കോളിയടുക്കം യൂണിറ്റ്
1984 ൽ നടന്ന ശാസ്ത്ര കലാജാഥയ്ക്ക് കോളിയടുക്കത്ത് വെച്ച് നൽകിയ സ്വീകരത്തിന്റെ ആവേശത്തിനൊടുവിലാണ് കോളിയടുക്കം എന്ന പരിഷത്ത് യൂണിറ്റ് രൂപീകരിക്കപ്പെടുന്നത്. പി. കെ. രാജപ്പൻ മാഷ് പ്രസിഡണ്ടും എസ്. വി. സുകുമാരൻ സെക്രട്ടറിയും , പി. നാരായണൻ അണിഞ്ഞ, ഇ രാധാകൃഷ്ണൻ, സദാനന്ദൻ മാഷ്, കബീർ മാഷ്, എസ്. വി. അശോക് കുമാർ, എന്നിവരടങ്ങിയ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുരോഗമന പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുള്ള പ്രദേശമായിരുന്നു കോളിയടുക്കം. ഇവിടെ സ്ഥിതി ചെയ്യുന്ന UP സ്കൂളിലാണ് മീറ്റിംഗ് കൂടുന്നത്. കലാ ജാഥയുടെ ഭാഗമായി നടന്ന പുസ്തക പ്രചാരണവും അനുബന്ധ പരിപാടികളും നാട്ടുകാരെയും സ്കൂളിലെ മറ്റ് അദ്ധ്യാപകരയും സംഘടനയിലേക്ക് ആകർഷിക്കപ്പെട്ടു.. എന്നാൽ ........ൽ ......:ഫലകം:ചേർക്കാം പി. കുഞ്ഞിക്കണ്ണൻ മാഷ് കോളിയടുക്കം സ്കൂളിൽ വന്നതിനു പരിഷത്ത് പ്രവർത്തനം കൂടുതൽ സജീവതയിലേക്ക് പോയി. നിലവിൽ 30 അംഗങ്ങൾ യൂണിറ്റിൽ ഉണ്ട്. വിനീത് സെക്രട്ടറി, സതീശൻ പൊയ്യക്കോട് സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. മാസികാ പ്രവർത്തനം, വിജ്ഞാനോത്സവം എന്നിവ നല്ല രീതിയിൽ ഏറ്റെടുക്കാറുണ്ട്. ജില്ലാ സമ്മേളനം യൂണിറ്റിൽ നടത്തിയിട്ടുണ്ട്.