തെക്കുംമുറി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23:07, 20 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ravi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1962 ൽ ശാസ്ത്രസാഹിത്യം കൈകാര്യം ചെയ്യുന്നവരുടെ സംഘടന എന്ന നിലയിൽ പ്രവർത്തനമാരംഭിച്ച പരിഷത്ത് ജനകീയ പ്രസ്ഥാനമെന്ന നിലയിലേക്ക് വളർന്ന് അതിൻ്റെ വജ്രജുബിലി ആഘോഷിക്കുകയാണ്.ശാസ്ത്രം സമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യമുയർത്തി ബഹുജനത്തെ ശാസ്ത്ര വിജ്ഞാനത്തിൻ്റേയും ശാസ്ത്രവബോധത്തിൻ്റേയും ആയുധമണിയിച്ച പരിഷത്തിൻ്റെ സംഘടനയെ സംബന്ധിച്ച് അതിൻ്റ അടിസ്ഥാന ഘടകം യൂണിറ്റാണ്.

ശാസ്ത്രസാഹിത്യ പരിഷത്തിൻ്റ വജ്രജൂബിലി വർഷത്തിൽ നമ്മുടെ യൂണിറ്റിൻ്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് കൗതുകകരവും ഭാവി പ്രവർത്തനത്തിന് ദിശ നൽകുന്നതിന് സഹായകരവുമാവും. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മേഖലയിലെ ഒരു യൂണിറ്റാണ് തൂത (തെക്കുംമുറി) യുണിറ്റ്.

1999ൽ തൂതയിൽ പരിഷത്തിൻ്റെ ഒരു യൂണിറ്റ് ആരംഭിക്കുകയുണ്ടായി. ചന്ദ്രേട്ടൻ എന്ന് വിളിക്കുന്ന ചന്ദ്രശേഖരൻ, തരകച്ചൻ എന്നീ മേഖലാ പരിഷത്ത് പ്രവർത്തകരാണ് അന്ന് യൂണിറ്റ് രൂപീകരണത്തിന് നേതൃത്വം നൽകാനായി വന്നത്.ശ്രീ. ജയൻ പൊന്നേത്ത് പ്രസിഡണ്ടും പ്രഹ്ലാദൻ സെക്രട്ടറിയുമായാണ് യുണിറ്റ് പ്രവർത്തനം തുടങ്ങിയത്.ഭാരവാഹികളുടെ നിഷ്ക്രിയത്വം മൂലം ആ യൂണിറ്റിൻ്റെ പ്രവർത്തനം അകാലത്തിൽ തന്നെ അവസാനിച്ചു.

യുണിറ്റ് ഇല്ലെങ്കിലും 2011 ലെ പരിഷത്ത് കലാജാഥക്ക് തൂതയിൽ സ്വീകരണ പരിപാടി ഒരുക്കുകയുണ്ടായി.

പിന്നീട് 2014 ൽ ശ്രീ.ടി.സുരേഷിൻ്റെ വീട്ടിൽ വച്ച് പരിഷത്തിൻ്റെ നേതൃത്വത്തിൽ ഒരു ആരോഗ്യ ക്ലാസ് നടത്തുകയുണ്ടായി. ഇപ്പോഴത്തെ പരിഷത്ത് സംസ്ഥാന സെക്രട്ടറിയായ ശ്രീ.കെ.എസ്.നാരായണൻകുട്ടിയാണ് ക്ലാസിന് നേതൃത്വം നൽകിയത്. അവിടെ വച്ചാണ് തൂത യൂണിറ്റിൻ്റെ പ്രവർത്തനത്തിൻ്റെ ആരംഭം കുറിച്ചത്.ശ്രീ.വി.രവീന്ദ്രൻ പ്രസിഡണ്ടും ശ്രീ.ടി.സുരേഷ് സെക്രട്ടറിയുമായിട്ടുള്ള യൂണിറ്റ് കമ്മിറ്റി അവിടെ വച്ച് തെരെഞ്ഞെടുക്കപ്പെട്ടു.

തുടർന്ന് ആദ്യ പരിപാടി എന്ന നിലയിൽ യൂണിറ്റ് പ്രദേശത്തെ സ്ത്രീകളെയും കുടുംബങ്ങൾക്കുമായി വീട്ടുവളപ്പിൽ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമിട്ടു. കൃഷി ശാസ്ത്രജ്ഞയായ ഡോ. തുളസി പച്ചക്കറി കൃഷിയെ പറ്റി വിശദമായ ക്ലാസെടുത്തു. അതിനുശേഷം 25 കുടുംബങ്ങൾ പുതുതായി പച്ചക്കറി കൃഷിയിൽ ഏർപ്പെട്ടു.

2015ലെ വാർഷിക സമ്മേളനത്തിൽ പി.സുധീർ പ്രസിഡണ്ടായും വി.രവീന്ദ്രൻ സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു.

2016ലെ പരിഷത്ത് കലാജാഥക്ക് യൂണിറ്റ് പ്രദേശത്ത് ഗംഭീര സ്വീകരണം സംഘടിപ്പിച്ചു.

2017 ലെ യൂണിറ്റ് സമ്മേളനത്തിൽ പ്രസിഡണ്ടായി കെ.ഗോപിയേയും സെക്രട്ടറിയായി വി.രവീന്ദ്രനേയും തിരഞ്ഞെടുത്തു.

2018ലെ യൂണിറ്റ് സമ്മേളനം പ്രസിഡണ്ടായി ദീപു കെ.പിയെയും സെക്രട്ടറിയായി വി.വിദ്യയെയും തെരെഞ്ഞടുത്തു.കഴിഞ്ഞ 3 വർഷം ഭാരവാഹികൾ തന്നെ തുടരുകയും 2021 വാർഷിക സമ്മേളനത്തിൽ ടി.അജീഷ് പ്രസിഡണ്ടായും ദീപു .കെ.പി. സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു.

മാസിക, പുസ്തക പ്രചരണത്തിലുടെയാണ് പരിഷത്ത് തൂത പ്രദേശത്ത് പ്രധാനമായും അറിയപ്പെടുന്നത്. കൂടാതെ കൈരളി വായനശാലയോടൊപ്പമുള്ള പ്രവർത്തനത്തിലൂടെയും പരിഷത്തിനെ തൂത യിലുള്ളവർക്ക് പരിചിതമാണ്.പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ട് പരിഷത്തിൻ്റെ സാന്നിദ്ധ്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 32 അംഗങ്ങളാണ് യൂണിറ്റിലുള്ളത്.അതിൽ 43% സ്ത്രീകളാണ്.

ഇതാണ് പരിഷത്ത് തൂത യൂണിറ്റിൻ്റെ ലഘുചരിത്രം.

"https://wiki.kssp.in/index.php?title=തെക്കുംമുറി&oldid=10175" എന്ന താളിൽനിന്ന് ശേഖരിച്ചത്