മേഴത്തൂർ (യൂണിറ്റ്)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഴത്തൂർ യൂണിറ്റ് | |
---|---|
പ്രസിഡന്റ് | സേതുമാധവൻ |
സെക്രട്ടറി | ശ്രീജ |
ജില്ല | പാലക്കാട് |
മേഖല | തൃത്താല |
ഗ്രാമപഞ്ചായത്ത് | തൃത്താല |
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ചരിത്രം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മേഴത്തൂർ യൂണിറ്റ് രൂപീകരിക്കുന്നത് 1982 ലാണ്. 1982 ൽ പി.ഇ.ഡി.നമ്പൂതിരി ക്യാപ്റ്റനായ കലാജാഥക്ക് കൊടുമുണ്ട, പരുതൂർ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നല്കി. പ്രസ്തുത കലാജാഥയാട് അനുബന്ധിച്ചാണ് മേഴത്തൂർ യൂണിറ്റ് രൂപീകരിച്ചത്. അന്ന് ഒറ്റപ്പാലം മേഖല സെക്രട്ടറി ആയിരുന്ന ടി.കെ.ശങ്കരനാരായണനാണ് യൂണിറ്റ് രൂപീകരണത്തിനായി മേഴത്തൂരിൽ വന്നത്. മേഴത്തൂർ യൂണിറ്റിന്റെ ആദ്യ ഭാരവാഹികളായി. ഇ.എം.ബ്രഹ്മദത്തൻ (പ്രസിഡന്റ്), എം.ടി.അച്ചുതൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. മേഴത്തൂർ ഗ്രന്ഥാലയം പ്രവർത്തകരാണ് യൂണിറ്റ് അംഗങ്ങളായി ചേർന്നത്.
മേഴത്തൂർ യൂണിറ്റ് സജീവമായത് 1984ലെ ശാസ്ത്രകലാജാഥയാടുകൂടിയാണ്. 1984ൽ മൂന്നു ശാസ്ത്രകലാജാഥകളാണ് (ഉത്തര/മദ്ധ്യ/ദക്ഷിണ) കേരളത്തിൽ പര്യടനം നടത്തിയത്. ഒക്ടാബർ 1 മുതൽ 21 വരെ നടന്ന മദ്ധ്യ മേഖലാ കലാജാഥ, പാലക്കാട് ജില്ലയിൽ മേഴത്തൂരിൽനിന്നാണ് ആരംഭിച്ചത്. ശ്രീ.എം.പി.വീരേന്ദ്രകുമാർ ആണ് മദ്ധ്യമേഖല കലാജാഥ ഉദ്ഘാടനം ചെയ്തത്. കെ.രാമചന്ദ്രനായിരുന്നു സ്വാഗത സംഘം കൺവീനർ. 1989ൽ മേഴത്തൂരിൽ സ്വീകരണം നല്കിയ വനിത കലാജാഥയുടെ കൺവീനർ വി.ടി. മഞ്ജരിയായിരുന്നു. ഭാപ്പാൽ ദുരന്തവുമായി ബന്ധപ്പെട്ട് 1986ൽ നടന്ന ഒരു കാൽനടജാഥ, അന്ന് മേഴത്തൂർ യൂണിറ്റ് പ്രവർത്തകനായിരുന്ന സ്ഥാണു നാഥൻ ഓർമ്മിക്കുന്നു. കുമരനെല്ലൂരിൽനിന്ന് ആരംഭിച്ച കാൽനട ജാഥ മേഴത്തൂരിലാണ് സമാപിച്ചത്. ഉന്തുവണ്ടിയിൽ മൈക്കെല്ലാം ഘടിപ്പിച്ച് തള്ളിയാണ് കാൽനട ജാഥ പ്രയാണം ചെയ്തത്.
മേഴത്തൂർ ഗ്രന്ഥാലയത്തിന്റെ പ്രവർത്തനത്തിൽ പരിഷത്തും പരിഷത്തിന്റെ പ്രവർത്തനത്തിൽ ഗ്രന്ഥാലയവും പരസ്പര പൂരകമായി പ്രവർത്തിച്ചു. 1989ലെ വനിത കലാജാഥയും ജനകീയാസൂത്രണ പ്രവർത്തനവും വനിതാ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇടയാക്കി. അടുപ്പു ക്യാമ്പേയ്‍നുകളും വീട്ടമ്മമാരിൽ മതിപ്പുളവാക്കി. സാക്ഷരത പ്രവർത്തനങ്ങളിലും യൂണിറ്റ് പ്രവർത്തകർ സജീവമായി പങ്കെടുത്തു.
മേഴത്തൂർ യൂണിറ്റിലെ ആദ്യത്തെ സെക്രട്ടറിയായ ശ്രീ.എം.ടി.അച്ചുതൻ പിന്നീട് ഒറ്റപ്പാലം മേഖലാ സെക്രട്ടറി ആയി. ആ കാലത്താണ് പട്ടിത്തറ യൂണിറ്റ് രൂപീകൃതമായത്. ആലൂർ വായനശാലയിൽ നടന്ന യൂണിറ്റ് രൂപീകരണ യോഗത്തിന് നേതൃത്വം നല്കിയത് മേഖലാ സെക്രട്ടറിയായ എം.ടി.അച്ചുതനാണ്. അദ്ദേഹം സി.പി.ഐ.(എം). എന്ന രാഷ്ട്രീയപ്പാർട്ടിയുടെ സജീവ പ്രവർത്തകനായി. 10 വർഷക്കാലം തൃത്താല പഞ്ചായത്തിന്റെ പ്രസിഡന്റുമായി. ഇപ്പാൾ സി.പി.എം.ന്റെ തൃത്താലയിലെ തലമുതിർന്ന നേതാവാണ്.
ഇ.എം.ബ്രഹ്മദത്തൻ, എം.ടി.അച്ചുതൻ, കെ.രാമചന്ദ്രൻ, എം.ശങ്കരനാരായണൻ (കണ്ണൻ), ഇ.വി.സേതുമാധവൻ, കെ.വാസുദേവൻ (മണികണ്ഠൻ), കെ.സ്ഥാണുനാഥൻ, ടി.എം.ഹരിദാസ്, ടി.എം.ബാലചന്ദ്രൻ, എ.എം.ദിവാകരൻ, കെ.ആർ.ദാസ്, എൻ.ജി.ശ്രീധരൻ, കെ.ശശി, പി.മോഹനൻ, ടി.കൃഷ്ണകുമാർ. ടി.സുനിൽകുമാർ തുടങ്ങിയവർ മേഴത്തൂർ യൂണിറ്റ് രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചവരാണ്. ഇവരിൽ ആദ്യത്തെ യൂണിറ്റ് പ്രസിഡന്റ് ഇ.എം.ബ്രഹ്മദത്തൻ, ടി.എം.ബാലചന്ദ്രൻ, എൻ.ജി.ശ്രീധരൻ എന്നിവർ നമ്മോടൊപ്പിമില്ല.
20ൽ താഴെ അംഗങ്ങളുമായി തുടങ്ങിയ മേഴത്തൂർ യൂണിറ്റിൽ കഴിഞ്ഞ വർഷം 93 അംഗങ്ങളെ ചേർത്തു. ഈ വർഷം (2021 – 22) 100 അംഗങ്ങളായി.