കേരളത്തിലെ നദികൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13:29, 2 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (→‎വാമനപുരം==)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ നദികൾ

കേരളസംസ്ഥാനത്തിന്റെ ആകെ നീളം 590 കിലോമീറ്ററും വീതി 15 കിലോമീറ്റർ മുതൽ 124 കിലോമീറ്റർ വരെയുമാണ്. ആകെ വിസ്തീര്ണംര 38.86 ലക്ഷം ഹെക്ടർ. കേരളത്തിന്റെ മലകളും, കുന്നുകളും, താഴ്‌വരകളുമുള്ള ഭൂപ്രകൃതികൊണ്ട് ധാരാളം തോടുകളും, അരുവികളും, പുഴകളും ഇവിടുണ്ടായി. പുഴകൾ ഉത്ഭവിക്കുന്നത് ചെറിയ അരുവിയോ, തോട് ആയോ ആണല്ലോ? ഇവയെ ഒന്നാംവര്ഗ് അരുവികൾ (first order streams) എന്നാണ് പറയുക. രണ്ട് ഒന്നാംവര്ഗക അരുവികൾ കൂടിച്ചേര്ന്നാകൽ രണ്ടാംവര്ഗ് അരുവിയായി (second order stream). ഇത്‌പോലെ രണ്ട് രണ്ടാംവര്ഗന അരുവികൾ കൂടിച്ചേര്ന്നാ ൽ മൂന്നാംവര്ഗ് അരുവിയാകും (third order stream)). ഈ രീതിയിൽ നാലാംവര്ഗം, അഞ്ചാംവര്ഗം. . . . ഇങ്ങനെ പോകും. മിക്കവാറും ഏഴാംവര്ഗംന കഴിഞ്ഞാൽ പുഴയെന്നു (river) വിളിക്കാറുണ്ട്. ഇംഗ്ലീഷിൽ അരുവികള്ക്ക് വലുപ്പമനുസരിച്ച് brook, creek, streamlet, stream, rivulet, tribulatary, river എന്നൊക്കെ പറയുന്നതുപോലെ മലയാളത്തിൽ കൈത്തോട്, തോട്, ചോല, നീര്ച്ചാ ൽ, അരുവി, ചെറുപുഴ, പോഷകനദി, നദി എന്നൊക്കെയാണ് വിളിക്കുക. നീര്ച്ചാ ലുകൾ അഥവാ കൈത്തോടുകൾ ചേര്ന്ന് അരുവിയും, തോടുകളുമുണ്ടാകുന്നു. അരുവികളും തോടുകളും ചേര്ന്ന് പോഷകനദികളും തുടര്ന്ന്ന നദികളുമായിത്തീരുന്നു. ആറ്, പുഴ, നദി എന്നിവയൊക്കെ പ്രാസമനുസരിച്ച് ഉപയോഗിക്കുന്ന പര്യായപദങ്ങളാണ്. ഭാരതപ്പുഴ എന്നല്ലാതെ 'ഭാരതയാറ്' എന്നോ, 'ഭാരതനദി' എന്നോ പറയാറില്ലല്ലോ? പക്ഷെ, പമ്പാനദിയെന്നോ, പമ്പയാറെന്നോ പറയാം, പമ്പാപ്പുഴയെന്ന് പറയാറില്ല! കേരളത്തിൽ 15 കിലോമീറ്ററിലധികം നീളമുള്ള 44 നദികളാണുള്ളത്. ഇവയിൽ 41 എണ്ണം പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിൽ പതിക്കുന്നു. മൂന്നെണ്ണം (പാമ്പാർ, ഭവാനി, കബനി) കിഴക്കോട്ട് ഒഴുകി കാവേരി നദിയുടെ ഭാഗമായി മാറി ബംഗാൾ ഉള്ക്കാടലിൽ പതിക്കുന്നു. കേരളത്തിൽ വലിയ നദി major river) കളെന്നു വിളിക്കാവുന്നവയൊന്നുമില്ല. ഇടത്തരം നദി (medium river) എന്നു വിളിക്കാവുന്ന നാലെണ്ണമുണ്ട് (പെരിയാർ, ഭാരതപ്പുഴ, ചാലിയാർ, പമ്പ). മറ്റുള്ളവ ചെറുകിട നദികൾ (minor rivers) മാത്രം. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി പെരിയാർ ആണ് (244 കി. മീ.), രണ്ടാംസ്ഥാനം ഭാരതപ്പുഴ (209 കി.മീ.). പക്ഷെ ആകെ വൃഷ്ടിപ്രദേശത്തിന്റെ (catchment) അടിസ്ഥാനത്തിൽ ഭാരതപ്പുഴക്കാണ് ഒന്നാംസ്ഥാനം (3852 ച.കി.മീ.). കേരളത്തിലെ എല്ലാ നദികളില്നി്ന്നുമുള്ള നീരൊഴുക്ക് കണക്കുകൂട്ടിയിരിക്കുന്നത് 78,041 ദശലക്ഷം ഘനമീറ്റർ എന്നാണ്. ഇവയിൽ 40 ശതമാനം ഒഴുക്ക് ആയിത്തന്നെ കടലിലേക്ക് നഷ്ടപ്പെടുന്നു. ഉപയോഗപ്പെടുത്താനാവുന്നത് 42,777 ദശലക്ഷം ഘനമീറ്റർ ആണ്. കേരളത്തിലെ നദികളിലെ വെള്ളം അടിസ്ഥാന ഒഴുക്കിൽ (base flow) നിന്നും മേലൊഴുക്കില്നിളന്നും (over land flow) എത്തിച്ചേരുന്നവയാണ്. മഴക്കാലം കഴിയുന്നതോടെ മേലൊഴുക്ക് അവസാനിക്കുകയും പുഴകളിൽ ഉറവകളില്നിനന്നുള്ള അടിസ്ഥാന ഒഴുക്ക് മാത്രമായി മാറുകയും ചെയ്യും. വേനല്ക്കാ ലത്ത് ചെറിയ അരുവികളെല്ലാം വറ്റിപ്പോകുന്നത് സാധാരണമാണ്. മഴക്കാലത്താകട്ടെ ചിലപ്പോഴൊക്കെ നിറഞ്ഞ് കവിഞ്ഞ് വെള്ളപ്പൊക്കവുമുണ്ടാകും. വനനശീകരണം, വൃഷ്ടിപ്രദേശങ്ങളിൽ അശാസ്ത്രീയ ഉപയോഗം, പുഴയോരങ്ങളുടെ കയ്യേറ്റം, മണല്ഖിനനം, മലിനീകരണം എന്നിങ്ങനെ പലതും പുഴകളുടെ അപചയത്തിന് കാരണമാവുന്നുണ്ട്. മലമ്പ്രദേശങ്ങളില്നിനന്നും ഉത്ഭവിക്കുന്ന നദികൾ കടലിൽ പതിക്കാറാകുമ്പോൾ ചരിവുകുറഞ്ഞ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നതുമൂലം ഒഴുക്കിക്കൊണ്ടുവരുന്ന 'എക്കൽ' നദീമുഖത്ത് നിക്ഷേപിക്കും. ഇത് അടിഞ്ഞുകൂടിയുണ്ടാകുന്ന തുരുത്തുകളാണ് ഡല്റ്റമ (delta). പുഴകൾ കടലുമായി ചേരുന്ന സ്ഥലത്ത് ഉണ്ടാകുന്ന വിശാലമായ 'കായൽ'പോലുള്ള ഭാഗമാണ് അഴിമുഖം(estuary).. അഴിമുഖങ്ങളിലെ ചെളിത്തട്ടുകളിൽ ഉപ്പുരസമുള്ള വെള്ളത്തിൽ വളരാൻ കഴിയുന്ന ചെടികളുടെ കൂട്ടം പ്രത്യക്ഷപ്പെടാറുണ്ട്. ഇവയാണ് കണ്ടല്ക്കാെടുകൾ (mangroves). കേരളത്തിലെ 44 നദികളുടെ വിവരങ്ങൾ പരിശോധിക്കാം. കിഴക്കേ അറ്റത്ത് നിന്ന് തുടങ്'ങാം.

മഞ്ചേശ്വരം പുഴ

കേരളത്തിലെ ഏറ്റവും ചെറിയ പുഴയാണിത്, 16 കി.മീ. മാത്രമാണ് നീളം. കര്ണാ്ടക അതിര്ത്തിുയിലുള്ള 'ബാലെപ്പൂണി' കുന്നുകളില്നി ന്ന് ഉത്ഭവിച്ച് വോര്ക്കാ ടി, പറവൂര്, ബഡജെ എന്നീ സ്ഥലങ്ങളിലൂടെ ഒഴുകി മഞ്ചേശ്വരം പട്ടണത്തിലൂടെ ഉപ്പളക്കായലിൽ എത്തുന്നു. വൃഷ്ടിപ്രദേശം, 90 ച.മി.മീ. പ്രധാന പോഷകനദി പാവൂറ്.

ഉപ്പള

കര്ണാനടകത്തിലെ വീരക്കംബാ പര്വ്തപ്രദേശത്ത് നിന്നുത്ഭവിച്ച് കേരളത്തിലൂടെ മീഞ്ച, കുളുരു, ബേക്കരു, കോടിബയൽ എന്നീ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ഉപ്പള എന്ന സ്ഥലത്തിനു സമീപം അറബിക്കടലിൽ ചേരുന്നു. ഈ നദി ചേരുന്ന അഴിമുഖം ഒരു കായലായി രൂപപ്പെട്ടിരിക്കുന്നു. ഉപ്പളപുഴയുടെ നീളം 50 കി.മീ. ഉം കേരളത്തിലുള്ള വൃഷ്ടിപ്രദേശം 76 ച.കി.മീ. ഉം ആണ് (കര്ണാ ടകത്തിൽ 174 ച.കി.മീ.).

ഷിരിയ

കര്ണാിടകത്തിലെ ആനെക്കണ്ടി വനമേഖലയിൽ ഉത്ഭവിച്ച് കേരളത്തിലൂടെ 67 കി.മീ. സഞ്ചരിച്ച് കുമ്പളക്കായലിൽ പതിക്കുന്നു. കേരളത്തിൽ 290 കി.മീ. വൃഷ്ടിപ്രദേശമുണ്ട്. (കര്ണാേടകത്തിൽ 297 ച.കി.മീ.) ഷിരിയപ്പുഴക്ക് നാലു പോഷകനദികളാണുള്ളത്. കല്ലണതോട്ട്, കണിയാന്തോട്ട്, എരമാട്ടിപ്പുഴ, കുമ്പള.

മൊഗ്രാല്പ്പു ഴ

കാസര്ഗോകഡ് ജില്ലയിലെ കാണന്നൂർ കുന്നുകളില്നിടന്നുത്ഭവിച്ച് ബെട്ടിപാടി, മൂളിയാർ എന്നീ രണ്ടു പോഷകനദികൾ ഒന്നിച്ച് അറബിക്കടലിൽ ചേരുന്നു. അഴിമുഖം ഏകദേശം 5 കി.മീ. ദൂരംവരും. ഏകദേശം 32 കി.മീ. നീളമുള്ള മൊഗ്രാല്പ്പു ഴയുടെ വൃഷ്ടിപ്രദേശം 132 ച.കി.മീ. ആണ്.

ചന്ദ്രഗിരിപ്പുഴ

കര്ണാളടകത്തിലെ പട്ടിപ്പാട്ട് വനമേഖലയിൽ നിന്നും മറ്റൊരു പ്രമുഖ പോഷകനദിയായ പയസ്വിനിയോടൊപ്പം ഉത്ഭവിക്കുന്നു. ഇവ രണ്ട് മച്ചിപുരം എന്ന സ്ഥലത്ത് വച്ച് യോജിച്ച് അറബിക്കടലിൽ ചേരുന്നു. നീളം 105 കി.മീ. ഉം വൃഷ്ടിപ്രദേശത്തിന്റെ വിസ്തീര്ണം 570 ച.കി.മീ. ഉം ആണ് (കര്ണാ ടകത്തിൽ 836 ച.കി.മീ.).

ചിറ്റാരിപ്പുഴ

ചെട്ടിഞ്ചാൽ എന്ന സ്ഥലത്തുനിന്നാണ് ഉത്ഭവം. കല്നാീട്, ബേക്കൽ എന്നിവയാണ് പ്രമുഖ പോഷകനദികൾ. നീളം 25 കി.മീ; വൃഷ്ടിപ്രദേശം 95 ച.കി.മീ.

നീലേശ്വരം

കാസര്ഗോാഡ് ജില്ലയിലുള്ള ഹോസ്ദുര്ഗ്് താലൂക്കിലെ കിണാനൂർ ആണ് ഉത്ഭവസ്ഥാനം. ആര്യങ്കന്തോുട്ട്, ബൈഗോട ഹോലെ എന്നീ കൈവഴികളുമായി ചേര്ന്ന് അറബിക്കടലിൽ പതിക്കുന്നു. നീലേശ്വരം പുഴയുടെ നീളം 46 കി.മീ. ഉം, വൃഷ്ടിപ്രദേശം 190 ച.കി.മീ. റുമാണ്.

കാരിയങ്കോട്ട്

കര്ണാടടകത്തിലെ കുടക് വനമേഖലയിൽ നിന്നുത്ഭവിക്കുന്നു. മണ്ടോര, പടിയന്മ ല എന്നീ പോഷകനദികൾ ഇവയിൽ ചേരുന്നുണ്ട്. മുണ്ടോത്തു ഹോലെയാണ് മറ്റൊരു പോഷകനദി. ഇവ മൂന്നുംചേര്ന്ന്ന കാരിയങ്കോട് പുഴയായി നീലേശ്വരം നദിയുമായി ചേരുന്നു. കാരിയങ്കോട്ട് - നീലേശ്വരം അഴിമുഖം ചെറിയ കായലിന്റെ രൂപം കൈവരിക്കുന്നുണ്ട്. നീളം 44 കി.മീ., വൃഷ്ടിപ്രദേശം 429 ച.കി.മീ. (കര്ണാുടകത്തിൽ 132 ച.കി.മീ.).

പെരുവെമ്പ

കണ്ണൂർ ജില്ലയിലെ പശ്ചിമഘട്ട മലമ്പ്രദേശത്തില്പെടട്ട വയക്കര ഗ്രാമത്തിലെ പേക്കുന്ന് എന്ന പ്രദേശത്താണ് ഉത്ഭവം. ഏഴിമലയിലെത്തുന്നതോടെ രണ്ടായി പിരിഞ്ഞ് ഒന്ന് കവ്വായിക്കായലിലും മറ്റൊന്ന് അറബിക്കടലിലും പതിക്കുന്നു. നീളം 51 കി.മീ; വൃഷ്ടിപ്രദേശം 300 ച.കി.മീ. മാതമംഗലം, ചള്ളപ്പാൽ, മപ്പാരു തോട്ട് എന്നിവയാണ് പ്രധാന പോഷകനദികൾ.

രാമപുരം

കണ്ണൂർ ജില്ലയിലെ ഇരിങ്ങൽ കുന്നുകളില്നിനന്ന് ഉത്ഭവിക്കുന്നു. നീളം 19 കി.മീ; വൃഷ്ടിപ്രദേശം 57.5 ച.കി.മീ., കവ്വായിക്കായലിൽ പതിക്കുന്നു.

കവ്വായിപ്പുഴ

കണ്ണൂർ ജില്ലയിലെ ചീമേനി ഗ്രാമത്തിൽ നിന്നുത്ഭവിക്കുന്ന കവ്വായിപ്പുഴക്ക് 31 കി.മീ. നീളവും 143 ച.കി.മീ. വൃഷ്ടിപ്രദേശവുമുണ്ട്. കവ്വായിക്കായലിൽ ചെന്നുചേരുന്നു.

കുപ്പംപുഴ

കുടകിനോടു ചേര്ന്നുനള്ള പാടിനല്ക്കാവട്ട് വനമേഖലയിൽ നിന്നുത്ഭവിക്കുന്ന കുപ്പംപുഴയെ 'പായങ്ങാടി' എന്നുകൂടി വിളിക്കാറുണ്ട്. കുറ്റിക്കോല്പ്പു ഴ, ചക്കാട്ടുപുഴ, ചെറിയതോട്ട്, അലകുട്ടത്തോട്ട്, മുക്കൂട്ടത്തോട്ട് എന്നിവയാണ് പോഷകനദികൾ. നീളം 82 കി.മീ., വൃഷ്ടിപ്രദേശം 469 ച.കി.മീ. (കര്ണാ്ടകത്തിൽ 70 ച.കി.മീ.) കുപ്പംപുഴ അറബിക്കടലിൽ പതിക്കുന്നതിനു തൊട്ടുമുമ്പെ വളപട്ടണം പുഴയുമായി യോജിക്കുന്നു.

വളപട്ടണം പുഴ

കുടക് ജില്ലയിലെ ബ്രഹ്മഗിരി മലനിരകളില്നിുന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്നതിനു മുമ്പായി കുപ്പം പുഴയുമായി ചേരുന്നു. ശ്രീകണ്ഠപുരംപുഴ, വലിയപുഴ, വേണിപ്പുഴ, ആറളംപുഴ എന്നിവയാണ് പ്രധാന പോഷകനദികൾ. ആകെ നീളം 110 കി.മീ; വൃഷ്ടിപ്രദേശം 1341 ച.കി.മീ. (കര്ണാ ടകത്തിൽ 456 ച.കി.മീ.) കണ്ണൂർ ജില്ലയിലെ പ്രധാന ജലസേചനപദ്ധതിയായ പഴശ്ശി, വളപട്ടണം പുഴയിലാണ്.

അഞ്ചരക്കണ്ടി

കണ്ണൂർ ജില്ലയിലെ കണ്ണോത്ത് വനമേഖലയില്നിണന്ന് ഉത്ഭവിക്കുന്നു. കാപ്പുതോട്ട്, ഇടുമ്പത്തോട്ട് എന്നിവയാണ് പ്രധാന പോഷകനദികൾ. തലശ്ശേരിക്കടുത്തുവച്ച് രണ്ടായി പിരിഞ്ഞ് കടലിൽ പതിക്കുന്നു. അഞ്ചരക്കണ്ടിപ്പുഴയുടെ രണ്ടു കൈവഴികള്ക്കി ടക്ക് കിടക്കുന്ന ദ്വീപാണ് ധര്മരടം. പുഴയുടെ ആകെനീളം 48 കി.മീ. ഉം വൃഷ്ടിപ്രദേശം 412 ച.കി.മീ. ഉമാണ്.

തലശ്ശേരിപ്പുഴ

കണ്ണൂർ ജില്ലയിലെ കണ്ണോത്ത് വനമേഖലയില്നി്ന്നും ഉത്ഭവിക്കുന്ന രണ്ടാമത്തെ നദി. പൊന്ന്യംപുഴ, കൂടാലിപ്പുഴ എന്നി പേരുകളിലും അറിയപ്പെടുന്ന തലശ്ശേരിപ്പുഴയുടെ പ്രധാന പോഷകനദി ധര്മിടം പുഴയാണ്. നീളം 28 കി.മീ; വൃഷ്ടിപ്രദേശം 132 ച.കി.മീ.


മയ്യഴിപ്പുഴ

വയനാട് ചുരങ്ങളില്നിേന്ന് ഉത്ഭവിക്കുന്നു. ആകെ നീളം 54 കി.മീ; വൃഷ്ടിപ്രദേശം 394 ച.കി.മീ. മയ്യഴി (മാഹി) യില്വൃച്ച് അറബിക്കടലിൽ പതിക്കുന്നു. സുപ്രസിദ്ധ നോവലിസ്റ്റ് എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിലൂടെ പ്രശസ്തിനേടിയ പുഴ.

കുറ്റ്യാടിപ്പുഴ

വയനാട്ടിലെ നരിക്കോട്ടയില്നി്ന്നും ഉടലെടുക്കുന്ന കുറ്റ്യാടിപ്പുഴ 74 കി.മീ. താണ്ടി അറബിക്കടലിൽ ചെന്നുചേരുന്നു. ആറാട്ടുപുഴ എന്നും വിളിക്കും. വൃഷ്ടിപ്രദേശത്തിന്റെ വിസ്തീര്ണംദ 583 ച.കി.മീ. മണിപ്പുഴ, തൊട്ടില്പ്പാ ലം പുഴ, കടിയങ്ങാട്ട് പുഴ, മണ്ണത്തില്പുചഴ, മടപ്പള്ളിപ്പുഴ എന്നിവയാണ് പ്രധാന പോഷക നദികൾ. കുറ്റ്യാടിപ്പുഴയിലാണ് മലബാറിലെ ഒരേയൊരു ജലവൈദ്യുതി പദ്ധതിയായ കുറ്റ്യാടി.

കോരപ്പുഴ

കോരപ്പുഴയുടെ ഉത്ഭവം അരിക്കാംകുന്നി എന്ന സ്ഥലത്താണ്. അകലാപ്പുഴ, പുനൂര്പ്പുടഴ എന്നിവയാണ് പ്രമുഖ പോഷകനദികൾ; ഇവ യോജിച്ച് കോരപ്പുഴയായി ഇളനൂരില്വഎച്ച് കടലിൽ ചേരുന്നു. നീളം 40 കി.മീ; വൃഷ്ടിപ്രദേശം 624 ച.കി.മീ.

കല്ലായിപ്പുഴ

കോഴിക്കോട് ജില്ലയിലെ ചെറുകുളത്തൂർ എന്ന സ്ഥലത്താണ് ഉത്ഭവം. അറബിക്കടലുമായി ചേരുന്ന അഴിമുഖം ചതുപ്പുകൾ ഉള്ള കായലായി മാറിയിട്ടുണ്ട്. നീളം 22 കി.മീ; വൃഷ്ടിപ്രദേശം 96 ച.കി.മീ.

ചാലിയാർ

ചാലിയാർ അഥവാ ബേപ്പൂര്പു്ഴ വയനാട്ടിലെ ഇളമ്പലാരി മലകളില്നിാന്നും ഉത്ഭവിക്കുന്നു. ചോലപ്പുഴ, ചാലിപ്പുഴ, പുന്നപ്പുഴ, പാണ്ടിയാർ, കരിമ്പുഴ, ചെറുപുഴ, കാഞ്ഞിരപ്പുഴ, കുറുമ്പന്പുണഴ, വടപുരമ്പുഴ, ഇരിങ്ങിപ്പുഴ, ഇരുതല്ലിപ്പുഴ എന്നിവ പോഷകനദികളാണ്. നീളം 196 കി.മീ. ഉം, വൃഷ്ടിപ്രദേശം 2535 ച.കി.മീ. ഉം ആണ്. (തമിഴ്‌നാട്ടിൽ 388 ച.കി.മീ.) ഏഴു ജലസേചനപദ്ധതികൾ ചാലിയാറിലുണ്ട്.

കടലുണ്ടിപ്പുഴ

കോഴിക്കോട് ജില്ലയിലെ ചെറുകൊമ്പന്മാലയില്നിചന്നും തുടക്കം. ഒലിപ്പുഴ, വെള്ളിയാർ എന്നീ ചെറുനദികൾ ചേര്ന്നു ണ്ടാകുന്നതാണ് കടലുണ്ടിപ്പുഴ. ഈ പുഴക്ക് കരിമ്പുഴ, ഒറവൻ പുഴ എന്നീ പേരുകളുമുണ്ട്. നീളം 130 കി.മീ.ഉം വൃഷ്ടിപ്രദേശം 1122 ച.കി.മീ. ഉം ആണ്. പ്രധാനമായും വള്ളുവനാട്ടിലൂടെ ഒഴഴുകുന്ന കടലുണ്ടിപ്പുഴ ബേപ്പൂരിന് തെക്കായി അറബിക്കടലിൽ എത്തിച്ചേരുന്നു.

തിരൂര്പ്പുഴ

ആതവനാട്ട് എന്ന സ്ഥലത്തുനിന്ന് ഉത്ഭവിച്ച് തിരൂർ വഴി സഞ്ചരിച്ച് തിരുനാവായയിലെത്തി പൊന്നാനി ടൗണിനടുത്തായി ഭാരതപ്പുഴയിൽ ലയിക്കുന്നു. നീളം 48 കി.മീ. ഉം വൃഷ്ടിപ്രദേശം 117 ച.കി.മീ. ഉം ആണ്.

ഭാരതപ്പുഴ

നീളത്തിന്റെ അടിസ്ഥാനത്തിൽ (209 കി.മീ.) കേരളത്തിലെ രണ്ടാമത്തെ നദിയാണ് ഭാരതപ്പുഴ. എന്നാൽ വൃഷ്ടിപ്രദേശത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാംസ്ഥാനവുമുണ്ട്. (4400 ച.കി.മീ. തമിഴ്‌നാട്ടിൽ 1786 ച.കി.മീ.) 'നിള' എന്ന പേരിൽ സാഹിത്യത്തിൽ സ്ഥാനംപിടിച്ച ഈ നദി ധാരാളം നോവലുകളിലും സിനിമകളിലും ഇടംപിടിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ആനമലയില്നിംന്ന് ഉത്ഭവിച്ച് പൊന്നാനി എന്ന സ്ഥലത്തുവച്ച് കടലിലേക്ക് പതിക്കുന്നു. ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, കല്പാ്ത്തിപ്പുഴ, തൂതപ്പുഴ എന്നിവയാണ് പ്രധാന പോഷകനദികൾ. ധാരാളം കൈവഴികളുമുണ്ട്. മലമ്പുഴ ഉള്പ്പൊടെ എട്ടു ജലസേചനപദ്ധതികൾ ഭാരതപ്പുഴയിലുണ്ട്, കൂടാതെ ധാരാളം ചെറിയ പദ്ധതികളും.


കേച്ചേരിപ്പുഴ

തൃശ്ശൂർ ജില്ലയിലെ മച്ചാട്ട് മലമ്പ്രദേശങ്ങളിൽ നിന്നുത്ഭവിച്ച് ചൂണ്ടൽ തോടുമായി ചേര്ന്ന് ഒഴുകുന്നു. മാതുക്കര എന്ന സ്ഥലത്തുവച്ച് കേച്ചേരി കോൾ കനാലുമായി ചേര്ന്ന്ാ കായലായി ചേറ്റുവായ് എന്ന സ്ഥലത്ത് കടലുമായി ചേരുന്നു. നീളം 51 കി.മീ.ഉം വൃഷ്ടിപ്രദേശം 401 ച.കി.മീ. ഉം ആണ്.

പുഴക്കൽ

മച്ചാട് മലനിരകൾ തന്നെ പുഴക്കല്പു ഴയുടെയും ഉത്ഭവസ്ഥാനം. പാറത്തോട്, പൂമലത്തോട്, നടുത്തോട്, കട്ടച്ചിറത്തോട് എന്നിവയാണ് പോഷകനദികൾ. ആകെ 29 കി.മീ. നീളവുടം 234 ച.കി.മീറ്ററുമുള്ള പുഴക്കൽ കോള്നിിലങ്ങളോടനുബന്ധിച്ചുള്ള കായലുകളിൽ ലയിക്കുന്നു.

കരുവന്നൂര്പുഴ

തൃശ്ശൂർ ജില്ലയിലെ പൂമലക്കുന്നുകളില്നിിന്ന് ഉത്ഭവിച്ച് തൃശ്ശൂരും കടന്ന് അറബിക്കടലിൽ ചേരുന്നു. മണലി, കുറുമാലി, ചിമ്മിനി, മുപ്ലിയം എന്നീ പോഷകനദികൾ ചേരുന്നതാണ് കരുവന്നൂർ. മണലിപ്പുഴയിലാണ് പ്രസിദ്ധമായ പീച്ചിഡാം സ്ഥിതിചെയ്യുന്നത്. കരുവന്നൂര്പുപഴയുടെ ആകെ നീളം 48 കി.മീ.ഉം വൃഷ്ടിപ്രദേശം 1054 ച.കി.മീ. ഉം ആണ്.

ചാലക്കുടിപ്പുഴ

ആനമലയില്നിലന്നും ഉടലെടുക്കുന്ന പറമ്പിക്കുളം, കുരിയാര്കുിറ്റി, ഷോഷയാർ, കാരപ്പാറ, ആനക്കയം എന്നീ പോഷകനദികൾ ചേര്ന്നാ ണ് ചാലക്കുടിപ്പുഴയാകുന്നത്. പെരിങ്ങല്കുുത്ത്, അതിരപ്പള്ളി എന്നിവ ചാലക്കുടിപ്പുഴയിലെ പ്രശസ്തമായ ജലപാതങ്ങളാണ്. പെരിങ്ങല്കുിത്തിലും ഷോളയാറിലും ജലവൈദ്യുതപദ്ധതികൾ പ്രവര്ത്തിങക്കുന്നു. എറണാകുളം ജില്ലയില്വ്ച്ച് പെരിയാറിനോട് ചേര്ന്ന്ല കടലിലേക്ക് ഒഴുകുന്നു. ആകെ 130 കി.മീ. നീളവും 1404 ച.കി.മീ. വൃഷ്ടിപ്രദേശവുമുണ്ട് (തമിഴ്‌നാട്ടിൽ 300 ച.കി.മീ.)


പെരിയാർ

ഇടുക്കി ജില്ലയിലെ ശിവഗിരിമല, വെള്ളിമല, മേഖമല എന്നിവയില്നിആന്നും നിരവധി നീര്ച്ചാലലുകളായി ഉത്ഭവിച്ച് അനേകം പോഷകനദികളായി അവസാനം പെരിയാറായി ആലുവയിലെത്തുമ്പോൾ വീണ്ടും മംഗലപ്പുഴ, മാര്ത്താ ണ്ഡവര്മി എന്നിങ്ങനെ രണ്ടായി പിരിയുന്നു. ഒരുശാഖ ചാലക്കുടിപ്പുഴയുമായി ചേര്ന്ന് അറബിക്കടലിലേക്കും മറ്റൊന്ന് വരാപ്പുഴയിലൂടെ വേമ്പനാടു കായലിലേക്കും ചെന്നുചേരുന്നു. കേരളത്തിൽ ഏറ്റവും നീളംകൂടിയ നദിയാണ് പെരിയാർ (244 കി.മീ) വൃഷ്ടിപ്രദേശം 5284 ച.കി.മീ. (തമിഴ്‌നാട്ടിൽ 114 ച.കി.മീ.). മുതിരപ്പുഴ, ഇടമലയാർ, മംഗലപ്പുഴ, പെരിഞ്ചാന്കുകട്ടി എന്നിവയാണ് പ്രമുഖ പോഷകനദികൾ. മുല്ലപ്പെരിയാർ അണക്കെട്ട്, തേക്കടി തടാകം, ഇടുക്കി അണക്കെട്ട് എന്നിവ ഈ നദിയിലാണുള്ളത്. മറ്റു പ്രധാന ജലസംഭരണി ആനയിറങ്കൽ, കുണ്ടള, മാട്ടുപ്പെട്ടി, ചെങ്കുളം, നേരിയമംഗലം, ലോവര്പെ്രിയാർ, ഭൂതത്താന്കെിട്ട് എന്നിവയാണ്. ഇടുക്കി-ഹൈറേഞ്ച് പര്വമതനിരയുടെ 'പനിനീര്' തന്നെയാണ് പെരിയാർ.

മൂവാറ്റുപുഴ

തൊടുപുഴ, കോതമംഗലംപുഴ, കാളിയാർ എന്നിങ്ങനെ മൂന്നു പുഴകൾ ചേര്ന്ന് മൂവാറ്റുപുഴയായി. ഇടുക്കി ജില്ലയിലെ തരംഗം, കാനം എന്നീ മലകളില്നിൂന്ന് നീര്ച്ചാിലുകളായി ഉത്ഭവിച്ച് വട്ടിയാർ ആയി തുടക്കം. കംബർ, തോണിയാർ, കണ്ണാടിപ്പുഴ എന്നിവയുമായി യോജിച്ച് കാളിയാർ ആയി പെരുമറ്റം എന്ന സ്ഥലത്തുവച്ച് കോതമംഗലം പുഴയോട് യോജിക്കുന്നു. തുടര്ന്ന് തൊടുപുഴയുമായി ചേര്ന്ന്ി മൂവാറ്റുപുഴയായി വേമ്പനാട്ട് കായലിൽ പതിക്കുന്നു. ആകെ 121 കി.മീ. നീളവും 1554 ച.കി.മീ. വൃഷ്ടിപ്രദേശവുമുണ്ട്.

മീനച്ചിൽ

ഇടുക്കി ജില്ലയിലെ ആരൈക്കുന്നുമുടിയിൽ നിന്നും ജന്മമെടുക്കുന്ന മീനച്ചിലാർ ഏകദേശം 78 കി.മീ. സഞ്ചരിക്കുന്നു. വൃഷ്ടിപ്രദേശം 1272 ച.കി.മീ. കോട്ടയം ജില്ലയുടെ സ്വന്തം നദി എന്നു വിശേഷിപ്പിക്കാം. വാഗമൺ അടുത്തുള്ള കുരിശുമലയില്നിിന്നു ജന്മമെടുക്കുന്ന കുരിശുമലപ്പുഴയും അതുപോലുള്ള അനവധി നീര്ച്ചാ ലുകളും കടപുഴയാറുമായി സംഗമിച്ച് തെക്കോട്ട് ഒഴുകി കോണിപ്പാട്ടുതോടുമായി ചേര്ന്ന് കുളത്തുക്കടവ് ആറ് ആയി മാറുന്നു. കുളത്തുക്കടവ് പുഴ ചെരിപ്പാട് വച്ച് തൃക്കോവിലാറുമായി ചേര്ന്ന്ു മീനച്ചിലാറായിത്തീരുന്നു. മീനച്ചിലാറിനോട് പൂഞ്ഞാര്നലദി സംഗമിക്കുന്നയിടമാണ് ഈരാറ്റുപേട്ട (രണ്ടു ആറുകൾ സംഗമിക്കുന്നയിടം ഈരാറ്റുപേട്ട!). പടിഞ്ഞാറോട്ട് ഒഴുകുന്ന നദിയിലേക്ക് കോണ്ടൂരില്വിച്ച് ചിറ്റാർ ചേരുന്നു. കോട്ടയത്തിനടുത്ത്‌വച്ച് മീനച്ചിലാർ രണ്ടായി പിരിയുന്നു. നാഗമ്പടത്തിനുശേഷം കോട്ടയം നഗരത്തെ ചുറ്റി കുമരകത്തേക്കു പുറപ്പെടുന്ന ശാഖയുടെ പേര് കവണാർ എന്നാണ്. ഇത് വേമ്പനാട്ടുകായലിൽ പതിക്കുന്ന ഇടമാണ് കവണാറ്റിന്ക ര. കൈപ്പുഴയും മറ്റൊരു കൈവഴിയാണ്.

മണിമലയാറ്

ഇടുക്കി ജില്ലയിലെ തട്ടാമലയിൽ നിന്നാണ് ഉത്ഭവം. ഇവിടെനിന്നുതന്നെ ഉത്ഭവിക്കുന്ന കൊക്കയാറുമായി ചേര്ന്ന്ന ഒഴുകുന്നു. മണിമലയാറിന്റെ നീളം 90 കി.മീ. ഉം വൃഷ്ടിപ്രദേശം 847 ച.കി.മീ. ഉം ആണ്. കൊക്കയാറും എലക്കൽ തോട്ടവുമാണ് പ്രധാന പോഷകനദികൾ. മണിമലയാർ നീരേറ്റുപുറം എന്ന സ്ഥലത്തുവച്ച് പമ്പാനദിയിൽ ലയിക്കുന്നു.

പമ്പാനദി

ഇടുക്കി ജില്ലയിലെ പീരുമേട് ഭാഗത്തുള്ള പുളച്ചിമലയിലാണ് ഉത്ഭവം. കക്കിയാർ, അഴുതയാർ, കല്ലാർ, അരുമയാർ എന്നിവയാണ് പ്രധാന പോഷകനദികൾ. നീളംകൊണ്ട് കേരളത്തിലെ നദികളിൽ മൂന്നാംസ്ഥാനമുള്ള പമ്പയാറിന്റെ ആകെ നീളം 76 കി.മീ. ഉം വൃഷ്ടിപ്രദേശ വിസ്തൃതി 2235 ച.കി.മീറ്ററുമാണ്. പമ്പയുടെ ഇടതുതീരത്തായി അച്ചന്കോവവിലാറും വലതുതീരത്തായി മണിമലയാറും ലയിച്ച് ഒടുവിൽ പല കൈവഴികളായി പിരിഞ്ഞ് വേമ്പനാട്ടുകായലിൽ പതിക്കുന്നു. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഭൂപടത്തിൽ പമ്പാനദിക്ക് അതീവ പ്രാധാന്യമുണ്ട്. ശബരിമല തീര്ഥാ്ടനം, ആറന്മുള വള്ളംകളി, ശബരിഗിരി ജലവൈദ്യുതി പദ്ധതി, വന്യജീവി സങ്കേതങ്ങൾ തുടങ്ങി പമ്പയുമായി ബന്ധമുള്ള പലതുമുണ്ട്.

അച്ചന്കോ്വിൽ

പത്തനംതിട്ട ജില്ലയിലെ പശുക്കിടാമേട്ട് മലകളിൽ ഉദയംകൊള്ളുന്ന അച്ചന്കോടവില്പുുഴ 128 കി.മീ. സഞ്ചരിച്ച് ഒടുവിൽ പമ്പാനദിയിൽ ലയിക്കുന്നു. വൃഷ്ടിപ്രദേശം 1484 ച.കി.മീ.

പള്ളിക്കലാർ

കൊല്ലം ജില്ലയില്പെ്ട്ട കളരിത്തറക്കുന്നില്നി ന്ന് ഉത്ഭവിച്ച് കരുനാഗപ്പള്ളിക്കടുത്ത വട്ടക്കായലിൽ പതിക്കുന്നു. അടൂർ മുതൽ കരുനാഗപ്പള്ളിവരെയുള്ള ഗ്രാമങ്ങള്ക്ക് വെള്ളവും സജീവതയും നല്കുിന്ന പള്ളിക്കലാറിന്റെ നീളം 42 കി.മീ. ആണ്. വൃഷ്ടിപ്രദേശം 220 ച.കി.മീ.

കല്ലട

കൊല്ലംജില്ലയിലെ കുളത്തുപ്പുഴ മലനിരകളില്നിിന്ന് ആരംഭിക്കുന്ന കല്ലടയാർ 121 കി.മീ. നീളത്തിൽ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു. കുളത്തുപ്പുഴ, ചെന്തുര്ണിഭ, കല്ത്തുകരുത്തി എന്നീ പോഷകനദികൾ ചേര്ന്നാ ണ് കല്ലടയാർ രൂപംകൊള്ളുന്നത്. വൃഷ്ടിപ്രദേശവിസ്തൃതി 1699 ച.കി.മീ. പ്രസിദ്ധമായ കല്ലട ജലസേചനപദ്ധതി കല്ലടയാറിലാണ്.

ഇത്തിക്കര

പൊന്മുടി മലകള്ക്ക്യ സമീപം മടത്തിരുകുന്ന് എന്ന സ്ഥലത്തുനിന്ന് ഉത്ഭവിച്ച് 56 കിലോമീറ്റർ ഒഴുകി അവസാനം പരവൂർ കായലിൽ പതിക്കുന്നു. വട്ടംതോട്, വട്ടപ്പറമ്പ്, കുണ്ടുമന്തോ ട് എന്നീ പോഷകനദികളുമുണ്ട്. വൃഷ്ടിപ്രദേശ വിസ്തീര്ണംന 642 ച.കി.മീ.

അയിരൂർ

മഞ്ചേശ്വരം പുഴപോലെ നീളംകുറഞ്ഞതും കുറഞ്ഞ വൃഷ്ടിപ്രദേശവുമുള്ള നദിയാണ് അയിരൂര്പുെഴ. നീളം 17 കി.മീ.ഉം വൃഷ്ടിപ്രദേശം 66 ച.കി.മീ.ഉം മാത്രമാണ്. കാട്ടുചന്ത, പുന്നോട് മലകളില്നി2ന്നും ഉത്ഭവിക്കുന്ന ഈ നദി ഇടവ-നടയറക്കായലിൽ പതിക്കുന്നു.

വാമനപുരം

ചെമ്പുഞ്ഞിമൊട്ട മലകളില്നിുന്നും മലപ്പാറയാറായി തുടക്കം. മലപ്പാറയാറിനോട് പന്നിവട്ടയാറും, പൊന്മുടിയാറും ഒത്തുചേര്ന്ന്ത താഴോട്ട് ഒഴുകി അപ്പർ ചിറ്റാർ എന്ന തോടുമായി ചേർന്ന് വാമനപുരം പുഴയായി മാറുന്നു. മഞ്ഞപ്പാറനദി, കിളിമാനൂര്പുിഴ എന്നിവയുമായി ലയിച്ച് അവസാനം അഞ്ചുതെങ്ങ് കായലിൽ ചെന്നുചേരുന്നു. ആകെ നീളം 88 കി.മീ.ഉം വൃഷ്ടിപ്രദേശം 697 ച.കി.മീറ്ററുമാണ്.

മാമംപുഴ

തിരുവനന്തപുരം ജില്ലയിലെ വെമ്പായത്തിനുസമീപം പണ്ടാല കോട്ടുമലയിൽ ഉത്ഭവിച്ച് 27 കി.മീ. ഒഴുകി അവസാനം കഠിനംകുളം കായലിൽ ചെന്നുചേരുന്നു. പ്രധാന പോഷകനദിയാണ് പാര്വ‍തിപുത്തനാർ. വൃഷ്ടിപ്രദേശം 114 ച.കി.മീ.

കരമന

നെടുമങ്ങാട് ഭാഗത്തുള്ള ചെമ്പുഞ്ഞിമൊട്ടയില്നി2ന്ന് തുടക്കം. കാവിയാർ, തൊടിയാർ, വെയ്യപ്പടിയാർ, കിള്ളിയാർ എന്നിവയുമായി യോജിച്ച് കരമനയാറായി ഒഴുകി അറബിക്കടലിൽ പതിക്കുന്നു. ആകെ നീളം 68 കി.മീ. ഉം വൃഷ്ടിപ്രദേശം 702 ച.കി.മീറ്ററുമാണ്. തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന അരുവിക്കര അണക്കെട്ട് കരമന നദിയിലാണ്.

നെയ്യാർ

കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി. അഗസ്ത്യകൂടം മലകളില്നി്ന്ന് ഉത്ഭവിക്കുന്നു. കല്ലാറും, കരവലിയാറുമാണ് പ്രധാന പോഷകനദികൾ. ആകെ നീളം 56 കി.മീ; വൃഷ്ടിപ്രദേശം 497 ച.കി.മീ. പ്രസിദ്ധമായ നെയ്യാര്ഡാംഉ ഈ നദിയിലാണുള്ളത്.

കബനീനദി

വയനാട് ജില്ലയിലെ തൊണ്ടര്മ്ല എന്ന സ്ഥലത്തുനിന്നും ആരംഭം. മാനന്തവാടിപ്പുഴ, പനമരംപുഴ, ബാവലിപ്പുഴ, നൂല്പ്പു ഴ എന്നിവയാണ് പ്രധാന പോഷകനദികൾ. കബനീനദി കിഴക്കോട്ടൊഴുകി കര്ണാ ടക അതിര്ത്തി കടന്ന് കാവേരിനദിയിൽ ലയിക്കുന്നു. ആകെ നീളം 57 കി.മീ; വൃഷ്ടിപ്രദേശം 1920 ച.കി.മീ.

ഭവാനിനദി

നീലഗിരി മേഖലയിലെ ഭവാനിയിൽ ബെട്ടയില്നികന്ന് ഉത്ഭവിക്കുന്നു. മുക്കാലി, മല്ലേശ്വരമുടി, കല്ക്കിണ്ടിയൂർ എന്നീ പാലക്കാടൻ മേഖലകളിലൂടെ കിഴക്കോട്ട് ഒഴുകി തമിഴ്‌നാട് അതിര്ത്തി് കടന്ന് കാവേരിയിൽ ലയിക്കുന്നു. ശിരുവാണി, വാരയാർ എന്നിവയാണ് പ്രധാന പോഷകനദികൾ. ആകെ 38 കി.മീ. നീളമുള്ള ഭവാനി നദിയുടെ വൃഷ്ടിപ്രദേശം 562 ച.കി.മീ. ആണ്.

പാമ്പാർ

ഇടുക്കി ജില്ലയിൽപെട്ട ദേവികുളം താലൂക്കിലെ കാണിമലയിൽനിന്ന് ഉത്ഭവം. ഇരവികുളം പുഴ, മൈലാടിപ്പുഴ, തീർഥമലപ്പുഴ, ചെങ്ങളാർ എന്നിവയാണ് പ്രധാന പോഷകനദികൾ. ഏകദേശം 25 കി.മീ. നീളംവരുന്ന പാമ്പാർ കിഴക്കോട്ട് ഒഴുകി തമിഴ്‌നാട്ടിലെത്തി കാവേരിയിൽ ലയിക്കുന്നു. വൃഷ്ടിപ്രദേശം 384 ച.കി.മീ. ആണ്.

"https://wiki.kssp.in/index.php?title=കേരളത്തിലെ_നദികൾ&oldid=6022" എന്ന താളിൽനിന്ന് ശേഖരിച്ചത്