മൂലാട്
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പെട്ട കോട്ടൂർ ഗ്രാമപഞ്ചായത്തിലാണ് മൂലാട് യൂനിറ്റ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിൽ അധികം ഉയർന്നു നിൽക്കുന്ന ചെങ്ങോട് മല യുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന വേയ്യാപ്പാറ മല ഇവിടെയാണ്. ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു പ്രദേശമാണിത്. കോട്ടൂർ പഞ്ചായത്തിലെ 1, 17, 19 വാർഡുകൾ മൂലാട് യൂണിറ്റിന്റെ പരിധിയിലാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തിയുള്ള വേരോട്ടമുള്ള പ്രദേശമാണിത്. 1970-90 കാലഘട്ടങ്ങളിൽ ഒട്ടേറെ കലാ സാംസ്കാരിക കൂട്ടായ്മകൾ ഇവിടെ നിലനിന്നിരുന്നു. മൺമറഞ്ഞുപോയ ....
കേരളത്തിലെയും ഇന്ത്യയിലെയും അറിയപ്പെടുന്ന വോളിബോൾ കളിക്കാർ മൂലാട് ബ്രദേഴ്സ് ക്ലബ്ബിൽ കളിച്ചു വളർന്നവരാണ്.
പ്രധാന സ്ഥാപനങ്ങൾ
- മൂലാട് ALP സ്കൂൾ
- AMLP സ്കൂൾ
- പെരവ ച്ചേരി ജി.എൽ.പി. സ്കൂൾ
- കോട്ടൂർ AUP സ്കൂൾ
- മൂലാട് തപാലാപ്പീസ്
- കോട്ടൂർ തപാലാപ്പീസ്
- കോട്ടൂർ വില്ലേജ് ഓഫീസ്
- ആരോഗ്യ ഉപകേന്ദ്രം.
- ഹോമിയോ ഡിസ്പെൻസറി
- ജ്ഞാനോദയ വായനശാല
- കോട്ടൂർ വിഷണു ക്ഷേത്രം
- കുന്നരംവെള്ളി പള്ളി
യൂനിറ്റ് രൂപീകരണം
ജനങ്ങളിൽ ശാസ്ത്ര ബോധം വളർത്തുക. അന്ധവിശ്വാസം തുടങ്ങിയ അനാചാരങ്ങൾ ഇല്ലാതാക്കുക എന്നിവ ലകഷ്യം വെച്ച് പരിഷത് നടത്തിവരുന്ന ശാസ്ത്ര കലാജാഥയാണ് പരിഷത്തിന്റെ മൂലാട് യുനിറ്റ് രൂപീകരിക്കാനും ഇടയായത്. 1986 ആഗസ്ത് 15 നാണ് മൂലാട് യൂനിറ്റ് നിലവിൽ വന്നത്. 35 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ വച്ച് എൻ. അച്ചുതൻ മാസ്റ്റർ പ്രസിഡണ്ടും കെ രാധൻ മാസ്റ്റർ സെക്രട്ടറിയുമായി യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു. (രാധൻ മാസ്റ്റർ 2019 - 2021 വർഷത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. മൂലാട് യൂനിറ്റിന്റെ പ്രവർത്തനം ആദ്യം പേരാമ്പ്ര മേഖലയിലായിരന്നു വെങ്കിലും 2000 മുതൽ ബാലുശ്ശേരി മേഖലയിലാണ് പ്രവർത്തിക്കുന്നത്.
ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ
- യൂണിറ്റ് വാർഷികം 2020 ഡിസംബർ മൂലാട് വായനശാലയിൽ വെച്ചു നടന്നു. ടിവി ബൽരാജ് പ്രസിഡണ്ടും പി.കെ. ഷിജു സെക്രടറിയുമായി കമ്മിറ്റി നിലവിൽ വന്നു.
- അറിയാം രോഗങ്ങളെ എന്ന പബ്ലിക്കേഷന് 80 വരിക്കാരെ കണ്ടെത്തി പുസ്തകം വിതരണം ചെയ്തു.
- പരിഷത് ഭവൻ നിർമ്മാണത്തിലേക്ക് യൂണിറ്റിന്റെ സംഭാവനയായി മുപ്പതിനായിരം രൂപ മെമ്പർമാരിൽ നിന്നും ശേഖരിച്ചു നൽകി.
- ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ മൂലാട് കനാലിന്റെ കരയിൽ നാട്ടുമാവിൻ തൈകളും പ്ലാവിൻ തൈകളും നട്ടു സംരക്ഷിച്ചുവരുന്നു.
- പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം ശാസ്ത്രഗതി എന്നിവക്ക് വരിക്കാരെ കണ്ടെത്തി വിതരണം ചെയ്തുവരുന്നു.
- സപ്തംബർ 10 ന് യൂണിറ്റ് കുടുംബസംഗമം നടത്തി. പഴയകാല പ്രവർത്തകർ പങ്കെടുത്തു.
- പി പി സി ഉൽപ്പന്നങ്ങളായ സോപ്പ്, ചൂടാറാപ്പെട്ടി, സമത കിറ്റ് പ്രചരിപ്പിച്ചു വരുന്നു.
- യൂനിറ്റ് പരിധിയിലെ മൂന്നു സ്കൂളുകളിൽ മക്കൾക്കൊപ്പം - രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് - നടത്തി.