ചെങ്ങോടുമല പാറഖനനം
ചെങ്ങോടുമല പാറഖനനം :ജനകീയ പ്രതിരോധം അനിവാര്യം
ചെങ്ങോടുമല പാറഖനനം :ജനകീയ പ്രതിരോധം അനിവാര്യം | |
---|---|
പരിസരവിഷയസമിതി | |
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട്ജില്ല |
ഭാഷ | മലയാളം |
വിഷയം | പരിസരം |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | ഏപ്രിൽ 2018 |
കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽപ്പെട്ട ചെങ്ങോടുമലയിൽ പത്തനംതിട്ട -- ആസ്ഥാനമായ ഡെൽറ്റ തോമസ് ഇൻഫ്രാസ്ട്രക്ടർ (പ്രൈ) ലിമിറ്റഡ് എന്ന കമ്പനി - വാങ്ങിക്കൂട്ടിയ നൂറോളം ഏക്കർ ഭൂമിയിൽ നിന്നും ക്വാറിയും ക്രഷറും സ്ഥാപിച്ച് വൻതോതിൽ - പാറ പൊട്ടിക്കാനുള്ള നീക്കം ഇതിനകം തന്നെ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഒട്ടേറെ ജനവാസ ദുരിതങ്ങൾക്കും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും ഇടയാക്കുന്ന ചെങ്ങോടുമലയിലെ പാറപൊട്ടിക്കലിനെതിരെ വലിയ തോതിൽ ജനകീയ - പ്രതിരോധം ശക്തിപ്പെടുകയാണ്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ നടത്തുന്ന പ്രതിരോധങ്ങളേയും പ്രതിഷേധങ്ങളേയും കണ്ടില്ലെന്നു നടിച്ചാണ് കമ്പനി അധികൃതർ - ഇപ്പോഴും പ്രവർത്തിക്കുന്നത്.
ക്വാറി ഉയർത്തുന്ന പ്രശ്നങ്ങളെ അതീവ ലളിതവത്ക്കരിച്ചു കൊണ്ടും കണ്ണിൽ പൊടിയിടാനുള്ള ചില മലർപ്പൊടികളെ പർവതീകരിച്ചുകൊണ്ടും ഉള്ള പ്രചാരണങ്ങൾ കമ്പനി അധികൃതർ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായിട്ടാവാം ഈയിടെ കമ്പനിവക ഒരു വാർത്താപത്രം എല്ലാ വീടുകളിലും എത്തിച്ചിരുന്നു. അതിൽ "അശാസ്ത്രീയവാദങ്ങൾ സമൂഹത്തോടുള്ള വെല്ലുവിളി" എന്ന മുഖക്കുറിപ്പിലൂടെ അധികൃതർ നൽകുന്ന "ശാസ്ത്രീയ വിശദീകരണം" തന്നെ ജനങ്ങൾക്കു നേരെയുള്ള ഒരുതരം പുച്ഛം കലർന്ന വെല്ലുവിളിയാണ്. -- അതിൽ ഇങ്ങനെ പറയുന്നു: ഓരോ വീട്ടിലും ഒരു രോഗി വീതം ഉള്ളതിനാൽ നല്ലറോഡു വേണം. ഇവരുടെ ഡാൽറ്റാ ഗ്രൂപ്പ് കമ്പനി ഉണ്ടായതുതന്നെ കേരളത്തിൽ നിന്ന് - ജനങ്ങൾ തൊഴിൽ തേടി പുറത്തു പോകുന്നതു കുറയ്ക്കാനും അവർക്കൊക്കെ നാട്ടിൽ തൊഴിൽ നൽകാനുമാണ്. അതിനായി കമ്പനി “സൗകര്യവികസന"(?) രംഗം തെരഞ്ഞെടുത്തിരിക്കുന്നു. ഒട്ടേറെ സാമൂഹ്യ പ്രവർത്തനം നടത്തുന്ന ഇവർ കോട്ടൂരിനെ - സമഗ്രവികസനം വഴി ഒരു ടൗൺഷിപ്പ് ആക്കി മാറ്റമത്രെ. അതിനായി ഇവിടെയുള്ള ഭൂവിഭവങ്ങൾ ഖനനം ചെയ്ത് വിൽക്കണം. ഇതിനെതിരായി ജനങ്ങൾ നടത്തുന്നതെല്ലാം അശാസ്ത്രീയം ആയതാണ്. ചുരുക്കത്തിൽ, കേരളം നേരിടുന്ന വികസന പ്രശ്നങ്ങളെല്ലാം - ഇന്നാട്ടിലെ പാറ പൊട്ടിച്ച് വിറ്റ് പരിഹരിക്കാൻ കഴിയുമെന്ന ഒരുതരം വെല്ലുവിളിയാണ് ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നത്.
ചെങ്ങോടുമല പാറഖനനം സംബന്ധിച്ച്പരിഷത്ത് പുറത്തിയ ലഘുലേഖയും ജനകീയ അന്വേഷണ സമിതി റിപ്പോർട്ടും ഇതോടൊപ്പം ചേർക്കുന്നു.