഗിൻ്റെ സാമൂഹ്യ ശാസ്ത്ര വശം വിദ്യാർത്ഥികൾ മനസിലാക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ ചരിത്രം, സുസ്ഥിര വികസനം എന്നിവ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലക്ക് അന്യമായ വിഷയം ആയിരുന്നു, അവയും എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് 2015 ഒക്ടോബർ 2 - 4 തീയതികളിൽ ഐ ആർടിസിയിൽ വച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി സംഗമം നടന്നത്.
ശാസ്ത്ര സാങ്കേതികവിദ്യകളുടെ വികാസ ചരിത്രം, മറ്റോരു ലോക നിർമിതിക്ക് എഞ്ചിനിയറുടെ പങ്ക്, ശാസ്ത്രവും ശാസ്ത്ര ബോധവും, എഞ്ചിനീയറിംഗ് മേഖലയും സംരഭകത്വവും, നാടിനുവേണ്ട സങ്കേതികവിദ്യ, മാലിന്യം സമ്പത്താക്കാം, ബദൽ ഊർജം, നിർമാണ മേഖലയിലെ ബദൽ അന്വേഷണങ്ങൾ, വിവര സാങ്കേതിക വിദ്യയും അറിവിൻ്റെ ജനാധിപത്യവും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടന്നു.
അതേ തുടർന്നാണ് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കൂട്ടായ്മയായ സങ്കേതം രൂപീകരിച്ചത്. സുസ്ഥിര വികസനത്തിലൂന്നിയ അന്തർ വൈജ്ഞാനിക ചർച്ചകൾക്കാണ് സങ്കേതം പ്രാധാന്യം കൊടുക്കുന്നത്. സങ്കേതത്തിൻ്റെ രൂപീകരണത്തിനു ശേഷം മാലിന്യ സംസ്കരണം എന്ന വിഷയത്തിലും എഞ്ചിനീയറിംഗ് പ്രോജക്ട് എന്ത് എങ്ങിനെ എന്ന വിഷയത്തിലും 2 വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചു.
EIM
അവസാന വർഷ എഞ്ചിനീയറിംഗ് പ്രോജക്ടുകളിൽ സാമൂഹ്യ പ്രാധാന്യമുള്ളവയെ കണ്ടെത്തി Showcase ചെയ്യുക അവയുടെ തുടർച്ചക്കും തുടർ പഠനത്തിനും വേണ്ട സഹായങ്ങൾ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് എഞ്ചിനീയറിംഗ് ഇന്നോ വേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചത്.
ജില്ലാതല പരിപാടികൾ
കാസർകോട്
പോയ വർഷം മികവുറ്റ പരിപാടികൾ സംഘടിപ്പിച്ച് കാസർകോഡ് ജില്ലാ യുവസമിതി സംസ്ഥാനത്ത് ശ്രദ്ധേയമായി. ജില്ലാതല ക്യാമ്പ് 24, 25 തീയതികളിൽ പടന്നക്കാട് കാർഷിക കോളേജിൽ നടന്നു. 45 പേർ പങ്കെടുത്തു. വ്യക്തിയും യുക്തിയും - ശാസ്ത്രാവബോധവും വ്യക്തിത്വ വികസനവും, നെയ്തൽ കടലാമ സംരക്ഷണ കേന്ദ്രത്തിലേക്ക് യാത്ര, ക്യാമറ കണ്ട സമൂഹം എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനവും ചർച്ചയും, ശാസ്ത്രത്തിന്റെ നീതിശാസ്ത്രം കേരളത്തിലെ ലിംഗവിവേചനം എന്നീ സെഷനുകൾ നടന്നു. ഹരിത നഗരം ക്യാമ്പയിന്റെ ഭാഗമായി നടന്ന തണലിടത്തിനൊരു കത്ത്, കാഞ്ഞങ്ങാട് നഗരത്തിൽ റോഡു വികസനത്തിന്റെ പേരിൽ അനാവശ്യമായി മുറിച്ചുമാറ്റിയ തണൽ മരങ്ങൾക്ക് പകരം ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് 100 പേരിൽ നിന്നും പോസ്റ്റൽ കാർഡിൽ അഭിപ്രായം ശേഖരിച്ചത് ശ്രദ്ധേയമായി. 15.10.2016-ൽ ഭവനിൽ ജൈവകൃഷിയും ആധുനിക കൃഷിരീതിയുടെ ശാസ്ത്രീയതയും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. ത്രിദിന സഹവാസ ക്യാമ്പ് കാടംകോട് GFBVHSSൽ നടന്നു. കുതിപ്പ് - സർഗാത്മക യുവത്വത്തിന്റെ വിജയത്തുടിപ്പ് എന്ന പേരിൽ 2016 നവംബർ 11, 12, 13 തീയതികളിൽ നടന്നു. ശാസ്ത്രം ജീവിതത്തിൽ, ചില ക്യാമറ കാഴ്ചകൾ ലഘു ചലച്ചിത്ര പ്രദർശനവും സംവാദവും എന്നിവ അനുബന്ധമായി നടന്നു. ഡിസംബർ മാസം നടന്ന ച.ട.ട. ക്യാമ്പുകളിൽ യുവസമിതി മാതൃകാപരമായ ഇടപെടൽ നടത്തി. 2017 ജനുവരി 15-ന് യുവസമിതി ജില്ലാതല ജൻഡർ-ന്യൂട്രൽ ഫുട്ബോൾ ടൂർണമെന്റ് പീലിക്കോട് വച്ച് സംഘടിപ്പിച്ചു. ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ച പരിപാടിയായിരുന്നു ഇത്. 12.03.2017-ൽ കാസർകോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് സദാചാര പോലീസിംഗിനെതിരെ തെരുവുനാടകവും സംഘടിപ്പിച്ചു.
കണ്ണൂർ
54-ആം സംസ്ഥാന വാർഷികം നടന്ന ജില്ല എന്ന നിലയിൽ പരിഷത്തിനെപോലെ യുവസമിതിയും പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു. യുവസമിതി ജില്ലാ ക്യാമ്പ് ജൂലൈ 16, 17 പയ്യന്നൂർ മേഖലയിലെ മാത്തിൽ കുറുവേലി വിഷ്ണുശർമ UP. സ്കൂളിൽ സംഘടിപ്പിച്ചു. 58 പേർ പങ്കെടുത്തു. ആക്ടിവിസ്റ്റും ഫാറൂഖ് കോളേജ് വിദ്യാർത്ഥിയുമായ ദിനു ഉദ്ഘാടനകർമം നിർവഹിച്ചു. പയ്യന്നൂർ, മാതമംഗലം, മാടായി, തളിപ്പറമ്പ്, പേരാവൂർ, ശ്രീകണ്ഠപുരം എന്നീ മേഖലകളിൽ യുവസമിതി കൂട്ടായ്മകൾ സംഘടിപ്പിച്ചു. 2016 ജൂൺ 16-ന് ജെ. ദേവകിയുടെ കുലസ്ത്രീയും ചന്തപ്പെണ്ണും എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ പരിഷത് ഭവനിൽ ഒരു ചർച്ച സംഘടിപ്പിച്ചു. ഡെയ്സി ജോർജ് വിഷയാവതരണം നടത്തി. വി. ചന്ദ്രബാബു, ബി. വേണു, യുവസമിതി ജില്ലാ പ്രവർത്തകർ എന്നിവർ ചർച്ചയിലിടപെട്ട് സംസാരിച്ചു. 2016 August 13, 14 തീയതികളിൽ പട്ടാമ്പി ഗവ: L.P. സ്കൂളിൽ നടന്ന 'ശാസ്ത്രക്കൂട്ട്' ബാലവേദി പ്രവർത്തക സംഗമത്തിൽ ജില്ലയിൽനിന്ന് 4 യുവസമിതിക്കാർ പങ്കെടുത്തു. 2016 ആഗസ്റ്റ് 16-ന് ജ്ഞാനപീഠ ജേതാവായ മഹാശ്വേതാദേവി അനുസ്മരണവും ഡോക്യുമെന്ററി പ്രദർശനവും നടന്നു. ജില്ലാ യുവസമിതിയുടെ നേതൃത്വത്തിൽ ഏകീകൃത സിവിൽകോഡും മതേതരത്വവും എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ് നടത്തി. 'The Hindu' special correspondent മുഹമ്മദ് നസീർ മുഖ്യാവതരണം നടത്തി. സംസ്ഥാന സമ്മേളനത്തിന് അനുബന്ധമായി 2017 ജനുവരി 26 മുതൽ 29 വരെ മയ്യിൽ ദേശീയ യുവസംഗമം സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി പോസ്റ്റർ ക്യാമ്പയിനും വിളംബര ജാഥയും സംഘടിപ്പിച്ചു. യുവസംഗമം ശ്രദ്ധേയമായി.
വയനാട്
2016 ജൂൺ 11ന് ജില്ലയിലെ ആദ്യ യുവസമിതി കൂടിയിരുപ്പ് സുൽത്താൻ ബത്തേരി പബ്ലിക് ലൈബ്രറിയിൽ വെച്ചു നടന്നു. കഥാ കാഴ്ച
വയനാട്ടിലെ ഗ്രന്ഥശാലകളെ വീണ്ടെടുക്കുക എന്നാ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അവിടെ നിന്നും യുവതീ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനായാണ് കഥാ കാഴ്ച ഊന്നല് നൽകിയത്. തകഴിയുടെ വെള്ളപ്പൊക്കത്തിൽ, O V വിജയന്റെ കടൽതീരത്ത്, എന്നീ കഥകൾ അവതരിപ്പിക്കുകയും അവയുടെ ദ്രിശ്യഭാഷ വിലയിരുത്തുകയും ആണ് കഥ കാഴ്ച എന്നതുകൊണ്ട് ഉദേശിച്ചത്. ഇതിന്റെ പരിശീലനം ജൂൺ 18നു പനമരം ഗവ L.P സ്കൂളിൽ വച്ച് നടന്നു. പതിനഞ്ചു ഗ്രന്ഥ ശാലകളിൽ നിന്നായി ഇരുപത്തി ഒന്ന് പേർ പങ്കെടുത്തു. ശ്രീ. V.K മനോജ്, സുദീപ് ബൽറാം, ശ്രീ. ശ്രീജിത്ത് ശിവരാമൻ, ശ്രീ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.ലൈബ്രറി രൂപീകരണം സുൽത്താൻ ബത്തേരിക്കു സമീപം ആവയലിൽ യുവസമിതിയുടെ നേതൃത്വത്തിൽ ലൈബ്രറി സ്ഥാപിച്ചു. പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം പ്രൊഫ. ബാലഗോപാലൻ, ശ്രീ. സുദീപ് ബൽറാമിനു നൽകി നിർവഹിച്ചു. യുവസമിതി പ്രവർത്തകൻ ക്രിസ്റ്റി ലൈബ്രറി രൂപീകരണത്തിന് നേതൃത്വം നൽകി.കുറിഞ്ചി ജില്ലാ യുവസംഗമംജില്ലയിലെ യുവസമിതിയുടെ നിർജീവാവസ്ഥയിൽ നിന്നും ഉള്ള ഒരു ഉയിർത്തെഴുന്നേൽപ്പ് ആയിരുന്നു കുറിഞ്ചി ജില്ലാ യുവസംഗമം. വയനാട് വെറ്റിറനറി university ക്യാമ്പസ്ൽ മെയ് 19, 20, 21 തീയതികളിൽ ആണ് ജില്ലാ യുവസംഗമം സംഘടിപ്പിച്ചത്. ജില്ലയിലെ 5 കോളേജുകളിൽ നിന്നുമായി 70 ഓളം കൂട്ടുകാർ പങ്കെടുത്തു.യുക്തി ചിന്തയും ശാസ്ത്ര ബോധവും, വയനാടൻ പരിസ്ഥിതിയുടെ വർത്തമാനം, ആദിവാസി ജനതയുടെ അതിജീവന പ്രശ്നങ്ങൾ, കലാലയങ്ങളിലേക്കുള്ള ഫാസിസ്റ്റ് അതിക്രമണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സ് ഉം ചർച്ചയും സങ്ങേടിപ്പിച്ചു. 21 നു ഉച്ചയോടെ ക്യാമ്പ് അവസാനിച്ചു. കാലവർഷ വരവേൽപ്പ് ജൂണിലെ ആദ്യ ശനിയയിച്ച മഴവെള്ളത്തെ സംരക്ഷിക്കുക എന്നാ മുദ്രാവാക്യം ഉയര്തിപിടിച്ചുകൊന്ദ് പരിഷത്തിന്റെ നെത്ര്തത്തിൽ യുവസമിടി കൂടുകാർ ചേർന്ന് കൊണ്ട് കാലവർഷ വരവേൽക്കൽ ഘോഷയാത്ര നടന്നു. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും നാടൻ പാട്ടുകളും പരിഷത് ഗാനങ്ങളും ആലപിച്ചു കൊണ്ടും ജലസംരക്ഷണ മുദ്രാവാക്യങ്ങൾ എഴുതിയ പേപ്പർ വസ്ത്രങ്ങൾ അണിഞ്ഞും പുതിയ ബസ് സ്റ്റാന്റ് വരെ ആണ് മഴ നനഞ്ഞുള്ള ഘോഷയാത്ര നടന്നത്. വഴിയിലുടനീളം ജലസംരക്ഷനതിന്റെ പ്രാധാന്യം അറിയിക്കുന്ന നോട്ടീസ് കളും വിതരണം ചെയ്തു.ഗൗരി ലങ്കേഷ് കൊലപാതകം, പ്രതിഷേധ പെരുമ്പറ വയനാട് യുവസമിതി ഗൌരി ലങ്കേഷ് വധത്തിൽ പ്രതിഷേധിച് ഫാസിസ്റ്റ് ഭീകരതക് എതിരായി സെപ്റ്റംബർ 11 വൈകുന്നേരം 5 മണിക്ക് കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ സംഗടിപ്പിച്ച പ്രതിഷേധ സായാഹ്ന്നത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവഹണ സമിതി അംഗവും യുവസമിതി സംസ്ഥാന ചെയർമാനും ആയ ശ്രീജിത്ത് ശിവരാമൻ പ്രഭാഷണം നടത്തുകയും, dr. സക്കറിയ, പരിഷത്ത് വയനാട് ജില്ലാ സെക്രട്ടറി മധുസൂദനൻ എന്നിവർ സംസാരിക്കുകയും ചെയ്തു മുദ്ര ഗീതങ്ങളും കാവ്യാലാപനവും പ്രതിഷേധത്തെ സർഗാത്മകമാക്കി.
കോഴിക്കോട്
ഫാസിസത്തിനും അന്ധവിശ്വാസത്തിനും എതിരെ യുവജന പ്രതിരോധം.മാർച്ച് 28 ന് കോഴിക്കോട് പുതിയ സ്റ്റാന്റിൽ വച്ച് അന്ധവിശ്വാസത്തിനും ഫാസിസത്തിനുമെതിരെ നടന്ന യുവജന പ്രതിരോധം പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം ഡോ. ഹരികുമാർ നിർവഹിച്ചു. പി. നിതിൻ, അപർണ മാർക്കോസ് എന്നിവർ സംസാരിച്ചു. രാജീവ് മേമുണ്ടയുടെ സയൻസ് ഡിസ്കവറി മാജിക് ഷോ നടന്നു. സംസ്ഥാന പ്രസിഡണ്ട് ഡോ. കെ. പി. അരവിന്ദൻ പങ്കെടുത്തു. ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രവർത്തനമായി.വിമൻസെസ് പ്രദർശനവും ജെന്റർ സംവാദവും.നാദാപുരം മേഖലയിൽ എട്ടോളം കേന്ദ്രങ്ങളിൽ ഉണ്ണികൃഷ്ണൻ ആവളയുടെ വിമൻസെസ് പ്രദർശനവും ജെന്റർ സംവാദവും നടന്നു. അനുരാഗ്, അനുശ്രീ, രസിൻ എന്നിവർ നേതൃത്വം നൽകി.NSS ക്യാമ്പ് ഇടപെടലുകൾമൂന്ന് ജില്ലാ പഠന സംഘങ്ങളിൽ നടത്തിയ മുന്നൊരുക്കങ്ങളുടെ അടിസ്ഥാനത്തിലാണ് NSS ക്യാമ്പുകളിൽ യുവ സമിതി പ്രവർത്തകരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. ഗ്രോബാഗ് നിർമാണം, സോപ്പ് നിർമാണം, ജലസുരക്ഷ, ജെന്റർ എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. ജില്ലയിൽ ഇരുപതോളം HSS - ഡിഗ്രീ തലത്തിലുള്ള ക്യാമ്പുകളിൽ ഇടപെടാൻ സാധിച്ചു. സൂരജ്, വിനീഷ്, അഭിജിത്ത്, അനുശ്രീ, അനുരാഗ്, നിതിൻ, അതുൽ, മാർക്കോസ് എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ഗ്രാമീണ ചലച്ചിത്രവേദി എന്ന നിലയിൽ ചലച്ചിത്ര പ്രദർശനവും സംവാദവും 3 ക്യാമ്പുകളിൽ സംഘടിപ്പിച്ചു.ജലസുരക്ഷ ക്യാമ്പയിൻജില്ലയിൽ വരൾച്ചക്കെതിരെ നടന്ന പ്രധാന പ്രവർത്തനമാണ് ജലസുരക്ഷ - ജീവസുരക്ഷ എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിച്ച ജലസുരക്ഷ ക്യാമ്പയിൻ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇതിന്റെ പ്രചാരണമെത്തിക്കാനും നല്ല പങ്കാളിത്തമുണ്ടാക്കാനും യുവ സമിതിക്ക് സാധിച്ചു. സംഘാടനത്തിലും യുവ സമിതി നിർണായകമായ സാന്നിദ്ധ്യമായി.ജെന്റർ സംവാദം - ജെന്റർ ആൻഡ് ബയോളജികോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും യുവ സമിതിയും സംയുക്തമായി ജെന്റർ ഡിസക്ഷൻ സംഘടിപ്പിച്ചു. ഡോ. കെ. പി. അരവിന്ദൻ, ഡോ. മിഥുൻ തുടങ്ങിയവർ പങ്കെടുത്തു. മുപ്പതിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.ധബോൽക്കർ വായനശാല ക്യാമ്പയിൻചേളന്നൂർ മേഖലയിലെ ഇരുവള്ളൂരിൽ ധബോൽക്കറുടെ പേരിൽ യുവ സമിതി നേതൃത്വം കൊടുത്തുകൊണ്ട് സ്ഥാപിക്കുന്ന വായനശാലയുടെ പുസ്തക ശേഖരണം നടന്നു വരുന്നു. അഞ്ഞൂറോളം പുസ്തകങ്ങൾ ശേഖരിച്ചു. നവംബർ മാസത്തോടെ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിക്കാനാണ് ആലോചിക്കുന്നത്.യുവസമിതി മാഗസിൻ - കൂമൻഅപർണ മാർക്കോസ് എഡിറ്ററായി *കൂമൻ* മാസികയുടെ പ്രവർത്തനം നടന്നു വരുന്നു. ഒക്ടോബർ മാസത്തിൽ മാഗസിൻ പുറത്തിറങ്ങും.പുതുവഴിനടത്തം - ജില്ലാ യുവ സംഗമം.ജില്ലാ യുവസംഗമം ആഗസ്റ്റ് 12, 13 തിയ്യതികളിൽ തോടന്നൂർ മേഖലയിലെ മേമുണ്ട HSS ൽ വച്ച് നടന്നു.11 മണിക്ക് ആരംഭിച്ച പരിപാടിയിൽ പി. നിതിൻ ആമുഖാവതരണം നടത്തി. എ. പി. പ്രേമാനന്ദ്, റീന പുതിയേടത്ത്, പി. യു. മാർക്കോസ് എന്നിവർ സംസാരിച്ചു.വ്യത്യസ്തമായ ഇടപെടലുകളും പുതിയ രീതികളും ആവിഷ്ക്കാരത്തിന്റെ സ്വാതന്ത്ര്യവുമെല്ലാം ചേർന്ന് പുതുവഴി നടത്തം എന്ന പേരിനെ അർഥവത്താക്കുന്ന നിലയിൽ നടന്ന രണ്ടു ദിവസത്തെ ഒത്തുചേരൽ മികച്ച അനുഭവമായി ജില്ലയിലെ യുവസമിതിയുടെ സംഘടനാ മുന്നേറ്റങ്ങൾക്ക് വേഗത പകരാൻ ക്യാമ്പിനു സാധിച്ചു. സംഘഗാനത്തോടെ ക്യാമ്പ് അവസാനിച്ചു.ജില്ലാ കമ്മറ്റി :- അനുശ്രീ (സെക്രട്ടറി), നിതിൻ പി (പ്രസിഡണ്ട്), അനുരാഗ്, അയന (ജോ. സെക്രട്ടറിമാർ), വിനു, മേഘ (വൈസ് പ്രസിഡണ്ട്മാർ) എന്നിവരടങ്ങുന്ന ജില്ലാ കമ്മിറ്റി രൂപീകരിച്ചു.മിണ്ടിയാൽ കൊല്ലുന്ന കാലത്ത് മിണ്ടുക തന്നെ ചെയ്യുംകേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് യുവസമിതിയുടെ നേതൃത്വത്തിൽ "പ്രതിഷേധപ്പെരുമ്പറ " സംഘടിപ്പിച്ചു. യുവസമിതി ജില്ലാ സെക്രട്ടറി പി.ആർ അനുശ്രീ സ്വാഗതം പറഞ്ഞു. മണലിൽ മോഹനൻ ,SFI ജില്ലാ സെക്രട്ടറി ലിന്റോ ജോസഫ്, പ്രൊ.കെ.ശ്രീധരൻ, അശോകൻ എളവനി വിനീഷ് കൊടുവള്ളി , പി. നിതിൻ എന്നിവർ സംസാരിച്ചു. ഫാസിസ്റ്റ് വിരുദ്ധ കവിതകളും പാട്ടുകളും ആലപിച്ചു' ലഘുലേഖ വിതരണം നടത്തി.
മലപ്പുറം
നെയ്തൽ- ജനാധിപത്യ കലാലയങ്ങളുടെ സർഗാത്മക സംവാദം
കോളേജ് യൂണിയൻ, നാഷണൽ സർവീസ് സ്കീം, നേച്ചർ ക്ലബ്, ഫിലിം ക്ലബ്, ക്യാമ്പസ് ശാസ്ത്ര സമിതി, വിവിധ ഡിപ്പാർട്ട്മെന്റുകളിലെ അസോസിയേഷനുകൾ തുടങ്ങിയ ക്യാമ്പസിലെ വിവിധ ജനാധിപത്യവേദികളെ സർഗാത്മമായി പുതുക്കാനുള്ള കൂടിയാലോചനയായാണ് നെയ്തൽ- ജനാധിപത്യ കലാലയങ്ങളുടെ സർഗാത്മക സംവാദം 2016- ആഗസ്റ്റ് 27, 28 നു പൊന്നാനി എം.ഇ.എസ്. കോളേജിൽ വെച്ച് സംഘടിപ്പിച്ചത്. മലപ്പുറം ജില്ലയിലെ 30 ക്യാംപസുകളിൽ നിന്നായി 200 ലേറെ വിദ്യാർത്ഥികൾ ക്യാംപിൽ പങ്കെടുത്തു. ക്യാമ്പിനെ തുടർന്ന് 12 അംഗനിർവഹണ സമിതി കൺവീനർമാരെയും തെരെഞ്ഞെടുത്തു. ബിൻസി, അഭിജിത്ത് എന്നി്വർ കോർഡിനേറ്റർമാരായി.
നെയ്തൽ -ചലച്ചിത്ര ആസ്വാദന സംഘാടന ശിൽപശാല.
നെയ്തൽ ക്യാമ്പിലെ ഗ്രൂപ്പടിസ്ഥാനത്തിലുള്ള ആലോചനകളുടെ തുടർച്ചയായി ജില്ലയിലെ കോളേജ് ഫിലിംക്ലബ് പ്രവർത്തനങ്ങളെ സജീവമാക്കുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, മലപ്പുറം ഗവ. കോളേജ് ഫിലിംക്ളബ്, മൊണ്ടാഷ് മൂവിക്ലബ് മഞ്ചേരി എന്നിവയുടെ സഹകരണത്തോടെ ക്യാമ്പസ് ഫിലിം സൊസൈറ്റികളെ സജീവമാക്കുന്നതിനായി നെയ്തൽ -ചലച്ചിത്ര ആസ്വാദന സംഘാടന ശിൽപശാല സംഘടിപ്പിച്ചു. 2016 ഒക്ടോബർ 28, 29, 30 തിയ്യതികളിൽ (വെള്ളി, ശനി, ഞായർ) മലപ്പുറം ഗവ. കോളേജിൽ വെച്ചാണ് ശിൽപശാല സംഘടിപ്പിച്ചത്. ജില്ലയിലെ 30 കലാലയങ്ങളിൽ നിന്നായുള്ള 52 ഫിലിം ക്ലബ് ഭാരവാഹികൾ ക്യാമ്പിൽ പങ്കെടുത്തു.
ഗാന്ധി അംബേദ്കർ ഭഗത്സിംങ്ങ് സംവാദം
2016 ഒക്ടോബർ 2 ന് യുവസമിതി കൂടിയിരിപ്പും ഗാന്ധി,അംബേദ്കർ ഭഗത്സിംങ്ങ് സംവാദവും നടന്നു. സഹീദ് റൂമി വിഷയാവതരണം നടത്തി.
ബത്തക്ക - കോളേജ് മാഗസിനുകളെ സർഗാത്മകമായി പുതുക്കാനുള്ള കൂട്ടിരുത്തം,
യുവസമിതിയുടെ നേതൃത്വത്തിൽ കലാലയ മാഗസിനുകളെ സർഗാത്മകമായി പുതുക്കുന്നതിനുള്ള കൂട്ടിരുത്തം ‘ബത്തക്ക’ ത്രിദിന ക്യാമ്പ് എം ഇ എസ് മമ്പാട് കോളേജിൽ സംഘടിപ്പിച്ചു. നവംബർ 18 വെള്ളിയാഴ്ച്ച തുടങ്ങിയ ക്യാമ്പ് 20 ഞായർ വൈകിട്ട് അവസാനിച്ചു. 32 കലാലയങ്ങളിൽ നിന്നായി 74 വിദ്യാർഥികൾ പങ്കെടുത്തു. എം ഇ എസ് കോളേജ് മലയാളം വേദിയുടെ സഹകരത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സിനിമ സംവാദയാത്ര.
നെയ്തൽ ജനാധിപത്യ കലാലയക്കൂട്ടായ്മയുടെയും ഗ്രാമീണ ചലച്ചിത്ര വേദിയുടെയുംനേതൃത്വത്തിൽ ജില്ലയിലെ ക്യാമ്പസുകളെ ബന്ധിപ്പിച്ച് സിനിമാ സംവാദയാത്ര സംഘടിപ്പിച്ചു.
ഉണ്ണികൃഷ്ണൻ ആവളയുടെ ‘വിമെൻസസ്’ എന്ന ഡോക്യുമെന്ററിയുമായി യുവസമിതിയുടെ സിനിമ സംവാദവണ്ടി ജില്ലയിലെ വിവിധങ്ങളായ കാമ്പസുകളിൽ പ്രദർശനവും തുടർന്ന ജെൻറെർ സംവാദവും നടത്തി. ഡിസംബർ 5 ന് മുതൽ22 വരെ യുള്ള ദിനങ്ങളിലായി ജില്ലയിലെ 18 ക്യാമ്പസ്സുകളിൽ സിനിമ സംവാദങ്ങൾനടന്നു.
ശാസ്ത്രസാംസ്കാരികോത്സവം ഫെബ്രുവരി 10,11,12
'ആട്ടം- പാട്ട് - വര - തെരുവ്
കേരള ശാസത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 10,11,12 തിയ്യതികളിലായി മലപ്പുറത്ത് വെച്ച് നടക്കുന്ന സ്ക്രൈബ്സ് ശാസത്രസാംസ്കാരികോത്സവത്തിന്റെ പ്രഖ്യാപന പരിപാടി 'ആട്ടം- പാട്ട് - വര - തെരുവ് 'പരിപാടി സംഘടിപ്പിച്ചു.സമകാലിക ഇന്ത്യനവസ്ഥയും ജനാധിപത്യകലാലയങ്ങളും എന്ന വിഷയത്തിൽ വിദ്യാർത്ഥിസംവാദം മുഹമ്മദ് ഇബ്രാഹീം ആമുഖാവതരണം നടത്തി. ഷെഫീഖ് എ.എൻ (എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം) , റംഷാദ് (കെ.എസ്.യു.), നിഷാദ് കെ സലീം (എം.എസ്.എഫ്), ജംഷീർ (എ.ഐ.എസ്.എഫ്), സാഹിറ കുറ്റിപ്പുറം , ഉണ്ണികൃഷ്ണൻ ആവള തുടങ്ങിയവർ സംസാരിച്ചു. ജെസ്ഫർ കോട്ടക്കുന്ന് തെരുവ് ക്യാൻവാസ് ഉദ്ഘാടനം ചെയ്തു. ദിനേഷ് മഞ്ചേരി , സേതു മക്കരപ്പറമ്പ് , സുരേഷ് ചാലിയത്ത്, ഷബീബ മലപ്പുറം, ദേവസൂര്യ, റിഞ്ചു വെള്ളില, സതീഷ് ചളിപ്പാടം, ഗായത്രി ഓളക്കൽ, പവിത്രൻ കിഴക്കുംമുറി , റഹിം പി.കെ. , ജെയ്ഫർ ടി., നാരായണൻ കുട്ടി എന്നിവർ ചിത്രം വരച്ചു. സൗഭാഗ്യക്രൈസ്റ്റ് , ഹർഷശ്രീ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ ഫ്ളാഷ് മോബും നടന്നു.
മണ്ണും പെണ്ണും - ഫോട്ടോ ചിത്ര പ്രദർശനം (ഫെബ്രുവരി 08-12
സ്ക്രൈബ്സ് ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള മണ്ണും പെണ്ണും ഫോട്ടോ - ചിത്രപ്രദർശനം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ . പ്രദർശനം ഫെബ്രുവരി 8 ന് കാർട്ടൂണിസ്റ്റ് ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ണ് ഇതിവൃത്തമായ ഫോട്ടോകളും പെണ്ണ് പ്രമേയമായ ചിത്രങ്ങളുമാണ് പ്രദർശനത്തിനുണ്ടായിരുന്നത്. കാലടി സർവകലാശാല മലയാളം ബിരുദാനന്തര വിദ്യാർത്ഥി മാനസ വരച്ച 20 ചിത്രങ്ങളും മൂർക്കനാട് സുബ്ബുലുസ്സലാം ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എസ്. സഞ്ജയ് പകർത്തിയ പരിസ്ഥിതി ഫോട്ടോകളാണ് ഇതിൻറെ ഭാഗമായി പ്രദർശിപ്പിച്ചത്.
സകല ലോകസ്നേഹത്തിൻറെ ശിൽപ്പം
സ്ക്രൈബ്സ് ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ആർട്ടിസ്റ്റ് സുരേഷ് ചാലിയത്ത് നിർമ്മിച്ച സകലലോക സ്നേഹ ശിൽപം കുന്നുമ്മലിൽ സ്ഥാപിച്ചു. ആണും പെണ്ണും ട്രാൻസ്ജെന്ററും ഒരുമിച്ചു നിന്ന് നൃത്തം ചെയ്യുന്ന തുല്യതയുടെ സന്ദേശമായാണ് ശിൽപം സ്ഥാപിച്ചത്. 300 ലേറെ പ്ലാസ്റ്റിക് കുപ്പികൾകൊണ്ടാണ് ശിൽപം നിർമ്മിച്ചത്.
'60പിന്നിട്ട കേരളം-യുവജന പരിപേക്ഷ്യം'
’60പിന്നിട്ട കേരളം-യുവജന പരിപേക്ഷ്യം’ എന്ന മുഖ്യ വിഷയത്തെ ആധാരമാക്കി മൂന്ന് സമാന്തര സെമിനാറുകൾ സംഘടിപ്പിച്ചു.
1.ലിംഗഅസമത്വത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. ആലുവ യു.സി കോളേജിലെ ചരിത്ര അധ്യാപിക ട്രീസ ദിവ്യ. പ്രതികരണം. കൊടുവള്ളി ഗവ.കോളേജ് അധ്യാപിക ഡോ.സോണിയ ഇ.പ.
2. ‘കേരളവികസന ദിശ-ഇന്നലെ ഇന്ന് നാളെ’ ഹർഷൻ ടി.പി, ദീപക് ജോൺസൻ എന്നിവർ ചേർന്ന് തയ്യാറാക്കിയ പ്രബന്ധം ജയ്ശ്രീകുമാർ അവതരിപ്പിച്ചു.
3. ദളിത്-ആദിവാസി-തീരദേശ ജനത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ അധ്യാപകനായ സി.എസ് ശ്രീജിത്ത് മുഖ്യപ്രബന്ധാവതരണം (പ്രതികരണം. ഡോ. അരവിന്ദൻ, ഡോ. കെ രാജേഷ് എന്നിവർ വിഷയത്തോട് പ്രതികരിച്ചു.
4. ‘ശാസ്ത്രബോധവും കേരളീയ സമൂഹവും’, വിഷയാവതരണം അപർണ്ണ മാർക്കോസ്. പ്രതികരണം ഡോ. മുഹമ്മദ് ഷാഫി.
5. ‘സാംസ്കാരിക ഇടപെടലുകൾ, പുതിയ പാഠങ്ങൾ’ അവതരണം എംജെ ശ്രീചിത്രൻ, പ്രതികരണം ഡോ.അനിൽ ചേലേമ്പ്ര.
ജൻറർ ന്യൂട്രൽ ഫുട്ബോൾ
ആൺകുട്ടികളും പെൺകുട്ടികളും ട്രാൻസ്ജന്റേഴ്സും ഒരുമിച്ച് അണിനിരന്നു മത്സരിച്ച ജന്റർ ന്യൂട്രൽ ഫുട്ബോൾ ഇന്ത്യയിൽത്തന്നെ ആദ്യ അനുഭവമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നാലുടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. പുരുഷൻമാർ നിറഞ്ഞിരുന്ന ഫുട്ബോൾ മൈതാനങ്ങളിൽ സ്ത്രീകളും ട്രാൻസ്ജന്റേഴ്സും കടന്നുവരുമ്പോൾ തുല്യതയുടെ പുതിയ ഫുട്ബോൾ സംസ്കാരത്തിനാണ് തുടക്കം കുറിക്കുന്നത്. പരിഷത്ത് സംസ്ഥാനപ്രസിഡണ്ട് ഡോക്ടർ കെ.പി.അരവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രാൻസ്ജന്റർ ആക്ടിവിസ്റ്റുകളായ ചിഞ്ചു അശ്വതി, ഹരി, ഇഷ ദേശീയ ഫുട്ബോൾടീം അംഗമായിരുന്ന ബബിഷ, യൂണിവേഴ്സിറ്റി അത്ലറ്റിക്സ് താരമായ മിഥുൻ എന്നിവർ തിരി തെളിയിച്ചാണ് ജന്റർ ന്യൂട്രൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്തത്.
'സലോസ' ചലചിത്രോത്സവം
സ്ക്രൈബ്സ് ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഫെബ്രുവരി 11,12 തിയ്യതികളിലായി മലപ്പുറം ഡിടിപിസി ഹാളിൽ സലോസ ചലചിത്രോത്സവം നടന്നു
'സിനിമയുടെ ഭൗമ വർത്തമാനം-സകലലോകസ്നേഹം അതിരുകളും അതിർത്തികളും' എന്ന വിഷയത്തിൽ ഓപ്പൺഫോറത്തിൽ ഗൗഹർ റാസ,ബിജു മോഹൻ, ഗിരീഷ്കൂമാർ കെ., എം.എം സചീന്ദ്രൻ, മധുജനാർദ്ദനൻ, അജിത്ത് രുക്മിണി, എസ്. പ്രിൻസ് എന്നരസ് പെരിയാർ എന്നിവർ സംസാരിച്ചു.
രണ്ടാം ദിനം ചലചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഓപ്പൺഫോറത്തിൽ 'സിനിമ ദേശീയ' എന്ന വിഷയത്തെക്കുറിച്ച് സിനിമ നിരൂപകൻ കൂടിയായ ജി.പി രാമചന്ദ്രൻ സംസാരിച്ചു.തുടർന്ന് യൂവസമിതി പ്രവർത്തകൻ അജിത്ത് രുക്മിണിയുടെ നേതൃത്വത്തിൽ 'ശരീരത്തിന്റെ രാഷ്ട്രീയം' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മമ്മദ് മൊണ്ടാഷ്, സംവിധായകൻ പ്രതാപ് ജോസഫ്, നസീറ, ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റ് ഹരി, ഇഷ കിഷോർ,എന്നിവർ സംസാരിച്ചു.
സ്ക്രൈബസ്ശാസ്ത്രസാംസ്കാരികോത്സവം
സ്ക്രൈബ്സ് ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം പ്രസിദ്ധ ഉറുദുകവിയും ശാസ്ത്രജ്ഞനും ഡോക്യൂമെന്ററി ആക്റ്റിവിസ്റ്റുമായ ഗൗഹർ റാസ നിർവഹിച്ചു.ശ്രീജ ആറങ്ങോട്ടുകര അവതരിപ്പിച്ച ഏകപാത്രനാടകം 'പ്രേമഭോജനം', കൊളത്തൂർ ലിറ്റിർ എർത്ത് തിയ്യേറ്റേസിന്റെ മൂന്നുനാടകങ്ങൾ ചേർന്ന 'തിയ്യറ്റർ കൊളാഷ് ', ട്രാൻസ്ജെന്റർ ആക്റ്റിവിസ്റ്റ് ഇഷ കിഷോറിന്റെ 'നൃത്താവിഷ്കാരം', മേലാറ്റൂർ രാമകൃഷ്ണന്റെ 'പുള്ളുവൻപാട്ട്',പസ്കിയും സംഘവും അവതരിപ്പിച്ച നാടകം 'റീത്ത്' എന്നിവ അരങ്ങേറി.
രണ്ടാം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത സമാപന സമ്മേളനത്തിൽ ദേശീയത-വിമർശം,വിശകലനം എന്ന വിഷയത്തിൽ കെ.ഇ.എൻ സദസ്സിനെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചു.
രണ്ടാം ദിനത്തിലെ നാടകോത്സവത്തിൽ തൃശ്ശൂർ നാടക സൗഹൃദത്തിന്റെ പടച്ചോന്റെ ചോറ്,ഞാൻ കള്ളൻ, എം,ബി,എൽ മീഡിയ സ്ക്കൂളിലെ വിദ്യാർത്ഥികളുടെ പുറമ്പോക്ക് എന്നീ നാടകങ്ങളും പുത്തൂർ വട്ടപ്പാട്ട് സംഘത്തിന്റെ കോളാമ്പിപ്പാട്ടും ബുദ്ധ മ്യൂസിക് ബാന്റിന്റെ സംഗീത വിരുന്നും അരങ്ങേറി.
ഒലക്ക തെരുവ്നാടകം
സദാചാരഗുണ്ടായിസത്തിനെതിരെ സംഘപരിവാർ ഫാസിസത്തിനെതിരെ 2017 മാർച്ച് 14ന് മലപ്പുറം കോട്ടക്കുന്നിൽ നടന്ന സൌഹൃദ സംഗമത്തിൽ യുവസമിതി ചങ്ങാതിമാർ ഒലക്ക തെരിവ് നാടകം - അവതരിപ്പിച്ചു.
യുവസമിതി ജില്ലാ ക്യാമ്പ് ചക്ക
2017 ജൂൺ 2,3,4 തീയ്യതികളിൽകുറ്റിപ്പുറം നടുവട്ടത്ത് നടന്നു. അഭിജിത്ത്, സൌഭാഗ്യ എന്നിവർ ജനറൽ കൺവീനർമാരായും വിഷ്ണു ശ്രീധർ, ജാസ്സിം ഹാഷിക്ക്,ജൂഹി ചന്ദ്രൻ, സൂര്യ,വിശാന്ത്,ആദിത്യ,മിഥിരാജ്,സൌരവ്, ശ്രീപദ്മം,ഷാഹിദ്, എന്നിവർ കമ്മിറ്റി അംഗങ്ങളായും പുതിയ കമ്മിറ്റി നിലവിൽ വന്നു.
മേഖലാ സംഗമങ്ങൾ
1.നിലമ്പൂർ മേഖലാ സംഗമം ആഗസ്റ്റ് 6 ന് നടന്നു. ജിതിൻ മെഹബൂബ്, ഹരിത എന്നിവർ മേഖലാ ഭാരവാഹികളായി. ക്യാമ്പിൻറെ തുടർച്ചയായി ആട്ടം പാട്ട് തെരിവ്, എസ്പിൻ ദിനാഘോഷം യുവസമിതിയുടെ നേതൃത്വത്തിൽ നടന്നു.
2. വണ്ടൂർ മേഖലാ രൂപീകരണ വും സംഗമവും ഒരു ഇടപെടൽ മാതൃക
മേയ് 18 ന് ആദ്യത്തെ മീറ്റിംഗ്. "ചക്ക മാങ്ങ തേങ്ങാ" നടന്ന തുവ്വുർ glps ഇൽ ഒത്തുകൂടി. Nss വിദ്യാർഥികൾ ഉൽപ്പടെ 15 പേര് പങ്കെടുത്തു. അനൂപ് മണ്ണഴി, ജിതിൻ വിഷ്ണു,ലിജിഷ,ശരത്,അഭിജിത് എന്നീ യുവസമിതി പ്രവർത്തകർ മീറ്റിംഗിന് നേതൃത്വം വഹിച്ചു.
പാലക്കാട്
14/04/2017 : മണ്ണാർക്കാട് മേഖലാ യുവസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ നാടുകാണി പ്രാദേശിക ഫോട്ടോ പ്രദർശനം നടന്നു. പ്രാദേശിക പിന്തുണ കൊണ്ട് പരിപാടി വളരെയധികം ശ്രദ്ധിക്കപ്പെട്ടു04/06/2017പരിഷത്ത് നിർവാഹകസമിതി അംഗം വിനോദ് മാഷുടെ നേതൃത്വത്തിൽ പരിഷദ് ഭവനിൽ നടന്ന യുവസമിതി കൂടിയിരിപ്പിൽ പാലെയ് എന്ന പേരിൽ പാലക്കാടിൻറെ ശാസ്ത്ര സാംസ്കാരികോത്സവം നടത്താൻ തീരുമാനിച്ചു.. അതിന് മുന്നോടി ആയി യുവസമിതി പ്രവർത്തകർക്കായി ജൂലൈ 29, 30 തീയ്യതികളിൽ ദ്വിദിന ക്യാംപ് നടത്താനും തീരുമാനം ആയി.. ( പ്രായോഗിക കാരണങ്ങളാൽ അത് ഓഗസ്റ്റ് 26, 27 തീയതികളിലേക്ക് മാറ്റി )10/06/2017പാലക്കാട് ടൗൺ യുവസമിതി യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ യുവസംഗമവും മൊബൈൽ ഫോട്ടോഗ്രഫി മത്സരവും നടന്നു25/06/2017കേരളശ്ശേരി യുവസമിതി യൂണിറ്റ് രൂപീകരിച്ചു26/07/2017 യുവസമിതി മുണ്ടൂർ യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ യുവസംഗമവും മഴയാത്രയും നടന്നു.30/07/2017കേരളശ്ശേരി യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ യുവസംഗമവും പ്രകൃതിയാത്രയും നടന്നു.. തൊണ്ണൂറ് പേർ പങ്കെടുത്തു.അന്നേ ദിവസം തന്നെ മണ്ണാർക്കാട് വിനായകൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ധർണ്ണയും സംവാദവും നടന്നുപാലക്കാട് യുവ സമിതി ജില്ലാ ക്യാമ്പ്-
കൈവഴി എന്ന പേരിൽ ജില്ലാ ക്യാമ്പ് Aug 26,27 തിയതികളിൽ ധോണി ലീഡ് കോളജിൽ നടന്നു. യുവ സമിതി എന്ത് എന്തിന് എന്ന വിഷയത്തെക്കുറിച്ച് മലപ്പുറം ജില്ലാ യുവ സമിതി മുൻ കൺവീനർ വിമൽ വിശദീകരിച്ചു . തുടർന്ന് അവിൻ സായൻസികം അവതരണം നടത്തി. മണ്ണൂർ ചന്ദ്രൻ പൊറാട്ടു കളിയെന്ന പാലക്കാടൻ കലാരൂപത്തെ പരിചയപ്പെടുത്തി , തീ നടത്തവും കലാപരിപാടികളുമായി രാത്രി സെഷൻ സമ്പന്നമായി. രണ്ടാം നിവസം ചരിത്ര പ0നം എങ്ങനെ എന്ന വിഷയത്തെക്കുറിച്ച് വിക്ടോറിയ കോളജ് പ്രൊഫസർ രാജൻ , പാലക്കാടിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകൾ എന്ന വിഷയത്തെക്കുറിച്ച് വൈ .കല്യാണകഷണൻ എന്നിവർ ക്ലാസെടുത്തു. യുവ സമിതി സംസ്ഥാന കൺവീനർ ജയ് ശ്രീകുമാർ , സുഭാഷ് , അനൂപ് , ശരത് , ശ്രീജിത് ,ആ തിര, പ്രവീൺ , റസ് സ്റ്റിനിഷ് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്യം നലകി. പുതിയ ജില്ലാ കമ്മറ്റിക്കു രൂപം നല്കി ആതിരയെ പ്രസിഡന്റ് ആയും അനൂപിനെ സെക്രട്ടറി ആയും തിരഞ്ഞെടുത്തു.06/10/2017 ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ലാ കമ്മറ്റിയുടേയും യുവ സമിതിയുടേയും ആഭിമുഖ്യത്തിൽ ഗൗരി ലങ്കേഷ് വധത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ യുവശാസ്ത്ര പ്രവർത്തകരും പ്രകടനത്തിൽ പങ്കു ചേർന്നു. തുടർന്ന് ലഘു നാടകവും അവതരിപ്പിച്ചു.
അന്തർ സംസ്ഥാന സാംസ്കാരിക വിനിമയംസെപ്റ്റംബർ 5,6,7 തീയതികളിൽ പാലക്കാട് ജില്ലയിൽ അന്തർ സംസ്ഥാന സാംസ്കാരിക വിനിമയ പരിപാടി നടന്നു.അഞ്ചാം തിയതി എലവഞ്ചേരിയിലെത്തിയ സംഘം ഓണാഘോഷത്തിൽ പങ്കു കൊള്ളുകയും എലവഞ്ചേരി സയൻസ് സെന്ററിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ഗ്രാമത്തിന്റെ കാർഷിക സാംസ്കാരിക പ്രർത്തനങ്ങൾ നേരിട്ടു മനസ്സിലാക്കി.ആറാം തിയതി പാലക്കാട് നഗരത്തിലെത്തിയ സംഘത്തിന് യുവ സമിതി ജില്ലാ കമ്മറ്റിയുടേയും പരിഷത്ത് ജില്ലാ കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഹൃദ്യമായ വരവേല്പു നല്കി. തുടർന്ന് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു നടന്ന പരിപാടിയിൽ സംഘാംഗങ്ങൾ പങ്കാളികളായി.ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനായി ശേഖരിപുരം ഗ്രന്ഥശാല സന്ദർശിച്ചു. അതിനു ശേഷം IRTC യിലെത്തിയ സംഘം യുവ സമിതി പ്രവർത്തകരുമായി സംവദിച്ചു . ഏഴിനു നായാടിപ്പാറയിലേക്കു പ്രഭാത നടത്തത്തിനു ശേഷം irtc രജിസ്ട്രാർ പി.കെ.നാരായണൻ irt c യുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും പ്രതിനിധികൾ irt c യുടെ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കുകയും ചെയ്തു Mr. Sujan Kumar and Mr. Naveen (JVV Youth Forum from Andhra Pradesh and Telangana), Mr. Janith (TNSF Youth movement), Mr. Anbuselvan (Pondicherry Science Forum's youth movement) എന്നിവരുടെ നേതൃത്വത്തിൽ 19 പേരടങ്ങിയ സംഘം തങ്ങളുടെ സംസ്ഥാനങ്ങളിൽ യുവസമിതി എങ്ങനെ ശക്തമാക്കാം എന്നു മനസ്സിലാക്കാനാണ് എത്തിയത്. ജില്ലയിലെ 37 യുവാക്കളും പങ്കെടുത്തു. ജയ്ശ്രീകുമാർ, അനൂപ് , ആതിര, ദീപക്, രാകേഷ്, ശരത് , റസ്, പ്രവീൺ , സുഭാഷ് തുടങ്ങിയ യുവ സമിതി പ്രവർത്തകർ നേതൃത്വം നല്കി.
തൃശൂർ
തൃശൂർ ജില്ലാ യുവസമിതിയുടെ പോയ വർഷത്തെ പ്രവർത്തനങ്ങൾ ഏറെ മികച്ചതായിരുന്നില്ല. മുൻവർഷങ്ങളിൽ നടന്നിരുന്ന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാക്കുവാൻ കഴിഞ്ഞ വർഷം സാധ്യമായില്ല. ഏകദേശം ഒരു വർഷത്തിനടുത്ത് വ്യക്തമായ സംഘടനാ സംവിധാനം ഒന്നും ജില്ലയിൽ നിലനിന്നിരുന്നില്ല. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനകത്ത് ജില്ലയിലെ പകുതിയോളം മേഖലകളിലും യുവസമിതി രൂപീകരിക്കാൻ സാധിച്ചു. ആഗസ്റ്റ് മാസത്തോടെ സാധ്യമായ മേഖലാപ്രവർത്തകരെ എല്ലാം കൂട്ടിയിരുത്തി ഒരു ജില്ലാ കോർ ടീം രൂപീകരിക്കാൻ സാധിച്ചു.
ജില്ലാ പഠനസംഘം
തുടർച്ചയായി നടന്ന 3 പഠനസംഘങ്ങൾ ആയിരുന്നു കഴിഞ്ഞ വർഷത്തെ പ്രധാന പ്രവർത്തനം. രാഷ്ട്രീയത്തിൽ നിന്നും ശാസ്ത്രഗവേഷണത്തിലേക്ക് (ഡോ. എം വിജയന), നൂറു സിംഹാസനങ്ങൾ (ജയമോഹൻ) എന്നീ പുസ്തകങ്ങളെ മുൻനിർത്തിയുള്ള ചർച്ചകളാണ് ആദ്യ രണ്ടു പഠനസംഘങ്ങളിലും നടന്നത്. ‘ശ്രീനാരായണഗുരു’ എന്നതായിരുന്നു മൂന്നാം പഠനസംഘത്തിന്റെ വിഷയം. നാലാം പടനസംഘം ഒരു മാസക്കാലയളവിലെ സാമൂഹികസാഹചര്യങ്ങളോടുള്ള വ്യത്യസ്തവീക്ഷണങ്ങളിൽ ഊന്നി നടത്താൻ തീരുമാനിക്കുകയും എന്നാൽ നടപ്പിലാകാതെ പോകുകയും ചെയ്തു. തുടർന്ന് പഠനസംഘാം കൂടാൻ കഴിയാത്തത് ജില്ലയിലെ യുവസമിതിയുടെ ചലനാത്മകതയെ ദോഷകരമായി ബാധിച്ചു.
പ്രവർത്തക ശില്പശാല
ഡിസംബർ 10,11 തിയതികളിൽ യുവസമിതി ജില്ലാ പ്രവർത്തക ശിൽപശാല നടന്നു. ശാസ്ത്രവും ചരിത്രവും ഉൾപെടെയുള്ള വിഷയങ്ങളെ അധിഷ്ട്ടിതമായി സംഘടിപ്പിച്ച ദ്വിദിനശില്പശാല പ്രവർത്തകർക്ക് പുത്തൻ ആവേശമായി. “സാംസ്കാരിക ദേശിയതയും ദേശിയ സംസ്കാരവും” എന്ന വിഷയത്തിൽ കല്സ്സെടുത്ത് കേരളസാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. തുടർന്ന് രണ്ടു ദിവസങ്ങളിലായി വി മനോജ്കുമാർ, ഡോ. ടി വി രാജീവ്, ഡോ. വിമൽകുമാർ, പ്രൊഫ കെ ആർ ജനാർദ്ദനൻ, വി ഗി ഗോപിനാഥൻ, ഡോ. കെ പ്രധീപ്കുമാർ എന്നിവർ വ്യത്യസ്ത വിഷയങ്ങളിലായി യുവസമിതി പ്രവർത്തകരുമായി സംവധിച്ചു. “നവോഥാന വർത്തമാനങ്ങൾ” സാംസ്കാരിക സദസ്സിൽ ഡോ കാവുബായി ബാലകൃഷ്ണൻ മുഘ്യ പ്രഭാഷണം നടത്തി.
കാമ്പസ് ശാസ്ത്രസമിതിയുടെ നേത്രിത്വത്തിൽ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ മരം മുറിക്കലിനെതിരെ ഉള്ള സമരപരുപാടി, കുടിവെള്ള മലിനീകരനതിനെതിരെ ഉള്ള പ്രവർത്തനങ്ങൾ എന്നിവ മികച്ച ഇടപെടൽ ആയി. പക്ഷെ ക്യാമ്പസ് ശാസ്ത്രസമിതിയും ജില്ലാ യുവസമിതി പ്രവർത്തകരും തമ്മിൽ യാതൊരു ബന്ധവും നിലനിൽക്കുന്നില്ല എന്നത് ആശങ്കാജനകം ആണ്. ജില്ലാ-മേഖല യുവസമിതികളും ക്യാമ്പസ് ശാസ്ത്രസമിതികളും തമ്മിലുള്ള ഇടപെടലുകൾ വര്ധിപ്പിക്കെണ്ടത് അനിവാര്യതയാണ്.
മേഖലകളിൽ ശക്തമായ യുവസമിതി കൂട്ടങ്ങൾ രൂപീകരിക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. ചാവക്കാട്, കുന്നംകുളം, ചാലക്കുടി, ചേലക്കര തുടങ്ങി പല മേഖലകളിലും യുവസമിതി രൂപീകരണം നടന്നു. എല്ലാ മേഖലകളിലും യുവസമിതി രൂപീകരണം എന്നാ ലക്ഷ്യം ഉടനെതന്നെ സാധ്യമാകും.
എറണാകുളം
ഈ വർഷം ആവേശപൂർവ്വം യുവസമിതി പ്രവർത്തനങ്ങളെ ഏറ്റെുത്ത ജില്ലയാണ് എറണാകുളം. കാലടി സർവകലാശാല ക്യാമ്പസിൽ വെച്ച് ജില്ലായുവസമിതി ക്യാമ്പ് നടന്നു.വിവിധ ക്യാമ്പസുകളിലായി 45 വിദ്യാർത്ഥികൾ പങ്കെടുത്തു. സർവകലാശാല കേന്ദ്രീകരിച്ച് പഠനവേദികളും ചർച്ചാകൂട്ടാമകളും സംഘടിപ്പിച്ചു. മേഖലാതലത്തിൽ നടന്ന സലോസ യുവംഗമങ്ങളിൽ നല്ല യുവജനപങ്കാളിത്തം ഉണ്ടായി. ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള സംഘാടനത്തലൂടെയാണ് മേഖലായുവസംഗമങ്ങൾ സംഘടിപ്പിച്ചത്. സംസ്ഥാനതല പരിപാടികളിൽ ജില്ലയിൽ നിന്നും മികച്ച പങ്കാളിത്തം ഉണ്ടായി. ജില്ലാതലത്തിൽ മറ്റു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെങ്കിലും നടന്നില്ല.
ഇടുക്കി
ഇടുക്കി ജില്ലയിൽ ഇതേവരെ യുവസമിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനായിട്ടില്ല.
ആലപ്പുഴ
വളരെ മെച്ചപ്പെട്ട പ്രവർത്തനങ്ങളാണ് ആലപ്പുഴ യുവസമിതി നടത്തിയത്. പ്രാദേശിക പരിപാടികൾ നടത്താൻ ശ്രദ്ധിച്ചു. 2016 സെപ്തം: 3-ന് കലാലയ വിദ്യാർത്ഥികളുടെ ഏകദിന ശില്പശാല എഴുത്താളി സംഘടിപ്പിച്ചു. 70 പേർ പങ്കെടുത്തു. കവി കുരീപ്പുഴ ശ്രീകുമാർ, ലാസർ ഷൈൻ എന്നിവർ പങ്കെടുത്തു. ജില്ലാതലത്തിൽ സംഘടിപ്പിച്ച കിനാകം ക്യാമ്പ് ഉള്ളടക്കത്തിലെ പുതുമ കൊണ്ട് വേറിട്ട അനുഭവമായി. പുതിയ രീതിയിൽ ചിട്ടപ്പെടുത്തിയ മൊഡ്യൂൾ ആയിരുന്നു കിനാകത്തിലേത്. കിനാകം ക്യാമ്പിന്റെ ചർച്ചകളിലും പ്രവർത്തനങ്ങളിലും ഉണ്ടായ ആവേശം ജില്ലയിലെ കോർസംഘത്തിന്റെ പ്രവർത്തനത്തിന് വലിയ ഊർജ്ജമായി. വളരെ പെട്ടെന്നും പ്രാദേശികമായും വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ആവുന്ന നേതൃശേഷിയുള്ള കോർസംഘമാണ് ആലപ്പുഴയിലേത്. ജില്ലാതലത്തിൽ ആലപ്പുഴ മുതൽ കോഴിക്കോട് വരെ പുസ്തക തീവണ്ടി സംഘടിപ്പിച്ചു. സിനിമ, പൊതുബോധം ജെൻഡർ എന്നീ വിഷയങ്ങളിൽ ച.ട.ട. ക്യാമ്പുകളിൽ ഇടപെടൽ പ്രവർത്തനം നടത്തി. പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ കോടതി പരിസരത്ത് പ്രതിഷേധജാഥ നടത്തി. സദാചാര ഫാസിസ്റ്റുകൾക്കെതിരെ ആലപ്പുഴ ബസ് സ്റ്റാന്റ്, ബീച്ച് എന്നിവിടങ്ങളിൽ പ്രതിഷേധ തെരുവ് നാടകവും എറണാകുളം മറൈൻ ഡ്രൈവിൽ പ്രതിഷേധ നാടകവും സംഘടിപ്പിച്ചു.
കൊല്ലം
കഴിഞ്ഞ വർഷങ്ങളെക്കാൾ ജില്ലാ യുവസമിതിയുടെ പ്രവർത്തനം ഈ വർഷം കാര്യമായി നടന്നില്ല. മികച്ച സംഘാടകരുള്ള ജില്ലയാണ്. ജില്ലാ ക്യാമ്പ് ആഗസ്റ്റ് 21, 22 നെടുേങ്ങാലം ഒഴുകുപാറ GHSS.ൽ നടന്നു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പോളച്ചിറ ഏലാ സന്ദർശനം ആവേശകരമായി. കഴിഞ്ഞ വർഷത്തെ പ്രധാന പ്രവർത്തനം NSS ക്യാമ്പുകളിലെ ഇടപെടൽ, 35 ക്യാമ്പുകളിലായി കരകൗശല നിർമാണം, സിനിമാ നിർമാണം - പ്രദർശനം ശാസ്ത്രാവബോധം, മാലിന്യസംസ്കരണം, ഇന്ത്യയുടെ മകൾ എന്നിവ ഇടപെട്ട് നടത്തി. ക്യാമ്പുകളിൽ വി-മെൻസസ് സിനിമാ സംവാദയാത്ര ആകർഷകമായി. എൻ.എസ്.എസ്. ക്യാമ്പ് സംവാദങ്ങൾക്ക് മുന്നോടിയായി നടന്ന മുന്നൊരുക്കങ്ങൾ, പരിശീലനങ്ങൾ എന്നിവ മറ്റു ജില്ലകൾക്ക് മാതൃകയാക്കാവുന്നതാണ്. സംസ്ഥാന പരിപാടികളിൽ ജില്ലാ പങ്കാളിത്തം സജീവമാണ്.
കോട്ടയം
കോട്ടയം യുവ സമിതിയുടെ ഏകദിന ശില്പശാല 13/08/2017-ൽ കോട്ടയം പരിഷത്ത് ഭവനിൽ വച്ച് നടന്നു. യുവ സമിതി പ്രവർത്തനം എന്ത്?എന്തിന് എന്ന വിഷയം ചർച്ചക്കെടുത്തുകൊണ്ടു ശില്പശാല ആരംഭിച്ചു. യുവസമിതി കൺവീനർ ജയ്ശ്രീകുമാർ ആമുഖാവതരണം നടത്തി. കഴിഞ്ഞ വർഷം യുവ സമിതി ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ, കോട്ടയം ജില്ലയിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ എന്നിവയും ഈ സെഷനിൽ ചർച്ച ചെയ്യപ്പെട്ടു.സമത്വം, സാഹോദര്യം, സകല ലോക സ്നേഹം എന്ന വിഷയം റിസ്വാൻ അവതരിപ്പിച്ചു. സമുസ, സലോസ, ബത്തക്ക ക്യാമ്പുകളുടെ അനുഭവങ്ങളും ഈ സെഷനിൽ ചർച്ച ചെയ്യപ്പെട്ടു.തുടർന്ന് ജന്റർ തുല്യത എന്ന വിഷയത്തിൽ വ്യക്തി, കുടുംബം സമൂഹം എന്നിവയെ കുറിച്ച് നടന്ന ഗ്രൂപ്പ് ചർച്ചക്ക് ശ്യാം, ശ്രേയസ്സ്, ദിവ്യ എന്നിവർ നേതൃത്വം നൽകി. സായൻസിക ചിന്തകൾ എന്ന വിഷയം അവിൻ അവതരിപ്പിച്ചു. കൗമാരക്കാരുടെ ആരോഗ്യ പ്രശ്നങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിനും സിനിമ പ്രദർശനങ്ങൾ എന്നിവ കോട്ടയം ജില്ലയിൽ എല്ലായിടത്തും സംഘടിപ്പിക്കുന്നതിനും യുവസമിതി തീരുമാനിച്ചു.യുവ സമിതിയുടെ കോട്ടയം ജില്ലാ പ്രസിഡന്റായി സേതുവിനെയും വൈ. പ്രസിഡന്റ് മാരായി അഞ്ജലി, മോനു എന്നിവരേയും സെക്രട്ടറിയായി ബാബുജിയെയും ജോ: സെക്രട്ടറിമാരായി കരോൾ, വൈശാഖ് എന്നിവരെയും തെരഞ്ഞെടുത്തു. കോട്ടയം ജില്ലാ യുവസമിതി കൺവീനർ മെറീന, യുവസമിതി പ്രവർത്തകരായ തോംസൺ, ബാബുജി എന്നിവരുടെ നേതൃത്വത്തിലാണ് യുവ സമിതി ശില്പശാല സംഘടിപ്പിച്ചത്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയിൽ ഇതേവരെ യുവസമിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനായിട്ടില്ല.
തിരുവനന്തപുരം
യുവജനങ്ങളിൽ ശാസ്ത്രബോധവും സാമൂഹ്യബോധവും വളർത്തിയെടുക്കുന്നതിലൂടെ ജനപക്ഷചിന്തകൾ ഉണർത്തി സാമൂഹ്യമണ്ഡലത്തിൽ ശരിപക്ഷത്ത് നിർത്താൻ ലക്ഷ്യമിട്ടുകൊണ്ട് ഒട്ടേറെ പരിപാടികൾ ജില്ലയിൽ യുവസമിതി സംഘടിപ്പിച്ചു. ശാസ്ത്രബോധമുള്ള യുവാക്കളുടെ കൂട്ടായ്മകൾ വികസിപ്പിക്കുകയെന്നതാണ് പൊതുലക്ഷ്യം. ഈ വർഷം മേഖലതലത്തിൽ ജില്ലക്ക് ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. 'കിനാവ്'പാലോട് മേഖലയിൽ ഓണക്കാലത്ത് രണ്ട് ദിവസമായി ഞാറനീലിയിൽ യുവസമിതി ക്യാമ്പ് സംഘടിപ്പിച്ചു. 45 യുവതീയുവാക്കൾ പങ്കെടുത്തു. പ്രചരണാർത്ഥം 30 ബാനറുകൾ പ്രദർശിപ്പിച്ചു. ഒന്നാം ദിവസം കൂടിയിരിപ്പ് രണ്ടാം ദിവസം ട്രക്കിംഗ്. യുവസമിതി മേഖല സമിതി രൂപീകരിച്ചു.വാക്കും സംസ്കാരവുംനെടുമങ്ങാട് മേഖലയിലെ കളത്തറയിൽ വാക്കും സംസ്കാരവും എന്ന പേരിൽ ഡോ. ബി. ബാലചന്ദ്രൻ നേതൃത്വം നൽകിയ പരിപാടി നടന്നു. വേങ്കോട് യൂണിറ്റിലും യുവസമിതി പ്രവർത്തിക്കുന്നു. ജലസുരക്ഷ ക്ലാസ് സംഘടിപ്പിച്ചു. 100 വീടുകൾ സന്ദർശിച്ചു. ജല പഠനം നടത്തി. പാറശാല ക്യാമ്പ്പാറശാല മേഖലയിൽ വ്ളാത്താങ്കര യൂണിറ്റിന്റെ സംഘാടനത്തിൽ വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ 40 പേർ പങ്കെടുത്ത യുവസമിതി ക്യാമ്പ് നടന്നു. ഡോ. ബാലചന്ദ്രൻ, ശ്രീരാഗ്, റിയാസ്, അജ്ഞലി എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് സുജിത്, സെക്രട്ടറി അരുൺ മോഹൻ.പാറക്കൂട്ടംനേമം മേഖലയിലെ പേയാട് വച്ച് 'പാറക്കൂട്ടം' യുവസമിതി ക്യാമ്പ് സംഘടിപ്പിച്ചു. 35 പേർ പങ്കെടുത്തു. എൻ. ജഗജീവൻ, മല്ലിക, ബി. രമേഷ് എന്നിവർ നേതൃത്വം കൊടുത്തു. ശാസ്താംപാറ സന്ദർശനം നടന്നു. ആകർഷകമായ പരിപാടിയായിരുന്നു. 'രസന'തിരുവനന്തപുരം മേഖലയിൽ വേളി യൂത്ത് ഹോസ്റ്റലിൽ ഏകദിനക്യാമ്പ് 'രസന' സംഘടിപ്പിച്ചു. തണൽ പ്രവർത്തക ശ്രദ്ധ ഉദ്ഘാടനം ചെയ്തു. 30 പേർ പങ്കെടുത്തു. വീഡിയോഗ്രാഫി നിർമ്മാണം, ക്രിയേറ്റീവ് സെൽഫി എന്നീ പ്രവർത്തനങ്ങൾ ടീമായി നടത്തി.ചർച്ച, പരിഷത്ത് ഗാനാലാപനം എന്നിവയാൽ ക്യാമ്പ് സജീവമായിരുന്നു. യുവസമിതി പ്രസിഡന്റ് വിവേക്, സെക്രട്ടറി അനന്യ.'തുലാമഴ'പെരുങ്കടവിള മേഖലയിൽ നടന്ന യുവസമിതി ക്യാമ്പ് തുലാമഴ ഡോ. എം. സി. ദത്തൻ ഉദ്ഘാടനം ചെയ്തു. ബഹിരാകാശ രംഗത്തെക്കുറിച്ച് ക്ലാസ്, മാധ്യമങ്ങളും, യുവാക്കളും സംവാദം (ഡോ. ബാലചന്ദ്രൻ) പരിഷത്തിനെ അറിയുക (എൻ. ജഗജീവൻ) എന്നീ പരിപാടികൾ നടന്നു. 63 യുവാക്കൾ പങ്കെടുത്തു. യുവസമിതി കൺവീനർ അരുൺ ബാബു.കഴക്കൂട്ടം ക്യാമ്പ്2016 നവംബർ 26 ന് മുരുക്കുംപുഴയിലെ കായൽതീരത്ത് കയാക്ക് റിസോർട്ടിൽ കഴക്കൂട്ടം യുവസമിതി ക്യാമ്പ് നടന്നു. 50 യുവാക്കൾ പങ്കെടുത്തു. പ്രൊഫസർ കെ. പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. ശ്രീരാഗ്, റിയാസ് എന്നിവർ നേതൃത്വം നൽകി.ആകർഷകമായ ഉള്ളടക്കത്തോടെ നടന്ന ക്യാമ്പ് ആയിരുന്നു. പ്രസിഡന്റ് എസ്. ശിവൻ, സെക്രട്ടറി മൈത്രി ബി. രാജി. തുടർപ്രവർത്തനങ്ങൾ നടക്കുന്നു.നെയ്യാറ്റിൻകരനെയ്യാറ്റിൻകര മേഖലയിൽ മുക്കോലയിൽ യുവസമിതി ക്യാമ്പ് അരദിവസം നടന്നു. ആറ്റിങ്ങൽ, വർക്കല മേഖലകളിൽ യുവസമിതി കൂടിയിരുപ്പുകൾ ആലോചനകൾ നടക്കുകയുണ്ടായി.യുവസമിതി ഏറെ മുന്നോട്ട്പോയ പ്രവർത്തനവർഷമാണ്. 8 മേഖലകളിൽ യുവസമിതി കൂട്ടായ്മകൾ നടന്നു. തുടർ പരിപാടികളും തുടർ കൂടിയിരിപ്പുകളും നടന്നു. 300-ൽ കൂടുതൽ യുവതീയുവാക്കൾ മേഖലാക്യാമ്പ്കളിലൂടെ കടന്ന് പോയി തീർച്ചയായും പ്രതീക്ഷാനിർഭയരായ മുന്നേറ്റമാണ്. പരിഷത്ത് ചിന്തകളോട് ആഭിമുഖ്യമുള്ള ഒരു യുവസമൂഹം മുന്നിലുണ്ട്. നാടിന്റെ ശരിപക്ഷ രാഷ്ട്രീയം വളർത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്.
ഏതൊരു ജനസമൂഹത്തിലും മാറ്റം വരുത്താൻ കഴിവുള്ള ജനവിഭാഗം എന്ന നിലയ്ക്ക് യുവതലമുറയുടെ അഭാവം കൊണ്ടുണ്ടാകുന്ന പോരായ്മകൾ ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള ശാസ്ത്രപ്രസ്ഥാനങ്ങളിൽ വളരെ പ്രകടമാണ്. ഈ പശ്ചാത്തലത്തിലാണ് പരിഷത്ത് ഉപസമിതിയുടെ പ്രസക്തി നമ്മൾ ഉൾക്കൊള്ളേണ്ടത്. ഈ കാലഘട്ടത്തിൽ ആശയങ്ങൾക്ക് പ്രാധാന്യം നൽകി സംഘടനാ പ്രവർത്തന രംഗത്തേക്ക് വരുന്ന യുവജനതയുടെ അളവ് വളരെ കുറവാണ്. സൗഹൃദ യുവജന കൂട്ടായ്മയുടെ ഭാഗമായി അവരെ സംഘടനയിലേക്ക് കൊണ്ടുവന്ന് മാത്രമേ ആശയത്തിന്റെ പടച്ചട്ട അണിയിക്കാൻ സാധിക്കൂ. ഇത് പ്രാവർത്തികമാക്കുവാൻ മേഖലാതലത്തിൽ യുവസമിതി കൂട്ടായ്മ ശക്തിപ്പെടുത്തുകയും, ഓരോ യൂണിറ്റ് ഘടകത്തിലും വർഷത്തിൽ യുവസമിതിയുടെ ആഭിമുഖ്യത്തിൽ ഒരു പരിപാടിയെങ്കിലും സംഘടിപ്പിക്കണം. ശാസ്ത്രബോധമുള്ള - യുക്തിചിന്തയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ നൂതനമായ മാർഗങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. പാരമ്പര്യവാദം എന്നത് ആശയവാദപരമായ കാഴ്ചപ്പാടാണ്. സമൂഹത്തിൽ മാറ്റമുണ്ടാകുവാൻ ആധുനിക മാർഗങ്ങളെ പുൽകേണ്ടതുണ്ട്. കാരണം ശാസ്ത്രം എന്നും ആധുനികതയോടൊപ്പമാണ്, അത്തരം നൂതന ആശയങ്ങൾ കൊണ്ട്വരാൻ യുവതലമുറയ്ക്കേ കഴിയൂ. യുവതലമുറയ്ക്ക് ഈ ആശയങ്ങൾ അവതരിപ്പിക്കാനും, ചർച്ചചെയ്യാനും, പ്രാവർത്തികമാക്കാനും പരിഷത്ത് വേദികളിൽ മുൻഗണന നൽകണം. ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവുമില്ലാത്ത സംഘടനയിൽ ഇന്നത്തെ കാലത്ത് യുവതലമുറ നിലനിൽക്കില്ല, സംഘടനയ്ക്കുള്ളിൽ ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവും യുവതലമുറയ്ക്ക് ഉറപ്പാക്കുന്ന രീതിയിൽ, പരിഷത്ത് പ്രവർത്തന ശൈലി സാമ്പത്തിക-ധന സമാഹരണ മാർഗങ്ങൾ എന്നിവ പരിഷത്തിന്റെ അടിസ്ഥാന ആശയങ്ങൾക്ക് വ്യതിയാനം വരാത്ത രീതിയിൽ യുവസമിതിയിലെങ്കിലും കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങൾ വരുത്താൻ യുവസമിതിക്ക് കഴിയണം. അറിവിന്റെ ഉപഭോക്താവാകുക എന്നതിലുപരി, അറിവിനെ നിർമിക്കുകയും അറിവിനെ വിമർശനാത്മകമായി സമീപിക്കുകയും ചെയ്യാൻ പ്രാപതമാക്കുക എന്നതാണല്ലോ ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. . ഇത്തരത്തിൽ യുവസമിതിയിലെ ചങ്ങാതിമാർക്ക് ഒരുമാസം ഒരാളെങ്കിലും ഒരു വിഷയം അവതരിപ്പിക്കാനും, വിവിധ ശാസ്ത്രപുസ്തകങ്ങൾ വായിച്ച് ചർച്ച ചെയ്യുന്നത് ഉറപ്പാക്കുക. ഉപരി ഘടകങ്ങളിൽ നടക്കുന്ന ആശയപ്രചാരണങ്ങളേക്കാൾ കീഴ്ത്തട്ടിൽ നടക്കുന്ന ആശയപ്രചാരണങ്ങളാണ് ജനങ്ങളിലേക്കും പ്രവർത്തകരിലേക്കുമെത്തുന്നത്. പൊതുഇടത്തിൽ, ക്യാമ്പസുകളിൽ, മാധ്യമങ്ങളിൽ എല്ലാ മേഖലകളിലും പുതിയ സംവാദത്തിന്റോയും അന്വേഷണത്തിന്റേയും ജീവിതരീതിയുടേയും സമരമുഖം തുറക്കാൻ യുവത്വത്തെ പ്രാപ്തമാക്കുന്ന പ്രക്രിയയായി യുവസമിതിയെ നമുക്ക് മാറ്റാനാവുമോ. അങ്ങനെയെങ്കിൽ ഇതുവരെയുള്ള യുവസമിതി പ്രവർത്തനങ്ങളുടെ അനുഭവത്തിൽ യുവസമിതി പ്രവർത്തനം അടുത്ത വർഷക്കാലയളവിൽ ഏത് മേഖലയിലേക്കാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്?ജില്ലാസംസ്ഥാനതലത്തിലുള്ള പ്രവർത്തനങ്ങളിൽ എങ്ങനെ കൂടുതൽ കൂട്ടായ നേതൃത്വും പുതുമയും ഉള്ളതാക്കാം?യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗ്രഹേച്ഛയാൽ