4 പുൽപ്പള്ളി
യൂണിറ്റുകൾ
1 പുൽപ്പള്ളി
2 കബനിഗിരി
3 പാടിച്ചിറ
4 ചേലൂർ
5 അമരക്കുനി
6 വാടാനക്കവല
7. ഉദയക്കവല
ചരിത്രം പുൽപ്പള്ളി മേഖല - സുൽത്താൻ ബത്തേരി മേഖലയിൽ നിന്നും ഏതാനും യൂണിറ്റുകൾ ചേർത്ത് രൂപപ്പെടുത്തിയതാണ്. പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ് മേഖലയിലെ യൂണിറ്റുകൾ ഉള്ളത്
Project Pulpally Mekhala 2020
കാലാവസ്ഥാവ്യതിയാനം
മുള്ളൻകൊല്ലി-പുൽപ്പള്ളി പഞ്ചായത്തുകളിലെ വരൾച്ചയും ?പരിഹാരനിർദ്ദേശങ്ങളും
നിർദ്ദിഷിട കടമാൻതോട് പദ്ധതി വരൾച്ചയ്ക്ക് പരിഹാരമോ?
കേരളശാസ്ത്ര-സാഹിത്യ പരിഷത്ത്-പുൽപ്പള്ളി മേഖല
ആമുഖം
മഹാപ്രളയകാലത്തുപോലും (2018-2019) വയനാടിൻറെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മഴ ലഭിച്ച പഞ്ചായത്തുകളാണ് മുള്ളൻകൊല്ലി-പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകൾ. 1932 നുശേഷം 2000 വരെ 4 വർഷങ്ങളിലാണ് വരൾച്ച ഉണ്ട???ായതെങ്കിൽ രണ്ട???ായിരം മുതൽ 2019 വരെ 5 തവണ കടുത്ത വരൾച്ച ഉണ്ട???ായി. 68 വർഷങ്ങൾക്കിടയിൽ 4 തവണയും 20 വർഷങ്ങൾക്കിടയിൽ 5 തവണയും വരൾച്ച അനുഭവപ്പെട്ടു. വേനൽക്കാല താപനില ശരാശരി 25 ഡിഗ്രി സെൽഷ്യസ് ആയിരുന്നത്. ഇപ്പോൾ 35 ഡിഗ്രി വരെ എത്തി. 2020 ലും വരൾച്ചയുടെ സൂചനകളാണ് ലഭ്യമാകുന്നത്. 2020 മാർച്ചിൽ തന്നെ 35 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തുന്നു. 2019ലും തുലാവർഷം ലഭിച്ചിട്ടില്ല. വേനൽമഴ മാർച്ച് പകുതി ആയിട്ടും ലഭിച്ചിട്ടില്ല.
കബനിപ്പുഴ പുൽപ്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ അതിർത്തികളിലൂടെ ഒഴുകുന്നു എന്നതുകൊണ്ട???് കുറച്ച് ആശ്വാസം ഉ???ണ്ട്. കബനിശുദ്ധജല വിതരണപദ്ധതി രണ്ട???് പഞ്ചായത്തുകളിലും വിവിധ സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കുന്നു. എന്നാൽ 2004-ലും 2013-ലും 2016-ലും 2017-ലും പുഴ ഇട???ിയുകയും താൽക്കാലിക ബണ്ട???ുകൾ നിർമ്മിച്ചിട്ടുപോലും പദ്ധതിക്കാവശ്യമായ വെള്ളം പമ്പുചെയ്യാൻ പറ്റാതെവന്നതും ആശങ്ക വർദ്ധിപ്പിക്കു????. ഈ പഞ്ചായത്തുകളിലുള്ള നീർച്ചാലുകളെല്ലാം വേനൽക്കാലത്ത് വറ്റിവര?ുന്നു. വരൾച്ച മൂലമുള്ള കൃഷിനാശവും കുടിവെള്ളക്ഷാമവും ഇനിയുള്ള വർഷങ്ങളിൽ കൂടുതൽ രൂക്ഷമാകാനാണ് സാദ്ധ്യത. മഴയുടെ രീതിയിലും മഴ പെയ്യുന്ന സമയത്തിനും കുറച്ചുവർഷങ്ങളായി മാറ്റം വന്നുകൊണ്ട???ിരിക്കുന്നു. ആഗോളതലത്തിലുള്ള കാലാവസ്ഥാവ്യതിയാനം കൂടി ആകുമ്പോൾ ഈ പ്രദേശം ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ചില ചോദ്യങ്ങൾ-ഉത്തരങ്ങൾ
മുള്ളൻകൊല്ലി-പുൽപ്പള്ളി പ്രദേശത്ത് വരൾച്ച രൂക്ഷമാകുന്നതെന്തുകൊ???ണ്ട് ?
നിർദ്ദിഷ്ട കടമാൻതോട് പദ്ധതി മുഴുവൻ വരൾച്ചപ്രശ്നങ്ങളും പരിഹരിക്കുമോ ?
സമഗ്ര വരൾച്ച നിർമ്മാർജ്ജന പദ്ധതി ആവശ്യമുണ്ടേ???ാ ?
ശാസ്ത്രീയ പഠനം ആവശ്യമോ ?
കൃഷിരീതിയിൽ മാറ്റം വരുത്തേണ്ട???തുണ്ടേ???ാ ?
വയലുകൾ തിരിച്ചു പിടിക്കണമോ ?
ചതുപ്പുകൾ പുനർജ്ജനിക്കുമോ ?
നീർച്ചാലുകൾ പുനരുദ്ധരിക്കാനാകുമോ ?
ഇങ്ങനെ എത്രയെത്ര ചോദ്യങ്ങളാണ് നമ്മുടെ മനസ്സിൽ ഉയരുന്നത്. ഉത്തരങ്ങൾ തേടുമ്പോൾ ഈ പ്രദേശത്തിൻറെ പാരിസ്ഥിതികചരിത്രം, ഭൂപ്രകൃതി, മണ്ണ്,വനം, കൃഷി, ജൈവവൈവിധ്യം, നീർച്ചാലുകൾ, ?ാലാവസ്ഥാവ്യതിയാനം, മഴ, അന്തരീക്ഷതാപനില, മഴദിനങ്ങൾ തുടങ്ങിയവ പരിശോധിക്കേണ്ട???ിവരും. 1948 മുതലാണ് ഈ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത്. അതിനുമുമ്പുള്ള സ്ഥിതിയും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വിലയിരുത്തണം. കുടിയേറ്റശേഷം ഉണ്ട???ായ മനുഷ്യൻറെ ഇടപെടൽ ഉണ്ട???ാക്കിയിട്ടുള്ള പാരിസ്ഥിതിക ആഘാതങ്ങളും പഠനവിധേയമാക്കണം. ഈ നാടിൻറെ സുസ്ഥിരവികസനസാധ്യതകൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണ് ഈ പഠനത്തിലൂടെ ചെയ്യുന്നത്.
കറുത്ത പൊന്നിൻറെ നാട്
കറുത്തപൊന്നിൻറെ നാട് എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന പുൽപ്പള്ളി-മുള്ളൻകൊല്ലി പ്രദേശം ഇന്ന് കുരുമുളകുകൃഷി നശിച്ച നാടായി മാറിയിരിക്കുന്നു. വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽപെട്ട പാടിച്ചിറ, പുൽപ്പള്ളി വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന ര???ണ്ട് ഗ്രാമപഞ്ചായത്തുകളാണ് മുള്ളൻകൊല്ലിയും പുൽപ്പള്ളിയും.
മുള്ളൻകൊല്ലി-പുൽപ്പള്ളി
വയനാടിൻറെ വടക്കുകിഴക്കൻ മൂല
കർണ്ണാടകയോട് ചേർന്നഭാഗം
അക്ഷാംശം 11044چ34ڈ11052چ13ڈ വടക്ക് 11 ഡിഗ്രി 44 മിനിട്ട് 34 സെക്കൻഡ്- 11 ഡിഗ്രി 52 മി 13 സെ.വടക്ക്.
രേഖാംശം 76 ഡിഗ്രി 04 മിനിട്ട് 42 സെക്കൻഡ്- 76 ഡിഗ്രി 13 മി 36 സെ. വിസ്തീർണ്ണം 15220 ഹെക്ടർ.
വടക്ക് - കബനിനദി
തെക്ക് - പൂതാടി പഞ്ചായത്തിൻറെ ഏതാനുംഭാഗങ്ങൾ
കിഴക്ക് - കന്നാരംപുഴ
പടിഞ്ഞാറ് - കബനിനദിയും പാതി??വനവും
ഉയർന്ന സ്ഥലം - ശശിമല
താഴ്ന്ന സ്ഥലം - മരക്കടവ്
വിസ്തീർണ്ണവും ജനസംഖ്യയും
വിസ്തീർണ്ണം - 15220 ഹെക്ടർ
വനം - 4030 ഹെക്ടർ
നിലം - 2777 ഹെക്ടർ
കര - 8413 ഹെക്ടർ
ജനസംഖ്യ - 35153 പുൽപ്പള്ളി
- 29519 മുള്ളൻകൊല്ലി
(2011 സെൻസസ്)
കൂടുതലും ചെറുകിട നാമമാത്ര കർഷകർ
214 ആദിവാസി കൊളനികൾ
സ്വാഭാവികഭൂപ്രകൃതി എങ്ങനെ
ആയിരുന്നു?
കുടിയേറ്റത്തിനുമുമ്പ് നിബിഡവനമായിരുന്നു പുൽപ്പള്ളി-മുള്ളൻകൊല്ലി പ്രദേശം. കുടിയേറ്റം നടന്ന സ്ഥലങ്ങൾ, പുൽപ്പള്ളി ദേവസ്വത്തിൻറെ സ്ഥലങ്ങളായിരുന്നുവെങ്കിലും അവിടെയും അർദ്ധ-നിത്യഹരിതസസ്യങ്ങളും ഇലകൊഴിയും സസ്യങ്ങളും മുളയും അടിക്കാടുകളും നിറഞ്ഞ സ്ഥലങ്ങളായിരുന്നു. ഈർപ്പം നിറഞ്ഞ അന്തരീക്ഷമായിരുന്നു ഈ പ്രദേശത്ത് നിലനിന്നിരുന്നത്. കടുവ,ആന,മാൻ, കാട്ടുപോത്ത്,കാട്ടുപന്നി,മുയൽ,പാമ്പുകൾ,പക്ഷികൾ തുടങ്ങി വന്യജീവികൾ ധാരാളം ഉണ്ട???ായിരുന്നു.
വനംഇന്ന്
വനവിസ്തൃതി ഇന്ന് മൂന്നിലൊന്നായി കുറഞ്ഞു.
4030 ഹെക്ടർ വനമാണ് ഇന്നുള്ളത്. 1948-ൽ മരക്കടവിലാണ് ആദ്യ??ടിയേറ്റം. തെക്കൻ ജില്ലകളിൽ നിന്നാ????????. മാനന്തവാടിയിൽ നിന്നും കർണ്ണാടകവഴി മച്ചൂരിലെത്തി തോണികടന്നാണ് മരക്കടവിൽ ആദ്യം ആളുകൾ എത്തിച്ചേർന്നത്. അവിടെനിന്നും പാടിച്ചിറ, സീതാമൗണ്ട????, മുള്ളൻകൊല്ലി,പുൽപ്പള്ളി പ്രദേശങ്ങളിലേക്ക് കുടിയേറ്റം ഉണ്ട???ായി, നടവയൽ ഭാഗത്തുനിന്നും മരകാവ്, പുൽപ്പള്ളി പ്രദേശങ്ങളിലും കുടിയേറി. മരങ്ങൾ വെട്ടി തീയിട്ട് തന്നാണ്ട???ുവിളകളായ മരച്ചീനി,ചേമ്പ്,കാച്ചിൽ തുടങ്ങിയവയും ഹൃസ്വകാലവിളയായ നെല്ലും കൃഷിചെയ്തു. ഏകദേശം 10 വർഷം കൊ???ണ്ട് വനം കൃഷിഭൂമിയായി മാറി. ഇത് കാലാവസ്ഥാവ്യതിയാനത്തിന് മുഖ്യഹേതുവായി.
വനത്തിൻറെ കണക്കിൽ തേക്കുതോട്ടങ്ങൾപെടുമോ ?
1960 കളിൽ സർക്കാർതന്നെ വനഭൂമി പാട്ടകൃഷിയ്ക്കുനൽകി. തുടർന്ന് ഈ പ്രദേശത്ത് തേക്കിൻതോട്ടങ്ങൾ പിടിപ്പിക്കുകയായിരുന്നു. പാതിരി,ചെതലയം.... ഹെക്ടർ തേക്കിൻതോട്ടങ്ങളു???ണ്ട്. ഏകയിനതോട്ടങ്ങൾ വനത്തിൻറെ ധർമ്മം നിർവ്വഹിക്കുന്നില്ല. തേക്കിൻറെ ഇലകൾ വീണ് ചീഞ്ഞ് മണ്ണിൽ ചേരുമ്പോൾ മണ്ണിൻറെ അസിഡിറ്റി വർദ്ധിക്കുന്നു. തന്മൂലം അടിക്കാടുകൾ വളരുകയില്ല. വന്യമൃഗങ്ങൾക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാതാകുന്നു. അവ നാട്ടിലേയ്ക്ക് ഇറങ്ങുന്നു. കൂടാതെ തേക്കിൻതോട്ടങ്ങളിൽ അന്തരീക്ഷ താപനില ഉയരുന്നു. തന്മൂലം മഴമേഘങ്ങളെ തടഞ്ഞുനിർത്തി മഴ പെയ്യിക്കാനുള്ള ശേഷി കുറയുന്നു. ഇത് മഴക്കുറവിനും കാരണമാകുന്നു.
ജലസ്രോതസ്സുകൾ-ജലസമൃദ്ധമോ?
നീർച്ചാലുകൾ ധാരാളം ഉള്ള പ്രദേശമാണ് മുള്ളൻകൊല്ലി-പുൽപ്പള്ളി. അരുവികളുടെ ഒരു സങ്കീർണ്ണമായ ശൃംഖല തന്നെ ഉ???ണ്ട്. അരുവികളുടെ ആകെ നീളം 260.4 കി.മീ. അരുവിസാന്ദ്രത 1.73 കി.മി. (ഒരു ചതുരശ്രകിലോമീറ്ററിൽ 1.73 കി.മീ. നീളത്തിൽ അരുവികളു???ണ്ട്) കന്നാരംപുഴ, കടമാൻതോട്, മണിപ്പുഴ എന്നിവയാണ് പ്രധാന അരുവികൾ. ഇവ കൂടാതെ മൂമുള്ളിതോട്, ?ൃഗനൂർതോട്, പൊരിയാനിതോട്, ഡിപ്പോതോട് എന്നീ ചെറുതോടുകളും ഉ???ണ്ട്. അതുകൊ???ണ്ട് മഴവെള്ളം പെട്ടെന്നുതന്നെ കബനീനദി????ത്തും എന്നത് ഒരു വലിയ പ്രശ്നമാണ്.
നീർച്ചാലുകൾ കൂടാതെ വയനാട്ടിലെ പ്രധാനനദിയായ കബനിനദിയും പുൽപ്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ പടിഞ്ഞാറുഭാഗത്ത് കൂടിയും വടക്കുഭാഗത്തുകൂടിയും ഒഴുകുന്നു???ണ്ട്. ഓരോ നീർച്ചാലിൻറേയും ജലസമൃദ്ധി വിശദമായി പരിശോധിക്കണം.
കബനി നദി
വയനാടിൻറെ പ്രധാനസ്രോതസ്സായ കബനിനദി കൂടൽക്കടവുമുതൽ കൊളവള്ളി വരെ 16 കി.മീ.നീളത്തിൽ പുൽപ്പള്ളി-മുള്ളൻകൊല്ലി പ്രദേശത്തുകൂടി ഒഴുകി കർണ്ണാടകയിലേക്ക് പ്രവേശിക്കുന്നു. വയനാട് ജില്ലയുടെ 76% ജലവും ഈ നദിയിലൂടെ കാവേരിയിലേക്ക് ഒഴുകുന്നു. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന മൂന്ന് നദികളിൽ ഒന്നാണ് കബനി.പനമരംപുഴ,മാനന്തവാടി പുഴ, ബാവലിപുഴ എന്നിവ കബനിയുടെ കൈവഴികളാണ്. മാനന്തവാടി പുഴയും പനമരം പുഴയും കൂടിചേരുന്ന സ്ഥലമാണ് കൂടൽകടവ്, കൂടൽകടവിൽ ഒന്നായിതീരുന്ന കബനി ഒരു കിലോമീറ്റർ ഒഴുകികഴിയുമ്പോൾ കുറുവാദ്വീപ് എന്ന 100ൽ പരം ദ്വീപുകളുടെ കൂട്ടം സൃഷ്ടിക്കുകയും ചെയ്ത് 2 കി.മീ. താഴെ വീണ്ട???ും ഒന്നിച്ചുചേരുന്നു. ബാവലിയിൽ വെച്ച് ബാവലിപ്പുഴയും കബനിയിൽചേരുന്നു. ബാവലിമുതൽ കേരളത്തിൻറെയും കർണ്ണാടകയുടേയും അതിർത്തിയിലൂടെ ഒഴുകി കൊളവള്ളിയിൽ കന്നാരംപുഴയുമായി ചേർന്ന് പൂർണ്ണമായും കർണ്ണാടകയിലേക്ക് പ്രവേശിക്കുന്നു. ഇവിടെനിന്നും 25 കി.മീ. താഴെ ബീച്ചനഹള്ളി ഡാം ഉ???ണ്ട്. കബനി നദിയിലൂടെ ഒഴുകിപോകുന്നത് 94 ടി.എം.സി. വെള്ളമാണ്. ഇതിൽ 21 ടി.എം.സി. കേരളത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല.
കബനിനദി ഇന്നലെയും ഇന്നും.
കുടിയേറ്റ കാലഘട്ടത്തിൽ കബനിനദി ജലസമൃദ്ധമായിരുന്നു. പുഴയ്ക്ക് വീതി കുറവായിരുന്നു. ആഴം കൂടുതലുണ്ട???ായിരുന്നു. പുഴയിൽ ചെറുതുരുത്തുകളും ?????????? ആറ്റുവഞ്ചിപോലുള്ള മരങ്ങളും ധാരാളം ഉണ്ട???ായിരുന്നു. അടിത്തട്ട് മണൽ നിറഞ്ഞതായിരുന്നു. പുഴയുടെ തീരത്ത് ധാരാളം ഇല്ലിക്കൂട്ടങ്ങളും കാട്ടുചേമ്പും മറ്റ് സസ്യാവരണവും ഉണ്ട???ായിരുന്നു. ഇല്ലിക്കൂട്ടങ്ങളിൽ ആറ്റക്കുരുവികൾ ധാരാളം കൂടുകൾ കൂട്ടിയിരുന്നു. ഗാർഹികാവശ്യങ്ങൾക്ക് മാത്രമേ പുഴയിലെ വെള്ളം ഉപയോഗിച്ചിരുന്നുള്ളൂ. കിണറിലെ വെള്ളത്തിൽ ചോറുവെച്ചാൽ ചുമപ്പുനിറമാകുമായിരുന്നു. അതുകൊണ്ട???ാണ് പുഴവെള്ളം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്.
കബനിനദിയുടെ വീതി ഇന്ന് വളരെ കൂടിയിട്ടു???ണ്ട്. 89 മീറ്ററോളം വീതിയു???ണ്ട്. പുഴയിൽ നിന്നും തുടർച്ചയായി മണൽവാരിയതുമൂലം തീരം ഇടിഞ്ഞാണ് വീതി കൂടിയത്. നദിയിലുണ്ട???ായിരുന്ന തുരുത്തുകൾ അപ്രത്യക്ഷമായിട്ടു???ണ്ട്. മണൽവാരൽ മൂലവും ,പുഴയിലെ മരങ്ങൾ വിറകിനായി മുറിച്ചുമാറ്റിയതുമാണ് കാരണം. പുഴതീരത്തെ ഇല്ലിക്കാടുകൾ ഇപ്പോൾ വളരെ കുറവാണ്. പുഴയുടെ തീരത്ത് വളരെയധികം വീടുകൾ ഉ???ണ്ട്. പുഴയിലെ വെള്ളം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വഴി നെൽകൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. മരക്കടവിലെ കബനി ശുദ്ധജലപദ്ധതി പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് വലിയ ആശ്വാസം നൽകുന്നു.
2004-ൽ കബനിനദി ആദ്യമായി ഇടമുറിഞ്ഞു. 2013,2016,2017 വർഷങ്ങളിലും താൽക്കാലിക ബ???ണ്ടുകൾ കബനിനദിയിൽ ഉണ്ട???ാക്കേണ്ടിവന്നു.
കന്നാരംപുഴ
കുപ്പാടി-ചെതലയം വനത്തിൽനിന്നും ഉദ്ഭവിക്കുന്ന പൂതാടി-പുൽപ്പള്ളി,മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ കിഴക്കേ അതിർത്തിയിലൂടെ ഒഴുകുന്നു. 12 കി.മീ.ദൂരം സഞ്ചരിച്ച് കൊളവള്ളിയിൽ കബനിപുഴയുമായി ചേരുന്നു.
ഇരുളം ഫോറസ്റ്റിൽ നിന്നും ആരംഭിക്കുന്ന ചെറിയ അരുവികളും ചീയമ്പം വഴി കന്നാരംപുഴയിൽ എത്തുന്നു. മറ്റൊരു പ്രധാന തോടായ മു???ള്ളിത്തോടും കന്നാരംപുഴയിൽ ചേരുന്നു.
ചെതലയം വെള്ളച്ചാട്ടം കന്നാരംപുഴയിലാണ്. ജലസമൃദ്ധമാണ് കന്നാരംപുഴ. ആദ്യ മൂന്ന് കിലോമീറ്റർ ചെതലയം ഫോറസ്റ്റിലൂടെ ഒഴുകുന്നു. ആനപ്പന്തിയിൽ ഇടിഞ്ഞുപൊളിഞ്ഞ ഒരു ബ???ണ്ട് ഉ???ണ്ട്. ഇത് പുനരുദ്ധരിച്ചാൽ നല്ല ഒരു തടാകം ഉണ്ട???ാക്കാം. വണ്ട???ിക്കടവുമുതൽ കൊളവള്ളിവരെ കർണ്ണാടക അതിർത്തിയിലൂടെ ഒഴുകുന്നു. വണ്ട???ിക്കടവിനടുത്തുള്ള മാവിലാംതോട്ടിൽ വീരപഴശ്ശി സ്വയം വെടിയേറ്റുമരിച്ചെന്ന് കരുതുന്ന സ്ഥലം ഇന്ന് പഴശ്ശി സ്മാരകമന്ദിരവും മ്യൂസിയവും നിർമ്മിച്ച് ജില്ലാപഞ്ചായത്ത് സംരക്ഷിച്ചുവരുന്നു.
കണ്ണീർപുഴ എന്നാണ് ആദ്യം ഈ തോട് അറിയപ്പെട്ടിരുന്നത്. സീതാദേവിയുടെ കണ്ണീർ ഒഴുകി ഉണ്ട???ായതാണ് എന്ന് ഐതിഹ്യം. കന്നാരംപുഴ മുമ്പ് ജലസമൃദ്ധമായിരുന്നു. എന്നാൽ ഇന്ന് വേനൽക്കാലത്ത് വറ്റുന്നു.
കടമാൻതോട്
പൂതാടി പഞ്ചായത്തിലെ മണൽവയലിൽ നിന്നും ഉത്ഭവിക്കുന്നു. മറ്റൊരു കൈവഴിയുടെ ഉത്ഭവം മുടിക്കോട് തടാകത്തിൽ നിന്നും ആണ്. മണൽവയലിൽ കുടിയേറ്റശേഷം സ്വാഭാവികവനം ഇല്ലാതായി. എന്നാൽ മുടിക്കോട് ഒരു ചതുപ്പാണ്. ഒരേക്കർ സ്ഥലം ഉണ്ട???ാകും. ഇവിടെ വേനൽക്കാലത്തും മണ്ണെടുത്ത് പിഴിഞ്ഞാൽ വെള്ളം ഇറ്റിറ്റുവീഴും. ചതുപ്പിൽ ചവിട്ടിയാൽ വെള്ളം പുറത്തേക്കുവരും. ഈ ചതുപ്പിൻറെ മൂന്നുവശവും പാതിരിവനത്തിൻറെ ഭാഗമാണ്. ചതുപ്പിനോട് ചേർന്ന് ധാരാളം തഴയും ചെറുസസ്യങ്ങളും വളരുന്നു. അതിനോട് ചേർന്ന് വൻമരങ്ങളും ചെറുമരങ്ങളും അടിക്കാടുകളും പല തട്ടുകളായിട്ടുള്ള വനം. ഇവിടെ മഴക്കാലത്ത് സംഭരിച്ചുവെച്ചിട്ടുള്ള വെള്ളമാണ് വേനൽക്കാലത്തും കടമാൻതോടിനെ ജീവനുള്ളതാക്കി നിർത്തുന്നത്. 2013-ൽ ഏപ്രിൽ മാസത്തിൽ കടുത്ത വരൾച്ച അനുഭവപ്പെട്ട വർഷമായിട്ടും ഈ തോട്ടിലൂടെ വെള്ളം ഒഴുകുന്നത് പരിഷത്തിൻറെ പഠനസംഘത്തിന് കാണാൻ കഴിഞ്ഞു. മുടിക്കോടുനിന്നും താഴോട്ടുവരുമ്പോൾ തോടിനെ ശുഷ്ക്കമാക്കിക്കൊ???ണ്ട് ഇരുവശത്തുമുള്ള വയയലുകളിൽ വാഴയും കവുങ്ങും മരച്ചീനിയും തെങ്ങും മറ്റുമാണ് കൃഷിചെയ്യുന്നത്.
എരിയപ്പള്ളി,കുണ്ട???ുകാപ്പ്,താഴെയങ്ങാടി,ആനപ്പാറ,പാളക്കൊല്ലി,മാടൽ,ചേ??ർ,മരക്കടവ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകി കബനി പുഴയിൽ ചേരുന്നു. നീളം 18 കി.മീ. മുൻപ് തോടിൻറെ ഇരുവശങ്ങളിലുമായി 20 മീറ്റർ പുറമ്പോക്കുണ്ട???ായിരുന്നതാണ്. ഇപ്പോൾ കേവലം ഒന്നോ രണ്ടേ???ാ മീറ്റർ മാത്രം. മുമ്പ് കടമാൻതോടിൻറെ വൃഷ്??പ്രദേശത്ത് ധാരാളം ചതുപ്പുകൾ(കൊരവകൾ) ഉണ്ട???ായിരുന്നു. തോടിൻറെ ഇരുവശത്തും കാട്ടുചേമ്പ്,ഇല്ലി,കൈത തുടങ്ങിയ സ്വാഭാവികസസ്യാവരണം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ചതുപ്പുകൾ ഇല്ലാതായിരിക്കുന്നു. സ്വാഭാവിക സസ്യാവരണത്തിനുപകരം പുറമ്പോക്കിൽ പോലും വാഴയും കവുങ്ങും കൃഷിചെയ്യുന്നു. ചിലഭാഗങ്ങളിൽ തോടുസംരക്ഷണത്തിൻറെ പേരിൽ കരിങ്കൽഭിത്തി കെട്ടിയിരിക്കുന്നു.
ജലസമൃദ്ധമായിരുന്നു കടമാൻതോട്. വേനൽക്കാലത്തുപോലും തെളിഞ്ഞ നീരുറവ ഉള്ളതായി പഴമക്കാർ പറയുന്നു. വർഷക്കാലത്ത് നിരവധിതവണ കരകവിഞ്ഞ് ഒഴുകുമായിരുന്നു. ഇപ്പോൾ ജലസമൃദ്ധി കുറഞ്ഞുവെങ്കിലും തീരെ വെള്ളം ഇല്ലാതാകുന്നില്ല.
കടമാൻതോട്ടിൽ 2013-ൽ പഠനം നടത്തുമ്പോൾ 12 തടയണകൾ ഉണ്ട???ായിരുന്നു. ഇവയിൽ മൂന്നെണ്ണം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഒരെണ്ണം പൊളിഞ്ഞുപോയതും ബാക്കി ഒൻപതെണ്ണം പലകയില്ലാത്തതുകൊ???ണ്ട് മാത്രം ഷട്ടർ ഇടാതെ പ്രവർത്തനരഹിതമായി കിടക്കുന്നതും ആയിരുന്നു. ഇപ്പോൾ വീണ്ട???ും തടയണകൾ ഉണ്ട???ാ????യി???ുണ്ട്. പഴയതിൽ ചിലത് പലകയിട്ട് പ്രവർത്തനക്ഷമമാക്കിയിട്ടു???ണ്ട്. ഓരോ കിലോമീറ്ററിനും ഓരോ തടയണ എന്ന സമീപനം അശാസ്ത്രീയമാണ്.
മണിപ്പുഴ
തെക്കൻപാതിരി വനത്തിൽ നിന്നും ഉത്ഭവിച്ച് വേലിയമ്പം,കുറിച്ചിപ്പറ്റ,പാക്കം തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകി ചേകാടിയിൽ കബനിനദിയിൽ ചേരുന്നു. നീളം.12.5 കി.മീ.
കുറിച്ചിപ്പറ്റ വരെ ഇടതുവശത്ത് പാതിരിവനവും വലതുവശത്ത് ജനവാസമേഖലയും ആണ്. കുറിച്ചിപ്പറ്റമുതൽ ചേകാടിവരെ വനത്തിലൂടെ ഒഴുകി ചേകാടിവയലിൻറെ നടുവിലൂടെ ചേകാടി പാലത്തിനടുത്ത് കബനിനദിയിൽ പതിക്കുന്നു. ജനവാസമേഖലകളിലുള്ള തീരം നന്നായി സംരക്ഷിക്കപ്പെടുന്നില്ല.
?ൃഗന്നൂർതോട് (അമ്പതുതോട്)
മുള്ളൻകൊല്ലി പഞ്ചായത്തിലെ 5,6,7,8 വാർഡുകളിലെ ചില പ്രദേശങ്ങളാണ് ?ൃഗനൂർതോടിൻറെ വൃഷ്ടിപ്രദേശം. കബനിഗിരി, പാടിച്ചിറ,സേവ്യംകൊല്ലി,പറുദീസ,സീതാമൗണ്ട???്,കൊളവള്ളി തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ?ൃഗനൂർതോടിൻറെ വൃഷ്ടിപ്രദേശത്താണ്. സേവ്യംകൊല്ലിയിലാണ് ഉത്ഭവസ്ഥാനം. 6 കി.മീ നീളം ?ൃഗന്നൂരിൽ കബനിപ്പുഴയിൽ ചേരുന്നു. ഈ തോടിൻറെ ആദ്യത്തെ പേര് കട്ടമൂല എന്നായിരുന്നു.
70 വർഷങ്ങൾക്കുമുമ്പ് ജലസമൃദ്ധമായിരുന്നു. തോടിൻറെ ഇരുവശങ്ങളിലും ഇല്ലി,കൈത,കാട്ടുചേമ്പ് തുടങ്ങിയ സ്വാഭാവികസസ്യങ്ങൾ നിറഞ്ഞുനിന്നിരുന്നു. തോടിൻറെ ഇരുവശങ്ങളും ഉൾപ്പെടെ 10-15 മീറ്റർ വീതി ഉണ്ട???ായിരുന്നു. വേനൽക്കാലത്തുപോലും ഒരുമീറ്റർ വീതിയിലും 30 സെ.മീ. ആഴത്തിലും ജലം ഒഴുകിയിരുന്നു. വർഷക്കാലത്ത് പലതവണ തോട് കരകവിഞ്ഞൊഴുകുമായിരുന്നു. തോട്ടിലൂടെ കബനിനദിയിൽ നിന്നും ചേറുമീൻ അൻപതുഭാഗംവരെ കയറിവന്നിരുന്നു.
തോടിൻറെ ഇരുവശത്തും വയലുകളും ചതുപ്പുകളും (കൊരവക്കണ്ട???ങ്ങൾ) ഉണ്ട???ായിരുന്നു. വൃഷ്ടിപ്രദേശം വനനിബിഡമായിരുന്നു. കുടിയേറ്റത്തിനുശേഷം വനമെല്ലാം കൃഷിഭൂമിയായി മാറി. ആദ്യഘട്ടങ്ങളിൽ വയൽകൃഷി ആയിരുന്നു പ്രധാനം. എന്നാൽ പിന്നീട് വയലുകൾ വാഴ,കവുങ്ങ് തുടങ്ങിയ കൃഷികൾക്കു വഴിമാറി.അങ്ങനെ ചതുപ്പുകളും വയലുകളും വളരെ കുറഞ്ഞു. ജലസമൃദ്ധിയും ഇല്ലാതായി. ഇപ്പോൾ തോടിന് വീതി ഒരു മീറ്റർ മാത്രം. വേനൽക്കാലത്ത് വറ്റിവര???ണ്ട് കിടക്കും.
കബനിനദിയുടെ തീരത്ത് മരക്കടവ് മുതൽ കൊളവള്ളിവരെയുള്ള ഭാഗത്ത് 400 വർഷങ്ങൾക്കുമുമ്പു മുതൽ കർണ്ണാടകയിൽ നിന്നും കുടിയേറി പാർത്ത ഏതാനും ഗൗഡകുടുംബങ്ങൾ ഉ???ണ്ട്. അവരാണ് ?ൃഗനൂർതോടിൻറെ പതനഭാഗത്ത് നെൽകൃഷി ചെയ്തിരുന്നത്. അന്ന് കൃഷിക്കാവശ്യമായ വെള്ളം തടഞ്ഞുനിർത്തുന്നതിന് മണ്ണുകൊ???ണ്ട് നിർമ്മിച്ച വലിയ ബ???ണ്ട് അൻപതിൽ ഉണ്ട???ായിരുന്നു. പൊരിയാനി വയലിലും ഒരു മൺചിറ ഉണ്ട???ായിരുന്നു. കുടിയേറ്റ കാലത്ത് ഇതുകൂടാതെ 4 ബണ്ട???ുകൾ കൂടി നിർമ്മിച്ചിരുന്നു. ഇപ്പോൾ പഴയബണ്ട???ുകളെല്ലാം നശിപ്പിക്കപ്പെട്ടു. പുതിയ ചെക്ക്ഡാമുകൾ ഉണ്ട???ാക്കിയെങ്കിലും പ്രവ?ത്തനക്ഷമമല്ല.
?ൃഗനൂർതോടിന് 6 ഉപനീർച്ചാലുകൾ ഉണ്ട???്. 2000-ത്തിൽ കബനിഗിരി സയൻസ് ക്ലബ്ബ് നടത്തിയ പഠനത്തിൽ 11 ജലസേചനകുളങ്ങളും 55 കുടിവെള്ളകിണറുകളും ഉള്ളതായി രേഖപ്പെടുത്തിയിട്ടു???ണ്ട്. ഇതിൽ 11 കിണറുകൾ വേനൽക്കാലത്ത് വറ്റുന്നവയാണ്.
കബനിഗിരി-പൊരിയാനിതോട്
കബനിഗിരി ഹൈസ്കൂളിനുസമീപത്തുനിന്നും ആരംഭിച്ച് പുതുപ്പറമ്പിൽ പുരയിടത്തിനുസമീപം കബനിനനദിയിൽ ചേരുന്നു. നീളം 2 കിലോമീറ്റർ.
ഡിപ്പോ????
?????????? വയലിൽ നിന്നും ആരംഭിച്ച് 2 കിലോമീറ്റർ ഒഴുകി കബനിനദിയിൽ ചേരുന്നു.
കുഴൽകിണറുകൾ
ധാരാളം കുഴൽക്കിണറുകൾ പുൽപ്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നിർമ്മിച്ചിട്ട???ുണ്ട്. ഇവയിൽ പലതും ജലദൗർലഭ്യം മൂലം ഉപയോഗശൂന്യമായിട്ടു???ണ്ട്. കൂടുതൽ വെള്ളം ഊറ്റിയെടുക്കുന്ന കുഴൽകിണറുകൾക്കരികിൽ സ്ഥിതിചെയ്യുന്ന സാധാരണ കിണറുകളിലെ വെള്ളം വറ്റുകയോ കുറയുകയോ ചെയ്യുന്നു???ണ്ട്. മുള്ളൻകൊല്ലി പഞ്ചായത്തിൽ 1125 കുഴൽകിണറുകൾ ഉ???ണ്ട്. പുൽപ്പള്ളി.....
ജലസേചനകുളങ്ങളും കിണറുകളും
ജലസേചനത്തിനും കുടിവെള്ളത്തിനുമായി നിരവധി കുളങ്ങളും കിണറുകളും ര???ണ്ട് പഞ്ചായത്തുകളിലും കഴിഞ്ഞ 50 വർഷങ്ങൾകൊ???ണ്ട് നിർമ്മിച്ചിട്ടു???ണ്ട്. എന്നാൽ ധാരാളം വെള്ളം ലഭിക്കുന്നവ വളരെ കുറവാണ്. സ്വന്തം കിണർ-900, പൊതുകിണർ-109
ഭൂഗർഭജലനിരപ്പ് താഴുന്നു
2005 മുതൽ പുൽപ്പള്ളി പ്രദേശത്ത് ഭൂഗർഭജലത്തിൻറെ നിരപ്പ് താഴുന്നതായാണ് വിദഗ്ദ്ധർ പറയുന്നത്.
കാലാവസ്ഥാവ്യതിയാനം 1950-നു മുമ്പും പിമ്പും
കുടിയേറ്റത്തിനുമുമ്പ് നിബിഡവനമായിരുന്ന പുൽപ്പള്ളി-മുള്ളൻകൊല്ലി പ്രദേശം 1948 മുതലുള്ള കുടിയേറ്റത്തിനുശേഷം ഏതാനും വർഷങ്ങൾകൊ???ണ്ട് കൃഷിഭൂമി ആക്കി മാറ്റപ്പെടുകയായിരുന്നു. കുടിയേറ്റ സമയത്ത് വയനാടിൻറെ പ്രത്യേകതയായ മൂടൽമഞ്ഞും കോടയും നൂൽമഴയും ഈ പ്രദേശത്തും ഉണ്ട???ായിരുന്നു. ഡിസംബർ,ജനുവരി,ഫെബ്രുവരി മാസങ്ങളിൽ സൂര്യനെ കാണുന്നത് രാവിലെ 10 മണിക്ക് ശേഷമായിരുന്നു. അതുവരെ മഞ്ഞുമൂടിയ അന്തരീക്ഷം ആയിരിക്കും. രാവിലെ നല്ല തണുപ്പും ഉണ്ട???ായിരുന്നു. തണുപ്പിൽനിന്നും രക്ഷനേടുന്നതിന് കുടുംബാംഗങ്ങളെല്ലാവരും രാവിലെ തീകൂട്ടി ചുറ്റുമിരുന്ന് തീകായുമായിരുന്നു. വേനൽക്കാലത്തുപോലും അന്തരീക്ഷതാപനില ശരാശരി 250സെൽഷ്യസ് ആയിരുന്നു. ക്രമേണ കാലാവസ്ഥയിൽ മാറ്റം ദൃശ്യമായി.നൂൽമഴ അപ്രത്യക്ഷമായി. കോടയും മൂടൽമഞ്ഞും അപൂർവ്വമായി. കനത്ത മഴപെയ്യാൻ തുടങ്ങി. വേനൽക്കാലത്ത് വരണ്ട??? കാറ്റ് വീശാൻ തുടങ്ങി. അന്തരീക്ഷതാപനില വേനൽക്കാലങ്ങളിൽ 350സെൽഷ്യസ് വരെ എത്തി. ഫാനില്ല?? രാത്രി കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയായി. ജലക്ഷാമം രൂക്ഷമായി. പുഴയും തോടുകളും വറ്റിവരളുന്നു. കുരുമുളകുതോട്ടവും കാപ്പിത്തോട്ടവും ഉണങ്ങുന്നു.
മഴ ലഭ്യത കുറഞ്ഞ പ്രദേശമോ?
ഡക്കാൺ പീഠഭൂമിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പുൽപ്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകൾ. കബനിപ്പുഴ കടന്നാൽ കർണ്ണാടകസംസ്ഥാനമാണ്. മൈസൂർ കാലാവസ്ഥയോട് സാമ്യമുള്ള കാലാവസ്ഥയാണ് കബനിതീരത്തുള്ള പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. മൈസൂരിൽ പൊതുവേ മഴ കുറവാണ്. ശരാശരി 1500 മി.മീ.-ൽ താഴെ ആണ് വാർഷിക ശരാശരി. പുൽപ്പള്ളിയിലെ വാർഷിക ശരാശരി 1406 മി.മീ. ആണ്. വയനാട് ജില്ലയിലെ ശരാശരി മഴ 2786 മി.മീ. വയനാട് ശരാശരിയുടെ പകുതിയിൽ താഴെ മഴയാണ് ഇവിടെ ലഭിക്കുന്നത്. കർണ്ണാടക അതിർത്തിയോടുചേർന്ന പെരിക്കല്ലൂർ,മരക്കടവ്,കൊളവള്ളി,ചാമപ്പാറ,വ???ണ്ടിക്കടവ് ഭാഗങ്ങളിൽ പുൽപ്പള്ളി ടൗൺ പ്രദേശത്ത് ലഭിക്കുന്നതിനേക്കാൾ 200 മി.മീ. എങ്കിലും മഴ കുറവായിരിക്കും. മഴമാപിനി സ്ഥാപിച്ചിട്ടില്ലാത്തതിനാൽ കൃത്യമായ അളവ് അറിയില്ല. ഈ പ്രദേശങ്ങൾ മഴനിഴൽ പ്രദേശമായി കണക്കാക്കാം.
മഴയുടെ 80% തെക്കുപടിഞ്ഞാറൻ മൺസൂൺ ആണ്. 20% വടക്കുകിഴക്കൻ മൺസൂണും. ചില വർഷങ്ങളിൽ വടക്കുകിഴക്കൻ മൺസൂൺ ലഭിക്കാറില്ല. പ്രീമൺസൂൺ മഴ താമസിച്ചുപെയ്യുന്ന പ്രവണത കൂടുതലാണ്. ചില വർഷങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ-കാലവർഷം ജൂലായ് വരെ താമസിച്ചിട്ടു???ണ്ട്. 2012-ൽ ഏറ്റവും കുറച്ചുമഴ (971 മി.മീ) യാണ് ലഭിച്ചത്.
ഗ്രാഫ് 1-2010 മുതൽ 2016 വരെ പുൽപ്പള്ളിയിൽ രേഖപ്പെടുത്തിയ മഴയുടെ ഗ്രാഫ്
പട്ടിക-1 2010 മുതൽ 2016 വരെ പുൽപ്പള്ളിയിൽ രേഖപ്പെടുത്തിയ മഴ
മഴദിനങ്ങളുടെ എണ്ണം
വരൾച്ച എത്രമാത്രം മരുഭൂമിയാകുമോ?
പട്ടിക 2. പുൽപ്പള്ളിയിൽ കടുത്ത വരൾച്ച ഉണ്ട???ായ വർഷങ്ങൾ
പട്ടിക 3. അന്തരീക്ഷതാപനില 2019-2020
പട്ടിക 2 പരിശോധിക്കുമ്പോൾ 1932 മുതൽ 2000 വരെ 68 വർഷങ്ങൾക്കിടയിൽ 4 വർഷങ്ങളിലാണ് കടുത്ത വരൾച്ച ഉണ്ട???ായത്. എന്നാൽ 2000 മുതൽ 2019 വരെ 19 വർഷങ്ങൾക്കിടയിൽ 6 വർഷങ്ങളിൽ വരൾച്ച ഉണ്ട???ായി. സൂക്ഷ്മകാലാവസ്ഥയിൽ മാറ്റമു???ണ്ടാകുകയും മഴ കുറയുകയും ചെയ്യുന്നതാണ് വരൾച്ച അടുത്തടുത്ത വർഷങ്ങളിൽ ഉണ്ട???ാകുവാൻ നിദാനം. ഇനിയും വരൾച്ച വരും വർഷങ്ങളിലും ആവർത്തിക്കാനാണ് സാധ്യത. കുരുമുളക് ഇപ്പോൾതന്നെ പൂർണ്ണമായും നശിച്ച നിലയിലാണ്. കാപ്പിയേയും സാരമായി ബാധിച്ചു. തെങ്ങ്,കവുങ്ങ് തുടങ്ങിയവയും ഭീഷണിയിലാണ്. കാർഷികമേഖല പൂർണ്ണമായ തകർച്ചയിലേയ്ക്ക് നീങ്ങുകയാണ്. മരുഭൂവത്ക്കരണം തടയുന്നതിന് അടിയന്തിര നടപടികൾ ആവശ്യമാണ്.