"മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Madhubeena (സംവാദം | സംഭാവനകൾ) |
Madhubeena (സംവാദം | സംഭാവനകൾ) |
||
വരി 44: | വരി 44: | ||
'''അടിക്കുറിപ്പ്''' | '''അടിക്കുറിപ്പ്''' | ||
തുടർ വർഷങ്ങളിൽ പ്രവർത്തകരെല്ലാം ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമാകുകയും അതിന്റെ സംഘാടനത്തിൽ സജീവമാവുകയും ചെയ്തപ്പോൾ സവിശേഷമായ ഈ പ്രവർത്തനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ആയില്ല<gallery> | തുടർ വർഷങ്ങളിൽ പ്രവർത്തകരെല്ലാം ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമാകുകയും അതിന്റെ സംഘാടനത്തിൽ സജീവമാവുകയും ചെയ്തപ്പോൾ സവിശേഷമായ ഈ പ്രവർത്തനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ആയില്ല | ||
==== '''ജില്ലാ കൗൺസിൽ യോഗം 1996''' ==== | |||
==== ആരോഗ്യ സർവ്വേ ==== | |||
==== ബാലവേദി പ്രവർത്തനങ്ങൾ ==== | |||
<gallery> | |||
</gallery> | </gallery> |
20:05, 14 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുപ്പത്തടം യൂണിറ്റ് ( 1986 -2021)
ആമുഖം
ആലുവാപ്പുഴയുടെ (പെരിയാർ)തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കടുങ്ങല്ലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ വ്യവസായ മേഖലകളിലൊന്നായ എടയാർ വ്യവസായ മേഖല പഞ്ചായത്തിലുൾപ്പെടുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങൾ ആയ ബിനാനി സിങ്ക്,സി എം ആർ എൽ, സുഡ് കെമി, തുടങ്ങിയ വൻകിട വ്യവസായ സ്ഥാപനങ്ങളും നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഈ മേഖലയിലുണ്ടായിരുന്നു. വ്യവസായ സ്ഥാപനങ്ങളിൽ പലതും ഇന്ന് നിലച്ചു പോവുകയോ മന്ദഗതിയിൽ ആവുകയോ ചെയ്തിട്ടുണ്ട്. വ്യവസായ മേഖല ഒഴികെയുള്ള പഞ്ചായത്തിലെ പ്രദേശങ്ങൾ പൂർണമായും കാർഷിക മേഖല ആയിരുന്നു. 25 ശതമാനത്തോളം ഉണ്ടായിരുന്ന നെൽപ്പാടങ്ങളിൽ പലതും ഇഷ്ടിക നിർമ്മാണത്തിനായി ഖനനത്തിലൂടെ കുഴികൾ ആക്കുകയും വേറൊരു ഭാഗത്ത് താമസത്തിനായി നികത്തപ്പെടുകയും ചെയ്തു. അവശേഷിച്ച നെൽപ്പാടങ്ങൾ ആകട്ടെ വർഷങ്ങളായി തരിശു കിടക്കുകയായിരുന്നു. ഈ പാടങ്ങളിൽ കൃഷി ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടുവരുന്നത് സന്തോഷകരമാണ്. പഞ്ചായത്ത് പ്രദേശത്ത് ഉൾപ്പെടുന്ന പെരിയാർ നദിയിലെ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ദ്വീപുകൾ പൂർണമായും കാർഷിക മേഖലയായിരുന്നു. എന്നാൽ ആലുവ നഗരത്തിൽനിന്നും പാലം ഉണ്ടായതോടെ ഈ പ്രദേശം നഗരവൽക്കരണത്തിന്റെ പാതയിലാണ്.
മൂന്നു സർക്കാർ ഹൈസ്കൂളുകൾ, ഒരു യുപിസ്കൂൾ, ഒരു എൽ പി സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഞ്ചായത്ത് പ്രദേശത്തുണ്ട്. രണ്ട് പി എച്ച് സി കൾ പ്രവർത്തിക്കുന്ന പഞ്ചായത്ത് എന്ന പ്രത്യേകതയും പഞ്ചായത്തിനുണ്ട്.സജീവമായി പ്രവർത്തിക്കുന്ന മൂന്നു സഹകരണ ബാങ്കുകൾ മൂന്നു വായനശാലകൾ തുടങ്ങിയവ പഞ്ചായത്ത് പ്രദേശത്തുണ്ട്. സമീപത്തായി സ്ഥിതി ചെയ്യുന്ന യൂസി കോളേജ് പ്രദേശത്തെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് കരുത്താണ്.
കടുങ്ങല്ലൂർ പഞ്ചായത്ത് പ്രദേശത്ത് ആദ്യം രൂപീകരിച്ചത് കിഴക്കേ കടുങ്ങല്ലൂർ യൂണിറ്റ് ആണ്. 1970 കളിൽ തന്നെ രൂപീകരിച്ച യൂണിറ്റ് ശ്രദ്ധേയമായ ഏറെ പ്രവർത്തനങ്ങൾക്ക് വേദിയായിട്ടുണ്ട്. ഈ യൂണിറ്റിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു കൊണ്ടാണ് പഞ്ചായത്തിലെ രണ്ടാമത്തെ യൂണിറ്റായി മുപ്പത്തടം യൂണിറ്റ് പിറവിയെടുക്കുന്നത്. കടുങ്ങല്ലൂർ പഞ്ചായത്തിലെ എട്ടു വാർഡുകളാണ് യൂണിറ്റിന്റെ പ്രവർത്തനമേഖല.
രൂപീകരണം
1986 ആഗസ്റ്റ്മാ സത്തിൽ താത്കാലിക യൂണിറ്റായി ആരംഭിച്ച യൂണിറ്റിന് 1987ൽ അംഗീകാരം ലഭിച്ചു. ആദ്യ യോഗം ചേർന്നത് മുപ്പത്തടത്തെ അക്കാപുൽക്കോ എന്ന ടൂട്ടോറിയൽ കോളേജിൽ ആയിരുന്നു ആദ്യ പ്രസിഡന്റ് ഡോ വി കെ അബ്ദുൽ ജലീലും സെക്രട്ടറി ഐ വി സോമനുമായിരുന്നു. , 1987ൽ നടന്ന കേരളത്തിലെ ജനങ്ങളുടെ ആരോഗസ്ഥിതി പഠനം, ചെർണോബിൽ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആണവ നിലയങ്ങളെകുറിച്ചു പോസ്റ്റർ പ്രചരണം, ൽഡ് പബ്ലിസിറ്റിയുമായി സഹകരിച്ചു ഡോക്കുമെന്ററി ഫിലിം പ്രദർശനം എന്നിവയാണ് ആദ്യ വർഷങ്ങളിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾഅന്നത്തെ ആലുവ മേഖല കോലഞ്ചേരി, പെരുമ്പാവൂർ മേഖലകൾ ഉൾപ്പെടുന്ന വലിയൊരു പ്രദേശമായിരുന്നു. മിക്ക മേഖല കമ്മിറ്റി യോഗങ്ങളും കോലഞ്ചേരി സ്കൂളിൽ വച്ചാണ് നടന്നിരുന്നത്. യാത്രാ സൗകര്യങ്ങളും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഏറെ പരിമിതമായിരുന്ന കാലത്ത് വളരെ ക്ലേശങ്ങൾ സഹിച്ചാണ് പ്രവർത്തനങ്ങൾ മുന്നേറിയത് .
തുടർന്നു യൂണിറ്റിന്റെ പ്രവർത്തന കേന്ദ്രം വായനശാലയായി മാറുകയായിരുന്നു. സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ യൂണിറ്റിന് മാതൃകാപരമായ പ്രവർത്തനംകാഴ്ച്ച വാക്കാനായി. ഐ ആർ ടി സി രൂപകൽപ്പന ചെയ്ത പുകയില്ലാത്ത പരിഷത്തടുപ്പുകൾ നൂറു കണക്കിന്മു പ്പത്തടം പ്രദേശത്തു സ്ഥാപിക്കുന്നതിനായി. സി ജി ശിവശങ്കരനായിരുന്നു പ്രധാന അടുപ്പു ഫിറ്റർ . തുടർന്നു ജയലാലും കൂടെ ചേർന്നു
പ്രവർത്തനങ്ങളിലൂടെ
1990 - 91 കാലഘട്ടങ്ങളിൽ മുപ്പത്തടം സ്കൂൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ പിന്നിൽ നിന്നിരുന്ന കുട്ടികൾക്ക് വേണ്ടി അക്ഷര കളരി എന്ന പരിപാടി നടന്നു. ഇതിൽ കൂടുതൽ കുട്ടികളും എരമം ഭാഗത്തു നിന്നായിരുന്നതുകൊണ്ടു എരമം ബാലവാടിയിൽ ഈ ക്ലാസ്സ് തുടർന്നു. തുടർ വർഷങ്ങളിൽ മുപ്പത്തടം യൂണിറ്റിന്റെ ഒരു പ്രധാന പ്രവർത്തന മേഖല മുപ്പത്തടം ഗവ സ്കൂൾ ആയിരുന്നു. സ്കൂളിലെ പരിമിതമായിരുന്നു ലാബ് / ലൈബ്രറി സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പിടിഎ , ബഹുജന പ്രസ്ഥാനങ്ങൾ എന്നിവയെ കൂട്ടിയോജിപ്പിക്കുന്നതിനായി. തുടർന്നു പരിഷത്ത് പ്രവർത്തകർ മുപ്പത്തടം സ്കൂളിന്റെ പി ടി എ യുടെ ഭാഗമാവുകയും സ്കൂളിന്റെ പുരോഗതിയിൽ നിർണ്ണായക പങ്കു വഹിക്കുന്നതിനും കഴിഞ്ഞു. ഇന്ന് എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർസ്കൂളുകളിലൊന്നാണ് മുപ്പത്തടം ഹയർ സെക്കന്ററി സ്കൂൾ .
ആലപ്പുഴ ജില്ലയിൽ തുടക്കം കുറിച്ച അയൽക്കൂട്ട രൂപീകരണത്തിന് അന്തരിച്ച മുൻപഞ്ചായത്തു പ്രസിഡന്റ് കെ എം അലിക്കുഞ്ഞിന്റെ സഹായത്തോടെ അദ്ദേഹത്തിൻറെ വാർഡിൽ 1996 തന്നെ തുടക്കം കുറിക്കാൻ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ്. ഇതോടൊപ്പം സംഘടിപ്പിച്ച കുടിവെള്ള സാക്ഷരതാ പരിപാടിയും മാതൃകാപരമായിരുന്നു. ഇതേ സമയത്തു തന്നെ യൂണിറ്റ് സെക്രട്ടറിയായിരുന്ന വി ജി ജോസിന്റെ നേതൃത്വത്തിൽ ഒരു വര്ഷം തുടർച്ചയായി എല്ലാ ചൊവ്വാഴ്ചകളിലും വായന ശാല ഹാളിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചു എന്നതും എടുത്തുപറയേണ്ടതാണ്.
ജനകീയാസൂത്രണ പ്രസ്ഥാനത്തിന് മുന്നോടിയായി നടന്ന ജില്ലാ പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചത് മുപ്പത്തടത്തായിരുന്നു . സംഘാടന പ്രവർത്തനങ്ങൾ ഏറെ അഭിനന്ദിക്കപ്പെട്ടു. മുപ്പത്തടം പ്രദേശത്തെ ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ യൂണിറ്റ് പ്രവർത്തകർ സജീവമായി പങ്കാളികളായി. ഗുണഭോക്തൃ സമിതികളിലൂടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഏറെ ശ്രമങ്ങളുണ്ടായി. മാലിന്യ സംസ്കരണം, കുടിവെള്ള സാക്ഷരത, ജീവിത ശൈലി - മഴക്കാല രോഗ പ്രതിരോധം, ഊർജ്ജ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വൈവിധ്യമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാൻ യൂണിറ്റിനു വിവിധ വർഷങ്ങളിൽ കഴിഞ്ഞു . എന്നാൽ ഈ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടായില്ല എന്നത് പരിമിതിയാണ്
മുപ്പത്തടത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി കലാജാഥകൾക്കു വേദിയൊരുക്കുകയും ഇതിന്റെ ഭാഗമായി വിപുലമായി ശാസ്ത്ര പുസ്തകങ്ങൾ പ്രചരിപ്പിക്കുന്നതിനും യൂണിറ്റിനായിട്ടുണ്ട്. യുറീക്ക -ശാസ്ത്രകേരളം - ശാസ്ത്ര ഗതി മാസികകൾ സ്ഥിരമായി പ്രചരിപ്പിച്ചു വരുന്നു. എന്നാൽ പ്രതിവർഷ പ്രചാരണം 30 മുതൽ 150 വരെ വ്യത്യാസപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതാകട്ടെ സാധ്യതയുടെ ഒരു ചെറിയ ഭാഗം മാത്രവുമാണ്. സമതാ ഉല്പന്നങ്ങളായ ചൂടാറാപ്പെട്ടിയും സോപ്പും മാലിന്യ സംസ്കരണ ഉപാധികളുമെല്ലാം ഇങ്ങോട്ടു അന്വേഷിച്ചു വരുന്നവർക്ക് നൽകാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട് . എന്നാൽ വേണ്ടവിധം പ്രചാരണം നൽകുന്നതിന് കഴിഞ്ഞിട്ടില്ല .30 - 50 ചൂടാറാപ്പെട്ടി പ്രതിവർഷം പ്രചരിപ്പിക്കുന്നു
കോവിഡ് കാലത്തിനു മുമ്പ് വരെ തുടച്ചയായി സംഘടിപ്പിക്കുന്ന അവധിക്കാല ബാലോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനു യൂണിറ്റിനു കഴിഞ്ഞിട്ടുണ്ട്. സ്കൂൾ - പഞ്ചായത്തു തല വിജ്ഞാനോത്സവങ്ങളും സംഘടിപ്പിച്ചു വരുന്നു
സമഗ്ര ആരോഗ്യ സർവേ 1 (1987) / 2 ( 1997) , കേരള പഠനം 1 (2004)/ 2 (2016),വേണം മറ്റൊരു കേരളം ക്യാംപയിൻ (2011) തുടങ്ങിയ സംസ്ഥാന തല പ്രവർത്തനങ്ങൾ ചിട്ടയായി സംഘടിപ്പിക്കുന്നതിന് യൂണിറ്റിനായിട്ടുണ്ട്കുടിവെള്ള സാക്ഷരത
പ്രധാന പ്രവർത്തനങ്ങൾ
കുടിവെള്ള സാക്ഷരതാ പരിപാടി
മുപ്പത്തടം യൂണിറ്റ് പിന്നിട്ട പാതാകളിലെ ഒരു സുപ്രധാന എടാണ് 1997 ൽ സംഘടിപ്പിച്ച കുടിവെള്ള സാക്ഷരതാ പരിപാടി. യൂണിറ്റ് സെക്രട്ടറിയായിരുന്ന വി ജി ജോസ് സമർത്ഥമായ ഏകോപനം നടത്തി
ഒൻപതാം പഞ്ചവത്സര പദ്ധതിയുടെ പശ്ചാത്തലത്തിൽ ഗ്രാമപഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ അയൽക്കൂട്ടങ്ങൾ ശക്തിപ്പെടുത്തുക, ജല സംരക്ഷണത്തിന്റെ ആവശ്യവും ഉപയോഗരീതികളും ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എറണാകുളം ജില്ലാ പരിസര സമിതിയുടെ ആഭിമുഖ്യത്തിൽ 1997 ൽ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ കുടിവെള്ള സാക്ഷരതാ പ്രവർത്തനം ആസൂത്രണം ചെയ്തത്. പ്രവർത്തനത്തിന് ഭാഗമായി പ്രത്യേകം തയ്യാറാക്കിയ കിറ്റ് ഉപയോഗിച്ച് കുടിവെള്ളത്തിന്റെ ഗുണ പരിശോധന നടത്തുകയും അതോടൊപ്പം ജലസംരക്ഷണത്തിന് പ്രാധാന്യവും ജലജന്യ രോഗങ്ങളുടെ കാരണവും ചർച്ചചെയ്യുന്ന ക്ലാസുകളും സംഘടിപ്പിക്കുന്നതിനും നിർദ്ദേശിച്ചു . മുപ്പത്തടം യൂണിറ്റ് ആഭിമുഖ്യത്തിൽ കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഈ പ്രവർത്തനം ചിട്ടയായി സംഘടിപ്പിക്കുന്നതിന് കഴിഞ്ഞു
1997 ഏപ്രിൽ നാലിന് വാർഡുതല ആലോചന യോഗവും സമിതി രൂപീകരണവും നടന്നു. ചെയർമാനായി വാർഡ് മെമ്പർ ശ്രീ കെ എം അലിക്കുഞ്ഞിനെയും കൺവീനറായി കമലൻ മാസ്റ്ററെയും തെരഞ്ഞെടുത്തു. തുടർന്ന് വാർഡിലെ വിവിധ പ്രദേശങ്ങളിൽ 7 അയൽക്കൂട്ട യോഗങ്ങൾ സംഘടിപ്പിച്ചു സമിതികളെ തെരഞ്ഞെടുത്തു.
ഈ അയൽകൂട്ടങ്ങളിൽ ഏപ്രിൽ 7 മെയ് 10 നും ഇടയിൽ ജലലഭ്യതയും ഗുണതയും ജലജന്യരോഗങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു
ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് മേയ് പത്തിന് വൈദ്യശാല പറമ്പിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തുകൊണ്ട് കുടിവെള്ള സാക്ഷരതാ പരിപാടിയുടെ ജില്ലാ കോഡിനേറ്റർ പ്രൊഫ. എം കെ പ്രസാദ് മാസ്റ്റർ ക്ലാസ് എടുത്തു. അദ്ദേഹത്തിന്റെ ക്ലാസ് ഈ മേഖലയിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഏറെ കരുത്തേകി. തുടർന്ന് അവിടെ വച്ച് ആ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ജല സാമ്പിളുകളുടെ പരിശോധനയും നടന്നു. രണ്ടാംഘട്ട പ്രവർത്തനങ്ങളായി മറ്റു പ്രദേശങ്ങളിൽ ജലപരിശോധനയും മഴക്കാല ജലസംരക്ഷണം, ജല സർവ്വേ തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു
വിലയിരുത്തൽ
- കടുങ്ങല്ലൂർ പഞ്ചായത്തിൽ ഒൻപതാം പദ്ധതി ജനകീയ പദ്ധതി ആക്കി മാറ്റുന്നതിന് ഒരു മികച്ച തുടക്കം നൽകുന്നതിനായി
- പുതിയ രീതിയോട് വാർഡ് മെമ്പറായിരുന്ന ശ്രീ കെ എം അലിക്കുഞ്ഞും മറ്റു ബഹുജന പ്രസ്ഥാനങ്ങളും, ജനങ്ങളും ഏറെ സഹകരിച്ചു
- ജലസംരക്ഷണത്തിന് പ്രാധാന്യവും ജലജന്യരോഗങ്ങൾ സംബന്ധിച്ച അറിവും ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി
- പരിഷത്ത് യൂണിറ്റിന്റെ ദൃശ്യത സമൂഹത്തിൽ വർദ്ധിച്ചു
- നിരവധി വിദഗ്ധർ ക്ലാസ് എടുക്കുന്നതിനു ജലപരിശോധന നടത്തുന്നതിനുമായി സഹകരിച്ചു
അടിക്കുറിപ്പ്
തുടർ വർഷങ്ങളിൽ പ്രവർത്തകരെല്ലാം ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമാകുകയും അതിന്റെ സംഘാടനത്തിൽ സജീവമാവുകയും ചെയ്തപ്പോൾ സവിശേഷമായ ഈ പ്രവർത്തനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ആയില്ല