മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ (തൃത്താല മേഖല)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
08:04, 2 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajiarikkad (സംവാദം | സംഭാവനകൾ)

2022

മേഖലാവാർഷികം

മേഖലാ വാർഷികം 2022-തൃത്താല.jpg

മേഖലാവാർഷികം ഏപ്രിൽ 30, മെയ് 1 തിയ്യതികളിലായി കൂറ്റനാട് വെച്ച് നടന്നു. ഏപ്രിൽ 30ന് നടന്ന പൊതുസമ്മേളത്തിൽ സത്യാനന്തരകാലത്തെ മാധ്യമങ്ങൾ എന്ന വിഷയത്തെ കുറിച്ചുള്ള പ്രഭാഷണം നടന്നു. കെ. ജയദേവൻ വിഷയം അവതരിപ്പിച്ചു. മെയ് 1ന് വട്ടേനാട് GLP സ്ക്കൂളിൽ വെച്ച് പ്രതിനിധി സമ്മേളനം നടന്നു. പുതിയ ഭാരവാഹികളായി കെ.രാമചന്ദ്രൻ : പ്രസിഡന്റ്, എ.കെ.ശ്രീദേവി : വൈസ് പ്രസിഡന്റ്, വി.എം.രാജീവ് : സെക്രട്ടറി, എം.വി.രാജൻ : ജോ.സെക്രട്ടറി, പി.എം. ഹരീശ്വരൻ : ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

പ്രവർത്തകയോഗം

2022 ജനുവരി 2ന് മേഖല പ്രവർത്തകയോഗം നടന്നു. പങ്കാളിത്തം 16 പേരിൽ ഒതുങ്ങി. ആനക്കര ,മലമക്കാവ് ,തൃത്താല ,ഞാങ്ങാട്ടിരി , പിലക്കാട്ടിരി ,ചാലിശേരി ,തണ്ണീർകോട് യൂണിറ്റുകളിൽ നിന്ന് ആരും പങ്കെടുത്തില്ല. യോഗം ജില്ലാ ട്രഷറർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ മാഷ്, എം.വി. രാജൻ, പി. കെ. നാരായണൻ, രവികുമാർ എന്നിവർ സംസാരിച്ചു.

2022 ജൂലൈ 24ന് നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല പ്രവർത്തകയോഗം സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. കൂറ്റനാട് സയൻഷ്യയിൽ നടന്ന യോഗത്തിന് മേഖല പ്രസിഡന്റ് ഡോ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.രാജീവ് മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ.നാരായണൻ സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചു.  വരവു ചെലവ് പി.എം.ഹരീശ്വരനും ഭാവിരേഖ എം.വി.രാജനും അവതരിപ്പിച്ചു. വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം വി.എം. ബീന വിശദീകരിച്ചു. എം.എം.പരമേശ്വരൻ നന്ദി പറഞ്ഞു.

വിജ്ഞാനോത്സവം 2022

2022ലെ വിജ്ഞാനോത്സവത്തിന്റെ അധ്യാപക പരിശീലനം സെപ്റ്റംബർ 14ന് 2pmന് തൃത്താല ബി.ആർ.സി.യിൽ വെച്ച് നടന്നു. മേഖല സെക്രട്ടറി വി.എം.രാജീവ് അധ്യക്ഷത വഹിച്ച പരിപാടി തൃത്താല എ.ഇ.ഒ ശ്രീ. സിദ്ധിക് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺവീനർ എ.കെ.ശ്രീദേവി സ്വാഗതം പറഞ്ഞു. BPO ശ്രീജിത് ആശംസ അർപ്പിച്ചു. ഡോ.കെ.രാമചന്ദ്രൻ ക്ലാസ് നയിച്ചു.

പഞ്ചായത്തുതല സംഗമം

വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്തുതല സംഗമങ്ങൾ 2022 ഒക്ടോബർ 22ന് കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിൽ നടന്നു.

ചാലിശ്ശേരി പഞ്ചായത്ത്

ഒരു വിദ്യാലയം മുഴുവൻ ഏറ്റെടുത്ത അനുഭവമാണ്, SBS തണ്ണീർക്കോടു വച്ചു നടന്ന, ചാലിശ്ശേരി പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിനുണ്ടായത്. പ്രധാനാധ്യാപികയും മറ്റ് അധ്യാപികമാരും മാത്രമല്ല പിടിഎ, എംടിഎ പ്രസിഡന്റുമാരും ആദ്യാവസാനം ഉണ്ടായിരുന്നു.

പിടിഎ പ്രസിഡന്റ് അബ്ദുൾ റഷീദിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എച്.എം. പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ റോസ് മേരി ഉദ്ഘാടനം ചെയ്തു. എംടിഎ പ്രസിഡന്റ് ഷെഹന അലി ആശംസയർപ്പിച്ചു. എം എം പരമേശ്വരൻ വിജ്ഞാനോത്സവത്തെക്കുറിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു.

എംടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം പിടിഎ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. എസ്ബിഎസ്സിലെ മു പ്രധാന അധ്യാപകൻ ശശി മാഷ് സംസാരിച്ചു. സെർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എം എം പരമേശ്വരൻ നന്ദി പറഞ്ഞു.

ഒറിഗാമിക്ക് സഹായിച്ചത് SRV LP സ്കൂളിലെ രമ ടീച്ചറാണ്. എം.കെ. ചന്ദ്രൻ മാഷും, വനജ ടീച്ചറും  കുട്ടികൾക്ക് പാട്ടു പാടി കൊടുത്തു. LP വിഭാഗത്തിൽ 9 ഉം UP വിഭാഗത്തിൽ 7 ഉം അധ്യാപികമാർ മൂല്യനിർണയത്തിന് സഹായിക്കാനുണ്ടായിരുന്നു. റിഫ്രഷ്‌മെന്റ് നല്കാനും സർട്ടിഫിക്കറ്റ് എഴുതാനുമായി വേറേയും അധ്യാപികമാരുണ്ടായിരുന്നു. പരിഷത്ത് പ്രവർത്തകരായ സുരേഷ്, ഉണ്ണികൃഷ്ണൻ ടി പി, പി.നാരായണൻ എന്നിവരും തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടായിരുന്നു.

കുട്ടികളുടെ പങ്കാളിത്തം - എൽ.പി. : 94, യു.പി. : 65. ആകെ : 159

കപ്പൂർ പഞ്ചായത്ത്

യുറീക്ക വിജ്ഞാനോത്സവം കപ്പൂർ പഞ്ചായത്ത് തലം കുമരനെല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സുജാത മനോഹർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് മാധവൻകുട്ടി അധ്യക്ഷത വഹിച്ചു. ശ്രീദേവി ടീച്ചർ ആമുഖ ഭാഷണം നടത്തി. വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം, പ്രസക്തി എന്നിവയെക്കുറിച്ച് രാമകൃഷ്ണൻ കുമരനല്ലൂർ സംസാരിച്ചു. വിജ്ഞാനോത്സവപ്രവർത്തനങ്ങളെക്കുറിച്ച് വി.എം.ബീന വിശദീകരിച്ചു. മുതിർന്ന പരിഷത്ത് പ്രവർത്തകൻ നാരായണൻകുട്ടി മാസ്റ്റർ വിജ്ഞാനോത്സവ ലക്ഷ്യങ്ങൾ പകർന്നു നൽകി. രമടീച്ചർ അവതരണഗാനം പാടിക്കൊടുത്തു. എൽ.പി.,യു.പി വിഭാഗങ്ങളിൽ നിന്നായി 192 കുട്ടികൾ പങ്കെടുത്തു. രമേഷ്.വി.വി.നന്ദി പറഞ്ഞു.

കുട്ടികൾ നടത്തിയ അന്വേഷണാത്മക പഠന പ്രവർത്തനങ്ങളുടെ അവതരണം, മൂന്നു തരം വിലയിരുത്തലുകൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. ഹൈസ്കൂൾ അധ്യാപകർകുട്ടികൾക്കായി ലഘുഭക്ഷണം തയ്യാറാക്കി നൽകി. 'ഒറിഗാമി' , സുധി പൊന്നേങ്കാവിലിന്റെ നേതൃത്വത്തിൽ നടന്നു. 'ഗ്രഹണത്തെ വരവേൽക്കാം '-എന്ന ശാസ്ത്ര ക്ലാസ് ഷാജി അരീക്കാട് യു.പി വിഭാഗം വിദ്യാർഥികൾക്കായി അവതരിപ്പിച്ചു. ശ്രീദേവി ടീച്ചറുടെ നേതൃത്വത്തിൽ 'യുറീക്കയെ  പരിചയപ്പെടാം ' പരിപാടി മെന്റർമാരും കുട്ടികളും ചേർന്ന് രചനകൾ അവതരിപ്പിച്ചും, ആസ്വദിച്ചും മനോഹരമാക്കി. സമാപന സമ്മേളനത്തിൽ എൽ.പി.സ്കൂൾ പി ടി.  എ പ്രസിഡന്റ് അഹല്യ അധ്യക്ഷയായി. റോബി അലക്സ്,അരുണ ടീച്ചർ,പ്രഭാകരൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.

അഭയ് ദേവ്, സുജ ടീച്ചർ, അഹല്യ എന്നിവർ വിജ്ഞാനോത്സവത്തെ വിലയിരുത്തി സംസാരിച്ചു. 4.30pm ന് പരിപാടികൾ അവസാനിച്ചു.

തൃത്താല പഞ്ചായത്ത്

ത്യത്താല പഞ്ചായത്ത് യുറീക്കാ വിജ്ഞാനോൽസവം  മേഴത്തൂർ GHSSൽ വെച്ച് നടന്നു. ജില്ലാ കമ്മറ്റിയംഗം കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായ യോഗത്തിൽ വെച്ച്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . വിജ്ഞാനോൽസവം മേഖലാ കൺവീനർ ശ്രീദേവി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ പരിഷത്ത് ഗാനം ആലപിച്ചു. പി. നാരായണൻ പരിപാടികളുടെ വിശദീകരണം നടത്തി. ശ്രീജ. കെ.എം സ്വാഗതവും ,ഹരീശ്വരൻ പി. എം നന്ദിയും പറഞ്ഞു.

തുടർന്ന് മൂല്യനിർണയ പ്രവർത്തനങ്ങൾ നടന്നു. LP -യിൽ 75 , UP യിൽ 25 പേർ വീതം 100 കുട്ടികൾ പങ്കെടുത്തു. മേഴത്തൂർ GHSS, തൃത്താല MCMUP, തൃത്താല GMLP എന്നീ വിദ്യാലയങ്ങളിൽ നിന്നുമായി 8 അധ്യാപകർ മൂല്യനിർണയത്തിന് നേതൃത്വം നൽകി. ഉച്ചക്ക് ശേഷം  ഒറിഗാമി പ്രവർത്തനം നടത്തി.

12 രക്ഷിതാക്കൾ മുഴുവൻ സമയവും പങ്കെടുത്തു. തുടർന്ന് സമ്മാനദാനത്തോടെ 3 മണിക്ക് പരിപാടി സമാപിച്ചു.

തിരുമിറ്റക്കോട് പഞ്ചായത്ത്

തിരുമിറ്റക്കോട് പഞ്ചായത്ത് തല വിജ്ഞാനോൽസവം നവംബർ 5ന് ചാത്തനൂർ LP സ്ക്കൂളിൽ നടന്നു. 9.30 ന് രജിസ്ടേഷൻ ആരംഭിച്ചു. എൽ.പി. വിഭാഗത്തിൽ നിന്ന് 131 കുട്ടികളും യു.പി. വിഭാഗത്തിൽ നിന്ന് 56 കുട്ടികളും പങ്കെടുത്തു. 10.15ന് പഞ്ചായത്ത് പ്രസിഡണ്ട് ടി. സുഹറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉൾപ്പെടെ 7 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു. സച്ചിദാനന്ദൻ പരിഷത്ത് ഗാനങ്ങൾ ആലപിച്ചു. 10.15 ന് തന്നെ മെന്റർ പരിശീലനം നടന്നു. 32 അധ്യാപകർ പങ്കെടുത്തു.

അലി ഇക്ബാൽ മാസ്റ്റർ നയിച്ച രക്ഷിതാക്കൾക്കുള്ള ക്ലാസ് 10.45 ന് ആരംഭിച്ചു. 62 രക്ഷിതാക്കൾ പങ്കെടുത്തു. മികച്ച ക്ലാസാണെന്ന അഭിപ്രായം വന്നു. അന്ധവിശ്വാസവും അനാചാരങ്ങളും എന്നതായിരുന്നു ക്ലാസിന്റെ വിഷയം. കുട്ടികളുടെ പ്രവർത്തനം ലഘുഭക്ഷണത്തിനു ശേഷം (ഉണ്ണിയപ്പം, നാരങ്ങാ വെള്ളം) 11.15ന് ആരംഭിച്ചു. 8 ക്ലാസുകളിലായാണ് പ്രവർത്തനം നടത്തിയത്. രക്ഷിതാക്കളുടെ ക്ലാസിനു ശേഷം അവർക്ക് മാസിക പരിചയപ്പെടുത്തി. 3 വാർഷിക വരിസംഖ്യയും 14 യുറീക്ക വിൽപനയും നടന്നു.

ഉച്ചഭക്ഷണത്തിനു ശേഷം സൂര്യദർശിനി നിർമാണവും അതിന്റെ നിരീക്ഷണവും ഒറിഗാമിയും നടന്നു. എല്ലാ സ്ക്കൂളുകളിൽ നിന്നും പരിപാടിയെക്കുറിച്ച് കുട്ടികൾ സംസാരിച്ചു. രക്ഷിതാക്കളുടെ പ്രതിനിധികളും അഭിപ്രായം പങ്കുവെച്ചു. 4 പ്രധാനാധ്യാപകർ പങ്കെടുത്തിരുന്നു.

സമാപന സമ്മേളനം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ സ്പോൺസർ ചെയ്ത പുസ്തകവും പേനയും എല്ലാ കുട്ടികൾക്കും നൽകി. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ക്ലാസുകൾക്കും പ്രവർത്തനക്കൾക്കും നേതൃത്വം നൽകിയത് തൃത്താല മേഖലാ കമ്മിറ്റി അംഗം ഗംഗാധരൻ മാസ്റ്റർ ആണ്.

ആനക്കര പഞ്ചായത്ത്

ആനക്കര പഞ്ചായത്ത് തല വിജ്ഞാനോത്സവം ആനക്കര സ്വാമിനാഥ വിദ്യാലയത്തിൽ വെച്ച് നവംബർ 5ന് നടന്നു. ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തൃത്താല AEO പി.വി.സിദ്ധീഖ് ആശംസകൾ അർപ്പിച്ചു. PTA കമ്മറ്റി അംഗം നാരായണൻകുട്ടി പി.എം അധ്യക്ഷനായ ചടങ്ങിൽ പി വി. സേതുമാധവൻ സ്വാഗതവും യൂണിറ്റ് കമ്മറ്റി അംഗം സുബ്രഹ്മണ്യൻ എം നന്ദിയും രേഖപ്പെടുത്തി.

എൽ.പി.വിഭാഗം.. 172 കുട്ടികളും യൂ.പി.വിഭാഗം 112 പേരും പങ്കെടുത്തു. അധ്യാപകർ 30, പരിഷത്ത് പ്രവർത്തകർ 11, രക്ഷിതാക്കൾ 23, മറ്റുള്ളവർ 11 എന്നിങ്ങനെയാണ് മറ്റു പങ്കാളിത്തം. വിലയിരുത്തൽ 10.45 ന് തുടങ്ങി. മേഖലാ കൺവീനർ ശ്രീദേവി ടീച്ചർ മെന്റർമാരായ അധ്യാപകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ഓരോ ക്ലാസ്സിലും പ്രത്യേകം പോയി നീരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു . ഇടനേരം പങ്കെടുത്ത കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നാരാങ്ങാ വെള്ളവും ബിസ്ക്കറ്റ് എന്നിവ നൽകി. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും യൂണിറ്റ് പ്രവത്തകർക്കും ഉച്ചഭക്ഷണം നൽകി. മേഖലാ കമ്മറ്റിയംഗം പി.വി. സേതുമാധവൻ രക്ഷിതാക്കൾക്ക് മാസിക പരിചയപ്പെടുത്തുകയും പുതിയ മൂല്യനിർണ്ണയരീതിയെ കുറിച്ച് പറയുകയും ചെയ്തു. വിജ്ഞാനോത്സവം3.30 ന് അവസാനിച്ചു. സമാപാനയോഗം സാമിനാഥ വിദ്യാലയത്തിലെ സീനിയർ ലക്ചറർ ശ്രീ. ഷഹിദ് അലി അവർകൾ ഉദ്ഘാടനം ചെയ്യുകയും സമ്മാനദാനം നൽകുകയും ചെയ്തു. സ്വാമിനാഥ വിദ്യാലയത്തിലെ അധ്യാപിക ശ്രീമതി സിന്ധു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ഹൈസ്കൂൾ മേഖലാതലം

നവംബർ 5ന് വട്ടേനാട് GVHSSൽ വെച്ച് ഹൈസ്കൾ വിഭാഗം വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ടം നടന്നു. സ്കൂൾ ഹെഡ്‍മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 120 കുട്ടികളും 16 അദ്ധ്യാപകരും പങ്കെടുത്തു. പരിഷത്ത് പ്രവർത്തകർ 5, രക്ഷിതാക്കൾ 9 മറ്റുള്ളവർ 3 എന്നിങ്ങനെയാണ് പങ്കാളിത്തം.

പരിസ്ഥിതി ദിനാചരണം

കൂറ്റനാട് ജനകീയ വായനശാലയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖലയും കൂറ്റനാട് ജനകീയ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായ സംവാദസദസ്സ്, "മുതലാളിത്ത വളർച്ച സർവ്വ നാശത്തിന്റെ വഴി " എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഇ.ഡി. ഡേവിസ് പരിസ്ഥിതിയും രാഷ്ട്രീയവും എന്ന വിഷയം ചർച്ചക്കായി അവതരിപ്പിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി വി.എം.രാജീവ് സ്വാഗതം പറഞ്ഞു. ജനകീയ വായനശാല പ്രസിഡൻറ് ഐദ്രു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡേവിസിന്റെ അവതരണത്തിനു ശേഷം പി.രാധാകൃഷ്ണൻ, ടി.രവികുമാർ എം.വി.രാജൻ, ഗോപി, പി.കെ.നാരായണൻ കുട്ടി കെ.പരമേശ്വരൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന കാർഷികസെമിനാർ

ആലത്തൂരിൽ വെച്ചു നടന്ന സംസ്ഥാന കാർഷികസെമിനാറിൽ മേഖലയിൽ നിന്നും 14 പേർ പങ്കെടുത്തു. യൂണിറ്റ് തലത്തിലുള്ള പങ്കാളിത്തം : ആനക്കര - 2, കുമരനെല്ലൂർ - 3, പട്ടിത്തറ - 4, മേഴത്തൂർ - 2, ഞാങ്ങാട്ടിരി - 1, ചാലിശേരി - 1, കൂറ്റനാട് - 1. 105 നാളികേരവും നടത്തിപ്പിലേക്കായി നൽകി.

ചന്ദ്രൻമാസ്റ്റർ അനുസ്മരണം

ചന്ദ്രൻമാസ്റ്റർ ഓർമദിനത്തിൽ ജനകീയ വിദ്യാഭ്യാസ സദസ്സ് പിലാക്കാട്ടിരിയിൽ നടന്നു. മനോഹരൻ മാസ്റ്റർ NEP, പുതിയ പഠനപദ്ധതി എന്നിവയിൽ ഊന്നി മുഖ്യ പ്രഭാഷണം നടത്തി. പരിഷത്ത് മേഖലാ പ്രസിഡന്റ്‌ രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംവാദത്തിൽ രവീന്ദ്രൻമാസ്റ്റർ  ശ്രീകല ടീച്ചർ, V. Vബാലചന്ദ്രൻ  എന്നിവർ സംസാരിച്ചു. രാമചന്ദ്രൻമാസ്റ്റർ ക്രോഡീകരണം നടത്തി ചന്ദ്രൻമാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രസിദ്ധീകരണങ്ങൾ

സംസ്ഥാന കമ്മിറ്റി നൽകിയ സാക്ഷ്യപത്രം

.ആയിരത്തിൽ കൂടുതൽ മാസികാവരിക്കാരെ കണ്ടെത്തുന്ന മേഖലകൾക്കു സംസ്ഥാന നിർവാഹക സമിതി നൽകുന്ന ഈ വർഷത്തെ ഉപഹാരം തൃത്താല മേഖലക്കു ലഭിച്ചു.

പ്രീപബ്ലിക്കേഷൻ കൃതിയായ മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ എന്ന പുസ്തകം 24 എണ്ണത്തിനും സോവനീറിന് (തിരിച്ചറിവുകൾ ശാസ്ത്രബോധം വഴികാട്ടിയാവുമ്പോൾ) 45 എണ്ണത്തിനും ഓർഡർ ലഭിച്ചു.

ഓർഡർ വിവരം
യൂണിറ്റ് തിരച്ചറിവുകൾ മഹാമാരികൾ
ആനക്കര 6 2
കുമരനല്ലൂർ 12 5
പട്ടിത്തറ 5 5
തൃത്താല 3 1
മേഴത്തൂർ 5 5
തിരുമിറ്റക്കോട് 3 5
കൂറ്റനാട് 2 2
പിലാക്കാട്ടിരി 5 2
ചാലിശ്ശേരി 2
ഞാങ്ങാട്ടിരി 2 2

ഔഷധ വിലവർദ്ധനവിനെതിരെ

പോസ്റ്റർ

ഏപ്രിൽ 1മുതൽ ആവശ്യമരുന്നുകൾ ഉൾപ്പെടെ 800 ലധികം മരുന്നുകൾക്ക് കേന്ദ്രസർക്കാർ 10%വില വർധിപ്പിച്ചു. രാജ്യമാകെ വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന ഈ അവസരത്തിൽ മനുഷ്യന്റെ ജീവൻ നിലനിർത്തുന്ന മരുന്നുകളുടെ വില വർധിപ്പിച്ച് ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിച്ച് വില കുറക്കണം എന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല കമ്മിറ്റി ആവശ്യപ്പെട്ടു . 2022 ജൂൺ 16ന് പടിഞ്ഞാറങ്ങാടിയിൽ നടന്ന പ്രതിഷേധപ്രകടനവും കൂട്ടായ്‌മയും പരിഷത്ത് സംസ്ഥാനസെക്രട്ടറി പി.രമേഷ്‍കുമാർ ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വി .എം .രാജീവ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി. വി. സേതുമാധവൻ അധ്യക്ഷനായി. ദിനചന്ദ്രൻ ഞാങ്ങാട്ടിരി നന്ദി രേഖപ്പെടുത്തി.

ശ്രീ.P രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തുന്നു
പട്ടിത്തറ 10
ആനക്കര 4
കുമരനെല്ലൂർ 4
തൃത്താല 3
മേഴത്തൂർ 4
തണ്ണീർകോട് 1
ഞാങ്ങാട്ടിരി 5
പിലാക്കാട്ടിരി 1
മറ്റുള്ളവർ 8

പങ്കാളിത്തമില്ലാത്ത യൂണിറ്റുകൾ : മലമക്കാവ്, കൂറ്റനാട്, ചാലിശേരി, തിരുമിറ്റക്കോട്, കോതച്ചിറ

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 19, 20 ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേകം ഓൺലൈൻ ക്ലാസ്സുകൾ നടത്തി. വെബ് ടെലസ്കോപിനെ കുറിച്ച് ക്ലാസ് എടുത്തത് ഷാജി.

സാഹിത്യക്യാമ്പ്

സാഹിത്യക്യാമ്പ്.jpg

ബഷീർ ദിനാചരണത്തിന്റെ തുടർച്ചയായി, 2022 ജൂലൈ 28ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല, ഹൈസ്കൂൾ യു പി., വിദ്യാർത്ഥികൾക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കെ.രാമചന്ദ്രന്റെ അധ്യക്ഷതയിൽ വട്ടേനാട് എൽ.പി.സ്കൂളിൽ വച്ചു നടന്ന ക്യാമ്പിന് എം.വി.രാജൻ സ്വാഗതം പറഞ്ഞു. കൺവീനർ പി.രാധാകൃഷ്ണൻ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. തുടർന്ന് കുട്ടികളെ കഥ, കവിത വിഭാഗങ്ങളായി തിരിച്ചു. സാഹിത്യകാരന്മാരായ ആര്യൻ കണ്ണനൂർ കഥാവിഭാഗത്തിനും രാമകൃഷ്ണൻ കുമരനല്ലൂർ കവിത വിഭാഗത്തിനും നേതൃത്വം നല്കി. ഡോ.കെ.രാമചന്ദ്രൻ, ഷാജി അരിക്കാട് എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചു. തൃത്താല മേഖലയിൽ വിദ്യാർത്ഥികളുടെ ഒരു സാഹിത്യ കൂട്ടായ്മ രൂപീകരിക്കാൻ ക്യാമ്പിൽ തീരുമാനമായി. 48 കുട്ടികളും രക്ഷിതാക്കളും പരിഷത്ത് പ്രവർത്തകരുമായി 50ലേറെ പേരും ക്യാമ്പിൽ പങ്കെടുത്തു.

ജലബാലോത്സവം

ജലബാലോത്സവം ആലൂർ.jpg

2022 സെപ്റ്റംബർ 3ന് ആലൂരിൽ വെച്ചു നടന്ന ജലം ബാലോത്സവത്തിൽ 30 കുട്ടികളും 18 മുതിർന്നവരും പങ്കെടുത്തു. ചന്ദ്രൻ മാഷ് ,പി. രാധകൃഷ്ണൻ (ഭാഷാമൂല), സുബീഷ് കെ.വി., ഗംഗാധരൻ മാഷ് (നിർമ്മാണം), വി. എം രാജീവ് (പരീക്ഷണം), സുനിത് കുമാർ, പ്രേംകുമാർ, ജലീൽ, ജയപ്രകാശ് (ഫീൽ‍ഡ് ട്രിപ്) എന്നിവർ നേതൃത്വം നൽകി. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി 5.30ന് അവസാനിച്ചു. കുമരനല്ലൂർ യൂണിറ്റിൽ നിന്ന് മൂന്നു പ്രവർത്തകരും (ശ്രീജ, ശ്രീദേവി ടീച്ചർ, രമേശൻ) ഒരു കുട്ടിയും പങ്കെടുത്തു.

ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ

ഡോ. കെ രാമചന്ദ്രൻ വിഷയം അവതരിപ്പിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ  പരിഷത്തും വാവനൂർ മാധവൻ നായർ സ്മാരക വായനശാലയും സംയുക്തമായി ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ സംഘടിപ്പിച്ചു. എം.വി.രാജൻ ആമുഖ പ്രഭാഷണം നടത്തി. ഡോ.കെ.രാമചന്ദ്രൻ വിദ്യാഭ്യാസ നയരേഖ അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ പി.കെ.നാരായണൻ കുട്ടി, വി.പി.രാജൻ, ടി.എൻ. രാജൻ എന്നിവർ പങ്കെടുത്തു. എം.കെ. സൈനുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് വി.എം.രാജീവ് സ്വാഗതവും കൃഷ്ണൻ കുട്ടി നന്ദിയും പറഞ്ഞു. 32 പേരുടെ പങ്കാളിത്തം ഉണ്ടായി.

ഡോ. ശ്രുതിനാരായണന് ആദരം

പുരസ്കാര സമർപ്പണം.jpg

CSSA (Crop Science Society of America), AASIO (Association of Agricultural Scientists of Indian Origin) എന്നീ അവാർഡുകൾ നേടിയ ഡോ. ശ്രുതി നാരായണന് പരിഷത്ത് തൃത്താല മേഖലാ കമ്മറ്റിയുടെ ഉപഹാരം നിർവാഹകസമിതി അംഗം പ്രൊഫ. കെ. പാപ്പുട്ടി മാസറ്റർ സമർപ്പിച്ചു. അമേരിക്കയിലെ ക്ലെംസൺ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകയമാണ് ഇപ്പോൾ കുമരനല്ലൂർ സ്വദേശിയും പരിഷത്ത് പ്രവർത്തകരായ പി.കെ നാരായണൻകുട്ടി മാസ്റ്റർ, ശ്രീദേവി ടീച്ചർ എന്നിവരുടെ മകളും മുൻ ബാലവേദി പ്രവർത്തകയുമായ ശ്രുതി നാരായണൻ. വട്ടേനാട് ജി.എൽ.പി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പരിഷത്ത് മേഖലാ പ്രസിഡന്റ് ഡോ. കെ. രാമചന്ദ്രൻ അദ്ധ്യക്ഷതയിൽ പാപ്പുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണവും നടത്തി. ശ്രുതി നാരായണൻ മറുപടി പറയുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. വട്ടേനാട് ജി.എൽ.പി. സ്ക്കൂൾ ഹെഡ്‍മാസ്റ്റർ എം.വി. രാജൻ മാസ്റ്റർ ആശംസകൾ സമർപ്പിച്ചു. പരിപാടിയിൽ മേഖലാ സെക്രട്ടറി വി.എം. രാജീവ് മാസ്റ്റർ സ്വാഗതവും എം.വി. രാജൻ മാസ്റ്റർ (കൂറ്റനാട്) നന്ദിയും പറഞ്ഞു.

മേഖലയിൽ നൂറിൽ കൂടുതൽ മാസികാ വരിക്കാരെ കണ്ടെത്തിയ യൂണിറ്റുകൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് ശ്രുതി നാരായണൻ യൂണിറ്റ് പ്രതിനിധികൾക്ക് കൈമാറി.

2021

അംഗത്വപ്രവർത്തനം

ചിട്ടയായ പ്രവർത്തനത്തിന്റെ ഭാഗമായി മേഖലയിലെ അംഗങ്ങളുടെ എണ്ണം 1004ൽ എത്തിക്കാനായി. എല്ലാ യൂണിറ്റുകളും അവരുടെ കഴിവിന്റെ പരാമാവധി ശ്രമിച്ചതിന്റെ ഭാഗമായാണ് ഇതിന് കഴിഞ്ഞത്. 116 വീതം അംഗങ്ങളുള്ള കുമരനല്ലൂർ, പട്ടിത്തറ യൂണിറ്റുകളിലാണ് എറ്റവും കൂടുതൽ അംഗങ്ങളുള്ളത്. പുരുഷ അംഗങ്ങളെക്കാൾ കൂടുതൽ വനിതാ അംഗങ്ങളുള്ള യൂണിറ്റാണ് മലമക്കാവ്.

യൂണിറ്റ് തല അംഗത്വ വിവരങ്ങൾ
ക്ര.നമ്പർ യൂണിറ്റ് സ്ത്രീ പുരുഷൻ ആകെ
1 കുമരനല്ലൂർ 50 66 116
2 പട്ടിത്തറ 43 73 116
3 ആനക്കര 42 70 112
4 പിലാക്കാട്ടിരി 36 75 111
5 ഞാങ്ങാട്ടിരി 39 66 105
6 മേഴത്തൂർ 42 60 102
7 ചാലിശ്ശേരി 23 46 69
8 തൃത്താല 23 42 65
9 കോതച്ചിറ 26 39 65
10 തണ്ണീർകോട് 14 32 46
11 തിരുമിറ്റക്കോട് 12 25 37
12 മലമക്കാവ് 17 13 30
13 കൂറ്റനാട് 11 19 27

ശാസ്ത്രാവബോധ കാമ്പയിൻ

ഒക്ടോബർ 16ന് ബാലചന്ദ്രൻ ചെയർമാനായും പി.വി സേതുമാധവൻ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു. സേതുമാധവൻ പി.വി കൺവീനർ, സി.വി. . മേഖലാതല ഉദ്ഘാടനം വിവിധധ കാരണങ്ങളാൽ മാറ്റിവെക്കേണ്ടി വന്നു.

മേഴത്തൂർ യൂണിറ്റ്

മേഴത്തൂർ യൂണിറ്റിൽ 2021 ഒക്ടോബർ 30ന് യൂണിറ്റ് സെക്രട്ടറി ശ്രീജയുടെ വീട്ടിൽ വെച്ച് ശാസ്ത്രാവബോധ ക്ലാസ്സ് നടത്തി. മേഖലാ സെക്രട്ടറി വി.എം. രാജീവ് ക്ലാസ്സ് എടുത്തു. 15 പേരാണ് ആകെ പങ്കെടുത്തത്. മേഴത്തൂർ യൂണിറ്റിലെ രണ്ടാമത്തെ ക്ലാസ്സ് മേഴത്തൂർ ഗ്രന്ഥാലയത്തിൽ വെച്ചു നടന്നു. ശ്രീ. പി.വി. സേതുമാധവനാണ് ക്ലാസ്സ് നയിച്ചത്. വൈകുന്നേരം 5 മണിക്ക് തുടങ്ങിയ ക്ലാസ്സ് 6.45ന് അവസാനിച്ചു. 15 പേരുടെ പങ്കാളിത്തമാണ് ഉണ്ടായത്. മൂന്നു പേർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ (പ്രത്യേകിച്ച് സയൻസ് വിഷയങ്ങൾ) വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെട്ട സദസ്സിലായിരിക്കും കൂടുതൽ ഫലപ്രദമെന്നും സാധാരണ കേൾവിക്കാരുടെ മുമ്പിൽ ഇന്നത്തെ കാലം, നാളത്തെ പ്രതീക്ഷ എന്നിവക്ക് കൂടുതൽ ഊന്നൽ കൊടുത്തുള്ള അവതരണമായിരിക്കും ഉചിതമെന്നുമുള്ള ഒരു പൊതു അഭിപ്രായം ഉണ്ടായി.

തിരുമിറ്റക്കോട് യൂണിറ്റ്

ജനകീയ വായനശാല, നെല്ലിക്കാട്ടിരിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റും ചേർന്ന് ശാസ്ത്രാവബോധ ക്ലാസ്സും സാംസ്കാരിക നായകരെ അനുസ്മരിക്കലും നടത്തി. സർവ്വശ്രീ. നെടുമുടി വേണു, വി.കെ.ശശിധരൻ , കാർട്ടൂണിസ്റ്റ് യേശുദാസൻ , വി എം. കുട്ടി, പാലക്കീഴ് നാരായണൻ എന്നിവരെ അനുസ്മരിച്ച് ശ്രീ.കെ. ചന്ദ്രൻ മാസ്റ്റർ സംസാരിച്ചു. നമ്മുടെ ലോകം, നമ്മുടെ കാലം എന്നീ രണ്ടു ഭാഗങ്ങളിലായി , ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല സെക്രട്ടറി , ശ്രീ.വി.എം. രാജീവ് മാസ്റ്റർ ശാസ്ത്രാവബോധ ക്ലാസ്സെടുത്തു. ഡോ : സൽമ, മണികണ്ഠൻ, സച്ചിദാനന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

വായനശാല പ്രസിഡന്റ് കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വായനശാല സെക്രട്ടറി രവികുമാർ ടി.ആർ സ്വാഗതവും പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 7:11:21 ഞായറാഴ്ച രാവിലെ 10 തുടങ്ങിയ ക്ലാസ്സ് ഉച്ചക്ക് 12.30 വരെ ഉണ്ടായി. 21 പേർ പങ്കെടുത്തവും ഉണ്ടായി.

പട്ടിത്തറ യൂണിറ്റ്

പരിഷത്ത് പട്ടിത്തറ യൂണിറ്റും ബ്രദേഴ്‌സ് ലൈബ്രറി പട്ടിത്തറയും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രവബോധ ക്ലാസ്സ്‌ .എം .വി .രാജൻ ,എം .ജി .പ്രേംകുമാർ എന്നിവർ എടുത്തു .30പേർ പങ്കെടുത്തു.

കപ്പൂർ യൂണിറ്റ്

ലൈബ്രറി കൗൺസിലും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന ശാസ്ത്ര അവബോധ ക്യാമ്പയ്ൻ കപ്പൂർ ജനത ഗ്രന്ഥശാലയിൽ വെച്ച് 13.11 2021 ന് നടന്നു. പരിപാടിയിൽ 'നാം ജീവിക്കുന്ന ലോകം - നാം ജീവിക്കുന്ന കാലം' എന്ന വിഷയത്തിൽ പരിഷത്ത് പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ എം വി രാജൻ മാസ്റ്റർ സംസാരിച്ചു. പരിഷത്ത് ഉൽപന്നങ്ങളായ ബയോബിൻ, ചൂടാറാപ്പെട്ടി തുടങ്ങിയവയെയും ഹരിത ഭവനം എന്ന ആശയത്തെയും രാജൻ മാസ്റ്റർ സദസ്സിനു പരിചയപ്പെടുത്തി. അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ടി. രാമചന്ദ്രൻ മാസ്റ്റർ ആശംസകളർപ്പിച്ചു. വാർഡ് മെമ്പർ സൽമ ടീച്ചർ നന്ദി പറഞ്ഞു. വായനശാല എക്സിക്യുട്ടീവ് അംഗങ്ങളായ ജയലക്ഷ്മി, സുധി പൊന്നങ്കാവിൽ, ഷാനിബ ടീച്ചർ ,രഞ്ജിത് എന്നിവർ നേതൃത്വം നല്കി.

അമേറ്റിക്കര സർഗ്ഗശക്തി വായനശാലയിൽ 21-11-2021ന് നടന്ന ക്ലാസ്സിൽ പി.വി. സേതുമാധവൻ ക്ലാസ്സ് എടുത്തു. 3.30 pm മുതൽ 5.30 pm വരെ നടന്ന ക്ലാസ്സിൽ 40 പേർ പങ്കെടുത്തു. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റും താലൂക്ക് ലൈബ്രറി പഞ്ചായത്ത് അംഗവുമായ ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. സർഗ്ഗശക്തി വായനശാല പ്രസിഡണ്ട് പങ്കജാക്ഷൻ മാസ്റ്റർ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ഗോപാലകൃഷ്ണൻ മാസ്റ്റർ മാസ്റ്റർ സ്വാഗതവും ലൈബ്രറി കൗൺസിൽ അംഗം ശിവൻ എപി നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ കെ ടി അബ്ദുള്ളക്കുട്ടി മുൻ വാർഡ് മെമ്പറും ലൈബ്രറി കൗൺസിൽ അംഗം ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.

ചിത്രങ്ങൾ

വിജ്ഞാനോത്സവം 2021-22

കപ്പൂർ പഞ്ചായത്ത്

നവംബർ 3ന് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ - ശ്രീ. ഷറഫുദ്ദീൻ കളത്തിൽ. (പ്രസിഡന്റ്, കപ്പൂർ ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - എ.കെ. ശ്രീദേവി ടീച്ചർ.

ആകെ 611 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എൽ.പി. വിഭാഗത്തിൽ 242, യു.പി. വിഭാഗത്തിൽ 204, ഹൈസ്ക്കൂൾ വിഭാഗത്തിൽ 165 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ.

ഹൈസ്ക്കൂൾ വീഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനം നവംബർ 25ന് എം വി രാജൻ മാസ്റ്റർ നയിച്ചു. 6 പരിഷത്ത് പ്രവർത്തകൾ അടക്കം 69 പേർ പങ്കെടുത്തു. എൽ പി വിഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനം ഡോ. കെ. രാമചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ 26ന് നടന്നു. 5 പരിഷത്ത് പ്രവർത്തകരടക്കം 92 പേർ പങ്കെടുത്തു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തമുണ്ടായി. രക്ഷിതാക്കൾക്കുള്ള പരിപാടിയായിരുന്നു വെങ്കിലും, കുറച്ച് വിദ്യാർത്ഥികൾ പങ്കെടുക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. 27ന് യു.പി. വിഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനവും നടന്നു. ക്ലാസ്സ് എടുത്തത് പി. നാരായണൻ മാസ്റ്റർ 3 പരിഷത്ത് പ്രവർത്തകരടക്കം 54 പേരുടെ പങ്കാളിത്തമുണ്ടായി.

പട്ടിത്തറ പഞ്ചായത്ത്

നവംബർ 8ന് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ - പി. ബാലൻ (പ്രസിഡന്റ്, കപ്പൂർ ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - പി. രാധാകൃഷ്ണൻ

തൃത്താല പഞ്ചായത്ത്

നവംബർ 8ന് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ - പി.കെ. ജയ (പ്രസിഡന്റ്, തൃത്താല ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - എം.കെ. കൃഷ്ണൻ

യു.പി. ഹൈസ്ക്കൂൾ വിഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനം നവംബർ 29ന് നടന്നു. 55 രക്ഷിതാക്കളും മൂന്നു പരിഷത്ത് പ്രവർത്തരും പങ്കെടുത്തു. പി. നാരായണനാണ് ക്ലാസ് എടുത്തത്.

എൽ.പി. വിഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനം ഡിസംബർ 1ന് രാത്രി 7 മണിക്ക് നടന്നു. ഡോ. കെ രാമചന്ദ്രൻ ക്ലാസ് നയിച്ചു. 55 രക്ഷിതാക്കളും 4 പരിഷത്ത് പ്രവർത്തകരും പങ്കെടുത്തു. എം.കെ കൃഷ്ണൻ സ്വാഗതവും സുസ്മിത സുരേഷ് നന്ദിയും പറഞ്ഞു.

നാഗലശ്ശേരി പഞ്ചായത്ത്

നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ - വി.വി. ബാലചന്ദ്രൻ (പ്രസിഡന്റ്, നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - മോഹനൻ മാഷ് (HMALPS പെരിങ്ങോട്)

ചാലിശ്ശേരി പഞ്ചായത്ത്

നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ - ശ്രീമതി സന്ധ്യ (പ്രസിഡന്റ് , ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - ശ്രീമതി എൻ. വിജയകുമാരി.

രജിസ്ട്രേഷൻ പൂർത്തിയായി. 2410 വിദ്യാർത്ഥികളാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എൽ.പി വിഭാഗത്തിൽ 98ഉം യു.പി. വിഭാഗത്തിൽ 113ഉം ഹൈസ്ക്കൂൾ വിഭാഗത്തിൽ 29 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ആനക്കര പഞ്ചായത്ത്

നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ - ശ്രീ അലി അസ്ഗർ (HM GHSS ആനക്കര), കൺവീനർ - സാബു സി.എസ്.

രജിസ്ട്രേഷൻ പൂർത്തിയായി. ആകെ 484 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എൽ.പി. വിഭാഗത്തിൽ 219ഉം യു.പി. വിഭാഗത്തിൽ 209ഉം ഹൈസ്ക്കൂൾ വിഭാഗത്തിൽ 56 വിദ്യാർത്ഥികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തിരുമിറ്റക്കോട് പഞ്ചായത്ത്

നവംബർ 9ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർപേഴ്സൺ - സുഹറ ടി. (പ്രസിഡന്റ്, തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത്) കൺവീനർ - രവികുമാർ ടി ആർ

ആകെ 238 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എൽ.പി. വിഭാഗത്തിൽ 145ഉം യു.പി. വിഭാഗത്തിൽ 67ഉം ഹൈസ്ക്കൂൾ വിഭാഗത്തിൽ 26 വിദ്യാർത്ഥികളുമാണുള്ളത്.

കർഷകരോട് ഐക്യദാർഢ്യം

മേഴത്തൂർ യൂണിറ്റ്

യൂണിറ്റ് പ്രവർത്തകർ പ്ലക്കാർഡ് പിടിച്ചുകൊണ്ട് കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ജാഥ നടത്തി. ജാഥക്കു ശേഷം പി.കെ. നാരായണൻ കർഷക പ്രശ്നങ്ങൾ വിശദീകരിച്ചു കൊണ്ട് സംസാരിച്ചു. പിന്നീട് ലഘുലേഖ പ്രചരണവും നടത്തുകയുണ്ടായി.

ഉജ്ജ്വലകൗമാരം

ഈ വർഷത്തെ പരിഷത്തിന്റെ വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്നായ ഉജ്ജ്വലകൗമാരം എന്ന വിദ്യാഭ്യാസ പരിപാടിയുടെ തൃത്താല മേഖലാതല ഉദ്ഘാടനം കുമരനല്ലൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. നവംബർ 4ന് ഉച്ചക്ക് 2 മണിക്ക് ഗൂഗിൾ മീറ്റ് വഴിയാണ് ഇത് നടന്നത്. പി.ടി.എ. പ്രസിഡന്റ് എം.എ. വഹാബിന്റെ അദ്ധ്യക്ഷതയിൽ കപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിച്ചു. സ്ക്കൂൾ HM സുനിത ടീച്ചർ ആശംസകൾ അറിയിച്ചു. എം .കെ .പാർവതി (റിട്ട .ഹെഡ്മിസ്ട്രസ് തൃത്താല )ഡോ .സലീന വർഗീസ് എന്നിവർ ക്ലാസ്സെടുത്തു. മേഖലാ കമ്മറ്റിയിൽ നിന്ന് വി .എം .രാജീവ്‌ (പരിഷത്ത് മേഖല സെക്രട്ടറി )അജയൻ, ഗോപി ,ശ്രീദേവി ടീച്ചർ എന്നിവർ പങ്കെടുത്തു. അജയൻ മാഷ് സ്വാഗതവും റോബി അലക്സ് നന്ദിയും പറഞ്ഞു. 83 വിദ്യാർത്ഥികളടക്കം ആകെ 103 പേരുടെ പങ്കാളിത്തമുണ്ടായി. അദ്ധ്യാപകർ, പി.ടി.എ. പ്രസിഡന്റ് എന്നിവർ ക്ലാസ്സിനെ കുറിച്ച നല്ല അഭിപ്രായം രേഖപ്പെടുത്തി. വിദ്യാർത്ഥികളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. 3.30ന് ക്ലാസ്സ് അവസാനിച്ചു.

രക്ഷിതാക്കൾക്കായി നടത്തിയ മക്കൾക്കൊപ്പം എന്ന പരിപാടിയുടെ തുടർച്ചയായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കൗമാര പ്രായക്കാരായ 9,10,11,12ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ബോധവത്കരണ പരിപാടിയാണിത്.

കപ്പൂർ പഞ്ചായത്ത്

4-11-2021ന് മേഖലാതല ക്ലാസ്സിന്റെ ഉദ്ഘാടനം കുമരനല്ലൂർ ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടന്നു. ആകെ 8 ക്ലാസ്സുകളാണ് പഞ്ചായത്തിലെ മൂന്ന് ഹൈസ്ക്കൂളുകളിലായി നടത്തിയത്. നവംബർ 20ന് ഗോഖലെ ഗവ. ഹയർസെക്കന്ററി സ്ക്കൂളിൽ നടന്ന ക്ലാസ്സോടെ കപ്പൂർ പഞ്ചായത്തിലെ ക്ലാസ്സുകൾ പൂർത്തിയായി. എല്ലാ ക്ലാസ്സിലുമായി 442 പേരുടെ പങ്കാളിത്തം ഉണ്ടായി

മക്കൾക്കൊപ്പം

ജില്ലാതല ഉദ്ഘാടനത്തിന്റെ പോസ്റ്റർ
ക്ലാസ്സുകളുടെ എണ്ണവും പങ്കാളിത്തവും

2021ൽ പരിഷത്ത് ഏറ്റെടുത്ത പ്രധാനപരിപാടിളിലൊന്നാണ് മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം എന്ന പരിപാടി. ഇതിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം തൃത്താല മേഖലയിൽ വെച്ചാണ് നടന്നത്. 2021 ആഗസ്റ്റ് 8ന് വട്ടേനാട് ജി.എൽ.പി. സ്ക്കൂളിൽ വെച്ച് ബഹു.നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷാണ് ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തത്. 250ഓളം രക്ഷിതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു. പിന്നീട് ആഗസ്റ്റ് 10ന് പഞ്ചായത്ത് തല ഉദ്ഘാടനങ്ങളും ശ്രീ.എം.ബി. രാജേഷ് തന്നെയാണ് ഉദ്ഘാടനം ചെയ്തത്.

മേഖലയിലെ എല്ലാ സ്ക്കൂളുകളിലും സമയബന്ധിതമായി തന്നെ ക്ലാസ്സുകൾ നടത്താൻ കഴിഞ്ഞു. 15,000ലേറെ രക്ഷിതാക്കളുമായി സംവദിക്കാൻ കഴിഞ്ഞു. ആഗസ്റ്റ് 31ന് എല്ലാ ക്ലാസ്സുകളും പൂർത്തിയാക്കുകയും സെപ്റ്റംബർ ഒന്നിന് പരിഷത്ത് നിർവ്വാഹക സമിതി അംഗം ഒ.എം. ശങ്കരൻ പൂർത്തീകരണ പ്രഖ്യാപനം നടത്തുകയും ചെയ്തു. വിശദവിവരങ്ങൾ ഇവിടെ[1]

ക്ലാസ്സുകൾ കൈകാര്യം ചെയ്തവർ

  1. രാജീവ്. വി.എം.
  2. വിനോദ്കുമാർ പി
  3. സുമ വി.എം.
  4. ഡോ. സലീന വർഗ്ഗീസ്
  5. രജനി എസ് നായർ
  6. രാജൻ എം.വി (കൂറ്റനാട്)
  7. ശ്രീദേവി എ.കെ.
  8. ഗോപു പട്ടിത്തറ
  9. സുദീപ് പി.
  10. ശ്രീജിത് വി.പി
  11. ടി.രാജീവ്
  12. മണികണ്ഠൻ സി.വി
  13. ജലീൽ പി.വി.
  14. വി.എം. ബീന
  15. ഡോ. കെ. രാമചന്ദ്രൻ
  16. എം.വി. രാജൻ മാസ്റ്റർ (HM)
  17. എം.എം. പരമേശ്വരൻ
  18. വി. ഗംഗാധരൻ
  19. പി. രാധാകൃഷ്ണൻ
  20. പ്രിയദർശൻ
  21. പാർവ്വതി ടീച്ചർ
  22. സേതുമാധവൻ
  23. സുബ്രഹ്മണ്യൻ
  24. ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ
  25. പി. മോഹനൻ
  26. ലത
  27. സൂര്യ

യുവസമിതി

Cinema,gender,love-poster.jpg

2021 ഒക്ടോബർ 11ന് cinema, gender, love എന്ന വിഷയത്തെ അധികരിച്ച് യുവസംവാദം നടന്നു. സംസ്ഥാന യുവസമിതി കൺവീനർ ഡോ. സംഗീത ചേനംപുല്ലി വിഷയാവതരണം നടത്തി. ആശിക വി.എം., മേഘ എന്നിവരും വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു. തുടർന്ന് ആരോഗ്യകരമായ ചർച്ചയും നടന്നു. google meet ഉപയോഗിച്ച് രാത്രി 7മണിക്കാണ് സംവാദം നടന്നത്. 50ൽ അധികം പേർ പങ്കെടുത്തു

മാസികാപ്രവർത്തനം

2021 ജനുവരി 1 മുതൽ 2021 ഡിസംബർ 1 വരെ മേഖലയിൽ ആകെ 504 മാസികകൾ ചേർത്തു. ഇതിൽ 366 എണ്ണം യുറീക്കയും 82 എണ്ണം ശാസ്ത്രകേരളവും 56 എണ്ണം ശാസ്ത്രഗതിയുമാണ്. ഏറ്റവും കൂടുതൽ മാസികകൾ ചേർത്ത യൂണിറ്റ് കുമരനല്ലൂർ ആണ്. 140 യുറീക്കകൾ അടക്കം ആകെ 205 മാസികക്ക് യൂണിറ്റ് വരിക്കാരെ കണ്ടെത്തി.

ഓരോ യൂണിറ്റും ചേർത്ത മാസികകളുടെ എണ്ണം
ക്ര.നമ്പർ യൂണിറ്റ് യൂറീക്ക ശാസ്ത്രകേരളം ശാസ്ത്രഗതി ആകെ
1 ആനക്കര 5 1 5 11
2 മലമക്കാവ് 3 0 0 3
3 കുമരനല്ലൂർ 140 42 23 205
4 പട്ടിത്തറ 20 3 2 25
5 തൃത്താല 0 0 1 1
6 മേഴത്തൂർ 14 13 10 37
7 പിലാക്കാട്ടിരി 131 4 0 135
8 ഞാങ്ങാട്ടിരി 10 2 1 13
9 കോതച്ചിറ 2 0 0 2
10 ചാലിശ്ശേരി 2 0 1 3
11 തണ്ണീർകോട് 5 2 7 14
12 കൂറ്റനാട് 9 11 0 20
13 തിരുമിറ്റക്കോട് 25 4 6 35
14 ആകെ 366 82 56 504

കുട്ടിലൈബ്രറി

ആകെ 163 യൂണിറ്റ് പുസ്തകങ്ങൾക്കുള്ള ഓർഡർ ലഭിച്ചു. പട്ടിത്തറ (29), ആനക്കര (20), ഞാങ്ങാട്ടിരി (11), കുമരനെല്ലൂർ (34), തിരുമിറ്റക്കോട് (6), മേഴത്തൂർ (24), ചാലിശ്ശേരി (2), കൂറ്റനാട് (12), പിലാക്കാട്ടിരി (20), തൃത്താല (5) എന്നീ യൂണിറ്റുകളാണ് പുസ്തകൾക്കുള്ള ആവശ്യക്കാരെ കണ്ടെത്തിയിട്ടുള്ളത്.

വിദ്യാഭ്യാസ സംവാദ സദസ്സ് 2002

വിദ്യാഭ്യാസ സംവാദ സദസ്സ്.jpg

കേരളത്തിലെ പാഠ്യപദ്ധതി പരിഷ്ക്കരിക്കാനുള്ള ധൃതിപിടിച്ചുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. അതിനു വേണ്ടി നിയോഗിക്കപ്പെട്ട അബ്ദുളസീസ് കമ്മറ്റി, റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. അതിനെ സംബന്ധിച്ച് വ്യാപകമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 5, അധ്യാപക ദിനത്തിൽ മേഴത്തൂർ ഗ്രന്ഥാലയത്തിൽ ഒരു വിദ്യാഭ്യാസ സംവാദ സദസ്സ് നടന്നു. വട്ടേനാട് ജി.എൽ.പി.എസ്.എച്.എം.ശ്രീ. എം.വി.രാജൻ വിഷയം അവതരിപ്പിച്ചു. സി.രവീന്ദ്രൻ മാസ്റ്റർ മോഡറേറ്ററായി. ജില്ല പ്രസിഡന്റ് എം.എം.പി. വിദ്യാഭ്യാസത്തിൽ പരിഷത്തിന്റെ നയസമീപനങ്ങൾ സൂചിപ്പിച്ചു കൊണ്ട് സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ഇ.വി.സേതുമാധവൻ നന്ദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നാസർ, നിഷ, എ.സി.സത്യൻ എന്നിവരും സേതു, വി.എം.രാജീവ്, അൽ അമീൻ, വിജയലക്ഷ്മിടീച്ചർ, ലക്ഷ്മണൻ, ടി.ദിവാകരൻ, വി.ഗംഗാധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ അതിന് ഒരു സമീപനരേഖ ഉണ്ടാകണം. ആ സമീപനരേഖയുടെ അടിത്തറയെ ദർശന പരം, മന:ശാസ്ത്രപരം, സാമൂഹ്യശാസ്ത്രപരം എന്നിങ്ങനെ മൂന്നായി തിരിക്കാം. എന്നൽ അബ്ദുൾ അസീസ് കമ്മറ്റി റിപ്പോർട്ട് അതെല്ലാം പരിഗണിച്ചിട്ടുണ്ടോ എന്ന് രാജൻ മാസ്റ്റർ സംശയം പ്രകടിപ്പിച്ചു. പഠന പ്രക്രിയ എന്നതിനു പകരം ഇതിൽ വിനിമയ പ്രക്രിയ എന്നാണ് പറയുന്നത്. ടീച്ചർ ഫെസിലിറ്റേറ്ററുടെ (പഠിക്കാനുള്ള സന്ദർഭങ്ങളും കൈത്താങും നൽകുന്ന ആൾ) റോളിൽ നിന്ന് mentor (ഉപദേശി, വഴികാട്ടി) ആയി മാറുന്നു. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടു. 1997 ൽ കേരളത്തിൽ നിലവിൽ വന്ന ശിശുകേന്ദ്രിതമായ പാഠ്യപദ്ധതി കാര്യമായ ചർച്ചകളോ പഠനങ്ങളോ ഇല്ലാതെ പരിഷ്കരിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം. സർക്കാരുകൾ മാറുമ്പോഴെല്ലാം മാറേണ്ടതല്ല പാഠ്യപദ്ധതി