കുമരനല്ലൂർ യൂണിറ്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനല്ലൂർ യൂണിറ്റ് | |
---|---|
പ്രസിഡന്റ് | സുധി പൊന്നേങ്കാവിൽ |
സെക്രട്ടറി | ജിജി എസ് മനോഹർ |
വൈസ് പ്രസിഡന്റ് | രമേശ് വി വി |
ജോ.സെക്രട്ടറി | ജിഷ പി. ആർ |
ജില്ല | പാലക്കാട് |
മേഖല | തൃത്താല |
ഗ്രാമപഞ്ചായത്ത് | കപ്പൂർ |
കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
സാംസ്കാരികമായി ശ്രദ്ധേയമായ പ്രദേശമാണ് പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്കിൽ ഉൾപ്പെടുന്ന കുമരനല്ലൂർ. അക്കിത്തം അച്ച്യുതൻ നമ്പൂതിരി, അക്കിത്തം വാസുദേവൻ എന്നിവർ കുമരനല്ലൂർ ദേശക്കാരാണ്. അക്കിത്തം, എം.ടി, എന്നീ രണ്ടു ജ്ഞാനപീഠ ജേതാക്കൾ പഠിച്ച സ്ക്കൂൾ എന്ന ഖ്യാതിയും കുമരനെല്ലൂരിലെ ഹൈസ്ക്കൂളിനുള്ളതാണ്. തൃത്താല ബ്ലോക്കിലെ ആദ്യത്തെ പരിഷത്ത് യൂണിറ്റ് പ്രവർത്തിച്ചിരുന്നത് കുമരനല്ലൂർ കേന്ദ്രീകരിച്ചായിരുന്നു. രൂപീകരണം നടന്നത് ആനക്കരയിലെ ചേക്കോട് ഭാവന ജനകീയ വായനശാലയിൽ വെച്ചായിരുന്നതിനാൽ ആനക്കര യൂണിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. യൂണിറ്റിന്റെ ആദ്യത്തെ പ്രധാന പ്രവർത്തനം പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന ക്ലാസ്സായിരുന്നു. പിന്നീട് ആനക്കരയും കുമരനെല്ലൂരും രണ്ടു യൂണിറ്റുകളായി പിരിയുകയുണ്ടായി. 1973ൽ യൂണിറ്റ് രൂപീകരിക്കുമ്പോൾ 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 112 അംഗങ്ങളാണുള്ളത്.
ഇപ്പോഴത്തെ ഭാരവാഹികൾ
- പ്രസിഡൻറ്
- സുധി പൊന്നേങ്കാവിൽ
വൈസ് പ്രസിഡന്റ്
- രമേശ് വി.വി
- സെക്രട്ടറി
- ജിജി എസ് മനോഹർ
ജോ.സെക്രട്ടറി
- ജിഷ പി. ആർ
2024ലെ പ്രവർത്തനങ്ങൾ
കുമരനെല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനം 6.1.2024 ശനിയാഴ്ച കുമരനെല്ലൂർ ഗവ.എൽ.പി സ്കൂളിൽ വെച്ച് നടന്നു. 27 പേർ പങ്കെടുത്തു. ബാലവേദി അംഗം ദേവാനന്ദ് യുറീക്കയിൽനിന്നുള്ള ഒരു കവിത ആലപിച്ചുകൊണ്ട് പരിപാടികൾ ആരംഭിച്ചു. യൂണിറ്റ് സെക്രട്ടറി ജിഷ.പി.ആർ സ്വാഗതം പറഞ്ഞു. നാരായണൻ കുട്ടി മാഷ് അധ്യക്ഷനായിരുന്നു. ജിജി.എസ്.മനോഹർ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംഘടനാ ക്ലാസ് എടുത്തു കൊണ്ട് മേഖലാസെക്രട്ടറി എം.വി.രാജൻ മാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രവർത്തനറിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. പങ്കജാക്ഷൻ മാഷ്, പ്രഭാകരൻ.എം, പ്രമോദ് ചന്ദ്രൻ, സതീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
കപ്പൂർ ഗ്രാമപഞ്ചായത്ത് വായനശാലയുടെ പ്രവർത്തനം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം സതീഷ് അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
സംസ്ഥാന ശാസ്ത്രമേളയിൽ പഠനോപകരണനിർമ്മാണത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ഗണിതാധ്യാപകനും യൂണിറ്റ് അംഗവുമായ തോംസൺ കുമരനെല്ലൂരിനെയും 'മാസ്റ്റർജി' എന്ന് കൃതിക്ക് ഈ വർഷത്തെ കഥാദീപ്തി അവാർഡ് നേടിയ എഴുത്തുകാരനും അധ്യാപകനുമായ താജിഷ് ചേക്കോടിനെയും സമ്മേളനം അനുമോദിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് - സുധി പൊന്നേങ്കാവിൽ. വൈസ് പ്രസിഡണ്ട് -രമേഷ്. വി. വി. സെക്രട്ടറി - ജിജി.എസ്.മനോഹർ. ജോ.സെക്രട്ടറി-ജിഷ.പി.ആർ. എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ സെക്രട്ടറി ജിജി നന്ദി പറഞ്ഞു.7.15ന് പരിപാടികൾ അവസാനിച്ചു.