കീഴൂർ യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
16:47, 10 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreenivasank (സംവാദം | സംഭാവനകൾ) (sdfg)


തൃക്കടീരി പഞ്ചായത്തിൽ 1990ൽ പഞ്ചായത്തു കളുടെ അധികാരവും കടമയും എന്ന പേരിൽ ഒരു ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ്സ് എടുക്കാൻ വന്ന ചളവറയിലെ ഗോവിന്ദൻകുട്ടിമാഷാണ് ഒരു യൂണിറ്റ് തുടങ്ങാൻ ആവശ്യപ്പെട്ടത്. അബ്ദുൾനാസർ സെക്രട്ടറിയും ഉണ്ണികൃഷ്ണൻ മാസ്റ്റർ പ്രസിഡണ്ടുമായി യൂണിറ്റ് രൂപീകരിക്കപ്പെട്ടു.കാർത്തികേയൻമാഷും തൃക്കടീരി ബി.ഇ.എം.സ്കൂളിലെ അധ്യാപകരും ആദ്യ കാല അംഗങ്ങളായിരുന്നു.ഗോവിന്ദൻ കുട്ടി മാഷ് ആവശ്യപ്പെടുമ്പോൾ അംഗത്വം പുതുക്കുന്ന  യൂണിറ്റായിരുന്നു ഇത്.92ൽ ശ്രീനിവാസൻ സെക്രട്ടറി ആയി മാറി അംഗങ്ങൾ അധികവുംതൃക്കടീരി ക്കാർ തന്നെ .94 ആയപ്പോൾ കീഴൂരിലെ കുറച്ചു പേരെയും ചേർത്ത് അത് കീഴൂർ യൂണിറ്റ് ആയി ആയി. പ്രസിഡൻറായി കീഴൂർ യുപി സ്കൂളിലെ അധ്യാപകൻ സുഗതൻ പിള്ളയും ,സെക്രട്ടറിയായി ശ്രീനിവാസനും. അധികാരം ജനങ്ങൾക്ക് എന്ന സന്ദേശം ഉയർത്തി കൊണ്ട് പ്രചരണ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കിയ ജനാധികാര കലാജാഥ വലിയ പങ്കാളിത്തത്തോടെ കീഴൂരിൽ അവതരിപ്പിച്ചു. സ്വാശ്രയ ത്വത്തിലൂന്നിയ ആഗോളവൽക്കരണത്തിന് എതിരായ കലാജാഥയും കീഴൂരിൽ പരിപാടികൾ നടത്തി. നിരന്തരമായി പരിഷത്ത് ലഘുലേഖയും, പുസ്തക പ്രചാരണവും കീഴൂരിൽ നടത്തുമായിരുന്നു .1996 97 കാലഘട്ടത്തിൽ പല വീടുകളിലും പരിഷത്ത് അടുപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് . കുട്ടികളുള്ള വീടുകളിൽ യുറീക്ക , ശാസ്ത്രകേരളം എന്നിവയുടെ പ്രചരണവും നടത്തിയിട്ടുണ്ട്..1998 ൽ ജനകീയാസൂത്രണത്തെ തുടർന്ന് പരിഷദ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുടിവെള്ള പദ്ധതികൾ, പുതിയ റോഡുകൾ എന്നിവ നിർമിക്കപ്പെട്ടു. ശ്രീനിവാസനും,സുഗതൻമാഷും മേഖലാ സമിതി പ്രവർത്തകർ ആയതോടെ സന്തോഷ് കുമാർ , പ്രകാശ് എന്നിവ ർ ഭാരവാഹിത്വം ഏറ്റെടുക്കുകയും സംഘടന നല്ല രീതിയിൽ മുന്നോട്ടു പോവുകയും ചെയ്തു .കലാജാഥ അംഗങ്ങളായി സുജാത,സരിത,ഹരീഷ് എന്നിവർ പ്രവർത്തിച്ചിട്ടുണ്ട്. മേഖലയിൽ നടത്തിയ പ്രവർത്തക ക്യാമ്പ്, മേഖലാസമ്മേളനം എന്നിവയ്ക്ക് 2002,2006, 2010 എന്നീ വർഷങ്ങളിൽ വേദി യായിട്ടുണ്ട് .2016ൽ കീഴൂരിലേ  ജലക്ഷാമം പഠനവിധേയമാക്കി. കുടിവെള്ള ദൗർലഭ്യം ദൗർലഭ്യം പ്രമേയമാക്കി  ഒരു ഡോക്യുമെൻററി സംഗീത  ചേനംപുല്ലി യുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയിട്ടുണ്ട്.ഇത് ജനാവിഷ്കാരയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രശ്നം തൃക്കടീരി പഞ്ചായത്ത് ഏറ്റെടുക്കുകയും സംസ്ഥാന സർക്കാരിൻറ മഴവെള്ള സംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ട് 127 വീടുകളിൽ പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണികൾ നിർമ്മിക്കുകയും ചെയ്തു. ഈ സംഭരണികളുടെ ശേഷിയും പുതിയ ജലവിതരണ സംവിധാനവും ആയപ്പോൾ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ആയിട്ടുണ്ട്.പരിഷദ് പ്രവർത്തകരായ പ്രകാശ്, ശ്രീനിവാസൻ എന്നിവർ മുൻകൈയെടുത്താണ് 2009 ഒരു വായനശാല ഉണ്ടാക്കിയത് .അങ്ങനെ കീഴൂരിലെ സാംസ്കാരിക ജീവിതത്തിലും ,സാമൂഹ്യ ജീവിതത്തിലും വലിയ ചലനങ്ങൾ ഉണ്ടാക്കാൻ പരിഷത് യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട് .മാലിന്യ സംസ്കരണം  മുഖ്യപ്രശ്നമായി എടുത്ത് യൂണിറ്റ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. 7500 രൂപയുടെ പുസ്തകവും 25ലധികം മാസികകളും ഈ വർഷം നമുക്ക് ചേർക്കാൻ ആയിട്ടുണ്ട്. പുതിയ ഭാരവാഹികൾ മുൻ വാർഡ് മെമ്പർ        ശ്രീ ലത പ്രസിഡണ്ടും, മോഹൻദാസ് സെക്രട്ടറിയുമായി പ്രവർത്തിച്ചുവരുന്നു വജ്ര ജൂബിലിസമ്മേളനത്തിൽ ഭൂരിപക്ഷം അംഗങ്ങളെയും പങ്കെടുപ്പിക്കാൻ ആയിട്ടുണ്ട്.

"https://wiki.kssp.in/index.php?title=കീഴൂർ_യൂണിറ്റ്&oldid=10021" എന്ന താളിൽനിന്ന് ശേഖരിച്ചത്