"നരയംകുളം (ബാലുശ്ശേരി മേഖല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(പുതിയ താൾ സൃഷ്ടിച്ചു)
 
(ചെ.)
വരി 1: വരി 1:
[[കോഴിക്കോട്]] ജില്ലയിൽ ബാലുശ്ശേരി മേഖലയിൽ ഉൾപ്പെട്ട നരയംകുളം ഇന്ന് ചെങ്ങോട് മലയുടെ
[[കോഴിക്കോട്]] ജില്ലയിൽ ബാലുശ്ശേരി മേഖലയിൽ ഉൾപ്പെട്ട നരയംകുളം ഇന്ന് [[ചെങ്ങോട് മലയുടെ]]
ഖനനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ട പ്രദേശമാണ്. കോട്ടൂർ പഞ്ചായത്തിലെ രണ്ടാം
ഖനനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ട പ്രദേശമാണ്. കോട്ടൂർ പഞ്ചായത്തിലെ രണ്ടാം
വാർഡ് ആണ് നരയംകുളം. വലിയ അർത്ഥത്തിൽ സാംസ് കാരിക ഉന്നമനം അത്രയൊന്നും
വാർഡ് ആണ് നരയംകുളം. വലിയ അർത്ഥത്തിൽ സാംസ് കാരിക ഉന്നമനം അത്രയൊന്നും

18:10, 8 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി മേഖലയിൽ ഉൾപ്പെട്ട നരയംകുളം ഇന്ന് ചെങ്ങോട് മലയുടെ ഖനനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ട പ്രദേശമാണ്. കോട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് ആണ് നരയംകുളം. വലിയ അർത്ഥത്തിൽ സാംസ് കാരിക ഉന്നമനം അത്രയൊന്നും അവകാശപ്പെടാനില്ലെങ്കിലും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് നല്ല വേരോട്ടമുള്ള മണ്ണാണിത്. ചെങ്ങോട്മലയെ പത്തനംതിട്ടയിലെ ഡെൽറ്റ റോക്ക് പ്രൊഡക് ട്സ് എന്ന കമ്പനിയിൽ നിന്നും രക്ഷിക്കാൻ പരിഷത്ത് നടത്തിയ നേതൃത്വപരമായ ഇടപെടൽ ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നു. 23 വർഷത്തെ ചരിത്രമാണ് നരയംകുളം യൂണിറ്റിന് പറയാനുള്ളത്. 1998 സെപ് റ്റംബർ മാസത്തിലാണ് ഈ യൂണിറ്റ് രൂപീകൃതമായത്. മുൻസംസ്ഥാന സെക്രട്ടറി രാധൻമാസ് റ്റർ, ജലസേചനവകുപ്പിൽ ജോലി ചെയ്യുന്ന സി പി സദാനന്ദൻ എന്നിവരാണ് ഈ യൂണിറ്റിന്റെ രൂപീകരണത്തിന് പിന്നിലെ ചാലകശക്തി. യൂണിറ്റിലെ ആദ്യപരിപാടി ഗോരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടായിരുന്നു. ഈ ക്യാമ്പ് ജനങ്ങൾക്ക് ഏറെ പ്രയോജനകരം ആയിരുന്നു. യൂണിറ്റിലെ ആദ്യ ഭാരവാഹികൾ എ എം മോഹനൻ സെക്രട്ടറി, ടി എം സുരേഷ് ബാബു പ്രസിഡന്റുമായിരുന്നു.ബിജു ആയാട്ട്, ലിനീഷ് നരയംകുളം, എൻ കെ മനോഹരൻ, മുരളി പി,രാജൻ നരയംകുളം, ടി എം ലത,ചന്ദ്രിക ടിപി എന്നിവരായിരുന്നു ആദ്യകാല പരിഷത്പ്രവർത്തകർ. ഹെയ്‌ ൽ ബോപ്പിനെ വരവേൽക്കാൻ വേണ്ടി ചെങ്ങോട് മലയിലെ നിർദ്ദിഷ് ട ഇക്കോ ടൂറിസ് റ്റ് കേന്ദ്രമായ വേയപാറയിൽ വച്ച് നടത്തിയ വാനനിരീക്ഷണക്യാമ്പ് നരയംകുളം യൂണിറ്റും മൂലാട് യൂണിറ്റും സഹകരിച്ചാണ് ഒരുക്കിയത്. ഇത് ജനപങ്കാളിത്തം കൊണ്ടും അതിലേറെ പുതുമയാലും ഏറെ ശ്രദ്ധേയമായിരുന്നു. മേപ്പയൂർ ഹയർ സെക്കന്ററി സ് കൂ ളിലെ അധ്യാപകനും പരിഷത് പ്രവർത്തകനുമായ പത്മനാഭൻ മാസ് റ്ററാണ് ക്ലാസ് കൈകാര്യം ചെയ് തിരുന്നത്. ആ രാത്രി എല്ലാ പ്രവർത്തകരും അവിടെ തങ്ങി. അടുത്ത വർഷം നടന്ന മേഖലാ ജനസംവാദ യാത്രയിൽ സംഘടിപ്പിച്ച കലാജാഥയിൽ നമ്മുടെ യൂണിറ്റിലെ കലാകാരന്മാരായ ലിനീഷ് നരയംകുളം, ബിജു ആയാട്ട് അംഗങ്ങളായി. കലാജാഥയിൽ പങ്കാളിയായ ലിനീഷ് നരയംകുളം അന്നുമുതൽ കലാജാഥ യുടെ അവിഭാജ്യഘടകമായി തുടർന്നു പോകുന്നു.മേഖലാ റിഹേഴ്സൽ ക്യാമ്പ് നരയംകുളത്ത്‌ നടത്തിയതും തണ്ടപ്പുറം അങ്ങാടിയിൽ കലാജാഥയ് ക്ക് വമ്പിച്ച സ്വീകരണം നൽകിയതും ജനമനസ ്സിൽ ഇന്നും മായാതെ നിൽക്കുന്നു. കൊടക്കാട് ശ്രീധരൻ

"https://wiki.kssp.in/index.php?title=നരയംകുളം_(ബാലുശ്ശേരി_മേഖല)&oldid=9497" എന്ന താളിൽനിന്ന് ശേഖരിച്ചത്