കുമരനല്ലൂർ യൂണിറ്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ് | |
---|---|
പ്രസിഡന്റ് | ടി. രാമചന്ദ്രൻ മാസ്റ്റർ |
വൈസ് പ്രസിഡന്റ് | മനു ഫൽഗുണൻ |
സെക്രട്ടറി | ജയപ്രകാശ് ചൊവ്വന്നൂർ |
ജോ.സെക്രട്ടറി | സുജാത മനോഹർ |
ജില്ല | പാലക്കാട് |
മേഖല | തൃത്താല |
ഗ്രാമപഞ്ചായത്ത് | ആനക്കര |
കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
സാംസ്കാരികമായി ശ്രദ്ധേയമായ പ്രദേശമാണ് പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്കിൽ ഉൾപ്പെടുന്ന കുമരനല്ലൂർ. അക്കിത്തം അച്ച്യുതൻ നമ്പൂതിരി, അക്കിത്തം വാസുദേവൻ എന്നിവർ കുമരനല്ലൂർ ദേശക്കാരാണ്. അക്കിത്തം, എം.ടി, എന്നീ രണ്ടു ജ്ഞാനപീഠ ജേതാക്കൾ പഠിച്ച സ്ക്കൂൾ എന്ന ഖ്യാതിയും കുമരനെല്ലൂരിലെ ഹൈസ്ക്കൂളിനുള്ളതാണ്. തൃത്താല ബ്ലോക്കിലെ ആദ്യത്തെ പരിഷത്ത് യൂണിറ്റ് പ്രവർത്തിച്ചിരുന്നത് കുമരനല്ലൂർ കേന്ദ്രീകരിച്ചായിരുന്നു. രൂപീകരണം നടന്നത് ആനക്കരയിലെ ചേക്കോട് ഭാവന ജനകീയ വായനശാലയിൽ വെച്ചായിരുന്നതിനാൽ ആനക്കര യൂണിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. യൂണിറ്റിന്റെ ആദ്യത്തെ പ്രധാന പ്രവർത്തനം പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന ക്ലാസ്സായിരുന്നു. പിന്നീട് ആനക്കരയും കുമരനെല്ലൂരും രണ്ടു യൂണിറ്റുകളായി പിരിയുകയുണ്ടായി. 1973ൽ യൂണിറ്റ് രൂപീകരിക്കുമ്പോൾ 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത് 115 അംഗങ്ങളായി ഉയർന്നിട്ടുണ്ട്. 161 മാസികാ വരിക്കാരെ കണ്ടെത്താൻ യൂണിറ്റിന് ഈ വർഷം സാധിച്ചിട്ടിണ്ട്.
ഇപ്പോഴത്തെ ഭാരവാഹികൾ
- പ്രസിഡന്റ്
- ടി. രാമചന്ദ്രൻ മാസ്റ്റർ
- വൈ.പ്രസിഡന്റ്
- മനു ഫൽഗുണൻ
- സെക്രട്ടറി
- ജയപ്രകാശ് ചൊവ്വന്നൂർ
- ജോ.സെക്രട്ടറി
- സുജാത മനോഹർ
വിജ്ഞാനോത്സവം 2021
സംഘാടകസമിതി
നവംബർ 3ന് ഗൂഗിൾ മീറ്റിലൂടെ സംഘാടകസമിതി രൂപീകരണം നടന്നു. രാമകൃഷ്ണൻ കുമരനല്ലൂരിന്റെ അദ്ധ്യക്ഷതയിൽ കപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മറ്റി അംഗം പി. നാരായണൻ, മേഖലാ സെക്രട്ടറി വി.എം. രാജീവ് എന്നിവർ ഈ വർഷത്തെ വിജ്ഞോനോത്സവത്തിന്റെ പ്രത്യേകതകളെയും പ്രാധാന്യത്തെയും കുറിച്ച് വിശദീകരിച്ചു. പി.കെ. നാരായണൻ കുട്ടി മാസ്റ്റർ, സന്തോഷ് മാസ്റ്റർ, രജിത ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സ്വാഗതം യൂണിറ്റ് സെക്രട്ടറി ജയപ്രകാശും നന്ദി ജോ.സെക്രട്ടറി സുജാതയും രേഖപ്പെടുത്തി. രാത്രി 7.30ന് തുടങ്ങിയ യോഗം 8.30ന് അവസാനിച്ചു. 42 പേരുടെ പങ്കാളിത്തം ഉണ്ടായി. താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
- ചെയർമാൻ - ശ്രീ. ഷറഫുദ്ദീൻ കളത്തിൽ. (പ്രസിഡന്റ്, കപ്പൂർ ഗ്രാമപ്പഞ്ചായത്ത്)
- വൈസ് ചെയർമാൻ - സുനിത ടീച്ചർ (ഹെഡ്‍മിസ്ട്രസ്, ഗവണ്മെന്റ് ഹയർസെക്കന്ററി സ്ക്കൂൾ, കുമരനല്ലൂർ), റഫീക്ക് മാസ്റ്റർ (ഹെഡ്‍മാസ്റ്റർ, ഗോഖലെ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ, കല്ലടത്തൂർ), രജിത ടീച്ചർ (ഹെഡ്‍മിസ്ട്രസ്, ഗവ. മോഡൽ റസിഡൻഷ്യൽ സ്ക്കൂൾ, പറക്കുളം)
- കൺവീനർ - എ.കെ. ശ്രീദേവി ടീച്ചർ
- ജോ.കൺവീനർ - വിനീത് മാസ്റ്റർ (ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ, കുമരനല്ലൂർ), ബീന ടിച്ചർ (ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ, കല്ലടത്തൂർ), രജനി ടീച്ചർ (കൊഴിക്കര എൽ.പി. സ്ക്കൂൾ)
- ഐ.ടി. - ഷാജി പി പി
വജ്രജൂബിലി ആഘോഷ പരിപാടികൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 60 വർഷം തികയുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബർ 10ന് കുമരനല്ലൂർ യൂണിറ്റ് പരിഷത്ത് സുഹൃദ് സംഗമം നടത്തി. 27 പേരുടെ പങ്കാളിത്തം ഉണ്ടായി. രാത്രി 7മണിക്ക് ജിഗിന ജയൻ ആലപിച്ച സ്വാഗതഗാനത്തോടു കൂടി പരിപാടി ആരംഭിച്ചു. തുടർന്ന് പ്രവർത്തകർ സ്വയം പരിചയപ്പെടുത്തുകയുണ്ടായി. അറുപതിലെത്തിയ പരിഷത്തിനെ ശ്രീദേവി ടീച്ചർ പരിചയപ്പെടുത്തി. തുടർന്ന് യൂണിറ്റ് ചരിത്രം രാമകൃഷ്ണൻ കുമരനല്ലൂർ അവതരിപ്പിച്ചു. ഭവപ്രിയ അവതരിപ്പിച്ച പരിഷത്ത് ഗാനം, മനോജിന്റെ കവിത എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.
കുമരനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ 60 ഇനം പക്ഷികളുടെ പട്ടികയും (ഇവിടെ കാണാം) ഇതിനോടനുബന്ധിച്ച് പുറത്തിറക്കി. ഈ പ്രവർത്തനത്തിൽ പങ്കെടുത്തവർ പരിഷത്ത് പ്രവർത്തകരും ബാലവേദി കൂട്ടുകാരും ചേർന്നു നടത്തിയ ഈ പ്രവർത്തനം ഏകോപിപ്പിച്ചത് ശ്രീ. രാമകൃഷ്ണൻ കുമരനല്ലൂരായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതയിൽ യൂണിറ്റ് സെക്രട്ടറി ജയപ്രകാശ് ചൊവ്വന്നൂർ സ്വാഗതവും ജോ.സെക്രട്ടറി നന്ദിയും പ്രകാശിപ്പിച്ചു.
60 വർഷം 60 പുസ്തകം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് 60 വർഷം 60 പുസ്തകം എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്കകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
തിയതി | പുസ്തകം | രചയിതാവ് | അവതാരകൻ | പങ്കാളിത്തം |
---|---|---|---|---|
സെപ്റ്റംബർ 7 | പക്ഷികളുടെ അദ്ഭുതപ്രപഞ്ചം | ഇന്ദുചൂഡൻ | രാമകൃഷ്ണൻ കുമരനല്ലൂർ | 20 |
സെപ്റ്റംബർ 9 | ഞാനിവിടെയുണ്ട് | പി. മധുസൂദനൻ | രാമകൃഷ്ണൻ കുമരനല്ലൂർ | 27 |
60 വർഷം 60 വരികൾ
പരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നെടുത്ത 60 ശ്രദ്ധേയമായ വരികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്. സമാഹരണം, ഡിസൈൻ : രാമകൃഷ്ണൻ കുമരനല്ലൂർ.
ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം.
മക്കൾക്കൊപ്പം
കോവിഡ് കാലത്ത് രക്ഷാകർതൃശാക്തീകരണത്തിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവ്യാപകമായി നടപ്പാക്കിയ പ്രവർത്തനമായിരുന്നു മക്കൾക്കൊപ്പം. കപ്പൂർ പഞ്ചായത്തിൽ ഇതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് കേരള നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് ഓൺലൈനായി നിർവ്വഹിച്ചു. ഉദ്ഘാടന ക്ലാസ്സ് കുമരനല്ലൂർ GLP സ്ക്കൂളിലായിരുന്നു. പി. രാധാകൃഷ്ണൻ മാസ്റ്റർ ക്ലാസ്സ് എടുത്തു. ഇതിൽ 102 രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായി. ആഗസ്റ്റ് 26 മുഴുവൻ ക്ലാസ്സുകളും പൂർത്തിയാക്കി ജില്ലയിലെ തന്നെ എല്ലാ ക്ലാസ്സുകളും പൂർത്തിയാക്കുന്ന ആദ്യത്തെ പഞ്ചായത്തായി കപ്പൂർ പഞ്ചായത്ത് മാറി. പഞ്ചായത്തിലെ 11 സ്ക്കൂളുകളിലായി 31 ക്ലാസ്സുകൾ നടത്തി. ഈ ക്ലാസ്സുകളിൽ ആകെ 1963 രക്ഷിതാക്കളുടെ പങ്കാളിത്തമുണ്ടായി. എല്ലാ സ്ക്കൂളുകളിലും ത്രിതലപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തിരുന്നു. പഞ്ചായത്തു പ്രസിഡന്റ് രണ്ട് സ്ക്കൂളുകളിൽ സജീവമായി പങ്കെടുത്തു.
ദിവസത്തോടൊപ്പം ചേർത്തിരിക്കുന്നത് പോസ്റ്റർ കാണുന്നതിനുള്ള ലിങ്ക്
തിയ്യതി | സ്ക്കൂൾ | വിഭാഗം | റിസോഴ്സ് പേർസൺ | പങ്കാളിത്തം |
---|---|---|---|---|
ആഗസ്റ്റ് 10[1] | GLPS കുമരനല്ലൂർ | LP | പി. രാധാകൃഷ്ണൻ | 102 |
ആഗസ്റ്റ് 12[2] | AJBS കുമരനെല്ലൂർ | LP | പി.വി. ജലീൽ | 77 |
ആഗസ്റ്റ് 13[3] | AJBS എടപ്പറമ്പ | LP | ഡോ. കെ. രാമചന്ദ്രൻ | 83 |
ആഗസ്റ്റ് 13[4] | GGHSS കല്ലടത്തൂർ | HSS | വി.എം. രാജീവ് | 55 |
ആഗസ്റ്റ് 13[5] | GHSS കുമരനെല്ലൂർ (ബാച്ച്-1) | HS | സേതുമാധവൻ | 43 |
ആഗസ്റ്റ് 13[6] | GHSS കുമരനെല്ലൂർ (ബാച്ച്-2) | HS | ഗോപു പട്ടിത്തറ | 36 |
ആഗസ്റ്റ് 13[7] | GHSS കുമരനെല്ലൂർ (ബാച്ച്-3) | HS | എം.വി. രാജൻ (Rtd) | 34 |
ആഗസ്റ്റ് 13[8] | AMLPS കൊഴിക്കര | LP | വി.എം. ബീന | 73 |
ആഗസ്റ്റ് 14[9] | MMJBS വെള്ളാളൂർ | LP | ശ്രീദേവി ടീച്ചർ | 91 |
ആഗസ്റ്റ് 14[10] | GGHSS കല്ലടത്തൂർ | LP | വി.എം. സുമ | 87 |
ആഗസ്റ്റ് 14[11] | GGHSS കല്ലടത്തൂർ | HS | സേതുമാധവൻ | 64 |
ആഗസ്റ്റ് 14[12] | GGHSS കല്ലടത്തൂർ | HSS | ഡോ. സലീന വർഗ്ഗീസ് | 59 |
ആഗസ്റ്റ് 15[13] | GGHSS കല്ലടത്തൂർ | HS | പാർവ്വതി ടീച്ചർ | 45 |
ആഗസ്റ്റ് 15[14] | GGHSS കല്ലടത്തൂർ | LP | പി.വി. ജലീൽ | 38 |
ആഗസ്റ്റ് 16[15] | KAMLPS കപ്പൂർ | LP | പ്രിയദർശൻ | 68 |
ആഗസ്റ്റ് 16[16] | MRS തൃത്താല | HS | സേതുമാധവൻ | 57 |
ആഗസ്റ്റ് 16[17] | MRS തൃത്താല | UP | പി. വിനോദ്‌കുമാർ | 45 |
ആഗസ്റ്റ് 16[18] | MRS തൃത്താല | HSS | ഡോ. സലീന വർഗ്ഗീസ് | 57 |
ആഗസ്റ്റ് 16[19] | GGHSS കല്ലടത്തൂർ | UP | ശ്രീദേവി ടീച്ചർ | 77 |
ആഗസ്റ്റ് 16[20] | GGHSS കല്ലടത്തൂർ | HS | എം.എം. പരമേശ്വരൻ മാസ്റ്റർ | 70 |
ആഗസ്റ്റ് 16[21] | GGHSS കല്ലടത്തൂർ | HS | എം.വി. രാജൻ (Rtd) | 63 |
ആഗസ്റ്റ് 16[22] | GHSS കുമരനെല്ലൂർ | HSS | ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ | 52 |
ആഗസ്റ്റ് 17[23] | GGHSS കല്ലടത്തൂർ | UP | എം.വി. രാജൻ (HM) | 63 |
ആഗസ്റ്റ് 17[24] | AJBS എറവക്കാട് | LP | രജനി ടീച്ചർ | 33 |
ആഗസ്റ്റ് 18[25] | GGHSS കല്ലടത്തൂർ | UP | പ്രിയദർശൻ | 63 |
ആഗസ്റ്റ് 24[26] | GHSS കുമരനെല്ലൂർ | UP | വി.എം. സുമ | 52 |
ആഗസ്റ്റ് 24[27] | AJBS നയ്യൂർ | LP | ശ്രീജിത് | 32 |
ആഗസ്റ്റ് 25[28] | GHSS കുമരനെല്ലൂർ | HS | പാർവ്വതി ടീച്ചർ | 93 |
ആഗസ്റ്റ് 25[29] | GHSS കുമരനെല്ലൂർ | UP | പി. മോഹനൻ (HM) | 78 |
ആഗസ്റ്റ് 26[30] | GHSS കുമരനെല്ലൂർ | HS | വി.എം. രാജീവ് | 109 |